എന്റെ വീട്ടിൽ ഈ ബന്ധം പറഞ്ഞപ്പോൾ എല്ലാവരിലും എതിർപ്പുകൾ മാത്രം ആയിരുന്നു...

Valappottukal

 


രചന: അനൂപ് അനു കളൂർ


"വിയർ പ്പുതുള്ളികൾ പൊടിഞ്ഞ പിൻ കഴുത്തിൽ ചുണ്ടുകൾ ചേർക്കുമ്പോൾ അവളിൽ നിന്നും ഉയർന്ന നിശ്വാസം ഒന്നുകൂടെ അവളെ പുണരാൻ മനസ്സിനെ ഉത്തേ ജിപ്പിച്ചു..


ചിണുങ്ങി കൊണ്ട് കയ്യിലെ ചട്ടകം നേരെ പിടിച്ചു പ്രിയതമ അടുക്കളയിൽ നിന്നും ഒരു ദയയും ഇല്ലാതെ ആട്ടിയോടിച്ചു...


ഒന്നൂടെ ശൃംഗരിച്ചു  കൊണ്ടു അവളുടെ മേനിയിൽ ചേർത്തു പിടിച്ചു നേരം ആണ് മ്മ്‌ടെ കുഞ്ഞുവാവ അലമുറയിട്ടു തൊട്ടിലിൽ കിടന്നു കരയാൻ തുടങ്ങിയത്.

 

അവളുടെ നോട്ടം കണ്ടാൽ അറിയാം വേഗം പോയി വാവയെ എടുത്തോ രാഹുലേട്ടാ നിക്ക് ഇവിടെ പണിയുണ്ട് എന്നാണ് എന്ന്.


അവനെയും എടുത്ത് മുറ്റത്തൊക്കെ ഒന്നുകറങ്ങി ,ഒരു പാട്ടും പാടി ഉറക്കാൻ നോക്കി എവിടെ നടക്കാൻ ,സ്മൂൾ എന്ന കുഞ്ഞുസംഗീത ലോകത്ത് നിന്നും തുടങ്ങിയ തന്റെ ജീവിതത്തിൽ ഇപ്പൊ ഇറങ്ങിയതടക്കം പതിനഞ്ചിൽ അധികം സിനിമാ  ഗാനങ്ങൾ ഹിറ്റായി,ആയിരങ്ങൾ ആരാധകരും ആയി മാറി.


ഇതൊക്കെ ആണേലും എന്താ മ്മ്‌ടെ പുത്രനെ ഒന്നു മൂളി പാട്ട് പാടി ഉറക്കാൻ പോലും പറ്റുന്നില്ല..ഇത്തിരി നേരം ന്റെ മൂളിപ്പാട്ടും കേട്ട് കിടന്ന വാവയുടെ മട്ടും ഭാവവും മാറിയത് പെട്ടെന്ന് ആയിരുന്നു..


എന്റെ അല്ലെ പുത്രൻ വാശി വന്നാൽ മൂപ്പരേ പിടിച്ചാൽ കിട്ടില്ല,ഇനി അജ്ഞനക്കേ ഇവനെ നേരെയാക്കാൻ പറ്റു..


"അവനെയും കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു ബാക്കി ഞാൻ നോക്കാം നീ വാവയെ   നോക്ക്"

 ന്നും പറഞ്ഞുകൊണ്ട്.ചപ്പാത്തി ഉണ്ടാക്കൽ ഞാൻ അങ്ങട് ഏറ്റെടുത്തു..


കുറച്ചു കഴിഞ്ഞു ,റൂമിലോട്ട് പോയപ്പോൾ കാണാം ,എന്റെ അടുത്ത് വാശി കാണിച്ച ചെക്കൻ നല്ല കുട്ടിയായി അവളുടെ മൂളലും കേട്ട് കിടക്കുന്നത്,


ഒരു വാക്ക് പോലും ജീവിതത്തിൽ സംസാരിക്കാൻ കഴിയാത്ത അവളുടെ ഒരു മൂളലോ തലോടലോ മതി അവനെ ഉറക്കാൻ ഇതാണ് മാതൃത്വത്തിന്റെ ശക്തി,


വാക്കുകൾ കൊണ്ട് പറയാൻ കഴിയില്ല ഈ നിമിഷങ്ങൾ അത്രമാത്രം മനോഹരം ആണ് ,അവർ തമ്മിൽ കളിക്കുന്നതും കുസൃതി കൂടുന്നതും എല്ലാം കാണുമ്പോൾ കണ്ണ് നിറയും...


സംഗീത ലോകത്തേക്ക് കാൽ വെപ്പ് നടത്തിയ എന്റെ പിറകിലായിരങ്ങൾ ഉണ്ടായിരുന്നു ആരാധകരായിട്ട് ,അവരെല്ലാം എന്റെ ശബ്ദത്തെ ആയിരുന്നു ഇഷ്ടപ്പെട്ടത്..


ഒരിക്കലും പ്രതീക്ഷിക്കാതെ

എന്നോ ഫേസ്ബുക്കിലെ ഒരു സാഹിത്യകൂട്ടായ്മയിൽ നിന്നും മനസ്സിൽ പതിഞ്ഞ ഒരു എഴുത്ത് ആണ് എന്നെ അവളിലേക്ക് എത്തിച്ചത്. 


അക്ഷരങ്ങൾ  വരികളാക്കി

പകർത്തിയെടുത്ത പോലെ അല്ല ,ആരോ കാതിൽ വന്നു കഥ പറഞ്ഞു തരുന്ന പോലെ ഒരു ഫീലിംങ്ങ് ആയിരുന്നു അവളുടെ മാത്രം എഴുത്തിന്റെ പ്രത്യകത ,ആരെയും ആകർഷിക്കുന്ന അവതരണ ശൈലിയും...


ഒരു കമെന്റിലൂടെ തുടങ്ങിയ ബന്ധം,ഞാൻ തന്നെ ആയിരുന്നു അങ്ങോട്ട് റിക്യുസ്റ്  അയച്ചതും ,ഇങ്ങോട്ട് വരുന്നത് അല്ലാതെ ആരോടും അങ്ങോട്ട് കൂട്ടുകൂടാൻ ഇഷ്ടമായിരുന്നില്ല എനിക്ക്, പക്ഷെ എന്തോ അവളോട് കൂട്ടുകൂടാൻ മനസ്സിനെ പ്രേരിപ്പിച്ചു..


അവൾക്ക് എന്നെയും മുൻപേ അറിയാമായിരുന്നു. എന്റെ ഗാനങ്ങളിലൂടെ ,അത് അവൾ എനിക്ക് തന്ന മറുപടിയിൽ തന്നെ അറിയാൻ കഴിഞ്ഞു..


അന്ന് തൊട്ട് അവൾ എന്റെ ശബ്ദത്തെയും ഞാൻ അവളുടെ തൂലികയിൽ നിന്നും പിറന്നുവീഴുന്ന ഓരോ അക്ഷരങ്ങളെയും പ്രണയിച്ചു .തമ്മിൽ പറയാതെ ...


തമ്മിൽ കാണാൻ അനുവാദം ചോദിച്ചപ്പോൾ എല്ലാം അവൾ ഒഴിഞ്ഞു മാറി കൊണ്ടിരുന്നു, ഒടുവിൽ അവൾ അയച്ച മെസ്സേജിന് മറുപടി കൊടുക്കാൻ വയ്യാതെ നിന്നു..


"മാഷേ നിങ്ങൾ എല്ലാവരും എന്റെ അക്ഷരങ്ങളെ മാത്രം ആണ് ഇഷ്ടപ്പെടുന്നത്,നേരിൽ കണ്ടാൽ ചിലപ്പോൾ ഒരു ഊമയോട് ആണ് കൂട്ടു കൂടിയതെന്ന് അറിയുമ്പോൾ നാളെ തൊട്ട് സഹതാപം ആയി മാറും ,അതും തീർത്തും ഒരു അനാഥയോട്.അത് വേണ്ട,അതേനിക്കും സങ്കടം ആയി മാറും ഇതുവരെ ഉണ്ടായതെല്ലാം അങ്ങനെ നിന്നോട്ടെ"


കേട്ടത് ഒരു ഞെട്ടിക്കുന്ന കാര്യം ആയിരുന്നുവെങ്കിലും ഒന്നുറപ്പിച്ചു പറഞ്ഞു,


"ഞാൻ നിന്റെ ശരീരത്തെ അല്ല മനസ്സിനെയാണ് ഇഷ്ടപെട്ടതെന്ന്"


എന്നിട്ടും അവൾ ഒരുപാട് തവണ ഈ ബന്ധത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ നോക്കി.സമ്മതിക്കാതെ ഞാനും.


പക്ഷെ എന്റെ വീട്ടിൽ ഈ ബന്ധം പറഞ്ഞപ്പോൾ എല്ലാവരിലും എതിർപ്പുകൾ മാത്രം ആയിരുന്നു. ഏതോ സംഗീത സംവിധായകന്റെ മോൾക്ക് വേണ്ടി എന്നെ വിലക്കു വാങ്ങാൻ ഉള്ള കരാറിൽ അച്ഛൻ ഉറപ്പ് നൽകി കഴിഞ്ഞിരുന്നു എന്നോട് പോലും ചോദിക്കാതെ..


അച്ഛന്റെ ഈ മാറ്റങ്ങൾ എല്ലാം പെട്ടെന്ന് ആയിരുന്നു,പട്ടിണിയും കഷ്ടപാടും നിറഞ്ഞ ജീവിതത്തിൽ നിന്നും കരകയറിയത്  ,ഒരു സംഗീതസംവിധായകൻ തന്ന ഒരു ടൈറ്റിൽ സോങ്  പാടാനുള്ള അവസരത്തിൽ നിന്നാണ്..


അതിൽ പിന്നെ അവസരങ്ങൾ തേടി പോവാതെ എന്നെ തേടി വന്നു ഒന്നിന് പിറകെ ഒന്നായി ,പണവും പ്രശസ്തിയും കുന്നുകൂടി,പാടുന്ന പാട്ടും പടവും ഹിറ്റ്.


വീട്ടുകാരുടെ എതിർപ്പുകൾ മറികടന്ന് ഒരു ദിവസം അമ്പലത്തിൽ വെച്ചു അവളുടെ കഴുത്തിൽ താലി കെട്ടി..


നേരെ വീട്ടിലേക്ക് പോയെങ്കിലും അച്ഛൻ ആ പടികൾ കയറാൻ സമ്മതിച്ചില്ല.. 


അത്രമാത്രം പണത്തിനൊടുള്ള അച്ഛന്റെ ആർത്തി കൂടികഴിഞ്ഞിരുന്നു,ഇത് കൂടി ആയപ്പോൾ  ഒരു തരം ഭ്രാന്ത്..


ഇതുവരെ നേടിയത് എല്ലാം അച്ഛന്റെ കൈവശം ആണ്..അതൊക്കെ ഉപേക്ഷിച്ചു കൊണ്ട്,അവളുടെ കൈയും പിടിച്ചു ആ വലിയ വീടിന്റെ പടികൾ ഇറങ്ങി..


ഗേറ്റിന് അടുത്ത് വെച്ചു അമ്മ പിറകിൽ ഓടിയെത്തി. അമ്മയുടെ അനുഗ്രഹവും നിറഞ്ഞ കണ്ണുനീരും എത്ര എതിർത്തിട്ടും കുറെ അധികം സ്വർണങ്ങളും  അവൾക്ക് നൽകി തിരികെ കരഞ്ഞും കൊണ്ട് അമ്മ പോയി..


.ആദ്യമായി ഒരു വാടക വീടും ഇന്ന് സ്വന്തമായി ഒരു കുഞ്ഞു വീടും ഉണ്ട് ഞങ്ങൾക്ക് .ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദം മാത്രം ഉണ്ടായിരുന്നു കൂട്ടിന്...


അച്ഛനും അമ്മയും സ്നേഹബന്ധങ്ങളും ആരെന്നോ എന്തെന്നോ അറിയാത്ത ഈ തൊട്ടാവാടിക്ക് ഇന്ന് ഞാൻ എല്ലാം ആണ്.. 


ഇന്നോളം ആ നാവിനാൽ എന്നോട് ഒരു വാക്ക് മിണ്ടാൻ കഴിഞ്ഞില്ലെങ്കിലും  എപ്പോഴും ഞങ്ങൾ സംസാരിക്കുയകയാണ് ഓരോ ഭാവങ്ങളിലൂടെ ...


പിണക്കവും ഇണക്കവും എല്ലാം ഒരുപോലെ വന്നു ചേരുന്നുണ്ട് ,എന്റെ കുസൃതി പെണ്ണിനോട് കൂടുമ്പോൾ...


എന്നും എൻ ഇടനെഞ്ചിൽ തലചായ്ച്ചുറങ്ങുന്നവൾ ഒരുനാൾ  ..


മിണ്ടാൻ കഴിയില്ലെങ്കിലും  അശുദ്ധിയാണെന്ന് പറഞ്ഞു മാറി കിടക്കാൻ നോക്കിയപ്പോൾ ,ചേർത്തു പിടിച്ചു ഒരു ഉമ്മ നൽകികൊണ്ട് പറഞ്ഞു..


"മാസത്തിലെ ഒരു തുള്ളി ര, ക്തക്കറ അശുദ്ധിയായി കാണുന്നവർ ഉണ്ടാവാം പക്ഷേ സ്ത്രീത്വത്തിന്റെ കടമകളും കർത്യവ്യങ്ങളും അവർ അനുഭവിക്കുന്ന വേദനകളും മാത്രം നോക്കിയാൽ അറിയാം സ്ത്രീ  എത്ര മാത്രം വിശുദ്ധ ആണെന്ന്.."


"അകറ്റി നിർത്തുകയല്ലആ സമയം വേണ്ടത് ചേർത്ത് നിർത്തുകയല്ലേ വേണ്ടത്..


അതു കേട്ട് ആ കണ്ണുകൾ നിറഞ്ഞത് ഓർമയുണ്ട്,വേദനകൊണ്ടല്ല സന്തോഷം കൊണ്ട്...


അന്ന് തൊട്ട് ഇന്ന് വരെ ഒരു അകൽച്ചയും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല...


അങ്ങനെ ഓരോന്നും ആലോചിച്ചു ഇരിക്കുന്നതിനിടയിൽ ആണ് തലക്ക് ഒരു അടി കിട്ടിയത്..


"നോക്കിയപ്പോൾ ദേഷ്യത്തോടെ പിറകിൽ നിൽക്കുന്ന മ്മ്‌ടെ ഭാര്യ "


"അയ്യോ ചപ്പാത്തി കരിഞ്ഞ മണം മൂക്കിൽ അടിക്കുന്നു.അത് മറന്നു.കയ്യിൽ ചപ്പാത്തി പരത്തുന്ന കോലുമായി കാന്താരീ പിറകിൽ തന്നെ ഉണ്ട് അടിക്കാൻ ....


"ന്നാൽ ശരി ഞാൻ പോയി അവളെ സഹായിക്കട്ടെ. ഇല്ലേൽ കയ്യിൽ കിട്ടിയാൽ പെണ്ണ് അടിച്ചു ചപ്പാത്തി പോലെ ആക്കുകേം മൊത്തത്തിൽ പട്ടിണി ആയി പോവുകയും ചെയ്യും.. ലൈക്ക് കമന്റ് ചെയ്യണേ...

To Top