വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 16 വായിക്കൂ...

Valappottukal



രചന: ലക്ഷ്മിശ്രീനു


ദിവസങ്ങൾ മാറ്റമില്ലാതെ മുന്നോട്ട് പോയി.....!



നേത്രയും ബദ്രിയും ഇപ്പൊ പഴയതിലും കൂടുതൽ അടുത്തു അവർക്ക് ഇടയിൽ സൗഹൃദത്തിന് അപ്പുറം എന്തോ എന്ന് ഉടൽ എടുത്തു തുടങ്ങി.....!



രഞ്ജു അടുത്ത് ഉള്ള ഒരു ഹോസ്പിറ്റലിൽ ജോലിക്ക് കയറി അതുകൊണ്ട് തന്നെ അവന്റെ ചളിയടി കുറച്ചു കേട്ടാൽ മതി എന്നാണ് നമ്മുടെ നേത്രയുടെ അഭിപ്രായം......!



ഓഫീസിൽ പലരും ഇവരുടെ ബന്ധത്തെ പലരീതിയിൽ പറയുന്നുണ്ട്....! പക്ഷെ അത് ഒന്നും അവർ മൈൻഡ് ആക്കാറില്ല..... പക്ഷെ സച്ചു ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട്...... സച്ചു ഇപ്പൊ ഓഫീസിൽ വന്നിട്ട് ഏകദേശം ഒരു മാസം അടുപ്പിച്ചയി ഇതുവരെ നേത്ര അവനോട് ഒരക്ഷരം മിണ്ടിയിട്ടില്ല..... അവൻ പലപ്രാവശ്യം സംസാരിക്കാൻ അവസരം നോക്കി എങ്കിലും അതും നടന്നില്ല......!



കമ്പനിയിൽ പുതിയ ഒരു നിയമം കൂടെ കൊണ്ട് വന്നിട്ടുണ്ട് ബദ്രി....... ഓരോ ആളുകൾക്ക് ഉള്ള വർക്ക് രാവിലെ കൊടുക്കും അത് എപ്പോ കഴിയുന്നോ അപ്പോൾ തന്നെ പോകാം..... വല്യ വർക്കുകൾ ഒക്കെ ചിലപ്പോൾ ചിലർക്ക് കിട്ടാറുണ്ട് അങ്ങനെ എങ്കിൽ രാത്രി അവരോട് ഒപ്പം ബദ്രിയും ഉണ്ടാകും......! വർക്ക്‌ കഴിഞ്ഞു ആരും കമ്പനിയിൽ നിൽക്കാൻ പാടില്ല....!



അങ്ങനെ നേത്ര അവളുടെ വർക്ക്‌ കഴിഞ്ഞു പോകാൻ തുടങ്ങുമ്പോൾ ആണ് സച്ചു അവളെ ബലമായി പിടിച്ചു നിർത്തുന്നത്......! ബദ്രി പുറത്തേക്ക് എന്തോ ആവശ്യം ആയിട്ട് പോയിരുന്നു.....!



എന്താ സുദേവ്.....! വഴിയിൽ തടഞ്ഞു നിർത്തിയ സച്ചുനോട് നേത്ര കുറച്ചു ഗൗരവത്തിൽ തന്നെ ചോദിച്ചു.



ഏട്ടത്തി.....! അവന്റെ വിളികേട്ട് നേത്ര ദേഷ്യത്തിൽ അവനെ നോക്കി.



നേത്രഗ്നി.... അത് ആണ് എന്റെ പേര് നിനക്ക് വേണേൽ അത് വിളിക്കാം.... അല്ലാതെ പഴയ ബന്ധം പുതുക്കാൻ ശ്രമിക്കരുത്.... ആ ബന്ധം ഒക്കെ ഞാൻ അറുത്തു മുറിച്ചു കളഞ്ഞത് ആണ്.....! അവളുടെ ഓരോ വാക്കും കൂരമ്പ് പോലെ ആയിരുന്നു.



സൊ.... സോറി.....!  അവൻ വേഗം പറഞ്ഞു കാരണം അവളുടെ അപ്പോഴത്തെ മുഖഭാവം അവനെ ഒന്ന് ഭയപ്പെടുത്തി....!



അവൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ ആണ് നേത്രക്ക് വിളി വന്നത്.....!



അമ്മ........! ഓഫീസിലേക്ക് കയറി വരുന്ന രഞ്ജുവും അവന്റെ കൈയിൽ നിന്ന് താഴെ ഇറങ്ങാൻ പിടക്കുന്ന പാറുസും....!

ഓഫീസിൽ ഇരുന്നവർ എല്ലാം ഞെട്ടി പാറുനെ ഓഫീസിൽ ഒന്ന് രണ്ടു പ്രാവശ്യം ബദ്രിയുടെ ഡ്രൈവർ കൊണ്ട് വന്നിട്ടുണ്ട് അതുകൊണ്ട് അവളെ എല്ലാവർക്കും അറിയാം..... പക്ഷെ രഞ്ജുനെ ആർക്കും അങ്ങനെ അറിയില്ല...... പാറുന്റെ അമ്മ എന്ന് ഉള്ള വിളി ആണ് അവിടെ പലർക്കും സംശയം തോന്നാൻ കാരണം.....! 



അപ്പോഴേക്കും കുഞ്ഞി പെണ്ണ് രഞ്ജുന്റെ കൈയിൽ നിന്ന് താഴെ ഇറങ്ങി കുലുങ്ങി കുലുങ്ങി ഓടാൻ തുടങ്ങിയിരുന്നു.....! നേത്ര കൈയിൽ എടുത്ത ബാഗ് അവിടെ വച്ചിട്ട് കുഞ്ഞിപെണ്ണിനെ വാരി എടുത്തു.....!



അമ്മേടെ കുഞ്ഞിപാറു ഇത് എവിടെ പോവാ....! പാറുനെ എടുത്തുയർത്തി കൊണ്ട് ചോദിച്ചു.



നാൻ അമ്മയെ കാനാൻ വന്നത്....!നേത്ര സംശയത്തിൽ രഞ്ജുനെ നോക്കി...!



എന്നെ നോക്കണ്ട അമ്മയെയും അച്ഛനെയും കാണണം എന്ന് പറഞ്ഞു ഒറ്റകാലിൽ നിൽപ്പ് ആയിരുന്നു.... ഞാൻ ഹോസ്പിറ്റലിൽ നിന്ന് വന്നപ്പോൾ വീട് എടുത്തു തിരിച്ചു വയ്ക്കാറാക്കി ഭയങ്കര കരച്ചിൽ ആയിരുന്നു അതാ കൊണ്ട് വന്നത്.....! പാറുനെ കൂർപ്പിച്ചു നോക്കി രഞ്ജു പറഞ്ഞു.


നേത്ര പാറുനെ നോക്കി മുഖം ഒക്കെ ചുവന്നിട്ടുണ്ട് നന്നായി....!



സാർ ഇല്ല ഇവിടെ പുറത്ത് പോയി നമുക്ക് ഇറങ്ങാം പോകുന്ന വഴി വിളിച്ചു നോക്കാം....!

നേത്ര പറഞ്ഞു.......!



നേത്രയുടെ ബാഗ് രഞ്ജു ആണ് എടുത്തത് അവൾ എടുക്കാൻ തുടങ്ങിയപ്പോൾ..... സച്ചു ഇതൊക്കെ കണ്ടു ആകെ കൺഫ്യൂഷൻ ആയിട്ട് നിൽപ്പുണ്ട്......! അവൾ അവനെ ഒന്ന് നോക്കി പിന്നെ പാറുനെയും കൊണ്ട് രഞ്ജുന്റെ പുറകെ ഇറങ്ങി.....!



ഓഫീസിൽ പിന്നെ എല്ലാവർക്കും അത് ആയി ചർച്ച.....! സച്ചു ഉള്ളിലേ സംശയങ്ങൾ ആരോടും ചോദിക്കാനോ പറയാനോ ആകാതെ അവന്റെ സീറ്റിലേക്ക് പോയി ഇരുന്നു.....!



രഞ്ജു നേരെ വീട്ടിൽ പോകാതെ പാർക്കിലേക്ക് ആണ് ഡ്രൈവ് ചെയ്തത് നേത്ര ഒന്ന് സംശയിച്ചു പിന്നെ പാറുന്റെ ഇഷ്ടത്തിന് ആകും എന്ന് കരുതി ഒന്നും മിണ്ടിയില്ല......!



പാർക്കിൽ വൈകുന്നേരം ആയത് കൊണ്ട് തന്നെ അങ്ങും ഇങ്ങും ഒക്കെ ആയി കുറച്ചു ആളുകൾ ഉണ്ട്.....!

പാറു നേത്രയേ ചുറ്റിപിടിച്ചു ആണ് ഇരിപ്പ്....!



താൻ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നത്....! നടക്കുന്നതിനിടയിൽ നേത്ര ചോദിച്ചു..... രഞ്ജു അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.....!



മാഡം ഇവിടെ എത്തിയിട്ട് ആണോ ചോദിക്കുന്നത് എന്തിനാ കൊണ്ട് വന്നത് എന്ന്.....! അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.....!പിന്നെ അവനോട് മിണ്ടാതെ പാറുനെ താഴെ നിർത്തി അവളുടെ കൈയിൽ പിടിച്ചു മുന്നോട്ട് നടന്നു.....!



നേത്ര.....! അവൾ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി. സാധാരണ അവളുടെ പേര് വിളിക്കാറില്ല നേത്രം നേത്രം അങ്ങനെ വിളിക്കു അവന്റെ വിളികേട്ട് ഒന്ന് സൂക്ഷിച്ചു നോക്കി.....! 




എന്താ നീരാഞ്ജനം പതിവ് ഇല്ലാതെ പേര് വിളിക്കുന്നല്ലോ.....! അവൾ ചിരിയോടെ ചോദിച്ചു.



എനിക്ക് തന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് കുറച്ചു സീരിയസ് ആണ്......! അവന്റെ മുഖഭാവത്തിൽ നിന്ന് തന്നെ അത് വ്യക്തമായിരുന്നു.....! 


എന്താ സംസാരിക്കാൻ ഉള്ളത്.......!


💫💫💫💫💫💫💫💫💫💫💫💫💫💫💫


അല്ലുവും അനുവും അവളുടെ നാട്ടിൽ ആണ് ഇപ്പൊ കേസിന്റെ കാര്യത്തിന് വേണ്ടി രണ്ടുപേരും ഓട്ടത്തിൽ ആണ്....!


അല്ലു അനു രണ്ടുപേരും നല്ല സുഹൃത്തുക്കൾ ആണ് ഇപ്പൊ..... താലി കെട്ടി എന്നല്ലാതെ അനുവും ആയി ഉള്ള ബന്ധം ലീഗലിൽ നിലവിൽ ഇല്ല.... ഇടക്ക് അനു അങ്ങനെ ചെയ്തു എന്ന് പറഞ്ഞു അല്ലുനെ വെറുതെ ഭീഷണി പെടുത്തിയത് ആയിരുന്നു.......!



അനു അവളുടെ ഏട്ടൻ പുറത്ത് ഇറങ്ങി കഴിഞ്ഞാൽ പിന്നെ അല്ലുന്റെ വീട്ടിൽ ഉണ്ടാകില്ല എന്ന് അവനോട് പറഞ്ഞു...... അല്ലു തന്നെ അവന്റെ അച്ഛൻ ചെയ്ത ചെറ്റത്തരം അമ്മയോടും മറ്റുള്ളവരോടും പറഞ്ഞു...... മാപ്പ് ചോദിക്കാനോ അവളോട് പോകരുത് എന്ന് പറയാനോ ഉള്ള അവകാശം ആർക്കും ഉണ്ടായിരുന്നില്ല.....! 




എന്തോ കാര്യമായ ആലോചനയിൽ ആണല്ലോ.....! അല്ലു അനുന്റെ വീട്ടിൽ ആണ് ഇപ്പൊ അവൻ പുറത്ത് വരാന്തയിൽ ഇരുന്നു ഓരോന്ന് ആലോചിക്കുമ്പോൾ ആയിരുന്നു അവളുടെ ചോദ്യം.....!



ഞാൻ തന്നെ കുറിച്ച് ആലോചിച്ചത് ആണ്....!ഒരു ചിരിയോടെ പറഞ്ഞു.



എന്നെ കുറിച്ച് എന്ത് ആലോചിക്കാൻ....!



നാളെ ഞാൻ ഇവിടുന്ന് പോകും പിന്നെ ഒരിക്കലും നമ്മൾ തമ്മിൽ കാണില്ലല്ലോ.....! അവൻ അവളെ നോക്കി ചോദിച്ചു.



ഇനി നമ്മൾ കാണേണ്ട ആവശ്യം ഉണ്ടോ..... ഇല്ല ഞാൻ വന്നത് അയാളെ കൊല്ലാൻ ആയിരുന്നു പക്ഷെ അയാൾ പോയി.... അയാൾ ചെയ്തു കൂട്ടിയത് ഒക്കെ ഇപ്പൊ ഇയാൾ തിരുത്തി കൊണ്ട് ഇരിക്കുവല്ലേ.......! അവൻ ഒന്നും മിണ്ടിയില്ല.



പിന്നെ ഈ താലി ഇത് ഞാൻ നാളെ അഴിച്ചു തരും.... അതികം വൈകാതെ മറ്റൊരു താലി എന്റെ കഴുത്തിൽ വീഴും.....! അവൻ സംശയത്തിൽ നോക്കി.



എന്റെ ഏട്ടന്റെ സുഹൃത്ത് ആണ് അരവിന്ദ്..... കുഞ്ഞിലേ മുതൽ ഉള്ള ഇഷ്ടം ആയിരുന്നു..... വീട്ടിൽ അറിയാം രണ്ടു വീട്ടിൽ ഉള്ളവരും കുഞ്ഞിലേ പറഞ്ഞു വച്ചത് ആയിരുന്നു..... അനു അരവിന്ദന് ഉള്ളത് ആണെന്ന്... അതിനിടയിൽ ആയിരുന്നു എല്ലാം മാറി മറിഞ്ഞത്..... പക്ഷെ അന്നും എന്നെ ചേർത്ത് പിടിച്ചിട്ടെ ഉള്ളു ആള്......!  അല്ലു വെറുതെ ഒന്ന് പുഞ്ചിരിച്ചു..... വീണ്ടും വീണ്ടും തോറ്റു പോയവന്റെ പുഞ്ചിരി.....!


                                            തുടരും................

To Top