വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 8 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


അല്ലു രാവിലെ എങ്ങോട്ടോ പോകാൻ ആയി റെഡി ആകുവാണ് അപ്പോഴാണ് അനു കയറി വന്നത്...... അവളെ കണ്ടതും അവന്റെ മുഖം മാറി പക്ഷേ അവൾ അവനെ മൈൻഡ് ചെയ്യാതെ ഡ്രസ്സ്‌ എടുത്തു മാറാൻ കയറി അവൻ പോകാൻ ഇറങ്ങിയപ്പോൾ അവളുംഒരുങ്ങി ഇറങ്ങി വന്നു......!അവളെ നോക്കി നിൽക്കുമ്പോൾ അമ്മ അങ്ങോട്ട്‌ വന്നത്.




അല്ലു...... ഇന്ന് മുതൽ മോളും ഉണ്ടാകും ഓഫീസിൽ സച്ചു നാളെ ബാംഗ്ലൂർ പോകും അപ്പൊ പിന്നെ കമ്പനി കാര്യങ്ങൾ മോള് കൂടെ നോക്കട്ടെ......! അല്ലു ദേഷ്യത്തിൽ അമ്മയുടെ അടുത്തേക്ക് പോയി....!




വീട്ടിൽ ഇരുന്നു ഇരുന്നു അമ്മക്ക് ഉള്ള ബോധം കൂടെ പോയോ.....ഓഫീസിൽ ഇവളെ എന്തിനാ കെട്ടിഎഴുന്നള്ളിക്കുന്നെ.....!ഇവിടെ ഉള്ളപ്പോൾ തന്നെ മനുഷ്യന് മനഃസമാദാനം തരുന്നില്ല ഇനി അവിടെ വന്നു ഉള്ള സമാധാനം കൂടെ കളയാൻ ആണോ......!



നിർത്തേടോ..... താൻ ഇത് എങ്ങോട്ടാ പറഞ്ഞു പറഞ്ഞു കയറി പോകുന്നെ.... കുറെ നേരം ആയല്ലോ തന്റെ പ്രശ്നം എന്താ ഞാൻ ഓഫീസിൽ വരുന്നത് ആണോ അതോ ഇനി ഓഫീസിൽ ഒറ്റക്ക് ഭരിക്കാൻ ഉള്ള താല്പര്യം കൊണ്ടോ...... ഞാൻ അവിടെ വരുന്നത് തന്റെ ഭാര്യ പട്ടം കെട്ടി തന്റെ പുറകെ നടക്കാൻ അല്ല.... അവിടെ ഏതെങ്കിലും ഒരു പോസ്റ്റിൽ ഒരു ജോലി അങ്ങ് മണ്ടയിൽ ഒന്നും വേണ്ട ക്‌ളീനിംഗ് ജോലി ആയാലും മതി......! വീട്ടിൽ ഇരുന്നു തന്റെ പൈസക്ക് ഉണ്ട് ഉറങ്ങാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ജോലി നോക്കാൻ തുടങ്ങിയപ്പോൾ അമ്മ പറഞ്ഞു അങ്ങോട്ട്‌ വരാൻ അല്ലാതെ തന്റെ മനഃസമാദാനം കളയാൻ കെട്ടി എടുക്കുന്നത് അല്ല......! 


അനു ദേഷ്യത്തിൽ അലറുക ആയിരുന്നു.... അവനും ഒന്നു പതറി



നിന്റെ അച്ഛൻ എന്നെ വീട്ടിൽ ഇരുത്തിയപ്പോൾ പോലും ബോധം പോയി ഇരുന്നില്ല അന്ന് ആയാൾ എന്നെ വീട്ടിൽ ഇരുത്തിയ പോലെ എന്റെ മരുമോളെ വീട്ടിൽ ഇരുത്താൻ തത്കാലം ഞാൻ ഉദ്ദേശിക്കുന്നില്ല......! അമ്മയും കൂടെ അവനെ നോക്കി പറഞ്ഞു.



എന്താ എന്ന് വച്ച ചെയ്തോ ഇനി ഞാൻ ഒന്നിനും ഇടപെടുന്നില്ല..... പിന്നെ എന്റെ ഭാര്യ എന്ന് പറഞ്ഞു അവിടെ നടക്കാം എന്ന് നീ കരുതണ്ട..... എനിക്ക് ഒരു ഭാര്യയെ ഉള്ളു അവൾ എന്നെ വിട്ടു പോയി ഇനി എനിക്ക് ഒരു ഭാര്യ ഇല്ല.... അല്ലെങ്കിൽ തന്നെ ഇവളെ പോലെ ഒരുത്തിക്ക് ഞാൻ കാരണം ഉണ്ടായ നാണക്കേട് മാറ്റാൻ കൂടെ കൂട്ടിയപ്പോൾ അവൾ എന്റെ തലയിൽ കയറി അല്ലെ ഇപ്പൊ ഇരുപ്പ്.......! അല്ലു പുച്ഛത്തിൽ പറഞ്ഞു മുന്നോട്ട് നടന്നു.....!



പക്ഷേ ഇതൊക്കെ കേട്ടിട്ട് അനുന് പ്രതേകിച്ചു ഒന്നും തോന്നിയില്ല അവൾ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി.....!



അനു പുറത്ത് വരുമ്പോൾ അല്ലു പോയിരുന്നു അവൾ അത് പ്രതീക്ഷിച്ചിരുന്നു നേരത്തെ,..! അവൾ കാർപോച്ചിൽ മൂടിയിട്ടിരുന്ന സ്കൂട്ടി എടുത്തു..... അത് സായുന്റെ സ്കൂട്ടി ആയിരുന്നു അവൾ മരിച്ച ശേഷം ഉപയോഗിക്കാതെ വച്ചിരിക്കുക ആയിരുന്നു അത് തലേദിവസം തന്നെ സച്ചുവും അവളും കൂടെ അത് റെഡി ആക്കി എടുത്തു......!



പിന്നെ സച്ചു അനുവിന്റെ സാമിപ്യത്തിൽ തനിക്ക് ഉണ്ടാകുന്ന മാറ്റം മനസ്സിലാക്കാനും ആകുന്നില്ല എന്നാൽ അവൾ അടുത്ത് ഉള്ളപ്പോൾ അവന് കുറച്ചു ബുദ്ധിമുട്ട് ആണ് അതുകൊണ്ട് അവൻ ഒരു മാറ്റം ആഗ്രഹിച്ചിരുന്നു അതിന് വേണ്ടി അവൻ മറ്റൊരു കമ്പനിയിൽ ജോലിക്ക് ശ്രമിച്ചു പക്ഷേ ആ കമ്പനിയുടെ ബാംഗ്ലൂർ ബ്രാഞ്ച് ആളെ എടുക്കുന്നത് കൊണ്ട് സച്ചുന് അങ്ങോട്ട്‌ ആണ് പോകാൻ അവസരം ലഭിച്ചത്......!




അല്ലു ഓഫീസിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ അവൾ എത്തി അവൾ ഒരു പതർച്ചയും ഇല്ലാതെ നേരെ അല്ലുന്റെ ക്യാബിനിലേക്ക് അനുവാദം ചോദിച്ചു കയറി പോയി....!



എന്താ എന്റെ ജോലി.....! അവൾ കുറച്ചു കടുപ്പിച്ചു ചോദിച്ചു.



അല്ലു പുച്ഛചിരിയോടെ എണീറ്റ് അവളുടെ അടുത്തേക്ക് വന്നു......



നിനക്ക് ജോലി നിന്റെ മറ്റേ പണി അല്ലേടി നല്ലത്.... അത് ആകുമ്പോൾ വല്യ ജോലി ഒന്നുല്ലല്ലോ.....! അവൾ അവനെ തറപ്പിച്ചു ഒന്ന് നോക്കി.



അലോക് ദേവാനന്ദ് ഉദ്ദേശിച്ച ജോലി എനിക്ക് ഇല്ല..... പിന്നെ എനിക്ക് ആ ജോലി ചെയ്യേണ്ട സാഹചര്യം വന്നാൽ ചെയ്യും......! എന്തോ വെല്ലുവിളി പോലെ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.അത് കേട്ടതും അല്ലുന്റെ മുഖം മാറി..... അവന് അറിയാം അവൾ തെറ്റ്‌ ഒന്നും ചെയ്തിട്ടില്ല ചെയ്യില്ല എന്ന് പക്ഷേ പെട്ടന്ന് പറഞ്ഞപ്പോൾ അവന് ദേഷ്യം വന്നു......!




ഡീീീ......! അവളുടെ അടുത്തേക്ക് പാഞ്ഞു.



വേണ്ട..... എനിക്ക് വെറുതെ ഒരു വഴക്കിനു താല്പര്യം ഇല്ല.....! അവൾ അവനെ തടഞ്ഞു അവൻ അവളെ ഒന്ന് നോക്കി പോയി ഒരു ലെറ്റർ എടുത്തു അവൾക്ക് നേരെ നീട്ടി....!



അവൾ അത് വാങ്ങി നോക്കി വളരെ താഴെ തട്ടിലെ ഒരു ജോലി ആണ് സാലറിയും സമയവും എല്ലാം അതിൽ ഉണ്ടായിരുന്നു....!



താങ്ക്സ് സാർ...! അവൾ അത് വാങ്ങിപുറത്തേക്ക് പോയി.



നിന്നേ എങ്ങനെ ഇവിടെ നിന്ന് ഓടിക്കണം എന്ന് എനിക്ക് അറിയാം ഡി...! അവൾ പോയ വഴിയേ നോക്കി മനസ്സിൽ പറഞ്ഞു.



അനു പുറത്ത് പോയി ഒരു സ്റ്റാഫിന് ആ ലെറ്റർ കൊടുത്തു അവർ അവൾക്ക് അവളുടെ ജോലിയും ചെയ്യേണ്ട കാര്യങ്ങളും ഒക്കെ പറഞ്ഞു കൊടുത്തു അവൾ എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു.....!



അവളുടെ ജോലി അവൾക്ക് അയാസം ഉള്ളത് ആയി തോന്നിയില്ല..... പക്ഷേ അല്ലു ഇടക്ക് ഇടക്ക് അവളെ ഓരോ കാരണം പറഞ്ഞു അങ്ങോട്ട്‌ ഇങ്ങോട്ട് നടത്തുന്നുണ്ട് ഫസ്റ്റ് ദിവസം തന്നെ.... ബ്രേക്ക്‌ ടൈം അവൾ എല്ലാവരോടും അങ്ങോട്ട്‌ കയറി സംസാരിച്ചു അവരിൽ ഒരാൾ ആയി മാറി.....!


💫💫💫💫💫💫💫💫💫💫💫💫💫💫💫


ബദ്രി ഓഫീസിൽ നിന്ന് തിരിച്ചു വരുമ്പോൾ വീട്ടിൽ എന്തൊക്കെയൊ ബഹളം കേൾക്കുന്നുണ്ട്.....!



ബദ്രി ഒന്ന് സംശയിച്ചു ആരൊക്കെയൊ അകത്തുണ്ട് എന്ന് അവന് മനസ്സിലായി. അവൻ കാറിന്റെ കീയും കറക്കി കറക്കി അകത്തേക്ക് കയറി അവിടെ ചെന്നപ്പോൾ നേത്രയും ദേവയും ആമിയും  അഗ്നിയും എല്ലാവരും ഉണ്ട് പാറു നേത്രയുടെ മടിയിൽ ആണ് എന്തോ കാര്യം ആയ സംസാരത്തിൽ ആണ്.....!



ബദ്രിയെ കണ്ടതും പെണ്ണ് നേത്രയുടെ മടിയിൽ നിന്ന് ഊർന്നിറങ്ങി ഓടി....! അവളുടെ പുറം കുലുക്കിയുള്ള ഓട്ടം കണ്ടു എല്ലാവരിലും പുഞ്ചിരി വിരിഞ്ഞു....! ബദ്രി അവളെ വാരി എടുത്തു.



അച്ചെട കുറുമ്പി പെണ്ണ് എന്തിനാ ഇങ്ങനെ ഓടുന്നെ....! പെണ്ണ് കള്ളചിരിയോടെ അവന്റെ കഴുത്തിൽ മുഖം പൂഴ്ത്തി.അവൻ അവളെ തൂക്കി എടുത്തു ചിരിയോടെ അകത്തേക്ക് കയറി.




നിങ്ങൾ ഒക്കെ നേരത്തെ വന്നോ....!



ഇല്ല ഡോ ഇപ്പൊ വന്നേ ഉള്ളു....! അഗ്നി ഒരു ചിരിയോടെ പറഞ്ഞു.



ബദ്രി ഒരു സൈഡിൽ ഇരുന്നു കുഞ്ഞിപെണ്ണ് വേഗം നേത്രയുടെ അടുത്തേക്ക് പോയി.... നന്ദുന്റെ കൈയിൽ ഇരിപ്പുണ്ട് നമ്മുടെ ദേവ അവൻ ബദ്രിയെ നോക്കി ഇരിപ്പ് ആണ്....!



ദ എല്ലാവരും ഈ പായസം കുടിക്ക് ഇപ്പൊ എന്തയാലും ആദ്യം ആയി വന്നത് അല്ലെ മധുരത്തിൽ തുടങ്ങാം....! ആന്റി ചിരിയോടെ കൊണ്ട് കൊടുത്തു.



ഇന്ന് ഈ കുറുമ്പിക്ക് പായസം വേണം എന്ന് പറഞ്ഞു ഭയങ്കര ബഹളം ആയിരുന്നു അതാ ഈ നേരത്ത് പായസം....!  എല്ലാവരും പുഞ്ചിരിയോടെ പായസം കുടിച്ചു.



പിന്നെ കുറച്ചു സമയം എല്ലാവരും ഓരോ കാര്യങ്ങൾ ഒക്കെ പറഞ്ഞു ഇരുന്നു.പിന്നെ അവിടുന്ന് ഫുഡ്‌ കൂടെ കഴിച്ചു ആണ് എല്ലാവരും ഇറങ്ങിയത്....!



വീട്ടിൽ എത്തിയതും ദേവ കിടക്കാൻ ആയി മുറിയിലേക്ക് ഓടി....! നേത്ര കിച്ചണിലേക്ക് നടക്കാൻ തുടങ്ങിയതും അഗ്നി അവളെ വിളിച്ചു....!




അമ്മു.....!



എന്താ ഏട്ടാ...!



എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്...! 

അവൻ പറയാൻ പോകുന്നത് എന്താ എന്ന് അറിയാൻ നേത്ര അവനെ നോക്കി അപ്പോഴേക്കും ആമിയും വന്നു....!


                                           തുടരും......

To Top