അവോയ്ഡ് ചെയ്തിട്ടും പിന്നേം എന്തിനാ അവൾടെ പിന്നാലെ നടക്കണേ...

Valappottukal

 


രചന: Aswin N Balan


വീണ്ടുമാ   വിദ്യേടെ  പിന്നാലെ ഉള്ള ഹരിയേട്ടന്റെ നടത്തം കണ്ടപ്പോഴാ  മനസ്സൊന്ന് പതറി പോയത് .


ഇയാൾക്കിതെന്തിന്റെ കേടാ ഇത്രേം  ഒക്കെ അവോയ്ഡ് ചെയ്തിട്ടും  പിന്നേം എന്തിനാ  അവൾടെ  പിന്നാലെ നടക്കണേ .അല്ലേലും ഈ ആൺപിള്ളേരൊക്കെ കറക്റ്റ് ആയിട്ട് തന്നെ ഇഷ്ടമില്ലാത്തവരെ തന്നെ കേറി അങ്ങട് പ്രേമിക്കും . 

 മനസിലൊന്ന് നെടുവീർപ്പിടുമ്പോഴും വീണ്ടുമാ പോക്ക് കാണുമ്പോ നെഞ്ചിനകത്തൊരു നീറ്റലായിരുന്നു.

 

ഫസ്റ്റ് ഇയർ കോളേജിലേക്ക് വരുമ്പോ തന്നെ ആ കട്ട താടിക്കാരൻ സീനിയർ ചേട്ടനുമായി കണ്ണുകളുണ്ടാകുമ്പോഴും മനസ്സിലാക്കെ  ഇത് പ്രണയം ആണോ എന്നൊരു കൺഫ്യൂഷൻ ആയിരുന്നു .

അങ്ങേരേം ആലോചിച്ച്  എവിടെയൊക്കെയോ 

ചിന്തകൾ  പാഞ്ഞുപോയ സമയത്തായിരുന്നു .ഹരിയേട്ടനുമായി കോളേജ് വരാന്തയിൽ കൂട്ടി മുട്ടിയത് .കൈയിലിരുന്ന ബുക്കും താഴെ വീഴുമ്പോ അതെടുത്തു കൊടുക്കുമ്പോഴും കണ്ണുകളാക്കേ ആ മുഖത്തേക്കായിരുന്നു പാഞ്ഞു കൊണ്ടിരുന്നത് .അവസാനം ഒരു സോറിയും  പറയുമ്പോ  താടിക്കാരന്റെ മുഖത്ത് വിരിഞ്ഞൊരു ചിരിയിൽ .ഇത് തന്റെ  അസ്ഥിക്ക് പിടിച്ച നല്ല കട്ട പ്രണയം ആണെന്ന് ഞാനും മനസിലാക്കി ..


പിന്നീട് ഹരിയേട്ടനെ കാണുമ്പോഴും  വീണ്ടുമാ പുഞ്ചിരി സമ്മാനിക്കാൻ ഞാനും മറന്നില്ല .

സൗഹൃദമായി പിന്നീടാ കണ്ടുമുട്ടലുകൾ മാറുമ്പോഴും.ഇങ്ങേരെ തേച്ചൊട്ടിച്ച  പോയ കഥകളൊക്കെ കേൾക്കാൻ എന്തെന്നില്ലാത്തൊരു ആകാംഷയായിരുന്നു .


മനസ്സിലെ പ്രണയം അങ്ങനെ വീർപ്പുമുട്ടുമ്പോഴും അതും ഉള്ളിൽ ഒതുക്കി  ഹരിയേട്ടന്റെ സംസാരം കേൾക്കുമ്പോ എന്തെന്നില്ലാത്തൊരു ഫീൽ ആയിരുന്നു മനസ്സാക്കെ .


വിട്ടുമാറാത്ത ജലദോഷപനി  പോലെ  ആ പ്രണയം അങ്ങനെ മനസ്സില്  തളം കെട്ടിനിക്കുമ്പോഴാ വിദ്യേടെ കാര്യങ്ങളൊക്കെ  ഹരിയേട്ടൻ എന്നോട് ചോദിക്കണേ .


എന്തോ ഇത്രേം കാലത്തെ പ്രതീക്ഷ ഒക്കെ ഒറ്റ നിമിഷം കൊണ്ട് ഫിലമെന്റ് പോയ ബൾബ് പോലായി .


വെറുതെ കണ്ണടക്കുമ്പോ ഹരിയേട്ടൻറേം അവൾടേം മുഖം മനസ്സില്  തെളിഞ്ഞു വരാൻ തുടങ്ങി .


അവളുടെ പിന്നാലെ പോവുന്ന ഹരിയേട്ടനെ കാണുമ്പോ നെഞ്ചിലൊരു പാറക്കല്ല്  കേറ്റി  വച്ച തോന്നലായിരുന്നു .പോരാത്തതിന്  അങ്ങേരടെ  പ്രണയത്തിന് ബ്രോക്കർ ആയി ഞാനും .


"ഈ വിദ്യ ഇതെന്തിനാ വെറുതെ അയ്യാളെ ഇങ്ങനെ ചുറ്റിക്കണേ  ഒരു എസ് പറഞ്ഞാ തീരാവുന്ന കാര്യം അല്ലെ ഒള്ളു "


വർഷെടെ സംസാരം കേട്ടതും മനസ്സിലാക്കെ 

ദേഷ്യം  ഉരുണ്ടു കൂടി .


"അതിനിപ്പോ നിനക്കെന്താ "


"നീ എന്തിനാടി  എന്നോട് ചൂടാവാണെ  അവര്  തമ്മില്  നല്ല മാച്ചാ .പോരാത്തതിന് ദേ  അയാൾക്കിപ്പോ പ്ലേസ്‌മെന്റും കൂടി കിട്ടി .ഈ ഞാൻ ഒക്കെ ആണേൽ കണ്ണും പൂട്ടി യെസ്  പറഞ്ഞേനെ ..."


എല്ലാം പറഞ്ഞു തീരുമ്പോഴാണ് എന്നെ പോലെ  പല പെൺപിള്ളാരുടേം ആരധനാപാത്രമാണ് ഹരിയേട്ടനെന്ന്  ഞാനും മനസിലാക്കണത് .

പിന്നീട്  ഹരിയേട്ടന്റെ ഒപ്പം നടക്കുമ്പോഴും മറ്റുള്ളവരുടെ മുഖത്തേക്കായിരുന്നു എന്റെ ശ്രേദ്ധ  മുഴുവൻ .


എന്തോ വർഷ പറഞ്ഞതെല്ലാം സത്യമാണെന്ന് തോന്നിപ്പിക്കും വിധം ആയിരുന്നു  പലരുടെയും നോട്ടം .

പലരും ഹരിയേട്ടനെ ഒളികണ്ണിട്ട് നോക്കുമ്പോഴും മനസ്സാക്കെ കാറ്റഴിച്ചു വിട്ട് ബലൂൺ പോലെയായി .


ഇത്രേം കാലം തന്നെ മൈൻഡ് ചെയ്യാത്ത വിദ്യ അന്ന് ഹരിയേട്ടനെ കുറിച്ച ചോദിക്കുമ്പോ എല്ലാം കൈവിട്ടുപോയെന്നൊരു തോന്നലായിരുന്നു .


ഹരിയേട്ടനും അവളും കണ്ണും കണ്ണും നോക്കി നിൽക്കുമ്പോ തിമിരം ബാധിച്ചതൊക്കെ എന്റെ കാഴ്ചകൾക്കായിരുന്നു .


മനപൂര്വ്വം ആണേലും ഒരു അഡാറ് തേപ്പ് പുള്ളിക്കാരന്  കിട്ടണെന്ന്  ഞാനും പ്രാർത്ഥിച്ചു .

കണ്ണാടിക്കുമുന്നിലായി എന്നെ തന്നെ നോക്കുമ്പോഴൊക്കെ എന്തോ വിദ്യേടെ അത്ര ഒന്നും ഞാനില്ലെന്ന് തോന്നിപ്പിക്കുന്ന പോലെ .


കാണുന്ന സ്വപനത്തിലെല്ലാം ഹരിയേട്ടനും   വിദ്യേo  മാത്രം .

********************************************************

രാവിലെ തന്നെ ഹരിയേട്ടന്റെ ഫോൺ വന്നതും വിദ്യയെ കാണാനായി ഞാൻ കൂടെ വരണമെന്ന് പറയുമ്പോഴും എന്തോ ഒഴിഞ്ഞുമാറാൻ തോന്നിയില്ല .

പണ്ടാരോ പറഞ്ഞ പോലെ പരാജയെപ്പെട്ട പ്രണയത്തേക്കാൾ പറയാതെ പോയ് ഇഷ്ടമല്ലേ മനോഹരം എന്നോർത്ത് ഞാനും മനസ്സിനെ സമാധാനിപ്പിച്ചു .


സ്കൂട്ടിയും  സ്റ്റാർട്ട് ചയ്തു പോവാനൊരുങ്ങുമ്പോഴാണ് ചേട്ടന്റെ ആദി മോൻ എന്നെ കൂടി കൊണ്ടുപോണം  എന്ന ഭാവത്തിൽ തന്റെ മുന്നിലായി സീറ്റുറപ്പിച്ചത് .


മുണ്ടുമുടുത്ത് ബീച്ചിലിരിക്കുന്ന ഹരിയേട്ടനെ കാണുമ്പോ ഈ താടിക്കാരൻ  ചേട്ടനെ അവസാനമായി കാണുന്ന പോലെ ഞാനും നോക്കിയിരുന്നു 


ഞങ്ങളുടെ നേരെയായി വരുന്ന വിദ്യയെ കണ്ടതും മനസ്സാകെ എന്തോ പോലെയായി .

താടിക്കാരൻ ചേട്ടന്റെ മുഖത്ത് ഭാവങ്ങൾ മിന്നി മറഞ്ഞത് നിമിഷ മാത്രയിലായിരുന്നു .

കൈയിലിരുന്ന ഗിഫ്റ്റും ഹരിയേട്ടൻ കൊടുക്കുമ്പോ മനസിലൊരു വിങ്ങലായിരുന്നു .

സന്തോഷത്തോടെ അതും ഓപ്പൺ ചെയുന്ന ഹരിയേട്ടനെ വിദ്യ നോക്കികൊണ്ടേയിരുന്നു .

എന്തോ ഇത്രേം കാലം മനസ്സില്  കൊണ്ടുനടന്നതൊക്കെ വെറുതെ ആയെന്നൊരു തോന്നൽ .


അലയടിക്കുന്ന തിരമാലകളിലേക്ക് നോകുമ്പോഴായിരുന്നു ആ ശബ്ദം എന്റെ കാതുകളിൽ പതിച്ചത് .


"ഹരിയേട്ടൻ എന്റെ കല്യാണത്തിന്  വരണം ..എല്ലാം അതിൽ ഉണ്ട് ,,,,"


എന്തോ കള്ളാ താടിക്കാരന്റെ വാടിയ മുഖം കണ്ടപ്പോ അന്നാദ്യമായി  ഞാൻ ഒന്ന് സന്തോഷിച്ചുപ്പോയത് .


എന്റെ തേപ്പ് ഭഗവാനെ ഈ ഉള്ളവൾടെ പ്രാർത്ഥന നീ കേട്ടല്ലോ ധത്  മതി ...


മനസ്സിലൊന്ന് നെടുവീർപ്പിടുമ്പോഴും ആദ്യമായാണ് ഈ തേപ്പ് പെട്ടിനെ കൊണ്ട് ഇങ്ങനൊരു ഉപകാരം ഇണ്ടായത് .


എന്തോ ആലോചിച്ചിരുന്ന ആദിമോൻ തന്റെ ചിന്ത ഒക്കെ വിട്ട് ഇതല്ലേ ചേച്ചി എന്നും ഫോണില്  ഉമ്മകൊടുക്കാറുള്ള ഏട്ടൻ എന്ന്  പറയുന്നത് .


ഹരിയേട്ടന്റെ നോട്ടം കൂടി എന്നിലേക്കായപ്പൊ     ചമ്മിപോയൊരു  മുഖവുമായി ഞാനും എന്റെ ഹരിയേട്ടനെ നോക്കി


" എന്തിനാ നീതുസേ നീ ഇതെന്നോട്മറച്ചു  വച്ചത് "


...പറഞ്ഞു തീർന്നതും ഹരിയേട്ടനെന്റെ കൈയിലും ചേർത്തു പിടിക്കുമ്പോ ..എന്തോ ഇതൊന്നും മറച്ചു വെക്കേണ്ടെന്നൊരു തോന്നലായിരുന്നു മനസ്സാക്കേ .

എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞ് ഹരിയേട്ടൻറേം നെഞ്ചോടു ചായുമ്പോഴാണ് 

ആദിമോൻ തുടർന്നത് .


അയ്യേ ഈ ചേച്ചിയെന്താ ഈ  കാണിക്കുന്നേ ..."


ഹരിയേ ട്ടന്റെ കൈയും  പിടിച്ച നടക്കുമ്പോ ഒറ്റ നടുക്കായി ആദിമോനും സ്ഥാനം പിടിച്ചു 


 .


വീട്ടിലെത്തുമ്പോഴും സംഭവിച്ചതെല്ലാം സത്യമാണെന്ന് വിശ്വസിക്കാൻ ആവാതെ ഞാനും അകത്തേക്ക് കേറി .


"മോന്  ചേച്ചിയെന്താ വാങ്ങി തന്നത് " എന്ന ഏടത്തിയമ്മേടെ ചോദ്യത്തിന് ആദിമോന്റെ മറുപടി കേട്ടതും succes ആയ ദിവസം തന്നെ എല്ലാം പൂട്ടിക്കെട്ടേണ്ട അവസ്ഥയായി .


"  ചേച്ചി എനിക്കൊരു ഐസ് ക്രീം  വാങ്ങി തന്നു പിന്നെ ചേച്ചിം വേറെ ഒരു ചേട്ടനും കൂടി രണ്ടു സ്ട്രോയും ഇട്ട് ഒരു ഗ്ളാസിന്ന് ജ്യൂസ് കുടിച്ചു ...."

ഏടത്തിയമ്മേടെ  നോട്ടം  കണ്ടതും  എല്ലാം പറ്റി പോയി എന്നൊരു ഭാവത്തിൽ  ഞാനും ഇരുന്നു


ഏകദേശം engagement വരെ കാര്യങ്ങൾ പോയപ്പോ എന്തോ ആദിമോനോട് തീർത്താൽ   തീരാത്ത കടപാടിയിരുന്നു .കൂടാതെ വീട്ടുകാരുടെ അനുവാദത്തോടു കൂടി പിന്നേം പ്രേമിച്ചു നടക്കാൻ ഉള്ളൊരു ലൈസൻസും .


പിന്നെ താടികാരൻ ചേട്ടൻ  കിട്ടിയ തേപ്പിന്റെ ഒക്കെ അവസാനമായി ഈ എന്റെ വക  ഒരു നല്ല ജീവിതവും .


അല്ലേലും മനസ്സിലെന്തൊക്കെ പൂഴ്ത്തി വച്ചാലും അറിയേണ്ടവര്  എങ്ങനേലും ഒക്കെ അത് കറക്റ്റ് ആയി അറിഞ്ഞോളും...

To Top