വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 20 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


മുന്നിൽ നിൽക്കുന്ന അലോകിനെ കണ്ടു ആദ്യം അവൾ ഒന്ന് ഞെട്ടി എങ്കിലും പിന്നെ അത് മാറി മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു......!



നിനക്ക് സുഖമാണോ......! അവൻ അവളുടെ അടുത്തേക്ക് വന്നു ചെറു ചിരിയോടെ ചോദിച്ചു.



മ്മ്മ്..... അങ്ങനെ പോണു കുഴപ്പമില്ല...! അവളും ഒരു ചിരിയോടെ തന്നെ മറുപടി കൊടുത്തു.



മോൻ......! കുറച്ചു മടിച്ചു ആണെങ്കിലും അവൻ ചോദിച്ചു. നേത്ര അവനെ തറപ്പിച്ചു ഒന്ന് നോക്കി പിന്നെ മറുപടി പറഞ്ഞു..



അമ്പലത്തിനുള്ളിൽ ആണ് അപ്പുയേട്ടന്റെ ഒപ്പം.....!  അവൾ വീണ്ടും കുളത്തിലേക്ക് നോക്കി.



എന്നാ നാട്ടിൽ വന്നേ.....! അവളുടെ അടുത്തേക്ക് നീങ്ങി നിന്ന് ചോദിച്ചു.



കുറച്ചു ദിവസം ആയി......! ഭാര്യ എവിടെ...... സുഗായിരിക്കുന്നോ....! നേത്ര അവനെ നോക്കാതെ ചോദിച്ചു.



അല്ലു അവളെ ഒന്ന് നോക്കി..... അവൾ അപ്പോഴും കുളത്തിലേക്ക് തന്നെ നോക്കി നിൽക്കുവായിരുന്നു.




ഭാര്യ......! എനിക്ക് ഈ ജന്മം ഭാര്യ കുടുംബം കുട്ടി അതൊന്നും വിധിച്ചിട്ടില്ല നേത്ര.....! അവൾ അവനെ ഒന്ന് നോക്കി.



എന്റെ ഈ ജന്മം ആദ്യം നശിപ്പിച്ചത് എന്റെ അച്ഛൻ ആയിരുന്നു..... പിന്നെ പാവ കളിച്ചു എന്റെ ജീവിതം നശിപ്പിച്ചത് ഞാനും......! അവൻ പറയുന്ന ഒന്നും മനസ്സിലാകാതെ അവൾ അവനെ നോക്കി.....



അവൻ അനു പോയതിനെ കുറിച്ചും അവൾ അവന്റെ ജീവിതത്തിലേക്ക് എന്തിന് വന്നു എന്നൊക്കെ പറഞ്ഞു.....! നേത്രക്ക് അവന്റെ അവസ്ഥ കണ്ടു പ്രതേകിച്ചു ഒന്നും തോന്നിയില്ല എങ്കിലും എവിടെയോ ഒരു ചെറു നോവ് നിറഞ്ഞു......!




അച്ഛാ......! പുറകിൽ നിന്ന് ദേവയുടെ വിളി കേട്ട് രണ്ടുപേരും ഞെട്ടി തിരിഞ്ഞു നോക്കി അപ്പുന്റെ കൈയിൽ ഇരുന്നു ആണ് വിളിച്ചത്.....!



അല്ലുന്റെ കണ്ണ് നിറഞ്ഞു ഉള്ളം തുടിച്ചു അവനെ ഒന്ന് എടുക്കാൻ വാരി പുണരാൻ ചുംബനം കൊണ്ട് മൂടാൻ...! അവൻ നേത്രയെ ഒന്ന് നോക്കി.




നിങ്ങൾ പിതൃത്വം നിഷേധിച്ചാലും അവന്റെ അച്ഛൻ നിങ്ങൾ അല്ലാതെ ആകില്ല.....! അവളുടെ വാക്കുകൾ കൂരമ്പ് പോലെ അവന്റെ നെഞ്ചിൽ തറച്ചു.....! 



അപ്പോഴേക്കും ദേവ അല്ലുന്റെ അടുത്തേക്ക് ഓടി എത്തിയിരുന്നു..... അല്ലു അവനെ എടുത്തു ചുംബനം കൊണ്ട് നിറച്ചു..... അല്ലു കരയുകയും ചിരിക്കുകയും ചെയ്യുന്നുണ്ട് അഗ്നിയുടെ കണ്ണുകൾ ആ കാഴ്ച കണ്ടു നിറഞ്ഞു അവൻ ആ നിറഞ്ഞ കണ്ണോടെ നേത്രയേ നോക്കി.... അവളിൽ ഒരു ചെറുചിരി അല്ലാതെ മറ്റൊന്നുമില്ല......!



അച്ഛന്റെയും മോന്റെയും സ്നേഹപ്രകടനം കഴിഞ്ഞതും ദേവ ഓടി നേത്രയേ ചുറ്റിപിടിച്ചു.....!



അല്ലു മുഖം അമർത്തി തുടച്ചു അവളുടെ അടുത്തേക്ക് വന്നു.....! അവൻ അഗ്നിയെ ഒന്ന് നോക്കി പിന്നെ അവളെ നോക്കി.....!



എനിക്ക്..... എനിക്ക് ഒന്ന് സംസാരിക്കണം നേത്ര.....!



എനിക്ക് സംസാരിക്കാൻ ഇല്ല ഇനി ഒന്നും..... കണ്ടതിന്റെ പേരിലും ഈ നിൽക്കുന്ന കുഞ്ഞിന്റെ അച്ഛൻ എന്ന നിലയിലും എന്റെ ആദ്യഭർത്താവ് എന്ന നിലയിലും കണ്ടു അപ്പൊ തന്നെ സുഖവിവരം തിരക്കി...... ഇനി സംസാരിക്കാൻ പോകുന്നത് എന്താ എന്ന് എനിക്ക് ഒരു എകദേശരൂപം ഉണ്ട്.... തത്കാലം അത് വേണ്ട.......!




പിന്നെ ഇനിയും നമ്മൾ കാണും ഇതുപോലെ..... അന്ന് നോക്കാം ഇയാൾക്ക് പറയാൻ ഉള്ളത് കേൾക്കണോ വേണ്ടേ എന്ന്.......! 



അപ്പുയേട്ടാ.......! നേത്രയുടെ വിളികേട്ടതും അവൻ അവരെ നോക്കിയിട്ട് കാറിനടുത്തേക്ക് നടന്നു അവന്റെ ഒപ്പം ദേവയും ഓടി പോകും മുന്നേ അല്ലുന് റ്റാറ്റാ പറയാനും മറന്നില്ല......!



അല്ലു അവനെ നോക്കി നിറഞ്ഞ ഒരു പുഞ്ചിരി നൽകി കൊണ്ട് കൈ വീശി കാണിച്ചു....!



കൂടുതൽ സന്തോഷിക്കണ്ട അവൻ എന്റെ മോനാ.... പിന്നെ അവന് അറിയില്ല ഈ നിൽക്കുന്ന മനുഷ്യൻ സ്വന്തം പിതൃത്വം സംശയിച്ചത്..... ഇപ്പൊ അവന് അത് പറഞ്ഞ മനസ്സിലാകില്ല അവന് മനസ്സിലാകുന്ന നാൾ ഞാൻ പറയും അവനോട് അന്ന് അവൻ തീരുമാനിക്കും ഇങ്ങനെ ഒരു അച്ഛനെ വേണോ എന്ന്.......!  നേത്ര അത്രയും പറഞ്ഞു അവനെ ഒന്ന് നോക്കിയിട്ട് കാറിനടുത്തേക്ക് പോയി......! 




അവരുടെ കാർ പോകുന്നത് നോക്കി അല്ലു നിന്നു........!




                                                     തുടരും.....

To Top