വിലക്കപ്പെട്ട പ്രണയം Season 2, ഭാഗം 10 വായിക്കൂ...

Valappottukal


രചന: ലക്ഷ്മിശ്രീനു


നേത്ര ഓഫീസിൽ പോകാൻ ഇറങ്ങുമ്പോൾ നന്ദുവും പാറുവും കൂടെ പുറത്ത് വന്നിരുന്നു...!



അമ്മ......! പാറുപെണ്ണ് കുണുങ്ങി കുണുങ്ങി ഓടി വന്നു....!



ആഹാ.... കാന്താരി പെണ്ണ് ഇത് എവിടെ പോവാ ചുന്ദരി ആയിട്ടുണ്ടല്ലോ......! നേത്ര പാറുനെ എടുത്തു നെറ്റിയിൽ ഉമ്മ വച്ചിട്ട് ചോദിച്ചു.



ഹോഷ്പിറ്റലിൽ പോവാ.....! നന്ദു ചിരിച്ചു.



ഹോസ്പിറ്റലിൽ പോവാ ചേച്ചി ഇവൾക്ക് ഇന്ന് ചെക്കപ്പ് ഉണ്ട് ഹാർട്ടിൽ ചെറിയ പ്രശ്നം ഉണ്ട് അത് മാറി വരുന്നുണ്ട് എങ്കിലും ചെക്കപ്പ് ഒക്കെ സ്ഥിരം ആയി നടത്തും......!


പാറു പിന്നെ നേത്രയുടെ മാലയും കമ്മൽ ഒക്കെ നോക്കുന്ന തിരക്കിൽ ആയിരുന്നു.....!


അമ്മ....! അകത്തു നിന്ന് അഗ്നിയുടെ കൈയിൽ തൂങ്ങി വരുന്നുണ്ട് ദേവ.....!അവനെ കണ്ടതും പാറു നേത്രയുടെ കൈയിൽ നിന്ന് ഊർന്നിറങ്ങി അവന്റെ അടുത്തേക്ക് പോയി......!



ദേവ അവളെ നോക്കി ചിരിച്ചു പെണ്ണ് ചെക്കന്റെ കണ്ണിൽ പോയി നോക്കുന്നുണ്ട്......!


പോകാം മോളെ....! അഗ്നി അവളെ നോക്കി ചോദിച്ചു. ആമിയും വന്നു അപ്പോഴേക്കും.


എല്ലാവരും കൂടെ ആണല്ലോ യാത്ര താൻ ഇന്നും ലീവ് ആണോ ഡോ.....! ബദ്രി അങ്ങോട്ട്‌ വന്നു കളിയായി ചോദിച്ചു.



ഇല്ല സാർ ഞാൻ ഓഫീസിലേക്ക് ആണ് പിന്നെ ഇവർ ഹോസ്പിറ്റലിൽ പോകുവാ....!  നേത്ര ചിരിയോടെ പറഞ്ഞു.



എന്ന താൻ എന്റെ കൂടെ വാ ഡോ ദ ഇവരും ഹോസ്പിറ്റലിലേക്ക് ആണ് അവർ പോട്ടെ കുഞ്ഞനെ നമുക്ക് പോകും വഴി ആക്കിയിട്ടു പോകാം......! ബദ്രി കൂൾ ആയി തന്നെ പറഞ്ഞു.



അഗ്നി നേത്രയേ നോക്കി.....!



ശരി സാർ..... ഏട്ടാ ഞാൻ സാറിന്റെ കൂടെ പോകാം നിങ്ങൾ പോയിട്ട് വാ.....! നേത്ര അഗ്നിയോട് പറഞ്ഞു.അവനും അത് ശരി എന്ന പോലെ തലയനക്കി......! 


ബദ്രിയും നേത്രയും ദേവയും ഒരുമിച്ച് യാത്ര തിരിച്ചു.....!


യാത്രയിൽ ഉടനീളം ദേവ ബദ്രിയോട് എന്തൊക്കെയൊ സംസാരിക്കുന്നുണ്ട് നേത്രയും ഇടക്ക് എന്തൊക്കെയൊ പറയുന്നുണ്ട്......! ദേവയെ ഇറക്കി കഴിഞ്ഞപ്പോൾ പിന്നെ ബദ്രിയും നേത്രയും മാത്രം ആയി......!



താൻ ഡിവോഴ്സ് ആയിട്ട് ഒരുപാട് നാൾ ആയോ.....! ബദ്രി അവളെ നോക്കാതെ തന്നെ ചോദിച്ചു.അവൾ ഒന്ന് പുഞ്ചിരിച്ചു.



മ്മ്മ്....! മോനെ പ്രെഗ്നന്റ് ആയിരുന്ന ടൈം ആയിരുന്നു ഡിവോഴ്സ് നടന്നത്....!



മ്മ്......!



സാറിന്റെ വൈഫ് പോയിട്ട് ഇപ്പൊ കുറച്ചയല്ലോ പാറുമോൾക്ക് ഒരു അമ്മയെ വേണം എന്ന് സാറിന് തോന്നിയില്ലേ......!

അവൾ അവനെ നോക്കി ചോദിച്ചു. അവന്റെ മുഖത്ത് പുച്ഛത്തിൽ ഒരു ചിരി വിരിഞ്ഞു.



അവൾക്ക് അച്ഛൻ മാത്രം മതി എന്ന് തോന്നി..... അമ്മയുടെ സ്നേഹം അത് എന്റെ മോൾക്ക് വിധിച്ചിട്ടില്ല എന്ന് കരുതാന എനിക്ക് ഇഷ്ടം.....!അവൻ ഗൗരവത്തിൽ പറഞ്ഞു.



അപ്പൊ സാറിന് ഒരു കൂട്ട് വേണം എന്ന് തോന്നില്ലേ കുറച്ചു കഴിയുമ്പോ....! അവൾ അവനെ നോക്കി തന്നെ ചോദിച്ചു.




എനിക്ക് എന്റെ മോള് ഉണ്ടല്ലോ.....! പിന്നെ എന്നെ സ്നേഹിക്കാൻ കുറച്ചു ആളുകൾ ഉണ്ട് അതൊക്കെ മതി ഡോ.....! അവൻ ചിരിയോടെ പറഞ്ഞു.



ഞാൻ തിരിച്ചു ഈ ചോദ്യം ചോദിച്ചലോ....! അവൻ അവളെ ഒന്ന് നോക്കി.അവൾ ഒന്ന് പുഞ്ചിരിച്ചു.....!



ഞാൻ അതിനെ കുറിച്ച് ആലോചിക്കുന്നുണ്ട് ഇപ്പൊ.....! ബദ്രി അവളെ നോക്കി.



താൻ സീരിയസ് ആയി പറഞ്ഞത് ആണോ......! അവൻ അത്ഭുതത്തോടെ ചോദിച്ചു.



അതെ.... എല്ലാവരും പറയും ഭർത്താവ് പോയാൽ പെണ്ണ് അല്ലെ ഒറ്റക്ക് ജീവിക്കാം ഒരു ജോലി ഉണ്ടല്ലോ എന്നൊക്കെ പക്ഷെ അതൊക്കെ പറയാൻ എളുപ്പം ആണ് അങ്ങനെ ജീവിക്കാൻ ആണ് പാട്.....! നമുക്ക് ഇപ്പൊ ചെറുപ്പം ആണ് ഇപ്പൊ തോന്നും കൂട്ട് വേണ്ട ഒറ്റക്ക് ജീവിക്കാം എന്ന് പക്ഷെ കുറച്ചു അങ്ങോട്ട്‌ പോയി മക്കൾ ഒരു കല്യാണം ഒക്കെ കഴിഞ്ഞു അവരുടെ ഭാവി ചിന്തിച്ചു തുടങ്ങുമ്പോൾ നമ്മൾ ഒറ്റക്ക് ആകും..... ഒറ്റപെട്ടു പോകും അപ്പൊ തോന്നും നമുക്ക് കൂട്ട് ഉണ്ടായിരുന്നു എങ്കിൽ നമ്മളെ കേൾക്കാൻ നമ്മളോട് വെറുതെ സംസാരിക്കാൻ ഒരാൾ ഉണ്ടായിരുന്നു എങ്കിൽ എന്ന്......!


ബദ്രി അവളെ നോക്കി ജീവിതം കണ്ടറിഞ്ഞവൾ.....!



അപ്പൊ തന്റെ ഹസ്ബൻഡ് ഇനി തിരിച്ചു വന്നാൽ താൻ അയാളെ സ്വീകരിക്കോ.....!



ഇല്ല.....! ഒന്ന് ചിന്തിക്കുക കൂടെ ചെയ്യാതെ അവൾ മറുപടി പറഞ്ഞു.അവൻ അവളെ നോക്കി.



സാർന് അറിയോ..... എന്റെ ആദ്യത്തെ പ്രണയം ആയിരുന്നു എന്റെ മാത്രം ദേവേട്ടൻ.... അദ്ദേഹം അറിയാതെ പ്രണയിച്ചു ഒടുവിൽ വിധി എനിക്ക് അയാളെ തന്നെ ഭർത്താവ് ആയി തന്നു അന്ന് ഈ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷവതി ഞാൻ ആയിരുന്നു എന്നൊക്കെ തോന്നി പോയി....... പക്ഷെ എന്തോ ഞങ്ങൾ വിവാഹം കഴിച്ചനാൾ മുതൽ ഉടക്ക് ആയിരുന്നു.... പിന്നെ ആർക്കും അസൂയ തോന്നും വിധമായിരുന്നു ഞങ്ങളുടെ പ്രണയം.... പക്ഷെ അതികം ആയുസ്സ് ഇല്ലായിരുന്നു.....! അച്ഛന്റെ റിമോർട്ട് കണ്ട്രോൾ ഉള്ള ഒരു പാവ ആയിരുന്നു ദേവേട്ടൻ.... സ്വന്തം കുഞ്ഞിന്റെ പിതൃത്വം പോലും സംശയിച്ച അയാളെ ഏതെങ്കിലും ഒരു പെണ്ണ് വീണ്ടും സ്വീകരിക്കോ.......! അവൾ ബദ്രിയോട് ചോദിച്ചു.അവൻ എന്ത് പറയണം എന്ന് അറിയാതെ അവളെ നോക്കി.....!



ചിലപ്പോൾ എല്ലാം സഹിച്ചു മറന്നു സ്വീകരിക്കുന്നവർ ഉണ്ടാകും എന്നെ കൊണ്ട് ആകില്ല....! 


പിന്നെ രണ്ടുപേർക്കും ഇടയിൽ നിശബ്ദത തളംകെട്ടി.....!



ഞാൻ അതൊക്കെ ചോദിച്ചത് തനിക്ക് ഡിസ്റ്റർബ് ആയോ ഡോ എങ്കിൽ സോറി....!



ഏയ്യ് ഇല്ല സാർ....!



തനിക്ക് ഓഫീസിൽ ഫ്രണ്ട്സ് ഒന്നും ഇല്ലേ ഡോ.... ആരോടും താൻ അന്ന് സംസാരിക്കുന്നത് ഒന്നും കണ്ടില്ല.....!

അവൻ പെട്ടന്ന് എന്തോ ഓർത്തത് പോലെ ചോദിച്ചു.



ഇല്ല സാർ..... എനിക്ക് ഫ്രണ്ട്ഷിപ്പിൽ വിശ്വാസം ഇല്ല......!



മ്മ്മ്.....! എന്നോട് ഒരു ഫ്രണ്ട്ഷിപ്പിന് താല്പര്യം ഉണ്ടോ.....! അവൻ ചെറുചിരിയോടെ ചോദിച്ചു.അവൾ അവനെ നോക്കി പിന്നെ ചിരിച്ചു.




ഒരു കണ്ടിഷൻ ഉണ്ട്.....! അവളുടെ പറച്ചിൽ കേട്ട് അവൻ അവളെ ഒന്ന് നോക്കി.


ഡോ ഫ്രണ്ട്ഷിപ്പിൽ കണ്ടിഷൻ വയ്ക്കാൻ പാടില്ല ഡോ.....!



ഒരു കണ്ടീഷനും ഇല്ലാതെ ഞാൻ ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കിയ ഒരു കാലം ഉണ്ടായിരുന്നു പക്ഷെ.... അതിൽ നിന്നൊക്കെ എന്റെ വിശ്വാസം നഷ്ടം ആയി അതുകൊണ്ട് ആണ് ഫ്രണ്ട്ഷിപ് ഒന്നും ആരോടും വയ്ക്കാതെ ഇരുന്നത്......!  അവൾ എന്തോ ഓർമ്മയിൽ പറഞ്ഞു.




ശരി.... എന്താ കണ്ടിഷൻ പറയ്.....!



ഫ്രണ്ട്സിനിടയിൽ ഒന്നും ഒളിച്ചു വയ്ക്കാൻ പാടില്ല.... എന്തും വിശ്വസിച്ചു പറയാൻ കഴിയണം അതിനർത്ഥം എന്താ എന്ന് അറിയോ ഞാൻ എന്റെ ഉള്ളിൽ ഉള്ള സന്തോഷമോ സങ്കടമോ എന്ത് തന്നെ പറഞ്ഞാലും അത് സാറിന്റെ വായിൽ നിന്ന് മറ്റൊരാൾ അറിയരുത്........!


അവൾ അവനെ നോക്കി ഗൗരവത്തിൽ പറഞ്ഞു......! 


അവൻ പുഞ്ചിരിച്ചു......!



ശരി..... എനിക്ക് ഇങ്ങനെ ഒരാളിനെ ആണ് വേണ്ടത്..... അപ്പൊ ഫ്രണ്ട്സ്....!


രണ്ടുപേരും പരസ്പരം ചിരിച്ചു...... കുറച്ചു നേരത്തെ യാത്രക്ക് ഒടുവിൽ അവർ ഓഫീസിൽ എത്തി..... ആ സമയം കൊണ്ട് തന്നെ അവർ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു......!



ബദ്രിയും നേത്രയും ഒരുമിച്ച് സംസാരിച്ചു വരുന്നത് കണ്ടപ്പോൾ തന്നെ പലരും ഓരോന്ന് കുശുകുശുക്കാൻ തുടങ്ങി..... രണ്ടുപേരും പുച്ഛത്തിൽ ചിരിച്ചു തള്ളി അത്......!



ബദ്രി ഏതോ ഫയൽ നോക്കി ഇരിക്കുമ്പോൾ ആണ് അവന്റെ ഫോണിലേക്ക് ഒരു നോട്ടിഫിക്കേഷൻ വരുന്നത്.....! അവൻ അത് എടുത്തു നോക്കി....!



ഞാൻ വരുന്നുണ്ട് അതികം വൈകില്ല...!


അവന്റെ ചുണ്ടിൽ പുച്ഛത്തിൽ ഒരു പുഞ്ചിരി വിരിഞ്ഞു.....!


                                          തുടരും..........

To Top