ഹൃദസഖി തുടർക്കഥ ഭാഗം 46 വായിക്കൂ...

Valappottukal

 


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


വരുണേ.... നീ ദേഷ്യപ്പെടല്ല... അവൾ പറയട്ടെ.

വൈശാഖ് അവനെ ശാസിച്ചു


അഹാ... ൾ  ന്നോട്  താല്പര്യം ഉണ്ടെന്ന്.....

പൊട്ടിവരുന്ന ഗദ്ഗദം കൊണ്ടും സങ്കടം കൊണ്ടു തൊണ്ടയാടഞ്ഞും വിക്കി വിക്കി അവളോരൊന്നും പറഞ്ഞു കൊണ്ടിരുന്നു


വരുണും വൈശാഖും ഒന്നും മിണ്ടാതെ കേൾക്കുകായായിരുന്നു


നീ അയാളെ മുൻപ് കണ്ടിട്ടുണ്ടോ

വരുൺ ചോദിച്ചു

ഉണ്ട് ഒന്ന് രണ്ടുവട്ടം ഇവിടുള്ള സ്റ്റോപ്പിൽ വെച്ച് പിന്നെ ബസ്സ്സിൽ

അഭിഷയാണ് എനിക്ക് കാണിച്ചു തന്നത്


ന്നിട്ട് ഏത് ബസ്സ് ആയിരുന്നു

Starline എന്ന ടൗണിൽ പോകുന്ന ബസ്സ്


ഹം വരുൺ ഒന്നാമർത്തി മൂളി


സാരല്ല ദേവു.... ആരേലും എന്തേലും പറഞ്ഞുന്നു വെച്ച് നീ അങ്ങനെ ആയിപോവുമോ.... സാരമില്ല വിട്......പോട്ടെ..

വൈശാഖ് അവളുടെ ഷോൾഡർ തട്ടി ആശ്വസിപ്പിച്ചു 


ന്നാലും.... അവൾ വിതുമ്പികൊണ്ടിരുന്നു


ഒരു ന്നാലും ഇല്ല

അയാൾ കണ്ട സ്ത്രീകൾ അങ്ങനെ പോകുന്നവർ ആയിരിക്കും അല്ലെങ്കിൽ അവൻ അങ്ങനെ സ്ത്രീകളുടെ അടുത്ത് പോകുന്നവൻ ആയിരിക്കും

ഞങ്ങൾക്ക് ആർക്കും അങ്ങനെ തോന്നാറില്ലലോ

നീ കാറിൽ പോയത് ഒന്ന് ഇവന്റെ കൂടെയും ഒന്ന് ആകാശൻറെ കൂടെയും ആണ് നിനക്ക് ഇവരുടെ അടുത്തുന്നു മിസ് ബീഹെവ് ഉണ്ടായിട്ടുണ്ടോ...

അവനതു വരുണിനെ നോക്കിയാണ് ചോദിച്ചത് 


എന്തോ ഓർത്തെന്നപോലെ ദേവികയും വരുണിനെ നോക്കി..


പിന്നെ ഇല്ലെന്ന് തലയാട്ടി 


നീ ഇവരോടെന്തേലും മോശമായി ചെയ്തിക്കോ

ഇല്ലന്നവൾ തലയാട്ടി


പിന്നെ എന്താ ദേവു..... ആരേലും എന്തേലും പറഞ്ഞുന്ന് വെച്ച് ഇങ്ങനെ കരയല്ലേ......


വൈശാഖ്‌നും സങ്കടം വരാൻ തുടങ്ങി


അവൻ പിന്നെയും എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു ഒരു നൂറുവട്ടമെങ്കിലും സാരമില്ലെന്ന് പറഞ്തിട്ടുണ്ടാകും അവസാനം ദേവികയുടെ വിതുമ്പൽ കുറഞ്ഞുവന്നു

അപ്പോഴാണ് വൈശാഖ്‌ന് സമാധാനം ആയതു


എന്നാൽ വരുൺ ഇതെല്ലാം കേട്ടു മിണ്ടാതിരുന്നത്തെ ഉള്ളു


നീയെന്താടാ ഒന്നും പറയാത്തെ

വൈശാഖ് പതുക്കെ ചോദിച്ചു


എന്ത് പറയാനാ..ഇത് പറഞ്ഞവന്നിട്ടു രണ്ടു പൊട്ടിച്ചു വന്നിരുന്നേൽ ഞാൻ ഒരു ജ്യൂസ്‌ വാങ്ങികൊടുത്തേനേ.... ഇവൾക്ക് നല്ലപോലെ അറിയാം അയാൾ പറയുന്നത് സത്യമല്ലെന്ന് ന്നിട്ടും അതെല്ലാം കേട്ടോണ്ട് മോങ്ങിക്കൊണ്ട് വന്നിരിക്കുന്നു തല്ലാൻ പറ്റിയില്ലെങ്കിൽ രണ്ടെണ്ണം പറഞ്ഞിട്ടെങ്കിലും വരുക അതുമില്ല....

കഴുത.....

വരുൺ കുറച്ചു ശബ്ദത്തിൽ ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് ഇരുന്നിടത്തുനിന്ന് എണീറ്റു


അതുവരെ സമാധാനിപ്പിച്ച വൈശാകും കരഞ്ഞോണ്ടിരുന്ന ദേവികയും അതുകേട്ടു ഞെട്ടിപ്പോയി

കേട്ടപ്പോൾ സങ്കടം കൊണ്ടാണെന്നു പറയണം എന്നുണ്ടായിരുന്നു ദേവികയ്ക്ക് എന്നാൽ ചിലപ്പോയവനോട് അടി കിട്ടിയാലോ എന്നോർത്തുകൊണ്ട് തലയും താഴ്ത്തി അവൾ മിണ്ടാതിരുന്നു


എന്നിട്ടിവിടൊരു പൊട്ടൻ സമാധാനിപ്പിക്കാൻ നിന്നെക്കുന്നു 

വൈശാഖിനെ കസേരയോടെ ഉന്തി സീറ്റിൽ കൊണ്ടിരുത്തിട്ട് വരുൺ പുറത്തേക്ക് പോയി


എന്തായാലും നിന്റെ ഇന്നത്തെ ഹാഫ്ഡേ പോയി

വേഗം പണിതീർത്താൽ നമുക്കുപോയി ഒരു ജ്യൂസ്‌ കുടിക്കാം ആ തെണ്ടി ഓർമിപ്പിച്ചപ്പോ ഒരു കൊതി


വൈശാഖ് അവളോടായി പറഞ്ഞു

ദേവിക അത് സമ്മതിച്ചുകൊണ്ട് അവളുടെ പണിയിലേക്ക് തിരിഞ്ഞു


മനാഫ് സർ ചോദിച്ചതിൽ പകുതിയോളം വർക്കുകൾ ക്യാൻസൽ ചെയ്തവ ആയിരുന്നു


എന്തിനാണ് അവ തിരഞ്ഞുപിടിച്ചു റിപ്പോർട്ട്‌ ചോദിച്ചത് എന്ന് ദേവികയ്ക്ക് മനസിലായില്ല അടുത്ത പണിക്ക് എന്തേലും ആവും എന്നവൾ കണക്കു കൂട്ടി

കുറച്ചു എൻക്യുയറീസ് പെന്റിങ് ഉണ്ടായിരുന്നു അതെല്ലാം അവൾ ചെയ്ത് തീർത്തു റിപ്പോർട്ട്‌ അടിച്ചിരിക്കുമ്പോൾ

ആണ് വൈശാഖ് വിളിക്കുന്നത്


നീ പഞ്ച് ചെയ്തില്ലലോ അതുകൊണ്ട് നേരത്തെ ഇറങ്ങാം ഒരു ചായ കുടിച്ചു ഒരുമിച്ചു പോകാം


അത് വേണോ


ഹാ എന്താ ഇപ്പോ  പണി എടുക്കുന്നതിനു പൈസ കിട്ടില്ല ട്ടോ

വരുൺ പറഞ്ഞപോലെ കരയാൻ നിന്ന സമയത്തു പഞ്ച് ചെയ്തിരുന്നെങ്കിൽ ഹാഫ്ഡേ കാശെങ്കിലും കിട്ടുമായിരുന്നു

വാ എണീക്ക്


ദേവിക സിസ്റ്റം ഓഫ്‌ ചെയ്തു ബാഗും എടുത്തു താഴേക്ക് ഇറങ്ങി


എന്നാലും ഈ വരുണിതു എവിടെപ്പോയി വൈശാഖ് അവനെ അങ്ങിങ്ങു നോക്കികൊണ്ട്‌ പറഞ്ഞു 

ദേവികയും ഓർക്കാതിരുന്നില്ല.... ദേഷ്യപ്പെട്ടു പോയതാണ് എവിടെ പോയോ ആവോ....


അവർ ഓരോ സാൻഡ്വിച്ചും മിന്റ് ലൈമും ആണ് കഴിച്ചത്


എന്നാലും അവന്റെയൊരു ദേഷ്യം


വൈശാഖ് പിറുപിറുത്തു


പറഞ്ഞതെല്ലാം ശെരിയല്ലേ.... അയാളോരോ വൃത്തികേട് പറയുമ്പോൾ ഞാൻ ചെയ്തപോലെ അതുകേട്ടു മിണ്ടാതെ പോകുകയാണോ വേണ്ടത്


ഓഹ് അപ്പോ അറിയാം.... വൈശാഖ് കളിയാക്കി


അറിയാഞ്ഞിട്ടല്ല വൈശാ.... പറ്റുന്നില്ല

പെട്ടന്ന് അങ്ങനൊക്കെ കേട്ടപ്പോൾ അറിയില്ല...... വല്ലാതെ സങ്കടം ആയിപോയി എനിക്ക്

വീട്ടിന്നിപ്പോ അമ്മ എപ്പോഴും ഇങ്ങനോരോ കാര്യങ്ങൾ പറയും അവർ അത് പറയും ഇതുപറയും എന്നെല്ലാം

അപ്പോയൊക്കെ അച്ഛനും ഞനും കൂടി അമ്മയെ ആശാസിപ്പിക്കാറാണ് പതിവ് ഇതിപ്പോ   ഞാൻ നേരിട്ട്  കേട്ടപ്പോ സഹിക്കാൻ  ആകുന്നില്ല ഇതുപോലെ ആവില്ലേ അമ്മയ്ക്കും



എൻറെ ദേവു..... നീ അത് വിട്

പിന്നെ.... നിന്റെ അമ്മയോട് ആരേലും എന്തേലും പറഞ്ഞാൽ നല്ല മറുപടി അമ്മയ്ക്ക് കൊടുക്കാവുന്നതേ ഉള്ളു നിന്നെ അറിയില്ലേ നിന്റെ അമ്മയ്ക്ക്..... നല്ല ചുട്ട മറുപടി കൊടുക്കണം

അത് വേറെ കാര്യം......


ഇനിപ്പോ ആയാളെ കാണുകയാണെങ്കിൽ അപ്പൊ നീ എന്നെ വിളിക്ക് നല്ല എട്ടിന്റെ പണി കൊടുക്കാം നമുക്ക് 

പോരെ


ദേവിക സ്റ്റോപ്പിൽ നിന്നും ബസ്സ് കയറിയ ശേഷമാണ് വൈശാഖ് തിരികെ ഓഫീസിലേക്ക് കയറിയത്

ഉടനെ അവൻ ഫോൺ എടുത്തു വരുണിനെ വിളിച്ചു


കിട്ടിയോ ആളെ


ആരെ



ദേവൂനോട് വൃത്തികേട് പറഞ്ഞ ആ നാ@....


ഹാ എനിക്ക് അവനെയും നോക്കി നടപ്പല്ലേ പണ


ഒന്ന് പോടാപ്പാ..... നീ ആ സ്റ്റാർലിനിലെ റൂട്ട്നോക്കി ആളെ തപ്പാൻ പോയെ ആല്ലെന്നാണോ നീ പറയുന്നത്


അല്ല


അതു തന്നെയാ ഞനും പറഞ്ഞത്

കിട്ടിക്കയിഞ്ഞാൽ  എന്നോട് പറയണം എനിക്കു

എന്റെ പങ്കു കൂടി കൊടുക്കാൻ ആണ്


പിന്നെ..... എനിക്കാത്തല്ലേ പണി ഒന്ന് പോടാ.... ഞാൻ പറഞ്ഞതെ ഞനാ പരട്ടയെ തപ്പി ഇറങ്ങിയത് അല്ല എന്നാണ്


ഓഹ് ok ok

വൈശാഖ് പുച്ഛിച്ചു


ജാഡ തെണ്ടി സമ്മതിക്കാൻ മടി ആണ്


ഫോൺ കട്ട്‌ ചെയ്യുന്നതിനിടെ വൈശാഖ് പിറുപിറുത്തു


പഞ്ച് ചെയ്യാൻ പറ്റാത്തത്തിനാൽ നേരത്തെ ഇറങ്ങിയതാണ് തലവേദനിക്കുന്നു എന്നെല്ലാം പറഞ്ഞു ദേവിക കുറച്ചു നേരം കിടന്നു ആ കിടപ്പിൽ ഉറങ്ങിപ്പോയി അതിനാൽ ഇല്ലെങ്കിൽ കരഞ്ഞു തളർന്ന കണ്ണുകൾ കണ്ടാൽ എന്തുപറ്റി എന്ന ചോദ്യം വരും ഉള്ള കാര്യങ്ങൾ പറഞ്ഞു അവരെ കൂടി വിഷമിപ്പിക്കാൻ ദേവിക ആഗ്രഹിച്ചില്ല



പിന്നീടങ്ങോട്ട് ദേവികയ്ക്ക് പ്രാർത്ഥനയുടെ ദിവസങ്ങൾ ആയിരുന്നു ഓരോ ദിവസവും അച്ഛന് വരുന്ന മാറ്റങ്ങൾ അവൾ സന്തോഷത്തോടെ ആണ് കണ്ടത്..

ഉയിച്ചിൽ നടത്തുമ്പോൾ അസ്സഹനീയമായ വേദന ആണെങ്കിലും ചൂടുവെള്ളം കൊണ്ടു ശരീരം തുടച്ചു കഴിയുമ്പോൾ വല്ലാത്തൊരു ഉണ്റവ് വന്നപോലെ ഉണ്ടാകുമായിരുന്നു 

രണ്ടു ദിവസം കൊണ്ടുതന്നെ ചന്ദ്രന് കാലുകൾ പൊക്കാനും താഴ്ത്താനും കഴിയും എന്ന രീതിയിൽ ആയി ചന്ദ്രികയുടെ സഹായത്തോടെ ആണ് ചെയ്യുന്നത് എങ്കിലും സ്പർശനവും വേദനയുമെല്ലാം അറിയാൻ തുടങ്ങി


തുടരും...

To Top