വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 21 വായിക്കൂ...

Valappottukal



രചന: ലക്ഷ്മിശ്രീനു



അമ്മു......! എന്തോ ആലോചിച്ചു ഇരിക്കുവാണ് നേത്ര...... ദേവ അവളുടെ മടിയിൽ ഇരിപ്പുണ്ട്......



എന്താ ഏട്ടാ.....!



അല്ലുന് ഒരു അവസരം കൂടെ......! നേത്ര അഗ്നിയെ തറപ്പിച്ചു ഒന്ന് നോക്കി.



എന്താ അയാളോട് സഹതാപം ആണോ....! നേത്ര ചെറിയ പുച്ഛത്തിൽ ചോദിച്ചു.



മോളെ.... എന്തൊക്കെ പറഞ്ഞലും അവൻ അവന്റെ അച്ഛന്റെ ഇഷ്ടത്തിനു ത്തുള്ളിയ ഒരു പാവപോലെ ആയിരുന്നില്ലേ മോളെ.....! അവൻ ഡ്രൈവിംഗ് ശ്രദ്ധിച്ചു കൊണ്ട് ചോദിച്ചു.



അപ്പുയേട്ടൻ വണ്ടി നിർത്തിക്കെ.....! അവൾ പെട്ടന്ന് പറഞ്ഞപ്പോൾ അവൻ അവളെ ഒന്ന് നോക്കി പിന്നെ കുറച്ചു അപ്പുറത്ത് ആയി ഒരു കരിക്ക് വിളിക്കുന്ന ചെറിയ ഷോപ്പ് കണ്ടു അതിന്റെ സൈഡിൽ ഒതുക്കി നിർത്തി.....!



ദേവക്ക് കരിക്ക് വാങ്ങി കൊടുത്തു അവനെ കാറിൽ ഇരുത്തി അവർ രണ്ടുപേരും പുറത്തേക്ക് ഇറങ്ങി കുറച്ചു ദൂരേക്ക് നീങ്ങി നിന്നു.



ഏട്ടൻ നേരത്തെ പറഞ്ഞില്ലേ പാവ ആണെന്ന് അതുപോലെ ഞാൻ ആയിരുന്നു ചെയ്തത് എങ്കിൽ അയാളോ അയാളുടെ വീട്ടിൽ ഉള്ളവരോ ക്ഷമിച്ചു എന്നെ സ്വീകരിക്കോ...... സ്വീകരിക്കോ എന്ന്.......! അവൾ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു.


അഗ്നിക്ക് മറുപടി ഇല്ലായിരുന്നു ഒരിക്കലും അവർ അവളോട് ക്ഷമിക്കില്ലായിരുന്നു......!



അപ്പുയേട്ടന് ഒരു കാര്യം അറിയോ..... ഞാൻ മനസ്സും ശരീവും കൊടുത്തു സ്വീകരിച്ചത് എന്റെ പ്രണയം അയ ആ മനുഷ്യനെ തന്നെ ആയിരുന്നു എന്നിട്ട് അയാൾ ചെയ്തത് എല്ലാം ക്ഷമിച്ചു ഞാൻ കൂടെ പോയേനെ..... പക്ഷെ അയാൾ സ്വന്തം പിതൃത്വം സംശയിച്ചു എന്റെ കുഞ്ഞിനെ കൊല്ലാൻ വരെ നോക്കി അങ്ങനെ ഉള്ള അയാളോട് ഞാൻ ക്ഷമിക്കണോ..... ക്ഷമിക്കണോന്ന്........!



അവളുടെ വാക്കുകൾ കേട്ട് ഈ പ്രാവശ്യം അഗ്നി ഞെട്ടി അവന്റെ കാതിൽ കുഞ്ഞിനെ കൊല്ലാൻ നോക്കി എന്ന് പറഞ്ഞത് മുഴങ്ങി കേട്ടു.....!



നീ.... ഇപ്പൊ എന്താ പറഞ്ഞത്.....! അവൾ അവന്റെ സ്വരം ഒന്ന് മാറിയപ്പോ ഞെട്ടി നോക്കി.....!അവൾ ഒന്നും മിണ്ടിയില്ല.



പറയെടി..... ഇപ്പൊ എന്താ നീ പറഞ്ഞത് എന്ന്......!


നേത്ര അവനെ ചെറിയ പേടിയോടെ ആണ് നോക്കിയത് പതിയെ ആണെങ്കിലും ആ ശബ്ദത്തിൽ നിറഞ്ഞു നിൽക്കുന്ന ദേഷ്യവും മുഖത്തെ ഭാവവും അവളെ പേടിപ്പിച്ചു....!



അവൾ പറയാൻ തുടങ്ങി.....!



അന്ന് അയാളെ ഞാൻ പോയി കണ്ടു അന്ന് അയാൾ കുഞ്ഞ് അയാളുടെ ആണോ എന്ന് ചോദ്യം ചെയ്തു അത് കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു ഞാൻ ഓഫീസിൽ പോയിരുന്നു.....!



ഏട്ടന് ഓർമ്മ ഉണ്ടോ എന്ന് എനിക്ക് അറിയില്ല അന്ന് അയാൾ എന്നോട് രാത്രി ഒരു urgent മീറ്റിംഗ് ഉണ്ട് എന്ന് പറഞ്ഞു...! ഞാൻ അന്ന് ഡോക്ടർ അതികം യാത്ര ചെയ്യരുത് എന്ന് പറഞ്ഞിട്ട് കൂടെ അയാളുടെ കൂടെ പോയി..... ഈ മനുഷ്യൻ അന്ന് രാത്രി എന്നോട് ചെയ്തത് ഏട്ടന് അറിയോ എന്താ എന്ന്........!



അന്ന് നല്ല മഴയും ഉണ്ടായിരുന്നു.... ആ മഴയത്തു എന്നെ ഓഫീസിനു പുറത്ത് നിർത്തിയത് മൂന്നു മണിക്കൂർ ആയിരുന്നു...... എന്നിട്ട് ഇയാൾ വന്നു എന്നെ ബലമായി കാറിൽ കയറ്റി   നാശമായ റോഡിലൂടെ വളരെ വേഗത്തിൽ കാർ ഓടിച്ചു നമ്മുടെ വീടിന്റെ പടിക്കൽ കൊണ്ട് എന്നെ ഇറക്കി എന്നിട്ട് പറഞ്ഞ വാക്കുകൾ ഇന്നും എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്...... ആരുടെയോ കൂടെ പോയി കിടന്നു കിട്ടിയ കൊച്ചല്ലേ പോകുന്നെങ്കിൽ പോട്ടെ ഡി.... വെറുതെ അതിന്റെ അച്ഛൻ പട്ടം ഞാൻ ഏൽക്കണ്ടല്ലോ എന്ന്.......! 



അവൾ ഓരോന്ന് പറയുമ്പോ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു എല്ലാം കേട്ട് കഴിഞ്ഞു അഗ്നിയുടെ മുഖം വലിഞ്ഞു മുറുകി.... കുറച്ചു മുന്നേ അവനോട് തോന്നിയ സഹതാപം പോലും വെറുപ്പ് ആയി മാറി......! ( വായനക്കാരോട്... ഈ സീൻ ഞാൻ കഴിഞ്ഞ സീസണിൽ ഹൈഡ് ചെയ്തത് മനഃപൂർവം ആയിരുന്നു 😁)



നീ.... നീ ഇതൊക്കെ എന്താ മോളെ ഞങ്ങളോട് ആരോട് എങ്കിലും പറയാത്തത്..... ഇത്രക്ക് വൃത്തികെട്ടവൻ ആയിരുന്നോ അവൻ.......! ആ ദേവാനന്ദന്റെ സന്തതി അല്ലെ അപ്പൊ പിന്നെ ഇതൊക്കെ ചിന്തിച്ച മതി......!



ഞാ..... ഞാൻ ഇപ്പോഴും ഇത് പറയില്ലായിരുന്നു ഏട്ടാ.... ഏട്ടനും കൂടെ അയാൾക്ക് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ എന്തോ സഹിച്ചില്ല......! നേത്രയുടെ ജീവിതത്തിൽ ഇനി ഒരിക്കലും അലോക്ദേവാനന്ദ് ഉണ്ടാകില്ല ഏട്ടാ.....! 



വേണ്ട എന്റെ കുട്ടി ഇങ്ങനെ ഒറ്റക്ക് ജീവിച്ചാൽ പോലും അവനെ പോലെ ഒരുത്തൻ വേണ്ട......! ഇപ്പൊ നിന്നോട് ഞാൻ ഒരു കാര്യം തറപ്പിച്ചു പറയുവാ ഇനി ദേവയെ കാണാൻ നീ ആയിട്ട് അവന് അവസരം കൊടുക്കരുത്..... ഇത്രയും ഒക്കെ ചെയ്തു കൂട്ടിയിട്ട് ഒരു നാണവും മാനവും ഇല്ലാതെ കൊച്ചിന്റെ അച്ഛൻ ആണ് പോലും.....!..




ഏട്ടാ..... അവന് അവന്റെ അച്ഛനെ അറിയാം..... പക്ഷെ അയാൾ ചെയ്തത് ഒക്കെ അവൻ അറിയുമ്പോൾ അവൻ തീരുമാനിക്കട്ടെ അതുവരെ നമ്മൾ തടയണോ......! 



തടയണം..... ഇനി ത്രയാനെ കാണാൻ അലോക് വരില്ല വന്നാൽ അത് അവന്റെ അവസാനവരവും ആയിരിക്കും......!



എന്തോ ആലോചിച്ചു ഉറപ്പിച്ചത് പോലെ പറഞ്ഞു അവൻ കാറിന്റെ അടുത്തേക്ക് പോയി.... അവൻ പോയ വഴിയേ നോക്കിയ ശേഷം അവളും കാറിന്റെ അടുത്തേക്ക് പോയി.....!


💫💫💫💫💫💫💫💫💫💫💫💫💫💫💫


ഞാൻ പറഞ്ഞത് സത്യം ആണ് അമ്മ.....!



മോൻ ആരെ പോലെയ ടാ അവനെ നമ്മൾ വിളിച്ച വരുവോ നമുക്ക് ഒന്ന് പോയി കാണാമോ....!



അ... വൻ അവൻ എന്റെ രൂപം ആണ് അമ്മേ.... അവൻ എന്റെ കണ്ണുകൾ അതുപോലെ കിട്ടിയിട്ടുണ്ട്.....!



എനിക്ക് എന്റെ കുഞ്ഞിനെ ഒന്ന് കാണണം.... നമുക്ക് അവൾ തിരിച്ചു പോകും മുന്നേ ഒന്ന് പോയിട്ട് വരാം മോനെ അങ്ങോട്ടേക്ക്.....!



വേണ്ട.... വേണ്ട അമ്മ അതിന് ഉള്ള യോഗ്യത ഒന്നും നമുക്ക് ഇല്ല..... ഒരിക്കൽ ഞാൻ അവളോട് ചെയ്തത് ഒക്കെ മനസ്സിൽ ഉണ്ട് ഇന്നും അവൾക്ക്.....!



അല്ലു നേത്രയെയും കുഞ്ഞിനേയും കണ്ട കാര്യം അമ്മയോട് പറഞ്ഞു.....



നിന്നോട് ആയിരിക്കും ദേഷ്യം.... ഞാൻ പോയി കാണും എന്റെ കുഞ്ഞിനെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും....! അമ്മ ഉറച്ച സ്വരത്തിൽ പറഞ്ഞു എണീറ്റ് പോയി..... അല്ലു അമ്മ പോയ വഴിയേ നോക്കി.....!



ഇതേ സമയം എയർപോർട്ടിൽ നേത്രക്ക് ഒരു സർപ്രൈസും ആയി അയാൾ എത്തിയിരുന്നു അവളുടെ ജീവിതം മാറ്റി മറിക്കാൻ കഴിവുള്ള ഒരു സർപ്രൈസ്.....!


                                        തുടരും....

To Top