വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 6 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


നേത്രയും ഒന്ന് പകച്ചു പോയി കുഞ്ഞ് പാവം ഒരു ചിരിയോടെ അവൾക്ക് നേരെ കൈ നീട്ടുന്നുണ്ട് നേത്ര ഒരു പുഞ്ചിരിയോടെ അവളെ വാരി എടുത്തു....!


നേത്ര കുഞ്ഞിപെണ്ണിനെ എടുത്തു ഉണ്ടകവിളിൽ അമർത്തി ചുംബിച്ചു....!ദേവ അടുത്ത് നിന്ന് നോക്കുന്നുണ്ട്....!



നേത്രമോളെ.... ഒന്നും വിചാരിക്കരുത് മോൾക്ക് അമ്മേ എന്നു വിളിക്കാൻ ആയി അമ്മയെ കണ്ട ഓർമ്മയും ഇല്ല അമ്മിഞ്ഞപാലിന്റെ രുചിയും അറിഞ്ഞിട്ടില്ല.... അതിന് ഉള്ള ഭാഗ്യം കിട്ടും മുന്നേ മോള് ഞങ്ങളെ വിട്ടു പോയി.....!  ആന്റി പറഞ്ഞതും അവളുടെ കണ്ണുകൾ പതിഞ്ഞത് ബദ്രിയിൽ ആയിരുന്നു അവന്റെ കണ്ണുകളിൽ ഒരു നിർവികാരമായ ഭാവം ആയിരുന്നു....!


അവൾ കുഞ്ഞിപെണ്ണിനെ ചേർത്ത് പിടിച്ചു അവൾ ആണെങ്കിൽ നേത്രയുടെ നെറ്റിയിലെ പൊട്ടും കവിളിലും ഒക്കെ തൊട്ട് നോക്കുന്നുണ്ട്.....!



അമ്മ.....!കുഞ്ഞിപെണ്ണ് വീണ്ടും വിളിച്ചു നേത്രയുടെ മാറിടം വല്ലാതെ വിങ്ങും പോലെ തോന്നി കുഞ്ഞിന്റെ വിളി അവളുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങും പോലെ തോന്നി....! അവൾ ഒരു പുഞ്ചിരിയോടെ കുഞ്ഞിപെണ്ണിനെ ചേർത്ത് പിടിച്ചു കവിളിൽ അമർത്തി ചുംബിച്ചു.....!



എല്ലാവരും ചായ കുടിക്ക്......! അഗ്നി പെട്ടന്ന് പറഞ്ഞു.


എല്ലാവരും പിന്നെ ചായ കുടിയും കൊച്ച്വർത്തമാനമൊക്കെ ആയി സമയം കുറെ പോയി ഒടുവിൽ എല്ലാവരും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ  അങ്ങോട്ട്‌ ഒരു ദിവസം എല്ലാവരോടും ഇറങ്ങാൻ പറഞ്ഞു....! പോകാൻ നേരം ദേവ പാറുനോട്‌ നന്നായി ഇണങ്ങിയിരുന്നു.....!



നേത്രയുടെ കവിളിലും ഒക്കെ ഉമ്മ കൊടുത്തു കൊടുത്തു അവസാനം കുഞ്ഞിപെണ്ണ് വരൂല എന്ന് ആയപ്പോൾ ബദ്രി ബലമായി തന്നെ കുഞ്ഞിപെണ്ണിനെ കൊണ്ട് പോയി.....!


അവർ ഇറങ്ങിയപ്പോൾ ആകെ ഒരു മഴപെയ്തു തോന്നത് പോലെ തോന്നി അഗ്നിക്കും നേത്രക്കും.....!



ദേവാ..... വാ കഴിക്കണ്ടേ....! ദേവ പതിയെ തല ഉയർത്തി അഗ്നിയെ നോക്കി അവൻ ആണെങ്കിൽ ഈ ദേശത്തു ഇല്ലന്നെ പോലെ ചുറ്റും നോക്കി....!



ദേവക്ക് രാത്രി ഫുഡ്‌ കഴിക്കാൻ ഭയങ്കര മടി ആണ്.... എന്നും അഗ്നി എന്തെങ്കിലും പറഞ്ഞു ഊരി എടുക്കാൻ നോക്കും പക്ഷേ നേത്രയുടെ തറപ്പിച്ചു നോട്ടത്തിൽ അവൻ പത്തി മടക്കും അതുപോലെ ആണ് ദേവയുടെ കാര്യവും അവളുടെ ദേഷ്യത്തിൽ ഉള്ള നോട്ടം കണ്ടാൽ ചെക്കൻ പിന്നെ പേടിച്ചു ഇച്ചിരി കഴിക്കും.....!



അങ്ങനെ എല്ലാവരും കഴിക്കാൻ ഇരിക്കുമ്പോൾ ആമി പാറുന്റെ അമ്മയെ കുറിച്ചും അവരുടെ കല്യാണം വിദേശത്തു ആയിരുന്നു എന്നൊക്കെ പറഞ്ഞു...... നേത്രയുടെ മനസ്സിൽ കുഞ്ഞിപെണ്ണിന്റെ അമ്മ വിളി മാത്രം ആയിരുന്നു....!



അപ്പുയേട്ടാ....! അഗ്നി നേത്രയുടെ വിളി കേട്ട് മുഖം ഉയർത്തി നോക്കി.


ആമിക്ക് ഇപ്പൊ യാത്ര ചെയ്യാൻ പ്രശ്നം ഇല്ലല്ലോ..... ഞാൻ ഒരു കാര്യം പറഞ്ഞാൽ ഏട്ടൻ കേൾക്കോ....!


ആമിയും അഗ്നിയും അവളെ നോക്കി...



ഏട്ടനും ആമിയും നാട്ടിലേക്ക് പൊക്കോ ഡെലിവറി കഴിഞ്ഞു ഇങ്ങോട്ട് വന്നാൽ മതി..... ഇവിടെ അവൾക്ക് ശരി ആകും എന്ന് എനിക്ക് തോന്നുന്നില്ല ഏട്ടാ.....! ആമി അവനെ നോക്കി.



അതിന് അവൾക്ക് എന്താ ഇവിടെ പ്രശ്നം.....!



ഏട്ടാ നമ്മുടെ നാട്ടിലെ പോലെ അല്ല ഇവിടെ പോരാത്തതിന് ദൈവം മുന്നേ പലപ്രാവശ്യം തട്ടി തെറിപ്പിച്ച ഭാഗ്യം ആണ് ഇപ്പൊ തന്നത് പോരാത്തതിന് അറിയാല്ലോ വയറ്റിൽ ഒരാൾ അല്ല രണ്ടുപേരാണ് ഇവിടെ ഞാൻ എപ്പോഴും ഇല്ല ഏട്ടൻ ഉണ്ട് എങ്കിലും അത് പോരാ അതുകൊണ്ട് നിങ്ങൾ നാട്ടിലേക്ക് പോണം.....!


അഗ്നി ആമിയെ നോക്കി.....!



നേത്രച്ചി ഞാൻ നേരത്തെ അങ്ങനെ പറഞ്ഞത് കൊണ്ട് ആണോ എന്നെ ഇവിടുന്നു പറഞ്ഞു അയക്കണം എന്ന് പറയുന്നേ....! ആമി അവളുടെ ഉള്ളിൽ തോന്നിയ സംശയം വെട്ടിതുറന്നു ചോദിച്ചു....!



നേത്ര ഒന്ന് പുഞ്ചിരിച്ചു...!



നീ എന്നെ അങ്ങനെ ആണോ കരുതിയത് ആമി... ഞാൻ അങ്ങനെ ഒന്നും മനസ്സിൽ വച്ചു നിന്നോട് പെരുമാറില്ല.....!  ഞാൻ നിന്റെ നല്ലതിന് ആണ് പറഞ്ഞത് പോരാത്തതിന് നിനക്ക് അവിടെ കൂടുതൽ കെയർ കിട്ടും ഏട്ടനും ബിസിനസ്‌ നോക്കി നടത്താൻ അത് ആകും സൗകര്യം  ഇവിടെ നിന്ന് ഇത്രയും വർഷത്തെ പരിചയം ഇല്ലേ ഏട്ടാ എനിക്ക് അത് മതി പിടിച്ചു നിൽക്കാൻ....! ഇനിയും അനിയത്തിയുടെ ജീവിതം നോക്കി നിങ്ങടെ ജീവിതം ശ്രദ്ധിക്കാതെ പോകരുത്....! 

നേത്ര കൂടുതൽ ഒന്നും പറയാതെ കഴിച്ച പാത്രങ്ങൾ എടുത്തു ദേവയെ എടുത്തു പോയി.....!


നേത്ര ഇപ്പൊ അവൾക്ക് പറയാൻ ഉള്ളത് എന്ത് തന്നെ ആയാലും വെട്ടി തുറന്നു പറയും മുന്നിൽ ഇരിക്കുന്നത് ആരായാലും ആളിന് എന്ത് തോന്നുമെന്നോ അവർ അത് എങ്ങനെ എടുക്കും എന്നോ നോക്കാറില്ല.....!



അപ്പുയേട്ടാ.... ഞാൻ പറഞ്ഞത് വിഷമം ആയിട്ട് ആണോ ചേച്ചി....!

ആമി ചെറിയ സങ്കടത്തിൽ ചോദിച്ചു.


ഏയ്യ് ഇല്ല ഡോ.... അവൾ പറഞ്ഞത് ശരി ആണ് നമ്മുടെ ബിസിനസ്‌ ഒപ്പം വീട്ടുകാർ പിന്നെ എല്ലാത്തിനും ഉപരി തന്റെ ഹെൽത്ത് എല്ലാം നോക്കണം.... അവൾ ഇപ്പൊ പഴയ നേത്ര അല്ല എന്തും നേരിടാൻ അവൾക്ക് ആകും ജീവിതം അവളെ അതിന് പഠിപ്പിച്ചിട്ടുണ്ട്.....! എന്തായാലും നമുക്ക് മറ്റന്നാൾ ഹോസ്പിറ്റലിൽ പോണമല്ലോ അപ്പൊ ഡോക്ടർനോട്‌ യാത്രയുടെ കാര്യം പറഞ്ഞു റിപ്പോർട്ട്‌ ഒക്കെ വാങ്ങി റെഡി ആക്കാം..... ഒരു മാറ്റം തനിക്കും നല്ലത് ആണ്......!  അവൻ ഒരു ചിരിയോടെ അവളുടെ കവിളിൽ തട്ടി പറഞ്ഞപ്പോൾ അവൾക്ക് ആശ്വാസം തോന്നി....!



രാത്രി കിടക്കുമ്പോ നേത്രയുടെ മനസ്സിൽ എങ്ങനെ എങ്കിലും അഗ്നിയെയും ആമിയെയും നാട്ടിൽ പറഞ്ഞു അയക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു..... കാരണം ഇടക്ക് എപ്പോഴോ ആമിയുടെ വായിൽ നിന്ന് കളിക്ക് ആണെങ്കിൽ കൂടെ പറഞ്ഞു കേട്ടു....



"അനിയത്തിയെയും മോനെയും നോക്കി ഒടുവിൽ എന്നെയും കുഞ്ഞുങ്ങളെയും മറക്കോ എന്ന് " അന്ന് അത് താനും ചിരിച്ചു കളഞ്ഞു.



പക്ഷേ നാട്ടിൽ നിന്ന് അമ്മയും വിളിച്ചു പറഞ്ഞു ഇടക്ക് അവർ അവിടെ നിൽക്കുമ്പോ നാട്ടിലെ ബിസിനസ്‌ ബന്ധങ്ങൾ ഒക്കെ എന്ന് അപ്പോഴേ ഉറപ്പിച്ചത് ആയിരുന്നു താനും കുഞ്ഞും കാരണം ഒന്നും ആർക്കും നഷ്ടം ആകരുത് എന്ന് അതുകൊണ്ട് തന്നെ ആണ് ഇപ്പൊ ഇങ്ങനെ ഒരു തീരുമാനം.....


ബന്ധങ്ങൾ ഒരു അകലത്തിൽ നിൽക്കുമ്പോ അത് കാണാൻ ഭംഗി കൂടും ആഴവും കൂടും ഇതൊക്കെ താൻ കുറച്ചു മുന്നേ ചെയ്യേണ്ടത് ആയിരുന്നു.....! അങ്ങനെ നേത്രയുടെ ചിന്തകൾ കാട് കയറി.....!  


                                             തുടരും....

To Top