വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 15 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


രാവിലെ ഓഫീസിൽ പോകാൻ ഇറങ്ങുമ്പോൾ ആണ് അടുത്ത പുകില് ഇന്ന് രഞ്ജു കൂടെ ഉണ്ട് എന്ന് പറഞ്ഞു അവൻ ഡ്രൈവിംഗ് സീറ്റിൽ കയറി ബദ്രി നേത്രയേ നോക്കി അപ്പോഴേക്കും അവൾ വിളിച്ച ടാക്സി വന്നിരുന്നു അത് കണ്ടപ്പോൾ തന്നെ ബദ്രിയുടെ മുഖം മാറി.....!



എന്ത് പറ്റി നേത്ര.....! അവൾ ദേവയെ കാറിലേക്ക് ഇരുത്തി...!


നമ്മൾ എന്നും ഒരുമിച്ച് പോയി വരുമ്പോൾ അത് പലരീതിയിലും വ്യാഖ്യാനിക്കും സാർ ഇന്നലെ പറഞ്ഞ പോലെ അവരുടെ ചിലവിൽ അല്ല നമ്മൾ കഴിയുന്നത് എങ്കിലും.... ഡിവോഴ്സ് ആയ ഒരു സ്ത്രീ കൂടെ മറ്റാരും ഇല്ല അത് കണ്ടു അവർ പലതും പറഞ്ഞു ഉണ്ടാക്കും അത് ചിലപ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നതിന് അപ്പുറം ആയിരിക്കും എന്തൊക്കെ എങ്ങനെ ഒക്കെ എന്ന് പറഞ്ഞലും ഞാൻ ഒരു പെണ്ണ് അല്ലെ.....! ബദ്രി ഒന്നും മിണ്ടാതെ കാറിലേക്ക് കയറി.



നേത്ര അവനെ ഒന്ന് നോക്കിയിട്ട് കാറിലേക്ക് കയറി....! അവൾ പോയി കഴിഞ്ഞിട്ടും കാർ എടുക്കാതെ എന്തോ ആലോചിച്ചു ഇരിക്കുന്ന രഞ്ജുനെ കണ്ടു ബദ്രിക്ക് ദേഷ്യം വന്നു......!



കാർ എടുക്കെടാ മൈ @#% അവന്റെ കോപ്പിലെ സ്വപ്നം കാണൽ.....! ബദ്രിയുടെ അലർച്ച കേട്ടതും അവൻ കാർ സ്റ്റാർട്ട്‌ ആക്കി......!



കുറച്ചു ദൂരം എത്തിയപ്പോൾ രഞ്ജു അവനെ ഒന്ന് നോക്കി മുഖത്തെ ദേഷ്യം ഒക്കെ കുറഞ്ഞിട്ടുണ്ട്.....!



അളിയാ.... നേത്ര കല്യാണം കഴിഞ്ഞത് ആയിരുന്നോ.....! രഞ്ജു പതിയെ ചോദിച്ചു. ബദ്രി അവനെ സൂക്ഷിച്ചു നോക്കി.



അവൾ അത് മാത്രം അല്ലല്ലോ പറഞ്ഞത് കല്യാണം കഴിഞ്ഞു ഒരു കൊച്ചും ഉണ്ട് ഡിവോഴ്സ് ആയതും ആണ്..... എന്തേ ഇനി എന്തെങ്കിലും അറിയാൻ ഉണ്ടോ.....!



അവളെ കണ്ട കല്യാണം കഴിഞ്ഞത് ആണെന്നോ ഒരു കുഞ്ഞിന്റെ അമ്മ ആണെന്നോ പറയില്ല അളിയാ......! ബദ്രി അവനെ സൂക്ഷിച്ചു നോക്കി......



എന്താ നിന്റെ ഉദ്ദേശം.....! ബദ്രി സംശയത്തിൽ ചോദിച്ചു.



എനിക്ക് എന്ത് ഉദ്ദേശം എനിക്ക് പ്രതേകിച്ചു ഉദ്ദേശം ഒന്നുല്ല ഞാൻ എന്റെ മനസ്സിൽ തോന്നിയ കാര്യം പറഞ്ഞു എന്നേ ഉള്ളു......! രഞ്ജു അവനെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു.



മ്മ്മ്...! ചുമ്മാ ഓരോന്ന് പറഞ്ഞു അവളെ ദേഷ്യം പിടിപ്പിക്കാൻ നോക്കണ്ട ആള് നോക്കാതെ പ്രതികരിക്കും അവൾ.....! ബദ്രി അത്രയും പറഞ്ഞു ഫോൺ എടുത്തു അതിൽ നോക്കി ഇരുന്നു.....!


രഞ്ജു അവനെ ഒന്ന് നോക്കിയിട്ട് ഡ്രൈവ് ചെയ്യാൻ തുടങ്ങി...!



ബദ്രി ഓഫീസിൽ എത്തുമ്പോൾ നേത്ര അവളുടെ സീറ്റിൽ ഇരിപ്പുണ്ട്.. അവൻ അവളെ മൈൻഡ് ചെയ്യാൻ പോയില്ല.....!


അവളും പിന്നെ അവനെ നോക്കാൻ പോയില്ല അവളുടെ ജോലിയിലേക്ക് മുഴുകി......



ഏകദേശം പതിനൊന്നു മണി ആയപ്പോൾ നേത്ര ഒരു ഫയൽ എടുത്തു ബദ്രിയുടെ അടുത്തേക്ക് പോയി.....!


സാർ....! അവൻ ഫോണിൽ എന്തോ നോക്കി ഇരിക്കുവായിരുന്നു അപ്പോഴേക്കും ആണ് നേത്ര അവനെ വിളിച്ചത് അവൻ മുഖം ഉയർത്തി അവളെ ഒന്ന് നോക്കി പിന്നെ ഫയൽ വാങ്ങി അതിൽ തിരുത്താൻ ഉള്ളത് ഒക്കെ പറഞ്ഞു കൊടുത്തു..! അവൾ അവനെ ഒന്ന് നോക്കി മുഖം വീർപ്പിച്ചു ആണ് ഇരിപ്പ്......!



രാവിലെ ഉള്ള ടി ബ്രേക്ക്‌ ആയപ്പോൾ പതിവ് ഇല്ലാതെ എന്തോ നേത്രക്ക് ഒരു കോഫി കുടിക്കാൻ തോന്നി അങ്ങനെ നേത്ര അവളുടെ ഫോണും എടുത്തു പോയി..... പതിവ് ഇല്ലാതെ അവൾ പോകുന്നത് കണ്ടു ബദ്രി ഒന്ന് സൂക്ഷിച്ചു നോക്കി..... പോകുന്ന വഴി അവനെ നോക്കാനും നേത്ര മറന്നില്ല.....!



ബദ്രി കുറച്ചു സമയംകൂടെ അവിടെ ഇരുന്നു പോയി എണീറ്റ് പുറത്തേക്ക് പോയി.....!



നേത്ര അഗ്നിയെ വിളിച്ചു കുറച്ചു നേരം സംസാരിച്ചു.... പിന്നെ എണീറ്റ് അകത്തേക്ക് പോകാൻ തുടങ്ങുമ്പോൾ ആണ് ബദ്രി അങ്ങോട്ട്‌ വന്നത് അവനെ കണ്ടു നേത്രക്ക് ഒരു കുസൃതി തോന്നി അവൾ അവനെ കാണാത്ത പോലെ പോകാൻ തുടങ്ങിയതും അവൻ അവളുടെ കൈയിൽ കയറി പിടിച്ചു......!


നേത്ര ഒന്ന് ഞെട്ടി.... നേത്ര മാത്രം അല്ല ചുറ്റും കുറച്ചു സ്റ്റാഫ് ഉണ്ടായിരുന്നു അവരും ഞെട്ടി..... അവൻ ആണെങ്കിൽ അവളെ ഒറ്റ വലിക്ക് അവന്റെ മുന്നിലേക്ക് പിടിച്ചു വലിച്ചു പക്ഷെ വലിച്ചതിന്റെ ബലം കുറച്ചു കൂടി പോയത് കൊച്ച് ചെറുത് ആയി ഒന്ന് തെന്നി കൃത്യമായി അവന്റെ കൈക്കുള്ളിൽ തന്നെ വന്നു വീണു......!



ഈ പ്രാവശ്യം ബദ്രി ഞെട്ടി കാരണം അവളെ അവന്റെ മുന്നിലേക്ക് പിടിച്ചു വലിച്ചത് ആണ് പക്ഷെ അവൾ അവന്റെ നെഞ്ചിലേക്ക് വന്നു വീഴും എന്ന് കരുതിയില്ല......!


പരസ്പരം മുഖത്തേക്ക് നോക്കിയപ്പോൾ രണ്ടുപേർക്കും കണ്ണുകൾ തമ്മിൽ പിൻവലിക്കാൻ അകാത്ത വിധം ആഴ്ന്നിറങ്ങും പോലെ തോന്നി.....! പെട്ടന്ന് എന്തോ ഓർത്ത ബദ്രി അവളെ നേരെ നിർത്തി.....!



സോറി.....!  അവളെനേരെ പിടിച്ചു നിർത്തി പറഞ്ഞു.അവൾ അവനെ നോക്കി പിന്നെ ചുറ്റും ഒന്ന് നോക്കി... ബദ്രി ദേഷ്യത്തിൽ ചുറ്റും ഒന്ന് നോക്കി അതോടെ എല്ലാവരും അവരുടെ കാര്യങ്ങൾ നോക്കി.....!



രണ്ടുപേരും അവിടെ ഉള്ള ഒരു ഒഴിഞ്ഞ സീറ്റിൽ ഇരുന്നു....!ഒന്നും മിണ്ടിയില്ല രണ്ടുപേരും പരസ്പരം ഒന്ന് നോക്കി പിന്നെ രണ്ടുപേരും ചിരിച്ചു......!



എന്താ പറ്റിയെ സാറിന് എന്തിനാ എന്റെ കൈയിൽ കയറി പിടിച്ചേ......!

ബദ്രി അവളെ നോക്കി നന്നായി ഒന്ന് ചിരിച്ചു.



അത് നീ എന്നെ കണ്ടു മൈൻഡ് ഇല്ലാതെ പോയപ്പോൾ ചെറുത് ആയി ദേഷ്യം വന്നു അതാ പിടിച്ചത്.... നീ ഇത്രക്ക് ആരോഗ്യം ഇല്ലാതെ ആണ് ഇരിക്കുന്നത് എന്ന് ഞാൻ അറിഞ്ഞോ നാവിന് മാത്രം ആണ് ഇച്ചിരി നീളവും ബലവും എന്ന് നീ എന്റെ നെഞ്ചത്ത് വന്നു വീണപ്പോൾ ആണ് മനസ്സിലായത്.....!


അവനെ സൂക്ഷിച്ചു ഒന്ന് നോക്കി നേത്ര....!



അല്ല എന്നോട് ഉള്ള ദേഷ്യം തീർന്നോ....! നേത്ര ചെറിയ ചിരിയോടെ ചോദിച്ചു.



സത്യം പറഞ്ഞ അപ്പോൾ ദേഷ്യം തോന്നി പിന്നെ നീ പറഞ്ഞത് ശരി ആണെന്ന് തോന്നി....!

അവൻ അവളെ നോക്കി പറഞ്ഞു....!രണ്ടുപേരും പരസ്പരം ഒന്ന് നോക്കി എന്തോ ഒരു ചമ്മൽ തോന്നി രണ്ടുപേർക്കും പിന്നെ ഒന്നും സംസാരിക്കാൻ തോന്നിയില്ല......!



സാർ ഞാൻ പോട്ടെ ബ്രേക്ക്‌ ടൈം കഴിഞ്ഞു.....! അവൾ അവിടെ നിന്ന് എണീറ്റ് പറഞ്ഞു.



ഞാനും വരുവാ ഡോ താൻ പതിവ് ഇല്ലാതെ ഇങ്ങോട്ട് വന്നത് കൊണ്ട് തന്റെ കൂടെ വന്നതാ ഞാൻ......!



രണ്ടുപേരും ഒരുമിച്ച് ഓഫീസിലേക്ക് കയറിയതും സച്ചു മാനേജർനെ കണ്ടു തിരിഞ്ഞതും ഒരുമിച്ച് ആയിരുന്നു..... പരസ്പരം എന്തോ പറഞ്ഞു തൊട്ട് ഉരുമി 

വരുന്ന നേത്രയേയും ബദ്രിയെയും കണ്ടു സച്ചു ഒന്ന് നോക്കി......


സച്ചു നേത്രയേ കണ്ണെടുക്കാതെ നോക്കി.... പഴയ നേത്രയിൽ നിന്ന് വല്യ മാറ്റം ഒന്നും അവളിൽ കണ്ടില്ല.....!



ഇപ്പൊ ക്യാൻറ്റീനിൽ ഒരു ആടാർ സീൻ കഴിഞ്ഞേ ഉള്ളു നൈഹ മിക്കവാറും സാറ് ഇവളുടെ മുന്നിൽ വീഴും.....! സ്റ്റാഫ്‌സ് തമ്മിൽ പതിയെ പറഞ്ഞത് സച്ചു കേട്ടു......!



അപ്പോഴേക്കും അവർ നടന്നു അവന്റെ അടുത്ത് എത്തിയിരുന്നു..... നേത്ര സച്ചുനെ കണ്ടു അതികം ഞെട്ടിയിട്ട് ഒന്നുല്ല കാരണം അവൾക്ക് അറിയാം ആയിരുന്നു ഇങ്ങനെ ഒരു കൂടി കാഴ്ച ഉണ്ടാകും എന്ന്..... അവൾ അവനെ കണ്ട ഭാവം പോലും കാണിക്കാതെ സ്വന്തം സീറ്റിലേക്ക് പോയി......!



ബദ്രി അവന്റെ അടുത്തേക്ക് വന്നു നാളെ വന്നു ജോയിൻ ചെയ്യാൻ പറഞ്ഞു.... സച്ചു അപ്പോൾ തന്നെ പോയി... പോകും മുന്നേ അവൻ നേത്രയേ ഒന്ന് നോക്കി പക്ഷെ അവൾ അവനെ ഒന്ന് മുഖം ഉയർത്തി നോക്കുക കൂടി ചെയ്തില്ല......!


                                           തുടരും.........

To Top