വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 9 വായിക്കൂ...

Valappottukal



രചന: ലക്ഷ്മിശ്രീനു


എന്താ ഏട്ടാ പറയാൻ ഉണ്ട് എന്ന് പറഞ്ഞത്.....! 



ഞാനും ആമിയും നാളെ ഈവെനിംഗ് നാട്ടിലേക്ക് പോകും.....!

നേത്ര ഒന്ന് ഞെട്ടി ഞെട്ടൽ മാറ്റി അവൾ അടുത്ത ചോദ്യം ചോദിച്ചു....!ആമിയും ഞെട്ടി അവൻ ആലോചിക്കാം എന്ന് പറഞ്ഞു എന്നാലും ഇത്ര പെട്ടന്ന്.



ആമിയുടെ ചെക്കപ്പ്.....!



അത് രാവിലെ അല്ലെ അപ്പോഴേക്കും ഡോക്ടർനോട്‌ ചോദിക്കാം കാര്യങ്ങൾ ഒക്കെ എന്നിട്ട് പോകാം എന്ന് കരുതുന്നു.....!



മ്മ്മ്......! നേത്ര ഒന്ന് മൂളിയിട്ട് കിച്ചണിലേക്ക് പോയി....!



ആമി അവന്റെ അടുത്തേക്ക് പോയി....



എന്താ പെട്ടന്ന് തന്നെ പോകാം എന്ന് തീരുമാനിച്ചത്.....!


എന്തോ......ചില തീരുമാനങ്ങൾ പെട്ടന്ന് എടുക്കുന്നത് ആണ് ശരി എന്ന് തോന്നി....! അവൻ കൂടുതൽ ഒന്നും പറയാതെ മുറിയിലേക്ക് പോയി.

ആമി അവൻ പോയ വഴിയേ ഒന്ന് നോക്കി അകത്തേക്ക് പോയി.......!



നേത്ര കിച്ചണിൽ ഉണ്ടായിരുന്ന കുറച്ചു ജോലികൾ ഒക്കെ ഒതുക്കി കിടക്കാൻ ആയി പോയി......!


ദേവയെ ചേർത്ത് പിടിച്ചു കിടക്കുമ്പോൾ ഉള്ളിൽ എന്തോ ഒരു ഒറ്റപ്പെടൽ അനുഭപ്പെടുന്നത് പോലെ തോന്നി അവൾക്ക്.....!


നാളെ താൻ ഈ വീട്ടിൽ ഒറ്റക്ക് ആകും.... താനും തന്റെ കുഞ്ഞനും മാത്രം.....!


അല്ലെങ്കിലും ഇനി താൻ ഒറ്റക്ക് അല്ലെ.....! നേത്രയുടെ ചിന്തകൾ അങ്ങനെ അങ്ങ് കാട് കയറി പോയി എപ്പോഴോ ഓരോന്ന് ആലോചിച്ചു ആലോചിച്ചു ഉറക്കം ആയി.....!


💫💫💫💫💫💫💫💫💫💫💫💫💫💫💫


I LOVE YOUUUU...... അവളുടെ കണ്ണിൽ നോക്കി പറഞ്ഞുകൊണ്ട് അവളുടെ ചുണ്ടിലേക്ക് അവന്റെ ചുണ്ട് ചേക്കേറി..


അവൻ പതിയെ വളരെ പതിയെ അവളുടെ മേൽചുണ്ടിനെ നുണഞ്ഞു തുടങ്ങി.  അവൻ അവളുടെ കീഴ്ച്ചുണ്ടിൽ കടിച്ചു നുണയാൻ തുടങ്ങി. പതിയെ തുടങ്ങിയ ചുംബനം നിമിഷങ്ങൾ കഴിഞ്ഞു പോകെ കാടിന്യം കൂടി കൂടി വന്നു. അവളുടെ ഇരുചുണ്ടുകളും ഒരുമിച്ച് കടിച്ചു നുണഞ്ഞു അവൻ അവൾ ഒരു ആശ്രയതിനു അവന്റ പുറത്ത് ആഴത്തിൽ അള്ളി പിടിച്ചു.


ചുണ്ടുകൾ തമ്മിൽ കോർത്തചുംബനം പല്ലും നാവും കടന്നു ആഴത്തിൽ അറിഞ്ഞു ഉമിനീരിൽ ചോര ചുവ അറിഞ്ഞിട്ടും അവളുടെ ചുണ്ടിലെ തേൻ നുകർന്നു മതിയാവാത്ത വണ്ടിനെ പോലെ അവളുടെ ചുണ്ടിനെ പൊതിഞ്ഞു പിടിച്ചു.അവനവളുടെ ചുണ്ടുകളെ മനസ്സില്ലാമനസോടെ അവളുടെ ഉമിനീരുൾപ്പെടെ നുണഞ്ഞു വിട്ടു. അവൻ നിർത്തിവച്ച ചുംബനം അവൾ ഏറ്റെടുത്തു പതിയെ തുടങ്ങിയ ചുംബനം അവനെ ഞെട്ടിച്ചു കൊണ്ട് ആഴത്തിൽ അവന്റെ ചുണ്ടിലേക്ക് ആഴ്ന്നിറങ്ങി.


ചുംബനത്തിന്റെ തീവ്രദ കൂടി അവന്റെ ചോര ചൂട് പിടിക്കാൻ തുടങ്ങി അവൻ അവളുടെ കഴുത്തിലേക്ക് ആഴത്തിൽ ചുംബിച്ചു നുണയാൻ തുടങ്ങി അവളുടെ തൊണ്ടക്കുഴിയിൽ പൊടിഞ്ഞു തുടങ്ങിയ വിയർപ്പിനെ പോലും അവൻ പ്രണയത്തോടെ നുണഞ്ഞെടുത്തു.. അവന്റെ കൈ അവളുടെ ടോപ്പിനിടയിലൂടെ എന്തോ പരതി നടന്നു ഒടുവിൽ അത് അവളുടെ ഇടത്തെ മാറിൽ പതിഞ്ഞു..


മ്മ്ഹ്ഹ്.......... അവൾ ഒന്ന് മൂളികൊണ്ട് തലമുകളിലേക്ക് ഉയർത്തി കണ്ണുകൾ മുറുകെ അടച്ചു.


അവന്റെ കൈയും നാവും ഒരേ സമയം നൽകുന്ന പുതിയ അനുഭൂതിയിൽ ആയിരുന്നു അവൾ........


എനിക്ക് നിന്നോട് ഉള്ള പ്രണയം അത് എങ്ങനെ ആണ് പറഞ്ഞു തരേണ്ടത് എന്നോ കാണിക്കേണ്ടത് എന്നോ എനിക്ക് അറിയില്ല. പക്ഷെ ഒന്ന് അറിയാംഎന്റെ ഈ ശരീരത്തിനും മനസ്സിനും ഒരു അവകാശിയെ ഈ ജന്മം ഉള്ളു....അത്  നീ ആണ് 


ത്രയാ....... 🔥


നേത്രാ.........! ഒരു അലർച്ചയോടെ അല്ലു ചാടി എണീറ്റു.... അവന്റെ ശബ്ദം കേട്ട് അനുവും എണീറ്റു......!



അവൾ ലൈറ്റ് ഓൺ ആക്കി അവനെ നോക്കി അവൻ നന്നായി കിതക്കുന്നുണ്ട്....!



എന്തേ......! അവൾ സൗമ്യമായ് ചോദിച്ചു. അവൻ അവളെ ഒന്ന് നോക്കി...!


ഒന്നുല്ല നീ കിടന്നോ......! അല്ലുന് എന്തോ അവളോട് വഴക്ക് ഇടാൻ ഒന്നും തോന്നിയില്ല.....! അവൻ കുറച്ചു വെള്ളം എടുത്തു കുടിച്ചു പുറത്തേക്ക് ഇറങ്ങി പോയി.....!



അവൾ അവനെ ഒന്നു നോക്കി.... അവൻ നേത്ര എന്ന് വിളിച്ചത് അവൾ വ്യക്തമായി തന്നെ കേട്ടിരുന്നു എന്തിനോ ഒരു നോവ് അവളുടെ ഉള്ളിൽ നിറഞ്ഞു.....!



അല്ലു കൈവരിയിൽ പിടിച്ചു പുറത്തേക്ക് നോക്കി നിന്നു..... അവന്റെ ഉള്ളിലേക്ക് പണ്ട് നേത്രയേ അവൻ ആ ബാൽക്കണിയിൽ ചേർത്ത് പിടിച്ചു ഇരിക്കുന്ന ചിത്രം മികവോടെ തെളിഞ്ഞു....!


ഇല്ല നേത്ര..... നീ ഇനി എന്റെ ആകില്ല അറിയാം പക്ഷെ എനിക്ക് നിന്നേ മറക്കാനോ മറ്റൊരാളിന് നിന്നേ വിട്ടു കൊടുക്കാനോ ആകില്ല.....! അനു അവൾക്ക് ഞാൻ അല്ലാതെ മറ്റൊരു അവകാശി...... ഇല്ല അവൾക്ക് ആരുമില്ല.....! അവന് തന്നെ അറിയില്ല അവൻ എന്തൊക്കെ ആണ് ചിന്തിച്ചു കൂട്ടുന്നത് എന്ന്.....!



ഒരിക്കൽ അവൻ നേത്രയുടെ വല്യമ്മവനെ കണ്ടു അയാൾ ആണ് പറഞ്ഞത് നേത്രയുടെ വിവാഹം ഉറപ്പിച്ചു എന്ന്... അവൾ ഇനി നാട്ടിലേക്ക് ഇല്ല എന്ന്.....! അന്ന് മുതൽ വീണ്ടും വീണ്ടും അവളെ കാണാൻ ഉള്ള് തുടിച്ചു തുടങ്ങിയത് ആണ്......!



തന്റെ കുഞ്ഞ് അവനെ ഒരു നോക്ക് കാണണം ഇതുവരെ ആ മുഖം കാണാൻ പറ്റിയിട്ടില്ല.....! പോണം അതികം വൈകാതെ അവളെ തേടി പോണം സ്വന്തം ആക്കാൻ അല്ല അവളെയും കുഞ്ഞിനേയും ദൂരെ നിന്ന് ഒരു നോക്ക് കാണാൻ......!


അല്ലു ഓരോന്ന് ആലോചിച്ചു അവിടെ തന്നെ ഇരുന്നു ഉറക്കം പിടിച്ചു......!


💫💫💫💫💫💫💫💫💫💫💫💫💫💫💫


രാവിലെ ബദ്രി ജോഗിംഗ്ന് പോകാൻ ഇറങ്ങുമ്പോൾ നേത്ര മുറ്റമടിക്കുന്നത് കണ്ടു അവൻ സമയം നോക്കി ആറുമണി ആകുന്നെ ഉള്ളു അവൻ അവന്റെ പെങ്ങളെ ഒന്നു വെറുതെ അകത്തേക്ക് നോക്കി പിന്നെ ചിരിയോടെ ഷൂ ലേസ് കെട്ടി ഇറങ്ങി.....!


ഗുഡ് മോർണിംഗ് നേത്ര.....! അവൻ ചിരിയോടെ ഉറക്കെ വിളിച്ചു പറഞ്ഞു.



ഗുഡ് മോർണിംഗ് സാർ....! അവളും ചിരിയോടെ പറഞ്ഞു.


താൻ ഇത്ര രാവിലെ എണീക്കോ....! അവൻ അവരുടെ മുറ്റംവരെ വന്നു ചോദിച്ചു.....



ചിലദിവസം അങ്ങനെ നേരത്തെ എണീറ്റാൽ ഞാൻ മുറ്റമടിക്കും അല്ലെങ്കിൽ ചന്ദ്രക്ക.....!



ആഹാ.... കുഞ്ഞൻ എവിടെ....!



അവൻ എണീക്കാൻ കുറച്ചു കഴിയും പിന്നെ ചില ദിവസം എന്നെ പോലെ നേരത്തെ എണീക്കും......!.



മ്മ് ശരി ഡോ ബൈ.....! അവൻ അവളോട് ബൈ പറഞ്ഞു പോയി അപ്പോഴേക്കും അഗ്നി പുറത്തേക്ക് വന്നു....!



അമ്മു.....! അവന്റെ വിളികേട്ട് അവൾ ചിരിയോടെ അവന്റെ അടുത്തേക്ക് പോയി.



എന്താ ഏട്ടാ.....!


ഏട്ടൻ ഒരു കാര്യം ചോദിച്ച മോള് സത്യം പറയോ.....! 


എന്താ ഏട്ടാ.....!



ശെരിക്കും മോള് ആമിയുടെ അവസ്ഥ ഓർത്ത് തന്നെ ആണോ പറഞ്ഞത് ഞങ്ങളോട് നാട്ടിൽ പോകാൻ അതോ ആമി അല്ലുനെ പറഞ്ഞത് ഇഷ്ടം ആകാത്തത് കൊണ്ട് ആണോ.....!



നേത്ര ഒരു പുഞ്ചിരിയോടെ അവന്റെ കൈയിൽ ചുറ്റിപിടിച്ചു.



ആമി അങ്ങനെ പറഞ്ഞത് കൊണ്ട് ഒന്നും അല്ല..... ഏട്ടന്റെ മനസ്സിൽ എപ്പോഴുമെന്റെയും ദേവയുടെയും കാര്യം ഓർത്ത് ഒരു ടെൻഷൻ ഉണ്ട് അത് കൂടുമ്പോ ഏട്ടൻ ചിലപ്പോൾ ആമിയെയും ചുറ്റും ഉള്ള പലതും മറന്നു പോകുന്നത് പോലെ എനിക്ക് തോന്നി...... പിന്നെ ഏട്ടനെ എനിക്ക് കിട്ടിയിട്ട് ഇപ്പൊ അഞ്ചു വർഷം ആകുന്നെ ഉള്ളു.....!


അത് വരെ എനിക്ക് എന്റെ അച്ഛൻ മാത്രം ആയിരുന്നു ഉണ്ടായിരുന്നത് പിന്നെ ഒരു വർഷം കഷ്ടിച്ച് എന്റെ കൂടെ ദേവേട്ടനും കുടുംബവും ഉണ്ടായിരുന്നു..... ഇനിയുള്ള ജീവിതം ഞാനും എന്റെ ദേവയും മാത്രം മതി ഏട്ടാ.......!



മോള് പൂർണമായി ബന്ധങ്ങൾ ഒക്കെ അറുത്തുമുറിക്കുവാണോ.....!


ഇല്ല ഏട്ടാ..... ബന്ധങ്ങൾ എന്നും ഒരു അകലത്തിൽ നിൽക്കണം എങ്കിലേ അതിന് ആയുസ്സും ഭംഗിയും കൂടു..... ആമിക്ക് ഇപ്പൊ കുഴപ്പംഒന്നും ഉണ്ടാകില്ല ഏട്ടൻ എന്റെ കൂടെ നിൽക്കുന്നതിൽ നാളെ അവൾക്ക് തോന്നി കൂടാ എന്നില്ല.....! 



ശരി എല്ലാം നിന്റെ ഇഷ്ടം പോലെ നടക്കട്ടെ...... എന്ത് ആവശ്യം ഉണ്ടെങ്കിലും നീ എന്നോട് പറയണം എന്ത് ബുദ്ധിമുട്ട് ഉണ്ടെങ്കിലും നീ എന്നോട് പറയണം......! അവളെ ചേർത്ത് പിടിച്ചു പറഞ്ഞു..... നേത്ര അതിന് ഒന്നു പുഞ്ചിരിച്ചു.....!

💫💫💫💫💫💫💫💫💫💫💫💫💫💫💫


അല്ലു ഓഫിസിൽ പോകാൻ ഇറങ്ങുമ്പോൾ ആണ് അനു താഴെക്ക് ഇറങ്ങി വന്നത് പതിവിന് വിപരീതമായ് അവൾ അവനെ ഒന്നു നോക്കുക കൂടി ചെയ്യാതെ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി പക്ഷെ അവളുടെ മുഖം ആകെ വല്ലാതെ ഇരിക്കുന്നത് അല്ലു ശ്രദ്ധിച്ചു.....


എന്തെങ്കിലും വയ്യായിക ഉണ്ടോ എന്ന് ചോദിക്കാൻ തോന്നി പിന്നെ അവന്റെ മനസ്സ് അവനോട് വിലക്കി എന്തിനാ അവളുടെ കാര്യത്തിൽ ഇടപെടുന്നത് എന്ന്.....!



അവൻ പോകാൻ ഇറങ്ങുമ്പോൾ അടുത്ത് സച്ചു ബാഗ് ഒക്കെ പാക്ക് ചെയ്തു ഇറങ്ങി വന്നു.....! സച്ചുന് ഏട്ടനെ അന്നും ഇന്നും ഇഷ്ടമാണ് പക്ഷെ ചിലപ്രവർത്തികൾ ആണ് അവന് ഇഷ്ടം അല്ലാത്തത്......!



ഏട്ടാ.....!  സച്ചു അവനെ മുറുകെ കെട്ടിപിടിച്ചു.



പോയിട്ട് വാ ഡാ.....! അവന്റെ പുറത്ത് തട്ടി പറഞ്ഞു.


അവനും എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി......!



അല്ലു ഓഫീസിൽ എത്തുമ്പോൾ കുറച്ചു വൈകി അനുനെ അവൻ വേറെ ഡിപ്പാർട്മെന്റ് ആക്കിയിരുന്നു അതുകൊണ്ട് അവളെ കാണാൻ പറ്റിയില്ല......!



അനു ആണെങ്കിൽ ആകെ സങ്കടത്തിൽ ആണ് അല്ലുനെ അവൾക്ക് ഇഷ്ടം ആണ് പക്ഷെ അവന് അങ്ങനെ ഒരു ഇഷ്ടം അവളോട് ഇല്ല അവന്റെ സ്വഭാവം മാറ്റി എടുക്കാൻ ഓരോന്ന് പറഞ്ഞു അവനെ എരിവ് കേറ്റുന്നുണ്ട് എങ്കിലും അവൾക്ക് അവനെ ഉള്ളു ഇനി മുന്നോട്ട് ഉള്ള ജീവിതത്തിൽ ഒരു അവകാശി.......!


                                               തുടരും......

To Top