ദക്ഷാവാമി തുടർക്കഥ Last Part വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


ദക്ഷാവാമി (Part No) എന്ന രീതിയിൽ മുകളിൽ സെർച്ച് ചെയ്ത് പഴയ ഭാഗങ്ങൾ വായിക്കാവുന്നതാണ്.


എന്റെ കണ്ണാ...ഇതൊക്കെ സത്യം ആണോ? ഇന്നലെ ഒരു ദിവസം കൊണ്ട് എല്ലാം മാറി മറിയുമോ? അതോ ഇതൊക്കെ വെറും സ്വപ്നം ആണോ?


ഞാൻ എന്താണ് ചെയ്യേണ്ടതെന്നു എനിക്കൊന്നു പറഞ്ഞു താ.. കണ്ണാ....


എനിക്ക്.. അറിയില്ല.. ഞാൻ എന്താ ചെയ്യേണ്ടത്..

ഇനിയും വേദനിക്കാൻ എനിക്ക് വയ്യ.. 



അവളുടെ ഫോൺ   തുടരെ തുടരെ ബെല്ലടിച്ചു കൊണ്ടിരുന്നു...

വാമി ചുറ്റും നോക്കി... ഫോൺ എവിടെ ആണെന്ന്...


അവൾ ഹാളിലേക് വന്നു ദക്ഷിനെ അവിടെ എങ്ങും കണ്ടില്ല...

മുട്ടോളം  കിടക്കുന്ന  ഷർട്ട്‌ പിടിച്ചു  വലിച്ചു കൊണ്ട് അവൾ  കൈയ്യെത്തി  സോഫയ്ക്കരികിലുള്ള ടേബിളിൽ നിന്നും ഫോൺ എടുത്തു...


  Unknown നമ്പർ...


6 തവണ വിളിച്ചിരിക്കുന്നു..

ഇതാരാണ്  അറിയാത്ത ഒറു നമ്പറിൽ നിന്നും എന്നെ വിളിക്കാനും മാത്രം 


വീണ്ടും ഫോൺ  ശബ്ദിച്ചു...


കുറച്ചു മുൻപ് കണ്ട അതെ നമ്പർ..

എടുക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം ശങ്കിച്ചു നിന്നു .. പിന്നെ കാൾ എടുത്തു..


ഹലോ


ഹലോ   വാമിക അല്ലെ ഒരു സ്ത്രീ ശബ്ദം ആണ്..


അതെ... ഇതാരാണ് എന്നെ വിളിക്കാനും മാത്രം അവൾ മനസ്സിൽ ഓർത്തു കൊണ്ട് ചോദിച്ചു....


ഇത് ആരാണ്...


തനിക് എന്നെ മനസ്സിലായില്ലേ ഞാനാടോ .. ദേവാൻഷി..


  ആ...  ചേച്ചി ആരുന്നോ.... ഉള്ളിലെ  നീറ്റൽ മറച്ചു പിടിച്ചു അവൾ പറഞ്ഞു...

ദക്ഷേട്ടന്  പറഞ്ഞിട്ടാണോ വിളിച്ചേ.. എനിക്ക് സമ്മതമാണ്... ദക്ഷേട്ടന്  ചേച്ചി ചേരും....


താൻ എന്തൊക്കെയാ ഈ പറയുന്നേ... ഞാൻ അത് പറയാനല്ല  വിളിച്ചത്..


പിന്നെ....

അല്ല....എന്റെ നമ്പർ എങ്ങനെ കിട്ടി.. ദക്ഷേട്ടൻ തന്നോ?


അല്ലടോ.. ലിയ തന്നതാണ്


ലിയായോ?


എടൊ തന്നെ  ഞാൻ വിളിച്ചത് ദക്ഷ് അറിയണ്ടാട്ടോ..


ആ... ഞാൻ പറയില്ല . എന്താ കാര്യം ചേച്ചി പറഞ്ഞോ?


ഇന്നലെ  ദക്ഷിത് പറഞ്ഞതൊന്നും  സത്യം അല്ലാട്ടോ.. ഞാനും അയാളുമായി ഫ്രണ്ട്ഷിപ് മാത്രമേ ഉള്ളു... പിന്നെ അവൻ പറഞ്ഞിട്ട് ചെറിയ  ഒരു ഡ്രാമ കളിച്ചെന്നെ ഉള്ളു... അവനിപ്പോഴും തന്നെയാണ് ഇഷ്ടം..


അത്  അവൻ  എന്നോട് പറയുകയും  ചെയ്തു...


പെട്ടന്ന് വാമിക്ക് കരച്ചിൽ വന്നു....


താൻ എന്തിനാ കരയുന്നത് .. ലിയ എല്ലാം പറഞ്ഞു... സാരമില്ലടോ. ഒന്നും മനഃപൂർവം അല്ലല്ലോ?


പിന്നെ ദക്ഷിതിന്റെ മുന്നിൽ അറിഞ്ഞുന്നു കാണിക്കണ്ടാട്ടോ.. അവനായിട്ട് എല്ലാം പറഞ്ഞോളും...

അവനിതിരി ഈഗോ കൂടുതലാണ്.. അത് പതിയെ മാറിക്കോളും..


മ്മ്..


ഫോൺ വെച്ചു കഴിഞ്ഞു വാമിക്ക്  സങ്കടവും സന്തോഷവും മാറി മാറി വന്നു.. കരയണോ ചിരിക്കണോ എന്നറിയാതെ അവൾ കഴുത്തിൽ കിടന്ന താലിയിൽ മുറുക്കി പിടിച്ചു...



ദക്ഷേട്ടൻ.... ദക്ഷേട്ടൻ പറഞ്ഞത് സത്യം ആയിരുന്നോ?


ശരിക്കും എന്നെ സ്നേഹിക്കുന്നുണ്ട് അല്ലെ ... കണ്ണാ...


അവൾ  അവനെ അവിടൊക്കെ നോക്കി കാണാഞ്ഞപ്പോൾ വല്ലാത്തൊരു നൊമ്പരം...


ഇനി വീണ്ടും പിണങ്ങി പോയി കാണുമോ?

ഈഗോ കുറച്ചല്ല കൂടുതൽ.. മൊത്തത്തിൽ ഈഗോ മാത്രേ ഉള്ളു...

വീണ്ടും ഇങ്ങനെ തുടർന്നാൽ എങ്ങനെ ജീവിക്കും...

എനിക്ക് ദക്ഷേട്ടൻ ഇല്ലാതെ പറ്റില്ല... ഞാൻ  ഉരുകി ഉരുകി തീരും...


അപ്പോഴാണ് ബാൽക്കണിയുടെ ഡോർ തുറന്ന് കിടക്കുന്ന കണ്ടത്... അവൾ വേഗം അങ്ങോട്ട്‌ പോയി...

റയലിംഗിൽ  പിടിച്ചു താഴേക്കു നോക്കി നിൽക്കുകയാണ് ദക്ഷ്..


ചെറിയ കാറ്റും മഴയും അപ്പോഴും പെയ്തു കൊണ്ടിരിക്കുകയാണ്... അവന്റെ മനസ്സിലും ഒരു മഴ  ആർത്തലച്ചു  പെയ്യുക ആയിരുന്നു.. അതിന്റെ ഫലമായി കണ്ണിൽ നിന്നും മഴത്തുള്ളികൾ പൊഴിഞ്ഞു കൊണ്ടിരുന്നു..


"അലഞ്ഞു തിരിഞ്ഞു നടന്ന മഴ മേഘങ്ങൾ ഒടുവിൽ പെയ്തു അരങ്ങോഴിഞ്ഞു....കാറ്റെടുത്ത ചാറ്റൽ മഴപോലെ  നീയും ചിതറി തെറിച്ചൊരു മഴതുള്ളി ആയി ഞാനും   പ്രണയിച്ചു കൊണ്ടിരുന്നു..ആ പ്രണയ  മഴ  ഒരിക്കലും തോരാറില്ല....അവ ഇങ്ങനെ പെയ്തു തോർന്നുകൊണ്ടിരിക്കും "...


അപ്പോഴാണ് പിന്നിൽ നിന്നും രണ്ടു കൈകൾ വന്നവനെ  ആലിംഗനം  ചെയ്തത്..


സോറി ദക്ഷേട്ടാ.....


അവൾ പതിയെ പറഞ്ഞു...


പെട്ടന്നവൻ  തിരിഞ്ഞു അവളെ ഇറുക്കി കെട്ടിപിടിച്ചുകൊണ്ട് അവളുടെ നീലകണ്ണുകൾ ചുംബനം കൊണ്ടു മൂടി.. വാമി നാണത്താൽ പൂത്തുലഞ്ഞു....

അവൾ അവന്റെ ക്രിസ്റ്റൽ കണ്ണിലേക്കു നോക്കി...


ദക്ഷേട്ടാ.... അവൾ ഭയമില്ലാതെ  അവന്റെ കണ്ണുകളിൽ തന്റെ ദൃഷ്ടി പതിപ്പിച്ചു കൊണ്ട് വിളിച്ചു..

മ്മ്... അവനൊന്നു മൂളി..


ഈ കണ്ണുകൾ ഞാൻ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്..

അവൾ അത് പറഞ്ഞതും അവന്നോന്നുകൂടി അവളെ മുറുക്കി പിടിച്ചു... ഞാനും നിന്റെ ഈ നീല  മിഴികളും ഈ ചുവന്നു തുടുത്ത   അധരങ്ങൾക്ക്  സൈഡിൽ ആയി കാണുന്ന ഈ കുഞ്ഞു മറുകും സ്വപ്നം കാണാറുണ്ടായിരുന്നു.. അതും പറഞ്ഞവൻ ആ കുഞ്ഞു മറുകിൽ പതിയെ ചുംബിച്ചു.. വാമിയുടെ മുഖം  നാണത്താൽ ചുവന്നു തുടുത്തു...


അവൾ ആദ്യമായി കാണും പോലെ അവനെ നോക്കി...


ദേ... പെണ്ണെ നീ ഇങ്ങനെ കുറുമ്പോടെ നോക്കിയാൽ ഇന്നലെ  നടന്നത്  വീണ്ടും നടക്കും അവൻ  കുസൃതി ചിരിയോടെ  പറഞ്ഞു..

അവൾ പെട്ടന്ന് നോട്ടം മാറ്റികൊണ്ട്  പതിയെ  ചിരിച്ചു...


വിട്.. ദക്ഷേട്ടാ ഞാൻ പോയി കുളിക്കട്ടെ...


ആഹാ.. ഇപ്പോൾ അങ്ങനെ ആയോ...


പിന്നെ കുളിച്ചാൽ പോരെ.. അവൻ കുസൃതിയോടെ അവളുടെ ഷർട്ടിന്റെ ബട്ടനിൽ പിടിച്ചു കൊണ്ടു പറഞ്ഞു..


പെട്ടന്നവൾ പതിയെ ഉയർന്നു അവന്റെ ചുണ്ടിൽ ഒരു ചുംബനം നൽകി കൊണ്ട്  റൂമിലേക്ക് ഓടി.. ഓടുന്നതിനിടയിൽ വിളിച്ചു പറഞ്ഞു..


ദക്ഷേട്ടാ....I love you


അവൻ തന്റെ   ചൂണ്ടു വിരൽ  ചുണ്ടിൽ വെച്ചു തലോടി കൊണ്ടു  പതിയെ ചിരിച്ചു...


അവളിലെ പ്രണയത്തിന്റെ ആദ്യ ചുംബനം...


മൂന്നു വർഷത്തിന് ശേഷം...


ഒരു കല്യാണ വീട്....


കളിചിരിയും കലപില  ബഹളവും ആയി  കുട്ടികൾ ഓടി നടന്നു..


സ്പീക്കറിൽ നിന്നും ഗാനം ഒഴുകി ഇറങ്ങി 


🎵പച്ചക്കിളിക്കൊരു കൂട്,

പച്ച കരിമ്പഴക്കുള്ള കൂടൂ..🎵


🎵പച്ചക്കിളിക്കൊരു കൂടൂ,

പച്ച കരിമ്പഴക്കുള്ള കൂടൂ.🎵


🎵കണ്ണാലൻ കെട്ടുന്നുണ്ടല്ലോ...

അതു നിന്നേ കൂട്ടാനല്ലൊ..🎵


🎵തുടങ്ങാംമാംഗല്യം തന്തനാനേന,

പിന്നെ ജീവിതം തുംതനാനേന.🎵



ഒരു റെഡ് കളർ വാഗോൺ ആർ... വന്നു നിന്നു അതിൽ നിന്നും  ലിയയും  ജോയലും ഇറങ്ങി....


അതിനു തൊട്ടു പിറകിൽ ആയി  ഒരു  ബ്ലാക്ക് കളർ ഓഡി A8  വന്നു നിന്നു  അതിൽ നിന്നും ദക്ഷ് ഇറങ്ങി..., അവൻ ചെന്നു  ഡോർ തുറന്നു കൊടുത്തു കൊണ്ടു  കൈ  നീട്ടി ... ഒരു കൈ  നീണ്ടു വന്നു  അവന്റെ  കയ്യിൽ മുറുക്കി പിടിച്ചു കൊണ്ട്   വാമി പതിയെ   കാറിൽ നിന്നിറങ്ങി...


അവളെ കണ്ടതും   ലിയ  ഓടി വന്നു കെട്ടിപിടിച്ചു...


വാമിയുടെ  വീർത്തു വന്ന വയറിൽ കൈ വെച്ചു കൊണ്ട് അവൾ ചിരിച്ചു..

എത്ര  മാസം ആയെടാ...

ഇതിപ്പോ  എട്ടാം മാസം ആയി വാമി ചിരിയോടെ പറഞ്ഞു...

നിനക്കോ വാമി കുസൃതി ചിരിയോടെ ചോദിച്ചു...

ആറു കഴിഞ്ഞു... ലിയ  കള്ള ചിരിയോടെ പറഞ്ഞു...



ശരിക്കും പറഞ്ഞാൽ നിന്നെ ഞാൻ  ഒരുപാട് മിസ്സ്‌ ചെയ്തു...


ഞാനും....നിന്നെ ഒരുപാട് മിസ്സ്‌ ചെയ്തു... 


ദക്ഷ് വാമി വരുന്നതും നോക്കി അവിടെ തന്നെ നിന്നു..

വാമി കൈ  കൊണ്ടു പൊയ്ക്കോളാൻ പറഞ്ഞു..


നിന്നെ തനിച്ചാക്കി പോകാൻ പറ്റില്ല ദക്ഷ് അവളുടെ അടുത്തേക്ക് വന്നിട്ട്  പറഞ്ഞു.


ലിയ അത് കേട്ട് ചിരിച്ചു...


എന്തായാലും  ദക്ഷേട്ടനെ ഞാൻ സമ്മതിച്ചിരിക്കുന്നു.. എന്ത് കേയറിങ്  ആണ്...


ദാ  നിൽക്കുന്നു എന്റെ hubby...  ഒരു കെയറിങ്ങും ഇല്ലാത്ത കോന്തൻ...


ഇവനെ  പ്രേമിച്ചു കെട്ടിയ നേരത്തു ഞാൻ വേറെ ആരെയെങ്കിലും നോക്കിയാൽ മതിയാരുന്നു..


എന്റെ മമ്മി  അന്നേ പറഞ്ഞതാ.. ഞാനാണു കേൾക്കാഞ്ഞത്..



പെട്ടന്ന് ജോയൽ ചിരിച്ചു കൊണ്ട് പറഞ്ഞു..

എന്റെ തലവിധി അല്ലാതെ എന്താ...


ഞാൻ ആയതുകൊണ്ട് നിന്നെ സഹിക്കുന്നു വേറെ വല്ലോരും ആയിരുന്നെങ്കിൽ എന്നെ നാടു വിട്ടേനെ..

നിന്നെ സഹിക്കാൻ ആരെ കൊണ്ടും പറ്റില്ല..


അത് കേട്ടതും വാമിക്ക് ചിരി വന്നു...

അവൾ ചിരിയോടെ പറഞ്ഞു രണ്ടിന്റെയും അടികൂടൽ ഇതുവരെ മാറിയില്ലെ ..


അവർ സംസാരിച്ചു കൊണ്ട്  മണ്ഡപത്തിലേക്ക് ചെന്നു...

അപ്പോഴാണ് പവി   ഒരു കുട്ടിയേയും എടുത്തുകൊണ്ടു അവർക്കടുത്തേക്ക് വന്നത്...


ആഹാ.. ഇതാരാണ്... മാമിടെ ചക്കരകുട്ടനോ?


അവൻ അവളെ നോക്കി ചിരിക്കാൻ തുടങ്ങി .. പെട്ടന്ന്  ദക്ഷ് കൈ നീട്ടി അവനെ എടുത്തു...


വിഹാൻ.... ദക്ഷിന്റെ കയ്യിൽ ഇരുന്നു അവന്റെ മുടിയിഴകളിൽ പിടിച്ചു വലിക്കാൻ തുടങ്ങി...ഇടക്കിടെ അവൻ ദക്ഷിന്റെ കവിളിൽ  നുണയുന്നും ഉണ്ട്..


എടാ.. ഇവന്  വിശക്കുന്നുണ്ടെന്നു തോന്നുന്നു...

അവൾ ഇതുവരെ   ഇവന് പാല് കൊടുക്കുകയായിരുന്നു.... ഇപ്പോഴാണ് ഡ്രസിങ് റൂമിലേക്ക് പോയത്..

ഇവന് എത്ര വയസ്സായി...ജോയൽ ചിരിയോടെ   ചോദിച്ചു 

9month കഴിഞ്ഞതേ ഉള്ളു പവി  ചെറു ചിരിയോടെ പറഞ്ഞു 



അവൾ എവിടെ ലിയ ചോദിച്ചു..


മാളു  ഡ്രെസ്സിങ് റൂമിൽ ഉണ്ട്..


എന്നാൽ ഞങ്ങൾ അങ്ങോട്ട് പോട്ടെ...


വാമി ദക്ഷിനെ നോക്കി...

അവൻ എഴുന്നേറ്റതും   പവി പറഞ്ഞു. എടാ നീ അവളെ ഒന്ന്  തനിയെ വിടാടാ... അവൾ  എങ്ങോട്ടും ഓടി പോകില്ല..


ദക്ഷ് അവനെ നോക്കി ഒന്ന് ഇളിച്ചു.. 



ലിയയെയും വാമിയെയും കണ്ടതും മാളു കെട്ടിപിടിച്ചു..

സുഖം ആണോടി..എന്റെ  കുഞ്ഞാവകൾക്കും സുഗാണോ?

മ്മ്  പിന്നെ ഡബിൾ സുഖം..


അവൾ എവിടെ..

ദാ.. അവിടെ സാരി ഉടുപ്പിക്കുന്നു..



ലിയ പതിയെ  മാളുവിന്റെയും വാമിയുടെയും കൈ പിടിച്ചു  നടന്നു..

വാമി മാളുവിനോട്‌ ചോദിച്ചു 

നീ ഹാപ്പി ആണോടി..

മ്മ്.. ആണെടി..


വീട്ടിൽ നിന്നും ആരെങ്കിലും വന്നോ..

ഇല്ലെടി.. വന്നില്ല...


സാരമില്ലെടി... കുറച്ചു കാലം കഴിയുമ്പോൾ മാമി എല്ലാം എല്ലാവരും മറക്കും നമുക്ക് കാത്തിരിക്കാം..


മ്മ്...ആ കാത്തിരിപ്പിൽ ആണ് ഞാനും...


കാലം മയ്ക്കാത്ത മുറിവുകൾ കാണില്ലായിരിക്കും അല്ലിയോടി.


സത്യം... അല്ലെങ്കിൽ ഈ വാമിയും ദക്ഷേട്ടനും ഇങ്ങനെ സ്നേഹിച്ചു കഴിയുമോ?

ലിയ നറു ചിരിയോടെ പറഞ്ഞു..


എനിക്കിട്ട് ഊതാൻ ഇവൾക്കിപ്പോൾ നല്ല നാവു ആണെടി..

കള്ള ചിരിയോടെ  വാമി  ലിയെ നോക്കി...

മൂന്നാളും കൂടി പൊട്ടി ചിരിച്ചു..


സാരി ഉടുത്തു കഴിഞ്ഞു നോക്കുമ്പോൾ ആണ് പാറു ലിയയെയും  വാമിയെയും കണ്ടതു.. അവളുടെ കണ്ണുകൾ നിറഞ്ഞു..


ഓ.. നിങ്ങൾ വരില്ല എന്നാണ് കരുതിയത്..കണ്ടിട്ട് വർഷം  3ആയില്ലേ...

പാറു  നീരസത്തോടെ പറഞ്ഞു..

ഞങ്ങൾ വരാതെ എവിടെ പോകാനാ നീ ഞങ്ങടെ ചങ്കല്ലേ...ഞങ്ങടെ ചങ്കിടിപ്പല്ലേ...


ദക്ഷേട്ടൻ വന്നില്ലേ

വന്നു...


അപ്പോഴേക്കും അവളെ മണ്ഡപത്തിലേക്ക് കൊണ്ടുപോയി...

ആദിത്യൻ  അവളുടെ കഴുത്തിൽ താലി ചാർത്തി...

അറേഞ്ച് മാര്യേജ് ആയിരുന്നു..



വേണി ചിരിയോടെ അവരെ നോക്കി നിന്നു...

വേണിയെ നോക്കി അവരും ഹൃദ്യമായി  പുഞ്ചിരിച്ചു..


പെട്ടന്നാണ് ദക്ഷ് ഫോണും ആയി വന്നത്.. ദാ.. വാമി . അമ്മയാണ്..


ഹലോ.. അമ്മേ...


ഞാൻ കല്യാണം കഴിഞ്ഞു അങ്ങോട്ടു തന്നെയാ വരുന്നത്.. ഡെലിവറി കഴിഞ്ഞേ പോകുന്നുള്ളൂ..


ദക്ഷ് മോന്റെ അച്ഛനും പിന്നെ നമ്മുടെ   മഹി മോനും  നിത്യ മോളും കുഞ്ഞും വന്നിട്ടുണ്ട്..


മ്മ്.. എനിക്കറിയാം..അമ്മേ....എന്നിട്ട്  അവരൊക്കെ എന്തിയെ..


അച്ഛന്റെ കൂടെ പറമ്പോക്കെ കാണാൻ പോയി..


എന്നാൽ കല്യാണം കൂടിയിട്ട് പതിയെ വാ ...എനിക്കിവിടെ പിടിപ്പത് പണിയുണ്ട്..


അമ്മ ഒറ്റയ്ക്ക്..


സഹായത്തിനു  സരിത  ഒണ്ട്...


മ്മ്..


അവൾ ഫോൺ വെച്ചിട്ട് പതിയെ ദക്ഷിനെ നോക്കി.. അവൻ അവളുടെ കൈയിൽ ചേർത്ത് പിടിച്ചു...

അവൾ   പതിയെ അവന്റെ തോളിലേക്ക് ചാരി..



പാറു ആദിത്യനേം കൂട്ടി വാമിക്കരുകിലേക്ക്  വന്നിട്ട് പറഞ്ഞു.. ഞാൻ പറഞ്ഞ കക്ഷികൾ  ഇവരാണ്...ആദിയേട്ട...


വാമി ഞാൻ അന്നേ പറഞ്ഞില്ലേ ദക്ഷേട്ടൻ ചതിക്കില്ലാന്ന്..


ഇപ്പോൾ  ഞാൻ പറഞ്ഞത് സത്യം ആയില്ലേ..


വാമി ചിരിയോടെ പറഞ്ഞു..


മ്മ്. നീ പറഞ്ഞത് സത്യം ആണ്...

നിന്റെ ദക്ഷേട്ടൻ എന്നെ ചതിക്കില്ല...


തിരികെ എല്ലാവരും കണ്ടുമുട്ടുമെന്നു പറഞ്ഞു പിരിയുമ്പോൾ പാറു കണ്ണും നിറച്ചാണ് പോയത്..എന്തുകൊണ്ടോ വല്ലാത്തൊരു വിഷമം...എല്ലാവരിലും നിറഞ്ഞു..

മാളു ... നിറക്കണ്ണുകളോടെ  അവരെ നോക്കി...


ലിയ അവളെ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു എന്തിനാടാ കരയുന്നത്.. നമ്മൾ ഒരിക്കലും പിരിയുന്നില്ല.. പരസ്പരം എന്നും കണ്ടില്ലെങ്കിലും അപ്രതീക്ഷിതമായി നമ്മൾ ഇനിയും കണ്ടുമുട്ടും.. ഒത്തു ചേരും... ഒരിക്കലും നമ്മൾ പിരിയുന്നില്ല... ഇനിയും കണ്ടുമുട്ടാനും പങ്കിടനുമായി  ഒരുപാട് കാലങ്ങൾ കിടക്കുകയല്ലേ... ഈ ഒരു പിരിയൽ ഒരിക്കലും ശാശ്വാതമല്ല....ഇനിയും കണ്ടു മുട്ടാനും കൂടി ചേരാനുമായുള്ള ഒരു അവധിയിൽ ആണ് നമ്മൾ... ആ അവധിക്കാലം കഴിഞ്ഞു നമ്മൾ വീണ്ടും ഒന്ന് ചേരും...


തിരികെ  കാറിൽ കയറുമ്പോൾ വാമിയും ലിയയും പരസ്പരം നോക്കി ഇനിയും കണ്ടുമുട്ടുമെന്ന ഉടമ്പടിയിൽ...അവർ രണ്ടു വഴിക്കായി പിരിഞ്ഞു..


വാമി കുറെ നേരം മൗനം ആയിരുന്നു.

കുറച്ചു കഴിഞ്ഞു ദക്ഷേട്ടാ....

മ്മ്.. എന്താടാ.. പെയിൻ വല്ലതും ഉണ്ടോ...

ഇല്ല..

പിന്നെ..

എനിക്ക് സങ്കടം വരുന്നു..

അവൻ വേഗം കാർ സൈഡിലേക്ക് നിർത്തി...


അവൾ ഡോർ തുറന്നു പുറത്തേക്കിറങ്ങി...

അവനും ഇറങ്ങി വന്നു..അവളുടെ കറുത്ത മുടിയിഴകൾ വെയിലേറ്റ് തിളങ്ങി.. അവരെ തട്ടി കടന്നു പോയ കാറ്റിൽ ചെമ്പകപൂ വാസന നിറഞ്ഞു നിന്നു... ആ കാറ്റിന്റെ ഉന്മാദ ഗന്ധം അവർക്കിടയിൽ തങ്ങി നിന്നു... ഒരു തലോടൽ പോലെ ആ കാറ്റു അവരെ  തഴുകി കൊണ്ടിരുന്നു.. പെട്ടന്ന് വാമി  അവനെ കെട്ടിപിടിച്ചു..


എന്താടാ...

ദക്ഷ് അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു...


Thankyou ദക്ഷേട്ടാ.... ഇങ്ങനെ ഒരു ജീവിതം തന്നതിന്...എന്നെ ചേർത്ത് പിടിച്ചതിനു.. ഒരുപാട് സ്നേഹിച്ചതിനും എന്റെ ഇഷ്ടങ്ങൾ അറിഞ്ഞു നിന്നതിനും.. പിന്നെ എന്റെ സൗഹൃദത്തിൽ ഒരിക്കൽ പോലും  അനിഷ്ടം കാട്ടാതിരുന്നതിനും. എനിക്ക് സ്വാതന്ത്ര്യം തന്നതിന്.. അതിലുപരി  എന്റെ വീട്ടുകാരെ സ്നേഹിച്ചതിനും കൂടെ നിർത്തിയതിനും എല്ലാത്തിനും നന്ദി...

ഞാൻ  ഒരുപാട് ഹാപ്പി ആണ്....ശരിക്കും ദക്ഷേട്ടൻ ആണെന്റെ  ഹീറോ....


നിനക്കും എനിക്കും ഇടയിൽ വാക്കുകൾ കൊണ്ടോ നോട്ടം കൊണ്ടോ ഒരു അതിർവരമ്പും ഇല്ല.. ഞാനും നീയും രണ്ടു ശരീരമാണെങ്കിലും നമ്മുടെ മനസ്സ് ഒന്നാണ്..

നിന്നിൽ നിന്നു തുടങ്ങി എന്നിൽ അവസാനിക്കുന്നത് പോലെ എന്നിൽ നിന്നു തുടങ്ങി നിന്നിൽ അവസാനിക്കും.

നീയിൽ നിന്നും ഞാനിലേക്കും ഞാനിൽ നിന്നു നമ്മളിലേക്കും നാം മാറി ഇരിക്കുന്നു...


ഒരിക്കലും നാം ഇനി  ഞാനോ നീയോ ആവില്ല.. ഞാനും നീയും ചേർന്ന നമ്മൾ ആവും..


1 വർഷത്തിന് ശേഷം....


ദക്ഷേട്ടാ....ദേ മഴ വരുന്നു.. ടെററോസിൽ കിടക്കുന്ന തുണി എടുത്തേ...


ദക്ഷേട്ടാ... ആ  ബാത്ത് റൂമിലെ  ടാപ് ഒന്ന് ഓഫ്‌ ചെയ്തേ..


എന്റെ വാമി ഞാൻ കുഴഞ്ഞു...


എന്നാൽ ദാ.. മോളെ ഒന്നു പിടിച്ചേ...


എടി..  മോൻ എന്റെ കയ്യിൽ ഇരിക്കുകയാ....എനിക്ക് രണ്ടാളെയും കൂടി പിടിക്കാൻ ബാലൻസ് ഇല്ല...


നീ.. ഒരാളെ പിടിച്ചേ..


എന്റെ പൊന്നു ദക്ഷേട്ടാ.. നിങ്ങളെ കൊണ്ടു ഞാൻ തോറ്റു...എനിക്കിവിടെ കുറച്ചു പണിയുണ്ട് 


എടാ.. മഹി... ഒന്ന് വന്നേ..


എടാ... ഒരാളെ ഒന്നെടുത്തെടാ...


അച്ചോടാ പാവം...നിനക്ക് അങ്ങനെ തന്നെ വേണം.. നിന്റെ കൈയിൽ ഇരുപ്പിനാ...ദൈവം അറിഞ്ഞു തന്നതാ 


ദച്ചൂട്ടി  (ദക്ഷ്യ )ഇങ്ങു വാ...


എന്നാലും നീ  ദീക്ഷിനെ  എടുക്കില്ല..


നിന്നെ കണ്ടാൽ അവൻ എന്റെ കൈയിൽ വരില്ല..

കാരണം അവൻ നിന്നെപ്പോലെ  കലിപ്പൻ  ആണ്..

പക്ഷെ എന്റെ ദേച്ചൂട്ടി അങ്ങനെ അല്ല അവൾ എന്റെ വാമിയെ പോലെ ശാന്ത  സ്വഭാവക്കാരിയാണ്..



മാമേടെ ദേച്ചൂന് അറിയുവോ?

പണ്ട് എല്ലാവരെയും പേടിപ്പിച്ചു വിറപ്പിച്ച പുലി ആയിരുന്നു മോളുടെ അച്ഛൻ. ഈ നിൽക്കുന്ന കോന്തൻ . പക്ഷെ എന്ത് ചെയ്യാം അതൊക്കെ അന്ത കാലം.. ഇന്ത  കാലം  മൂപര് വെറും   പൂച്ച ..


വേണമെങ്കിൽ പല്ലു കൊഴിഞ്ഞ പുലി എന്ന് പറയാം..


എടാ  മതിയെടാ  എനിക്കിട്ട് ഊതിയത്...

നിനക്കുള്ള എട്ടിന്റെ പണി വരുന്നുണ്ട്.


ആരാടാ..നിത്യ  ആണോ?


അല്ല..നിന്റെ മോൾ  അൻഷിക...

എന്റെ പൊന്നെ  ... 


നീ മിണ്ടല്ലേ....ടാ...


എന്താ നോക്കുന്നെ ശിഖ  മോളെ..

പപ്പയെ...


കന്റോ ....


ഇല്ലല്ലോ ...

എന്നെ പറ്റിച്ചു കല്ലൻ...എന്റെ കൈയിൽ കിട്ടിയാൽ ഇടിച്ചു പരത്തും നാൻ...


വാവ ഉറങ്ങിയോ?

ഇല്ല...


ഈ വാവ ഉറങ്ങുല്ലേ...


അപ്പുപ്പൻ എന്ന് വരും...

ഉടനെ വരും..

എല്ലാരും കള്ളൻ മാരാണ്...മൊതോം പറ്റിരാണ്.. കല്ലന്മാര്...


ഈ വാവ ഉടനെ വളരുമോ?

ആ പിന്നെ വളരും ..

ഈ പെണ്ണിന് ഈ ഒരു ചോദ്യമേ ഉള്ളു.. ഞാൻ പഠിക്കാൻ ഇരുത്തിയ പെണ്ണാ...

അതെങ്ങനെയാ അച്ഛൻ നന്നായാൽ അല്ലെ മോളു നന്നാവൂ...


മഹിയേട്ടനെ കണ്ടോ ദക്ഷേ...


നിത്യേച്ചി... ആഹാ ആരാ ഇതു  ലിയ മോളോ...

കയറി വാടാ...


അച്ചോടാ.. മുത്തു ഇങ്ങു വന്നെടാ..


മോളുടെ പേരെന്താ...ലിയ മോളെ...

ജിയാന  ജോയൽ


ഞങ്ങൾ ജിയ എന്ന് വിളിക്കും...



വാമി എവിടെ കിച്ചണിൽ ആണ് .. മോളു വരുമെന്നും പറഞ്ഞു എന്തൊക്കെയോ പാചകത്തിൽ ആണ്..ഞാൻ ചെന്നിട്ട് എന്നെ അവിടെ നിർത്തിയില്ല....


വാമി  കിച്ചൻ വൃത്തി ആക്കി  വരുമ്പോഴാണ്   ലിയയെ കണ്ടത്..


നീ.. എപ്പോൾ വന്നു.

ജിയ  എവിടെ..

നിത്യേച്ചിടെ അടുത്തുണ്ട്..

. ജോയൽ വന്നില്ലേ..

ഇല്ല..

അതെന്തുപറ്റി..


അത് നിന്റെ കെട്ടിയോനോട് ചോദിക്ക്...അവൾ പിണക്കത്തിൽ പറഞ്ഞു...


ദക്ഷേട്ട....ഒന്ന് നിന്നെ...

എന്റെ പൊന്നു വാമി  മക്കളുടെ കാര്യം ആണെങ്കിൽ നിത്യ   അവരെ ഉറക്കി..


ഇത് അതല്ല.. ജോയൽ...എന്തെ..


ആ...ജോയൽ അല്ലെ ദേ വരുന്നത്..


ഓ.. എന്നെ പറ്റിച്ചതാണല്ലേ... ഇച്ചായ വീട്ടിൽ വാ.. തരാം..ലിയ കലിപ്പിൽ പറഞ്ഞു..


എന്റെ കഞ്ഞിയിൽ പറ്റായിട്ടപ്പോൾ സമാധാനം ആയോ?ദക്ഷേട്ടാ...നിങ്ങൾക്ക്...


വാമി ദേഷ്യത്തിൽ ദക്ഷിനെ നോക്കി.


ലിയ... ഇവനു ഓഫീസിൽ ജോലി ഉണ്ടായിരുന്നു.. ഉച്ചക്ക് ലീവ് കൊടുത്തതാണ്..



നെക്സ്റ്റ് വീക്ക്‌ നാട്ടിൽ പോകാമെന്നു തീരുമാനിച്ചു...

ഫുഡും കഴിച്ചു ഈവെനിംഗ് ആണ് ലിയയും ജോയലും പോയത്..


വാമി കിടക്കാൻ വരുമ്പോൾ  ദക്ഷ്... കുട്ടികളെ ഉറക്കി കഴിഞ്ഞിരുന്നു..


ആഹാ.. ഇന്ന് കുസൃതികൾ  നേരത്തെ ഉറങ്ങിയോ?

ഉറങ്ങിയതല്ല.. ഞാൻ ഉറക്കിയതാ..അവൻ കള്ളച്ചിരിയോടെ പറഞ്ഞു...


ഈ ദക്ഷേട്ടന്റെ ഒരു കാര്യം 


എന്റെ പൊന്നു ദക്ഷേട്ടാ... വിട്ടേ...

അവൻ അവളുടെ കവിളിൽ ചുംബിച്ചു....

ഈ ദക്ഷേട്ടന് ഒരു നാണവും ഇല്ല...


നാണിക്കേണ്ട കാര്യം ഇല്ലല്ലോ നീ എന്റെ ഭാര്യ അല്ലെ...


"നമ്മുടെ  സ്നേഹത്തിന്റെ പ്രതിഫലമാണ്...നമ്മുടെ മക്കൾ..."


അവരുടെ ജീവിതം  ചെറിയ ചെറിയ പരിഭവങ്ങളും പിണക്കങ്ങളുമായി മുന്നോട്ടു പോകുന്നു...


"പരിഭവങ്ങളും  പിണക്കങ്ങളും ഇല്ലാത്ത ജീവിതത്തിനൊരു ത്രിൽ ഉണ്ടാവില്ല.. "


ശുഭം 


ദക്ഷിന്റെയും വാമിയുടെയും സ്റ്റോറി ഇവിടെ തീരുകയാണ്. എത്രത്തോളം നന്നായി എന്നൊന്നും എനിക്ക് അറിയില്ല വളരെ പെട്ടന്ന് എഴുതി പൂർത്തി ആക്കിയ സ്റ്റോറി ആണ്....സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി 🙏🙏🙏🙏

To Top