വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 13 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


നേത്ര ക്ലോക്കിലേക്ക് ഒന്ന് നോക്കി പിന്നെ ഡോറിലേക്കും വീണ്ടും ബെൽ മുഴങ്ങിയതും അവൾ രണ്ടും കല്പിച്ചു ഡോർ തുറക്കാൻ തന്നെ തീരുമാനിച്ചു.....!


നേത്ര പോയി ഡോർ തുറന്നതും


ട്ടോ.....!  എന്ന് ഉറക്കെ ശബ്ദം ഉണ്ടാക്കി ഒരാൾ അകത്തേക്ക് ചാടി കയറിയതും ഒരുമിച്ച് ആയിരുന്നു....!നേത്ര ഒന്ന് ഞെട്ടി പോയി.....!



ആരാ ഡോ താൻ.....! നേത്ര കുറച്ചു ദേഷ്യത്തിൽ ചോദിച്ചു.....!  അപ്പോഴാണ് ആ വന്ന ആള് തലയിൽ നിന്ന് ടീ ഷർട്ടിന്റെ ക്യാപ് നീക്കിയത്....! വന്ന ആള് അവളെ അമ്പരന്ന് നോക്കുന്നുണ്ട് അവൾ ആണെങ്കിൽ ദേഷ്യത്തിലും....!



നന്ദുന്റെ ഫ്രണ്ട് ആണോ കുട്ടി.....! ഞാൻ നിരഞ്ജൻ നിരഞ്ജൻ ശ്യാംസുന്ദർ ഡോക്ടർ ആണ്....! കൈ നീട്ടി കൊണ്ട് പറഞ്ഞു.



നേത്ര ദേഷ്യത്തിൽ അവനെ ഒന്ന് നോക്കി.....!


ഡോ താൻ ഉദ്ദേശിച്ച വീട് അത് ആണ് ഇതു അല്ല.....!


അവൻ ആണോ എന്ന് ഒന്ന് നോക്കി.... പിന്നെ അപത്തം പറ്റി എന്ന് മനസ്സിലായി....!



സോറി ട്ടോ.....! അതും പറഞ്ഞു ബാഗ് എടുത്തു പുറത്തേക്ക് ഇറങ്ങി അവന്റെ പോക്ക് കണ്ടപ്പോൾ നേത്രക്ക് അറിയാതെ ചിരി വന്നു....!



ഇതിനെ ഒക്കെ ആരാണോ ദൈവമേ ഡോക്ടർ ആക്കിയത്....! ആരോട് എന്നില്ലാതെ പറഞ്ഞു അവൾ ഡോർ അടച്ചു അകത്തേക്കു കയറി....!



ദ ഇപ്പൊ വന്നത് ആരാണ് എന്ന് മനസ്സിലായോ.... ദ ആ പോയ മുതൽ ആണ് ഡോക്ടർ നിരഞ്ജൻ ശ്യാംസുന്ദർ...നമുക്ക് രഞ്ജു എന്ന് വിളിക്കാം.....ആള് ബദ്രിയുടെ അങ്കിളിന്റെ മോൻ ആണ്... ഞാൻ മുന്നേ പറഞ്ഞു കുട്ടി പുറത്ത് ആയിരുന്നു എന്ന് സർപ്രൈസ് കൊടുക്കാൻ വന്നത പാവം....!


ആളെ കുറിച്ച് പറയുവാണേൽ ഇപ്പൊ കണ്ടില്ലേ അതുപോലെ എവിടെയോ ഒരു പിരി പോയ ടൈപ്പ് ആണ് പക്ഷെ ആള് ദേഷ്യം വന്നാൽ സൂക്ഷിക്കണം അത് വഴിയേ മനസ്സിലാകും....! ആള് കുറച്ചു നാൾ ഇവിടെ ഒക്കെ കാണും....!.



രഞ്ജു വന്നു കാളിങ് ബെൽ ചറപറ അടിക്കാൻ തുടങ്ങി കൊച്ച് അപ്പുറത്ത് ചമ്മിയതിന്റെ ഒരു ഇതേ.....!



ബദ്രി ആണ് പെട്ടന്ന് വന്നു വാതിൽ തുറന്നത്.... മുന്നിൽ ബാഗും തൂക്കി നിൽക്കുന്ന രഞ്ജുനെ കണ്ടു ആദ്യം ഒന്ന് ഞെട്ടി പിന്നെ നന്നായി പുച്ഛിച്ചു വഴി മാറി കൊടുത്തു.....!



അച്ഛനും അമ്മയും അവനെ കണ്ടു ഞെട്ടി നിൽപ്പുണ്ട് നന്ദുവും അതെ അവസ്ഥ തന്ന.....!



എന്താ എല്ലാവരും ഇങ്ങനെ നോക്കുന്നെ.... ഞാൻ എന്താ വല്ല അന്യഗ്രഹജീവിയും ആണോ....! അവൻ എല്ലാവരെയും നോക്കി ചോദിച്ചു.



അല്ല നീ വിളിച്ചപ്പോൾ പോലും പറഞ്ഞില്ല വരുന്ന കാര്യം....! അച്ഛൻചോദിച്ചു.



(ഓഹ് ഈ തെണ്ടിക്ക് മെസ്സേജ് അയച്ചത് പറഞ്ഞിട്ടില്ല അപ്പോ.... ബദ്രിയെ നോക്കി രഞ്ജു മനസ്സിൽ പറഞ്ഞു...)



ഓഹ് എന്തിനാ പറഞ്ഞിട്ട്..... സർപ്രൈസ് തരാൻ വന്നത് ആയിരുന്നു അവസാനം ചമ്മി.....! സോഫയിലേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു.



നീ എന്തൊക്കെയ ഡാ പറയുന്നേ.....! അമ്മ അവന്റെ അടുത്ത് ഇരുന്നു കൊണ്ട് ചോദിച്ചു...!



ഞാൻ നമ്മുടെ വീട് ആണെന്ന് കരുതി അപ്പുറത്തെ വീട്ടിൽ ചെന്നു കയറി.... ഭാഗ്യത്തിന് അടി വീണില്ല...!

അവൻ ദീർഘനിശ്വാസം എടുത്തു കൊണ്ട് പറഞ്ഞു.....!




അഹ് ബെസ്റ്റ്.... അവിടെ വേറെ ആരൂല്ലത്തത് രഞ്ജുയേട്ടന്റെ നല്ല ടൈം അല്ലെങ്കിൽ കിട്ടിയേനെ....! നന്ദു കളിയാക്കി കൊണ്ട് പറഞ്ഞു.


പിന്നെ എല്ലാവരും അവന്റെ വിശേഷം തിരക്കൽ ആയിരുന്നു ഫുഡ്‌ കഴിച്ചിട്ട് വന്നത് കൊണ്ട് പിന്നെ ഫ്രഷ് ആയി കിടക്കാൻ പോകാൻ തുടങ്ങി അപ്പോഴാണ് അവനെ മൈൻഡ് ചെയ്യാതെ ഫോണിൽ നോക്കി ഇരിക്കുന്ന ബദ്രിയെ കണ്ടത്......!



ഡാ കോപ്പേ.... ഞാൻ വന്നിട്ട് നിനക്ക് എന്താ ഒരു മൈൻഡ് ഇല്ലത്തെ......!

ബദ്രിയുടെ തോളിൽ തട്ടി കൊണ്ട് ചോദിച്ചു.



എന്തേ നീ വന്നു എന്ന് പറഞ്ഞു ഞാൻ ഇവിടെ തലകുത്തി നിൽക്കണോ....! ബദ്രി കലിപ്പിൽ ചോദിച്ചു.



ഡാ കോപ്പേ കൂടുതൽ ഷോ ഇറക്കല്ലേ ഞാൻ വരും എന്ന് നിന്നോട് പറഞ്ഞത് അല്ലെ.....! രഞ്ജു അവനെ ചിറഞ്ഞോണ്ട് ചോദിച്ചു.



അയിന്.... അയിന് എന്താ.... നീ ഇതിന് മുന്നേ കുറെ മെസ്സേജ് അയച്ചല്ലോ ഞാൻ ദ എത്തി ഇപ്പൊ നാളെ അവന്റെ...... ബദ്രി പല്ലുകടിച്ചു പറഞ്ഞു.



ഓഹ് അപ്പോൾ അത് ആണ് അളിയന് പ്രശ്നം അല്ലെ.... അത് പിന്നെ അളിയാ പെട്ടന്ന് ഓരോ.....! രഞ്ജു ഒരു ചിരിയോടെ പറഞ്ഞു അവന്റെ അടുത്തേക്ക് ഇരുന്നു.....!



കോപ്പ് എണീറ്റ് പോടാ പുല്ലേ..... ഇരുന്നു കിണുങ്ങാതെ.....! ബദ്രി കലിപ്പിൽ ആയി.



ഞാൻ പോവൂല ഞാൻ ഇന്ന് എന്റെ അളിയന്റെ കൂടെ ആണ്.... എന്റെ കൊച്ചിനെയും എന്റെ അളിയനെയും കെട്ടിപിടിച്ചു കിടക്കും......! അവൻ ബദ്രിയെ ചുട്ടിപിടിച്ചു പറഞ്ഞു അറിയാതെ അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു....!



നിനക്ക് പാറുനെ കൂടെ കെട്ടിപിടിക്കണം എങ്കിൽ നീ ആ നന്ദുന്റെ മുറിയിലേക്ക് പൊക്കോ പാറു അവളുടെ അടുത്ത് ആണ്.....! ബദ്രി ചിരിയോടെ പറഞ്ഞു.




എന്റെ പൊന്നോ ആ ഉരുളുനേർച്ച ഉണ്ണിയാർച്ചയുടെ കൂടെ ആണോ എന്റെ കൊച്ചിനെ നീ കിടത്തിയത് ഈശ്വര എന്റെ പാറൂസിനെ നാളെ കാണാൻ പറ്റിയാൽ മതി ആയിരുന്നു.....! ബദ്രിക്ക് അവന്റെ പറച്ചിൽ കേട്ട് ചിരി വന്നു....


പോയി കിടക്കാൻ നോക്കെടാ തെണ്ടി.... ബാക്കി നാളെ....!



അത് എന്താ നിനക്ക് എന്റെ കൂടെ വന്നു കിടന്നാൽ ഇപ്പൊ.... മതി ഫോൺ നോക്കിയത്.... കന്യകൻ ആയ എന്നെ ഒറ്റക്ക് പറഞ്ഞു വിടാൻ നിനക്ക് എങ്ങനെ തോന്നി ബദ്രി......! ബദ്രി ഫോൺ എടുത്തു അവന്റെ ഒപ്പം എണീറ്റു....



ശെരിക്കും നീ ഡോക്ടർ തന്നെ ഡേയ്..... വാ.....! അവനെ കൂട്ടി ബദ്രി കിടക്കാൻ പോയി....!


💫💫💫💫💫💫💫💫💫💫💫💫💫💫💫


അല്ലുനോട്‌ എല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞു അനു മുറിയിൽ നിന്ന് പോയത് ആണ് പിന്നെ അവൾ അവന്റെ അടുത്തേക്ക് വന്നിട്ടില്ല ഇടക്ക് രണ്ടു പ്രാവശ്യം അമ്മ ആണ് വന്നു തന്റെ കാര്യങ്ങൾ തിരക്കി പോയത്.......! അങ്ങനെ ഓരോന്ന് ആലോചിച്ചു ഇരിക്കെ അങ്ങോട്ട്‌ അനു കയറി വന്നു അവളുടെ മുഖം വല്ലാതെ ഇരിപ്പുണ്ട് കരഞ്ഞു എന്നത് വ്യക്തമാണ് അവൾ അവനെ ഒന്ന് നോക്കി ഡോർ അടച്ചു വന്നു താഴെ ഷീറ്റ് എടുത്തു വിരിച്ചു.....!




അനു.....! അവന്റെ വിളികേട്ട് അവൾ ഒന്ന് നോക്കി.



താൻ ഇവിടെ അല്ലെ കിടക്കുന്നത് പിന്നെ എന്ത് പറ്റി.....!



കാലും കൈയും പഞ്ചർ അല്ലെ ഞാൻ ഉറക്കത്തിൽ ചിലപ്പോൾ തട്ടെ മുട്ടെ ചെയ്യും അത് വേണ്ട......! ഗൗരവത്തിൽ തന്നെ പറഞ്ഞു.



എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് ആൻവി......! അല്ലുന്റെ ശബ്ദം മാറിയപ്പോൾ അവൾ ഒന്ന് നോക്കി.....! 



                                                  തുടരും........

To Top