വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 18 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


എന്താ സാർ.....!



തനിക്ക് എന്റെ കഴിഞ്ഞകാലം അറിയില്ലല്ലോ....! അവൾ ഇല്ല എന്ന് തലയനക്കി....!



ഞാൻ ഇവിടെ ആയിരുന്നില്ല ഡോ പഠിച്ചതും വളർന്നതും ഒന്നും.....പഠിക്കുന്നകാലം മുതൽ എനിക്ക് ആലുനേ അറിയാം ആയിരുന്നു.... ആലുന്നു പറഞ്ഞ എന്റെപ്രണയം അലംകൃത......അവൾക്ക് പഠിക്കുന്ന സമയം മുതൽ പിടിവാശി അൽപ്പം കൂടുതൽ ആണ് അത് എനിക്ക് അറിയാം അത് അറിഞ്ഞു തന്നെ ആയിരുന്നു ഞാൻ അവളെ ഇഷ്ടപെട്ടത്......!


അങ്ങനെ പഠിത്തം ഒക്കെ കഴിഞ്ഞു കമ്പനി കാര്യങ്ങൾ സീരിയസ് ആയി നോക്കുന്ന സമയം ആണ്.....അവളും എന്റെ കമ്പനിയിൽ ജോലിക്ക് വരുന്നത്.....! ഞാൻ ഹാപ്പി ആയിരുന്നു കാരണം അവൾ എന്റെ ഒപ്പം ഉണ്ടല്ലോ എന്ന കാര്യത്തിൽ  അച്ഛനും അമ്മയും പോയതിൽ പിന്നെ എനിക്ക് എല്ലാം എന്റെ നന്ദു ആയിരുന്നു......!



അവൾ ഇവിടെ അങ്കിളിന്റെയും ആന്റിയുടെയും ഒപ്പം ആയപ്പോൾ ശെരിക്കും പറഞ്ഞ എന്റെ ഒറ്റപ്പെട്ട ഒരു ജീവിതം ആയിരുന്നു അവിടെക്ക് ആയിരുന്നു ആലുന്റെ വരവ്.....! അവളുമായ് റിലേഷൻ തുടങ്ങിയതിൽ പിന്നെ എന്റെ ഒറ്റപെടൽ മാറി തുടങ്ങി എപ്പോഴുമവൾ എന്റെ ഒപ്പം ഉണ്ടാകും.....!



അമേരിക്കയിൽ ഇവിടെ ഉള്ളത് പോലെ താലിയും സിന്ദൂരവും ആഡംബരമായ ഒരു കല്യാണം തന്നെ വേണം എന്നില്ല ഒരാണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാൻ..... ഞാനും അവളും ലീഗലി വിവാഹം കഴിച്ചിട്ടില്ല.... എങ്കിലും ഓഫീസിൽ അവൾ ജോലിക്ക് വന്നതിൽ പിന്നെ ഒരുമിച്ച് ആയിരുന്നു താമസം......!



ആ ഇടക്ക് ആണ് ഒരിക്കൽ ഇവിടെ നിന്ന് അങ്കിളും ആന്റിയും ഒക്കെ വീഡിയോ കാൾ ചെയ്തപ്പോൾ ആലുനേ കാണുന്നെ അന്ന്  ഞാൻ അവൾ എന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞു പിന്നെ ഒരിക്കൽ വിളിച്ചു ഞാൻ അവളെ മാര്യേജ് ചെയ്തു എന്ന് പറഞ്ഞു......!



അധികം വൈകാതെ ഞങ്ങൾക്ക് ഇടയിലേക്ക് പാറുസ് വന്നു.....അവിടെ മുതൽ ആയിരുന്നു പ്രശ്നങ്ങൾ ആരംഭിച്ചത്......!


അവൻ ഒന്ന് നിർത്തി..... നേത്ര അവന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അവനെ തന്നെ നോക്കി ഇരിപ്പാണ് അവൻ അവളെ ഒന്ന് നോക്കി വീണ്ടും തുടർന്നു.....!




ഞാൻ എന്തും സഹിക്കും ക്ഷമിക്കും പക്ഷെ വിശ്വാസവഞ്ചന എന്നെ കൊല്ലുന്നതിനു തുല്യമാണ് നേത്ര അത് തന്നെ ആണ് ജീവനായി കണ്ട അവൾ എന്നോട് കാണിച്ചത്......! നേത്ര ഇരുന്നിടത്തു നിന്ന് ചാടി എണീറ്റു.




എനിക്ക് കോളേജ് ടൈം മുതൽ ആകെ ഉള്ള ഒരേ ഒരു ശത്രു ആൽബി ആയിരുന്നു.... അവൻ എങ്ങനെ എന്റെ ശത്രു പക്ഷത്തു വന്നു എന്ന് പോലും സത്യം പറഞ്ഞ എനിക്ക് അറിയില്ല....! ആ.... അവന്റെ വാക്ക് കേട്ട് എന്നെ തകർക്കാൻ വന്ന അവന്റെ കാമുകി ആയിരുന്നു ഈ ആലു.....! ബദ്രിയുടെ മുഖത്ത് നിരാശയും ദേഷ്യവും മാറി മാറി വിരിയുന്നത് അവൾ കണ്ടു.




എങ്ങനെ..... എങ്ങനെ അറിഞ്ഞു ആലു ചതിച്ചു എന്ന്....!അവന്റെ നിശബ്ദത കണ്ടവൾ ചോദിച്ചു.



എല്ലാകാലവും എല്ലാവരെയും ചതിക്കാൻ കഴിയില്ല നേത്ര...... അവളോട് നാട്ടിൽ പോകുവാ എന്ന് കള്ളം പറഞ്ഞു ഞാൻ അവിടുന്ന് ഒരു ബിസിനസ്‌ മീറ്റിംഗ് ന് പോയി തിരിച്ചു വരുമ്പോൾ ഞാൻ കണ്ടത്....... ആൽബിക്ക് ഒപ്പം ഇരിക്കുന്ന ആലുനെ ആയിരുന്നു......!ഞാൻ അവരുടെ സംസാരം കുറച്ചു മാത്രം കേട്ടു....എന്റെ ഉള്ളിൽ സംശയം നിറഞ്ഞു രണ്ടു ശത്രുക്കളെ പോലെ ആയിരുന്നില്ല അവരെ ഞാൻ കണ്ടത്........അന്ന് ഞാൻ അവനെ കൊല്ലാതെ കൊന്നു അവന്റെ ജീവൻ ഞാൻ എടുക്കും എന്ന് ആയപ്പോൾ ആണ് അവൾ പറഞ്ഞത് നടന്നത് ഒക്കെ........!



അവൾ എന്നെ ചതിക്കാൻ നോക്കിയത് അല്ല പോലും...... ആദ്യമാദ്യം അവന്റെ ഇഷ്ടത്തിന് ആയിരുന്നു പ്രവർത്തിച്ചത് പിന്നെ പിന്നെ അവനും ആയി വഴക്ക് ആയി..... അങ്ങനെ അവനും ആയി ഉള്ള ബന്ധം എല്ലാം പറഞ്ഞു തീർക്കാൻ അവനെ വിളിച്ചു വരുത്തിയത് ആയിരുന്നു എന്ന്.......!  നേത്ര ഇതൊക്കെ കേട്ട് ഞെട്ടി ഇരിക്കുവാണ് അവൾക്ക് എന്താ ചോദിക്കേണ്ടത് എന്ന് അറിയില്ല.....!




അന്ന് ഞാൻ അവളെ അവനോട് ഒപ്പം ഇറക്കി വിടാൻ തുടങ്ങുമ്പോൾ അവൾ പറഞ്ഞു.... കുഞ്ഞ് എന്റെ ആണെന്നും അവൾക്ക് അതിനെ വേണ്ട എന്നും...... കഷ്ടിച്ച് ഡെലിവറിക്ക് ഒന്നരമാസം പോലും ഇല്ലായിരുന്നു......! ഞാൻ അവളെ അവിടെ നിർത്തി അവനെ വിട്ടു ഡെലിവറി കഴിഞ്ഞു കുഞ്ഞിനെ ഒരു നോക്ക് കാണാൻ പോലും നിൽക്കാതെ അവൾ പോയി നേത്ര......!




പിന്നെ എനിക്ക് മനസ്സിലായി അവൾ ബന്ധം പറഞ്ഞു അവസാനിപ്പിക്കാൻ ആയിരുന്നു അവനെ വിളിച്ചത് എങ്കിൽ ഒരിക്കലും അവൾ കുഞ്ഞിനെ വേണ്ട എന്ന് പറയില്ലായിരുന്നു.......! അതോടെ ഞാൻ ആകെ തകർന്നു അങ്ങ് അറ്റം പോയത് ആയിരുന്നു.....! പിന്നെ ഞാൻ തിരിച്ചു വന്നത് എന്റെ കുഞ്ഞിന് വേണ്ടി ആയിരുന്നു..... പിന്നെ എന്റെ ലോകം എന്റെ മോള് ആയിരുന്നു......!



അവിടെക്ക് തന്നെ ക്ഷണിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട് ഡോ പക്ഷെ അത് ശരി ആകില്ല കാരണം അവൾ വീണ്ടും വരുന്നുണ്ട് ഈ നാട്ടിലേക്ക് എന്തിന് എന്ന് അറിയില്ല വരുന്നു എന്ന് എനിക്ക് വിവരം ലഭിച്ചു കുറച്ചു ദിവസം ആയി....... അവൾ ഒരിക്കലും നല്ലതിന് ആകില്ല ഇവിടെക്ക് വരുന്നത് കുഞ്ഞിന് മേലോ എന്റെ മേലോ അവകാശം പറഞ്ഞു ആകും..... അത് ഒരിക്കലും നല്ല രീതിയിൽ ആകില്ല അവസാനിക്കുന്നതും..... അവിടെ താൻ എന്റെ ഭാര്യ സ്ഥാനത്തു ഉണ്ട് എന്ന് അറിഞ്ഞാൽ ചിലപ്പോൾ അവൾ തന്നെയും മോനെയും കൂടെ ഇതിലേക്ക് വലിച്ചിടും....... അവളുടെ വാശി എങ്ങനെ ആണെന്ന് എനിക്ക് അറിയാം അതുകൊണ്ട് അറിഞ്ഞു കൊണ്ട് ഒരു റിസ്ക്ക് എടുക്കാൻ എനിക്ക് ആഗ്രഹം ഇല്ല.......! നേത്ര അവനെ അത്ഭുതത്തോടെ നോക്കി നിന്നു പോയി.......!



രണ്ടുപേരും പരസ്പരം ഒന്നും മിണ്ടാതെ കുറച്ചു സമയം കൂടെ ഇരുന്നു......!



സാർ...!



മ്മ്മ്.....



ഞാൻ എന്റെ ഒരു സംശയം പറഞ്ഞോട്ടെ....!



മ്മ്മ്....



ചിലപ്പോൾ സാറിന്റെ ആലു പറഞ്ഞത് പോലെ എല്ലാം അവസാനിപ്പിച്ചു പുതിയ ഒരു ജീവിതം തുടങ്ങാൻ ആയി കൂടെ അയാളെ വിളിച്ചു വരുത്തിയത്.....! ബദ്രി അവളെ സൂക്ഷിച്ചു നോക്കി.



കണ്ണുകൊണ്ട് കാണുന്നത് ഒക്കെ ചിലപ്പോൾ സത്യം ആകണം എന്നില്ല സാർ...! അനുഭവത്തിൽ നിന്ന് പറയുന്നത് ആണ്.....! ചിലപ്പോൾ ചില തെറ്റിധാരണകൾ മനഃപൂർവം ഉണ്ടാകുന്നത് ആകാം ഉണ്ടാക്കുന്നതും ആകാം.....!



ദേവേട്ടൻ..... കണ്ണ് കൊണ്ട് കണ്ടത് മാത്രം വിശ്വസിച്ചു അതിന്റെ സത്യമോ സാഹചര്യമോ ചികയാൻ നിന്നിട്ടില്ല എങ്കിൽ ഇന്ന് ഞങ്ങൾ രണ്ടും രണ്ടാകേണ്ട ആവശ്യം ഇല്ലായിരുന്നു.....! അതുകൊണ്ട് സാർ ഒരിക്കൽ കൂടെ ആലു വന്നാൽ അവൾക്ക് പറയാൻ ഉള്ളത് എന്ത് തന്നെ ആയാലും അത് ക്ഷമയോടെ കേട്ട ശേഷം മാത്രം തീരുമാനം എടുക്കുക.......!


പിന്നെ ഞാൻ ദേവട്ടനെ വച്ചു സാറിനെ കംപൈർ ചെയ്തത് അല്ല മറിച്ചു ചൂണ്ടി കാണിക്കാൻ മുന്നിൽ ഒരു ഉദാഹരണം അത്രേ ഉള്ളു......! നമുക്ക് പോയാലോ....! അവൾ പറഞ്ഞു കഴിഞ്ഞതും എണീറ്റു നിന്നു.



ബദ്രി അവളെ ഒന്ന് നോക്കി....പിന്നെ അവളോട് ഒപ്പം എണീറ്റു കാറിൽ രണ്ടുപേരും മൗനത്തെ കൂട്ട് പിടിച്ചു എന്തൊക്കെയോ ചോദിക്കാനും പറയാനും ഇനിയും ബാക്കി ഉണ്ട് പക്ഷെ അത് പുറത്തേക്ക് വരുന്നില്ല.....!



പോകുന്ന വഴി ദേവയെ കൂടെ കൂട്ടി.....! അവളെ വീടിന് മുന്നിൽ ഇറക്കി ബദ്രി കാർ എടുക്കാൻ തുടങ്ങിയതും അവൾ തടഞ്ഞു.....!



എന്താ ഡോ....! അവൻ സംശയത്തിൽ ചോദിച്ചു....



എനിക്ക് പത്തുദിവസം ലീവ് വേണം സാർ.....!



എന്ത് പറ്റി പെട്ടന്ന്.....!



വേണം ഒരു അത്യാവശ്യം ഉണ്ട്....!

കൂടുതൽ ഒന്നും പറയാതെ ദേവയെ കൂട്ടി അവൾ അകത്തേക്ക് പോയി.....!


                                        തുടരും......

To Top