രചന : വൈഷ്ണവി
വിയർപ്പ് തുള്ളികൾ കഴുത്തിൽ ഉമ്മ വെയ്ക്കുംപോലെ.... എന്റെ നഖം കൊണ്ട് എന്റെ വിരലുകൾ തന്നെ മുറിഞ്ഞിരിക്കുന്നു.. ഈശ്വരാ എന്തൊരു സ്വപ്നമായിരുന്നു അത്...തൊണ്ട വല്ലാതെ വരളുന്നു... കിരൺ ഇന്നലെ പറഞ്ഞത് മായ്ക്കാൻ പറ്റുന്നില്ല മനസ്സിൽ നിന്നും.. ഒരിക്കൽ കൂടി ഞാൻ അതെല്ലാം ഓർത്തു പോയി..
രാവിലെ 10 മണി ആയപ്പോഴാണ് കിരണിന്റെ ഫോൺ കാൾ എന്നെ തേടി വന്നത്. 1 മാസം ആയിട്ട് ഞാൻ കോൺടാക്ട് ചെയ്യാത്ത എന്റെ പ്രിയപ്പെട്ട ചേട്ടായിയുടെ കൂട്ടുകാരൻ ആണ് കിരൺ ... ചേട്ടായി എന്ന് പറഞ്ഞാൽ എന്റെ സ്വന്തം കാമുകൻ കം ബെസ്റ്റ് ഫ്രണ്ട്...
ചേട്ടായി ഉള്ളപ്പോൾ കണ്ടാൽ മിണ്ടും എന്നതിനപ്പുറം ഒരു കോണ്ടാക്റ്റും ഉണ്ടായിരുന്നില്ല ഞങ്ങൾ തമ്മിൽ... പിന്നെന്തിനാ എന്നെ അയാൾ വിളിച്ചതെന്ന് ഞാൻ സംശയിച്ചു... പല വിശേഷങ്ങളും ചോദിച്ചു,, പറഞ്ഞു ....ഇടയ്ക്ക് ചേട്ടായി എന്തെടുകുന്നു ഇപ്പോൾ എന്ന് ചോദിച്ച എനിക്ക് അയാൾ തന്ന മറുപടി എന്റെ നെഞ്ചുരുക്കുന്ന രീതിയിൽ ആയിരുന്നു...
"ഡീ അവൻ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു മിനിഞ്ഞാന്ന്.. അവന്റെ പുതിയ കാമുകിയെയും കൊണ്ട് ഒരു ട്രിപ്പ് പോവാൻ ആണെന്ന പറഞ്ഞത്.നിങ്ങൾ തമ്മിൽ പിരിഞ്ഞില്ലേ... സോ അറേഞ്ച് ചെയ്ത് തരാം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് "
ആഹാ.. എന്ന് പറഞ്ഞെങ്കിലും എന്റെ ഉള്ളുനീറുവായിരുന്നു...
എന്റെ മാത്രം എന്ന് നാഴികയ്ക്കു നാല്പതു വട്ടം ഞാൻ പറയുന്ന ആൾ എന്റെ അല്ലാതായിരിക്കുന്നു... ആ നിമിഷം മരിച്ചു വീണെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി ഞാൻ...എന്നെ വിട്ട് പോവാൻ കഴിയില്ല എന്റെ ചേട്ടായിക്ക് എന്ന് പറഞ്ഞു വീട്ടുകാരെ വെറുപ്പിച്ച എന്നെ ഒറ്റയ്ക്കു ആക്കിയിട്ടു പോവ്വ്വേ... ആദ്യമായിട്ട് ഒരാളോട് കണ്ണ് നിറച്ചു പിടിച്ചുകൊണ്ട് ചിരിച് സംസാരിച്ചു.....
അപ്പോൾ തന്നെ അവൻ എന്റെ ശവമഞ്ചത്തിൽ അടുത്ത ആണിയും അടിച്ചു..
"അവളും അവനെ ചേട്ടായീന്നാ വിളിക്കുന്നത് ഡീ "
" അതിനെന്താ എന്ന് പറഞ്ഞിട്ടും എനിക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. പിന്നെ ചറ പറാ ഓരോന്ന് പുള്ളി പറഞ്ഞു... പകുതിയും ഞാൻ കേട്ടില്ലെന്നതാ സത്യം... അവസാനം അവൻ പറഞ്ഞു "നിനക്ക് ഈ ലോകത്ത് വേറെ ഒരുത്തനെയും കിട്ടിയില്ലേ പ്രേമിക്കാൻ... അവന്റെ കൂട്ടുകാരൻ ആയത്കൊണ്ട് പറയുവല്ല എല്ലാ പെണ്ണുങ്ങളും അവനു ഒരു തമാശ ആണ്.. കാര്യം കഴിഞ്ഞാൽ തീരുന്ന തമാശ... അതിൽ ഒരാൾ മാത്രമാണ് നീ എന്ന്....
പിന്നെ ഒത്തിരി നീണ്ടില്ല... 1 മണിക്കൂർ കൊണ്ട് ഒരു ആയുസ്സ് ഫുൾ ചേട്ടായി ചെയ്ത തെറ്റുകൾ എന്നെ പറഞ്ഞു കേൾപ്പിച്ചിട്ടുണ്ടാവും അയാൾ . .... അങ്ങനെ ആ കോൾ മുറിഞ്ഞു, , എന്റെ സമാധാനവും....
അതാണ് ഇന്നത്തെ രാത്രി സ്വപ്നത്തിന്റെ കാരണം.. ദേ എന്റെ ചെക്കൻ ഒരു പെണ്ണിനെ കെട്ടിപ്പിടിച് നിക്കുന്നു.....സ്വപ്നം ആയത് എന്റെ ഭാഗ്യം.. ഇല്ലേൽ ഞാൻ ജയിലിൽ പോയി അഴിയെണ്ണേണ്ടി വന്നേനെ ...
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
നേരം വെളുത്തു കഴിഞ്ഞപ്പോഴും അതെന്നെ വിട്ട് പോയില്ല... അപ്പോൾ ദേണ്ടെ പിന്നേം വരുന്നു ചങ്ങാതിയുടെ കോൾ.. ഡേ ടൈമിൽ വീട്ടിൽ പേരെന്റ്സ് ഉണ്ടാവില്ലാത്ത കൊണ്ട് സൗകര്യം ആണ് എന്തും പറയാൻ..
ഹായ് ഡീ എന്തുണ്ട് വിശേഷം എന്ന് തുടങ്ങി അവസാനം നമ്മടെ ചെക്കനിൽ എത്തി നിന്ന് സംസാരം... ..
പതിയെ പതിയെ ആ കോളുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.. കുറ്റങ്ങളുടെ എണ്ണവും...
അങ്ങനെ ഒരു ദിവസം എന്നോട് കിരൺ പറഞ്ഞു
" മോളെ നിന്നെയും അവൻ ചതിക്കും... അവനു പെണ്ണിന്റെ ശരീരം ആണ് വേണ്ടത്... അല്ലാതെ സ്നേഹം കൊണ്ടൊന്നും അവൻ അടങ്ങില്ല... അത് കിട്ടുന്നവരെ ഉള്ളു എന്ന് നിനക്ക് ഇപ്പോഴെങ്കിലും മനസിലായില്ലേ.. നീയെന്റെ നല്ല കൂട്ടുകാരിയാ, നിന്നെ ഞാൻ ചതിക്കില്ലെന്ന്...
" അതിനു എന്നോട് ഒരിക്കലും ചേട്ടായി അങ്ങനൊന്നും ചോദിച്ചിട്ടില്ലല്ലോ കിരൺ .... ഞങ്ങൾ ശരീരം കൊടുത്ത് സ്നേഹിക്കാൻ ഒരിക്കലും പ്ലാൻ ഇട്ടിട്ടില്ല.. കെട്ടു നടന്നാൽ മതി അങ്ങനെ ഒന്ന് എന്ന് ഞങ്ങൾ പണ്ടേ തീരുമാനിച്ചത് ആണ് .. സോ ആ ഒരു കാര്യത്തിൽ എന്നെ പുള്ളി ചതിച്ചിട്ടില്ല...
പക്ഷെ എന്നോട് അവൻ പറഞ്ഞതൊന്നും ഇങ്ങനല്ലല്ലോ നിങ്ങൾ അങ്ങനെ ആയിരുന്നെന്നാണല്ലോ അവൻ പറഞ്ഞത് . പക്ഷെ നിന്നെ എനിക്ക് അവനെക്കാൾ വിശ്വാസമാണ്.. ഞാൻ ആരോടും പറയില്ലെടീ... അവൻ കഴുതയാ... കേട്ടിട്ടില്ലേ കഴുത കാമം കരഞ്ഞു തീർക്കും എന്ന് .. അത്രേ ഉള്ളു ഇതൊക്കെ... അവനു കഴിവില്ലാതായി പോയി അതാ ഒന്നും നടക്കാത്തത് ....
അയാൾ അത് ചിരിച്ചു കൊണ്ട് ആണ് പറഞ്ഞത്... പക്ഷെ 2 വർഷം ആയിട്ട് എന്റെ ഉള്ളിൽ എല്ലാ പൗരുഷവും നൽകി ഞാൻ ആരാധിക്കുന്ന മൂർത്തിയെ വെറും കഴുത ആക്കുന്നത് സഹിക്കാൻ മാത്രം ഉള്ള ക്ഷമ എന്റെ മനസിനും നാക്കിനും ഒട്ടും ഉണ്ടായിരുന്നില്ല...
" ഒരു പെണ്ണിനെ സ്നേഹിച്ചു നാട് മുഴുവൻ ട്രിപ്പ് അടിച്ചു ശരീരം പങ്കു വെയ്ക്കുന്ന ഇയാൾക്കു എന്റെ ചേട്ടായി കഴുത ആയിട്ട് തോന്നുവായിരിക്കും, ഇയാൾ പണ്ടെന്നോട് പറഞ്ഞിട്ടില്ലേ ഇയാൾ ചോദിച്ചപ്പോൾ മറുത്തൊന്നും പറയാതെ ഇയാളുടെ കാമുകി മനസും ശരീരവും തന്നെന്ന്...
അവൾ നിങ്ങൾക്ക് ദേവത ആവും...പക്ഷെ എനിക്ക് അങ്ങനെ അല്ലാ.. ഇയാൾ പറഞ്ഞത് ഇത്രയും ദിവസവും ഞാൻ കേട്ടിരുന്നു... ഏറെക്കുറെ ഞാൻ വിശ്വസിച്ചിരുന്നു... കാരണം ചേട്ടായി ആണല്ലോ എന്റെ ആത്മാർത്ഥ സുഹൃത്താണ് ഇവൻ എന്ന് പറഞ്ഞു തന്നെ എനിക്ക് പരിചയപ്പെടുത്തി തന്നത്... അത് കൊണ്ട് മാത്രം... എന്ന് വെച്ച് അത് എന്ത് തോന്ന്യാസവും പറയാനുള്ള ലൈസൻസ് ആണെന്ന് കരുതരുത്....
" ഓഹ് അപ്പോൾ അവനെ പറഞ്ഞാൽ നിനക്ക് നോവും അല്ലെ.... നിനക്ക് നാണമുണ്ടോ...
" ഇല്ല ഒട്ടും നാണമില്ല... ചേട്ടായി എന്നെ ചതിച്ചെങ്കിൽ അത് എന്റെ കഴിവ് കേട് കൊണ്ടാണ് .... ഞാൻ അത്രക്ക് വിശ്വസിച്ചത് കൊണ്ടാ.... ഇയാൾ പറഞ്ഞത് നേരാണെങ്കിൽ ഞാൻ ഒഴിഞ്ഞു പോയിരിക്കും...
പക്ഷെ സത്യമാണെങ്കിൽ ചേർത്ത് പിടിച്ചിട്ടുണ്ടാവും ഞാൻ ആ കയ്യിൽ ... ഇത്ര ദിവസത്തേക്ക് എങ്കിലും തെറ്റിദ്ധരിച്ചതിൽ ... പിന്നെ ഇത് ഞാൻ ചോദിക്കും ചേട്ടായിയോട്.. സത്യം ആരുടെ മുഖത്ത് നോക്കിയും പറയാനുള്ള ആണത്തം എന്റെ ചെക്കനുണ്ടെന്ന് എനിക്ക് നന്നായിട്ടു അറിയാം... പിന്നെ കൂടെക്കിടന്ന് ആണത്തം കാട്ടാൻ ആർക്കും പറ്റും..... പക്ഷെ ഞാൻ കൂടെ ഉള്ളപ്പോൾ നിനക്ക് ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പ് തരാൻ ചുരുക്കം ആണുങ്ങൾക് മാത്രമേ സാധിക്കുള്ളു..അതാണ് ആണത്തം .. അങ്ങനെ നോക്കിയാൽ എന്റെ ചേട്ടായി ആണത്തം ഉള്ളവനാണെന്ന് പറയാൻ ഞാൻ മാത്രം മതി.. ചിലപ്പോൾ എന്നെക്കാൾ അവകാശം മറ്റൊരാൾക്കും ഈ ലോകത്തിൽ ഉണ്ടാവുകയും ഇല്ല...
അങ്ങനെ പറഞ്ഞു അന്ന് നിർത്തിയതാണ് ഞാൻ ആ കോൾ... പിന്നെ ഇതുവരെ വിളിച്ചിട്ടില്ല അയാൾ എന്നെ.... പക്ഷെ 2 വർഷത്തിന് ഇപ്പുറം ഇന്നും എനിക്ക് കൂട്ടായുണ്ട് എന്റെ ചേട്ടായി.. എന്റെ ജീവൻ...എന്റെ എല്ലാം... അന്ന് അയാൾ എന്റെ ചേട്ടായിയുടെ ആണത്തത്തെ ചോദ്യം ചെയ്തില്ലായിരുന്നെങ്കിൽ ഇപ്പോൾ എന്റെ പൊന്നൂസ് എന്റെ കൂടെ ഉണ്ടാവുമായിരുന്നില്ല... നന്ദി സുഹൃത്തേ.. വീണ്ടും ചിന്തിക്കാൻ ഒരവസരം തന്നതിന്...
ലൈക്ക് കമന്റ് ചെയ്യണേ...