ഹൃദസഖി തുടർക്കഥ ഭാഗം 44 വായിക്കൂ...

Valappottukal

 


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


എല്ലാവരുടെയും നോട്ടം അവളിലാണ്

കട്ടിലിൽ കിടക്കുന്ന അച്ഛനെ നോക്കി

അവൾ യാത്രികമായി തലയാട്ടി

വരാം....


മോളേ..... പറ്റുമോ കുട്ടി....ഇത്രേം കാശ് 

വേണ്ട മോളേ.....

അച്ഛനാണ്


അതൊക്കെ പറ്റും അച്ഛാ....


ഇന്ന് തുടങ്ങിക്കൂടെ വൈദ്യരെ...


ഹാ തുടങ്ങാം.... വരൂ മാധവി... ഇടതുവശം നിന്നോളൂ....

കൂടെ ഉള്ള സ്ത്രീയ വിളിച്ചു അദ്ദേഹം ഉള്ളിലോട്ടു കയറി

അവളെയൊന്നു ദഹിപ്പിച്ചു നോക്കി ചന്ദ്രികയും കൂടെ ചെന്നു



ദേവിക പിന്നെയും അജിയുടെ അടുത്തായി വന്നു.


എന്നിട്ട് ഉപസകൻ എന്നാൽ എന്താ... തമാശയോടെ ദേവിക സംസാരത്തിനു തുടക്കം ഇട്ടു.


കളിയാക്കണ്ട, സത്യാ....

അങ്ങേരു വായിൽ മുറുക്കാൻ ചവക്കുന്നത് കണ്ടോ നീ... ഒരാളെ നോക്കാൻ തുടങ്ങുമ്പോൾ മുതൽ 

ഉയിഞ്ഞു കയ്യും വരെ ചവച്ചോണ്ടിരിക്കും അത് ഇയാളുടെ പ്രേത്യക അത് ഞാൻ ചോദിച്ചപ്പോ പറഞ്ഞതാ....  മൂർത്തി പറഞ്ഞിട്ടാണ് എന്ന്

തലയ്ക്ക് ഭാഗത്തു നിന്ന് പറമ്പരകത മൂർത്തിയെയും പിന്നെ ഉപാസന മൂർത്തിയെയും പ്രാർത്ഥിച്ചാണ് ഇവര് ഉയിച്ചിൽ തുടങ്ങുക


അജി പറയുന്നത് ദേവിക കൗതുകത്തോടെ കേട്ടിരുന്നു


നീ ശ്രെദ്ധിച്ചില്ലേ.....


ഇല്ല ഇന്നിപ്പോ തുടങ്ങിയില്ലേ നാളെ നോക്കാം....


അപ്പോയെക്കും അവളുടെ ഫോൺ റിങ് ചെയ്തു,

മനാഫ് സർ ആയിരുന്നു.. എവിടെയാണ് ഇന്ന് എന്താ ലീവ് എന്നുതുടങ്ങി 

ദേഷ്യത്തോടെ അല്ലെങ്കിലും അവൾ ചെയ്യാത്ത വർക്കുകളെ പറ്റി ചോദിച്ചാണ് ഫോൺ വെച്ചത്


ഇന്നലെ കൃത്യമായി ലീവ് ന്റെ മെയിൽ അയച്ചിട്ടും ഇതെന്താ ഇങ്ങനെ എന്നവൾ ചിന്തിക്കാതിരുന്നില്ല

എന്നാലും ആരെയും വിളിച്ചു ചോദിക്കാൻ ദേവികയ്ക്ക് തോന്നിയില്ല നാളെ നോക്കാം എന്തായാലും


അര മണിക്കൂർ ആയപ്പോൾ വൈദ്യനും മാധവി എന്ന സ്ത്രീയും പുറത്തേക്ക് വന്നു


നാളെ രാവിലെ വന്നോളൂ... കൂട്ടിനു ഒരാൾ വന്നാൽ മതി പോയിട്ട് നല്ലപോലെ ശരീരം തുടച്ചു കൊടുക്കണം ചൂടുവെള്ളം കൊണ്ടു

മാധവിയാണ് എല്ലാം പറഞ്ഞത് എല്ലാം തലയാട്ടി സമ്മതിച്ചുകൊണ്ട് കാശു കൊടുത്തു അവരിങ്റങ്ങി


എന്തൊരു ഉയിച്ചിലാണ് ഞൻ കരുതി ഇങ്ങേരെ അവർ രണ്ടും കൂടി ഞെക്കികൊല്ലുമെന്ന്

ഇതിപ്പോ വേദന കുറയുമെന്ന് എനിക്ക് തോന്നുന്നില്ല ഉള്ള വേദനയും കൂടഞ്ഞാൽ മതി

ചന്ദ്രിക തന്റെ ഇഷ്ടക്കുറവ് തുറന്നുകാണിച്ചു


നമുക്ക് എന്തേലും വാങ്ങിയിട്ട് പോകാം, അവിടെ എത്തി ഭക്ഷണം ആകുമ്പോഴേക്കും സമയം ഒരുപാടാകും

ദേവിക അജിയോടായി പറഞ്ഞു


അത് ശെരിയാണ് ഞനറിയുന്ന ഹോട്ടൽ ഉണ്ട് മൂന്ന് ഊണ് വാങ്ങിക്കാം

അധികം ദൂരേയല്ലാത്ത ഹോട്ടലിൽ നിർത്തി അജി ഇറങ്ങി ഊണ് വാങ്ങിക്കൊണ്ടു വന്നു


ഉച്ചയോട് അടുത്തിട്ടുണ്ട്  വീട്ടിൽ എത്തുമ്പോൾ അച്ഛനെ ഇറക്കി കിടത്താനൊക്കെ സഹായിച്ചാണ് അജി പോയത്

ചായ കുടിക്കാൻ ദേവിക നിർബന്ധിച്ചെങ്കിലും നാളെ രാവിലെ എത്താം വേറെ ഓർഡർ ഉണ്ടെന്നെല്ലാം പറഞ്ഞു അവൻ ഇറങ്ങി


നീ എന്തിനാടി ആ ഓട്ടോ ചെക്കനെ  ചായക്ക് വിളിച്ചത് അജിയുടെ ഓട്ടോ പോയെന്ന് തോന്നിയത് ചന്ദ്രിക ചോദിച്ചു


അമ്മ എന്തിനാ ഇങ്ങനെ എല്ലാത്തിലും കുറ്റം കാണുന്നത് 

ആ പയ്യൻ രണ്ടു മണിക്കൂറോളം നമ്മുടെ കൂടെ അവിടെ നിന്നില്ലേ അതിനുള്ള ഓട്ടോ വെയ്റ്റിംഗ് ചാർജ് പോലും വാങ്ങിയിട്ടില്ല


വെറുതെ ഇല്ലാത്തതു ഓർത്തുകൊണ്ട് നിൽക്കാതെ വെള്ളം ചൂടാക്കി അച്ഛനെ തുടപ്പിക്ക് അമ്മേ.....

എന്നിട്ട് പ്രാർത്ഥിക്ക് ഇത് ഫലിക്കാൻ


കേട്ടോ ചന്ദ്രേട്ടാ നിങ്ങൾ

ഇവളെന്തെല്ലാം ആണ് പറയുന്നതെന്ന്.... ചന്ദ്രിക വെള്ളം ചൂടാക്കാൻ പോകുന്നതോടൊപ്പം കെറുവിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു


ദേവിക അച്ഛന്റെ അടുത്തേക്ക് നടന്നു


വേദനിച്ചോ അച്ഛാ....


കുറച്ചു... പക്ഷെ എന്തോ ഒരു സുഖം തോന്നുന്നു

രക്‌തോട്ടം കൂടിയപോലെ

വേദനയും ഉണ്ട് എന്ത് പിടിത്തമാണെന്നോ ആ വൈദ്യന്റെ വിറച്ചുപോകും ഇടയ്ക്ക്


മം ശരിയാവട്ടെ നടക്കാൻ പറ്റുമെന്നാണ് എല്ലാരും പറയുന്നത്

നന്നായി പ്രാർത്ഥിക്ക്


അമ്മ മേലൊക്കെ തുടച്ചു കഴിഞ്ഞിട്ടു ചോറ് തരും ഞനിപ്പോ കഴിച്ചു ഇറങ്ങുവാ

ഇന്ന് ഹാഫ്ഡേ കിട്ടും


ഇന്നെനി പോണോ മോളേ

എന്തൊരു വെയിൽ ആണ്


പോകണം ഇല്ലെങ്കിൽ ശെരിയാവില്ല

അവിടെ എത്തിയാൽ പിന്നെ പ്രശ്നം ഇല്ല


ദേവിക കയ്യും മുഖവും കഴുകി ഭക്ഷണം കഴിച്ചു വേഗം തന്നെ ഇറങ്ങി



ഉച്ചക്ക് ആയതിനാൽ നേരിട്ടുള്ള ബസ്സിൽ അധികം ആളുകൾ ഇല്ലായിരുന്നു 

സീറ്റിൽ ഇരുന്നു ദേവിക കണ്ണുകൾ അടച്ചു

ഈശ്വര... കാശ് റെഡി ആകണേ ചികിത്സ മുടങ്ങരുതേ....



ബസ് കുറച്ചു ദൂരം ഓടിയശേഷം  ഹേയ് എന്ന് വിളിച്ചു 

പിന്നിൽ മുരടനക്കം കേട്ട് കുറച്ചു പാടുപെട്ടാണ് ദേവിക തിരിഞ്ഞു നോക്കിയത്


ഇടയ്ക്കിടെ സ്റ്റോപ്പിൽ നിന്നും അവളെ തുറിച്ചുനോക്കികൊണ്ടിരിക്കുന്ന ആളാണ് തോട്ടുപിന്നിൽ ഇരിക്കുന്നത് ഒരു വഷളൻ ചിരി മുഖത്തു ഫിറ്റ്‌ ചെയ്തിട്ടുണ്ട്


ദേവിക പിന്നോട്ട് നോക്കാതെ തിരിഞ്ഞിരുന്നു .. ഒന്നുകൂടെ 

അയാൾ അവളുടെ അടുത്തേക്ക് നിന്നിട്ട് ചോദിച്ചു


നമ്മളെ ഒന്നും പരിഗണിക്കുകയില്ലേ


ദേവിക ഞെട്ടിതിരിഞ്ഞു നോക്കി ആ വാക്കുകൾ അവളോട് തന്നെയാണ് എന്ന് അയാളുടെ മുഖത്തെ ഭാവത്തിൽ നിന്നും ദേവികയ്ക്ക് മനസിലായിരുന്നു


എന്ത്... ദേവിക കുറച്ചു ദേഷ്യത്തോടെ ചോദിച്ചു


അല്ല ആ ഷോപ്പിലെ ആളുകളെ മാത്രമേ പരിഗണിക്കുകയുള്ളു എന്നുണ്ടോ എന്ന്


മനസിലായില്ല


ഹേയ് ഒന്നുമില്ല.... നിങ്ങളവിടെ ലേഡീസ് സ്റ്റാഫ്‌ കുറവാണല്ലോ 

ജോലിയൊക്കെ സുഖമല്ലേ എന്ന് ചോദിച്ചതാണ്


ദേവിക അവക്ഞ്ഞതയോടെ മുഖം തിരിച്ചു അയാളെന്താ പറയുന്നത് എന്നതിന്റെ ഏകദേശ രൂപം അവൾക്ക് കിട്ടിയിരുന്നു

എങ്കിലും

പ്രതികരിക്കാൻ ആകുന്നില്ല

ഒന്നുടെ സീറ്റിൽ ഒതുങ്ങിയിരുന്നു


ഞാൻ കണ്ടിരുന്നു

കാറിൽ.....

ടൌൺ പരിസരത്ത് ആ ശാരദഭവൻ ന്റെ അടുത്തൂടെയൊക്കെ

രണ്ടാളുടെ കൂടെ കണ്ടു....

കൂടെ കൂട്ടാൻ പറ്റുമെങ്കിൽ താല്പര്യം ഉണ്ടെന്ന് പറയുവായിരുന്നു


ദേവിക അയാളെ കൂർപ്പിച്ചുനോക്കി


ഹാ...

യോഗമെ..... ഒന്നില്ലെങ്കിൽ ഒന്ന് അതില്ലെങ്കിൽ വേറെയൊന്ന്..

ചുണ്ട് നനച്ചുകൊണ്ട് അവളുടെ സീറ്റിലേക്ക് അടുത്തിരുന്നാണ് പറയുന്നത്

ബസ്സിലുള്ള മറ്റാരും ശ്രെദ്ധിക്കുന്നില്ലന്ന് ഉറപ്പാക്കുന്നുണ്ട് ഇടയ്ക്ക്


ദേവികയ്ക്ക് ശരീരമാകെ തളരുന്നപോലെ തോന്നി..  തന്റെ വ്യക്തിത്തത്തെയും അഭിമാനത്തേയും ആണയാൾ ദൂഷിക്കുന്നത് എന്നിട്ടും വിലങ്ങിട്ടപോലെ പ്രതികരിക്കാൻ ആകാതിരിക്കുന്നതിൽ അവൾക്ക് നാണക്കേട് തോന്നി കണ്ണു നിറഞ്ഞു


ഇനിയും രണ്ടു സ്റ്റോപ്പ്‌ കൂടി കഴിയാനുണ്ട് എന്നാലും ദേവിക എണീറ്റു ഡോറിന്റെ അടുത്തേക്ക് നിന്നു ക്ളീനർ ഇല്ല ഭാഗ്യമായി 

കണ്ണാകെ കലങ്ങി മറയുന്നുണ്ടായിരുന്നു വിതുമ്പി പോകാതിരിക്കാൻ അവൾ പാടുപെട്ടു


ബസ്സിറങ്ങി ഓഫീസിലേക്ക് അവൾക് ഓടുകയായിരുന്നു

ഹാഫ്ഡേ കിട്ടാനാണ് താനിപ്പോ പാടുപെട്ടു വന്നതെന്ന് ആ പെണ്ണ് മറന്നുപോയി

പഞ്ചിങ് ശ്രെദ്ധിച്ചില്ല അവത്കരികിലേക്ക് വന്ന അഭിഷയെയും ശ്രെദ്ധിച്ചില്ല... ഓടി വാഷ്‌റൂമിൽ കയറി വാതിലടച്ചു ടാപ് ഓൺ ചെയ്തു 

കയ്യിലിരുന്ന ഷോൾ വായിൽതിരുകി പൊട്ടിക്കരഞ്ഞു 




തുടരും

To Top