മനസമ്മതം കഴിഞ്ഞതുമുതൽ ഒരു ഒറ്റദിവസം പോലും തന്നെ എനിക്ക് കാണാതിരിക്കാൻ കഴിഞ്ഞിട്ടില്ല...

Valappottukal


രചന: sukhil.m.ravi

💕പ്രണയ സാഫല്യം 💕

പൂമുക വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കൾ ആകുന്നു ഭാര്യ..


ഇങ്ങനെ ഒരു ഭാര്യ ആവാനുള്ള തയ്യാറാടുപ്പിലാണ് നമ്മുടെ ഹേയ്തൽ കല്യാണം കഴിഞ്ഞിട്ട് രണ്ടു ദിവസം ആവുന്നതേ ഉള്ളു അറേഞ്ച് മാര്യേജ് ആയകാരണം രണ്ടാൾക്കും പരസ്പരം അവരുടെ ഇഷ്ടനിഷ്ട്ടങ്ങൾ മനസിലാക്കാനുള്ള ടൈം ഒന്നും കിട്ടിയില്ല കല്യാണം എല്ലാം പെട്ടന്നായകാരണം രണ്ടാൾക്കും അധികം ഫോണിൽ കൂടെ സല്ലപിക്കാനൊന്നും സമയം കിട്ടിയില്ലെന്നു പറയുന്നതാവും ശെരി ....


സത്യം പറഞ്ഞാൽ കല്യാണം ഉറപ്പിച്ചപ്പോൾ തന്നെ അവൻ പറഞ്ഞിരുന്നു അവളോട്‌ എപ്പോഴും എപ്പോഴും ഇങ്ങനെ വിളിക്കണം എന്നില്ല എന്തെങ്കിലും അത്യാവശ്യ കാര്യം പറയാനുണ്ടങ്കിൽ മാത്രം വിളിച്ചാമതിന്നു. അതുകൊണ്ട് പിന്നെ അവളും വല്യ താൽപ്പര്യം ഒന്നും കാണിച്ചില്ല അങ്ങോട്ട്‌ വിളിക്കാൻ..


എബിൻ വീട്ടിലേക്കു വരുമ്പോൾ കാണുന്നത് ഉമ്മറപ്പടിയിൽ ഇരുന്നു ഉറങ്ങുന്ന ഹേയ്തലിനെ ആണ്.


കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നതിനു ശേഷം അവൻ അവളെ തട്ടി വിളിച്ചു..


കൊച്ചു കുട്ടികളെ പോലെ അവൾ കണ്ണോക്കെ തിരുമ്മി നോക്കുമ്പോൾ കാണുന്നത് കൈ രണ്ടും കെട്ടി തന്നെ തന്നെ നോക്കി നിൽക്കുന്ന എബിൻ നെ ആണ്...


പെടുന്നനെ അവൾ ചാടി എഴുനേറ്റു അവനോടു ചോദിച്ചു..


ഏഹ് ഇച്ചായൻ ഇപ്പോ വന്നു ഞാൻ ഇച്ചായൻ വരുന്നേം നോക്കി ഇരിക്യായിരുന്നു കുറെ നേരയോ വന്നിട്ട് സോറി ഇച്ചായ ഞാൻ ഒന്ന് മയങ്ങി പോയി 😊 വളരെ നിഷ്കളങ്കതയോടെ അവൾ അവനോട് പറഞ്ഞു ..


ഞാൻ പറഞ്ഞോ എനിക്ക് വേണ്ടി കാത്തിരിക്കാൻ പറഞ്ഞോന്നു🤨 എടുത്തടിച്ചതുപ്പോലെ അവൻ അവളുടെ മുഖത്തു നോക്കി പറഞ്ഞു..


അവന്റെ ഭാഗത്തുനിന്നും ഇങ്ങനെ ഒരു പ്രതികരണം അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലാത്തതിനാൽ അതു കേട്ടപ്പോൾ അവൾക്കെന്തോ വല്ലാതെ ആയി😔അതുപിന്നെ ഇച്ചായ അവൾ എന്തു പറയണമെന്നറിയാതെ നിന്നു വിക്കി


നിന്നോട് ചോദിച്ചത് കേട്ടില്ലാന്നുണ്ടോ 


ആരും പറഞ്ഞതല്ല ഇതൊക്കെ ഒരു ഭാര്യയുടെ കടമയല്ലേ. എങ്ങനോക്കെയോ അവൾ അവനോടു പറഞ്ഞൊപ്പിച്ചു..😌


നീ എന്താ ഒരു ഭാര്യയുടെ അധികാരം സ്ഥാപിച്ചെടുക്കാൻ ശ്രെമിക്കുവാന്നോ..അവൻ അവളോട്‌ ചോദിച്ചു.


എന്താ ഇച്ചായ ഇങ്ങനെ ഒക്കെ പറയണേ ഇങ്ങനെ ദേഷ്യപ്പെടാൻ മാത്രം ഞാൻ ഒന്നും ചെയ്തില്ലലോ തന്റെ ഉള്ളിലെ സങ്കടം പുറത്തു കാണിക്കാതെ അവൾ അവനോട് പറഞ്ഞു..


എനിക് വേണ്ടി ആരും കാത്തിരിക്കേണ്ട അതെനിക്കിഷ്ട്ടമല്ല.. അത്ര തന്നെ അവൾടെ മുഖത്തു നോക്കി പറഞ്ഞിട്ടു അവൻ അകത്തേക്കു പോയി...


കല്യാണം ഉറപ്പിച്ച സമയത്തു എപ്പോഴും എപ്പോഴും ഇങ്ങന വിളിച്ചോണ്ടിരിക്കണമെന്നില്ല ന്നൊക്കെ ഇച്ചായൻ പറഞ്ഞപ്പോ ഞാൻ വിചാരിച്ചു ജോലിതിരക്കുകൊണ്ടോ മറ്റോ ആയിരിക്കും അങ്ങനെ പറഞ്ഞെതെന്നു.. പിന്നെ ഞാനും കരുതി ഇനി രണ്ടാഴ്‌ച്ചകൂടിയല്ലേ ഉള്ളു കല്യാണത്തിന് അതു കഴിഞ്ഞു ഇഷ്ടംപോലെ അവിടെ ചെന്നു മിണ്ടാലോന്നു എവിടെ...ഇവിടെ വന്നപ്പോ ചങ്കരൻ എഗൈൻ ഓൺ തി കോക്കനെറ്റ് ട്രീ..


കല്യാണം കഴിഞ്ഞു ഇന്നലെ ഈ വീട്ടിലേക്ക് വലതുകാൽ വെച്ചു കയറുമ്പോൾ മനസ്സിൽ തീരുമാനിച്ചുറപ്പിച്ച രണ്ടെരണ്ടു കാര്യങ്ങളെ ഉണ്ടായിരുന്നുള്ളു മരുമകൾക്ക് പകരം ഈ വീട്ടിലെ ഒരു നല്ല മക്കളയി നല്ലൊരു ഭാര്യയായി ഇരിക്കാൻ എനിക്കെന്നും കഴിയണേ കർത്താവെ എന്ന്...ഇങ്ങനെ പോവാണെങ്കിൽ ഒരു നല്ല ഭാര്യ ആയിരിക്കാന്നുള്ളത് എനിക്കൊന്നു അലോചികേണ്ടിയിരിക്കുന്നു 🤔 ഇനി ഇങ്ങേർക്ക് വല്ല തേപ്പും കിട്ടിക്കാണോ കർത്താവെ അതുകൊണ്ടാണോ എന്നോട് സാരിക്കാനൊരു വ്യക്ലബ്യം..ഹും ഞാൻ ഇവിടെത്തന്നെ ഉണ്ടല്ലോ കണ്ടുപിടിച്ചോളാം അവൾ അവൻ പോയ വഴിയേ നോക്കികൊണ്ട്‌ മനസ്സിൽ പറഞ്ഞു..


റൂമിലേക്ക് കയറിവന്ന അവളോട്‌ അവൻ ചോദിച്ചു. നീ കഴിച്ചോ...


ഇല്ലന്ന് ഇല്ലന്നവൾ തലയാട്ടി കാണിച്ചു 


അതെ സമയമാവുമ്പോൾ ഭക്ഷണം കഴിച്ചു കിടന്നോളു വെറുതെ മഞ്ഞും കൊണ്ടുകൊണ്ട് എനിക്ക് വേണ്ടി ഇങ്ങനെ കാത്തിരിക്കേണ്ട ഫോണും വാച്ചും വാലെറ്റും ടേബിളിലേക്കു വെക്കുന്നിനിടയിൽ തെല്ലു ഗൗരവത്തോടെ അവൻ അവളോടു പറഞ്ഞു 


എന്താ ഇച്ചായ ഇങ്ങനെ ഒക്കെ പറയണേ ഇച്ഛയാന് വേണ്ടി അല്ലാതെ പിന്നെ ഞാൻ ആർക്കു വേണ്ടിയാ കാത്തിരിക്യാ ...


എന്റെ കാര്യങ്ങൾ എല്ലാം ഞാൻ തന്നാ ചെയ്യാറ് കല്യാണം കഴിഞ്ഞെന്നു കരുതി പെട്ടനൊന്നും അതൊന്നും മാറ്റാൻ പറ്റില്ല പിന്നെ നീ നിന്റെ കാര്യം മാത്രം നോക്കിയാൽ മതി എന്റെ കാര്യത്തിൽ ഇടപെടാൻ വരണ്ട ഇനി പറഞ്ഞില്ല അറിഞ്ഞില്ലെന്നു വേണ്ട കേട്ടല്ലോ ഇത്രയും അവളുടെ മുഖത്തു നോക്കി പറഞ്ഞിട്ടു ടെർക്കി എടുത്തു അവൻ വാഷ് റൂമിലേക്കു പോയി....


അല്ല എന്താ ഇപ്പോ ഇവിടെ ഇണ്ടായേ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാന്നുവെച്ചു കാത്തിരുന്നതിനാണോ ഇങ്ങനെ ഉറഞ്ഞു തുള്ളി പോയെ. പറഞ്ഞെതു കേട്ടില്ലേ എന്നെ കാത്തിരിക്കണ്ട സമയം ആവുമ്പോൾ കഴിച്ചിട്ട് കിടനോളാൻ നല്ല വാക്ക് പറഞ്ഞില്ലേലും കുഴപ്പമില്ല ഒന്ന് മയത്തിൽ ഒക്കെ പറഞ്ഞൂടെ ഇങ്ങനെ മുഖത്തടിച്ചപോലെ പറയണോ ഒരു സ്നേഹവും ഇല്ലാത്ത കാലമാടൻ ഹും.. 😏


എന്തിനാ പിന്നെ എന്നെ ഇങ്ങോട്ടു കെട്ടികൊണ്ട് വന്നേ. സമയാസമയം ഫുഡ്‌ കഴിച്ചു കിടന്നുറങ്ങാൻ ആണേൽ എനിക്കെന്റെ വീട്ടിൽ തന്നെ നിന്നാൽ പോരെ നിങ്ങളെ കല്യാണം കഴിക്കേണ്ട വല്ല ആവിശ്യം ഉണ്ടോ.. അവൾ ഓരോന്നും എണ്ണിപെറിക്കി കൊണ്ട് കട്ടിലിലേക്ക് ഇരുന്നു ... അല്ലങ്കിലും ഈ കണ്ണീർ സീരിയലിലെ പെണ്ണുങ്ങളുടെ കൂട്ടൊന്നും നമ്മടെ കേരക്ടർ നു സൂട്ടാവില്ല ഉരുളക് ഉപ്പേരി പോലെ മറുപടി കൊടുത്താലേ ഇങ്ങേരുടെ ഒപ്പം പിടിച്ചു നിൽക്കാൻ പറ്റത്തൊള്ളൂ പക്ഷെ എന്തുചെയ്യാന കല്യാണത്തിന്റെ ഒരാഴ്ച്ച മുൻപ് തന്നെ തുടങ്ങിയിരുന്നു പോരാളിയുടെ ഉപദേശം.. നിന്റെ തല്ലുകൊള്ളിത്തരങ്ങൾ ഒന്നും അവിടെ കാണിക്കരുത് രാവിലെ മൂട്ടില് വേയിൽ അടിക്കണ വരെ കിടന്നുറങ്ങാണ്ട് രാവിലെ എഴുന്നേറ്റു കുളിച്ചു അടുക്കളയിൽ പോയി അമ്മയെ സഹായിക്കണം ഇവിടെത്തെ പോലെ നേരത്തെ പോയി ഫുഡ്‌ കഴിച്ചു കിടന്നുറങ്ങിക്കളയരുത് ഭർത്താവ് കഴിച്ചതിനു ശേഷം മാത്രേ കഴിക്കാവു അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം ബ്ലാ ബ്ലാ ബ്ലാ..... ഉപദേശത്തിന്റെ ഒരു കൂമ്പാരം ത്തന്നെ ആയിരുന്നു പോരാളിയുടെ..


ന്റെ കർത്താവെ എന്നെ നീ നന്നാവാൻ സമ്മതിക്കത്തില്ലാല്ലേ മുകളിലേക്കു നോക്കികൊണ്ട്‌ അവൾ മനസ്സിൽ ആത്മാഗതം പറഞ്ഞു..


എബിൻ കുളികഴിഞ്ഞു ഒരു ത്രീ ഫോർത്തും ഇട്ടു തലതുവർത്തികൊണ്ട് വരുമ്പോൾ കാണുന്നത് മേലോട്ട് നോക്കികൊണ്ട്‌ പിറുപിറുക്കുന്ന ഹേയ്തലിനെ ആണ്. ഇവൾക്കെന്താ വല്ല വട്ടും ഉണ്ടോ ഒറ്റക്കിരുന്നു ഇങ്ങനെ സംസാരിക്കാൻ ഒരുനിമിഷം അവൻ ഒന്ന് സംശയിച്ചു..


എന്താടി ഇങ്ങനെ ഇരുന്നു പിറുപിറുക്കണേ നിനക്ക് വല്ല വട്ടുണ്ടോ. അവന്റെ ഉള്ളിലെ സംശയത്തെ മറച്ചുവെക്കാതെ അവൻ അവളോട്‌ ചോദിച്ചു.


വട്ടു നിങ്ങൾടെ കുഞ്ഞമ്മകാടോ മനുഷ്യാ ന്നു പറയാൻ നാവു ചൊറിഞ്ഞു വന്നതാ പിന്നെ തിരിച്ചുള്ള ആക്രമണം ചെലപ്പോ ആരോഗ്യത്തിനു ഹാനികരം ആയേക്കാം എന്നുള്ളതു കൊണ്ട് ഞാൻ ആഹ് ശ്രമം ഉപേക്ഷിച്ചു...


അല്ലാതെ പേടിച്ചിട്ടൊന്നും അല്ലട്ടോ 😌


അവൾ സംയമനം പാലിച്ചു അവൻ പറയുന്നതല്ലാം കേട്ടുനിന്നു 


ഇന്നലെ മുതൽ ഞാൻ നിന്നെ ശ്രെദ്ധിക്കുന്നുണ്ട് ആകെ മൊത്തം ഒരു വശപ്പിശക് ലുക്ക്‌ ഒറ്റക്കിരുന്നു ചിരിക്കുന്നു.. മേലോട്ട് നോക്കി പിറുപിറുക്കുന്നു..പോരാത്തതിന് റൂമിലൊന്നും സ്ഥലമില്ലാത്തതുപോലെ അവൾ പുറത്തുപോയിരുന്നു മഞ്ഞും കൊണ്ടുകൊണ്ട് വായും തുറന്നു പിടിച്ചു ഉറങ്ങുന്നു അവിടെയിരുന്നു മഞ്ഞും കൊണ്ട് വല്ല അസുഖവും വന്നാൽ അതിനും ഞാൻ തന്നെ കൊണ്ട് പോവെണ്ടേ 


ഒരു അലർച്ചയായിരുന്നു അതു


അല്ലങ്കിലേ മനുഷ്യന് നൂറുകൂട്ടം പ്രശ്നങ്ങളാ അതിന്റെ ഇടയില ഇങ്ങനെ ഒരു മാരണം കൂടി എന്റെ കർത്താവെ ഏതു നേരത്താണാവോ എന്തോ അമ്മയോട് ഈ കല്യാണത്തിന് സമ്മതമാണന്നു പറയാൻ തോന്നിയത് അവൻ ആരോടെന്നില്ലാതെ പറഞ്ഞിട്ട് ഏറുകണ്ണിട്ടു അവളെ ഒന്ന് നോക്കി എല്ലാം കേട്ടു കൊണ്ട് തലയും കുമ്പിട്ടു നിൽക്കാണു കക്ഷി..


ന്റെ അമ്മേ അമ്മ പറഞ്ഞു തന്ന കാര്യങ്ങൾ ഒക്കെ പ്രാവർത്തികമാക്കാൻ ഉള്ള കാട്ടി കൂട്ടലുകൾ ആയിരുനെന്നു ഞാൻ എങ്ങനെ ഈ വെട്ടുപോത്തിനോട് പറഞ്ഞു മനസിലാക്കും ന്റെ കർത്താവെ.. അല്ലങ്കിലും എനിക്കറിയായിരുന്നു ഇത് ഇങ്ങനൊക്കെ തന്നെ നടക്കുന്നു.

നമ്മൾ നമ്മളായിട്ട് തന്നെ നിന്നാ മതിയായിരുന്നു വെറുതെ ഓരോന്നൊക്കെ കാട്ടിക്കൂട്ടി അങ്ങേരുടെ വായിലിരിക്കുന്നത് മുഴുവൻ കേട്ടു 😔അവൾ സ്വയം മനസ്സിൽ പറഞ്ഞു..


അതു പിന്നെ ഇച്ചായ.. ഞാൻ ഇച്ഛയെനേം കാത്തിരുന്നതാ വന്നിട്ട് ഒരുമിച്ചു ഫുഡ്‌ കഴിക്കാന്നു വിചാരിച്ചു..കാത്തിരുന്നു കാത്തിരുന്നു ഞാൻ അവിടെ ഇരുന്നു ഉറങ്ങിപ്പോയി സോറി ഇച്ചായ..അവൾ വളരെ നിഷ്കളങ്കതയോടെ അവനോടു പറഞ്ഞു...😊


അവളുടെ പറച്ചിലും എക്സ്പ്രഷനും എല്ലാം കണ്ടു അവന്റെ ചുണ്ടിൽ ചെറു ചിരി പൊടിഞ്ഞു വെങ്കിലും അവനതു തന്ത്രപൂർവം മറച്ചു പിടിച്ചു കൊണ്ട് അതിനു മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തിട്ട് walldrop തുറന്നു ഒരു ടി ഷർട്ട്‌ എടുത്തിട്ട് അവൻ ഹാളിലേക്കു പോയി..


അവൻ പോയി ഒരു അഞ്ചു മിനിറ്റ് അവൾ റൂമിൽ തന്നെ ചുറ്റി പറ്റി നിന്നിട്ടു അവളും ഹാളിലേക് പോയി..


അവൾ ചെല്ലുമ്പോൾ കാണുന്നത് ഡെയിനിങ് ടേബിളിൽ ഇരുന്നു ഫുഡ്‌ കഴിക്കുന്ന എബിൻ നെ ആണ്.. അതുകണ്ടപ്പോൾ ദേഷ്യമാണോ സങ്കടമാണോന്നറിയില്ല ഒരു തരം വികാരം അവളുടെ മനസ്സിൽ ഉടലെടുത്തു...ഇങ്ങേർക്ക് വേണ്ടിയാണല്ലോ കർത്താവെ മനുഷ്യൻ ഇത്രയും നേരം വിശപ്പും സഹിച്ചു കാത്തിരുന്നത് കണ്ണീചോര ഇല്ലാത്ത ദുഷ്ടൻ കഴിക്കുന്നത്‌ കണ്ടില്ലേ.. ഒന്ന് വിളിച്ചാൽ എന്താ വായിലെ മുത്തു കൊഴിയോ.. അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് ഒരു പ്ലെയ്റ്റ് എടുത്തു വെച്ച് അവന്റെ എതിർ വശത്തു വന്നിരുന്നു അവൾ വന്നിരുന്നതും അവൻ കഴിപ്പ് മതിയാക്കി എഴുനേറ്റു പോയി....


അവളെ വിളിക്കാതെ വന്നു ഭക്ഷണം കഴിച്ച ദേഷ്യത്തിന് അവൾ അതൊന്നും മൈൻഡ് ചെയ്യാതെ കാസ്ട്രോളിൽ നിന്നും ചപ്പാത്തിയും തൊട്ടപ്പുറത്തായി ഇരിക്കുന്ന ബൗളിൽ നിന്നും ചിക്കൻ കറിയും പ്ലേറ്റിലേക് പകർത്തി അവൾ ഫുഡിൽ മാത്രം കോൺസ്ട്രറ്റേറ്റ് ചെയ്തു അല്ല പിന്നെ നമ്മളോടാ കളി 😎


കഴിച്ചു കഴിഞ്ഞു പ്ലേറ്റ് എല്ലാം കഴുകി വെച്ച് അവൾ റൂമിലേക്കു പോയി...


അവൾ വരുമ്പോൾ എബിൻ സെറ്റിയിൽ ഇരുന്നു ഫോണിൽ കുത്തികൊണ്ട് ഇരിക്യായിരുന്നു..ഇടക്കിടക്കി അതിലേക് നോക്കി ചിരിക്കുന്നും ഉണ്ട് കല്യാണം ഉറപ്പിച്ചിട്ടു ഇതേവരെ എന്നോടൊന്നു നേരാവണ്ണം സംസാരിച്ചിട്ടു കൂടിയില്ല എന്തിനു എന്റെ പേരുപോലും അറിയോന്ന് ആർക്കറിയാം എന്നിട്ടിപ്പോ ഏതോ ഒരിത്തിയോട് ഇരിന്നു ചാറ്റികൊണ്ടിരിക്യാ നാണോല്ലാത്ത മനുഷ്യൻ..


ദേഷ്യവും സങ്കടവും എല്ലാം മനസ്സിൽ തന്നെ അടക്കി വെച്ചു. ഷാളിന്റെ തലപ്പെടുത്തു വിരലിൽ ചിറ്റിക്കറക്കികൊണ്ടവൾ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തികൊണ്ടിരുന്നു. ഇടയ്ക്കു അവൾ അവനെ ഒന്ന് പാളി നോക്കി ഇപ്പോഴും ഉണ്ട് അങ്ങേർടെ മുഖത്തൊരു പരട്ട ചിരി അതും കൂടി കണ്ടതോടെ അവളുടെ സകല നിയന്ത്രണവും നഷ്ട്ടപെട്ടു എനിക്കിട്ട് രണ്ടണ്ണം പൊട്ടിച്ചാലും കുഴപ്പല്യ ഇന്നിതിൽ രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ ബാക്കി കാര്യം എന്നും മനസ്സിൽ പറഞ്ഞവൾ രണ്ടു കല്പ്പിച്ചു അവന്റെ മുന്നിൽ പോയി നിന്നു രണ്ടും കൈയ്യും ഇടുപ്പി കുത്തി പുരികം ചുളിച്ചു 🤨 അവനെ തന്നേ നോക്കി നിന്നു...


അവളുടെ സാനിധ്യം അറിഞ്ഞ അവൻ ഫോണിൽ നിന്നും തലയുയർത്തി അവളെ ഒന്ന് അടിമുടി നോക്കി അവളുടെ നിൽപ്പും ഭാവവും ഒക്കെ കണ്ടപ്പോൾ തന്നെ അവന്റെ ഉള്ളിൽ ഒരു ചിരി പൊടിഞ്ഞു വെങ്കിലും അവനതു മുഖത്തു പ്രകടിപ്പിക്കാതെ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഗൗരവം ഒട്ടും കുറക്കത്തെ തന്നെ അവൻ പറഞ്ഞു..


എന്താടി കുരുട്ടെ നോക്കി പേടിപ്പിക്കണേ കഴിച്ചു കഴിഞ്ഞങ്കിൽ പോയി കിടന്നുറങ്ങടി.... 


എന്താ ഞാൻ ഇവിടെ നിക്കുന്നകൊണ്ട് നിങ്ങക്ക് വല്ല ബുദ്ധിമുട്ടും ഇണ്ടോ..അവളും വിട്ടുകൊടുത്തില്ല....


ഈ നട്ട പാതിരക്കു ആർക്കാണാവോ ഇത്ര അർജെന്റ് ആയിട്ട് ഇരുന്ന് മെസ്സേജ് അയക്കണേ..


ആർക്കായാലും നിനക്കെന്താ നിനക്ക് നിന്റെ കാര്യം നോക്യാ പോരെ..


അങ്ങനെ എന്റെ കാര്യം മാത്രം നോക്കാൻ ആണെങ്കിൽ പിന്നെ എന്തിനാ എന്നെ കല്യാണം കഴിച്ച് ഇങ്ങോട്ട് കൊണ്ടുവന്നെ 


ഇപ്പോ അവളുടെ മുഖത്തു ദേഷ്യമോ സങ്കടമോ ഒന്നും തന്നെ കാണാൻ കഴിയുന്നില്ല ഒരുതരം നിർവികാരിത മാത്രം....


എത്ര വലിയ ദൈര്യവും തന്റെടവും ഉള്ള പെണ്ണാണകിലും സ്വന്തം ഭർത്താവിൽ നിന്നുള്ള അവഗണ അവൾക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും അവൾക് താങ്ങായി നിൽക്കേണ്ട കൈകൾ കൊണ്ട് തന്നെ തള്ളിമാറ്റപെടുമ്പോൾ ഉള്ള വേദന അതു പറഞ്ഞു മനസിലാക്കാൻ സാധിക്കില്ല അനുഭവിച്ചറിഞ്ഞവർക്കെ മനസിലാവു.....


അവർക്കിടയിൽ തങ്ങി നിന്ന നിശബ്ദതയെ ബെദിച്ചു കൊണ്ട് ആർദ്രമായി അവൾ അവനെ വിളിച്ചു


ഇച്ചായ ഇച്ചായനെന്നെ ശെരിക്കും ഇഷ്ട്ടപെട്ടിട്ടു തന്നെ ആണോ കല്യാണം കഴിച്ചേ.. എന്തിനാ ഇച്ചായ എന്നെ ഇങ്ങനെ അവഗണിക്കുന്നെ ഇച്ചായനോന്നു ഓർത്തു നോക്യേ കല്യാണം ഉറപ്പിച്ചതുമുതൽ ഇതാ ഈ നിമിഷം വരെ ഇച്ചായൻ എന്നോട് ഒന്ന് നേരാവണ്ണം മനസുതുറന്നു സംസാരിച്ചിട്ടുണ്ടോ. എനിക്കി സഹിക്കുന്നില്ല ഇച്ചായ ഈ അവഗണന..


അതു പറയുമ്പോൾ അവളുടെ ശബ്‌ദം ഇടറുന്നുണ്ടായിരുന്നു അവളുടെ അനുവാദത്തിന് കാത്തുനിൽക്കാതെ കണ്ണുന്നീർ അവളുടെ കവിളിൽ കൂടെ ഒലിച്ചിറങ്ങി....


അവൾ പറഞ്ഞു കഴിഞ്ഞതും ഇത്രയും നേരം അവളുടെ മുന്നിൽ തകർത്താടിയ അവനെന്ന ഗൗരവകാരന്റെ മുഖം മൂടി അഴിച്ചു വെച്ച് അവളുടെ അടുത്തേക് ചെന്ന് തന്റെ മാറോടു ചേർത്തവളെ പൂണ്ടടക്കം കെട്ടിപിടിച്ചു


ഒരു നിമിഷം അവളൊന്ന് പരിഭ്രമിച്ചു പോയെങ്കിലും പിന്നെ അവളും അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു ഇറുകെ വാരിപ്പുണർന്നു ഇതുവരെ അവൾടെ മനസ്സിൽ അടക്കി വെച്ച ദുഃഖമെല്ലാം ഒരു പേമാരിയായി അവന്റെ നെഞ്ചിലേക്ക് പെയ്തൊഴിഞ്ഞു..


അവളുടെ ഓരോ തുള്ളി കണ്ണുനീരും അവന്റെ ഹൃദയത്തെ ചുട്ടുപോളിക്കുന്നതായി അവനു തോന്നി.


കുറച്ചു നിമിഷങ്ങൾ അവർ അങ്ങനെ തന്നെ നിന്നതിനു ശേഷം അവൻ അവളുടെ താടിയിൽ പിടിച്ചുയർത്തി അവളുടെ കരഞ്ഞു കലങ്ങിയ കണ്ണിലേക്കു നോക്കികൊണ്ട്‌ ആർദ്രമായി വിളിച്ചു


ഹയ


ഹയ ന്നുള്ള അവന്റെ ആഹ് പ്രണയാദ്രമായുള്ള വിളിയിൽ അവളുടെ സങ്കടമെല്ലാം ദിഷ തെറ്റിയ പട്ടംപോലെ എങ്ങോട്ടോ ഒഴിക്കി പോയിയിരുന്നു..


അവൻ അവളുടെ എടുപ്പിലേക് കൈകൾ ചുറ്റി ഒന്നു കൂടെ അവന്റെ നെഞ്ചിലേക് ചേർത്ത് നിർത്തി


അവളുടെ ആഹ് ചെന്താമര മൊട്ടുപോലുള്ള മുഖം കയ്‌ക്കൂബിളിലേക്കു ചേർത്തുകൊണ്ട് ആഹ് കരഞ്ഞു കലങ്ങിയ മിഴികളിലേക് നോക്കികൊണ്ട്‌ ആർദ്രമായി അവൻ ചോദിച്ചു...


ഹയ ഇച്ചായനോട് ദേഷ്യായോ തനിക്...


ചെറുതായിട്ട് ഇണ്ടായിരുന്നു ഇപ്പൊ ഇല്ല..

എന്നെ ഇങ്ങനെ ചേർത്തു പിടിച്ചല്ലോ അതു മതി എനിക്ക്.


ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു..


ഒന്നും മനപ്പൂർവം അല്ലാട്ടോ ഞാൻ പറഞ്ഞോതൊക്കെ കുറച്ചു കൂടിപ്പോയി അല്ലെ.


കുറച്ചോ .. എനിക്കി നല്ല സങ്കടായി അവൾ കെർവിച്ചു കൊണ്ട് പറഞ്ഞു...


താൻ ഇത്രയ്ക്ക് പാവായിരുന്നോ താൻ എന്റെ പ്രതീക്ഷകളൊക്കെ തെറ്റിച്ചു കളഞ്ഞുലോ എന്റെ ഹയ കൊച്ചെ


ഞാൻ വിചാരിച്ചു ഞാൻ രണ്ടു പറഞ്ഞാൽ തിരിച്ചു


നാലെണ്ണം പറയുന്ന ആളാണെന്ന..

അല്ല അങ്ങനെ ആണല്ലോ പതിവും പിന്നെ ഇതെന്നാ പറ്റി..


അല്ല അതു ഇച്ചായന് എങ്ങനെ അറിയാം ഞാൻ അങ്ങനെ ആണെന്ന് നമ്മൾ അന്ന് കണ്ടപ്പോ സംസാരിച്ചതല്ലേ പിന്നെ ഞാൻ വിളിച്ചപ്പോ ഇച്ചായൻ തന്നെ അല്ലെ പറഞ്ഞെ ഇങ്ങനെ എപ്പോഴും എപ്പോഴും വിളിക്കൊന്നും വേണ്ടാന്നൊക്കെ പിന്നെ എങ്ങനെ എന്റെ കേരക്റ്റർ അങ്ങനെയാണോന്നൊക്കെ അറിഞ്ഞേ അവൾ ഒരു സംശയഭാവത്തോടെ അവന്റെ കണ്ണിലേക്കു നോക്കികൊണ്ട്‌ ചോദിച്ചു...


ഹയ അതുപിന്നെ നീ എന്നെ കാണുന്നതിന് മുൻപേ ഞാൻ നിന്നെ കണ്ടിട്ടുണ്ട് ഞാൻ നിന്നെ കാണാൻ വരുന്നതിനു ഒരു രണ്ടാഴ്ച്ച മുൻപ് കൊച്ചിയിലെ ലുലു മാളിലെ കോഫി ഷോപ്പിൽ വെച്ചു..


അവനതു പറയുമ്പോൾ എബിയുടെ ചുണ്ടിൽ ഒരു ചെറുച്ചിരി കാണാമായിരുന്നു അവൾക്ക്...


അവനതു പറഞ്ഞു കഴിഞ്ഞതും അവളുടെ മുഖം ആകെ ചമ്മി വിളറി വെളുത്തു...


എല്ലാം കണ്ടല്ലേ ഷാളിന്റെ തലപ്പു കയ്യിൽ ചുറ്റി കറക്കി കൊണ്ട് അവൾ ഒന്നു വിക്കി വിക്കി അവനോടു ചോദിച്ചു..


ഒന്നു ചിരിച്ചുകൊണ്ടവൻ തലയാട്ടി..


ശേ ആകെ നാണക്കേടായല്ലോ ന്റെ കർത്താവെ


അവൾ അവനു മുഖം കൊടുക്കാതെ തിരിഞ്ഞു നിന്ന് തലക്കിട്ടൊന്നു തട്ടി..


അവൻ അവൾക്കരികിലേക്ക് വന്നുകൊണ്ട് കൈ എടുത്തു അവളുടെ ചുമലിലേക് വെച്ചിട്ട് അവളെ ചേർത്തു നിർത്തികൊണ്ട് പറഞ്ഞു...


ഞാനും എന്റെ ഫ്രണ്ടും കൂടി ചുമ്മാ ഒന്നു പോയതായിരുന്നു ലുലു മാളിൽ എന്നാപ്പിന്നെ ഏതായാലും വന്നതല്ലേ ഒരു കോഫി കുടിച്ചുകളയാന്നു വെച്ചു കേറിയത കുടിച്ചോണ്ടിരിക്കണ ഇടയിലാ ഒരു പടക്കം പൊട്ടണ സൗണ്ട് കേട്ടെ തിരിഞ്ഞു നോക്യപ്പോ താൻ ഒരു പയ്യന്റെ താലിയിൽ കൂടി കോഫി എടുത്തു ഒഴിക്കണതാ കണ്ടേ


തേപ്പാണെന്നു മനസിലായി പക്ഷെ നിങ്ങൾ തമ്മിലുള്ള കമ്മ്യൂണിക്കേഷൻ അങ്ങട് മനസിലായില്ല അപ്പോഴേക്കും അവിടെ

ആൾക്കാരൊക്കെ ഓടികുടിണ്ടായിരുന്നു


സത്യം പറഞ്ഞാൽ തന്നെ കണ്ടപ്പോ തന്നെ പ്രഥമദൃഷ്ടിയാൽ അനുരാഗം എന്നൊക്കെ പറയില്ലേ അതു തോന്നിയത പക്ഷെ തന്നെ കണ്ടു പറഞ്ഞാൽ എന്താവും പ്രതികരണം എന്ന് ഊഹിക്കാവുന്നത് കൊണ്ടാണ് നിന്റെ അടുത്തേക്ക് വരാഞ്ഞേ പക്ഷെ ആഹ് ഒന്നു രണ്ടാഴ്ച്ച ഞാൻ നിന്റെ പുറകെ തന്നെ ഇണ്ടായിരുന്നു നീ എന്നെ കണ്ടില്ലന്നെ ഒള്ളു..


പിന്നെ കുറച്ചു കഷ്ടപ്പെട്ടണേലും നീ കാണാതെ നിന്റെ ഒരു ഫോട്ടോ ഒപ്പിച്ചു വീട്ടിൽ കാണിച്ചു കൊടുത്തു എനിക്ക് ഈ കൊച്ചിനെ ഒരുപാട് ഇഷ്ട്ടാണ് കല്യാണം കഴിക്കാണെ തന്നെ കഴിക്കുന്നൊക്കെ പറഞ്ഞപ്പോ അമ്മയും പപ്പയും സമ്മതിച്ചു....


തന്നെ കാണാൻ വന്നിട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും മറുപടിയൊന്നും കാണാണ്ടായപ്പോ ചെറിയൊരു ടെൻഷൻ ഇണ്ടാർന്നു ഇനി ചെലപ്പോ തനിക്ക് എന്നെ ഇഷ്ടപെട്ടുകാണില്ലായിരിക്കും അതുകൊണ്ടായിരിക്കും വിളിക്കാതെന്നൊക്കെ വിചാരിച്ചിരിക്കുമ്പോളാ തന്റെ പപ്പ വിളിക്കണേ തന്റെ അനിയത്തി പനിയായിട്ടു ഹോസ്പിറ്റലിൽ ആയിരുന്നു അതുകൊണ്ടാ വിളിക്കാൻ പറ്റാഞ്ഞെന്നൊക്കെ പറഞ്ഞപ്പോളാ മനസ്സിനൊന്നു സമാധാനയെ..

പിന്നെ മനസമ്മതവും കല്യാണവും ഒക്കെ പെട്ടന്നായിരുന്നില്ലെ


മനസമ്മതം കഴിഞ്ഞതുമുതൽ ഒരു ഒറ്റദിവസം പോലും തന്നെ എനിക്ക് കാണാതിരിക്കാൻ കഴിഞ്ഞിട്ടില്ല ഓരോ ദിവസവും തന്നെ കാണുമ്പോളും തന്നെ ഒന്നു വിളിക്കാനും സംസാരിക്കാനും മനസ് പലവട്ടം കൊതിച്ചിട്ടുണ്ട്


പിന്നെ ഞനും കരുതി എല്ലാരുടെയും മേൽ കുതിരകേറണ ഈ കാന്താരിയുടെ കൊമ്പോടിച്ചിട്ടു മതി ഫോൺ വിളിയോക്കെന്നു

ആദ്യമേ ഞാൻ ഒന്നു അയഞ്ഞു തന്നാൽ നീ എന്റെ തലയിൽ കേറിയിരുന്നു തബല വായിക്കൂന്നു അറിയാവുന്നതുകൊണ്ടാ ഞാൻ തന്നോട് ഇങ്ങനെ കുറച്ചു പരുക്കനായി പെരുമാറിയത്


അവൻ അവളെ കണ്ടതുമുതൽ ഇതുവരെയുള്ള കാര്യങ്ങൾ ഒരു തരിപോലും വിടാതെ ചെറുചിരിയോടെ ഹേയ്തലിനോട് പറഞ്ഞു...


കൊച്ചു കുട്ടികൾ കഥകേട്ടിരിക്കണപോലെ അവൾ അവൻ പറയണതെല്ലാം സസൂക്ഷ്മമം ശ്രെദ്ധയോടെ കെട്ടിരുന്നിട്ടു അവനോടായി പറഞ്ഞു...


എന്റെ പൊന്നു ഇച്ചായ ഇതിനായിരുന്നുല്ലേ ഈ നാടകം ഒക്കെ കളിച്ചേ ഞാൻ എന്തുമാത്രം ടെൻഷൻ അടിച്ചുവെന്നറിയോ ഇനി എന്നെ ഇഷ്ടപെടാഞ്ഞിട്ട് കെട്ടിയത് കൊണ്ടാണോ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യാണെന്നു വരെ ചിന്തിച്ചു പോയി ഞാൻ...


കപട ദേഷ്യത്തോടെ അവൾ കയ്ച്ചുരുട്ടി അവന്റെ നെഞ്ചിലേക് അടിച്ചു കൊണ്ട് പറഞ്ഞു...


ദേഷ്യം പിടിക്കുമ്പോൾ തന്നെ കാണാൻ എന്നാ ചേല എന്റെ ഹയ കൊച്ചേ കവിളും മൂക്കെല്ലാം ചുമന്നു തുടുത്തിട്ടു ചാമ്പക്ക പോലെ ഇണ്ട് കാണാൻ എബിൻ അവളുടെ മൂക്കിൻ തുൻപിൽ പിടിച്ചുകൊണ്ട് പറഞ്ഞു...


കളിയാക്കണ്ടാട്ടോ അവൾ ഒന്നു ചിനുങ്ങിക്കൊണ്ട് പറഞ്ഞു..


ഏഹ് എന്റെ കാന്താരിക്ക് നാണോക്കെ വരോ എവിടെ നോക്കട്ടെന്നും പറഞ്ഞവൻ അവളുടെ കുഞ്ഞി താടിയിൽ പിടിച്ചുയർത്തി ഇമവെട്ടാതെ കണ്ണിലേക്കു നോക്കികൊണ്ടേ ഇരുന്നു ..


അവളുടെ അഹ് ആലിലപോലുള്ള മിഴികളിലെ ഇളം കാപ്പി കൃഷ്ണമണിയും നീണ്ട മൂക്കിൻ തുമ്പിലെ നീല കല്ലുള്ള മൂക്കുത്തിയും അവളിലെ ശാലീന സൗന്ദര്യത്തെ വിളിച്ചോതിച്ചു..


അവന്റെ പ്രണയാർദ്ധമായ നോട്ടം നേരിടാനാവാതെ വശ്യമായി ചിരിച്ചുകൊണ്ട് അവൾ അവന്റെ നെഞ്ചിലേക് മുഖം പുഴ്ത്തി..


ഇരു കൈകളാലും വട്ടം ചുറ്റി എബി അവളുടെ ഇടുപ്പിൽ പിടിച്ചു തന്നിലേക്ക് ചേർത്തു നിർത്തികൊണ്ട് കുസൃതി നിറഞ്ഞ സ്വരത്തിൽ അവൻ അവളുടെ കാതോരമായി ചോദിച്ചു..


ഈ ചാമ്പക്കയെ ഞാൻ മുഴുവനായിട്ട് എടുത്തോട്ടെ...


സമ്മതമെന്നോണം അവൾ ഒന്നു മൂളി..


എബി ഇരുകായ്യലും ഹയയെ കോരിയെടുത്തു കട്ടിലിലേക്ക് കൊണ്ടുപോയി കിടത്തി


അവൻ അവന്റെ അധരങ്ങളാൽ അവളുടെ സീമന്ത രേഖയിൽ ആദ്യ ചുമ്പനം നൽകി പിന്നെ അവളുടെ പ്രണയം തുളുമ്പുന്ന ആഹ് മിഴികളിൽ


ഒടുവിൽ അവന്റെ ചാസ്വോഛാസം അവളുടെ ചെമ്പകമൊട്ടുപോലുള്ള അധരത്തിൽ തട്ടിയതും ആഹ് ആലില മിഴികൾ കൂമ്പിയടഞ്ഞു


പൂവിൽ നിന്ന് തേൻ കുടിക്കുന്ന ചിത്രശലഭം എന്നപോൽ എബി അവളുടെ അധരം നുകർന്നുകൊണ്ട് ഇത്രയും നാളും തന്റെ ഉള്ളിൽ താഴിട്ടു പൂട്ടിയിരുന്ന അവളോടുള്ള പ്രണയത്തെ എബി അവളിലേക്കു തുറന്നു വിട്ടു

അവന്റെ അധരങ്ങൾ തന്റെ പാതിയുടെ ഓരോ അണുവിനെയും സ്വന്തമാക്കി..


ഒരു തളർച്ചയോടെ അവൾ വിയർത്തോട്ടിയ എബിയുടെ നെഞ്ചിലേക് തലചായ്ച്ചു ..


എബി ഹേയ്തലിനെ ഒന്നു ചേർത്തു പിടിച്ചുട്ടു അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് ചോദിച്ചു..


അതെ ഹയ കൊച്ചേ അന്നത്തെ ആഹ് സംഭവം എന്തായിരുന്നു..


അതു പിന്നെ..... ഇച്ചായ.... അതു ..എന്നെ കളിയാക്കില്ലാലോ പറഞ്ഞാൽ


ഹയ അവന്റെ രോമാവൃതമായ നെഞ്ചിൽ വിരലുകളാൽ വട്ടം വരച്ചുകൊണ്ട് ചോദിച്ചു ...


അവളുടെ അഹ് കൊഞ്ചലും എക്സ്പ്രഷനും ഒക്കെ കണ്ടപ്പോൾ ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു.


ഇല്ലന്നെ താൻ പറയി....


അത് പിന്നെ ഇച്ചായ അവനില്ലേ.....

ഇച്ചായനന്നു കണ്ടില്ലേ ആഹ് അർജുൻ അവൻ എന്നോട് പറയാ ഞാൻ നിന്നെ എന്റെ ഒരു പെങ്ങളെ പോലെയാ കാണാണെന്നു മൂന്നു വർഷായിട്ടുള്ള കൂട്ടാണ് അവനോടു..അവന്റെ ചിലനേരത്തെ പെരുമാറ്റം സംസാരവും ഒക്കെ കാണുമ്പോൾ ഞാനും വിചാരിക്കും അവനും എന്നോട് ഇഷ്ട്ടായിരിക്കും എന്ന് അതുകൊണ്ടൊക്കെയാ പോയി ഇഷ്ട്ടാണെന്നു പറഞ്ഞെ..


പക്ഷെഒട്ടും പ്രതീക്ഷിക്കാതെ ഉള്ള അവന്റെ മറുപടിയും കൂട്ടുകാരുടെ കളിയാക്കലും കൂടി ആയപ്പോ ദേഷ്യവും അമർഷവും കൊണ്ട് ന്റെ കൈവിട്ട് പോയി. മുഖമടച്ചു ഒന്ന് കൊടുത്തു ഞാൻ അവന്റെ ..


കിലുക്കത്തിലെ രേവതി പറയുംപോലെ ഇത്രേ ഞാൻ ചെയ്തോള്ളൂ വേറൊന്നും ഞാൻ ചെയ്തിട്ടില്ലാന്നായിരുന്നു അവളുടെ ഭാവം.. 😌😂


അവളുടെ മുഖഭാവം കണ്ടിട്ടു അവനു ചിരി പിടിച്ചു നിർത്താൻ കഴിയാതെ പുറത്തേക് വന്നു ഒടുവിൽ അതൊരു പൊട്ടിച്ചിരിയായി.... 😂


ന്റെ ഹയ നീയൊരു സംഭവം അല്ല പ്രസ്ഥാനം ആണ്. .


ഹയ അവന്റെ രോമവൃതമായ നെഞ്ചിൽ ഒന്ന് തഴുകിയിട്ടു അവളുടെ ആഹ് കുഞ്ഞിപ്പല്ലുകൾ ആഴ്ത്തികൊണ്ട് അവന്റെ നെഞ്ചിൽ ഒരു കടി വെച്ചു കൊടുത്തു. ..


ആഹ് എടി കുട്ടി പിശാശ്ശെ നീ എന്നെ കൊല്ലുവോ അവൻ തന്റെ നെഞ്ചിൽ തടവികൊണ്ട് ചോദിച്ചു..


ഇങ്ങനെ പോവാണെങ്കിൽ ഞാൻ ഇച്ചായനെ സ്നേഹിച്ചു കൊല്ലും ❤️


കാന്താരി...എന്നും മനസിൽ പറഞ്ഞു അവൻ അവളുമായുള്ള സന്തോഷമായൊരു നാളെയെ ഓർത്തുകൊണ്ട് അവളെ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു അവർ നിദ്രയെ പുൽകി.....!❤️


Writer_sukhil.m.ravi

To Top