രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...
ആദ്യമായാണ് ഒരാൾ തനിക്കായി എന്തെങ്കിലുമൊന്നു അറിഞ്ഞു തരുന്നത് അതും ഇത്രയേറെ വിലപ്പെട്ടത് അവൾ വീണ്ടും അയാൾക്ക് മനസാലെ നന്ദി പറഞ്ഞു
ആദ്യമായി പുസ്തകം കിട്ടിയ കുട്ടിയുടെ ആകാംഷയോടെ അവളോരൊന്നും മറച്ചുനോക്കി
കുറെ ആയി ആഗ്രഹിച്ചതാണ് ഇന്ത്യൻ പൊളിറ്റിയുടെ ബുക്കിന് വേണ്ടി പല ആവശ്യങ്ങൾക്കിടയിൽ തഴഞ് പോയതായിരുന്നു അതു..
കുറച്ചു ഷോർട് നോട്സും മാപും അടങ്ങിയതായിരുന്നു ബാക്കി ഉള്ളവർ എല്ലാം അവൾ വളരെ ആകാംശയോടെ ആവേശത്തോടെ നോക്കികൊണ്ടിരുന്നു
എങ്കിലും ഇതെങ്ങനെ വൈദ്യരുടെ അടുത്തെത്തിയെന്നവൾ ചിന്തിച്ചു
ഒട്ടൊരു അത്ഭുത്തോടെ ദേവിക അതു ചന്ദ്രനോട് ചോദിക്കുകയും ചെയ്തു
അയാൾ ഇൻകംടാക്സിൽ വർക്ക് ചെയ്തിരുന്ന ആളാ മോളേ റിട്ടയർ ആയതാ.... ഇംഗ്ലീഷോക്കെ നന്നായിട്ടറിയാം ഞാൻ മോളുടെ ഓരോ കാര്യങ്ങൾ പറഞ്ഞത് കേട്ടിട്ട് കൊണ്ടുതന്നതാകും
അച്ഛന്റെ വാക്കുകൾ കേട്ടു അവൾക്ക് ആകാംശയായി അവൾ അപ്പോൾ തന്നെ വരുണിനെ വിളിച്ചു ചോദിച്ചു
അതെ.... അദ്ദേഹം ഇൻകം ടാക്സിൽ നിന്നും പിരിഞ്ഞതാണ് വയനാട്ടിൽ അവരുടെ ആദിവാസി വിഭാഗത്തിലെ ആദ്യത്തെ സർക്കാർ ഉദ്യോഗസ്ഥൻ ആണയാൾ ഒരുപാട് സ്ട്രഗിൽ ചെയ്തു നേടിയ ജോലിയാണ് നാടുവിട്ടു പുറത്തുപോയതിനു ബ്രഷ്ട് വരെ ആയിട്ടുണ്ട്
ഇപ്പോ ഗവണ്മെന്റ് ജോലിക്ക് വേണ്ടി അവരുടെ കൂട്ടത്തിലുള്ള കുട്ടികളെ തയ്യാറാകുകയാണ് അയാൾ അതിലൂടെ അവർക്കിടയിൽ നല്ല ഉന്നമനം വന്നിട്ടുണ്ട്
ആഹാ അപ്പോ മക്കളൊന്നും ഇല്ലേ.... ആ മാധവി എന്ന സ്ത്രീ ഭാര്യ ആണോ
അല്ല... അവരെന്തോ കുടുംബം ആണ്
ഭാര്യയൊക്കെ മരിച്ചുപോയി
ആന ചവിട്ടി കൊന്നതാ....
മക്കളുണ്ട് ഒരാൾ പുറത്തെവിടെയോ ആണ് ഒരാള് ടീച്ചർ ആണ്
ഈശ്വര.... ആനയോ....
പാവം അല്ലേ.....
അതെ....
നല്ല കഴിവുള്ള ആളാണ്
അതെ അവളത് ശെരിവെച്ചു
ദേവിക ഈ കാര്യങ്ങൾ എല്ലാം അച്ഛനോടും പറഞ്ഞു അവർക്ക് അദ്ദേഹത്തോട്
കൂടുതൽ അതിശയവും ബഹുമാനവും തോന്നി
അധികം പണിയൊന്നും ഇല്ലാത്ത ഒരു ദിവസം കസ്റ്റമറും കുറവായതോടെ എക്സിക്യൂട്ടീവ്സ് മുകളിലേക്ക് വന്നു എല്ലാവരും കൂടി കത്തിയടിച്ചോണ്ടിരിക്കുമ്പോൾ ആണ് അടുത്ത മാസത്തെ പ്ലാൻ ഡിസ്‌കസ് ചെയ്യണം അതും പ്രസന്റേഷൻ ആയിട്ട് എന്നും പറഞ്ഞു മനാഫ് സർ വിളിക്കുന്നത്
വേണ്ട എന്ന് പറഞ്ഞ വർക്ക് ആയിരുന്നു ആ പ്രസന്റേഷൻഎങ്കിലും അന്ന് ദേവിക ലീവ് ആയപ്പോ വിളിച്ചു ചോദിച്ച ലിസ്റ്റിൽ ഉണ്ടായിരുന്നതിനാൽ എന്തേലും പണി കിട്ടുമോ എന്നൊരു മുൻകരുതലിൽ ദേവിക സ്ലൈഡ്സ് ഉണ്ടാക്കിയിട്ട് ഫോണിൽ വെച്ചിരുന്നു
ഒരു മണിക്കൂറിൽ റിപ്പോർട്ട് കിട്ടണം എന്ന് വൈശാഖിനെ ഏല്പിച്ചപ്പോൾ അതു മനാഫ് സർ അറിഞ്ഞില്ല
എല്ലാരും ടേബിളിന് ചുറ്റുമായി ഇരുന്നു ദേവികയാണ് പ്ലാൻ പ്രേസേന്റ് ചെയ്യാൻ
എല്ലാരും ഇരുന്നിട്ടും മേശയ്ക്കടുത്തു നിന്ന് വട്ടം തിരിയുന്ന അവളെ കണ്ടു വൈശാഖ് വിളിച്ചു
ഡി .... വരുന്നില്ലേ....
ഹാ... എന്റെ ഫോൺ കാണുന്നില്ല ഇവിടെ എവിടോ വെച്ചുപോയി
ഹാ ബെസ്റ്റ് അതു പിന്നെ നോക്കാം വാ ഇതിപ്പോ വേഗം തീർത്തു അയച്ചു കൊടുത്തില്ലെങ്കിൽ അയാൾ അവിടെകിടന്നു കയറുപൊട്ടിക്കും
വാ....
വൈശാഖ് ചീറി
ഡാ നിക്കേടോ ഇതിലാണ് ന്റെ സ്ലൈഡ് എല്ലാം
സ്ലൈഡ് തലയിൽ അല്ലെ ഉണ്ടാവുക അല്ലാതെ ഫോണിൽ ആണോ കൂട്ടത്തിൽ ആരോ ചളിയടിച്ചു
ഒന്ന് നിർത്തെടാ.... ചളി ഡാ വരുണേ അവളുടെ ഫോണിലേക്ക് ഒന്ന് വിളിക്ക് റിങ് ചെയ്യുമ്പോ അറിയാലോ....
നിനക്കങ്ങു വിളിച്ചാൽ പോരെ....
പൊന്നുമോനെ മന്ത് ഏൻഡ് ആണ് സീറോ ബാലൻസ് ആ....ട
നോ ഔട്ട്ഗോയിങ് ഇൻകമിങ് ഫ്രീ
അവനൊരു ചമ്മിയ ചിരിയോടെ പറഞ്ഞു
വരുൺ അവന്റെ ഫോൺ എടുത്തു കാൾ ചെയ്തു
സോഫയ്ക്കടുത്തു നിന്നും റിങ് ചെയ്യുന്നത് കണ്ടപ്പോൾ അവളോട് ടേബിളിലേക്ക് ഇരുന്നോളാം കൈകൊണ്ടു കാണിച്ചിട്ട് അവൻ തന്നെ പോയി ഫോൺ എടുത്തു അവൾക്കായി കൊടുത്തു
സോറി വിട്ടുപോയതാ... നേരത്തെ അതിലെ വന്നപ്പോൾ അവിടെ വെച്ചുപോയതാ...
അവൾ വരുണിനോട് കൊഞ്ചുന്നപോലെ പറഞ്ഞു
എന്നാൽ കൂർപ്പിച്ചൊരു നോട്ടമായിരുന്നു മറുപടി
ചങ്കരൻ പിന്നെയും തെങ്ങിന്മേലായോ എന്നോർത്തുകൊണ്ട് ദേവിക പ്രെസെന്റ്ഷനിലേക്ക് കടന്നു
പ്രെസെൻഷൻ ന്റെ ഇടയ്ക്കും അവളെ കൂർപ്പിച്ചു നോക്കുന്ന വരുണിനെ അവൾ ശ്രെദ്ധിച്ചിരുന്നു
പ്രസന്റേഷൻ നല്ല രീതിയിൽ കഴിഞ്ഞു
ദേവു നീ പൊളിയാട്ടോ.... അടിപൊളി ആയിരുന്നു
എല്ലാരും അവളെ അഭിനന്ദിച്ചു
അങ്ങേര് വെറുതെ കെട്ടിച്ചമയ്ച്ചു നമുക്കിട്ടു പണിതത് ആണെങ്കിലും നല്ലൊരു പ്രസന്റേഷൻ കാണാനും ഇവൾക്ക് ഒരു ഓപ്പർച്ചുനിറ്റി കിട്ടാനും കാരണമായി....
എല്ലാർക്കും ഒരേ അഭിപ്രായം ആയിരുന്നു
എന്നാൽ വരുൺ മാത്രം അവളെ നോക്കി ദഹിപ്പിക്കുന്നുണ്ടായിരുന്നു
ഇങ്ങേർക്കിതെന്തുപറ്റി ദേവിക ചിന്തിക്കാതിരുന്നില്ല കൂർപ്പിച്ചൊരു നോട്ടം ഉണ്ട് ഇടയ്ക്കിടെ
എന്തിനാ വെറുതെ വടികൊടുത്തു അടിവാങ്ങുന്നേ അതുകൊണ്ട് പോയി ചോദിക്കാനും നിന്നില്ല
താഴെ കസ്റ്റമർ വന്നെന്ന് പറഞ്ഞപ്പോൾ ഓരോരുത്തരായി താഴേക്ക് പോയി ന്യൂ എക്സിക്യൂട്ടീവ്‌സ് ആയ രണ്ടാളും വരുണും വൈശാഖും ദേവികയും മാത്രമായി
സിസ്റ്റത്തിൽ എന്തോ പണിയിൽ ആയിരുന്ന ദേവിക അവൻ വന്നു മുൻപിൽ നിന്നത്‌അറിഞ്ഞില്ല
എന്റെ ഫോൺ കാണുന്നില്ല നീയൊന്ന് വിളിക്ക്
ടേബിളിൽ ഇരുന്ന അവളുടെ ഫോൺ കറക്കിക്കൊണ്ട് ആണ് പറയുന്നത്
ദേവികയ്ക്ക് ചിരി വന്നു
ഇത്രേം നേരമായി മസിലും പിടിച്ചിരുന്നതാ എന്നിട്ടിപ്പോ നോക്കിക്കേ..... ഒരാവശ്യം വന്നപ്പോ എന്റടുത്തു തന്നെ വന്നിരിക്കുന്നു
അവൾ കുറച്ചു അഹങ്കാരത്തോടെ തന്നെ ഫോൺ ടേബിളിൽ വെച്ച് അവന്റെ ഫോണിലേക്ക് റിങ് ചെയ്തു വലിയ മൈൻഡ് കൊടുക്കാതെ സിസ്റ്റത്തിലേക്ക് നോക്കിയിരുന്നു
കുറച്ചു ജാഡയൊക്കെ ആവാം... എന്തായിരുന്നു കുറച്ചുമുമ്പ് വരെ ഗൗരവം ഒന്ന് ചിരിച്ചാൽ ആകാശം ഇടിഞ്ഞുവീഴുമെന്ന ഭാവമായിരുന്നു എല്ലാരും നല്ലത് പറഞ്ഞപ്പോൾ അംഗീകരിക്കാൻ ഒരു ബുദ്ധിമുട്ട് അത്രേ ഉള്ളു വേണെങ്കിൽ ചെറിയൊരു അസൂയ എന്ന് പറയാം... അവൾ മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു
അപ്പോയെക്കും ഫോണിൽ റിങ് പോയിരുന്നു
ഹേയ് ഇങ്ങേരുടെ പോക്കറ്റിൽ നിന്നല്ലേ ഫോൺ കിടന്നു അടിയുന്നത് ഇതെന്തുപൊട്ടനാ..... പോക്കറ്റിൽ ഇട്ടോണ്ടാണോ കാണുന്നില്ലെന്ന് പറഞ്ഞു തിരഞ്ഞത്...... ഹേയ് അങ്ങനെ വരാൻ ചാൻസ് ഇല്ലാലോ.... അവൾ മനസ്സിൽ സംവദിച്ചുകൊണ്ട് വരുണിന്റെ നേരെ നോക്കിയപ്പോൾ തന്നയാണ്
വൈശാഖിന്റെ ചോദ്യവും
ഡാ പൊട്ടാ അതു നിന്റെ പോക്കറ്റിൽ ഇരുന്നല്ലേ അടിക്കുന്നത്.....
അവൻ ആ ഫോൺ കട്ട് ചെയ്തു തിരിച്ചു റിങ് ചെയ്തു
ഇതിപ്പോ എന്താ സംഭവം എന്നറിയാതെ ദേവിക അവന്റെ മുഖത്തേക്ക് നോക്കി
അവടെ കട്ട കലിപ്പ് ആണ്
നോട്ടം തന്റെ ഫോണിലേക്ക് ആണെന്നുകണ്ട ദേവു അവന്റെ നോട്ടം പോകുന്നിടത്തേക്ക് കണ്ണുകൾ പിന്തുടർന്നു
അവിടെത്തെ കാഴ്ച കണ്ടു ദേവിക ഞെട്ടിപ്പോയി
തുടരും