രചന: ദേവൻ
ഏട്ടാ നിങ്ങൾക്ക് എന്നെ ഭയങ്കര സംശയം ആണല്ലേ... ഏട്ടൻ എന്തിനാ എന്റെ ഫോൺ എടുത്ത് നോക്കിയത്... എന്നെ കണ്ടപ്പോൾ എന്തിനാ വേഗം ഫോൺ അവിടെ തന്നെ വെച്ചത്ബ്...,
എന്റെ കല്യാണി എനിക്ക് നിന്നെ ഒരു സംശയം ഇല്ല പൊന്നെ... നിന്റെ ഫോൺ റിങ് ചെയുന്നത് ഞാൻ കേട്ടു... അപ്പൊ ഞാൻ വന്ന് എടുത്തതാ.,
ഏട്ടൻ നുള്ള പറയാ എനിക്കറിയാം ഏട്ടന് എന്നെ ഒടുക്കത്തെ സംശയം ആണെന്ന്.,
നീ വെറുതെ ഓരോന്ന് ആലോജിച് കൂട്ടാതെ നീ ആദ്യം നിന്റെ ഫോൺ ഒന്ന് എടുത്ത് നോക്ക്... എന്നിട്ട് പറ നിന്നെ ആരെങ്കിലും വിളിച്ചിട്ടുണ്ടായിരുന്നോ എന്ന്...
ഏട്ടാ ഞാൻ നോക്കട്ടെ... അങ്ങനെ ഒരു ഫോൺ വന്നിട്ടില്ലെങ്കിൽ ഏട്ടനെ ഞാൻ ശെരിയാക്കി തരാം...
വന്നിട്ട് ഇല്ലെങ്കിൽ അല്ലേ... നീ ആദ്യം വന്നോ എന്ന് നോക്ക്..,
ഞാൻ നോക്കട്ടെ... ശെരിയാക്കി തരാം...
ഇപ്പൊ എന്തായി ഞാൻ പറഞ്ഞത് ശെരിയല്ലേ... നിനക്ക് ഫോൺ വന്നിട്ടുണ്ടല്ലോ....
വന്നിട്ടുണ്ട് ഏട്ടാ... ഏട്ടൻ ഫോൺ എടുത്തോ...
ഇല്ലാ ഫോൺ എടുക്കാൻ വന്നപ്പോഴേക്കും കട്ട് ആയി പോയി.... ആരാ നിന്നെ വിളിച്ചത്., ഒരു നമ്പർ ആണല്ലോ...
അത് എന്റെ കാമുകൻ ആണ് ഏട്ടാ... അവൻ വിളിക്കാന്ന് പറഞ്ഞിട്ടുണ്ടായിരുന്നു... ഞാൻ അത് മറന്നു...
ആഹാ... നീ ഇങ്ങനെ ചെയ്യാൻ പാടുണ്ടോ... നിന്റെ കാമുകന് എന്തോരം വിഷമം ആയിട്ടുണ്ടാവും... നീ അവന്റെ ഫോൺ എടുക്കേണ്ടത് അല്ലേ...
അവന് വിഷമം ഒന്നും ആയിട്ടുണ്ടാവില്ലാ... ഏട്ടൻ വീട്ടിൽ ഉണ്ടെന്ന് മനസ്സിലായൊട്ടിണ്ടാവും അവന്...
അത് എങ്ങനെ അവന് മനസ്സിലാവും...
ഞാൻ ഫോൺ എടുത്തില്ലല്ലോ... അപ്പൊ മനസ്സിലായിട്ടുണ്ടാവും...
ആഹാ അത് കലക്കിയല്ലോ... നീ എന്നാ നിന്റെ കാമുകന്റെ കൂടെ ഇറങ്ങി പോകുന്നത്...
എത്രയും വേഗം പോവണം ഏട്ടാ... അവന് ഞാൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ലാ...
അത്ര വരെ എത്തിയോ കാര്യങ്ങൾ...
പിന്നല്ലാതെ ഞാൻ ആരാ മോൾ...
എന്തായാലും നീ ഇറങ്ങി പോവല്ലേ... വേഗം തന്നെ ഇറങ്ങി പൊക്കൊളു... എന്നിട്ട് വേണം എനിക്ക് എന്റെ കാമുകിയെ ഇങ്ങോട്ട് വിളിച്ചോണ്ട് വരാൻ...
ഏത് കാമുകിയെ...
അത് ഒരു പെൺകുട്ടി... നിനക്ക് അറിയത്തില്ലാ പറഞ്ഞാൽ...
ഞാൻ അറിയാത്ത ഏത് പെൺകുട്ടിയാ നിങ്ങൾക്ക് ഉള്ളത്...
എനിക്കറിയാത്ത കാമുകൻ നിനക്കില്ലേ... അപ്പൊ നീ അറിയാത്ത കാമുകി എനിക്ക് ഉണ്ടായിക്കൂടെ...
അങ്ങനെ ഒന്നും ഉണ്ടാവാൻ പാടില്ലാ... കൊല്ലും ഞാൻ ആ പെൺകുട്ടിയെ...
ആഹാ നീ എന്തിനാ അവളെ കൊല്ലുന്നേ... നീ കാമുകന്റെ കൂടെ പോവല്ലേ അപ്പൊ എനിക്ക് ഒരു കൂട്ട് വേണ്ടേ...
ഞാൻ ആരുടെ കൂടെയും പോകുന്നില്ലാ... എനിക്ക് ഒരു കാമുകനും ഇല്ലാ...
ശേ ഞാൻ വെറുതെ കൊതിച്ചു... പാവം എന്റെ കാമുകി... അവളെ കൊണ്ട് വരാം എന്ന് വിചാരിച്ചതാ... ഇനി അത് നടക്കില്ലാ...
ഞാൻ ജീവിച്ചിരിക്കുമ്പോൾ അവളെ ഞാൻ ഈ വീട്ടിലോട്ട് കയറ്റില്ലാ... ഏട്ടന് അങ്ങനെ വല്ല ആഗ്രഹം ഉണ്ടെങ്കിൽ അത് മനസ്സിൽ നിന്ന് കളഞ്ഞോ...
കല്യാണി ഞാൻ വെറുതെ പറഞ്ഞതാണ്... നിന്നെ അല്ലാതെ വേറെ ആരെങ്കിലും ഞാൻ പ്രണയിക്കുമോ... നീ അല്ലെ എന്റെ കാമുകി...
ഏട്ടൻ വെറുതെ പറയാ... എനിക്കറിയാം ഏട്ടന് കാമുകി ഉണ്ടെന്ന്...
സത്യമായിട്ടും ഞാൻ ചുമ്മാ പറഞ്ഞതാ... നമ്മുടെ മോൻ തന്നെ സത്യം...
ഇപ്പൊ ഞാൻ വിശോസിച്ചു... എന്നാ എനിക്ക് ഒരു കിസ്സ് താ...
ഈ നേരത്തോ...
ഒരു കിസ്സ് തരാൻ നേരം കാലം നോക്കണോ... പറ്റുമെങ്കിൽ താ...
നീ വാ ഞാൻ തരാം...
ഡാ നീ എന്തിനാ ചിരിക്കൂന്നേ...
ഒന്നുമില്ലാ അച്ഛാ... അച്ഛൻ എന്താ അമ്മയേ ചെയുന്നത്...
നിന്റെ അമ്മക്ക് ഒരു കിസ്സ് കൊടുത്തതാ... അച്ഛന്റെ പൊന്നുമോന് കിസ്സ് വേണോ...
വേണം അച്ഛാ...
എന്നാ അച്ഛന്റെ പൊന്നുമോൻ ഇങ് അടുത്തേക്ക് വായോ...
നീയും വാ...
നമ്മുക്കൊരുമിച്ച് നമ്മുടെ മോന് കിസ്സ് കൊടുക്കാം...
അവൻ കാണട്ടെ അവന്റെ അച്ഛന്റെയും അമ്മയുടെയും സ്നേഹം...
ആ സ്നേഹം കണ്ടിട്ട് വേണം അവൻ വളരാൻ...