ആത്മസഖി, തുടർക്കഥ ഭാഗം 7 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


ആത്മസഖി


നിന്നെ ചേർത്ത് പിടിച്ച എന്റെ കൈയോട് പോലും എനിക്കിപ്പോൾ വെറുപ്പ് തോന്നുന്നു..അത്രയ്ക്ക് അറപ്പാണ് നിന്നോട് എനിക്ക്...


അവൾ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി..


ഒരിക്കൽ തന്നെ നെഞ്ചോടു ചേർത്ത് നിർത്തിയ കൈകൾക്ക് ഇന്നു താനൊരു   അറപ്പുള്ളവക്കുന്ന വസ്തുവായി മാറിഇരിക്കുന്നു..   അതോർക്കേ, അവളുടെ നെഞ്ചം വല്ലാതെ പൊള്ളി പിടഞ്ഞു..


രാവിലേ കാശി  ഉണരുമ്പോൾ  അവൾ  ആ ടൈയിൽ പാകിയ തണുത്ത നിലത്തു  കൂനി കൂടി കിടക്കുകയായിരുന്നു... അവൻ അത് കണ്ടെങ്കിലും  അങ്ങോട്ടേക്ക് നോക്കാൻ പോയില്ല...

ഒരു പക്ഷെ... താൻ അവളെ നോക്കിയാൽ ചിലപ്പോൾ തന്റെ ഉള്ളിലെ പക തണുത്തുറഞ്ഞു പോയാലോ..


മനസ്സിനെ കടുപ്പത്തിലാക്കി താഴേക്കു ചെല്ലുമ്പോൾ അറിയാതെ അവൻ ഓർത്തു പോയി..

തനിക്കിത്രയൊക്കെ ക്രൂരൻ ആവാൻ കഴിയുമോ?

താൻ എന്ന്  മുതലാണ്  ഇത്ര ക്രൂരൻ ആയത്...

അവൾ കാരണം തന്നെ അല്ലെ തന്റെ മനസ്സിത്ര  കടുപ്പത്തിൽ ആയത്...


അവൻ ഹാളിലേക്ക് ചെല്ലുബോൾ  അമ്മ    അവനെ നോക്കി  കൊണ്ട് അച്ഛനോട്‌  എന്തോ പറയുന്നുണ്ടായിരുന്നു ..


അച്ഛൻ  അമ്മ പറയുന്നത് കേൾക്കുന്നതിനൊപ്പം  അവനെ ദേഷ്യത്തിൽ  നോക്കുന്നുണ്ടായിരുന്നു..


അവൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും കണ്ടു  സിറ്റൗട്ടിൽ ഇരുന്നു  പത്രം മറിച്ചു നോക്കുന്ന  ആദിയെ..


ആദി അവനെ നോക്കി പുഞ്ചിരിച്ചെങ്കിലും  കാശി അത് മൈൻഡ് ചെയ്യാതെ തിരിഞ്ഞു അച്ഛനെ നോക്കി..


നീ.... നന്ദയുമായി അമ്മേടെ തറവാട് വരെ പോയിട്ട് വാ..


അവൻ സംശയ ഭാവത്തിൽ അവരെ നോക്കി..

നീ തുറിച്ചു നോക്കണ്ട..

പറഞ്ഞത് അങ്ങോട്ട് കേട്ടാൽ മതി.. അച്ഛന്റെ ശബ്ദം കനത്തു..


അമ്മേടെ തറവാട്ടിൽ ആരും ഇല്ലല്ലോ.. പിന്നെ എന്തിനാ അങ്ങോട്ട്‌ പൊന്നെ...

ഡാ


നീ തർക്കുത്തരം പറയണ്ട് പോകാൻ നോക്ക്..


പറ്റില്ല... അച്ഛാ....

ഞാൻ  അവളെയും കൂട്ടി പോകില്ല..


ഡാ... കാശി നീ അവളേം കൂട്ടി പോടാ മോനേ...

അച്ഛൻ പറയുന്നത് ഒന്ന് കേൾക്കേടാ...


അമ്മ വളച്ചു കെട്ടാതെ കാര്യം പറ..

അവളുമായി ഞാൻ എന്തിനു അവിടേക്ക് പോണം..


അമ്മ  നിർവികരതയോടെ അച്ഛനെ നോക്കി..


നന്ദ മോളുടെ വീട്ടിൽ നിന്നും ഇങ്ങോട്ടേക്ക് വരുന്നുണ്ട്..

ആ കൊച്ചിനെ ഈ കോലത്തിൽ  സുരേന്ദ്രൻ കണ്ടാൽ ഉണ്ടാകാൻ പോകുന്ന പുകിൽ  എന്തായിരിക്കുമെന്നു  നിനക്ക് അറിയാല്ലോ....


അയാളുടെ സ്ഥാനത് ഞാൻ ആണെകിലും  അയാൾ ഉണ്ടാക്കാൻ പോകുന്ന പുകിൽ തന്നെയാവും  ഉണ്ടാകാൻ പോകുന്നത്..

ഇനി  അങ്ങനെയൊരു  പുകിൽ കൂടി വേണ്ടാന്നു കരുതി മാത്രമാ... നിന്നോട് പറഞ്ഞെ അമ്മേടെ തറവാട്ടിലേക്ക് പോയിട്ട് രാത്രിയിൽ മടങ്ങി വരാൻ..


അച്ഛന്റെ അഭിമാനത്തിന് വേണ്ടി ഞാൻ അവളെ കെട്ടിയില്ലേ...

ഇനി ഇപ്പൊ ഉണ്ടാകുന്ന എന്ത് മാനക്കേട് ആയാലും അച്ഛൻ അങ്ങ് സഹിച്ചാൽ മതി..


അവൻ ദേഷ്യത്തിൽ പറഞ്ഞിട്ട്  മുകളിലേക്ക് കയറുമ്പോഴാണ് എതിരെ വൃന്ദ വന്നത്.. അവനെ കണ്ടതും അവൾ ഒന്ന് ഞെട്ടി..


കാശി അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ  മുകളിലേക്ക് കയറി പോയി..

വൃന്ദ പിടിച്ചു വെച്ച ശ്വാസം  പുറത്തേക്ക് വിട്ടു കൊണ്ട് മുകളിലേക്ക് നോക്കി..


അവളുടെ തിരിഞ്ഞുള്ള നോട്ടം  കാശി ഒരു മിന്നായം പോലെ കണ്ടിരുന്നു..


ഒരേ വീട്ടിൽ അന്യരെ പോലെ പരസ്പരം ഒന്ന് മിണ്ടാനോ നോക്കാനോ കഴിയാതെ  കഴിയുന്നതോർത്തതും  അവന്റെ ഹൃദയം മുറിഞ്ഞു  ചോര പൊടിച്ചു തുടങ്ങി..അതിനൊപ്പം നന്ദയോടുള്ള ദേഷ്യവും കൂടി..


അവൻ റൂമിലേക്ക് ചെല്ലുമ്പോൾ   നന്ദ നിലത്തു അതെ കിടപ്പിൽ തന്നെ ആയിരുന്നു..

പെട്ടന്ന് അവൻ റൂമിൽ ഇരുന്ന ഫ്ലവർവായിസ് എടുത്തു നിലത്തേക്ക് എറിഞ്ഞു..


അത് നിലത്തു വീണുടഞ്ഞ ശബ്ദം കേട്ടു നന്ദ   കണ്ണുകൾ വെട്ടി തുറന്നു.. അവളുടെ തലയുടെ ഒരു ഭാഗം വെട്ടി പിളരും പോലെ അവൾക്ക് വേദനിച്ചു.. അതിന്റെ കൂടെ കവിളിന് വല്ലാത്തൊരു കന കൂടുതൽ.. അവൾ പതിയെ ചുമരിലേക്ക് ചാരി ഇരുന്നു  കണ്ണുകൾ വലിച്ചു തുറന്നു മുന്നിലെ ചിത്രങ്ങൾ അവ്യക്തമായി തെളിയുന്നു...

ഒന്നിനും ഒരു വ്യക്തത ഇല്ല.. അവൾ മിഴികൾ അടച്ചു പിടിച്ചതും വേദനയാൽ കണ്ണിൽ നിന്നും ജാലകണികകൾ മുത്തു പൊഴിയും പോലെ അടർന്നു വീണു.. അവൾ കവിളിലെ വേദനയാൽ ചുണ്ടുകൾ കടിച്ചു പിടിച്ചു ഒരിക്കൽ കൂടി കണ്ണുകൾ വലിച്ചു തുറന്നു.. നിറഞ്ഞ മിഴികളിലൂടെ  മുന്നിലെ ചിത്രങ്ങൾ പതിയെ പതിയെ തെളിഞ്ഞു തുടങ്ങി..

തന്നെ നോക്കി കലിപ്പിൽ നിൽക്കുന്ന കാശിയുടെ ചുവന്നു തുടുത്ത മുഖം കണ്ടതും  അവളുടെ ഉള്ളം ഭയത്താൽ വിറ കൊണ്ടു..


അവൾ പതിയെ ചുമരിൽ പിടിച്ചു എണീറ്റു നിന്നു..


കാശി  അവളെ തന്നെ നോക്കി നിന്നു..


ഒരൊറ്റ ദിവസം കൊണ്ട്  അവളുടെ    ദയനീയമായ അവസ്ഥ അവന്റെ ഹൃദയത്തിൽ കൊണ്ടെങ്കിലും അവൻ അത് മറച്ചു പിടിച്ചു കൊണ്ട് ദേഷ്യത്തിൽ അവളെ നോക്കി..


ഓഹ്ഹ്....തമ്പുരാട്ടിയുടെ പള്ളിയുറക്കം കഴിഞ്ഞില്ലേ..


അവൾ ഒന്നും പറയാതെ   അങ്ങനെ തന്നെ ചുമരിൽ ചാരി നിന്നു..

എന്താടി ഞാൻ ചോദിച്ചത് കേട്ടില്ലേ..

മറുപടി പറയണമെന്ന് ഉണ്ടെങ്കിലും അവൾക്ക് വാ ചലിപ്പിക്കാൻ കഴിഞ്ഞില്ല.. കഴിഞ്ഞ ദിവസത്തെ തല്ലിൽ കവിളിനകത്തെ  മാംസം ഉടഞ്ഞിട്ടുണ്ട്.. വായിൽ രക്തത്തിന്റെ ചുവയും.. അതിന്റെ കൂടെ മുഖം മുഴുവൻ വല്ലാത്തൊരു മരവിപ്പും..

ഇന്നലെ അത്ര വേദന തോന്നിയില്ലെങ്കിക്കും  ഇന്ന് വല്ലാതെ വിങ്ങി  വേദനിക്കുന്നു..


അവളുടെ മിണ്ടാതെ ഉള്ള നിൽപ്പ് കണ്ടതും  പെട്ടന്ന് അവൻ അവൾക്കടുത്തേക്ക് വന്നു അവളുടെ കവിളിൽ കുത്തി പിടിച്ചതും നന്ദ  വേദനയാൽ പിടഞ്ഞു പോയി..വായിൽ ഉമിനീരിനോപ്പം  ചോരയും കലർന്നിരിക്കുന്നു...


അവളുടെ കണ്ണിൽ കൂടി വരുന്ന കണ്ണുനീർ ഒരുവേള രക്തമാണെന്ന് പോലും അവൾക്ക് തോന്നി പോയി..


അപ്പോഴേക്കും അമ്മ അവിടേക്ക് വന്നത് ..


അമ്മയെ കണ്ടതും അവൻ അവളുടെ കവിളിലെ പിടി വിട്ടു  പുറത്തേക്ക് ഇറങ്ങി..

അമ്മ അവനെ ദഹിപ്പിക്കും പോലെ ഒന്ന് നോക്കി..

അപ്പോഴേക്കും അവൾ  നിലത്തേക്ക് ഊർന്നിരുന്നു..


"മോളെ..... മോള്... ഈ അമ്മയോട് ക്ഷെമിക്കു..

ന്റെ കുട്ടിയെ അവൻ ഒരുപാട് ഉപദ്രവിച്ചു അല്ലെ.."


"അമ്മ ആണ് എല്ലാത്തിനും കാരണക്കാരി...

വേണ്ടിയിരുന്നില്ല  ഒരേ പന്തലിൽ രണ്ടു കല്യാണം.."


"അമ്മ ഇത്ര മാത്രേ കരുതിയുള്ളു.."

ഒരേ കുടുംബത്തിലെ കുട്ടിയോൾ ആവുമ്പോൾ ഒരു ഒരുമ ഉണ്ടാകുമല്ലോ എന്ന്...


"ഇപ്പൊ തോന്നുവാ എല്ലാം തെറ്റായി പോയിന്നു.."


"മോൾ അമ്മയെ ശപിക്കരുത്...

അവൾ പെട്ടന്ന് അവരെ കെട്ടിപിടിച്ചു കരഞ്ഞു.."


മോള് വാ... അമ്മേടെ റൂമിലേക്ക് പോകാം.. കുളിച്ചിട്ട് മാറാനുള്ള ഡ്രസ്സ്‌ എടുത്തോ...


കവിളിൽ നല്ല നീരുണ്ട്.. അമ്മ  നീരു വലിയാനുള്ള മരുന്നു വെക്കാം..


"അവളേം കൂട്ടി താഴേക്ക് ചെല്ലുമ്പോൾ  വൃന്ദ അവളുടെ കോലം കണ്ടു ഞെട്ടി..

അവളുടെ ഹൃദയം പിടഞ്ഞു.. അവൾക്ക് കാശിയോട് ദേഷ്യം തോന്നി.."


അവൾ നന്ദയുടെ അടുത്തേക്ക് വന്നതും  അമ്മ അവളെ നോക്കി..


പിന്നെ നന്ദയെ ചേർത്ത് പിടിച്ചു റൂമിലേക്ക് പോയി..


അവളെ ആ കോലത്തിൽ കണ്ടതും  സോമനാഥിന്റെ ഉള്ളം നീറി പുകഞ്ഞു..

"താൻ ആണോ ഈ കുട്ടിയുടെ ഈ അവസ്ഥക്ക് കാരണക്കാരൻ എന്ന് പോലും അയാൾ ചിന്തിച്ചു പോയി.."


ഉച്ച കഴിഞ്ഞപ്പോൾ ചെമ്പകശേരിയിൽ നിന്നും  സുരേന്ദ്രനും കൂട്ടരും വന്നു..

ബിന്ദുവിന്റെ കണ്ണുകൾ മക്കളെ തിരഞ്ഞു...

ഒടുവിൽ വൃന്ദയെ കണ്ടപ്പോൾ അവരിൽ നേരിയ ആശ്വാസം വീണു..


വൃന്ദ മോളെ... ആ വിളിയിൽ വൃന്ദയുടെ കണ്ണുകൾ നിറഞ്ഞു.. അവൾ ഓടി ചെന്നു അമ്മയെ കെട്ടി പിടിച്ചു..

മോൾക്ക് സുഗാണോടി...


അത് കേട്ടു സുരേന്ദ്രൻ ചിരിച്ചു..

ഇന്നലെ ഇങ്ങോട്ട് വന്ന അവളോടാ നിന്റെ ഈ ചോദ്യം..


വൃന്ദ മോളെ... നന്ദുട്ടി എന്തെ...

ന്റെ കുഞ്ഞിനെ കണ്ടില്ലല്ലോ...

അപ്പോഴാണ് നന്ദ   തൂണിൽ ചാരി നിൽക്കുന്ന കണ്ടത്..

ന്റെ നന്ദൂട്ടി എന്താ.. അമ്മേ കണ്ടിട്ട് വരാതെ മാറി നിൽക്കുന്നെ..

ന്റെ കുട്ടിക്ക് അമ്മയോട് പിണക്കം ആണോ?

അത് പറഞ്ഞു അവർ  അവൾക്ക് അടുത്തേക്ക് ചെന്നു  അവളുടെ മുഖത്തേക്ക് നോക്കിയതും ആ കണ്ണുകൾ നിറഞ്ഞു...

അവർ വാവിട്ടു കരയാൻ തുടങ്ങി..

"ന്റെ കുട്ടിയെ ആരാ ഈ കണ്ണിൽ ചോരയില്ലാണ്ട് തല്ലി ചതച്ചേ..ഇതിനാണോ ഭഗവതി ഞാൻ ന്റെ കുട്ടിയെ  ഇങ്ങോട്ടേക്ക് പറഞ്ഞയച്ചത്.."



ആർക്കും വേണ്ടച്ചാൽ ഞാൻ കൊണ്ടു പൊയ്ക്കോളാം...


അവരുടെ കരച്ചിൽ കേട്ടു   സോമനാഥനുമായി സംസാരിച്ചു നിന്ന സുരേന്ദ്രൻ അവിടേക്ക് വന്നു..


നന്ദയെ കണ്ടതും അയാളുടെ  മുഖഭാവം മാറി..

അയാൾ  അവളെ ചേർത്ത് പിടിച്ചു  സോമനാഥിനു അടുത്തേക്ക് ചെന്നു..


"ന്റെ കുട്ടിയെ ഈ വിധം കൊല്ലാകൊല ചെയ്യാനാണോ  സോമ.. നീയ്  ഇങ്ങോട്ട് കൊണ്ട് വന്നേ.."


"ഞാൻ ന്റെ കുട്ടിയോളെ തെറ്റ് കണ്ടാൽ ശ്വസിക്കും ചിലപ്പോ  തല്ലുകയും ചെയ്യും എന്നാലും ഇതുപോലെ  ഉപദ്രവിക്കില്ല.."


അയാളുടെ സ്വരം ഇടറി.. കണ്ണുകൾ നിറഞ്ഞു..അയാളുടെ ഹൃദയം പിടഞ്ഞു..


എവിടെ തന്റെ പുന്നാര മോൻ...

"വിളിക്കടോ അവനെ ന്റെ കുട്ടിയെ ഈ വിധം ചെയ്യാനാച്ചാൽ  കൊല്ലാൻ തരാൻ എനിക്ക് കുട്ടിയോൾ ഇല്ല.."


നന്ദ എന്തോ പറയാൻ വന്നെങ്കിലും അയാൾ അത് കേൾക്കാൻ കൂട്ടാക്കിയില്ല..


ആദി വേദനയോടെ  നന്ദയെ നോക്കി നിന്നു..

" കിലുക്കാം പെട്ടി പോലെ നടന്നവളാ  ഇന്നലെ ഒരു ദിവസം കൊണ്ട് വാടി തളർന്നു നിൽക്കുന്നെ..."

എല്ലാത്തിനും കാരണക്കാരൻ താൻ കൂടി അല്ലെ..


"എല്ലാം എല്ലാരോടും വൃന്ദ പറയും പോലെ പറഞ്ഞാലോ."


അവൻ അവർക്ക് അടുത്തേക്ക് നടന്നതും   അതിനു മുന്നേ കാശി അയാളുടെ മുന്നിൽ ചെന്നു നിന്നു..

അവനെ കണ്ടതും സുരേന്ദ്രന്റെ ഭാവം മാറി അയാൾ അവന്റെ ചെക്കിട്ടത് ഒന്ന് പൊട്ടിച്ചു..


കാശി ഒന്ന് ഞെട്ടി അയാളെ നോക്കി...


"എന്റെ കുഞ്ഞിനെ കൊല്ലാനല്ല നിനക്ക് തന്നത്..

എന്ത് തെറ്റാടാ എന്റെ മോൾ നിന്നോട് ചെയ്തേ..."


നിനക്ക് കെട്ടാൻ ഇഷ്ടംഅല്ലാച്ചാൽ അപ്പൊ അവിടെ വെച്ചു പറഞ്ഞൂടാരുന്നോ?


ഞാൻ തരില്ലായിരുന്നല്ലോ അവളെ...

എന്റെ കുട്ടി എന്റെ വീട്ടിൽ കഴിഞ്ഞേനെയല്ലോ?


സോമനാധും ലക്ഷ്മിയും എന്തോ പറയാൻ വന്നെങ്കിലും അയാൾ അതൊന്നും  കേൾക്കാൻ കൂട്ടാതെ കാശിയെ  തല്ലാൻ ഓങ്ങിയതും  പെട്ടന്ന് വൃന്ദ ഓടി വന്നു..


അച്ഛാ....

വേണ്ട അച്ഛാ...


കാശിയേട്ടൻ ഒന്നും ചെയ്തതല്ല...

ഞാനാ... അവളെ തല്ലിയെ?


എല്ലാവരും ഞെട്ടി അവളെ നോക്കി..

"ആദിയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു.."

ഇനി ഇവള് അടുത്ത പുകിൽ ഉണ്ടാക്കാൻ പോവണോ?


കാശിയുടെ കോളറിലെ പിടി വിട്ടു  അയാൾ വൃന്ദയെ നോക്കി..

അവൾ പേടിയോടെ അച്ഛനെ നോക്കി..


അടുത്ത നിമിഷം വൃന്ദയുടെ കവിളിൽ ശക്തമായി  അയാളുടെ കൈ പതിഞ്ഞു.. അടിയുടെ ശക്തിയിൽ  വൃന്ദ വേച്ചു പിന്നിലേക്ക് പോയി.. അപ്പോഴേക്കും ആദി ഓടി വന്നു അയാളെ തടഞ്ഞു..


അയാൾ ദേഷ്യത്തിൽ  വൃന്ദയെ നോക്കി...വീണ്ടും തല്ലാൻ വന്നതും 

നന്ദ  അച്ഛനെ പിടിച്ചു വലിച്ചു  മാറ്റി...


അച്ഛാ... വൃന്ദേച്ചിക്ക്  ഒരു അബദ്ധം പറ്റിയതാ...

അറിഞ്ഞോണ്ട് തല്ലിയതല്ല..  ഞാനാ വഴക്കുണ്ടാക്കിയെ...വേദന കടിച്ചമർത്തി അവൾ പറഞ്ഞു..


വീട്ടിലെ കൂട്ട് തല്ലുകൂടാൻ   നീയൊന്നും ചെറിയ കുട്ടിയോൾ അല്ല ഇപ്പോൾ..


അതുമല്ല... നിന്നെ ഇങ്ങനെ തല്ലാനും മാത്രം എന്ത് പ്രേശ്നമാ നിങ്ങൾക്കിടയിൽ ഉള്ളെ...


അയാൾ ദേഷ്യത്തോടെ ചോദിച്ചു ..


... നന്ദയെ  കാശി ദേഷ്യത്തോടെ നോക്കി... ഇതുവരെ ഒന്നും മിണ്ടാതെ ഇരുന്നിട്ട്  ഇപ്പോൾ അവളുടെ അഭിനയം കണ്ടില്ലേ..

"പഠിച്ച കള്ളിയാ നീ..."

എന്റെ വൃന്ദേ തല്ലുകൊള്ളിച്ചപ്പോൾ  അവളുടെ നാവിന്റെ വിലങ്ങു അഴിഞ്ഞു വീണോ?


അവൻ കോപം അടക്കി പിടിക്കാനാവാതെ റൂമിലേക്ക് പോയി.. കയ്യിൽ കീട്ടയതെല്ലാം നിലത്തേക്ക് എറിഞ്ഞു ഉടച്ചു..

ആ കൂട്ടത്തിൽ ചെറിയൊരു  ഡോളും ഉണ്ടായിരുന്നു..എന്നിട്ടു കാലിയാടങ്ങാതെ ദേഷ്യത്തിൽ  ബൈക്കിന്റെ കീയും എടുത്ത് പുറത്തേക്ക് പോയി...


കൂട്ടുകാരെ അനു അനാമിക എഴുതിയ എല്ലാ നോവലുകളും, ഒപ്പം വെള്ളിത്തിര, ഹാപ്പി വെഡിങ്, എൻ ഇണ, ഒരു രാത്രി, അധരം മധുരം എന്നീ രചനകളും പ്രതിലിപി ആപ്പിൽ വായിക്കൂ, ഇതിതിനായി പ്രതിലിപിയിൽ

"Anu Anamika അനു അനാമിക" ഇങ്ങനെ search ചെയ്യുക.

തുടരും 

To Top