ഹൃദസഖി തുടർക്കഥ ഭാഗം 49 വായിക്കൂ...

Valappottukal

 


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


ഇതിപ്പോ എന്താ സംഭവം എന്നറിയാതെ ദേവിക അവന്റെ മുഖത്തേക്ക് നോക്കി

അവടെ കട്ട കലിപ്പ് ആണ്

നോട്ടം തന്റെ ഫോണിലേക്ക് ആണെന്നുകണ്ട ദേവു അവന്റെ നോട്ടം പോകുന്നിടത്തേക്ക് കണ്ണുകൾ പിന്തുടർന്നു

അവിടെത്തെ കാഴ്ച കണ്ടു ദേവിക ഞെട്ടിപ്പോയി


"""ആ കുഞ്ഞി കുറുക്കന്റെ ഫ്റ്റോ """


ജങ്കോ...നീ അറിഞ്ഞോ....ഞാൻ പെട്ടു.....

വിളറിയ മുഖത്തോടെ വരുണിനെ നോക്കുമ്പോ  അവളുടെ ഭാവം അതായിരുന്നു

ഫോൺ കിട്ടിയ ഉടനെ എല്ലാരുടേം നമ്പറിൽ ഫോട്ടോ വെച്ചപ്പോൾ വരുണിനോട് തോന്നിയ ദേഷ്യം കൊണ്ടു ചെയ്തത് ആണ് അന്ന് പിന്നെ അത് മാറ്റി വെക്കാനും മറന്നു


ദേഷ്യത്തോടെ നിൽക്കുന്ന വരുണിനെയും പേടിച്ചു നിൽക്കുന്ന ദേവികയേയും കണ്ടു എന്താ സംഭവം എന്ന് മനസിലാകാതെ നിൽക്കുകയായിരുന്നു വൈശാഖ്


അല്ല..... എന്താ ഇപ്പോ സംഭവം


പൊട്ടനെ പോലെ ചോദിക്കുന്നവനെ ദേവിക ദയനീയമായി നോക്കി


നീ ഇതൊന്നു നോക്കിയേ വൈശാ

ഇവളുടെ ഫോണിൽ എന്റെ കോൺടാക്ട് ഫോട്ടോ കണ്ടോ നീ...

അവളുടെ ഫോൺ പിടിച്ചുവെച്ചു അതിലേക്ക് വീണ്ടും കാൾ ചെയ്തുകൊണ്ട് വരുൺ വൈശാഖിനോടായി പറഞ്ഞു


വൈശാഖ്‌ അതുനോക്കുമ്പോൾ   ദേവികയ്ക്ക് പേടിയാവുന്നുണ്ടായിരുന്നു ഒരുവിധം നല്ലപോലെ പോകുകയായിരുന്നു ഇനിയുമിപ്പോ വരുണിന്റെ ദേഷ്യം കാണാൻ വയ്യ ഒച്ചയിടൽ കേട്ടാൽ തന്നെ പേടിയാവും


അയ്യേ..... വൈശാഖ് ചിരിക്കുകയാണ്


കൊള്ളാം ദേവു.... ഇതുപോളിച്ചു


വൈശാഖ് പറഞ്ഞതുകേട്ടാണ് ദേവിക തല ഉയർത്തിയത്


നല്ല ഫോട്ടോ  ഇല്ലാഞ്ഞിട്ടാണോ ഇതുവച്ചത് എന്ന് പിറുപിറുക്കുന്നത് കേട്ടു

കുറുമ്പോടെ മുഖം വീർപ്പിച്ചു വെച്ചവനെ കണ്ടു ദേവികയ്ക്ക് ചിരി വന്നു


ഇത് നല്ല ഭംഗിയായി തോന്നി

വളരെ പതുക്കെയാണ് അവൾ സംസാരിച്ചത്


കുറുക്കനെയോ.....

അതൊരു ദയനീയത ആയിരുന്നു


ഞാൻ കുറുക്കനെപ്പോലെ ആണോടി..... അവൻ പല്ലുകടിച്ചു


അവളൊന്നു ഇളിച്ചുകാണിച്ചു അല്ലാതിപ്പോ എന്ത് ചെയ്യും പറ്റിപ്പോയി ആരെങ്കിലും കരുതിയോ ഇങ്ങനൊക്കെ ആവുംന്ന് 😬


ആയിക്കോട്ടെ നിനക്കപ്പൊ ഞാൻ കുറുക്കനെപ്പോലെ തോന്നിയെ അല്ലെ... 


അവൻ ഫോൺ അവളുടെ കയ്യിലേക്ക് പിടിച്ചു വെച്ചുകൊടുത്തു  എന്നാലും നിനക്ക് ന്നെ കുറുക്കനെപ്പോലെ തോന്നിയോ



അതൊരു കുഞ്ഞല്ലേ.....



ന്നാലും വൈശാ... ഞനിവളോട് എന്ത് കുറുക്കന്റെ സ്വഭാവം ആണ് കാണിച്ചത്



വൈശാഖ് പൊട്ടിച്ചിരിച്ചു


ഇവളെ ഇന്നു ഞാൻ......... ദേവികയുടെ നേരെ  കൈ ഓങ്ങിക്കൊണ്ട് വന്നു വരുൺ.... അവളോ.... പെട്ടന്നുണ്ടായ പേടിയോടെ തന്നെ ഇരുന്നിടത്തുനിന്നും ഒന്നു പിന്നോട്ടാഞ്ഞുപോയി


അതോടെ കൈ രണ്ടും ടേബിളിൽ കുത്തി പല്ലുകടിച്ചുകാണിച്ചു 

മര്യാദക്ക് ആ പിക് മാറ്റി വേറെ ഇടെടി


ഇല്ല.... എന്റെ ഫോൺ ഞാൻ എനിക്കിഷ്ടമുള്ളത് ഇടും


അതു എന്റെ നമ്പർ അല്ലെ


അതോണ്ട് ഫോൺ എന്റെയല്ലേ ഞനെനിക് ഇഷ്ടമുള്ള ഫോട്ടോ അല്ലെ ഇടുക..


Ok ഫൈൻ 

  വരുൺ തിരിഞ്ഞു നടന്നു


അതുവരെ ഇതെല്ലാം കണ്ടു രസിച്ചിരുന്ന വൈശാഖ് പറഞ്ഞു

അയ്യാ.... അങ്ങനെ പിണങ്ങല്ലേ നീ...


അവന്റെ വാക്കുകളിൽ ചിരി മനസിലാക്കി വരുൺ ചവിട്ടിതുള്ളി അവിടെനിന്നും പോയി


അയ്യോ... പിണങ്ങി പോയോ...???അവന്റെ പിന്നാലെ പോകാൻ നോക്കിയ 

ദേവികയെ വൈശാഖ് പിടിച്ചു വെച്ചു


നിൽക്കേടി അവിടെ.......

നീ എന്റെ ചെക്കനെ കുറുക്കനാക്കും ഇല്ലേ......

അവളുടെ ചെവിൽ പിടിത്തം ഇട്ടുകൊണ്ട് വൈശാഖ് പറഞ്ഞു



ഹോ ഇതിപ്പോ ചെകുത്താനും കടലിനും നടുവിൽ ആയല്ലോ..... ദേവിക പിറുപിറുത്തു ഇളിച്ചുകാട്ടി


എന്താടി പിറുപിറുക്കുന്നെ


അല്ല വൈശാ...... നന്പൻ എന്ന് പറയുകയായിരുന്നു


അതേല്ലോ... നൻപൻ ആണല്ലോ

നല്ല കുട്ടി ആയിട്ട് ആ പിക് മാറ്റി വേറെ ഇട് 


അയ്യാ.... വേറെ പിക് ഒന്നും എന്റെൽ ഇല്ല


നല്ല അടിപൊളി പിക് ഞാൻ തരാ...


വേണ്ട എനിക്കിഷ്ട്ടാവട്ടെ ഒരു പിക് അത് ഞനിട്ടോളും


വേഗം മാറ്റിയാൽ നിനക്ക് കൊള്ളാം ഇല്ലെങ്കിൽ നിന്നെയവൻ ശെരിയാക്കും


ഓ.... പിന്നെ പിന്നെ.....



വരുൺ അവിടുന്ന് ചാടിത്തുള്ളി  താഴേക്ക്  പോകും വഴി എതിരെ വരുന്ന  പുതിയ എക്സിക്യൂട്ടീവ്  ഫോൺ കാണിച്ചു വിളിച്ചു.


വരുണേട്ടാ ഇതുനോക്കിയേ..... ഒരു കിടു സാധനം


പോടാ....


ഹേ.... എന്ത്


പോടാ..... ന്ന്

പോയി പണിനോക്കെടാ.... Sale എങ്ങാനും കുറഞ്ഞാൽ പഞ്ഞിക്കിടും ഞാൻ


ഇങ്ങേർക്കിതെന്തുപറ്റി....??


സ്വന്തം പറഞ്ഞുകൊണ്ട് അവൻ ദേവികയും വൈശാഖും ഇരിക്കുന്നിടത്തേക്ക് വന്നു


ഇങ്ങേർക്കിതെന്താ പറ്റിയെ മനാഫ്ക്ക തെറി വിളിച്ചോ


ഹേയ് ഇല്ലെടാ.... കൊഞ്ചം പോസസ്സീവ്നസ്സ്... ദേവിക എന്തോ പറയാൻ വന്നപ്പോയെക്കും വൈശാഖ് പറഞ്ഞിരുന്നു 


അതെന്തിന്


ആ  അതൊക്കെ ഉണ്ട്


ഓ... എന്തേലും ആവട്ട് നിങ്ങളൊന്നു നോക്കിയേ  ഇത് പൊളിച്ചില്ലേ എന്ന്

ഞാനെടുത്തത.... ഇതൊന്ന് കാട്ടികൊടുക്കാൻ നോക്കിയപ്പോ മൂപ്പർക്ക് ജാഡ

താനെടുത്ത പിക് അവരെ കാണിച്ചുകൊണ്ടാണ് ചോദ്യം


ഇത് പൊളിച്ചെട..... തേടിയ വള്ളി കാലിൽ ചുറ്റി എന്നു പറയുംപോലെ

പൊളിച്ചു....

നീ ഇതൊന്ന് എനിക്ക് സെന്റിക്കെ.... നിനക്ക് ഞാനെ.... യ് ആവില്മിൽക്ക് വാങ്ങിത്തരും     😍    എന്റെ ചക്കര....


വൈശാഖ് ആവേശത്തോടെ അവനെ കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു


പണി തനിക്കിട്ടാണ് വരുന്നേതെന്ന് മനസിലായിട്ടും ദേവിക മൈൻഡ് വെച്ചില്ല

ഒന്നാമതെ ആ കുഞ്ഞികുറുക്കന്റെ പിക് മാറ്റണം എന്ന് അവളും വിചാരിച്ചിരുന്നു പിന്നെ കഴിഞ്ഞ ദിവസം എല്ലാരും കൂടി temple വിസിറ്റിനു പോയപ്പോൾ വൈറ്റ് ഷർട്ടിൽ ഉള്ള ഒരടിപൊളി പിക്ചർ ആണവന്റെ കയ്യിലുള്ളത്

ഏത് പെൺകുട്ടിയുടെയും ഉള്ളിലെ കോഴിയെ അല്പമെങ്കിലും ഉണർത്താൻ അതുതന്നെ ധാരാളം അപ്പോൾ ചെറിയൊരു ക്രഷ് തോന്നിയ ആളും കൂടി ആണെങ്കിൽ പിന്നെ പറയണോ...


ദ.... ഇനിപ്പോ അതും ഇതുമൊന്നും പറയാതെ ഇതങ്ങു അപ്‌ലോഡ് ചെയ്യ്


വൈശാഖ് പറഞ്ഞപ്പോൾ തന്നെ ഒരു ചിരിയോടെ അവൾ കുറുക്കന്റെ പിക്ചർ മാറ്റി ഇത് വെക്കുകയും ചെയ്തു



വൈശാ.... പിണങ്ങിപോയ ആളോട് പറഞ്ഞേക്ക് pic മാറ്റിയെന്ന്


അയ്യാ തന്നതാലങ് പറഞ്ഞാൽ മതി... ഞാനെന്താ ഹംസമോ....


ഓ ആയിക്കോട്ടെ ഒരു ice cream കഴിക്കാൻ വരൂന്നതിൽ വിരോധം ഉണ്ടോ...


ഹേയ് അതില്ല

ന്റെ ചെങ്ങായിയെ കൂടി വിളിക്കണോ ആവോ...


വേണം.... മൂപ്പർക്ക് വേണ്ടിയാണ് അങ്ങേരില്ലായിരുന്നെങ്കിൽ ന്റെ അച്ഛനിപ്പോഴും കിടന്ന കിടപ്പിൽ നിന്ന് എണീക്കില്ലായിരുന്നു

എത്ര നന്ദി പറഞ്ഞാലും തീരില്ല

നന്ദിയും കൊണ്ടു ഞങ്ങോട്ട് ചെന്നാൽ വായിലുള്ളത് കേൾക്കേണ്ടി വരും അതോണ്ടാ.....

പ്ലീസ് വിളിച്ചോണ്ട് വരുമോ.....


അതു സെറ്റ് മോളേ..... ഇതെനിക്കിഷ്ടായി


നീയും വാടാ ഫോട്ടോഗ്രാഫറെ...


സെറ്റ്


ദേവികയും വൈശാഖും അമറും ആകാശും കൂടി കാഫെയിൽ എത്തിയപ്പോള്യേക്കും വരുണും എത്തിയിരുന്നു


മുഖം കനപ്പിച്ചു വെച്ചുകൊണ്ട് ദേവികയെ വലിയ മൈൻഡ് ഇല്ലാതെയാണ് നിൽപ്


അവള് പറഞ്ഞിട്ടാണ് വിളിച്ചു വരുത്തിയത് എന്നവന് അറിയില്ലായിരുന്നു


എനിക്ക് ഷാർജ ഷേക്ക്‌ മതി


ആദ്യം തന്നെ വരുൺ ഓർഡറും ചെയ്തു


അവനു ഓപ്പോസിറ് ആയിരുന്നു ദേവിക ഇരുന്നത്


ന്നോട് മിണ്ടൂലെ....


ഇല്ല


അതെന്തെ....


പ്ലീസ് മിണ്ട്...


ഓരോരുത്തരായി ഓർഡർ ചെയ്ത ഫുഡ്‌ എത്തി വൈശാഖും ദേവികയും ഒരു കോൺ ഐസ്ക്രീം ആയിരുന്നു ഓർഡർ ചെയ്തത് അമർ ഒരു ഫ്രൂട്സ് സാലഡ് എല്ലാവരും അവളുടെ സമ്പത്തീക സ്ഥിതി ആയിരുന്നു നോക്കിയത് അതിനാൽ വലിയ വിലയുള്ളതൊന്നും വാങ്ങിയില്ല


ചുമ്മാ തോന്നിയ ഒരു കുസൃതിക്ക് ദേവിക വരുൺ കഴിക്കുന്ന വീഡിയോ പിടിക്കാൻ തുടങ്ങി

അവളോടുള്ള കുശുബില് തിരക്കിട്ടു കഴിക്കുന്ന വരുന്നിതു ശ്രെദ്ധിക്കുകയും ചെയ്തില്ല



തുടരും

To Top