വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 11 വായിക്കൂ...

Valappottukal



രചന: ലക്ഷ്മിശ്രീനു


ബദ്രി ഫോൺ നോക്കി ഇരിക്കുമ്പോൾ ആണ് നേത്ര ഒരു ഫയൽ അവന്റെ മുന്നിലേക്ക് വച്ചത്.....!


അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഫയൽ നോക്കാൻ തുടങ്ങി.....!


അവൾ അവളുടെ സിസ്റ്റത്തിൽ ഇങ്ങനെ നോക്കി ഇരിക്കുമ്പോൾ ആണ് സച്ചുന്റെ അപ്പോയ്ന്റ്മെന്റ് ലെറ്റർ കോപ്പി കിടക്കുന്നത് കണ്ടത്...... എന്തോ ആവശ്യത്തിന് അവളെ വിളിക്കാൻ ആയി ബദ്രി നോക്കിയപ്പോൾ നേത്രയുടെ മുഖം മാറുന്നത് കണ്ടു....!



കുറച്ചു കഴിഞ്ഞു ബദ്രി എന്തോ ആവശ്യം ആയിട്ട് പുറത്തേക്ക് പോകാൻ തുടങ്ങി അപ്പോൾ ആണ് നേത്ര അവനോട് എന്തോ സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞു അവന്റെ അടുത്തേക്ക് പോയത്.....!



എന്താ ഡോ എന്തെങ്കിലും പ്രശ്നം ഉണ്ടോ താൻ കുറച്ചു നേരം ആയി ഡിസ്റ്റർബ് ആണല്ലോ.....!



സാർ ഈ സുദേവ് എന്ന ജോയിൻ ചെയ്യുന്നേ....!  അവൾ പെട്ടന്ന് തന്നെ ചോദിച്ചു.



ആള് നാളെ വരും.... എന്താ ഡോ.....!



ദേവേട്ടന്റെ അനിയൻ ആണ് സുദേവ്....!



ഓഹ്.... എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കിയാൽ നമുക്ക് മാറ്റാടോ.... താൻ അത് ഓർത്ത് ടെൻഷൻ ആകണ്ട....!  അവളുടെ തോളിൽ തട്ടി പറഞ്ഞു ഒരു ചിരിയോടെ ഇറങ്ങി.


ബാക്കി സ്റ്റാഫ്‌ അവരെ ഒന്ന് നോക്കി നേത്ര അത് ഒന്നും മൈൻഡ് ചെയ്തില്ല..

💫💫💫💫💫💫💫💫💫💫💫💫💫💫💫


അല്ലു എന്തോ അത്യാവശ്യത്തിന് പുറത്തേക്ക് പോകാൻ തുടങ്ങുമ്പോൾ ആണ് പെട്ടന്ന് അനു അങ്ങോട്ട്‌ കയറി വന്നത്.....!



സാർ ഈ ഫയൽ സാർ നോക്കി സൈൻ ചെയ്താലേ എനിക്ക് മെയിൽ ചെയ്യാൻ പറ്റു.....! തികച്ചും ഒഫീഷ്യൽ ആയി ആണ് അവൾ സംസാരിച്ചത്.....!



മ്മ്മ് വാ....! അവൻ അവന്റെ സീറ്റിലേക്ക് പോയിരുന്നു ഫയൽസ് നോക്കാൻ തുടങ്ങി.


അവൾ അവനെ ഒന്ന് നോക്കി പിന്നെ അവന്റെ മുഖത്ത് നോക്കാൻ പോയില്ല അവൻ ഫയൽ നോക്കുന്നതിനിടയിൽ അവളെ ഇടക്ക് ഇടക്ക് നോക്കി....!


അവൻ ഫയൽ നോക്കി അവളെ ഏൽപ്പിച്ചു....!



ആൻവി അവിടെ ഒന്ന് നിന്നേ.....!അവൾ പോകാൻ തുടങ്ങിയപ്പോൾ പറഞ്ഞു.


അവൾ അവനെ ഒന്ന് നോക്കി സംശയത്തിൽ.....!



ഞാൻ നിന്റെ പോസ്റ്റിങ്ങ്‌ മാറ്റിയിട്ടുണ്ട്.... എനിക്ക് നിന്റെ സർട്ടിഫിക്കറ്റ് ഒക്കെ ഒന്ന് കാണണം.....! അനുന്റെ മുഖത്ത് പെട്ടന്ന് ഒരു ഞെട്ടൽ തെളിഞ്ഞു.



സാ.... സാർ എനിക്ക് ഈ പോസ്റ്റ് തന്നെ മതി....!

അവൾ പെട്ടന്ന് പറഞ്ഞു...



ഞാൻ പറഞ്ഞത് നീ കേട്ട മതി.... എനിക്ക് നിന്റെ സർട്ടിഫിക്കറ്റ് ഒക്കെ കിട്ടണം.... പിന്നെ അത് കൈയിൽ ഇല്ല എന്ന് പറയാൻ ആണെങ്കിൽ വേണ്ട

.. എല്ലാം ഞാൻ കൂടെ നിൽക്കെ ആണ് നീ അന്ന് ആ മാനേജറുടെ കൈയിൽ നിന്ന് വാങ്ങിയത്.....! അനു വീണ്ടും എന്തോ പറയാൻ വന്നു.



Get out...... അവൻ കുറച്ചു ദേഷ്യത്തിൽ തന്നെ പറഞ്ഞു.


അനു വേഗം പുറത്തേക്ക് ഇറങ്ങി.....! കുറച്ചു കഴിഞ്ഞു അല്ലു പുറത്തേക്ക് പോകുന്നത് അനു നോക്കി നിന്നു പിന്നെ അവൾ ഫോൺ എടുത്തു ആരെയോ വിളിച്ചു കുറച്ചു മാറി നിന്ന് സംസാരിച്ചു.....! പിന്നെ ഒരു ചിരിയോടെ അവൾ അവളുടെ സീറ്റിൽ പോയിരുന്നു..,!



അല്ലു പുറത്ത് ഒരു മീറ്റിംഗിന് വന്നത് ആണ്.... അത് കഴിഞ്ഞു ഒരു കോഫിഷോപ്പിൽ കയറി.......!



കോഫി കുടിക്കുമ്പോ ആണ് തന്റെ തൊട്ട് അപ്പുറത്ത് ഇരിക്കുന്ന ഒരു ഭാര്യയെയും ഭർത്താവിനെയും കണ്ടത്...! അവൻ അവരെ ഒന്ന് നോക്കി പ്രെഗ്നന്റ് അയ ഭാര്യക്ക് നിർബന്ധിച്ചു ഫുഡ്‌ കൊടുക്കുന്ന ഭർത്താവ്......!



അല്ലുന് പെട്ടന്ന് നേത്രയേ ഓർമ്മ വന്നു....!


അവൾക്കും ഇതുപോലെ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിട്ട് ഉണ്ടാകില്ലേ....! എന്റെ കൂടെ പുറത്ത് വരാനും ഇതുപോലെ കുറെ സമയം എന്നോട് ഒപ്പം ഇരിക്കാനും ഒക്കെ..... അന്നൊന്നും താൻ കൂടെ ഇല്ലാത്തത് അവൾക്ക് എന്ത് മാത്രം സങ്കടം ഉണ്ടാക്കിയിട്ട് ഉണ്ടാകും....! 


ഇല്ല ഒരിക്കലും അവളെ താൻ ഓർക്കാൻ കൂടെ പാടില്ല അർഹത ഇല്ല.... പക്ഷെ തന്റെ കുഞ്ഞ്.....!


സാർ... ബില്ല്..!  സ്റ്റാഫ് ബില്ല് കൊണ്ട് വന്നു വിളിച്ചപ്പോൾ ആണ് അല്ലു ആലോചനയിൽ നിന്ന് പുറത്ത് വന്നത്....! അവൻ ബില്ല് പേ ചെയ്തു ഇറങ്ങുമ്പോൾ അവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു....!



കാറിലേക്ക് കയറുമ്പോൾ അവൻ നേത്രയുടെ നമ്പറിലേക്ക് കാൾ ചെയ്യാൻ തുടങ്ങി..... അവളുടെ ശബ്ദം ഒന്ന് കേൾക്കണം എന്ന് തോന്നി അവന് പക്ഷെ പല പ്രാവശ്യം അവളെ വിളിച്ചിട്ടുണ്ട് ഫോൺ എടുത്തിട്ടില്ല ഇപ്പൊ രണ്ടു വർഷമായി താൻ വിളിച്ചിട്ടില്ല.....!



നേത്ര ഫയൽ നോക്കി ഇരിക്കുമ്പോൾ ആണ് അല്ലുന്റെ കാൾ വരുന്നത്.... പണ്ട് സ്ഥിരം വന്നിരുന്നു പിന്നെ പതിയെ കുറഞ്ഞത് ആയിരുന്നു ഇപ്പൊ വീണ്ടും....! ഒരു നിമിഷം അവളും സംശയിച്ചു കാൾ എടുക്കണോ വേണ്ടേ എന്ന്....!പിന്നെ അവൾ കാൾ എടുത്തു......!



ഹലോ......! അവൾ കാൾ എടുക്കും എന്ന് പ്രതീക്ഷിച്ചില്ല പക്ഷെ അവൾ പെട്ടന്ന് കാൾ എടുത്തു ഹലോ പറഞ്ഞപ്പോൾ അവൻ ഞെട്ടി.....!



ഹലോ....! അവനിൽ പരിഭ്രമം നിറഞ്ഞു.

രണ്ടുപേരും പരസ്പരം ഹലോ പറഞ്ഞു പിന്നെ നിശബ്ദമായി.....!അവന്റെ ശബ്ദം കേട്ടപ്പോൾ എന്തോ ഒരു വല്ലാത്ത  മാനസിക അവസ്ഥ അവളിൽ നിറഞ്ഞത്....! 



നി.... നിനക്ക് സുഖല്ലേ....! ചിലപ്പോൾ അവൾ കാൾ കട്ട്‌ ആക്കിയാലോ എന്ന് ഭയന്നു ചോദിച്ചു.



അതെ സുഗമായി ഇരിക്കുന്നു....! നേത്രയിൽ വീണ്ടും അവളിലെ പെണ്ണ് സടകുടഞ്ഞു എണീറ്റു....!



ഇയാൾക്ക് സുഖല്ലേ.....! അവൾ തിരിച്ചു ചോദിച്ചു..... അവളുടെ ഇയാൾ എന്ന അതിസംബോധന അവന് ചെറുത് ആയി നോവുണർത്തി....!



മ്മ്മ് സുഖം.... നമ്മുടെ കുഞ്ഞിന് സുഖം അല്ലെ....! നേത്രയുടെ മുഖഭാവം മാറി.



അലോക് ദേവാനന്ദ് പറഞ്ഞതിൽ ഒരു തെറ്റ്‌ ഉണ്ട്.... നമ്മുടെ കുഞ്ഞല്ല.... അത് എന്റെ മാത്രം കുഞ്ഞാണ്.... എന്റെ കുഞ്ഞിന് സുഖം ആണ്.....!

അവൾ എടുത്തടിച്ചത് പോലെ മറുപടി പറഞ്ഞു.



നേത്ര ഞാൻ.....! അവൻ എന്തോ പറയാൻ വന്നതും അവൾ തടഞ്ഞു.



പ്ലീസ് പഴയത് ഒന്നും കേൾക്കാനോ അതിനെ കുറിച്ച് സംസാരിക്കാനോ എനിക്ക് താല്പര്യം ഇല്ല.....!  നേത്ര വേഗം കാൾ കട്ട്‌ ചെയ്തു.....! 



അല്ലുന് പെട്ടന്ന് ദേഷ്യം വന്നു....!


അവൻ ആ ദേഷ്യത്തിൽ തന്നെ കാർ സ്റ്റാർട്ട്‌ ആക്കി അതിവേഗത്തിൽ മുന്നോട്ട് പോയി......!


💫💫💫💫💫💫💫💫💫💫💫💫💫💫💫


ബദ്രി അന്ന് പിന്നെ ഓഫീസിൽ വൈകുന്നേരം ആണ് വന്നത്...! അവൻ വരുമ്പോൾ നേത്ര പോകാൻ തുടങ്ങുവായിരുന്നു.....!



ഡോ താൻ എങ്ങനെ തിരിച്ചു പോകുന്നെ....!



ടാക്സി വിളിക്കും..... എന്താ സാർ.



താൻ ഒരു പത്തുമിനിറ്റ് വെയിറ്റ് ചെയ്യ് വേണേൽ കാറിൽ പോയിരുന്നോ.... നമുക്ക് ഒരുമിച്ച് പോകാം ചുമ്മാ താൻ ഇനി ടാക്സി വിളിക്കണ്ട.... ഞാൻ എന്തെങ്കിലും അത്യാവശ്യം ആയി പോകുവാണേൽ താൻ ടാക്സി വിളിച്ചോ..... ഇപ്പൊ നമ്മൾ ഫ്രണ്ട്സ് അല്ലെ.......! ബദ്രി ചിരിയോടെ പറഞ്ഞു.



അല്ല സാർ.... അത് സാറിന് ഒരു ചീത്തപേര്....! നേത്ര എന്തോ പറയാൻ തുടങ്ങി....!



നിനക്ക് എന്റെ കൂടെ വരാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അത് പറയ്.... അല്ലാതെ എന്റെ ചീത്തപേര് ഓർത്ത് ടെൻഷൻ ആകണ്ട......! അവൻ കുറച്ചു ഉറക്കെ തന്ന പറഞ്ഞു. നേത്ര ഒന്ന് പതറി....അവിടെ ഉണ്ടായിരുന്ന സ്റ്റാഫ് അവന്റെ ശബ്ദം ഉയർന്നപ്പോൾ ഒന്ന് നോക്കി.



പിന്നെ ഈ ചീത്തപേരും കോപ്പും തരുന്നവരുടെയോ അവരുടെയൊക്കെ കുടുംബക്കാരുടെ ചെലവിൽ അല്ല നീയും ഞാനും ജീവിക്കുന്നത് അതുകൊണ്ട് അത് നോക്കണ്ട..... ചില പേ പിടിച്ചപട്ടികൾ കുരക്കാറുണ്ട് അത് താൻ കാര്യം ആക്കണ്ട......!  അവൻ നൈഹയെ പ്രതേകിച്ചു ഒന്ന് നോക്കി ആണ് പറഞ്ഞത്....!



നേത്രക്ക് അറിയാതെ ചിരി വന്നു അവൾ അവന് നേരെ കൈ നീട്ടി.....!



കീ... ഞാൻ കാറിൽ ഇരിക്കാം....! അവൻ ഒരു ചിരിയോടെ കീ കൊടുത്തു പിന്നെ അവന്റെ സീറ്റിലേക്ക് ഇരുന്നു....!



അനു വീട്ടിലേക്ക് പോകാൻ തുടങ്ങുമ്പോൾ ആണ് വീട്ടിൽ നിന്ന് കാൾ വന്നത്.  അവിടെ നിന്ന് പറയുന്നത് കേട്ട് അവൾ ഞെട്ടി........!



     

                                          തുടരും.....!

To Top