മായ എപ്പോഴും ജാനിയെ ആശ്വസിപ്പിക്കുന്ന ഒരേ ഒരു കാര്യം...

Valappottukal


രചന: Usha Nair


മനോഹരമായ ഒരു ഗ്രാമത്തിൽ അച്ഛനും അമ്മക്കും ഒറ്റ മകളായി ആണ് ജാനി ജനിച്ചത് ... ഒറ്റ മകൾ ആണെങ്കിലും മകൾക്ക് അമിത സ്വാതന്ത്ര്യം അച്ഛൻ കൊടുത്തിരുന്നില്ല ....

ജാനി അമ്മയോടാണ് ആവശ്യങ്ങൾ പറയാറ് ..... 


അമ്മയുടെയും അച്ഛന്റെയും നല്ല കുട്ടി ആയി ജാനി  വളർന്നു ...... പഠിത്തത്തിൽ വലിയ മിടുക്കി ഒന്നും അല്ലെങ്കിലും എല്ലാ ക്ലാസ്സിലും പാസ്സായി...


ജാനിക്കുട്ടിക്ക് ഡാൻസിലും പാട്ടിലും ആയിരുന്നു കൂടുതൽതാല്പര്യം .....


പക്ഷേ ജാനിയെ ഡാൻസിനു വിടാൻ ജാനിയുടെ അച്ഛൻ സമ്മതിച്ചില്ല ......

നന്നായി പഠിച്ച് ഒരു നിലയിൽ എത്താൻ നോക്ക് അല്ലാതെ പാട്ടും കൂത്തും ഒന്നും വേണ്ട ..... എന്ന്  അദ്ദേഹം പറഞ്ഞു....


സ്ക്കൂളിൽ മറ്റു കുട്ടികൾ ഡാൻസു പഠിക്കാൻ പോകുന്ന കാര്യം പറയുമ്പോൾ താനും അവരുടെ വീട്ടിൽ ജനിച്ചാൽ മതി എന്നു വിചാരിക്കും.... എന്നിട്ട് അമ്മയോട് പരാതി പറയും...


അമ്മക്ക് മകൾടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കണം എന്ന് വലിയ ആഗ്രഹം ഉണ്ടെങ്കിലും നിസ്സഹായ ആണ് ഭർത്താവിൻ്റെ മുന്നിൽ ......


ജാനിയുടെ ഉറ്റ കൂട്ടുകാരി മായ ഡാൻസുപഠിക്കുന്നുണ്ട് .... സ്കൂളിലെ ഇടവേളകളിൽ അവൾക്ക് ഡാൻസു കാണിച്ചു കൊടുക്കും ...... അത് കണ്ട് ജാനിയും പഠിക്കും വീട്ടിൽ വാതിൽ അടച്ച് അതെല്ലാം ചെയ്തു നോക്കും ..


പിറ്റെ ദിവസം സ്കൂളിൽ വച്ച് ജാനി മായക്ക് കാണിച്ചു കൊടുത്തു...... മായ അതിശയിച്ചു പോയി .


ജാനി നീ അസ്സലായിട്ട് കളിക്കുന്നുണ്ട്.... എൻ്റെ ടീച്ചറിനോട് നിൻ്റെ അച്ഛനോടു സംസാരിക്കാൻ പറയട്ടെ .....


ജാനി പെട്ടെന്ന് തലകുലുക്കി ഒരു പുതുവെളിച്ചം വീശി ജാനിയുടെ മനസ്സിൽ...


പക്ഷെ മായയുടെ വാക്കു കേട്ട് ജാനിയുടെ അച്ഛനോടു സംസാരിച്ച ടീച്ചറിൻ്റെ മുഖത്തു നോക്കി അവളെ ഡാൻസർ ആക്കാൻ അല്ല ഞാൻ വളർത്തുന്നത് എന്ന് തുറന്നു പറഞ്ഞു ....


അന്ന് ജാനി തൻ്റെ ഡാൻസ് എന്ന മോഹം മനസ്സിൽ കുഴിച്ചു മൂടി.......


തട്ടിയും മുട്ടിയും പത്താം ക്ലാസ്സ് പാസ്സായി.....


അച്ഛൻ പൈസ കൊടുത്ത് നല്ല കോളേജിൽ തന്നെ ജാനിക്ക്  അഡ്മിഷൻ എടുത്തു.....


നല്ല മാർക്കുണ്ടായി രുന്ന മായയും ജാനിയുടെ കോളേജിൽ ചേർന്നു....


അവർ ഒരുമിച്ച് കോളേജിൽ പോകും ...


മായ കോളേജിൽ ഡാൻസ് പ്രോഗ്രാം എല്ലാം ചെയ്യാൻ തുടങ്ങി .....


ജാനിക്ക് മായയോട് ശരിക്കും ആരാധന ആയിരുന്നു.. ഡാൻസിനോടുള്ള ആരാധന .....


മായ എപ്പോഴും ജാനിയെ ആശ്വസിപ്പിക്കുന്ന ഒരേ ഒരു കാര്യം നിനക്ക് സാധിക്കാത്തത് നീ നിൻ്റെ പെൺമക്കളിൽ നിന്നും നേടണം ......

എൻ്റെ അമ്മയുടെ നടക്കാത്ത ആഗ്രഹം അമ്മ എന്നിൽ കൂടി സാധിച്ചെടുത്തു അതുപോലെ നിനക്കും സാധിക്കണം .....


ജാനിയുടെ മനസ്സിൽ വീണ്ടും പുതിയ മോഹങ്ങൾ വിരിഞ്ഞു തുടങ്ങി .


ജാനിയുടെ ഡിഗ്രി കഴിഞ്ഞ ഉടൻ അച്ഛൻ  കല്യാണാലോചനകൾ തുടങ്ങി .......


പെണ്ണു കാണലും കല്യാണവും എല്ലാം വേഗം നടന്നു.... 


ഭർത്താവിൻ്റെ വീട്ടിൽ എത്തിയ ജാനിക്ക് തൻ്റെ ഭർത്താവ് സുനിൽ നല്ല സ്നേഹം ഉള്ള ആൾ ആണ് എന്ന് ആദ്യ രാത്രിയിൽ തന്നെ മനസ്സിലായി ...... അന്നു തന്നെ തൻ്റെ നടക്കാതെ പോയ സ്വപ്നം അദ്ദേഹത്തോടു പറഞ്ഞു....... 


സുനിൽ അപ്പോൾ തന്നെ  ജാനിക്ക് വാക്കു കൊടുത്തു.

നമുക്ക് ഉണ്ടാകുന്ന മോളെ ഡാൻസു പഠിപ്പിക്കാം ഒപ്പം നിന്നെയും ......


ജാനിയുടെ സന്തോഷ ദിനങ്ങൾ ആയിരുന്നു ഭർത്താവിൻ്റെ വീട്ടിൽ ...... 


അച്ഛനും അമ്മയും ഒരു അനുജനും മാത്രം അടങ്ങുന്ന കുടുംബം .......


അച്ഛനും രണ്ട് ആൺമക്കളും ഒരുമിച്ചാണ്  ബിസിനസ്സ് ചെയ്യുന്നത് ..


രണ്ടു മാസം കഴിഞ്ഞപ്പോൾ ജാനിക്ക് വിശേഷം ആയി....


സുനിലിൻ്റെ വീട്ടിലും ജാനിയുടെ വീട്ടിലും ആഘോഷമായിരുന്നു.... 


ജാനി തനിക്ക് ഇത് മോൾ ആയിരിക്കണേ എന്നു പ്രാർത്ഥിച്ചുകൊണ്ടാണ് കിടക്കുന്നതു  എഴുനേൽക്കുന്നതും...


സുനിലും അവൾക്ക് ധൈര്യം കൊടുക്കും ഇത് നമ്മുടെ പൊന്നു മോൾ തന്നെ.

ജാനി യുടെ  മനസ്സ് വീണ്ടും  സ്വപ്നക്കൂടായി ......


എഴാം മാസത്തിൽ ജാനിയുടെ വീട്ടിലേക്ക്  ഡെലിവറിക്ക് വിളിച്ചു കൊണ്ടു പോയി ..


 ജാനിക്ക് രാത്രിയിൽ  വേദന തുടങ്ങി .....

വേഗം തന്നെ ഹോസ്പിറ്റലിൽ എത്തി ..... സുനിലിൻ്റെ വീട്ടിൽ നിന്നും എല്ലാവരും എത്തി.....


തൻ്റെ ഭാര്യക്ക് ധൈര്യം കൊടുത്ത് സുനിൽ ലേബർ റും വരെ കൂടെ ചെന്നു.... 


തൻ്റെ മകൾ എന്ന പ്രതീക്ഷയോടെ ശക്തമായ വേദന സഹിച്ച് കുട്ടിക്ക് ജന്മം നൽകി . .....


കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് പ്രതീക്ഷയോടെ Dr റെ നോക്കിയ ജനിയോട് 


Dr കൺഗ്രാറ്റ്സ് ജാനി മോൻ ആണ് എന്നു പറഞ്ഞു....


മനസ്സിലെ സ്വപ്നം ത്തിന് മങ്ങൽ സംഭവിച്ചു...... എന്നാലും തൻ്റെ ഓമനയെ കണ്ടപ്പോൾ അതെല്ലാം മറന്നു ജാനി.... എല്ലാ മുഖങ്ങളിലും സന്തോഷം നിറഞ്ഞു നിൽക്കുന്നു ..... ജാനി സുനിലിനെ നോക്കി വിഷമിക്കണ്ട എന്ന രീതിയിൽ കണ്ണടച്ചു കാണിച്ചു ....അടുത്തത് നമുക്ക് മോൾ ആകും ഉറപ്പ് ......

ജാനിയും ആ ഉറപ്പിൽ ഇരുന്നു..


ജാനിയുടെ മോൻ അരുൺ നല്ല വികൃതി ആയി വളർന്നു ... 


 അരുണിന് മൂന്നു വയസ്സായപ്പോൾ ജാനിക്ക് അടുത്ത കുട്ടിയുടെ വരവറിയിച്ചു.... 


സുനിലിനും ഇപ്രാവശ്യം നല്ല പ്രതീക്ഷ ഉണ്ടായി ..... 

ആത്മാർത്ഥമായി പ്രാർത്ഥിച്ചു തൻ്റെ ജാനിയുടെ ആഗ്രഹം പോലെ മോൾ ആയിരിക്കണേ എന്ന് ......


സുനിലിൻ്റെ വീട്ടിൽ ആയിരുന്നു രണ്ടാമത്തെ ഡെലിവറി.....


ഈ പ്രാവശ്യം ജാനിക്ക് ഡേറ്റിന് ഒരാഴ്ച മുമ്പേ വേദന വന്നു .... അപ്പോഴേ അമ്മ പറഞ്ഞു ......

ജാനിമോൾടെ ആഗ്രഹം പോലെ ഇത് മോൾ തന്നെ ആണ്..


ജാനി അമ്മ പറഞ്ഞപ്പോൾ ഉറപ്പിച്ചു മോൾ തന്നെ ........ തൻ്റെ സ്വപ്ന സാക്ഷാത്കാരം ആണ് വരാൻ പോകുന്നത് ......


കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് പ്രതീക്ഷയോടെ നോക്കിയ ജാനിയോട് ചിരിയോടെ പറഞ്ഞു .... മോനാണു കേട്ടോ ...

ജാനി തൻ്റെ ഡാൻസ് എന്ന സ്വപ്നം മനസ്സിൽ കുഴിച്ചു മൂടി ഒരു കല്ലും എടുത്തു വച്ചു ....

കാരണം രണ്ടാമത് മോൻ ഉണ്ടായ ഉടൻ പ്രസവം നിർത്തി .....


കുട്ടികൾ രണ്ടും അരുണും വരുണും  ' വികൃതികളും മിടുക്കന്മാരും ആയി വളർന്നു ... നന്നായി പഠിക്കുന്ന കുട്ടികൾ ആണ്...


വർഷങ്ങൾ അതിവേഗം പറന്നു പോയി ......


അരുണിൻ്റെ കല്യാണം കഴിഞ്ഞു ഭാര്യ അനു ..... ഒരു വർഷത്തിനു ശേഷം അനുമോൾ ഗർഭിണി ആയി .....


മോളെ ഡെലിവറിക്ക് ' ലേബർ റൂമിൽ കയറ്റിയിരിക്കുകയാണ് ......

എല്ലാവരും ടെൻഷനിൽ ആണ്.


ലേബർ റും തുറന്ന് സിസ്റ്റർ പുറത്തു വന്നു .... 


അനുവിൻ്റെ ഡെലിവറി


ലേബർ റും തുറന്ന് സിസ്റ്റർ പുറത്തു വന്നു .... 


അനുവിൻ്റെ ഡെലിവറി കഴിഞ്ഞു മോൾ ആണ് ......


ജാനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ...... അവൾ സന്തോഷം കൊണ്ട് കരഞ്ഞു പോയി .....സുനിൽ വന്ന് ജാനിയെ കെട്ടിപ്പിടിച്ചു നിൻ്റെ സ്വപ്ന സാക്ഷാത്കാരം എന്നു പറഞ്ഞു ....


കുഞ്ഞിനേയും എടുത്തു കൊണ്ട് വരുന്ന സിസ്റ്ററിനെ കണ്ടപ്പോൾ ഒരു മാലാഖയുടെ കൈയ്യിൽ ഇരിക്കുന്ന  കുഞ്ഞു മാലാഖ യെ പോലെ  തോന്നി ജാനിക്ക് ...... 


ജാനിയുടെ കൈയ്യിൽ സിസ്റ്റർ കുഞ്ഞിനെ കൊടുത്തു ....... 


തൻ്റെ കുഞ്ഞുമാലാഖയെ കണ്ടപ്പോൾ മനസ്സിൽ നിന്നും കല്ലെടുത്തു മാറ്റി തൻ്റെ ഡാൻസ് എന്ന സ്വപ്നം പുറത്തെടുത്തു .... 


തൻ്റെ കുഞ്ഞു മാലാഖയിൽ കൂടി തൻ്റെ ഏറ്റവും വലിയ സ്വപ്ന സാക്ഷാത്കാരത്തിനായി . കാത്തിരുന്നു ജാനി .......🤱

To Top