വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 7 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


രാവിലെ നേത്ര ഉണർന്നപ്പോൾ കുറച്ചു ലേറ്റ് ആയി അവൾ തലേദിവസം രാത്രി തന്നെ ലീവ് എടുക്കുന്ന വിവരം ബദ്രിയുടെ പേർസണൽ മെയിൽ ഐഡിയിലും ഒഫിഷൽ ഐഡിയിലും മെയിൽ ചെയ്തു അതുകൊണ്ട് തന്നെ വൈകി എണീറ്റത്....!



എണീറ്റ് ഡ്രസ്സ്‌ നേരെ ഇട്ട് മുടി വാരി കെട്ടാൻ തുടങ്ങുമ്പോൾ കുറുമ്പൻ ഉണർന്നു....!



ആഹാ ഇന്ന് എന്റെ ദേവ നേരത്തെ എണീറ്റല്ലോ.....! അവന്റെ തലയിൽ തലോടി നെറ്റിയിൽ ഒന്ന് ചുംബിച്ചു കൊണ്ട് പറഞ്ഞു.


അവൻ ഒരു കള്ളചിരി ചിരിച്ചു നേത്ര അവനെ സൂക്ഷിച്ചു നോക്കി.... ചെക്കൻ ഷീറ്റ് എടുത്തു മുഖം മറച്ചപ്പോൾ അവൾക്ക് കാര്യം മനസ്സിലായി.....!



അയ്യേ ദേവ ഇന്നും കിടക്കയിൽ മുള്ളി അല്ലെ....!


ചെക്കൻ കുഞ്ഞിപല്ലൊക്കെ കാട്ടി നന്നായി ചിരിക്കുന്നുണ്ട്. നേത്ര അവനെ എടുത്തു ഒരു ചിരിയോടെ ബാത്‌റൂമിൽ കയറി......! പിന്നെ അവനെ അപ്പൊ തന്നെ പല്ലൊക്കെ തേച്ചു കുളിപ്പിച്ച് റെഡി ആക്കി പുറത്ത് ഇറക്കി പിന്നെ നേത്രയും പോയി കുളിച്ചു ഫ്രഷ് ആയി അടുക്കളയിലേക്ക് നടന്നു......!



ആമി രാവിലെ നേരത്തെ എണീറ്റിട്ടുണ്ട് അതുകൊണ്ട് തന്നെ അവൾ ചായ ഉണ്ടാക്കി ടേബിളിൽ വച്ചിട്ടുണ്ട് തൊട്ട് അടുത്ത് ദേവക്ക് ഉള്ള പാലും ഉണ്ട്....





ഗുഡ് മോർണിംഗ് ആമി....!



ഗുഡ് മോർണിംഗ് ചേച്ചി..... ദേവ നേരത്തെ എണീറ്റു അല്ലെ ഇന്ന്....!



കിടക്കയിൽ മുള്ളി അതാ നേരത്തെ എണീറ്റത്....!


ആഹാ വെറുതെ അല്ല ഞാനും ഓർത്തു അവൻ എണീറ്റ് ഇത്രയും രാവിലെ കുളിക്കില്ലലോ.....!



ഇനി നീ പൊക്കോ ആമി ഞാൻ ഉണ്ടാക്കാം.....! ആമി ചിരിയോടെ ചട്ടുകം കൈയിൽ കൊടുത്തു നേരെ മുറിയിലേക്ക് പോയി.


അവിടെ എത്തിയപ്പോൾ മാമനും മോനും കൂടെ എന്തോ കാര്യമായ ചർച്ചയിൽ ആണ്......!



എന്താ മാമനും മോനും കൂടെ ഒരു ചർച്ച....!



എന്റെ ദേവ ഇന്ന് കിടക്കയിൽ മുള്ളിയ കഥ പറഞ്ഞു തന്നതാ.....! അഗ്നി തമാശ പോലെ പറഞ്ഞതും ചെക്കന്റെ മുഖം ബലൂൺ പോലെ വീർത്തു.



നാൻ പോവാ അമ്മയെ അടുത്ത്...!



അച്ചോടാ എന്റെ പൊന്നിന് സങ്കടം ആയോ....!



ഞാൻ അമിമ്മയോട് കൂട്ടില്ല മാമനോടും കൂട്ടില്ല....! പറയലും മുറിയിൽ നിന്ന് പോക്കും എല്ലാം പെട്ടന്ന് തന്നെ കഴിഞ്ഞു....!


അഗ്നിയും ആമിയും പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു.....!



അഗ്നി രാവിലെ എങ്ങോട്ടോ പോകാൻ റെഡി ആയി വന്നപ്പോൾ തന്നെ നേത്രയും ദേവയും പോകാൻ ഇറങ്ങി.....!




നിങ്ങൾ വാ അമ്മു ഞാൻ ഡ്രോപ്പ് ചെയ്യാം...!



വേണ്ട യേട്ടാ ഞാൻ ടാക്സി വിളിച്ചു ഇപ്പൊ വരും......! അഗ്നി പിന്നെ യാത്ര പറഞ്ഞു ഇറങ്ങി അപ്പോഴാണ് ഓപ്പോസിറ്റ് സൈഡിൽ നന്ദുന്റെ കൈയിൽ ഇരുന്നു കുഞ്ഞിപെണ്ണിന്റെ വിളി.



അമ്മ.....! പാറുന്റെ വിളി കേട്ട് നേത്ര ചിരിയോടെ നോക്കി നന്ദുവും അടുത്ത് വന്ന ബദ്രിയും ആ വിളികേട്ട് ആദ്യം നോക്കിയത് നേത്രയേ ആണ് അവളുടെ മുഖത്തെ ചിരി കണ്ടപ്പോൾ അവർക്ക് ആശ്വാസം ആയി..... അപ്പോഴേക്കും ആമി പുറത്ത് വന്നു നന്ദു പിന്നെ പാറുനെ എടുത്തു നേത്രയുടെ അടുത്ത് വന്നു.....!



അത് ഒരു VIP കോളനി പോലെ ആണ് അതുകൊണ്ട് തന്നെ അടുങ്ങി അടുങ്ങി വീട് ഉണ്ട് അവിടെ അവസാനത്തെ മൂന്നു വീടുകൾ ആണ് നേത്രയുടെയും ബദ്രിയുടെയും പിന്നെ ഒരു വീട് കൂടെ ഉണ്ട് അത് ആരും വാങ്ങിയിട്ടില്ല.....!



പാറു വേഗം തന്നെ നേത്രയേ ചുറ്റി പിടിച്ചു കവിളിൽ ഉമ്മ വച്ചു.... ദേവക്ക് കുശുമ്പ് ഒന്നുല്ല അവനു കളിക്കാൻ ഒരാളെ കിട്ടുന്ന സന്തോഷം മാത്രം ആണ് പാറുനെ കാണുമ്പോൾ അവൻ പാറുനെ നോക്കി ചിരിച്ചു.....!



ചേച്ചി കമ്പനിയിലേക്ക് ആണോ എങ്കിൽ ഏട്ടൻ ഇറങ്ങുന്നുണ്ട് ഡ്രോപ്പ് ചെയ്യാൻ പറയാം.....!



ഇല്ല നന്ദു ഞാൻ മോന്റെ സ്കൂളിലേക്ക് ആണ് അവിടെ ഇന്ന് മീറ്റിംഗ് ഉണ്ട് ഞാൻ അതുകൊണ്ട് ലീവ് ആണ്....! നന്ദു ദേവയെ നോക്കി.



ഗുഡ് മോർണിംഗ് നന്ദുആന്റി... അവൻ ചിരിയോടെ പറഞ്ഞു.



ആഹാ.... ഗുഡ് മോർണിംഗ് ദേവൂട്ട....! അവൾ അവന്റെ നെറ്റിയിൽ ചുംബിച്ചു.നന്ദു ആമിയെ നോക്കി ചിരിച്ചു. അപ്പോഴാണ് അങ്ങോട്ട്‌ ചന്ദ്ര വന്നത് അവൾ നന്ദുനെ നോക്കി.



ഇത് ചന്ദ്രക്ക..... ഇവിടെ ജോലിക്ക് വരുന്നത് ആണ്.... ചന്ദ്രക്കാ ഇത് അവിടുത്തെ പുതിയ താമസക്കാർ ആണ്.....! രണ്ടുപേർക്കും പരസ്പരം പറഞ്ഞു കൊടുത്തു. ചന്ദ്ര ഒന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി.....!



ബദ്രി കാർ എടുത്തു ഇറങ്ങി വന്നപ്പോൾ പാറു നേത്രയുടെ കൈയിൽ നിന്ന് ഊർന്നിറങ്ങി അവന്റെ അടുത്തേക്ക് ഓടി..... കുഞ്ഞിപെണ്ണ് തുള്ളി തുള്ളി വരുന്നത് കണ്ടു അവൻ വണ്ടിയിൽ നിന്ന് ഇറങ്ങി അവളെ എടുത്തു.ഒരു ട്രോസറും കൈയില്ലാത്ത ഒരു ഉടുപ്പും ആണ് പാറുന്റെ വേഷം മുടി ഒരു ഒറ്റ കൊമ്പ് പോലെ ഉച്ചിയിൽ ബണ്ണ് ചെയ്തു വച്ചിട്ടുണ്ട്.....



ഡി കുറുമ്പി പാറു രാവിലെ ആന്റിയെ കിട്ടിയപ്പോൾ നമ്മളെ വേണ്ടല്ലെ.....!അവളുടെ വയറ്റിൽ മുഖം ഇട്ട് ഉരസി കൊണ്ട് ചോദിച്ചു.


അച്ചായി വേനോല്ലോ അമ്മ ശ്കൂളിൽ പോവാ....! അവൾ നേത്രയേ നോക്കി രഹസ്യം പോലെ അവനോട് പറഞ്ഞു.



ബദ്രി പാറുനെ എടുത്തു അങ്ങോട്ട്‌ നടന്നു.....!



ഡോ മീറ്റിംഗ് കഴിഞ്ഞു താൻ വരുന്നെങ്കിൽ വാ വെറുതെ ലീവ് എടുക്കണോ......! അവൻ നേത്രയോട് വന്നു ചോദിച്ചു.



വേണ്ട സാർ ഇവനെ കൊണ്ട് ഒന്ന് പുറത്ത് പോണം അപ്പൊ പിന്നെ ഫുൾ ഡേ ലീവ് ആക്കാം എന്ന് കരുതി...! അവൾ ചിരിയോടെ തന്ന പറഞ്ഞു.


അപ്പോഴേക്കും നേത്രയുടെ കാർ വന്നു അവൾ ആമിയോടും നന്ദുനോടും യാത്ര പറഞ്ഞു കുഞ്ഞിപെണ്ണിന് ഒരു ഉമ്മ കൊടുത്തു ബദ്രിയെ ഒന്ന് നോക്കി ദേവ എല്ലാവർക്കും റ്റാറ്റാ കൊടുത്തു കാറിൽ കയറി.....! അവർ പോയി കഴിഞ്ഞു ബദ്രി പാറുനെ നന്ദുന്റെ കൈയിൽ കൊടുത്തു ആമിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു പിന്നെ അഗ്നിയെ തിരക്കി അവനും പോയി.....!




ചേച്ചി ഇവിടെ ഒറ്റക്ക് ഇരുന്നു ബോർ അടിക്കില്ലേ.... അങ്ങോട്ട്‌ വാ ഈ കുറുമ്പിയുടെ ഓരോ കുസൃതി ഒക്കെ കണ്ടു ഇരിക്കാം.....!



വരാം ടാ ചന്ദ്രക്ക കുറച്ചു കഴിഞ്ഞു പോകും അത് കഴിഞ്ഞു ഞാൻ വരാം....!



ശരി ചേച്ചി.....!


റ്റാറ്റാ....! കുഞ്ഞി പെണ്ണ് ആമിക്ക് നീട്ടി പിടിച്ചു റ്റാറ്റയും ഉമ്മയും കൊടുത്തു പോയി....! 



                                               തുടരും......

To Top