വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 19 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


നേത്ര പിറ്റേന്ന് രാവിലെ തന്ന ദേവയെ കൂട്ടി നാട്ടിലേക്ക് പോയി...... രഞ്ജു ആണെങ്കിൽ ആകെ ഞെട്ടിയ അവസ്ഥയിലും എന്തിന് ആണ് അവൾ  ഇത്ര പെട്ടന്ന് നാട്ടിലേക്ക് പോയത് എന്ന് ഒരു പിടിയില്ല......!


അവർ തമ്മിൽ എന്താ സംസാരിച്ചത് എന്നൊന്നും രഞ്ജുന് അറിയില്ല.......!


ബദ്രിക്ക് അവൾ പോയതിൽ ആകെ ഒരു സങ്കടം ഉണ്ട്.പെട്ടന്ന് ഇങ്ങനെ ഒരു പോക്ക് ഒട്ടും പ്രതീക്ഷിച്ചില്ല എന്തിനായിരിക്കും പോയത് താൻ ജീവിതത്തിലേക്ക് ക്ഷണിക്കാത്തതിൽ ആകൊ എന്നൊക്കെ അവന്റെ ചിന്തകാട് കയറി പോയി.....!




അളിയാ.....! ആലോചനയിൽ മുഴുകി ഇരിക്കുമ്പോൾ ആയിരുന്നു രഞ്ജുന്റെ വിളി.



എന്താ ടാ....! കണ്ണുകൾ അടച്ചു തന്നെ ചോദിച്ചു.



ഇന്ന് ഓഫീസിൽ ഒന്നും പോകുന്നില്ലേ.....!



പോണം ഇപ്പോഴല്ല കുറച്ചു കഴിഞ്ഞു.....! ബദ്രി അപ്പോഴും കണ്ണുകൾ അടച്ചു തന്നെ കിടന്നു....!



എന്തെങ്കിലും പ്രശ്നം ഉണ്ടോ ടാ രണ്ടു ദിവസം ആയി ആകെ ഒരു ശോകം.....! അവന്റെ തലയിൽ കൊട്ടി കൊണ്ട് ചോദിച്ചു.



ആകെ എന്തോ ഒരു വല്ലാത്ത അവസ്ഥ ആണ് അറിയില്ല ടാ എന്തോ ഒരു ഒറ്റപ്പെടൽ പോലെ......! നെഞ്ചിൽ ഒന്ന് തടവികൊണ്ട് ബദ്രി പറഞ്ഞു.


രഞ്ജു കള്ളചിരിയോടെ അവന്റെ അടുത്തേക്ക് ഇരുന്നു.



നേത്രപോയതിന്റെ ആണോ.....! രഞ്ജു ചുമ്മ ഒന്ന് എറിഞ്ഞു നോക്കി.



അറിയില്ല ചിലപ്പോൾ ആകാം......!



ഞാൻ ഒരു കാര്യം ചോദിക്കട്ടെ.....! രഞ്ജു അവനോട് ചോദിച്ചു.ബദ്രി അവനെ ഒന്ന് നോക്കി എണീറ്റ് ഇരുന്നു....!



മ്മ്മ് ചോദിക്ക്.....!



നേത്രയെ നമുക്ക് ഈ വീട്ടിൽ കൊണ്ട് വന്നൂടെ ഇവിടെ ഒരാൾ ആയിട്ട്..... എനിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ട്.....! ബദ്രി ഞെട്ടി അവനെ നോക്കി.



അവൾ ഒരിക്കൽ വിവാഹം കഴിഞ്ഞതാണ് ഒരു കുഞ്ഞിന്റെ അമ്മ ആണ്...... അത് കൂടെ നീ ഓർക്കണം.....!



അതിന് എന്താ നിന്റെയും സെക്കന്റ്‌ മാര്യേജ് ആണല്ലോ പോരാത്തതിന് നിനക്ക് ഒരു മോള് ഇല്ലേ....! ബദ്രി അവനെ ആശ്വാസത്തിൽ നോക്കി.....!



അപ്പൊ എനിക്ക് വേണ്ടി ആലോചിക്കുന്ന കാര്യം ആണോ നീ ഉദ്ദേശിച്ചത്....!


പിന്നല്ലാതെ.... എനിക്ക് വേറെ ഒരാളെ ഇഷ്ടം ആണ്..... അത് അല്ല ഇപ്പൊ ഇവിടെ വിഷയം..... നീ പറ ഇത് നമുക്ക് ഉറപ്പിച്ചാലോ....!



വേണ്ട ഡാ രഞ്ജു അത് ശരി ആകില്ല....! അല്ല നീ അവളോട് ഈ കാര്യം സംസാരിച്ചോ......!



രഞ്ജു ഒന്ന് പതുങ്ങി പിന്നെ നേത്രയോട് സംസാരിച്ചത് മുഴുവൻ പറഞ്ഞു......!



വേണ്ടായിരുന്നു രഞ്ജു..... എനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് നിങ്ങൾ അറിയാത്ത.... അതിനിടയിലേക്ക് അവളെ കൂടെ.....! എനിക്ക് ഞാനും എന്റെ പാറുസും മതി അവിടെ ഇനി മറ്റൊരുവൾ വേണ്ട രഞ്ജു........! ബദ്രി ഉറപ്പിച്ചു പറഞ്ഞു.




പക്ഷെ ബദ്രി മോള് വളർന്നു വരുമ്പോൾ അവൾക്ക് ഒരു അമ്മയുടെ സ്നേഹം പരിചരണം ഒക്കെ ആവശ്യം ആയി വരും......!



പ്ലീസ് രഞ്ജു ഇനി ഈ ടോപ്പിക്ക് നമുക്ക് ഇടയിൽ വേണ്ട..... അവളെ എന്നും എന്റെ ഒരു നല്ല ഫ്രണ്ട് ആയി കാണാൻ ഞാൻ ഇപ്പൊ ശ്രമിക്കുന്നുണ്ട് അത് ഒരു പരിധി വരെ ശരി ആകുന്നുമുണ്ട്.......!


രഞ്ജു പിന്നെ കൂടുതൽ ഒന്നും സംസാരിക്കാൻ പോയില്ല.....!കുറച്ചു കഴിഞ്ഞു രണ്ടുപേരും ഒരുമിച്ച് പുറത്തേക്ക് ഇറങ്ങി.......!



💫💫💫💫💫💫💫💫💫💫💫💫💫💫💫


നേത്ര നാട്ടിൽ വന്നിട്ട് കുറച്ചു ദിവസം ആയി. എല്ലാവരെയും പെട്ടന്ന് കാണാൻ തോന്നി അതുകൊണ്ട് ആണ് നാട്ടിലേക്ക് വന്നത് എന്ന് പറഞ്ഞു അവൾ എല്ലാവരോടും....... ശെരിക്കും പറഞ്ഞ എന്തിനാണ് നാട്ടിലേക്ക് നേത്ര വന്നത് എന്ന് അവൾക്ക് അറിയില്ല പെട്ടന്ന് എന്തോ ബദ്രിയെ ഫേസ് ചെയ്യാൻ ഉള്ള മടി ആണോ അതോ ഇനി രഞ്ജുനോട്‌ എന്ത് പറയും എന്നുള്ളത് ആണോ അറിയില്ല.......!



നാട്ടിൽ വന്ന ശേഷം അവിടെ നിന്ന് ആരും വിളിച്ചിട്ടില്ല.... ഇടക്ക് പാറുനെ കാണാൻ തോന്നും നേത്രക്ക് പിന്നെ അത് വേറെ എന്തെങ്കിലും തിരക്കിൽ പെട്ട് പോകും.....



ഒരാഴ്ച കൂടെ നേത്ര നാട്ടിൽ ഉണ്ടാകും അവരുടെ കുടുംബം ക്ഷേത്രത്തിൽ എന്തോ പൂജയും കാര്യങ്ങളും ഉണ്ട് അത് കഴിഞ്ഞു തിരിച്ചു പോകാൻ ആണ് അവളുടെ തീരുമാനം..... അങ്ങനെ നേത്രയും ദേവയും അഗ്നിയും കൂടെ അമ്പലത്തിൽ പോകാൻ ആയി ഇറങ്ങി.....!



യാത്രയിൽ ദേവ അഗ്നിയുടെ ഫോണിൽ എന്തൊക്കെയോ നോക്കി പുറകിൽ ഇരിപ്പുണ്ട്..... നേത്രയും അഗ്നിയും മുന്നിലും.....!



അമ്മു......! എന്തോ ആലോചിച്ചു ഇരുന്ന നേത്ര പെട്ടന്ന് അഗ്നിയെ നോക്കി.




എന്താ പെട്ടന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ നാട്ടിലേക്ക് ഒരു വരവ്.....! അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടോ മോളെ......!

അഗ്നി സംശയത്തിൽ ചോദിച്ചു.



പ്രശ്നം ഒന്നുല്ല ഏട്ടാ.... എന്തോ അവിടെ നിൽക്കാൻ തോന്നിയില്ല.... കുറച്ചു ആയില്ലേ നാട്ടിലേക്ക് വന്നിട്ട്.....! അവൾ ഒരു ചിരിയോടെ പറഞ്ഞു.



മ്മ്.... കുറച്ചു അല്ല കുറച്ചു അധികം ആയി നീ നാട്ടിൽ വന്നിട്ട്.....! അഗ്നി ഒന്ന് അമർത്തി മൂളികൊണ്ട് പറഞ്ഞു.



അവന് എന്തൊക്കെയോ ചോദിക്കണം എന്ന് ഉണ്ടായിരുന്നു എങ്കിലും പിന്നെ വേണ്ട എന്ന് വച്ചു.....! അമ്പലത്തിൽ എത്തിയപ്പോൾ തന്നെ കുഞ്ഞിചെക്കൻ ഉടുപ്പ് ഊരി നേത്രയുടെ കൈയിൽ കൊടുത്തു..... അഗ്നി അത്ഭുതത്തിൽ ചെക്കനെ ഒന്ന് നോക്കി.



ഞാൻ പറഞ്ഞു അമ്പലത്തിൽ പോകുമ്പോൾ ഉടുപ്പ് അഴിച്ചു കൈയിൽ വയ്ക്കണം എന്ന് അതാ.....! അഗ്നിയുടെ നോട്ടം കണ്ടു നേത്ര ചിരിയോടെ പറഞ്ഞു.



നേത്ര ഒരുപാട് നാൾക്ക് ശേഷം ആണ് അമ്പലത്തിൽ വരുന്നത്.... അവൾ ദൈവങ്ങളെ പോലും വിളിക്കാൻ മറന്ന കാലം ആയിരുന്നു മുമ്പ് നേത്രക്ക്.....!



അമ്പലത്തിൽ ഓരോ സ്ഥലവും ശ്രദ്ധയോടെ ചുറ്റി നടന്നു കാണുന്നുണ്ട് ദേവ..... അവന്റെ ഒപ്പം തന്നെ ഓരോന്ന് പറഞ്ഞു അഗ്നിയും ഉണ്ട്.....!



നേത്ര അവരെ ഒന്ന് നോക്കിയിട്ടു അമ്പലത്തിന് പുറത്ത് ഉള്ള ഊട്ട് പുരയുടെ സൈഡിൽ നിന്ന് കുളത്തിലേക്ക് നോക്കി നിന്നു..........! പണ്ട് അല്ലുനോട് ഒപ്പം രണ്ടുമൂന്നു പ്രാവശ്യം വന്നു അമ്പലത്തിൽ അപ്പോഴൊക്കെ അവൻ അവൾക്ക് ആയി ആമ്പൽ പൂക്കൾ പറിച്ചു നൽകിയിട്ടുണ്ട് കുളത്തിൽ നിന്ന് അതൊക്കെ മനസ്സിൽ തെളിഞ്ഞു വന്നു......! 




നേത്ര......! പുറകിൽ നിന്ന് വിളി കേട്ട് ഓർമ്മകളിൽ നിന്ന് നേത്ര പുറത്ത് വന്നു.....!


                                          തുടരും........

To Top