രചന: രാഗേന്ദു ഇന്ദു
ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...
പഞ്ചിങ് ശ്രെദ്ധിച്ചില്ല അവൾകരികിലേക്ക് വന്ന അഭിഷയെയും ശ്രെദ്ധിച്ചില്ല... ഓടി വാഷ്‌റൂമിൽ കയറി വാതിലടച്ചു ടാപ് ഓൺ ചെയ്തു
കയ്യിലിരുന്ന ഷോൾ വായിൽതിരുകി പൊട്ടിക്കരഞ്ഞു
""""ഞാൻ കണ്ടിരുന്നു
കാറിൽ.....
ടൌൺ പരിസരത്ത് ആ ശാരദഭവൻ ന്റെ അടുത്തൂടെയൊക്കെ
രണ്ടാളുടെ കൂടെ കണ്ടു....
കൂടെ കൂട്ടാൻ പറ്റുമെങ്കിൽ താല്പര്യം ഉണ്ടെന്ന് പറയുവായിരുന്നു
ഹാ...
യോഗമെ..... ഒന്നില്ലെങ്കിൽ ഒന്ന് അതില്ലെങ്കിൽ വേറെയൊന്ന്..""
അയാളുടെ വാക്കുകൾ തലയിൽ കിടന്നു മൂളുന്നതുപോലെ തോന്നി ദേവികയ്ക്ക്
അഭിഷയോടൊപ്പം ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോൾ ഒന്നുരണ്ടു തവണ അയാളെ കണ്ടിട്ടുണ്ട്
അപ്പോയെ... നല്ലതല്ലാത്ത ഒരു നോട്ടം അയാളിൽ നിന്നുള്ളത് അവൾ ഓർത്തു
എന്നാൽ ഒരു പരിചയവും ഇല്ലാത്ത തന്നോട് ഇങ്ങനെ വന്നു സംസാരിക്കാൻ അയാൾക്ക് എങ്ങനെ സാധിച്ചു എന്നവൾക്ക് മനസിലായില്ല
ഒരാളുടെ കൂടെ വണ്ടിയിൽ യാത്ര ചെയ്താൽ മോശക്കാരി ആകുമോ... കുറച്ചാണുങ്ങളുടെ കൂടെ വർക്ക് ചെയ്താൽ സമൂഹത്തിൽ തരം താഴ്ന്നവർ എന്ന പറയുന്നത് ഏത് രീതിയാണെന്ന് അവൾക്ക് മനസിലായില്ല
തെറ്റൊന്നും ചെയ്തിട്ടില്ല എങ്കിലും മറ്റുള്ളവർ തന്നെ ഇങ്ങനെ ആകുമോ കണ്ടതെന്ന് ഓർത്തപ്പോൾ അവൾക്ക് പേടി തോന്നി
ഇടയ്ക്കിടയ്ക്ക് അമ്മ പറയുന്നത് അവളുടെ മനസിലേക്ക് തികട്ടി വന്നു
തന്റെ ഉത്തരവാദിത്തെ ഓർത്തപ്പോൾ വാശിയോട് പറയുന്നവർ പറയട്ടെ എന്ന രീതിയിൽ അവൾ കണ്ണുകൾ അമർത്തിത്തുടച്ചു എന്നിട്ടും നിർത്താത്ത ഹൃദയവേദന കണ്ണീരായി വീണുകൊണ്ടിരുന്നു
ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് വിഷമങ്ങൾ ഉണ്ട് ഒന്നു പറഞ്ഞു സമാധാനിക്കൻ പോലും ആരുമില്ല എന്നവൾക്ക് തോന്നി.. തളർന്നുകിടക്കുന്ന അച്നോട് പറയാനാവുമോ അമ്മയോട് പറഞ്ഞു അവരുടെ ഇതേചൊല്ലിയുള്ള വിഷമവും ടെൻഷനും കാണാൻ ആകുമോ അതുമില്ല
ചുറ്റും എല്ലാവരും ഉണ്ടെങ്കിലും ആരും ഇല്ലാത്ത അവസ്ഥ അങ്ങനെയും ജീവിതങ്ങൾ ഉണ്ട് ഈ സമൂഹത്തിൽ
കുറെ കരഞ്ഞപ്പോൾ കുറച്ചു സമാധാനം കിട്ടിയപോലെ തോന്നി അവൾക്ക് എന്നിട്ടും കുറച്ചധികം സമയത്തിനു ശേഷം പുറത്തുകടന്ന് തന്റെ സീറ്റിലേക്ക് നടന്നു അവളുടെ വരവ് കണ്ടു വൈശാഖിനു സന്തോഷമായി
ഹോ... ന്റെ ദേവു ഞാനിവിടെ ബോർ ആയിരിക്കുകയായിരുന്നു
നീ വന്നത് നന്നായി
എങ്ങനെ ഉണ്ട് അച്ഛന്
ദേവിക ഒന്നും പറയാതെ ടേബിളിൽ തലവെച്ചു കിടന്നു
എന്തുപറ്റിയെടി
എന്തോ.... ഒരു തലവേദന പോലെ
തല പോക്കാതെ തന്നെ മറുപടി കൊടുത്തു
പഞ്ച് ചെയ്തിരുന്നോ...
ഇല്ല
അയ്യോ.... എന്നാൽ പോയി ചെയ്യ്
അര മണിക്കൂർ കൂടിയേ ഉള്ളു ഹാഫ്ഡേ പോകും
ഹം
അവൻ പറഞ്ഞത് കേട്ടിട്ടും ഒന്നു മൂളിക്കൊണ്ട് അവൾ അവിടെത്തന്നെ കിടന്നു
ദേവു..... എടി ദേവു
പോയി പഞ്ച് ചെയ്യ്
ഞാൻ ചെയ്തോളാം... ഇടറുന്നുണ്ടെങ്കിലും കുറച്ചുറക്കെ ദേവിക പറഞ്ഞു
പിന്നെ വൈശാഖ് ഒന്നും പറഞ്ഞില്ല,
അച്ഛന്റെ അസുഖം ഭേദം ആവില്ലെന്ന് പറഞ്ഞതിനാലാണോ ദേവിക കരയുന്നത് എന്ന് തോന്നിയതിനാൽ അവൻ വരുണിനെ വിളിച്ചു
എന്തുപറ്റി വൈശാ...
നീ എവിടെയാ?
താഴെ ഉണ്ട്..
ദേവൂന്റെ അച്ഛന് നടക്കാൻ ആവില്ലെന്ന് പറഞ്ഞോ.??
ഇല്ലാലോ അജിത് പറഞ്ഞത് 7ഡേ ഉയിഞ്ഞാൽ ശെരിയാവും എന്നാണല്ലോ
എന്തുപറ്റി
അറിയില്ല അവൾ ഇരുന്നു കരയുന്നുണ്ട്
ഞാൻ കരുതി ഇതുകൊണ്ടാകും എന്ന അതാ ഞാൻ ചോദിച്ചത്
ഹേ... അവൾ വന്നിട്ടുണ്ടോ....
ഉണ്ട്
നീ ചോദിച്ചില്ലേ
ഹാ തലവേദന ആണെന്ന് പറഞ്ഞു കിടക്കുവാ... ഹാഫ്ഡേ പഞ്ച് ചെയ്തിട്ടില്ല
ആണോ ഞാൻ വരാം ന്നിട്ട് ചോദിക്കാം...
വരുൺ വന്നപ്പോഴും ദേവിക കിടക്കുകയായിരുന്നു
എന്തുപറ്റി ദേവു....
ഒന്നുല്ല....
ഒന്നുല്ലെങ്കിൽ പിന്നെ കിടക്കുന്നെ എന്തിനാ
വീട്ടിൽ കിടന്നാൽ പോരെ
വരുൺ അവളുടെ മുൻപിലായി ചെയറിൽ ഇരുന്നൂക്കൊണ്ട് ചോദിച്ചു
അത് കേട്ടു കുറച്ചു കഴിഞ്ഞപ്പോൾ ദേവിക മുഖമെല്ലാം അമർത്തി തുടച്ചു സിസ്റ്റത്തിൽ ഓരോന്ന് ചെയ്യാൻ തുടങ്ങി
മുഖം ഉയർത്താതെ ആണ് ചെയ്യുന്നത്
ഇതുകണ്ട വൈശാഖ് അവന്റെ സീറ്റിലും വരുൺ ദേവികയ്ക്ക് തൊട്ടിപ്പുറത്തെ സീറ്റിലും ആയി ഇരുന്നു നീ ചോദിക് നീ ചോദിക്ക് എന്ന രീതിയിൽ കണ്ണു കാണിക്കാൻ തുടങ്ങി
അവസാനം വരുൺ തന്നെ തുടങ്ങി
എന്തുപറ്റി????
ഒന്നുല്ല....
പിന്നെ നീ എന്തിനാ കരഞ്ഞേ.... അച്ഛന് ബേധമാകും എന്നാണല്ലോ പറഞ്ഞത്
മം....
അമ്മ എന്തേലും വഴക്കുണ്ടാക്കിയോ....?
ഇല്ല
പിന്നെ......എന്താടി......
ഒന്നുല്ലന്ന് പറഞ്ഞില്ലേ.... ദേവിക ദേഷ്യപ്പെട്ടു
പിന്നെ എന്തിനാടി... നീ ഇരുന്നു മോങ്ങുന്നേ.....
വരുൺ ദേഷ്യത്തോടെ അവളുടെ നേരെ ഇരുന്ന് ദേവികയുടെ കസേര തനിക്കു നേരെ വലിച്ചു മുൻപിലായി ഇരുത്തി
അവന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ ദേവിക ഞെട്ടിപ്പോയി
വൈശാഖും ഒന്ന് ഞെട്ടതിരുന്നില്ല....
ടാ..... Cctv.....
അത് ഞാൻ ഡിസ്‌ക്കണക്ട് ആക്കിയിട്ടുണ്ട്
വരുൺ ദേവികയുടെ മുഖത്തു നോക്കി തന്നെയാണ് വൈശാഖ്‌നു മറുപടി കൊടുത്തത്
ഡി...
ഞെട്ടി അവനെത്തന്നെ നോക്കിയിരിക്കുന്ന ദേവികയെ വരുൺ ഉറപ്പോടെ വിളിച്ചു
ഹാ..... തന്റെ ചെയറിന്റെരണ്ടു കയ്യിലും പിടിച്ചു വലിച്ചടുപ്പിച്ചു തന്നെ തന്നെ നോക്കിയിരിക്കുന്നവനെ ദേവിക കരഞ്ഞു തളർന്ന കണ്ണുകളോടെ നോക്കി
അവനും കാണുകയായിരുന്നു
കരഞ്ഞിട്ടാകും മുഖമാകെ ചുവന്നു വീർത്തിട്ടുണ്ട് കൺ പീലികളിൽ കണ്ണീരിന്റെ നനവ് കാണാം
കണ്ടാൽ അറിയാം ഒരുപാട് കരഞ്ഞിട്ടുണ്ട്
പെണ്ണിന് പിന്നെ എന്തേലും കിട്ടിയാൽ മതി ഇരുന്നു കരഞ്ഞോളുംകണ്ടിട്ട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നു
അവൻ മുഖത്തെ അവളുടേത്തിനോട് അടുപ്പിച്ചു
വളരെ സൗമ്യമായി ചോദിച്ചു
എന്തുപറ്റി ദേവു....
അവളൊന്നും മിണ്ടുന്നില്ലന്ന് കണ്ടപ്പോൾ വൈശാഖ് അടുത്തേക്കിരുന്നു അവളുടെ ഷോൾഡർ തട്ടിക്കൊണ്ടു പറഞ്ഞു
സാരല്ലടാ.... പറയാൻ പറ്റുന്നതാണെങ്കിൽ പറഞ്ഞാൽ മതി
ഞങ്ങൾ എന്നും നിന്റെ സൈഡ് ഉണ്ടാകും ഷെയർ ചെയ്‌താൽ കുറച്ചു സമാധാനം കിട്ടുമെന്ന് തോന്നുന്നുണ്ടെങ്കിൽ പറഞ്ഞാൽ മതി
നീ ഇങ്ങെനെ കരയുന്നത് കണ്ടപ്പോൾ വല്ലാത്തൊരു വിഷമം
അതോണ്ടാ ഞനിവനെയും വിളിച്ചു വരുത്തിയെ.....
അത് കേട്ടതോടെ ദേവിക വീണ്ടും കരയാൻ തുടങ്ങി
സാരല്ല ദേവു കരയല്ലേ... ഇത് കണ്ടോണ്ടു ആരേലും വന്നാൽ പിന്നെ അതുമതി
നീ നിർത്തിക്കെ.... ഞങ്ങളൊന്നും ചോദിച്ചില്ല.....
വരുണേ..... നീ അങ്ങോട്ടിരുന്നേ.... അതും പറഞ്ഞു വൈശാഖ് തന്റെ സിസ്റ്റത്തിന്റെ അടുത്തേക്ക് നീങ്ങാൻ നോക്കി
പെട്ടന്നാണ് ദേവിക അവന്റെ കയ്യിൽ കയറി പിടിച്ചത്
വൈശാ..... ആയ... ളെ.... ന്നെ
ദേവിക കരഞ്ഞുകൊണ്ട് പറഞ്ഞുതുടങ്ങി
അവളുടെ വാക്കുകൾ കേട്ട രണ്ടുപേരും
ഞെട്ടിപ്പോയി
ഇപ്പോഴത്തെ കാലമല്ലേ ദേവു ഒരുപാവവും ആണ് എന്തുപറ്റിയെന്ന ആധിയായി രണ്ടുപേർക്കും
എന്താടി..... എന്താ.... ആര്?
എന്ത് ചെയ്‌തെന്ന....?
രണ്ടാളും ഒരുമിച്ചാണ് ചോദിച്ചത്
ഞാനൊരു മോശക്കാരി ആണോ വൈശാ.....
അവൾ മറു ചോദ്യം ചോദിച്ചു
നീ എന്തൊക്ക്യാ ദേവു പറയുന്നേ ഉണ്ടായത് എന്താണ് അത് പറ
വരുണിന് ദേഷ്യം കൊണ്ടു വിറയ്ക്കുന്നുണ്ടായിരുന്നു
എന്തോ കാര്യമായി ഉണ്ടായിട്ടുണ്ട് ഇങ്ങനെ കരഞ്ഞുകൊണ്ടിരുന്നാൽ കാര്യം അറിയുമോ എന്തെങ്കിലും ചെയ്യാനാകുമോ
വരുണേ.... നീ ദേഷ്യപ്പെടല്ല... അവൾ പറയട്ടെ.
വൈശാഖ് അവനെ ശാസിച്ചു
തുടരും