അ- വളുടെ ശ- രീരത്തിൽ വന്ന മാറ്റങ്ങൾ സ സൂഷ്‌മം ശ്രദ്ധിക്കുന്ന അവന്റ മനസ്സിൽ...

Valappottukal

 


രചന : മഹാ ദേവൻ


"ഞാൻ മനസ്സ് കൊണ്ടാണ് നിങ്ങളെ സ്നേഹിച്ചത്. പക്ഷേ നിങ്ങൾ സ്നേഹിച്ചത് എന്റെ ശരീരത്തെ ആയിരുന്നു " എന്ന് ദേഷ്യത്തോടെ പറയുന്ന ഭാമക്ക് മുന്നിൽ ഒരു പുച്ഛം നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുമ്പോൾ അരുൺ അവളെ കണ്ണുകൾ കൊണ്ട് ആകെ ഒന്ന് ഉഴിയുന്നുണ്ടായിരുന്നു.. 

   

    അവളുടെ ശരീരത്തിൽ വന്ന മാറ്റങ്ങൾ സസൂഷ്‌മം ശ്രദ്ധിക്കുന്ന അവന്റ മനസ്സിൽ ഉണ്ടായിരുന്നു ഓരോ മാറ്റത്തിന്റെയും കാരണങ്ങൾ. 


   "പണ്ടൊക്കെ ഒരുപാട് സ്നേഹം ഉണ്ടായിരുന്നു നിങ്ങൾക്ക്.. അല്ലെങ്കിൽ ഉണ്ടെന്ന് അഭിനയിക്കുകയെങ്കിലും ചെയ്യുമായിരുന്നു. 

 പക്ഷേ, അതെന്റെ സൗന്ദര്യവും എന്റെ ശരീരവും കണ്ടാണെന്ന് മനസ്സിലാക്കാൻ ഞാൻ വൈകിപ്പോയി.. 

   നിങ്ങളുടെ ഉള്ളിൽ എന്നോടുള്ള സ്നേഹം മാത്രമായിരുന്നു എന്ന് വിശ്വസിച്ച എനിക്ക് തെറ്റി . 

      ഇനി ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് താല്പര്യം ഇല്ല. നമുക്ക് ഇത് ഇവിടെ വച്ച് നിർത്താം."

   എന്നും പറഞ്ഞ് കാറിനടുത്തേക്ക് പോകാൻ തിരിഞ്ഞ അവളെ അവൻ പിറകിൽ നിന്നും കൈ തട്ടി വിളിച്ചു, 


   "ഏയ്യ്.. ഇയാൾ ഒന്ന് നിന്നെ.. എന്തായാലും താൻ പോകുവല്ലേ.. അതിന് മുന്നേ ഞാൻ ഒന്ന് കാണട്ടെ നിന്നെ.."

 എന്ന് പിറകിൽ നിന്നുള്ള അവന്റെ വാക്കുകൾക്ക് മുന്നിൽ അവൾ അവന് നേരെ തിരിയുമ്പോൾ അവന്റെ മുഖത്തപ്പോഴും ആ പുച്ഛം നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു. 


  "നീ എന്താ പറഞ്ഞത്.. ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ല എന്ന് അല്ലെ.. പിന്നെ നീ എന്താ പറഞ്ഞെ ഞാൻ മോഹിച്ചത് നിന്റെ ശരീരം ആയിരുന്നു എന്ന് അല്ലെ. 

        കൊള്ളാം... നിന്റെ ഈ ഉടുത്തൊരുങ്ങിയുള്ള വരവ് കണ്ടപ്പോൾ തോന്നി നിനക്ക് കാര്യമായി തന്നെ പറയാൻ ഉണ്ടെന്ന്. 

     ഒന്ന് മാത്രം പറയാമോ.. നിന്റെ ശരീരം മാത്രം മോഹിച്ചാണ് ഞാൻ നിന്നെ പ്രേമിച്ചതെന്ന് തോന്നിയത് എപ്പോഴാണ്?  

      നീ കാലൊടിഞ്ഞു ഹോസ്പിറ്റലിൽ കിടന്നപ്പോൾ നിന്റെ അമ്മയോട് വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞ് രാത്രി നിനക്ക് കാവൽ കിടന്നപ്പോഴോ അതോ എന്റെ കാശ് മുടക്കി നിന്നെ ഇന്റർവ്യൂന് ഡൽഹി വരെ കൊണ്ടുപോയി ഭാര്യ ആണെന്നും പറഞ്ഞ് റൂം എടുത്ത് രാത്രി കൊതുകുകടി കൊണ്ട് ഞാൻ റൂമിന് പുറത്ത് ഉറക്കമില്ലാതെ നേരം വെളുപ്പിച്ചപ്പോഴോ? 


   അതോ അമ്മയില്ലാത്തപ്പോൾ വീട്ടിലേക്ക് വിളിച്ച നിന്നോട്  വേറാരും ഇല്ലാത്ത സമയത്ത്‌ നിന്റെ വീട്ടിലേക്ക് വരാൻ ഉള്ള മടികൊണ്ട് വേറെ തിരക്ക് ഉണ്ടെന്ന് പറഞ്ഞ്  വരാതിരുന്നപ്പോഴോ? 

    അന്നൊക്കെ നിന്റെ അമ്മ മോനെ എന്ന് വിളിക്കുമ്പോൾ തേൻ ഒഴുകുമായിരുന്നു.

 കണ്ടു ഞാൻ ഇന്നലെ അതേ അമ്മയെ. 

    കീറസാരി ഉടുത്തെന്റെ മുന്നിൽ നിന്നിരുന്നപ്പോൾ അന്ന് ആ മുഖത്തെ ദൈന്യത കണ്ട് ഞാൻ വാങ്ങികൊണ്ടുത്ത സാരി ഉടുതുകൊണ്ട് ഉണ്ടായിരുന്നു ഇന്നലെ ടൗണിൽ. സാരി എന്റെ ആണെങ്കിലും അത് ഉടുത്തു നിൽക്കുന്ന നിന്റെ അമ്മയുടെ മുഖത്തെ ഭാവം കാണാമായിരുന്നു.. 

  പെറ്റ തള്ള പോലും സഹിക്കില്ല... 


    എന്നെ കണ്ടപ്പോൾ മുഖത്തൊരു ചമ്മൽ ഉണ്ടായിരുന്നെങ്കിലും അത് മറച്ചുപിടിക്കാൻ പെടാപാട് പെടുന്ന നിന്റെ തള്ളയുടെ കൂടെ ഉണ്ടായിരുന്നത് നിന്റെ ഭാവി വരൻ ആണെന്ന് അപ്പോഴാണ് അറിഞ്ഞത്. 

     തീപ്പട്ടികമ്പു പോലെ ഇരുന്ന പെണ്ണ് എന്റെ പണം കൊണ്ട് ഒന്ന് മിനുങ്ങിയപ്പോൾ നിറവും പിന്നെ പലതും കണ്ട് അത് വരെ ഇല്ലാത്ത ബന്ധുക്കൾ  സ്നേഹം നടിച്ചു വന്നപ്പോൾ അങ്ങോട്ട് ഒരു ഉളുപ്പുമില്ലാത്ത ആമ ഉള്ളിലേക്ക് തല വലിക്കുന്നപോലെ നൈസ് ആയി വലിഞ്ഞത് എന്ത്കൊണ്ടും നന്നായി. 

പൊട്ടക്കിണറ്റിലെ തവളക്ക് മുകളിലേക്ക് നോക്കുമ്പോൾ കാണുന്നതൊക്കെ സ്വർഗ്ഗം ആണ്. അതുകൊണ്ട് മുകളിലേക്ക് എത്താൻ ചാടിക്കൊണ്ടേ ഇരിക്കും. അങ്ങനെ ഒന്നാണ് നീയെന്നു മനസ്സിലാക്കാൻ പറ്റിയല്ലോ "


  അവന്റെ ഓരോ വാക്കിനു മുന്നിലും വിളറിനിൽക്കുന്ന അവളെ പുച്ഛത്തോടെ നോക്കികൊണ്ട് പിന്നെയും തുടർന്നു അവൻ, 


   "നീ പറഞ്ഞല്ലോ എന്റെ സ്നേഹം ശരീരം മോഹിച്ചായിരുന്നു എന്ന്.. അതേ ശരീരത്തിന്റെ തൊലിവെളുപ്പ് കണ്ട് വന്നത് നിന്റെ ഇപ്പോഴത്തെ മറ്റവൻ ആണ്.  പക്ഷേ, ഈ വെളുപ്പിനുള്ളിൽ കറുത്ത മനസ്സും വെച്ച് നീ ആരുടെ കൂടെ പോയാലും നോ രക്ഷ... 


     പിന്നെ ഒന്ന് കൂടി ഓർത്തോ..  


       നിന്റെ ശരീരത്തിൽ അറിഞ്ഞുകൊണ്ട് തൊടാത്ത എന്നെ നീ ആ രീതിയിൽ ചിത്രീകരിച്ചെങ്കിൽ എനിക്ക് നിശേഷം സാധിക്കും നിന്റെ കൂടെ കിടന്നെന്ന് തെളിവ് സഹിതം നിരത്തി നീ തേച്ചതിനേക്കാൾ നന്നായി തേക്കാൻ.. 

 അത് വേണ്ടെന്ന് വെക്കുന്നത് നിന്നോടുള്ള സ്നേഹം കൊണ്ടല്ല...  

  ചത്തു പോയ ഒരാളെ കുറിച്ച് അപവാദം പറയുന്നത് ശരിയല്ലെന്ന് തോന്നുന്നത് കൊണ്ട് മാത്രമാണ്.. കേട്ടോടി ശവമേ "


    അവന്റെ വാക്കുകൾ കേട്ട് സ്തംഭിച്ചു നിൽക്കുന്ന അവൾക്ക് മുന്നിൽ നിന്ന് ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്യുമ്പോൾ അവൻ ഒന്നുകൂടി പറഞ്ഞു, 


   "നീ ഇട്ടിരിക്കുന്ന അരഞ്ഞാണം വരെ എന്റെ കാശ് ആണ്.. മാമന്റെ മോനെ കെട്ടി മണിയറയിലേക്ക് ചെല്ലുമ്പോൾ അതെങ്കിലും ഊരിമാറ്റിയേക്കണം നീ. 

  അതിന് എന്റെ വിയർപ്പ്മണം ആയിരിക്കും. 

അത് ശ വത്തിൽ കെട്ടുമ്പോൾ എന്റെ വിയർപ്പിന്റെ വിലയ്ക്ക് പോലും രൂക്ഷഗന്ധം ആയിരിക്കും. അതുകൊണ്ടാണ് " എന്ന്. !

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ...

To Top