വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 12 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


അല്ലുന് ഒരു ആക്‌സിഡന്റ് സിറ്റി ഹോസ്പിറ്റലിലേക്ക് പോകാൻ പറഞ്ഞു വിളിച്ചത് ആയിരുന്നു....!


അനു പെട്ടന്ന് തന്നെ ഓഫീസിൽ നിന്ന് ഇറങ്ങി....!പോകും മുന്നേ അനു ആരോടോ ഫോണിൽ വിളിച്ചു കുറച്ചു സമയം സംസാരിച്ചു അതിന് ശേഷം ആണ് അവൾ പോയത്.....! 



അനു ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും അല്ലുനെ വാർഡിലേക്ക് മാറ്റിയിരുന്നു.... ചെറിയ ചെറിയ പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.....! അവളെ കണ്ടു അവൻ ഒന്ന് നോക്കി പിന്നെ കണ്ണടച്ചു കിടന്നു.....!



രണ്ടുമണിക്കൂർ കൂടെ കഴിഞ്ഞപ്പോൾ തന്നെ അല്ലുവും ആയി അവർ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി....! വീട്ടിൽ എത്തിയപോ തന്നെ അവനോട് താഴെ മുറിയിൽ കിടക്കാൻ പറഞ്ഞു എല്ലാവരും പക്ഷെ അവൻ അത് കേട്ടില്ല.....!



അനുവും അവനോട് ഒപ്പം തന്നെ പോയി....!



കുടിക്കാൻ എന്തെങ്കിലും വേണോ....! ബാഗ് ടേബിളിൽ വച്ചിട്ട് അനു ചോദിച്ചു. അവൻ ഒന്നും മിണ്ടിയില്ല അവളെ ഒന്ന് നോക്കി....!



അവൾ അവനെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി പോയി...... അല്ലു കണ്ണുകൾ അടച്ചു ബെഡിലേക്ക് ചാരി ഇരുന്നു.....!


കുറച്ചു കഴിഞ്ഞു അനു വരുമ്പോൾ അവളുടെ കൈയിൽ അവന് വേണ്ട ജ്യൂസ് ഉണ്ടായിരുന്നു.....!അവൾ അത് അവനെ ഏൽപ്പിച്ചു പോകാൻ തുടങ്ങിയപ്പോൾ അവൻ അവളുടെ കൈയിൽ പിടിച്ചു.....!



അനു സംശയത്തിൽ അവനെ നോക്കി....!


താൻ ആ ഡോർ അടച്ചിട്ടു വാ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്......! 

അവൾ അവനെ സംശയത്തിൽ ഒന്ന് നോക്കി...!പിന്നെ പോയി ഡോർ അടച്ചു വന്നവന്റെ അടുത്ത് ഇരുന്നു....! അവൻ അവളെ നോക്കി.....!



എന്റെ അച്ഛൻ എന്താ നിന്നോടും കുടുംബത്തോടും ചെയ്ത തെറ്റ്‌......! അനു ഞെട്ടി കൊണ്ട് ഇരുന്നിടത്തു നിന്ന് എണീറ്റു....! അല്ലു അപ്പോഴും ശാന്തമായി ആണ് ഇരിക്കുന്നത്..... അനു നന്നായി തന്നെ വിയർത്തു.....!



പേടിക്കണ്ട ഞാൻ ഒന്നും ചെയ്യില്ല.... എനിക്ക് അറിയില്ല എന്താ അയാൾ നിന്നോട് ചെയ്തത് എന്ന്.....! അവൻ അവളെ നോക്കി ചെറുചിരിയോടെ പറഞ്ഞു.



ഞാ..... ഞാൻ....! അനുന് വാക്കുകൾ കിട്ടാതെ അവൾ ഒന്ന് തപ്പി...! അല്ലു ചിരിച്ചു....!



നീ പേടിക്കണ്ട ആൻവി നീ ഇവിടെ വന്നു പിറ്റേന്ന് തന്നെ ഞാൻ അറിഞ്ഞത് ആണ് നീ പറഞ്ഞത് ഒക്കെ കള്ളം ആണെന്ന്.... നിന്റെ അമ്മയും ചേട്ടനും ഇപ്പോഴും ഉണ്ട് പക്ഷെ അച്ഛൻ എവിടെ ആണെന്ന് അറിയില്ല...... എന്നിട്ടും നീ പറഞ്ഞു അനാഥ ആണെന്ന്..... പറയ് എന്താ എന്റെ അച്ഛൻ എന്ന് പറയുന്ന ആ നീജൻ ചെയ്തത്.......! അല്ലു ദേഷ്യത്തിൽ തന്നെ ചോദിച്ചു.....!



അനു അവനെ നോക്കി........!



അന്വേഷണം നടത്തിയപ്പോൾ അറിഞ്ഞത് എല്ലാം സത്യം ആണ്..... എന്റെ ഏട്ടൻ എവിടെ ആണെന്ന് അറിയോ...... അത് അന്വേഷിച്ചില്ലേ നിങ്ങടെ അച്ഛന്റെ പണകൊഴുപ്പിൽ സ്വന്തം അച്ഛനെ കൊന്നു എന്ന ചെയ്യാത്ത കുറ്റത്തിന് ഇപ്പൊ ജയിലിൽ ആണ് എന്റെ ഏട്ടൻ.........! അല്ലു ഞെട്ടലോടെ അവളെ നോക്കി.....!



ഞെട്ടി നോക്കണ്ട എന്റെ അച്ഛൻ എവിടെ ആണെന്ന് അറിയില്ല അല്ലെ..... എന്റെ അച്ഛനെ എന്റെ മുന്നിൽ വച്ച് ആണ് ദേവാനന്ദ് എന്ന് പറയുന്ന കാമവെറിപിടിച്ച നായ കൊന്നു തള്ളിയത്........!  അല്ലു അറിയാതെ ഇരുന്നിടത്തു നിന്ന് എണീറ്റു.



അനു കിതച്ചു കൊണ്ട് അവന്റെ അടുത്തേക്ക് പോയി...!



നിങ്ങൾക്ക് അറിയോ..... പതിനേഴാമത്തെ വയസ്സിൽ സ്വന്തം മാനം അച്ഛനോളം പ്രായം വരുന്ന ഒരുത്തൻ കവർന്നത് ആണ് എന്നിൽ നിന്ന്.....! അതും സ്വന്തം അച്ഛന്റെ മുന്നിൽ വച്ച്......!



അനു......! അറിയാതെ വിളിച്ചു പോയി അവൻ....! 



അതെ നിങ്ങടെ അച്ഛന്റെ കാമംതീർത്ത ആ പതിനേഴുവയസ്സുകാരി ആണ് ഞാൻ...... നിങ്ങളോട് പ്രതികാരം ചെയ്യാൻ അല്ല നിങ്ങടെ അച്ഛനെ കൊല്ലാൻ ആയിരുന്നു തേനിയിൽ നിന്ന് ഞാൻ നീ താമസിക്കുന്ന ഹോട്ടലിൽ വന്നതും നിന്റെ ഒപ്പം ഇവിടെ എത്തിയതും.......! പക്ഷെ..... ആ വൃത്തികെട്ട മനുഷ്യൻ അതിന് മുന്നേ ചത്തളിഞ്ഞു.......!


അനുന്റെ ഇതുവരെ കാണാത്ത ഭാവം ഇതുവരെ അറിയാത്ത സത്യങ്ങൾ..... തന്റെ അച്ഛൻ ഇത്രക്കും വൃത്തികെട്ട ഒരുവൻ ആയിരുന്നോ.......! അല്ലു വീണ്ടും വീണ്ടും തോറ്റു കൊണ്ടേ ഇരിക്കുവായിരുന്നു ജീവിതത്തിൽ.....! 



അവൻ എന്ത് പറയണം എന്ന് അറിയില്ല എങ്ങനെ അവളുടെ നഷ്ടം നികത്തണം എന്ന് അറിയില്ല.....!


അനു ബെഡിന് താഴെക്ക് ഊർന്നിരുന്നു....! അല്ലു അവളെ നോക്കി കൊണ്ട് ബെഡിലേക്ക് ഇരുന്നു.....!



💫💫💫💫💫💫💫💫💫💫💫💫💫💫💫


ബദ്രിയും നേത്രയും തിരിച്ചുള്ള യാത്രയിൽ നല്ല ഹാപ്പി ആയിട്ട് ഒരുപാട് സംസാരിച്ചു ആണ് വന്നത്..... രാവിലെ വരെ ഉണ്ടായിരുന്ന അകൽച്ച ഒക്കെ അവളിൽ നിന്ന് പൂർണമായി തന്നെ മാറിയിരുന്നു....!



അപ്പോ ഇന്ന് രാത്രി തന്നെ ഏട്ടനും ഏട്ടത്തിയും നാട്ടിലേക്ക് പോകും അല്ലെ....!



മ്മ്മ് പോകും....!



തനിക്ക് വേണേൽ കുറച്ചു നാൾ ലീവ് എടുത്തു അങ്ങോട്ട്‌ പോയി നിന്നുടെ ഡോ അവിടെ എല്ലാവരെയും കാണാല്ലോ.....! ഇവിടെ താനും മോനും മാത്രം......ബദ്രി നേത്രയോട് ചോദിച്ചു.



പോണം ഇപ്പോഴല്ല കുറച്ചു കഴിഞ്ഞു..... അച്ഛൻ ചിലപ്പോൾ ഏട്ടൻ അങ്ങോട്ട്‌ പോകുമ്പോൾ ഇങ്ങോട്ട് വരാൻ ചാൻസ് ഉണ്ട്......!




അഹ് അപ്പോൾ താൻ അച്ഛനോട് നേരത്തെ പറഞ്ഞോ തന്റെ ഏട്ടൻ അങ്ങോട്ട്‌ പോകുന്ന കാര്യം.....! ബദ്രി സംശയത്തിൽ ചോദിച്ചു.



അങ്ങനെ പറഞ്ഞില്ല.... ഏട്ടനെ ഇവിടെ അതികദിവസം നിർത്തില്ല എന്ന് ഞാൻ പറഞ്ഞിരുന്നു......!



മ്മ്മ്.....!


പിന്നെ ഒന്നും സംസാരിച്ചില്ല.... നേത്ര പുറത്തേക്ക് നോക്കി ഇരുന്നു.....!


വീട്ടിൽ  പോകുന്ന വഴി മോനെ വിളിക്കാൻ പോയപ്പോൾ അവനെ ഏട്ടൻ കൊണ്ട് പോയി എന്ന് അറിഞ്ഞു.....!



രണ്ടുപേരും ഒരുമിച്ച് വന്നിറങ്ങുന്നത് കണ്ടു നന്ദുവും ഭാനുവും പരസ്പരം നോക്കി ചിരിച്ചു.....! നേത്ര ഇറങ്ങിയപ്പോൾ പാറുനെ ഒന്ന് നോക്കി.പക്ഷെ ആളെ കണ്ടില്ല.....!


മോള് എവിടെ...! നേത്ര നന്ദുനോട് ഉറക്കെ ചോദിച്ചു.



പാറുസ് ഉറക്കം ആണ് പതിവ് ഇല്ല ഈ നേരം ഉറക്കം പിന്നെ ഇന്ന് കുറച്ചു യാത്ര ചെയ്തത് കൊണ്ട് ആണെന്ന് തോന്നുന്നു ഉറങ്ങി......! നന്ദു ചിരിയോടെ പറഞ്ഞു.... ബദ്രി നേത്രയേ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി......!



നേത്ര കയറി വരുമ്പോൾ അഗ്നിയും ആമിയും ബാഗ് ഒക്കെ പാക്ക് ചെയ്തു വച്ചിട്ടുണ്ട്..... ദേവ കണ്ണും നിറച്ചു സൈഡിൽ ഇരിപ്പുണ്ട്.....!



ഏട്ടാ ആമിക്ക് വേറെ പ്രശ്നം ഒന്നുല്ലല്ലോ....!

അവൾ ബാഗ് ടേബിളിൽ വച്ചിട്ട് ചോദിച്ചു....! 



ഇല്ല മോളെ കുഴപ്പം ഒന്നുല്ല.... ഞങ്ങൾ ദ നീ വന്നിട്ടു ഇറങ്ങാൻ നിൽക്കുവായിരുന്നു......! അഗ്നി ചെറുചിരിയോടെ പറഞ്ഞു.



മാമൻ പോണ്ട ആമിമ്മ പോണ്ട....!ചെക്കൻ അഗ്നിയുടെ കൈയിൽ ചുറ്റി പിടിച്ചു.നേത്ര ദേവയെ എടുത്തു..... അപ്പോഴേക്കും കുഞ്ഞി കണ്ണൊക്കെ നിറച്ചു അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി ചെക്കൻ...!



ഞാൻ അവരോടു കൂടെ ഒന്ന് യാത്ര പറഞ്ഞിട്ട് വരാം മോളെ പരിചയപെട്ടത് അല്ലെ.....! അഗ്നി പറയലും പുറത്തേക്ക് പോക്കും എല്ലാം കഴിഞ്ഞു.



നേത്ര ആമിയുടെ അടുത്തേക്ക് പോയി...!



സൂക്ഷിക്കണം..... എപ്പോഴും ശ്രദ്ധ വേണം.....! ആമിയുടെ കൈയിൽ മുറുകെ പിടിച്ചു പറഞ്ഞു. ആമി കണ്ണ് നിറച്ചു നേത്രയേ ചുറ്റിപിടിച്ചു..... നേത്രക്ക് ഉള്ളിൽ സങ്കടം ഉണ്ട് എങ്കിലും അത് പുറത്ത് വരാതെ അവൾ തടഞ്ഞു....!




അഗ്നി എല്ലാവരോടും പോയി യാത്ര പറഞ്ഞു നേത്രയെയും കുഞ്ഞിനേയും ഒന്ന് ശ്രദ്ധിക്കാനും പറഞ്ഞു....!

അഗ്നി നേത്രയേ ചേർത്ത് പിടിച്ചു യാത്ര പറഞ്ഞു..... കുഞ്ഞിചെക്കൻ ഭയങ്കര കരച്ചിലും വിളിയും ആയി ഒടുവിൽ നേത്ര ഒരുവിധം അവനെ അഗ്നിയിൽ നിന്ന് വേർപെടുത്തി എടുത്തു......! അപ്പോഴേക്കും അവർ കാറിൽ കയറി യാത്ര പറഞ്ഞു പോയി.....!



പെട്ടന്ന് ഒരു കുഞ്ഞി കരച്ചിൽ കേട്ട് എല്ലാവരും അങ്ങോട്ട്‌ നോക്കി ബദ്രിയുടെ തോളിൽ കിടന്നു കുഞ്ഞിപെണ്ണ് കരയുന്നുണ്ട് എല്ലാവരും ഒന്ന് പതറി കാരണം അറിയാതെ....!



പാറുട്ടി എന്തിനാ കരയണേ......! ബദ്രി ആദിയോടെ ചോദിച്ചു.!


ചേറ്റൻ കരിഞ്ഞു......! ദേവയെ ചൂണ്ടി കാണിച്ചു പറഞ്ഞതും ദേവ സ്വിച്ച് ഇട്ടതു പോലെ കരച്ചിൽ നിർത്തി.....!


അയ്യേ അതിന് ആണോ ദേ ചേട്ടൻ കരച്ചിൽ നിർത്തി.... ഇപ്പൊ പാറുവാ കരയുന്നെ.....!

നന്ദു കളിയാക്കി.....!


പിന്നെ രണ്ടുപേരും രണ്ടുഭാഗത്തേക്ക് ആയി പോയി....!



രാത്രി നേത്ര കുഞ്ഞിചെക്കനെ ഉറക്കി കഴിഞ്ഞു ഹാളിൽ വെറുതെ ടീവി കണ്ടു ഇരിക്കുമ്പോൾ ആണ് പുറത്ത് കാളിങ് ബെൽ കേട്ടത്.......!






                                              തുടരും........

To Top