രചന: സ്വരാജ് രാജ്
"മുഹുർത്തതിന് സമയമായി പെണ്ണിനെ വിളിക്ക് " പെണ്ണിന്റെ അമ്മാവൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു
കുറച്ചു കഴിഞ്ഞപ്പോൾ പെണ്ണിന്റെ സഹോദരി പുറത്തു വന്ന് അവളുടെ അച്ഛന്റെ അടുത്തേക്ക് നടന്നു
"അച്ഛാ ഒന്നിങ്ങോട്ടു വന്നേ അമ്മ വിളിക്കുന്നു" അവൾ ശബ്ദം താഴ്ത്തി പറഞ്ഞു
എന്തോ അപകടം മണത്ത ശങ്കരൻ വേഗത്തിൽ അകത്തേക്ക് നടന്നു
എല്ലാം കണ്ട് കല്യാണം കൂടാൻ വന്നവർ പരസ്പരം നോക്കി എന്തൊക്കെയോ പറഞ്ഞു ചിലരാകട്ടെ കതിർ മണ്ഡപത്തിലിരുക്കുന്ന വരനെ സഹന്താപത്തോടെ നോക്കി എന്താ സംഭവിച്ചതെന്നറിയാതെ എല്ലാവരും തന്നെ നോക്കുന്നത് കണ്ട അതുൽ അവരുടെ നോട്ടങ്ങൾ നേരിടാനാകാതെ തല കുനിഞ്ഞിരുന്നു
അകതെത്തിയ ശങ്കരൻ കാണുന്നത് കരഞ്ഞ് തളർന്നിരിക്കുന്ന തന്റെ ഭാര്യയെയാണ് ശങ്കരനെ കണ്ടതും അവർ ഓടിച്ചെന്നു കെട്ടി പിടിച്ചു കരഞ്ഞു
"ഏട്ടാ അവൾ നമ്മളെ ചതിച്ചു പ്രിയ അവൾ ഒളിച്ചോടി" അവർ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു
" നീ കരയാതെ എന്താ ഉണ്ടായതെന്നു തെളിയിച്ചു പറ" ശങ്കരൻ തെല്ലു ദേഷ്യത്തോടെ പറഞ്ഞു
" അത് ഏട്ടാ അവൾ കല്യാണ വസ്ത്രങ്ങളു സ്വർണ്ണങ്ങളുമൊക്കെ ധരിച്ച് കതിർ മണ്ഡപത്തിലേക്ക് പോകാൻ ഒരുങ്ങുമ്പോളാ പറയുന്നത് അവൾക്ക് ബാത്റൂമിൽ പോകണമെന്ന് ഉടൻ തന്നെ അവൾ ഒരു കൂട്ടുകാരിയെയും കൂട്ടി പുറത്തുള്ള ബാത്ത്റൂമിലേക്ക് പോയതാ പിന്നെ അവളെ കണ്ടതേ ഇല്ല"
വിവരം കാട്ടുതീ പോലെ പടർന്നു
മുഹുർത്ത സമയത്ത് വധു കാമുകനോടൊപ്പം ഒളിച്ചോടി
അതുൽ ഒന്നും മിണ്ടാതെ അവിടെ തന്നെ ഇരുന്നു കൂട്ടുകാർ വന്ന് അവനെ ആശ്വസിപിച്ചു അകത്തുനിന്ന് അവളുടെ അമ്മയുടെ കരച്ചിൽ കേൾക്കാമായിരുന്നു
ഉടൻ തന്നെ ശങ്കരൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു
"എനിക്ക് ഒരു മകൾ കൂടിയുണ്ട് ഇന്ന് തന്നെ നല്ലൊരു മുഹുർത്തം നോക്കി നമ്മുക്ക് കല്യാണം നടത്താം"
അത് കേട്ടത് അതുൽ അവളുടെ മുഖത്ത് നോക്കി ആ മുഖം ഞെട്ടിയിരുന്നു അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു കൊണ്ട് അതുൽ ശങ്കരനോടായി പറഞ്ഞു
"മിസ്റ്റർ ശങ്കരൻ നിങ്ങളുടെ ഈ മകളെ എനിക്കറിയാം. അവൾക്ക് ഒരു കാമുകനുള്ളതും അറിയാം അതുകൊണ്ട് ഇനി ഇതു പോലെ വേറൊരു യുവാവിന്റെ ജീവിതം കൂടി നശിപ്പിക്കാതെ അവൾക്ക് ഇഷ്ടമുള്ള ആളിനെ തന്നെ കെട്ടുച്ചു കൊടുക്ക് "
അത് കേട്ട് ശങ്കരൻ മകളെ നോക്കി അവൾ അച്ഛനെ നോക്കാനാകാതെ തല കുനിച്ചിരുന്നു
അതുൽ എല്ലാവരോടും കൂടിയായി പറഞ്ഞു
"എന്തായാലും ഇവിടം വരെ വന്നതല്ലേ നമുക്ക് ചോറും കഴിച്ച് പായസോം കുടിച്ച് പോകാം " എന്നും പറഞ്ഞവൻ പന്തലിലേക്ക് നടന്നു കൂടെ അവന്റെ കൂട്ടുകാരും
"സ്വന്തം കല്യാണത്തിന് വന്ന് മുൻപന്തിയിൽ തന്നെ സദ്യ കഴിച്ച ലോകത്തിലെ ആദ്യത്തെ വരൻ താൻ ആണെടാ " കൂട്ടുകാരന്റെ കമന്റ് കേട്ട് അവിടെ ഒരു കൂട്ടച്ചിരിയുണർന്നു
"സദ്യ കഴിച്ചു കൊണ്ടിരിക്കെയാണ് വധുവിന്റെ അമ്മാവൻ ഓടി വന്ന് പറഞ്ഞു
"അവൾ പ്രിയ തിരിച്ചെത്തി അവൾ പെട്ടന്നു വന്ന വയറുവേദന ആരൊടും പറയാതെ കൂട്ടുകാരിയെയും കൂട്ടി കാണിക്കാൻ പോയതായിരുന്നു "
അതൊടെ വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ ചർച്ച നടത്തി തെളിവായി മരുന്ന് ലിസ്റ്റ് വധുവിന്റെ ബന്ധുക്കൾ വരന്റെ ബന്ധുക്കൾക്ക് കാണിച്ചു കൊടുത്തു
ബന്ധുക്കൾ ഉടൻ അതുലിനോടും കാര്യങ്ങൾ പറഞ്ഞു അവൻ വിവാഹത്തിനു സമ്മതിച്ചു
ഉടൻ തന്നെ മറ്റൊരു മുഹുർത്തം നോക്കി അന്നു തന്നെ കല്യാണം നടത്താൻ തീരുമാനിച്ചു
താലികെട്ടിനു സമയമായി
താലി കൈയിലെടുത്ത് കൊടുത്ത് വധുവിന്റെ അച്ഛൻ താലികെട്ടാൻ പറഞ്ഞു
ഒരു നിമിഷം താലി കൈയിൽ പിടിച്ചു കൊണ്ട് പ്രിയയെ നോക്കി അതുൽ പറഞ്ഞു
"താലി കെട്ടിനു മുമ്പ് എനിക്ക് ഇവളോട് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട് " അതുൽ പറഞ്ഞത് കേട്ട് പ്രിയ ഒന്ന് ഞെട്ടി കൂടെ ബാക്കിയുള്ളവരും
"എന്താണ് നിനക്ക് ചോദിക്കാനുള്ളത് "പ്രിയയുടെ അമ്മാവൻ ചോദിച്ചു
" ഇത്ര നേരവും നീ എവിടെയായിരുന്നു? "
" അവൾ ആശുപത്രിയിൽ പോയതായിരുന്നു " അവളുടെ അമ്മാവനായിരുന്നു മറുപടി പറഞ്ഞത്
അതുൽ അയാളെ നോക്കി കൊണ്ട് പറഞ്ഞു
"ഞാൻ നിങ്ങളൊടല്ല ചോദിച്ചത് ഇവളോടാണ് പറ എവിടെയായിരുന്നു നീ?
" അത് ഞാൻ ഡോക്ടറെ കാണിക്കാൻ പോയതായിരുന്നു " അവൾ വിങ്ങി കൊണ്ട് പറഞ്ഞു
" എന്തായിരുന്നു " അവൻ ചോദിച്ചു
" വയറ് വേദന "
" കാണിച്ചതിന്റെ തെളിവ് എവിടെ "
"ഇതാ മരുന്ന് ലിസ്റ്റ് " അവളുടെ അമ്മാവനായിരുന്നു അതിനു മറുപടി പറഞ്ഞത്
അതുൽ അയാളെ രൂക്ഷമായി ഒന്ന് നോക്കി
"എനിക്ക് തെളിവായി വേണ്ടത് മരുന്ന് ലിസ്റ്റ് അല്ല അതിലെഴുതിയ മരുന്നാണ് അതെവിടെ "
"അത് ഫ്രണ്ടിന്റെ കൈയിലാണ്"
" എന്നിട്ട് ഫ്രണ്ട് എവിടെ "
" അവൾ അവളുടെ വീട്ടിൽ പോയി "'
"കൊള്ളാം മുഹുർത്ത സമയത്ത് വയറ് വേദന വരിക ഫ്രണ്ടിനെയും കൂട്ടി ആരോടും പറയാതെ ഡോക്ടറെ കാണിക്കുക എന്നിട്ട് മരുന്ന് വാങ്ങി ഫ്രണ്ടിന്റെ കൈയിൽ കൊടുക്കുക എന്നിട്ട് അവളെ അളുടെ വീട്ടിൽ ആക്കായിട്ട് മരുന്ന് ലിസ്റ്റ് മായി ഇങ്ങ് വരിക കൊള്ളാമല്ലോ ഈ നാടകം " അതുൽ പറഞ്ഞത് കേട്ട് അവൾ ദേഷ്യത്തോടെ അവനോട് പറഞ്ഞു
" നിർത്ത് കുറേ നേരമായി തെളിവ് ചോദിക്കുന്നു നിങ്ങൾ വിവാഹം കഴിക്കാൻ വന്നതാണോ അതോ ഇന്റർവ്യു ചെയ്യാൻ വന്നതാണോ " എന്നിട്ട് അവൾ അച്ഛനോടായി പറഞ്ഞു
"അച്ഛാ ഈ കല്യാണത്തിന് എനിക്ക് താൽപര്യമില്ല ഒന്ന് ഹോസ്പിറ്റലിൽ പോയതിനു തെളിവ് ചോദിക്കുന്ന ഇയാളോടൊപ്പം വിവാഹം കഴിഞ്ഞാലുള്ള എന്റെ ജീവിതം എങ്ങനെയായിരിക്കും എന്ന് ഊഹിക്കാമല്ലോ "
അത് കേട്ട് കൂടെ വന്നവരും അവിടെയുള്ള നാട്ടുകാരും തന്നെ നോക്കി അടക്കം പറയുന്നത് കണ്ട അതുൽ തന്റെ സുഹൃത്തുക്കളെ നോക്കി അവർ തല കുലുക്കി ഉടൻ തന്നെ അതുൽ അവളുടെ അച്ഛന്റെ അടുത്തെത്തി പറഞ്ഞു
"ഇവൾ ഹോസ്പിറ്റലിലേക്കല്ല പോയത് "
" ഞാൻ ഹോസ്പിറ്റലിലല്ല പോയത് എന്ന് തെളിയിക്കാൻ എന്തെങ്കിലും തെളിവുണ്ടോ നിങ്ങളുടെ കൈയിൽ " അവൾ വെല്ലുവിളിയോടെ ചോദിച്ചു
" ഉണ്ട് ഒന്നല്ല ഒരായിരം തെളിവ് ദാ നോക്ക് "
അവൻ പുറത്തേക്ക് വിരൽ ചൂണ്ടി എല്ലാവരുടെ കണ്ണുകളും അങ്ങോട്ടായി
അവർ കണ്ടു ഒരു യുവാവ് അവന്റെ പിറകിലായി അതുലിന്റെ കൂട്ടുകാരും
ആ യുവാവിന്റെ മുഖത്ത് നോക്കിയ പ്രിയ ഒന്ന് ഞെട്ടി അവളുടെ ചുണ്ടുകൾ അറിയാതെ പറഞ്ഞു പോയി
"അഭിജിത്ത് "
" അതെ അഭിജിത്ത് നിന്റെ കാമുകൻ അഭിജിത്ത് ഇവന്റെ ഒപ്പം പോകാനല്ലേ നീ വയറ് വേദന നാടകം ഉണ്ടാക്കിയത് ഏറെ സമയം കഴിഞ്ഞിട്ടും ഇവനെ കാണാഞ്ഞപ്പോ ഇവൻ പറ്റിച്ചെന്നറിഞ്ഞപ്പോൾ തിരികെ വീട്ടിൽ വരാൻ നാണക്കേട് കൊണ്ടല്ലേ നീ ആശുപത്രിയിൽ പോയെന്ന നാടകം ഉണ്ടാകിയത് കൂടെ കൂടെയുള്ള നിന്റെ മന മാറ്റത്ത് നിന്ന് നീയൊരു ചതിയത്തിയാണെന്ന് അറിഞ്ഞത് കൊണ്ടല്ലേ നിന്റെ കൂടെ വന്ന ഫ്രണ്ട് അവളുടെ വീട്ടിൽ പോയത് പറയ് ഞാൻ പറഞ്ഞതെല്ലാം സത്യമല്ലേ?"
'
അവൾക്ക് ഭൂമി കറങ്ങുന്നത് പോലെ തോന്നി
" നീയിപ്പോൾ കരുതുന്നുണ്ടാകും ഞാൻ എങ്ങനെ അറിഞ്ഞന്ന് നിന്നെ കാണാൻ വന്നപ്പോൾ നിന്റെ സംസാരത്തിൽ നിന്നു നീയൊരു പാവമാണെന്ന് മനസിലായത് കൊണ്ടാണ് ഞാനീ വിവാഹത്തിന് സമ്മതിച്ചത് പക്ഷേ ദിവസങ്ങൾ കഴിയുംതോറും നിന്റെ സ്വഭാവത്തിൽ മാറ്റം വരുന്നത് ഞാൻ അറിഞ്ഞു ഒരുക്കൽ ചാറ്റ് ചെയ്യുമ്പോൾ നീ പറഞ്ഞതോർമ്മയില്ലേ 12 മണിക്ക് ശേഷം ചാറ്റിംഗ് വേണ്ട ഉറങ്ങണമെന്ന് അതിന് ശേഷം 2 മണികൊക്കെ നിന്നെ ഞാൻ ഓൺ ലൈനിൽ കണ്ടിരുന്നു ഒരിക്കൽ നിന്നോടു ഞാൻ ഫോൺ വാങ്ങിയില്ലേ കാൽക്കുലേറ്ററിൽ കണക്ക് കൂട്ടാൻ അന്ന് നിന്റെ Call ലിസ്റ്റ് പരിശോധിച്ചപ്പോൾ എനിക്ക് വരുന്നതിനേക്കാളും കൂടുതൽ Call പോയത് ഇവന്റ നമ്പറിലേക്കാണ് അന്ന് മുതൽ ഞാനു എന്റെ ഫ്രണ്ടും നിന്നെയും ഇവനെയും നിരീക്ഷിക്കാൻ തുടങ്ങി അതിൽ നിന്നും നീയും ഇവനും ഒരു വർഷത്തിലേറെയായി പ്രണയത്തിലാണെന്നു മനസിലായി അതു കൊണ്ട് ഇവന്നെ ഇന്ന് രാവിലെ ഞങ്ങൾ അങ്ങ് പൊക്കി ഇവനെ കാണാതാകുമ്പോൾ നീ തിരിച്ചുവരുമെന് എനിക്കറിയാമായിരുന്നു അത് കൊണ്ട് തന്നെയാണ് ഞാനിവിടെ കാത്ത് നിന്നതും എനിക്ക് പണി തന്നവളെ അങ്ങ് വെറുതെ വിടാൻ പറ്റുമോ " അവൻ അവളുടെ മുഖത്തേക്ക് നോക്കി അവന്റെ മുഖത്ത് നോക്കാനാവാതെ അവൾ തല കുനിച്ചു
അവൾ ഒന്നും മിണ്ടാത്തത് കണ്ടപ്പോൾ അവൻ അഭിജിത്തിന്റെ അരികിലെത്തി
"അഭിജിത്ത് നീ ബുദ്ധിമാനാണ് കാരണം ഈ ദിവസം തന്നെ ഒളിച്ചോട്ടത്തിന് പ്ലാൻ ചെയ്തത് വിവാഹത്തിനു മുമ്പ് ഒളിച്ചോടിയാൽ അവളുടെ അച്ഛന്റെ പണമോ സ്വത്തോ നിനക്ക് കിട്ടില്ല വിവാഹശേഷം ഒളിച്ചോടിയാലും അങ്ങനെ തന്നെയായിരിക്കും എന്നാൽ വിവാഹ ദിവസം മുഹുർത്ത സമയം ഒളിച്ചോടിയാൽ അവളുടെ അച്ഛൻ അവൾക്കു നൽകുന്ന സ്വർണ്ണമെങ്കിലും കിട്ടും അതുകൊണ്ടല്ലേ വിവാഹ ദിവസം തന്നെ ഒളിച്ചോടാൻ പ്ലാൻ ചെയ്തത് "
ഒരു നിമിഷം നിർത്തിയിട്ട് അതുൽ തുടർന്നു
"നിങ്ങൾ ഇങ്ങനെ കൊഞ്ചിയും പ്ലാൻ ചെയതും കളിക്കുമ്പോൾ അതിനിടയിൽ മൂന്നാമതൊരാൾ സ്വപ്നങ്ങൾ പണിതുയർത്തുന്നത് നിങ്ങളറിയുന്നില്ലേ നിങ്ങൾ ഒറ്റനിമിഷം കൊണ്ട് തകർക്കുന്നത് അയാളുടെ സ്വപ്നങ്ങളാണ് ജീവിതമാണ് അതൊക്കെ നിങ്ങൾക്ക് വെറും തമാശയായിരിക്കും കാരണം നിങ്ങൾക്കൊന്നും നഷ്ടപ്പെടുന്നില്ല നഷ്ടപ്പെടുന്നത് അയാൾക്ക് മാത്രമാണ് "
ഒരു നിമിഷം നിർത്തിയിട്ട് അതുൽ പ്രിയയോടായി പറഞ്ഞു
" പക്ഷേ ഇപ്പോ ഇവിടെ എനിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല കാരണം ഞാൻ നിന്നെക്കുറിച്ച് സ്വപ്നങ്ങൾ കണ്ടിട്ടില്ല ജീവിതം കണ്ടിട്ടില്ല എന്റെ അഭിമാനം ഈ നിമിഷം ഇരട്ടിയായി പക്ഷേ നിനക്ക് നിന്റെ അച്ഛന് വീട്ടുകാർക്ക് ഇനിയെങ്ങനെ നാട്ടുകാരുടെ മുഖത്ത് നോക്കാൻ പറ്റും അങ്ങനെയല്ലേ നീയവരെ പറ്റിച്ചത് ഇത് നിന്നെപ്പോലുള്ള സ്നേഹിച്ചു ചതിക്കുന്ന പെൺകുട്ടികൾക്ക് ഒരു പാഠമാകട്ടെ "
ഇത്രയും പറഞ്ഞു കൊണ്ട് അതുൽ അവളുടെ അച്ഛന്റെ അടുത്തു ചെന്നു എന്നിട്ട് പറഞ്ഞു
" അങ്കിൾ സദ്യ കിടുക്കി കലക്കി തിമർത്തു പായസം ഒന്നും പറയാനില്ല"
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ...