വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 5 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


വാതിൽ തുറന്നു നോക്കുമ്പോ മുന്നിൽ കുഞ്ഞിപെണ്ണിനെ പിടിച്ചു ബദ്രി അവന്റെ അടുത്ത് തന്നെ നന്ദു ഉണ്ട്.....!



ആരാ മോളെ.....! അകത്തു നിന്ന് ദേവയെ എടുത്തു അഗ്നി വന്നു.മുന്നിൽ നിൽക്കുന്നവരെ കണ്ടു അവനും ഒന്ന് അമ്പരന്നു.


ആരാ മനസിലായില്ല.....!



ഞങ്ങൾ അവിടുത്തെ പുതിയ താമസക്കാർ ആണ് അപ്പൊ ഒന്ന് പരിചയപെടാൻ......!  ആന്റി അപ്പോഴേക്കും പറഞ്ഞു.



ഓഹ് സോറി ഞങ്ങൾ എല്ലാവരും ഇന്ന് കുറച്ചു തിരക്ക് ആയിരുന്നു അതുകൊണ്ട് ശ്രദ്ധിക്കാൻ പറ്റിയില്ല.... കയറി വരൂ.....! ഈ സമയം അത്രയും ദേവ കുഞ്ഞി പെണ്ണിനെ തന്നെ നോക്കുവായിരുന്നു....!



എല്ലാവരും ഒരു ചിരിയോടെ അകത്തേക്ക് കയറി ഒപ്പം തന്നെ അവർ വന്നപ്പോൾ ഒരു ബോക്സിൽകുറച്ചു സ്വീറ്റ്സ് കൊണ്ട് വന്നു അത് നന്ദു നേത്രയുടെ കൈയിൽ കൊടുത്തു.....!



നേത്ര ഒരു ചിരിയോടെ വാങ്ങി....!



എന്താ ഈ കുഞ്ഞിപെണ്ണിന്റെ പേര്....! ബദ്രിയുടെ കൈയിൽ ഇരിക്കുന്ന കുഞ്ഞിനെ നോക്കി അഗ്നി ചോദിച്ചു.



പ്രാർത്ഥനബദ്രിനാഥ്‌.... പാറു എന്ന് വീട്ടിൽ വിളിക്കും.....ബദ്രി ചിരിയോടെ പറഞ്ഞു അപ്പോഴേക്കും കുഞ്ഞിപെണ്ണ് ഊർന്നു താഴെ ഇറങ്ങി....!



ഞാൻ ശ്യാസുന്ദർ ഇത് എന്റെ ഭാര്യ ഭാനു ഇത് എന്റെ ചേച്ചിയുടെ മക്കൾ ബദ്രിനാഥ്‌ ഇത് അവന്റെ അനിയത്തി നന്ദിക.... ഞങ്ങൾക്ക് ഒരു മോൻ ഉണ്ട് ആള് ഇവിടെ ഇല്ല കാനഡയിൽ ആണ് ഡോക്ടർ ആണ്.....! അങ്കിൾ പറഞ്ഞു.



നേത്രക്ക് എന്നെ അറിയാം ഇത് നേത്രയുടെ വീട് ആണെന്ന് അറിഞ്ഞില്ല....! അങ്കിൾ കൂട്ടി ചേർത്ത്.


അഗ്നി സംശയത്തിൽ അവളെ നോക്കി.



എന്റെ കമ്പനിയിൽ നേത്രക്ക് ജോലി....!



ഓഹ്....!



ഞാൻ അഗ്നിദേവ്.... ഇത് എന്റെ ഭാര്യ ആത്മിക ഇത് എന്റെ അനിയത്തി നേത്രഗ്നി..... ഇത് ഞങ്ങളുടെ കുഞ്ഞിചെക്കൻ ത്രയാൻദേവ് ദേവ എന്ന് വീട്ടിൽ വിളിക്കും.... അഗ്നി പറഞ്ഞു.



ഞാൻ ചായ എടുക്കാം..... നന്ദു വാ വീട് ഒന്ന് കാണാല്ലോ....! പെട്ടന്ന് നേത്ര നന്ദുന്ന് വിളിച്ചപ്പോൾ എല്ലാവരും അവളെ ഒന്ന് നോക്കി അപ്പോഴേക്കും അവൾ ഒരു പുഞ്ചിരിയോടെ അകത്തേക്ക് നടന്നു....!


ആമി ആന്റിയെ കൂട്ടി അകത്തേക്ക് പോയി....!



നിങ്ങൾ എത്ര നാള് ആയി ഇവിടെ....! അങ്കിൾ ചോദിച്ചു.


ഞങ്ങൾ ഇപ്പൊ ഇവിടെ നാല് വർഷം ആകുന്നു.... ഇടക്ക് നാട്ടിലേക്ക് പോകും ഞാനും വൈഫും....! പിന്നെ അവരൊക്കെ ഇങ്ങോട്ട് വരാറുണ്ട്....!


അഗ്നി എന്താ പരിപാടി....!


ബിസിനസ്‌ ഉണ്ട് നാട്ടിൽ അതൊക്കെ നോക്കി നടത്താൻ ആള് ഉണ്ട്.... പിന്നെ ഇടക്ക് അത്യാവശ്യത്തിന് ഒക്കെ ഞാൻ പോകും അവിടെ അമ്മവമാർ ഉണ്ട്....!



നാട്ടിൽ എവിടെ ആണ്....! അങ്കിൾ.



പാലക്കാട് ആണ്..... നിങ്ങൾ നാട്ടിൽ എവിടെ ആയിരുന്നു...!



തൃശൂർ..... മോന് ഇവിടെ കമ്പനിതുടങ്ങിയപ്പോൾ പിന്നെ ഞങ്ങളെ ഇങ്ങോട്ട് മാറ്റി... ഇവിടെ ഒരു ഫ്ലാറ്റിൽ ആയിരുന്നു.. ഈ കുറുമ്പിക്ക് ഈ ഫ്ലാറ്റിലെ താമസം റെഡി ആകില്ല അതാ പിന്നെ ഇങ്ങനെ ഒരു വീട് നോക്കിയത്.....!



അപ്പൊ കുഞ്ഞിന്റെ അമ്മ.....! അഗ്നി പെട്ടന്ന് ചോദിച്ചു.



ബദ്രിയും അങ്കിളും പരസ്പരം നോക്കി.



മോള് ഡെലിവറി സമയം പോയി....! അങ്കിൾ ചെറിയ സങ്കടതോടെ പറഞ്ഞു...!


പിന്നെ അവരുടെ സംസാരം ബിസിനസ്‌ ഒക്കെ ആയി നീണ്ടു പോയി...!



ആന്റി ഇരിക്ക്.....! ആമി അവളുടെ മുറിയിൽ ഇരിക്കുവാണ്.


മോൾക്ക് വിശേഷം ഉണ്ടോ....! അവളുടെ വീർത്തു വരുന്ന വയറിലേക്ക് നോക്കി ചോദിച്ചു.



ഉണ്ട് ആന്റി മൂന്നു മാസം കഴിഞ്ഞു....! അവൾ ഒരു ചിരിയോടെ പറഞ്ഞു.


കല്യാണം കഴിഞ്ഞു എത്ര നാള് ആയി...! അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.



കല്യാണം കഴിഞ്ഞു നാല് വർഷം ആയി ആന്റി....!


ആഹാ അപ്പൊ ഇത്രയും താമസിച്ചോ....! ആന്റി ഒരു ചെറിയ തമാശ പോലെ ചോദിച്ചു.



ഇല്ല ആന്റി മൂന്നു പ്രാവശ്യം പ്രെഗ്നന്റ് ആയത് ആണ്.... പക്ഷേ ദൈവം അത് ഒന്നും എനിക്ക് ജന്മം നൽകാൻ ഭാഗ്യം തന്നില്ല മൂന്നു മാസം നാല് മാസം ആകുമ്പോൾ അബോർഷൻ ആയി പോകും.....! അവൾ ചെറിയ വിഷമതോടെ തന്നെ പറഞ്ഞു.



അവർ അവളെ ചേർത്ത് പിടിച്ചു.



മോള് വിഷമിക്കണ്ട ദൈവം സമയം ആകുമ്പോൾ തരും.....അല്ല മോൾടെ വീട്ടിൽ ആരൊക്കെ ഉണ്ട്....! വിഷയം മാറ്റാൻ എന്നപോലെ ചോദിച്ചു.



എന്റെ വീട്ടിൽ ഇപ്പൊ ഉള്ളത് ചേട്ടനും ചേട്ടത്തിയും അവരുടെ കുഞ്ഞിപെണ്ണും...! അവർ ഇപ്പൊ അമേരിക്കയിൽ ആണ്.....! അച്ഛനും അമ്മയും ഞാൻ കുഞ്ഞായിരിക്കുമ്പോൾ മരിച്ചു....!



മോള് വിഷമിക്കണ്ട..... ഇപ്പൊ മോള് സന്തോഷത്തിൽ അല്ലെ.....! അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.



അതെ..... ഞാൻ ഇപ്പൊ ഒരുപാട് സന്തോഷത്തിൽ ആണ്..... അല്ല ആന്റി ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്....! ആമി ചെറിയ ഒരു ടെൻഷനോടെ നോക്കി.




മോള് ചോദിക്കാൻ വരുന്നത് പാറുന്റെ അമ്മയെ കുറിച്ച് അല്ലെ....! അവർ ഒരു ചിരിയോടെ ചോദിച്ചു. അവൾ അതെ എന്ന് തലയനക്കി.



മോൾടെ അമ്മ ഡെലിവറി സമയത്തു ഞങ്ങളെ ഒക്കെ വിട്ടു പോയി...... അവന്റെ കല്യാണവും മോളുടെ ജനനവും ഒക്കെ വിദേശത്തു ആയിരുന്നു ഞങ്ങൾ ആ മോളെ നേരിട്ട് കണ്ടിട്ടില്ല അതുകൊണ്ട് കൂടുതൽ ഒന്നും അറിയില്ല....! പിന്നെ അവർ ആമിക്ക് ഈ സമയത്തു ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കുവായിരുന്നു....!




എന്താ നന്ദു ഒന്നും മിണ്ടാതെ നിൽക്കുന്നെ.... അവളെ തന്നെ നോക്കി നിൽക്കുന്ന നന്ദുനോട്‌ ചോദിച്ചു.



ഏയ്യ് ചേച്ചി നന്ദുന്ന് വിളിച്ചപ്പോൾ എന്നെ ഒരുപാട് അറിയുന്ന ആരെയോ പോലെ തോന്നി....!



ഓഹ് അങ്ങനെ.....!



ചേച്ചിയുടെ മോൻ ആണ് അല്ലെ ദേവ....! അവന്റെ കണ്ണുകൾ എന്തോ പ്രത്യേകത ഉണ്ട് കേട്ടോ.....!



നേത്ര ഒന്ന് പുഞ്ചിരിച്ചു....!



ചേച്ചി മോന്റെ അച്ഛൻ... ചേട്ടനെ കുറിച്ച് ഒന്നും പറഞ്ഞില്ല....! നേത്രയുടെ മുഖത്തെ ചിരി മാഞ്ഞു.നന്ദു പെട്ടന്ന് ഞെട്ടി അവളുടെ അടുത്തേക്ക് പോയി.



ചേച്ചി....!



ഞങ്ങൾ ഡിവോഴ്സ് ആയി നന്ദു..... മോൻ എന്റെ വയറ്റിൽ ഉള്ളപ്പോൾ ആയിരുന്നു ഡിവോഴ്സ് ആയത്.... അതുകൊണ്ട് എന്റെ കുഞ്ഞ് അവന്റെ അച്ഛനെ നേരിട്ട് കണ്ടിട്ടില്ല...! നന്ദു പെട്ടന്ന് വല്ലാതെ ആയി.


സോറി ചേച്ചി..... ഞാൻ അറിയാതെ....!



ഏയ്യ് അത് കുഴപ്പമില്ല..... പക്ഷേ അവന് അവന്റെ അച്ഛനെ അറിയാം എല്ലാം പറഞ്ഞു കൊടുത്തു തന്നെ ആണ് വളർത്തുന്നത്..... ഞങ്ങൾക്ക് ഇടയിൽ ആണ് പ്രശ്നം മോനും ആയിട്ട് അല്ല....! അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു. ചായയും എടുത്തു പുറത്തേക്ക് ഇറങ്ങി നന്ദുവും അവളുടെ ഒപ്പം ഇറങ്ങി...



ബദ്രിയും അഗ്നിയും കൂടെ ഓരോന്ന് സംസാരിച്ചു ഇരിപ്പുണ്ട് അങ്കിളും ആന്റിയും കുഞ്ഞുങ്ങളുടെ അടുത്ത് ഇരിപ്പുണ്ട്....!


ദേവ നേത്രയേ കണ്ടതും അമ്മ എന്ന് പറഞ്ഞു അവളെ ചുറ്റിപിടിച്ചു..... പാറു അവളെ നോക്കുന്നുണ്ട്.... നേത്ര കുഞ്ഞിനെ നോക്കി പുഞ്ചിരിച്ചു....!



അമ്മ.....!  പാറുവും ദേവ വിളിച്ചപോലെ അവളെ നോക്കി വിളിച്ചവളുടെ അടുത്തേക്ക് വന്നു.... ബദ്രിയും ബാക്കി ഉള്ളവരും ഞെട്ടി പോയി.... ഇതുവരെ പാറു അമ്മ എന്ന് വിളിച്ചു കേട്ടിട്ടില്ല....!


                                          


                                              തുടരും......

To Top