രചന: ഷൈഫ ഇബ്രാഹിം
വളരെ തിരക്ക് പിടിച്ചൊരു ദിവസം.... ഇന്ന് മിനിസ്റ്റർ മായി ഒരു മീറ്റിംഗിൽ ഉണ്ട്,. വളരെ നല്ലൊരു സാരീ തേച്ചു വച്ചിരുന്നു രാവിലത്തെ കാര്യങ്ങൾ ഒക്കേം ഒതുക്കി സാരി ചുറ്റുണെന്നു ഇടയിലാണ് ഫോൺ റിങ് കേട്ടത്...
''' നിലൂ മോളെ ഉമ്മിടെ ഫോണിങ്ങെടുക്""
"ആയ്യോാ ഉമ്മി ഒത്തിരി ലേറ്റ് ആയെടോ മാഡം"""
"" ഈ ഫോണൊക്കെ അടുത്ത് വച്ചൂടെ
ദാ...""
""ടോ ഇന്ന് സുന്ദരിയായിട്ടുണ്ട്""
ആണോ""
""ശരിക്കും മാഡമ് "
"താങ്ക്സ്"
""ഓ വരവ് വച്ചിരിക്കുന്നു""
""ഫോണെടുക്ക്""
""ഹലോ ആരാണ്""
""മോളെ നവീണിന്റെ അമ്മയാണ്""
""നവീൻ""
ആ പേര് പോലും എന്നെ ചുട്ടു പൊളിക്കുന്ന
ഒന്നായിരുന്നു......
ഒരു നിമിഷം....
പരിസര ബോധം വീണ്ടെടുത്തു..
". പറഞ്ഞോളൂ
എന്താണ്""
""മോളെ അവൻ ഇവിടെ അമൃത ഹോസ്പിറ്റലിൽ
ഉണ്ട്""
"'മോളേം കുഞ്ഞിനേം ഒന്ന് കാണണമെന്ന് ആഗ്രഹം പറഞ്ഞു""
""അതിനു അയാളുമായി ഞങ്ങള്ക്ക് ബന്ധമില്ലലോ...
കഴിഞ്ഞ 10 വർഷമായി ഇല്ലാത്ത ഒരു ബന്ധവും എനിക്കും വേണ്ട
എന്റെ മോൾക്കും""
""എനിക്ക് സമയമായി പോകാൻ""
""മോളെ ബുധിമുട്ടികയില്ല അവനിനി അധികമില്ല
മോളെ ഒന്ന് കാണണമെന്ന് ആഗ്രഹം പറഞ്ഞു
നിന്നേം.... നിനക്ക് മനസ്സുണ്ടെങ്കിൽ വരൂ കുഞ്ഞേ
നിർബന്ധിക്കില്ല ഈ അമ്മ....""""
അങ്ങേതലക്കൾ കാൾ കട്ട് ആയി
കാലുകൾ ആരോ പിടിച്ചു വലിച്ചു താഴെ
ഭൂതകാലത്തിന്റെ ഇരുണ്ട ഗുഹക്കുള്ളിലൂടെ.....
നവീൻ..... ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പുരുഷൻ......
പിജിക് ശ്രീനാരായണ കോളേജിൽ പഠിക്കുമ്പോഴാ അവിടെ റിസർച്ച് സ്റ്റുഡന്റ് ആയ നവീണിനെ പരിചയപെടുന്നേ....
എല്ലാവരുടെയും നവീണേട്ടൻ...
ഒരിക്കൽ എന്തോ കാര്യത്തിന് ദൃതിയില് ഓടുന്നതിനിടയിൽ ഞങ്ങൾ ഇരുവരും കൂട്ടിമുട്ടി
ഞൻ നിലത്തു വീണു എന്റെ കൈ മുറിഞ്ഞു
അങ്ങനെ ഒരു മുറിവിലൂടെ പരിചയപ്പെട്ട അയാൾ തന്നെ ജീവിതത്തിൽ ഒരു ഉണങ്ങാത്ത മുറിവായി....
പിനീടങ്ങോട്ട് എന്റെ ഡിപ്പാർട്മെന്റ് തിരക്കി പിടിച്ചു വന്നു.......
വന്നു വന്നു അതൊരു പ്രണയ അഭ്യർത്ഥന ആയി...
കൂട്ടുകാർക്കൊക്കെ അതിശയമായിരുന്നു.....
കാരണം നവീൻ കാണാൻ വളരെ സുന്ദരൻ
ആരെയും കൊതിപ്പിക്കുന്ന വ്യക്തിത്വം....
എല്ലാവരും എന്റെ ഭാഗ്യാണെന്നു പറഞ്ഞു...
എനിക്കും നവീണിനെ ഇഷ്ടായിരുന്നു പക്ഷെ
ഞാനൊരു വല്യ മുസ്ലിം കൂട്ടുകുടുംബത്തിലെ അംഗമായിരുന്നു...ജാതി എനിക്ക് മുന്നിൽ വല്യ പ്രശ്നമായിരുന്നു.... അത് നവീനിനോട് പറഞ്ഞപ്പോ ധൈര്യം തന്നു ചേർത്ത് നിർത്തി...
പിനീടങ്ങോട്ട് നല്ലൊരു പ്രണയകാലകുളിരോർമ്മകൾ തന്നെയായിരുന്നു....
ആരെയും അസൂയ പെടുത്തുന്ന ഒരുതരം ഭ്രാന്തൻ സ്നേഹമായിരുന്നു ഞങ്ങളുടേത് ....
എല്ലാവരുടെയും നവീണേട്ടൻ എന്റെ മാത്രം നവീ ആയി മാറി.....
പഠിപ്പുകഴിഞ്ഞു വീട്ടിൽ കല്യാണ ആലോചനകൾ മുറുകിയപ്പോ
പിടിച്ചുനിൽക്കൻ കഴിയാത്ത ഏതോ ഒരു ജൂൺ മാസത്തിലെ
മഴ പെയ്യുന്ന ഒരു രാത്രിയിൽ നവി യുടെ കൈ പിടിച്ചിറങ്ങി...
കേസ് ആയി വഴക്കായി...
ഇങ്ങനൊരു മകളില്ല ഇന്ന് പറഞ്ഞു പടിയടച്ചു
'നീ തുലഞ്ഞുപോകും ജഹന്നമേ '
എന്ന ശാപ വാക്കും ചൊരിഞ്ഞു ഉപ്പയും ഉമ്മയും എന്നെന്നേക്കുമായി പോയി....
നവിയുടെ വീട്ടിലും പ്റബ്ലംസ്
ഉണ്ടായെങ്കിലും പയ്യെ തണുത്തു....
അവരുടേത് ബിസ്സിനസ് ഫാമിലി ആയിരുന്നു......
അമ്മ അച്ഛൻ അനിയൻ അടങ്ങുന്ന കുടുംബം.....
ആദ്യ നാളുകൾ ചില്ലറ അസ്വരസ്യങ്ങൾ ഒഴികെ
വളരെ നന്നായി പോയി.....
ഞങ്ങൾക്കിടയിലെ ആദ്യ പ്രശ്നം തട്ടമിടുന്നത്
സംബന്ധിച്ചായിരുന്നു.....
ജാതി മാറണമെന്നും മറ്റും... ആദ്യം എതിർത്തെങ്കിലും പിന്നീട് ഞാൻ വഴങ്ങി...
പല ദിവസങ്ങളിലും ഞങ്ങൾ വഴക്കിടാൻ തുടങ്ങി.. പതിയെ പതിയെ ചെറിയ കാര്യങ്ങൾക്കു പോലും തല്ലും...
മർദന മുറകൾ ഓരോ ദിവസവും കൂടി വന്നു...
നവിയുടെ അമ്മയും അച്ഛനും അതിൽ പങ്കുചേർന്നു.....
തിരക്കി വരനോ ചെന്ന് കയറാനോ ഇടമില്ലാഞ്ഞതിനാൽ എല്ലാം മൂകം സഹിച്ചു....
പകൽ മുഴുവൻ ജോലിഭാരം, രാത്രി
നവിയുടെ വക ശാരീരിക ഉപദ്രവം... എല്ലാത്തിനുമൊടുവിൽ കാണുന്ന അശ്ലീല വീഡിയോകളുടെ അനുകരണം..അതെന്നിൽ ഏല്പിക്കുന്ന മാനസികവും ശരീരികവുമായ മുറിവുകൾ....
കുളിക്കാൻ പോകുന്ന സമയങ്ങളിൽ
ദേഹത്തെ മുറിവുകൾ കണ്ടു
പൊട്ടിക്കരഞ്ഞിട്ടുണ്ട്...
മരണത്തെ ഇഷ്ടപെട്ട നാളുകൾ...
ഉപ്പാടേം ഉമ്മടേം ശാപമാണെന്നു കരുതി ആശ്വസിച്ച രാത്രികൾ..
ഇരുളടഞ്ഞ ജീവിതത്തിലേക്ക് വന്ന ചെറു വെട്ടമായിരുന്നു എന്റെ നീലു...
അവള്കായി പിനീട് ജീവിതം...
ഗർഭകാലത്തും ഏറെ അനുഭവിച്ചു....
ഒരിക്കൽ തൊട്ടടുത്ത ക്ലബ്ബിൽ ഒരു ആരോഗ്യം ക്ലാസ്സ് ഉണ്ടെന്നു പറഞ്ഞു നവിയുടെ അമ്മ കൂട്ടികൊണ്ടുപോയി....
അവിടെവച്ചാണ് സനുമാഷിനെ പരിചയപെടണെ....
ക്ലബ്ബിൽ ഒരു സൗജന്യ പി എസ് സി ക്ലാസ്സ് നടകുനുണ്ടെന്നു പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല......
പക്ഷെ സനു മാഷ് വിട്ടില്ല....
അമ്മ കാണാതെ പുസ്തകം കൊണ്ടുതന്നു...
ചില നല്ല യൂട്യൂബ് ചാനലുകൾ പരിചയപ്പെടുത്തി....
പിനീടങ്ങോട്ട് പോരാട്ടമായിരുന്നു....
രാത്രികളെ പകലുകളാക്കി പഠിച്ചു...
ആരും കാണാതെ...
ആരും അറിയാതെ...
കള്ളം പറഞ്ഞാണ് പരീക്ഷക്ക് പോയതുപോലും....
ഒടുവിൽ അകൊല്ലത്തെ സെക്രെട്ടറിയറ്റ് അസിസ്റ്റന്റ് റാങ്ക് 90...
കമ്മ്യൂണിറ്റിയിൽ 5....
അഡ്വൈസ് കൊണ്ടുവന്നു തന്നത് സനു മാഷാണ്.....
സന്തോഷം ഉള്ളിലടക്കി.....
ഒരിക്കൽ പടികടന്നുവന്ന ഏരിയ കൗൺസിലരെയും പോലീസ് എസ് ഐ യെയും കണ്ട അമ്മയും നവിയും
ഞെട്ടി നിന്നപ്പോ മുന്നിലേക്ക് ചെന്ന് ധൈര്യത്തോടെ ഞാൻ ആണ് അവരെ വിളിച്ചതെന്ന് പറഞ്ഞു...
പിന്നെ എനിക്ക് ജോലി ആയ കാര്യവും....
അതുമാത്രമല്ല അത്ര നാൾ അനുഭവിച പീഡനങ്ങൾ പറയുകയും പോലീസ് സംരക്ഷണയിൽ മോളും ഞാനും എന്റെ സർട്ടിഫിക്കറ്റും മറ്റു സാധനങ്ങളുമായി പടിയിറങ്ങി...
പോകുമ്പോൾ നവിയോടു
മാത്രം യാത്ര പറഞ്ഞു...
വല്ലാത്ത ഒരുതരം ഭയം ആ കണ്ണുകളിൽ ഞാൻ കണ്ടു...
പോലീസ് തന്നെയാണ് എന്നെ എന്റെ വീട്ടിലെത്തിച്ചത്..
അവര്ക് ഇങ്ങനൊരു മകളില്ലെന്നു പറഞ്ഞു ഉപ്പയും ഉമ്മയും....
അനിയൻ മാത്രം ഇറങ്ങിവന്നു വിവരങ്ങൾ തിരക്കി.. ഞാൻ പ്രതീക്ഷിച്ച പെരുമാറ്റമായിരുന്നു..
അതുകൊണ്ട് വിഷമമ്
തോന്നിയില്ല....
പിന്നീടുള്ള പത്തുവർഷകലം ഈ തിരുവനന്തപുരം ആണ് എന്റെ വീട്...
ഫോൺ നമ്പർ മാറ്റി.. ഭൂതകാലത്തിന്റെ എല്ലാ
അവശേഷിപ്പുകളും തൂത്തെറിഞ്ഞു ശുദ്ധികലശം നടത്തി.....
പക്ഷെ ഇന്ന്....
പെട്ടെന്ന് ഒരുങ്ങിയിറങ്ങി മോളെ സ്കൂളിലാക്കി......
മീറ്റിങ് കഴിഞ്ഞു ഇറങ്ങിയപ്പോൾ ശങ്കരേട്ടനെ വിളിച്ചു മോളെ സ്കൂളിൽ നിന്നും വിളിപ്പിച്ചു.....
ഓഫീസിൽ നിന്നും 1 ദിവസം ലീവ് എടുത്തു....
വീട്ടിലെത്തി വേഷം മാറി...
അപ്പോഴും മോളോട് ഒന്നും പറഞ്ഞില്ല..
.
"'മോളെ നമുക്ക് എറണാകുളം വരെ പോണമ്...""
""എന്താ ഉമ്മി പെട്ടെന്നു""
""അത് അച്ഛന് സുഖമില്ല.. നിന്നെ ഒന്ന് കാണണം"""
അച്ഛൻ....
അവളൊന്നും മിണ്ടിയില്ല.. കൺ നിറയുന്നത് ഞാൻ കണ്ടു....
റെഡി ആയിട്ട് വൈകിട്ട് തന്നെ ഇറങ്ങി....
ഹോസ്പിറ്റൽ റിസപ്ഷൻ എത്തി പേരുപറഞ്ഞു
റൂമിൽ ആണത്രേ....702.. റൂമിലേക്ക് നടക്കുന്നതോറും.... ഒരുകാലത്തു എല്ലാമായിരുന്നവൻ.... പിനീട് ജീവിതം തകർത്തവൻ..... എന്റെ മോൾടെ അച്ഛൻ..,...
.... റൂമിൽ തട്ടി.... അമ്മയാണ് കതകു തുറന്നു
വന്നത്... അകത്തേക്ക് കടന്നപ്പോ കണ്ടു... കട്ടിലിൽ... ഒരു. രൂപം... കവിൾ ഒട്ടി കണ്ണുകൾ കുഴിഞ്ഞു... എല്ലുകൾ മാത്രം ഉയർന്നു പൊങ്ങുന്നപോലെ.....
മോളെ ചേർത്ത് പിടിച്ചു
അമ്മ അടുത്തേക്ക് കൊണ്ടുപോയി....
"" ഡാ ദാ ആരാ വന്നെന്നു നോക്കിക്കേ....""
""മോളെ ന്നെ മനസ്സിലായോ....""
"മനസിലായി അച്ഛൻ... അച്ഛൻ"
"ഉമ്മി എന്നോടെല്ലാം പറഞ്ഞിട്ടുണ്ട്....."
"മ്മ്മ്... നിനക്ക് സുഖണോ മോളെ"
"സുഖം"
ഞൻ പുറത്തേക്കിറങ്ങി.....
അമ്മയും....
ഞനിരുന്ന കസേരക്കരികിൽ ഇരുന്നു....
""അവര് അച്ഛനും മോളും സംസാരിക്കട്ടെ
നിന്റെ ഓഫീസിലെ പ്രദീപ് ആണ് നമ്പർ തന്നെ...""
""നീ പോയതിൽ പിന്നെ മുഴുകുടിയനായി...
കുടിച്ചു കുടിച്ച ഇങ്ങനെ... ആരുപറഞ്ഞാലും
കേൾക്കില്ല... എപ്പോഴും ദേഷ്യം.. ഈ അസുഖമ് തുടങ്ങിയിട്ട് 9 മാസത്തോളംമായി..
ഇനി അധികം ഇല്ലെന്ന്....."""
അവര് പൊട്ടിക്കരഞ്ഞു... എന്റെ കൈയിൽ മുറുകെ പിടിച്ചു....
ഉമ്മി വിളിക്കുന്നു.....
ഞാൻ അകത്തേക്ക് കയറി.... ഇരിക്കാൻ ആംഗ്യം കാണിച്ചു....
""'അന്സു.. മരിക്കണെനു മുന്നേ ഒന്ന് കാണണം
എന്നുണ്ടായിരുന്നു..."""
""എല്ലാത്തിനും ക്ഷമ പറയണം എന്നുണ്ടായിരുന്നു..."''
ഞാൻ മിണ്ടിയില്ല... എന്റെ അനുവാദം പോലും
ചോദിക്കാതെ ബെഡ് സ്റ്റാൻഡിൽ ഇരുന്ന കൈപിടിച്ചു...
തീക്കട്ടെ പോലെ തോന്നിയെനിക്......
"'നീ പോകുമെന്ന് ഞാൻ കരുതിയില്ല....
ക്ഷമിക്കില്ലേ എന്നോട്....."""
"""അധികം സംസാരിക്കണ്ട... സമാദാനമായിരിക്കൂ
എല്ലാം ശരിയാവും...
പ്രാർത്ഥിക്കാം... ഞാൻ ഇറങ്ങുന്നു
പിനീട് വരാം....."""
തിരികെ പോരുമ്പോ.... എന്റെ കണ്ണുകൾ
നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...
അത്രേം ക്രൂരമായി എന്നെ തകർത്തിട്ടും
ആ മനുഷ്യനെ പൂർണമായി വെറുക്കാൻ എനിക്ക് പറ്റിയിട്ടില്ല....
എന്നെ ജീവിതം പഠിപ്പിച്ച മനുഷ്യൻ.....
എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പുരുഷൻ.....
പ്രാർത്ഥിക്കാം.... നല്ലത് വരട്ടെ
കാർ ഓടികൊണ്ടേയിരുന്നു.....
ഒപ്പം ഞാനും
ഭൂതകാലത്തിന്റെ പാതാള കുഴിയിൽ നിന്നും
വാർത്തമാനത്തിന്റെ ഒറ്റയടിപാതയിലേക്ക്........
രചന: ഷൈഫ ഇബ്രാഹിം