രചന: Rajeena AS
മിണ്ടാപ്പെണ്ണ്....
" ദേ ഏട്ടാ സമയം ഒരുപാടായി ഇങ്ങോട്ട് വരുന്നുണ്ടോ
അതെങ്ങനാ പെൺകുട്ടികളേക്കാൾ ഒരുക്കമല്ലേ ഏട്ടന്
കോളേജിൽ ക്ലാസ് തുടങ്ങാൻ ടൈം ആയാലും ഏട്ടന്റെ ഒരുക്കം തീരില്ല "
ആ പിന്നെ എന്റെ പേര് ശാലിനി എന്റെ പുന്നാര ഏട്ടനും എന്റെ അമ്മ ലക്ഷ്മിയും എന്നെ ശാലു എന്ന് വിളിക്കും
എന്റെ അമ്മ ലക്ഷ്മിക്ക് ഞങ്ങൾ രണ്ട് മക്കളാണ് , അച്ഛൻ എനിക്ക് അഞ്ചു വയസ്സ് ഉള്ളപ്പോഴേ മരിച്ചു
അച്ഛന്റെ സ്നേഹം എന്താണെന്നറിഞ്ഞത് ഏട്ടനിൽ നിന്നാ, അത് കൊണ്ട് എന്റെ ജീവനാണ് എന്റെ ഏട്ടൻ
ദേ ഏട്ടൻ വരുന്നുണ്ട് !"എന്താ ഏട്ടാ ഇതു എത്ര നേരമായി കാത്തു നിൽക്കുന്നു,,
അപ്പോഴാണ് അവരുടെ അമ്മ ലക്ഷ്മി അങ്ങോട്ട് കടന്നു വന്നത്
"ഇവന്റെ ഒരുക്കം തീരത്തും ഇല്ല എന്നാ അവനൊരു പെൺകുട്ടികളെ ഇഷ്ടപെടുകേം ഇല്ല "
എനിക്കൊരു മരുമകളെ കൊണ്ടുതരാൻ പറഞ്ഞിട്ട് എത്ര കാലം ആയി വയസ്സ് ഇരുപത്തെട്ടായി ചെക്കന് , നല്ലൊരു കമ്പിനിൽ ജോലിയുമായി..
വിവാഹ കാര്യം പറയാൻ തുടങ്ങിയിട്ട് എത്ര നാളായി "
എനിക്കൊരാൾ എവിടെയോ കാത്തിരിക്കുന്നുണ്ട് അമ്മേ സമയമാകുമ്പോ അയാളിങ് വരും അമ്മ അത് വരെ വെയിറ്റ് ചെയ്യ് "
ഹരി ചിരിച്ചു കൊണ്ട് ബൈക്കിനടുത്തേക്കു നടന്നു...
ശാലു കേറിക്കെ നീ അല്ലെ പറഞ്ഞത് സമയം പോയെന്നു..
ശാലുവിനെ കോളേജിൽ ഇറക്കിയിട്ടു ബൈക്ക് തിരിക്കിമ്പോളാണ് ഒരു മിന്നായം പോലെ ആ മുഖം ശ്രെദ്ധയിൽ പെട്ടത്
നെറ്റിയിൽ ചന്ദന കുറി വരച്ചു നീണ്ട മുടി വിടർത്തി ഇട്ട് ഒരു ശാലീന സുന്ദരി
വീണ്ടും ഒന്നു കൂടി നോക്കാൻ ആഞ്ഞപ്പോഴേക്കും അവൾ കണ്ണിൽ നിന്നും മറഞ്ഞിരിക്കുന്നു..
എങ്കിലും ആ മുഖം ഹരിയുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിരുന്നു
എന്തായാലും വൈകുന്നേരം ശാലുവിനോട് ചോദിക്കാം അവളെ പറ്റി ഒരു പക്ഷെ ശാലു കണ്ടിട്ടുണ്ടാകും
അങ്ങനെ ആശ്വസിച്ചു കൊണ്ട് ഹരി ബൈക്ക് മുൻപോട്ടെടുത്തു...
ഓഫീസിൽ ഇരിക്കുമ്പോഴും അവളെ കുറിച്ചായിരുന്നു ഹരിയുടെ ചിന്ത മുഴുവൻ
ഒരുപാട് സുന്ദരികളെ കണ്ടിട്ടുണ്ട് പക്ഷേ ഒരുത്തിയോടും ഇതുവരെ ഇഷ്ട്ടം തോന്നിയിട്ടില്ല, പക്ഷേ ഇവൾ ആദ്യ കാഴ്ച്ചയിൽ തന്നെ ഹൃദയത്തിൽ പതിഞ്ഞു പോയി ഇവളാണ് എന്റെ പെണ്ണെന്നു മനസ്സിൽ ഇരുന്നാരോ മന്ദ്രിക്കുന്നു...
വൈകിട്ട് ശാലുവിനെ കൊണ്ട് വരാനായി പോയപ്പോഴും അവിടമാകെ ഹരിയുടെ കണ്ണുകൾ അവളെ തിരഞ്ഞു പക്ഷെ കണ്ടെത്താനായില്ല
ഹരി നിരാശനായി
യാത്രയിൽ ഉടനീളം ഹരി നിശബ്ദൻ ആയിരുന്നു എന്താ ഏട്ടാ ഒരു മൗനം
അത് മോളെ ഞാൻ നിന്റെ കോളേജിൽ വെച്ചു ഞാൻ ഒരു പെൺകുട്ടിയെ കണ്ടു പാട്ടുപാവാട ആണ് അവളുടെ വേഷം
ഓ ഏട്ടാ എനിക്കറിയാം അവളെ കാരണം കോളേജിൽ പട്ടു പാവാട യും ബ്ലൗസും ഇട്ട് വരുന്ന ഒരു കുട്ടിയെ ഉള്ളു അവൾ "എന്റെ ജൂനിയർ ആണേട്ടാ പക്ഷേ പേരൊന്നും അറിയില്ല
അവളെ കാണാൻ നല്ല ഭംഗിയാണ് ശെരിക്കും ഒരു ശാലീനത അവളിൽ നിറഞ്ഞു നിൽപ്പുണ്ട്,
എന്റെ ഏട്ടന് ഇഷ്ട്ടം ആയ സ്ഥിതിക്ക് അവളെ പറ്റി ഞാൻ അന്വേഷിക്കുന്നുണ്ട്...
പിറ്റേ ദിവസം കോളേജിൽ എത്താൻ മനസ് തുടിച്ചു നേരത്തെ തന്നെ ഒരുങ്ങിയിറങ്ങി ഹരി
"ശാലു നീ ഇറങ്ങുന്നുണ്ടോ "
"ദാ വരുന്നു ഏട്ടാ,
ദേ അമ്മേ ഇന്ന് ഏട്ടന് എന്ത് പറ്റി എന്നും ഏട്ടനെ വിളിച്ചു വിളിച്ചു മടുക്കുന്നതു ഞാൻ ആണല്ലോ"
ഇന്ന് ദേ സമയം ആകുന്നതിനു മുൻപേ റെഡിയായി നിൽക്കുന്നു
ഹരി ഒരു ചമ്മലോടെ പറഞ്ഞു "പോടി അവിടുന്ന് എനിക്കിന്ന് നേരത്തെ ഓഫീസിൽ എത്തണം. നിന്നെ ആക്കിയിട്ട് വേണ്ടേ എനിക്ക് എത്താൻ "
ഉം, ഉം എനിക്ക് മനസ്സിലാകുന്നുണ്ട് ഏട്ടാ !
അവൾ കളിയാക്കി ചിരിച്ചു "ദേ പെണ്ണെ നീ വരുന്നുണ്ടോ "അവളുടെ ചെവിയിൽ പിടിച്ചു കിഴുക്കിയിട്ട് അവൻ ബൈക്കിലേക്കു കയറി
ശാലുവിനെയും കൊണ്ട് കോളേജിൽ എത്തും വരെ മനസ് പിടക്കുകയായിരുന്നു അവളെ ഒന്നു കാണാൻ കഴിയണേ എന്ന്.
എന്തായാലും നിരാശ പെടേണ്ടി വന്നില്ല അവൾ ദേ മറ്റൊരു കുട്ടിയോടൊപ്പം നടന്നു വരുന്നു
ശാലു ദേ ആ കുട്ടിയാണ്, ഏട്ടൻ ഇവിടെ നില്ക്കു ഞാൻ പോയി അവളോട് സംസാരിച്ചിട്ട് വരാം
ശാലു അവളുടെ അടുത്തേക്ക് പോയി
കുട്ടി ദേ ആ നിൽക്കുന്നത് എന്റെ ഏട്ടനാണ് "ഏട്ടന് കുട്ടിയെ നന്നായി ഇഷ്ട്ടപെട്ടു കുട്ടിയുടെ പേര് എന്താണ് "
ഒന്നും മിണ്ടാതെ നിൽക്കുന്ന അവളോട് ശാലു ചോദിച്ചു " കുട്ടി എന്താ മിണ്ടാത്തത് പറഞ്ഞത് ഇഷ്ട്ടം ആയില്ലേ "
കൂടെ ഉള്ള കുട്ടി പറഞ്ഞു ചേച്ചി ഇവളുടെ പേര് മായ എന്നാണ് , ഇവൾക്ക് സംസാരിക്കാൻ കഴിയില്ല
ശാലു ഞെട്ടി പ്പോയി സംസാരിക്കാൻ കഴിയില്ലേ?
ഇല്ല ഇവളും ഞാനും സ്കൂൾ കാലഘട്ടം മുതൽ ഒന്നിച്ചാണ്
ബിസ്സ്നസ് മാനായ രാഘവ മേനോന്റെ മൂത്ത മകൾ ആണിവൾ .
എന്ത് രാഘവ മേനോന്റെ മകളോ നിറം മങ്ങിയ പാവാടയിട്ടു കഴുത്തിൽ കറുപ്പ് ചരട് കാതിൽ ഒരു കുഞ്ഞ് ജിമിക്കി ഇതാണവളുടെ അലങ്കാരങ്ങൾ
അതെ ചേച്ചി സ്കൂൾ കാലഘട്ടം മുതൽ ഇവളെന്റെ ഇണപിരിയാത്ത കൂട്ടുകാരി ആണ്
രാഘവമേനോന്റെ ആദ്യ ഭാര്യയിൽ ഉള്ള കുട്ടിയാണിവൾ ഇവളെ പ്രസവിച്ചപ്പോത്തന്നെ ഇവളുടെ അമ്മ മരിച്ചു ഇവളുടെ മുത്തശ്ശിയാണ് ഇവളെ വളർത്തിയത്, ഇവൾക്ക് സംസാര ശേഷി ഇല്ലെന്നും കൂടി അറിഞ്ഞതോടെ ഇവളുടെ അച്ഛൻ ഇവളെ വെറുത്തു
അയാൾ വേറെ വിവാഹം കഴിച്ചു ഇവൾക്ക് അഞ്ചു വയസായപ്പോൾ ഇവളുടെ മുത്തശ്ശി മരിച്ചു
അന്ന് മുതൽ ഇവളുടെ കഷ്ട്ട കാലം ആരംഭിച്ചു ഇവളുടെ ഇളയമ്മ ഇവളെ ഒരു വേലക്കാരി ആയാണ് കാണുന്നത്
ആ വീട്ടിലെ മുഴുവൻ ജോലിയും ഇവൾ തന്നെ ചെയ്യണം അവളോട് ഇത്തിരി അലിവുള്ളതു ഇവളുടെ അനുജത്തിക്കാ, ആ കുട്ടിയുടെ കാരുണ്യം കൊണ്ടാ ഇവൾ പഠിക്കാൻ വരുന്നത് തന്നെ
ഇത്രയും സങ്കടം അനുഭവിക്കുന്ന കുട്ടിയാണോ ഇവൾ ശാലുവിന്റെ മിഴികൾ നിറഞ്ഞു
ശാലു കേട്ടതെല്ലാം ഹരിയോട് പറഞ്ഞു, എല്ലാം കേട്ടു തരിച്ചു നിന്നു ഹരി
ഏട്ടാ നമുക്കിത് വേണോ" അമ്മ സമ്മതിക്കുമോ?
നോക്ക് ശാലു ഇവളുടെ കഥകൾ എല്ലാം കേട്ടപ്പോൾ എന്റെ ഇഷ്ട്ടം കൂടിയിട്ടേ ഉള്ളു അവളോട് അമ്മയെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം...
എങ്കിൽ കുഴപ്പം ഇല്ല ഏട്ടാ എനിക്കും ആ കുട്ടിയെ ഇഷ്ട്ടം ആയി
എനിക്ക് ആ കുട്ടിയോട് ഒന്ന് സംസാരിക്കണം
ഏട്ടൻ പോയി സംസാരിക്കു,
ഹരി അവളുടെ അടുത്തേക്ക് ചെന്നു..
മായേ ശാലു എന്നോട് എല്ലാം പറഞ്ഞു, നിന്നെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിക്കോട്ടെ എന്റെ രാജകുമാരിയായി, നീ വിചാരിക്കുന്നുണ്ടാവും കഥകളൊക്കെ അറിഞ്ഞപ്പോൾ നിന്നോടുള്ള സഹതാപം കൊണ്ടാണെന്നു. അല്ല നിന്നെ കണ്ട നിമിഷം തന്നെ നീ എന്റെ ഹൃദയം കവർന്നിരുന്നു, നീ എന്റെ പെണ്ണാണെന്ന് മനസ്സിൽ കുറിച്ചിട്ടതാണ് ഇപ്പോൾ ആ ഇഷ്ട്ടം ഒന്ന് കൂടി കൂടിയിട്ടേ ഉള്ളു
അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു ആ കണ്ണുകളിൽ പ്രണയത്തിന്റെ പൊൻതിളക്കം ഹരി കണ്ടു
എനിക്കിതു മതി മായേ ഏത് പ്രതിസന്ധി യെയും തരണം ചെയ്ത് നിന്നെ ഞാൻ സ്വന്തമാക്കും.....
വീട്ടിലെത്തി അമ്മയോട് പറഞ്ഞപ്പോൾ അമ്മക്ക് പൂർണ സമ്മതം ആയിരുന്നു
"നീ കൊണ്ട് വരുന്ന ഏത് പെൺകുട്ടിയെയും അമ്മ ഇരുകൈകളും നീട്ടി സ്വീകരിക്കും മോനെ "
അത് കേട്ടപ്പോൾ രാഹുലിന് സന്തോഷമായി
ദിവസങ്ങൾ കടന്നുപോയി....
ഹരിയുടെയും മായയുടെയും പ്രണയം പൂത്തു തളിർത്തു.
ഒരു നിമിഷം പോലും കാണാതിരിക്കാൻ രണ്ടുപേർക്കും കഴിയില്ലെന്നായി....
മായയുടെ തലവെച്ചു കിടക്കുകയായിരുന്നു ഹരി..
മായ അവന്റെ മുടിയിഴകളെ തഴുകി കൊണ്ടിരുന്നു..
ഇന്നവളുടെ കണ്ണുകളിൽ നിസ്സംഗത അല്ല പ്രണയത്തിന്റെ പൊൻതിളക്കമായിരുന്നു ഈ കൈകളിൽ ഞാൻ സുരക്ഷിതയാണെന്നുള്ള ആത്മ വിശ്വാസം ആയിരുന്നു
പ്രകൃതി പോലും അവരുടെ പ്രണയത്തിൽ ആഹ്ലാദിക്കുന്നതു കൊണ്ടാകും പൂക്കൾ പൊഴിക്കുന്നത്
മായേ നാളെ നിന്റെ വീടിലേക്ക് വരുന്നുണ്ട് ഞാനും അമ്മയും
നിന്നെ എനിക്കായി തരണം എന്ന് പറയാൻ
ഇനി അവർ സമ്മതിച്ചില്ലെങ്കിലും മായ ഹരിയുടെ സ്വന്തമായിരിക്കും
അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു ആ കവിളുകളിൽ ശോണിമ പരന്നു ..
പിറ്റേ ദിവസം അമ്മയെയും കൂട്ടി ഹരി മായയുടെ വീടിലേക്ക് പുറപ്പെട്ടു
മായ കുറിച്ച് കൊടുത്ത അഡ്രെസ്സ് കൈയിൽ ഉണ്ടായിരുന്നു
അവർ ചെന്നു നിന്നത് ഒരു കൂറ്റൻ ബംഗ്ലാവിന്റെ മുൻപിലാണ്
വലിയ ഗേറ്റ് അടഞ്ഞു കിടന്നു കാളിങ് ബെല്ലിൽ വിരലമർത്തിയപ്പോൾ സെക്യൂരിറ്റി ഗേറ്റ് തുറന്നു
"ആരാ എവിടുന്നാ, ആരെ കാണാനാ "അയാൾ ചോദിച്ചു..
അത് ഞങ്ങൾക്ക് രാഘവൻ മുതലാളിയെ ഒന്ന് കാണാൻ ..
സാറിനെ കാണണം എങ്കിൽ അപ്പോയ്‌മെന്റ് എടുക്കണം എടുത്തിട്ടുണ്ടോ
ഇല്ല പേഴ്സണൽ ആയി ഒന്ന് കാണാൻ ആണ്
ഏതായാലും ഞാൻ മുതലാളിയോട് ഒന്ന് വിളിച്ചു ചോദിക്കട്ടെ
മുതലാളി അകത്തുണ്ട് ചെല്ലാൻ പറഞ്ഞു
വരൂ അകത്തേക്ക് വരൂ എന്താണ് വല്ല സഹായവും ചോദിച്ചു വന്നതാണോ
അല്ല താങ്കളുടെ മകളെ വിവാഹം കഴിക്കാൻ എനിക്ക് താല്പര്യം ഉണ്ട്,
എന്റെ മകൾക്കു വിവാഹ പ്രായം ആയിട്ടില്ല
താങ്കൾക്ക് ഒരു മകൾ അല്ലല്ലോ, മൂത്ത ഒരു മകൾ കൂടി ഇല്ലേ മായ
രാഘവ മേനോൻ ദേഷ്യത്തോടെ ചാടി എഴുന്നേറ്റു
എനിക്ക് അങ്ങനെ ഒരു മകൾ ഇല്ല എനിക്ക് രണ്ട് മക്കളെ ഉള്ളു ഒരാണ്കുട്ടിയും ഒരു പെൺകുട്ടിയും
ആ സമയം മായയുടെ ഇളയമ്മയും അനുജത്തിയും അവിടേക്കു കടന്നു വന്നു
ആ സ്ത്രീ പറഞ്ഞു അവളിവിടുത്തെ വേലക്കാരി ആണ് വേലക്കാരിയുടെ വിവാഹം നടത്തേണ്ട ആവശ്യം ഞങ്ങൾക്കില്ല
ഹരി ദേഷ്യത്തോടെ ചോദിച്ചു ഇയാളുടെ ചോരയിൽ ഉണ്ടായതല്ലേ അവൾ പിന്നെങ്ങനെ വേലക്കാരി ആകും
ഹ്മ്മ് എന്റെ ലതയെ കൊന്നവളാ അവൾ അവളുടെ ജനനത്തോടെ എന്റെ ലത പോയി സംസാര ശേഷിയും ഇല്ല നശിച്ച ജന്മം
എടോ പ്രസവത്തിൽ അവളുടെ അമ്മ മരിച്ചത് എങ്ങനെ അവളുടെ തെറ്റാകും സംസാര ശേഷി ഇല്ലാത്തതും അവളുടെ തെറ്റാണോ
ആ നശിച്ച ജന്മത്തെ എനിക്ക് വേണം ഞാൻ കൊണ്ടുപോകും എന്റെ രാജകുമാരി ആക്കാൻ
ഈ സമയം അവളുടെ അനുജത്തി മായയെ കൂട്ടി വന്നു
ചേട്ടാ ചേച്ചിയെ കൊണ്ട് പൊയ്ക്കോളൂആരും തടയില്ല ഈ നരകത്തിൽ നിന്നും ചേച്ചി രക്ഷപെടട്ടെ
അമ്മ മായയുടെ അടുത്തേക്കു ചെന്നു അവളുടെ മുടിയിൽ തഴുകി "മോളെ എന്റെ മോന്റെ ജീവിത്തിലേക്കു കൂട്ടാനാ ഞങ്ങൾ വന്നത് ഇവർ വിവാഹം ചെയ്ത് തരുമെന്ന് കരുതി സാരമില്ല ഇനി മുതൽ എന്റെ മോളുടെ കണ്ണുകൾ നിറയില്ല എന്റെ വീട്ടിലെ രാജകുമാരി ആണ് നീ "
എന്റെ കുട്ടിയെ ഇപ്പൊ തന്നെ ഞങ്ങളോടൊപ്പം കൊണ്ട് പോവുകയാണ്
അനിയത്തിയോട് കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു അവൾ വണ്ടിയിൽ കയറി
പിറ്റേ ദിവസം അമ്പലത്തിൽ വെച്ചു താലി കെട്ടി....
അമ്മ കൊടുത്ത നിലവിളക്കുമായി പടി കയറുമ്പോൾ ഇനിയൊരിക്കലും നിന്നെ ആർക്കും വിട്ട് കൊടുക്കില്ലെന്ന് പറയാതെ പറഞ്ഞു എന്നിലേക്ക് ചേർത്ത് നിർത്തുമ്പോൾ കണ്ടു ആ കണ്ണുകളിൽ ഒരായിരം നക്ഷത്രങ്ങൾ ഒന്നിച്ചുദിച്ചത്......... ലൈക്ക് കമന്റ് ചെയ്യണേ...