വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 14 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


എന്താ പറയാൻ ഉള്ളത്.....! അവനെ നോക്കി ചോദിച്ചു.



തന്റെ അമ്മയും ചേട്ടനും ഇപ്പൊ എവിടെ ആണ്.....! അവൻ ചെറിയ പരിങ്ങലോടെ ആണെങ്കിലും ചോദിച്ചു.



എന്തിനാ അറിഞ്ഞിട്ട് അവരെ കൂടെ കൊല്ലാൻ ആണോ....! അവൾ ദേഷ്യത്തിൽ ചോദിച്ചു.


അല്ലു അവളെ ഒന്ന് നോക്കി.....!



എനിക്ക് കൊല്ലാൻ ഒന്നും അല്ല..... എന്റെ അച്ഛൻ എന്ന് പറയുന്ന മനുഷ്യൻ കാരണം ജീവിതത്തിൽ തോറ്റു പോയവനാ ഞാൻ...... അത് നിനക്കും അറിയാം..... അയാളുടെ കൈയിലെ പാവയായ് മാറി ഒടുവിൽ സ്വന്തം പിതൃത്വം വരെ സംശയിച്ച ദുഷ്ടൻ.......! അതുകൊണ്ട് എനിക്ക് ആ മനുഷ്യന്റെ പാത ഇനി പിൻതുടരാൻ ഇല്ല......! 

അനു അവൻ പറയുന്നത് ശ്രദ്ധിച്ചു ഇരുന്നു.



എനിക്ക് അയാൾ കാരണം നിനക്ക് ഉണ്ടായ എല്ലാ നഷ്ടവും നികത്താൻ ആകില്ല അനു..... ഒരു പെണ്ണിന് ഏറ്റവും വിലപ്പെട്ടത് അവളുടെ മാനം തന്നെ ആണ് അത് ഒരിക്കലും എനിക്ക് തിരിച്ചു തരാൻ ആകില്ല..... അതുപോലെ നിന്റെ അച്ഛന്റെ ജീവനും......! നിന്റെ അമ്മക്ക് ആകെ തുണയാവേണ്ടത് നിന്റെ ഏട്ടൻ ആണ്...... ആരാ എവിട എന്നൊന്നും എനിക്ക് അറിയില്ല...... അയാൾ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ആകില്ല എന്ന് അറിയാം......! എങ്കിലും നിന്റെ ഏട്ടനെ ജയിലിൽ നിന്ന് ഇറക്കാൻ എന്നെ കൊണ്ട് ആകുന്നത് ഒക്കെ ഞാൻ ചെയ്യാം......!


അനു അവനെ ഒന്ന് നോക്കി അവന്റെ മുഖം കണ്ടാൽ അറിയാം അതൊക്കെ അവൻ അവന്റെ ഉള്ളിൽ നിന്ന് പറയുന്നത് ആണെന്ന്.....!



ചേട്ടൻ******ജയിലിൽ ആണ് ഉള്ളത് കേസ് ആദ്യം ഒക്കെ നടത്തി പക്ഷെ പിന്നെ ആയപ്പോൾ കാശ് തികയാതെ വന്നു.....ശിക്ഷ തീരാൻ ഇനിയും വർഷങ്ങൾ ബാക്കി ഉണ്ട്.....!

അവൾ ദൂരെ നോക്കി പറഞ്ഞു....



മ്മ്മ്...... താൻ കിടന്നോ ഞാൻ ഒന്ന് അന്വേഷിച്ചിട്ട് പറയാം.....!


അവൾ അവനെ ഒന്ന് നോക്കിയിട്ട് കിടന്നു... അല്ലുവും എന്തൊക്കെയോ ആലോചിച്ചു കിടന്നു.......!



ആൻവി......! അവന്റെ വിളികേട്ട് അവൾ ഒന്ന് മൂളി.



അമ്മ വിളിക്കാറുണ്ടോ.....!



മ്മ്മ്.... ഇടക്ക്....!



അമ്മയെ കാണാൻ തോന്നുന്നില്ലേ.....!അവൾ ഒന്നും മിണ്ടിയില്ല..... അവനും പിന്നെ ഒന്നും ചോദിക്കാൻ പോയില്ല.....!പരസ്പരം ഒന്നും മിണ്ടാതെ ഒരേ കാര്യത്തെ കുറിച്ച് ചിന്തിച്ചു രണ്ടുപേരും എപ്പോഴോ മയങ്ങി പോയി....! 

💫💫💫💫💫💫💫💫💫💫💫💫💫💫💫


രാവിലെ എന്നത്തേയും പോലെ നേത്ര ഉണർന്നു.....! തലമുടി ഒന്ന് ചുറ്റികെട്ടിയിട്ട് ദേവയെ നോക്കി.കള്ളചെക്കൻ രാത്രി ഉറക്കത്തിൽ മാമൻ എന്നും ആമിമ്മ എന്നും ഒക്കെ പറയുന്നത് അവൾ കേട്ടിരുന്നു.....! അവനെ ഒന്ന് തലോടി നെറ്റിയിൽ ചുംബിച്ചു അവൾ എണീറ്റ് ഫ്രഷ് ആകാൻ പോയി......!



ഫ്രഷ് ആയി വന്നു ഒന്നുടെ ദേവയെ നോക്കിയിട്ട്.... നേരെ കിച്ചണിൽ പോയി.... രാത്രി ചെറുത് ആയി മഴ പൊടിഞ്ഞത് നേത്ര കേട്ടിരുന്നു അതുകൊണ്ട് മുറ്റമടിക്കാൻ ഇറങ്ങിയില്ല. പിന്നെ ദേവക്ക് ഉള്ള പാല് തിളപ്പിച്ച്‌ തണുക്കാൻ വച്ചിട്ട് അവൾക്ക് ഉള്ള ചായയും എടുത്തു പുറത്തേക്ക് ഇറങ്ങി....! 



ചെറിയ ഒരു സിറ്റഔട്ട് ഉണ്ട് അവൾ അവിടെ ഇരുന്ന് പുറത്തേക്ക് നോക്കി..... അപ്പുറത്ത് നിന്ന് ബദ്രി ഒരു ചിരിയോടെ ഇറങ്ങി വരുവായിരുന്നു അവളെ കണ്ടു ഒന്നുടെ ചിരിച്ചു.....!



ഗുഡ് മോർണിംഗ്.....!



ഗുഡ് മോർണിംഗ്.....!



ഇന്ന് മുറ്റമടി പരിപാടി ഇല്ലേ.....!


ആഹാ സാർ രാവിലെ മുറ്റമടി കാണാൻ ഇറങ്ങിയത.....! അവൾ കുറുമ്പോടെ ചോദിച്ചു.



യ്യോ ഇല്ല എന്റെ പൊന്നോ ഇന്നലെ കണ്ടു ഇന്ന് കാണാത്തോണ്ട് ചോദിച്ചു എന്നേ ഉള്ളു.....! അവൻ തൊഴുത് പറഞ്ഞു.



ഇന്നലെ ചെറിയ മഴ പൊടിഞ്ഞല്ലോ ഇടക്ക് ഉണർന്നപ്പോൾ കേട്ടു.... ദ ഇലഒക്കെ നിലത്ത് പറ്റിപിടിച്ചു കിടപ്പല്ലേ അതുകൊണ്ട് തത്കാലം നാളെക്ക് മാറ്റി.....!



ഓഹ് അങ്ങനെ.... അല്ല ഇന്നലെ ഇവിടെ ഒരു കള്ളൻ കയറി എന്നറിഞ്ഞു.....! നേത്രക്ക് ആദ്യം കത്തിയില്ല പിന്നെ കത്തി.



ഓഹ് അത് ഒരു ഭ്രാന്തിന്റെ ഡോക്ടർ ആയിരുന്നു പ്യാവം വഴി തെറ്റി വന്നതാ.... ആദ്യം ഞാനും ഒന്ന് ഞെട്ടി ഏതാ ഈ ജീവി എന്ന് ആലോചിച്ചു..... പിന്നെ നന്ദുന്റെ ഫ്രണ്ട് അല്ലെ എന്ന് ചോദിച്ചപ്പോൾ മനസ്സിലായി അവിടെ വരേണ്ട ആള് ചെറുത് ആയി ഒന്ന് തെറ്റി ഇവിടെ വന്നത് ആണെന്ന്........!



ആരാ ഡി ഭ്രാന്തിന്റെ ഡോക്ടർ.....! ബദ്രിയുടെ പുറകിൽ നിന്ന് ശബ്ദം കേട്ട് നേത്ര ഞെട്ടി അവൾ ബദ്രിയെ നോക്കി.




പിന്നല്ലാതെ ഒരു പെൺകൊച്ച് ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ ചാടി കയറിയ പിന്നെ നിന്നേ എന്താ പറയാ......! ബദ്രി ഇടപെട്ടു.



ഓഹോ.... അങ്ങനെ ആണോ സോറി.....! അല്ല എന്താ കുട്ടീടെ പേര്....! ഒരു ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു ചോദിച്ചു.



നേത്ര....!


നേത്രമോ.....! അവൻ അവളെ മനഃപൂർവം ചൊറിയാൻ തുടങ്ങി.


അല്ല തന്റെ......! നേത്ര പല്ല് കടിച്ചു.



ഓഹ് കുട്ടി ഭയങ്കര ദേഷ്യക്കാരി ആണ് അല്ലെ സാരമില്ല പോട്ടെ.....! ഞാൻ നിരഞ്ജൻ......! അവൻ പുഞ്ചിരിയോടെ പറഞ്ഞു.



ഓഹോ ഏത് അമ്പലത്തിലെ നീരഞ്ജനം....! നേത്ര അവനെ കളിയാക്കിചോദിച്ചതും ബദ്രി ചിരിക്കാൻ തുടങ്ങി.


രഞ്ജു അവളെ ഒന്ന് സൂക്ഷിച്ചു നോക്കി അവൾ ചിരി കടിച്ചു പിടിച്ചു നിൽക്കുവാ....!



നീ വരുന്നെങ്കിൽ വാ ഡാ.... ഞാൻ പോണു രാവിലെ മനുഷ്യന്റെ മൂഡ് കളയാൻ.....! കലി തുള്ളി രഞ്ജു മുന്നോട്ട് നടന്നു....


ഡോക്ടർ നീരഞ്ജനം ഈ പറഞ്ഞ സാധാനം കൈയിൽ ഉണ്ടോ.....! അവൻ അവളെ സംശയത്തിൽ തിരിഞ്ഞു നോക്കി.



അല്ല മൂഡ് കൈയിൽ ഉണ്ടോ എന്ന്....! അപ്പോഴേക്കും ബദ്രിയും നേത്രയും ഒരുമിച്ച് ചിരിച്ചു.



പോടീ നെത്രെ......! അത് പറഞ്ഞു രഞ്ജു പോയി....!


സാറെ.... ശെരിക്കും ഇത് ഡോക്ടർ തന്നെ ആണോ സത്യം പറഞ്ഞ എനിക്ക് നല്ല സംശയം ഉണ്ട്......! നേത്ര ബദ്രിയുടെ അടുത്തേക്ക് വന്നു ചോദിച്ചു.



അഹ് നിനക്ക് അവനെ അറിയില്ല ഈ ചിരിയും കളിയും നോക്കണ്ട ദേഷ്യം വന്ന പ്രാന്തൻ ആണ് ഇവൻ... പ്രാന്തൻ.....!



അത് അല്ലെങ്കിലും കണ്ട തോന്നും എവിടെയോ ചെറിയ ഒരു തകരാർ ഉള്ള പോലെ....! നേത്ര ചിരിയോടെ പറഞ്ഞു.



മ്മ്മ്.... നീ സൂക്ഷിച്ചോ അവൻ ചൊറിയാൻ തുടങ്ങിയ പിന്നെ നോക്കണ്ട.....! അത് പറഞ്ഞു ബദ്രി അവന്റെ പുറകെ പോയി നേത്ര ചിരിയോടെ അകത്തേക്ക് കയറി.....!


     Next part here

To Top