ഹൃദസഖി തുടർക്കഥ ഭാഗം 47 വായിക്കൂ...

Valappottukal


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


ചന്ദ്രന് കാലുകൾ പൊക്കാനും താഴ്ത്താനും കഴിയും എന്ന രീതിയിൽ ആയി ചന്ദ്രികയുടെ സഹായത്തോടെ ആണ് ചെയ്യുന്നത് എങ്കിലും സ്പർശനവും വേദനയുമെല്ലാം അറിയാൻ തുടങ്ങി



ഒന്ന് രണ്ടു ഡേ അന്ന് ബസ്സിൽ ഉണ്ടായ പ്രശ്നം കൊണ്ടു ദേവിക ഗ്ലൂമി ആയിരുന്നു വരുണിന്റെ കയ്യിലെന്ന് നല്ലോണം കേട്ടപ്പോൾ അതും ശെരിയായി


അഞ്ചു ദിവസങ്ങൾ കൊണ്ടുതന്നെ പതുക്കെ ആണെങ്കിലും  ഇരുന്നുകൊണ്ട് 

കാലുകൾ നിലത്തു ചവിട്ടാൻ കഴിയും എന്നായി

അപ്പോഴാണ് അജിയും വരുണും പറഞ്ഞത് ഉള്ളതാണെന്ന് ദേവികയ്ക്ക് പൂർണവിശ്വാസം ആയതു.. നിറയെ കപട ഡോക്ടർമാറും വൈദ്യൻമാരും ഉള്ള നാടല്ലേ നമ്മുടേതിപ്പോ..... മുറിവൈദ്യൻ ആളെ കൊല്ലുമെന്നല്ലേ പ്രമാണം അതിനാലാണ് ദേവികയ്ക്കത്രയും പേടി തോന്നിയത് 


അജി തന്നെയാണ് ഇപ്പോഴും അവരെ കൊണ്ടുപോകുന്നത്,7 ഡേ കഴിഞ്ഞിട്ടു ഒന്നിച്ചു മതി ഓട്ടോ കൂലി എന്ന് പറഞ്ഞതിനാൽ ദേവിക ട്യൂഷൻ കുട്ടികളുടെ അടുത്ത് പെന്റിങ് ഉള്ള കാശ് വാങ്ങി കൊടുക്കാം എന്ന് കരുതി ഇരിക്കുകയാണ്

ഇല്ലെങ്കിൽ ആരോടെങ്കിലും കടം വാങ്ങേണ്ടി വരുമായിരുന്നു


ഇന്നാണ് വൈദ്യരുടെ അടുത്തുപോകേണ്ട ലാസ്റ്റ് ഡേ


ദേവിക ഇന്നലെ തന്നെ പണമെല്ലാം എടുത്തു വെച്ചിരുന്നു... അച്ഛൻ ഇതുവരെ തനിയെ നടക്കാൻ പറ്റുന്നവിധം ആയിട്ടില്ല അതവൾക്ക് കുറച്ചു ടെൻഷൻ ഉണ്ടാക്കി

നിൽക്കാൻ നോക്കുമ്പോയേക്കും വീണുപോകുന്ന അവസ്ഥ ആണ്.. എന്നാൽ നടക്കാൻ കഴിയുമെന്ന് പൂർണ്ണ വിശ്വാസത്തിലാണ് ചന്ദ്രൻ 


ഇന്ന് അമ്മയോട് വരണ്ട എന്നുപറഞ്ഞു അവൾ തന്നെപോകാൻ തീരുമാനിച്ചു 

അജി വന്നു അവർ ഒരുമിച്ചു യാത്ര തിരിച്ചു

വളരെ സൗഹൃദപരമായി വൈദ്യൻ അവരെ സ്വീകരിച്ചു

അന്നത്തെ ഉഴിച്ചിൽ കഴിഞ്ഞപ്പോയെക്കും പരസഹായമില്ലാതെ എണീറ്റു നിൽക്കുന്ന അച്ഛനെ കണ്ടു അവൾക്ക് വളരെ സന്തോഷമായി...


നന്ദിയുണ്ട് വൈദ്യരെ


ആയാളൊന്നു പുഞ്ചിരിച്ചു.. എല്ലാം ദൈവത്തിന്റെ കഴിവ് 


നീ മിടുക്കി കുട്ടിയല്ലേ എല്ലാ ദിവസവും നിന്നെക്കുറിച്ചു പറയാനേ അച്ഛന് നേരമുള്ള അച്ഛന്റെ വലിയ പ്രതീക്ഷയാണ് നീ പഠിച്ചു

മിടുക്കി ആവണം 

കേട്ടോ


ഞാൻ അമ്മ മൂകാംബികയുടെ ഉപസകൻ ആണ് പ്രതിഫലം ഇല്ലാതെ വൈദ്യം ചെയ്‌താൽ ഫലിക്കില്ല അതുകൊണ്ടാണ് വാങ്ങുന്നത്

സാരമില്ല

ഇത് രണ്ടിരട്ടിയായി നിന്നിൽ വന്നു ചേരും


അവളുടെ കണ്ണുനിറഞ്ഞിരുന്നു


എന്തിനാണ് കരയുന്നത്


സന്തോഷം കൊണ്ടു.... അച്ഛനിങ്ങനെ നടക്കുന്നത് കാണാൻ ആകുമെന്ന് ഞാനൊരിക്കലും കരുതിയില്ല

നന്ദി പറഞ്ഞാൽ തീരില്ല


നന്ദിയൊന്നും വേണ്ട കൊച്ചേ.... ഇത് വൈദ്യർ നാട്ടിലിന് കൊണ്ടുവന്നതാ കുറച്ചു പഴയതാ എങ്കിലും ഉപകാരം ണ്ടാകും മനസ് നിറഞ്ഞു തരുന്നതാ... എന്നും പറഞ്ഞു മാധവി കുറച്ചു books എടുത്തു ദേവികയ്ക്ക് നൽകി


വൈദ്യർ ചിരിയോടെ നിൽക്കുകയായിരുന്നു


ഇതെന്താ അവൾ സംശയത്തോടെ ചോദിച്ചു


നീ ഒരു വലിയ പരീക്ഷയ്ക്ക് വേണ്ടി അല്ലെ പഠികുന്നെ അതിനു നിന്നെ സഹായിക്കും


അവൾ അത്ഭുതത്തോടെ എല്ലാവരെയും നോക്കി അച്ഛന്റെ ചിരി കണ്ടപ്പോയെ മനസിലായി എല്ലാം പറഞ്ഞിട്ടുണ്ടെന്ന്


ഇനി ഒരു വോക്കിങ് സ്റ്റിക്ക് വാങ്ങിയിട്ട് പതുക്കെ പതുക്കെ നടന്നു തുടങ്ങണം അധികം സ്‌ട്രെയിൻ കൊടുക്കരുത് ചൂടുവെള്ളത്തിൽ കുളിക്കണം ഞാൻ തന്ന കുഴമ്പ് തീരും വരെ പുരട്ടണം


എല്ലാം ശെരിയാവും


ദേവികയും അച്ഛനും വീണ്ടും വൈദ്യർക്ക് നന്ദി പറഞ്ഞു


അജിയ്ക്കും സന്തോഷമായി

സത്യം പറയാലോ ഞാൻ ഒരുപാട് ആളുകളെ കൊണ്ടുപോയിട്ടുണ്ട് അവിടെ പക്ഷെ അച്ഛൻ എണീറ്റു നടന്നപ്പോൾ എന്തോവല്ലാത്ത സന്തോഷം അജി അവരോടായി പറഞ്ഞു


അജിയ്ക്കുള്ള  ഓട്ടോ കൂലി വേണ്ടെന്ന് പറഞ്ഞിട്ടും ദേവിക നിർബന്ധിച്ചാണ് വാങ്ങിപ്പിച്ചത്

അതോടെ അവളുടെ കയ്യിൽ 500 രൂപ മാത്രമായി ബസ്സിന്‌ കൂലി മാത്രമേ ഉള്ളൂ ..... സാലറി കയറാൻ ഇനിയുമുണ്ട് പത്തുപതിനഞ്ചു  ദിവസം

വോക്കിങ് സ്റ്റിക്ക് എങ്ങനെ വാങ്ങും, ഒരു ആയിരം ആയിരത്തി അഞ്ഞുറെങ്കിലും  വേണ്ടിവരും അതിനു ഒരു നെടുവീർപ്പോടെ തിരിഞ്ഞു നടക്കുമ്പോൾ ചിന്തകളിൽ അതായിരുന്നു



ഉമ്മറത്തിരിക്കുന്ന അച്ഛനെ കണ്ടപ്പോൾ എന്ന്നില്ലാത്ത സന്തോഷം തോന്നി അവൾക്ക് കസേരയിൽ ഇരിക്കുന്ന അച്ഛനെ നോക്കി അവൾ പടിയിലായിരുന്നു

അതെന്താ ദേവു നീ അവിടിരിക്കുന്നെ ഇങ്ങോട്ടേക്കിരിക്ക്

ചന്ദ്രികയോട്  എന്തോ സംസാരിച്ചിരിക്കുമ്പോയാണ് ദേവിക താഴെ ഇരിക്കുന്നത് ചന്ദ്രൻ കണ്ടത്


ഒന്നുല്ല അച്ഛേ.... ഇവിടിരിക്കട്ടെ

അച്ഛനെ ഞനൊന്ന് കാണട്ടെ

അവൾ അവരെ രണ്ടുപേരെയും നോക്കിക്കൊണ്ടാണ് ചോദിച്ചത് 


അമ്മായിത്ര സന്തോഷത്തോടെ കണ്ടിട്ട് കാലമെത്രയായി


അച്ഛൻ പതുക്കെ ദേവുവിനെ അരികിലേക്ക് വിളിച്ചു

വാ.... അച്ഛന്റെ പൊന്നല്ലേ..... നീ


അയാളുടെ കസേരയുടെ അരികിലിരുന്നു തോളിലേക്ക് തലചായ്ക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷത്തിലായിരുന്നു ദേവിക


കുളിക്കാനുള്ള വെള്ളം വെക്കാനും വസ്ത്രം മാറ്റാനും എല്ലാമായി ചന്ദ്രിക അകത്തേക്ക് പോയപ്പോൾ  ദേവുവിന്റെ നെറുകയിൽ മുത്തിക്കൊണ്ട് ചന്ദ്രൻ പറഞ്ഞു


ഇതുപോലെ എണീറ്റിരിക്കാൻ കഴിയുമെന്ന് ഒരിക്കൽ പോലും ഈ അച്ഛൻ കരുതിയതല്ല

നിന്നെ ഇങ്ങനെ ചേർത്തുപിടിക്കാൻ ഈ ഉമ്മറക്കോലയിലൊന്നിരിക്കാൻ ...... കരുതിയതല്ല......

അകത്തു അട്ടവും ആ കറങ്ങുന്ന ഫാനും കണ്ടു ജീവിതം തീരുമെന്നാണ് കരുതിയത്

മരിച്ചുപോകണേ എന്നാഗ്രഹിച്ചു വിളിക്കാത്ത ദൈവങ്ങളില്ല..... ന്റെ മോൾ വേണ്ടി വന്നു ഇതിനെല്ലാം പ്രമാണിമാരായ അമ്പാട് തറവാട്ടിലെ ചന്ദ്രന്റെ രക്ഷയ്ക്ക് ന്റെ കുട്ടി വേണ്ടി വന്നു.....

ഹാ... അതൊരുകണക്കിന് നന്നായി 

ഒരു പുച്ഛത്തോടെ പറഞ്ഞവസാനിപ്പിക്കുമ്പോയ്ക്കും വിതുമ്പി പോയിരുന്നു അയാൾ


എങ്ങന ഇതിനൊക്കെ ന്റെ കുട്ടിയോട് നന്ദി പറയേണ്ടേ എന്നറിയില്ല എനിക്ക് 


അങ്ങനൊന്നും പറയല്ലേ അച്ഛേ....ചന്ദ്രന്റെ കഴുത്തിലൂടെ കയ്യിട്ടുകൊണ്ടവൾ ഒന്നുടെ അടുത്തിരുന്നു


എന്റെ അച്ഛനല്ലേ


പറഞ്ഞുകൊണ്ട് കവിളിലായി മുത്തുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുക ആയിരുന്നു


പിന്നെ അച്ഛാ....ശെരിക്കും നമ്മൾ വരുണേട്ടനോടാണ് നന്ദി പറയേണ്ടത്..

ഇങ്ങനെ ഒരു വൈദ്യർ ഉള്ളത് മൂപ്പർ പറയാതെ നമ്മൾ അറിയുക പോലും ഇല്ല

അജിയേയും പറഞ്ഞു വിട്ടില്ലേ....

അയാൾ ആയതുകൊണ്ടാണ് ഇത്രേം ടൈം നമ്മളെ അവിടെ വെയിറ്റ് ചെയ്യുന്നതും വണ്ടിയിലേക്ക് കയറാൻ സഹായിക്കുന്നതുമൊക്കെ പിന്നെ വെയ്റ്റിംഗ് ചാർജും വാങ്ങിയിട്ടില്ല


അതു സത്യ..... മോളേ....


വന്നേ..... ചന്ദ്രേട്ടാ.... വെള്ളം ആയിട്ടുണ്ട്

കുറെ സമയം ഇരിക്കുകയും വേണ്ട അധികം സ്‌ട്രെയിൻ കൊടുക്കരുത് എന്ന് പറഞ്ഞിട്ടില്ലേ....


ശെരിയാണ്  ഞനോന്നുപോയി കുളിക്കട്ടെ മോളേ എങ്കിലേ അവർ ഉയിഞ്ഞ വേദനയൊക്കെ മറുള്ളു

ചന്ദ്രൻ അതും പറഞ്ഞ് അകത്തേക്ക് പോയപ്പോൾ ദേവിക അവളുടെ റൂമിലേക്ക് നടന്നു വൈദ്യൻ കൊടുത്ത പുസ്തകങ്ങൾ അറിയാൻ


ഇന്ത്യൻ പൊളിറ്റിയുടെ ഒരു ബുക്കും വേറെ കുറച്ചു നോട്ട്സ് ആയിരുന്നു അതിൽ എല്ലാം തന്നെ അവളുടെ എക്സാമിനു സഹായിക്കുന്നവ ആയിരുന്നു  ദേവൂന് വളരെ സന്തോഷം തോന്നി ആദ്യമായാണ് ഒരാൾ തനിക്കായി എന്തെങ്കിലുമൊന്നു അറിഞ്ഞു തരുന്നത് അതും ഇത്രയേറെ വിലപ്പെട്ടത് അവൾ വീണ്ടും അയാൾക്ക് മനസാലെ നന്ദി പറഞ്ഞു.

To Top