വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 17 വായിക്കൂ...

Valappottukal



രചന: ലക്ഷ്മിശ്രീനു


അല്ലു പിറ്റേന്ന് രാവിലെ തന്നെ അവിടെ നിന്നും ഇറങ്ങി.... അനുന്റെ ഏട്ടനോടും അമ്മയോടും ഒക്കെ അവൻ മാപ്പ് പറഞ്ഞു അച്ഛൻ കാരണം ജീവിതത്തിൽ തോറ്റു പോയ അവനോട് സഹതാപം ആയിരുന്നു എല്ലാവർക്കും.....! അവൻ പോകും മുന്നേ അനുനോട് വീണ്ടും മാപ്പ് ചോദിച്ചു ഒപ്പം അവൾ താലി അഴിച്ചു അവനെ ഏൽപ്പിച്ചു.... ഇനി ഒരിക്കലും തമ്മിൽ കാണാൻ ഇടവരരുതേ എന്ന് ആത്മാർത്ഥമായി തന്നെ രണ്ടുപേരും ആഗ്രഹിച്ചു......! 


അല്ലുന്റെ ജീവിതം ഇനി എങ്ങോട്ട് എങ്ങനെ.....? അച്ഛൻ ചെയ്തു കൂട്ടിയ പാപങ്ങൾ കാരണം ജീവിതം തന്നെ നശിച്ചു പോയവന് ഇനി ഒരു സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ഉണ്ടോ.....?  അറിയില്ല ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി മാറിയിരിക്കുന്നു അവന്റെ മുന്നോട്ട് ഉള്ള യാത്ര....!


💫💫💫💫💫💫💫💫💫💫💫💫💫💫💫


എന്തോ പറയാൻ ഉണ്ട് എന്ന് പറഞ്ഞു ഈ നിൽപ്പ് തുടങ്ങി കുറച്ചു അയാല്ലോ നീരാഞ്ജനം....! നേത്ര പാറുസിനെ ഒരു കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു.



അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.....!



താൻ  വിവാഹം കഴിഞ്ഞത് ആണെന്നോ.... അല്ലെങ്കിൽ ഒരു കുഞ്ഞ് ഉണ്ടെന്നോ.... ഡിവോഴ്സ് ആണെന്നോ... ഒന്നും എനിക്ക് ഇവിടെ വരുമ്പോൾ അറിയില്ലയിരുന്നു..... വന്നു കഴിഞ്ഞപ്പോൾ അറിഞ്ഞു...... അന്ന് മുതൽ മനസ്സിൽ ഒരു ആഗ്രഹം......! അവൻ ഒന്ന് നിർത്തി അവളെ നോക്കി....!



എന്ത് ആഗ്രഹം.....! നേത്ര സംശയത്തിൽ ചോദിച്ചു.



തന്നെ എന്റെ ഏട്ടത്തി ആക്കിയാലോ എന്ന്......! നേത്ര അവനെ നോക്കി.



ബദ്രിയുടെ കാര്യങ്ങൾ ഞങ്ങളെക്കാൾ കൂടുതൽ ഇപ്പൊ തനിക്ക് അറിയാം എന്ന് ആണ് എന്റെ നിഗമനം... കാരണം അവൻ ഇപ്പൊ ഞങ്ങളെക്കാൾ കൂടുതൽ ഇയാളോട് അടുത്തിട്ട് ഉണ്ട്..... അവൻ മാത്രം അല്ല മോളും.....! നേത്ര അവൻ പറയുന്ന എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു....!




അവന്റെ ജീവിതത്തിൽ ഒരു കഴിഞ്ഞകാലം ഉണ്ട് അവൻ ആരോടും പറയാൻ ആഗ്രഹിക്കാത്ത ഒരു കാലം നിന്റെ ജീവിതത്തിലും ഇതുപോലെ ഒരു പാസ്റ്റ് ഉണ്ട്..... അത് അറിയാൻ എനിക്ക് താല്പര്യവും ഇല്ല....!  അവന്റെ മനസ്സിൽ എന്താ എന്ന് അറിയില്ല.... നിങ്ങൾ നല്ല സുഹൃത്തുക്കളല്ലേ.... അപ്പൊ താൻ ഒന്ന് മനസ്സ് വച്ചാൽ പരസ്പരം രണ്ടുപേർക്കും ജീവിതവസാനം വരെ ഒരു കൂട്ടും ആകും പാറുനും ദേവക്കും  അച്ഛന്റെ അമ്മയുടെയും കുറവും മാറും.....! ഇത് ഒന്നും അവൻ പറഞ്ഞു ഞാൻ തന്നോട് പറയുന്നത് അല്ല ഞാൻ തന്നെ കാണാൻ വന്നത് പോലും അവൻ അറിഞ്ഞിട്ടില്ല....! 


രഞ്ജു എല്ലാം പറഞ്ഞു കഴിഞ്ഞു അവളെ നോക്കി......!അവളും അവനെ നോക്കി നിൽക്കുവായിരുന്നു.



അവൻ അവളുടെ കൈയിൽ മുറുകെ പിടിച്ചു.....!



വന്നൂടെ എന്റെ ഏട്ടത്തി ആയിട്ട് അവന് ഒരു കൂട്ടായിട്ട്......! അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു......!



ഇതിനെ കുറിച്ച് ഞാൻ ഇപ്പൊ ഒരു മറുപടി പറയുന്നില്ല..... എനിക്ക് നന്നായി ആലോചിക്കണം..... ഒരിക്കൽ ഞാൻ ആഗ്രഹിച്ചത് ആയിരുന്നു എങ്കിലും കൂടുതൽ ആലോചിക്കാതെ എല്ലാവരുടെയും ഇഷ്ടത്തിന് തിരഞ്ഞെടുത്തത് ആയിരുന്നു എന്റെ കഴിഞ്ഞകാലം.......അവിടെ ഞാൻ ഒന്ന് ചിന്തിച്ചു എന്റെ ഇഷ്ടവും ആ മനുഷ്യന്റെ ഇഷ്ടവും അറിഞ്ഞു തിരഞ്ഞെടുത്ത മതി ആയിരുന്നു എന്റെ ജീവിതം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.....! അതുകൊണ്ട് ഈ കാര്യം ഞാൻ നന്നായി ആലോചിക്കട്ടെ ഇവിടെ ഞാൻ ആരുടെയും വാക്ക് കേട്ട് തീരുമാനം എടുക്കില്ല സ്വയം ആലോചിച്ചു മാത്രമേ എടുക്കു...കാരണം എന്റെ ജീവിതം ആണ് ഒരിക്കൽ പ്രണയം കൊണ്ട് തോറ്റു പോയത്ആണ് എന്റെ ജീവിതം...ഇനിയും വയ്യ അതുകൊണ്ടാ......!തുടക്കം ഗൗരവം നിറഞ്ഞത് ആയിരുന്നു അവളുടെ സംസാരം എങ്കിലും അവസാനം എത്തിയപ്പോൾ  അവളുടെ സ്വരം ഇടറി.......!




മതി ആലോചിച്ചു തീരുമാനം എടുത്ത മതി..... മറുപടി സന്തോഷം തരുന്നത് ആകണം എന്ന് ആത്മാർത്ഥമായി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കും....! രഞ്ജു നിറഞ്ഞ ചിരിയോടെ പറഞ്ഞു.....!



അപ്പൊ നമുക്ക് പോയാലോ....! അവൻ വാചിലേക്ക് നോക്കി ചോദിച്ചു....!



നിങ്ങൾ രണ്ടും പൊക്കോ ഞാൻ കുറച്ചു കഴിഞ്ഞു വരാം.... മോനെ വിളിക്കാൻ ടൈം ആയിട്ടില്ല അത് ആകുമ്പോൾ ഞാൻ ഇവിടുന്ന് ഒരു ടാക്സി വിളിച്ചു വന്നോളാം.....!


അവൻ കൂടുതൽ ഒന്നും പറയാതെ പാറുനെ കൂട്ടി പോയി.... പാറു കുറച്ചു ബഹളം വച്ചു എങ്കിലും നേത്ര അവളെ ഒരു വിധം പറഞ്ഞു അയച്ചു......!



നേത്ര ആളൊഴിഞ്ഞ ഒരു സ്ഥലത്തു ഇരുന്നു...... അവളുടെ മനസ്സിലൂടെ അവളുടെ കഴിഞ്ഞ കാലം ഒരു സ്‌ക്രീനിൽ എന്ന പോലെ തെളിഞ്ഞു വന്നു...! അല്ലുവും ആയി ഉള്ള നിമിഷങ്ങൾ തെളിഞ്ഞു വന്നപ്പോൾ അറിയാതെ കണ്ണുകൾ നിറയാൻ തുടങ്ങി ഉള്ള് ഒന്ന് പിടഞ്ഞു....! അവനോട് ക്ഷണിക്കണം എന്ന് മനസ്സിൽ തോന്നുന്ന നിമിഷം തന്നെ സ്വന്തം പിതൃത്വം സംശയിച്ച അവന്റെ മുഖം മുന്നിൽ വരും......!



ബദ്രിയെ കുറിച്ച് നേത്ര ഒന്ന് ആലോചിച്ചു.... അതികം അറിയില്ല അവനെ കുറിച്ച് ഇതുവരെ അറിഞ്ഞത് വച്ചു അവൻ വളരെ നല്ലൊരു ആള് ആണ് എങ്കിലും ചില കാര്യങ്ങളിൽ ഒരു പൊരുത്തക്കേട് എവിടെയോ തോന്നുന്നുണ്ട്.....! നേത്ര കുറച്ചു സമയം കൂടെ അവിടെ ഇരുന്നു..... മനസ്സ് ആകെ ഇളകി മറിയാൻ തുടങ്ങി അവൾ ബദ്രിയെ വിളിച്ചു ഫ്രീ ആണെങ്കിൽ പാർക്കിൽ വരാൻ പറഞ്ഞു......!



അധികം വൈകിയില്ല ബദ്രി അവിടെ വന്നു.....!



എന്താ ഡോ.... പെട്ടന്ന് പാർക്കിലേക്ക് ഒക്കെ ഒരു വരവ്....!

അവളുടെ അടുത്തേക്ക് വന്നു ചോദിച്ചു....!



എനിക്ക് ഒരു പ്രൊപോസൽ വന്നു.... പയ്യന്റെ വക അല്ല പയ്യന്റെ അനിയന്റെ വക....അങ്ങനെ അവന്റെ ഒപ്പം വന്നത് ആയിരുന്നു.....! നേത്ര ബദ്രിയുടെ മുഖത്ത് നോക്കി ആയിരുന്നു സംസാരിച്ചത് അവന്റെ മുഖത്ത് ഒരു ഞെട്ടൽ വിരിയുന്നത് അവൾ വ്യക്തമായി തന്നെ കണ്ടു......!




എ.... എന്നിട്ട് താൻ എന്ത് തീരുമാനം പറഞ്ഞു......!



ഞാൻ ആലോചിച്ചു പറയാം എന്ന് പറഞ്ഞു.....!



മ്മ്മ്മ്......! അവൻ ഒന്ന് മൂളി അവളുടെ ഒപ്പം ഇരുന്നു.....



നമുക്ക് ഒരുമിച്ച് ഒരു യാത്രയെ കുറിച്ച് ചിന്തിച്ചുടെ.....! നേത്ര അവനെ നോക്കി ചോദിച്ചു.



അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു പിന്നെ എണീറ്റു......!




എനിക്ക് ആഗ്രഹം ഉണ്ട് ഡോ..... ഞാൻ ഇതിനെ കുറിച്ച് സംസാരിക്കാൻ കുറച്ചു ദിവസമായി ആലോചിച്ചത് ആണ്.... പക്ഷെ ഒരു ചെറിയ പ്രശ്നം ഉണ്ട്.... അതിലേക്ക് തന്നെ കൂടെ വലിച്ചിടാനോ തന്നെ അതിന്റെ പേരിൽ പോലും വേദനിപ്പിക്കാൻ എനിക്ക് ആകില്ല....... എനിക്ക് തന്നെ ഇഷ്ടം ആണ്..... തന്റെ കഥകൾ അറിഞ്ഞപ്പോൾ മുതൽ തുല്യദുഃഖം അല്ലെങ്കിലും രണ്ടുപേർക്കും ജീവിതം ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു തന്നിട്ട് ഉണ്ട് അതുകൊണ്ട് ഒരുമിച്ച് ഒരു ജീവിതം സന്തോഷം നിറഞ്ഞത് ആകും എന്നൊക്കെ പക്ഷെ.........! അവൻ ഒന്ന് നിർത്തി അവളെ നോക്കി.... അവൾ ആകാംഷയോടെ അവനെ നോക്കി ഇരിപ്പാണ്.....! 


                                               തുടരും.......

To Top