ഏട്ടൻ അല്ലാതെ വേറെ ഒരാളെ എനിക്ക് അ സ്ഥാനത് ഓർക്കാൻ കൂടി വയ്യ...

Valappottukal

 


രചന: Anisha Ani


ജീവിതം


മൂന്ന് വർഷത്തെ ജീവിതം ഇന്ന് ഈ കോടതി മുറിയിൽ അവസാനിച്ചു. അവസാനം താലി ഊരി വകീൽന്റെ കൈയിൽ കൊടുക്കുമ്പോൾ മുന്നോട്ട് ഇനി എങ്ങനെ ജീവിക്കും എന്നായിരുന്നു... ഓർമകൾ കുറച്ചു ദിവസങ്ങൾക് മുൻപ് 6 വർഷം ആയി എനിക് വിപിൻ ഏട്ടനെ അറിയാം..3 വർഷതെ എന്റെ  പ്രണയം അത് പിന്നീട് വിവാഹത്തിലോട്ട് എത്തി.

അതെ ഇപ്പോൾ ഓർത്തുനോക്കുമ്പോൾ ഞാൻ മാത്രം ആണു വിപിൻ ഏട്ടനെ സ്നേഹിച്ചത് എന്നോട് തിരിച് അങ്ങനെ ഒന്നു ഉണ്ടാർന്നോ അറിയില്ലാ ..ഞാൻ വിശ്വസിച്ചു ഒരുപാട് അതുകൊണ്ടാണല്ലോ എല്ലാരേയും ഉപേക്ഷിച്ചു വിപിൻ ഏട്ടന്റെ കൂടെ ജീവിക്കാൻ ഞാൻ ഇറങ്ങിയത്.


ഡിഗ്രിയ്ക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അച്ഛൻ എനിക് ഒരു പുതിയ ഫോൺ വാങ്ങിച് തരുന്നത് കൂട്ടുകാരികൾ എല്ലാം ഫേസ്ബുക്നെയ് കുറിച് പറഞ്ഞപ്പോൾ ഞാനും ഒരു അക്കൗണ്ട് എടുത്തു  അനുപമ അനു . എന്റെ അക്കൗണ്ടിൽ ഒരുപാട് റിക്വസ്റ്റ് വന്നു എനിക് എന്താ ചെയ്യേണത് അറിയില്ല എല്ലാം ഫ്രണ്ട് റിക്വസ്റ്റ് ഉം ഞാൻ അക്‌സെപ്റ് ചെയ്‌തു വിപിൻ വിപി എന്ന അക്കൗണ്ടിൽ നിന്നും hi എന്ന മെസ്സേജ് വന്നു ഞാനും ഫ്രണ്ട്‌ലി ആയി മെസ്സേജ് അയച്ചു അങ്ങനെ തുടങ്ങിയതാ നല്ലൊരു സുഹൃത്തു പോലെ ആയിരുന്നു എപ്പോഴാ എന്നറിയില്ല പ്രണയം ആയിമാറിയത്.. പൊതുവെ boys നോട്‌ സംസാരിക്കാൻ ബുദ്ധിമുട്ടാണ് എനിക്ക് പേടിയും എല്ലാം അങ്ങനെ അതുകൊണ്ട് തന്നെ ആദ്യം എല്ലാം ഒരു ബുദ്ധിമുട്ടു ഇണ്ടേൽ തന്നെ അതെല്ലാം വിപി ഏട്ടൻ മാറ്റിയെടുത്തു...


ഇതിനിടയിൽ എന്റെ ഡിഗ്രി കഴിഞ്ഞു ഒപ്പം ഞങ്ങൾടെ റിലേഷൻ 3വർഷം കഴിഞ്ഞിരിക്കുന്നു... ഒരുപാട് സന്തോഷം ഉണ്ട് എനിക്ക് വിപി ഏട്ടൻ എന്റെ ലൈഫിൽ ഒരു ഇമ്പോര്ടന്റ്റ്‌ പേഴ്സൺ ആയിക്കഴിഞ്ഞിരിക്കുന്നു.. ഇനി വിപി ഏട്ടൻ അല്ലാതെ വേറെ ഒരാളെ എനിക്ക് അ സ്ഥാനത് ഓർക്കാൻ കൂടി വയ്യ... എന്റെ വീട്ടിൽ വിവാഹ ആലോചന നടക്കുവായിരുന്നു.. വിപി ഏട്ടനോട് ഇനി എന്താ നമ്മൾ ചെയുക ചോദിക്കുമ്പോൾ ഒന്നും തന്നെ മിണ്ടുന്നില്ല... വിപി ഏട്ടൻ ഒരുപ്രൈവറ്റ് കമ്പനി ഇൽ ആണ് ജോലി.. നമ്മൾക് ഉള്ളതുപോലെ ജീവിക്കാം എനിക്ക് ഇനി വിപി ഏട്ടൻ ഇല്ലാതെ പറ്റാത്തില്ല എന്നൊക്കെ പറഞ്ഞു ഒടുവിൽ ശെരി നമ്മൾക് രജിസ്റ്റർ മാര്യേജ് ചെയ്യാം എന്നു പറഞ്ഞു വീട്ടിൽനിന്നും ഇറങ്ങി... പിന്നീട് അ എനിക്ക് മനസിലായത് പ്രണയിക്കുമ്പോൾ ഉള്ള വിപി ഏട്ടനും കല്യാണം കഴിഞ്ഞുള്ള വിപിഎട്ടനും രണ്ടും രണ്ടാണ് എന്നു.... ഒരുപാട് ഞാൻ സഹിച്ചു... കുടിച് വരുമ്പോൾ തല്ലാനും പിന്നീട് എന്നെ ശാരീരികമായും ഉപദ്രവിച് സന്തോഷിക്കുന്നു.. രാവിലെ എനിക്കുമ്പോൾ ബാക്ക് ടു നോർമൽ.. തലേദിവസം എന്താ നടന്നത് എന്നു പോലും ആൾക്ക് ഓർമ ഇണ്ടാവില്ല...


ഇതിനിടയിൽ ഞാൻ post ‌ gradution ചെയ്തു.. എങ്ങനെ എങ്കിലും ജോലി വാങ്ങണം എന്നായിരുന്നു മനസ്സിൽ.. വീട്ടുകാർ എന്നെ തിരിച്ചു വിളിച്ചു ആദ്യമെല്ലാം വിപി ഏട്ടൻ അവരെഫേസ് ചെയ്യാൻ പ്രശ്നം ഉണ്ടേലും പിന്നെ എല്ലാം ശെരി ആയി... ഇതിന് ഇടയിൽ ഞങ്ങൾക്കിടയിൽ പ്രശ്നം രുക്ഷമായി കൊണ്ടിരുന്നു എന്താ കാര്യം അറിയില്ല എല്ലാത്തിനും വഴക് പറയും തല്ലും... ഒരുദിവസം നന്നായികുടിച്ചിട്ടു വന്നത് കൊണ്ട് വിപി ഏട്ടൻ നേരത്തെ ഉറങ്ങി.. അർധരാത്രി വന്ന messagetune കേട്ടാണ് ഞാൻ കണ്ണുതുറന്നത് ഫോൺ എടുത്തു നോക്കിയപ്പോൾ ഫേസ്ബുക് ഇൽ നിന്നാണ്.. നെഞ്ചോക്കെ വല്ലാത്തമിടിക്കുന്നു എന്തോ നടക്കാൻ പോവുന്നപോലെ തോന്നൽ ഞാൻ അത് എടുത്തു നോക്കി..




കണ്ണൊക്കേ നിറയുന്നു എന്താ ചെയേണ്ടത് എന്ന് അറിയിലാ ആകെ മരവിച്ചവസ്ഥ... അല്ലേലും ഭർത്താവിന്റെ മുൻകാമുകി എന്തിനായിരിക്കും രാത്രി മെസ്സേജ് അയച്ചിട്ടുണ്ടാവുക.. മെല്ലെ scroll ചെയ്തു നോക്കി മെസ്സേജ് ഒന്നും ഡിലീറ്റ് ചെയ്തിട്ടുണ്ടാർന്നില്ല അതുകൊണ്ട് എല്ലംതന്നെ വായിച്ചു നോക്കി... അവൾ ഇപ്പോൾ ഡിവോഴ്സ്ഡ് ആണെന്ന്.. വിപി ഏട്ടനും തിരിച്ചു ഒരുപാട് മെസ്സേജ് അയച്ചിരിക്കുന്നു. ഒന്ന് മാത്രം ഞാൻ കണ്ടു ഞെട്ടി വിപി ഏട്ടന് ഇപ്പോൾ ജീവിക്കുന്ന ലൈഫ് നോട്‌ താല്പര്യം ഇല്ല എന്നു ഞാൻ നിർബന്ധിച്ചത് കൊണ്ടുമാത്രം എന്നെ വിവാഹം കഴിച്ചത് ആണെന്ന് എന്നോട് ഒരുതരത്തിൽ ഉള്ള ഫീലിംഗ്സ് ഉം ഇല്ല എന്നു...


ചില തീരുമാനങ്ങൾ എടുത്തിട്ടാണ് ഞാൻ കിടന്നത്... എന്നും രാവിലേ എണിച്ചു വീട്ടിലെ ജോലി എല്ലാം ചെയുന്ന ഞാൻ അന്നു ഒന്നും ചെയ്തില്ല... പതിവ് പോലെ വിപി ഏട്ടനെ  ചായകുടിക്കാൻ വിളിച്ചതും ഇല്ല.. ഞാൻ എന്റെ ഡ്രെസ്സും ആവിശ്യം ഉള്ള കുറച്ചു സാധനങ്ങളും മാത്രം ഒരു ബാഗ് ഇൽ എടുത്തു വച്ചു.... വിപി ഏട്ടൻ എനിക്കാൻ വേണ്ടി വെയിറ്റ് ചെയ്തു... വിപി ഏട്ടൻ എന്നെ കണ്ടതും ഞെട്ടി എവിടേക്കാ രാവിലെ തന്നെ ബാഗ് ഒക്കെയ് ആയിട്ട് എന്നു ചോദിച്ചു.... ഞാൻ കുഞ്ഞു പുഞ്ചിരിയോടെ പറഞ്ഞു ചിലർക്ക് പുതിയ അല്ല പഴയ കാമുകി തിരിച്ചു വന്നത് കൊണ്ട് ഭാര്യയോട് താല്പര്യം ഇല്ല എന്നു.. അത് പറഞ്ഞതും അയാൾ ഞെട്ടി എന്നെ നോക്കി... നീ.... നീ... എങ്ങനെ അറിഞ്ഞു എന്ന് മുഖത്തെ പതർച്ച യോടെ ചോദിച്ചു ഞാൻ ഒന്നും പറഞ്ഞില്ല ഫോൺ എടുത്തു കൈയിൽ കൊടുത്തു... ഇതിൽ കൂടുതൽ ഒന്നും പറയുന്നില്ല ഞാൻ ഒരുപാട് സ്നേഹിച്ചു വിശ്വസിച്ചു എല്ലാം കഴിഞ്ഞു വിപി etta💔ഇന്നത്തോടെ നമ്മൾക്കിടയിൽ ഉള്ളതെല്ലാം ഞാൻ പോവുന്നു എന്നു മാത്രം പറഞ്ഞു.. വിപി ഏട്ടൻ എന്നെ തിരുച്ചു വിളിക്കുകയോ ഒന്നും ചെയ്തില്ല... ഞാൻ പ്രേതിഷിച്ചോ അറിയില്ലാ.... മുമ്പോട്ട് എങ്ങനെ ഇനി ഒന്നും അറിയില്ലാ... കൈയിൽ ബാഗും ആയി കയറി വരുന്ന മകളെ ഒന്നും പറയാതെ ആണ് എന്റെ വീട്ടുകാർ എന്നെ തിരികെ വിളിച്ചത് അപ്പോഴാണ് ഇത്രയും നേരം പിടിച്ചു നിർത്തിയ കരച്ചിൽ ഞാൻ കരഞ്ഞു തീർത്തു... പിന്നീട് ഡിവോഴ്സ്ന്ന് വേണ്ടതൊക്കെ ഒരുവാക്കീൽനെയ്‌ പോയി കണ്ടു ചെയ്തു...

നീണ്ട 6മാസത്തെ കാത്തിരിപ്പിനോടുവിൽ ഡിവോഴ്സ് കിട്ടി താലി അഴിച്ചു വകീൽന്റെ കൈയിൽ കൊടുക്കുമ്പോൾ കരഞ്ഞില്ല ഞാൻ... എന്തിനു കരയയണം ഞാൻ ഇനി എന്നെ ചതിച്ചു ജീവിച്ചവാന് മുമ്പിൽ തലയുയർത്തി ജീവിച്ചു കാണിക്കണം എന്ന്...


  അതുകൊണ്ടാണ് ഡിവോഴ്സ് കഴിഞ്ഞു ഒരുമാസം ആകുന്നതുമുൻബ് തന്നെ എനിക്ക് ഗവണ്മെന്റ് ജോലി കിട്ടി. 

   ഞങ്ങളെ അറിയുന്ന കുറച്ചു പേർവന്നു പറഞ്ഞു അല്ലേലും അവന്റെ കൈയിൽ നിന്നും നീ രക്ഷപെട്ടു.. അവൻ മുൻ കാമുകിയെ കല്യാണം കഴിച്ചു പണി വാങ്ങിക്കൊണ്ടിരിക്യാ എന്ന്.. നീ ഒരുപാവമാ അതുകൊണ്ടല്ലേ അവൻ തല്ലും എല്ലാം കൊണ്ടോണ്ടിരുന്നത്... അവൾ തിരിച്ചു അവന് കൊടുക്കുന്നുണ്ട് എന്നൊക്കെ... ഒരു പുഞ്ചിരി മാത്രം കൊടുത്തു ഞാൻ...ജോലിയിൽ ബിസി ആയിരുന്നപ്പോൾ വിസിറ്റർ ഉണ്ടെന്ന് പറഞ്ഞു പുറത്ത് വന്നപ്പോൾ ആയിരുന്നു വിപി ഏട്ടനെ കാണുന്നത് മുഷിഞ്ഞ ഷർട്ടും പാന്റും ഒകെ ഇട്ടിട്ട് കണ്ടപ്പോൾ വിഷമം തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല.. Iron ചെയ്ത ഷർട്ടും പാന്റും അല്ലാതെ ഇടുന്നത് ഞാൻ കണ്ടിട്ടില്ല ഞാൻ അങ്ങനെ ചെയ്തു കൊടുക്കാതെ ഇരുന്നിട്ടും ഇല്ല.... ഒരു ഭാവവ്യതാസവും ഇല്ലാതെ ഞാൻ അയാളെ തന്നെ നോക്കി... എന്നെ കുറച്ചു നേരം നോക്കിയിട്ട് പറഞ്ഞു..  "Sorry എല്ലാത്തിനും ഞാൻ നിന്നെ മനസിലാക്കിയിട്ടില്ല, നിന്നെ മനസിലാക്കാൻ മറ്റൊരുത്തി വരേണ്ടി വന്നു ഇപ്പോൾ അവളും പോയി എന്നെ വേണ്ടത്രേ അവൾക് വേറെ ഒരാളെ ഇഷ്ടമാ എന്ന് " തിരിച്ചു ഞാൻ ഒന്നും പറഞ്ഞില്ല അല്ലെങ്കിൽ തന്നെ എന്ത് പറയാൻ.. വന്നകാര്യം കഴിഞ്ഞെങ്കിൽ പോട്ടെ എനിക്ക് പണി ഉണ്ടെന്നു ഞാൻ പറഞ്ഞു.. ആഹ് പിന്നെ ഈ വരുന്ന 10 ന് എന്റെ വിവാഹം ആണ്.. നേരിട്ട് വന്നു ക്ഷേണിക്കണം എന്ന് വിചാരിച്ചതാ സമയം ഇല്ലായിരുന്നു നേരിട്ട് കണ്ടസ്ഥിതിക്  കല്യാണത്തിന് വരണം  എന്റെ കഴുത്തിൽ താലികെട്ടുന്നത് നിങ്ങൾ കാണണം എന്ന് മാത്രം പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു... അപ്പോഴും എന്നെ തന്നെ നോക്കി നില്കുന്നുണ്ടായിരുന്നു വിപി ഏട്ടൻ...



         അവസാനിച്ചു....


(ആദ്യമായി എഴുതുന്നതിന്റെ എല്ലാ പോരായ്മ്മകളും ഉണ്ടാവും ക്ഷമിക്കുക)

To Top