അമ്മു, എത്ര നാളായെടോ ഞാൻ തൻ്റെ പുറകെ ഇങ്ങനെ നടക്കുന്നു...

Valappottukal


രചന: Sheeba Joseph


ലൗ ലെറ്റർ


എടോ അമ്മു, എത്ര നാളായെടോ ഞാൻ തൻ്റെ പുറകെ ഇങ്ങനെ നടക്കുന്നു...,?


തന്നോട്, ഞാൻ പറഞ്ഞോ എൻ്റെ പുറകെ ഇങ്ങനെ നടക്കാൻ....?


എനിയ്ക്ക് തന്നെ അത്രയ്ക്ക് ഇഷ്ടമായതുകൊണ്ടല്ലേ?.


അതുകൊണ്ട്....?

 

എടോ മാഷേ, തനിയ്ക്ക് എന്നെ ഇഷ്ടമാണെന്നു വച്ച്, തിരിച്ച് എനിയ്ക്കും അങ്ങോട്ട് ഒരിഷ്ടമൊക്കെ തോന്നണ്ടേ.!


"ഇനി, എൻ്റെ പുറകെ നടന്നിങ്ങനെ ശല്യപ്പെടുത്തരുത് കേട്ടോ."


എടാ മഹേഷേ, എന്താടാ അവള് പറഞ്ഞത്? 


അവൾ അങ്ങോട്ട് അടുക്കുന്നില്ലടാ, എന്തൊരു ജാഡയാ പെണ്ണിന്. !


വിട്ടു കളയട, ഈ കോളേജിൽ വേറെ പെൺപിള്ളേര് ഒന്നുമില്ലേ.? 


"വേറെ ആരെയെങ്കിലും നോക്കാം."


"നീ ഒന്ന് പോടാ, ജാഡ ആണേലും എനിയ്ക്കവളെ ഒരുപാട് ഇഷ്ടമാണ്."


 "എനിയ്ക്കവളെ മതി." 


"നീ ഇങ്ങനെ നടക്കത്തേയുള്ളൂ മോനെ..."


"അവളെ വേറെ ആൺപിള്ളേര് കൊത്തിക്കൊണ്ടു പോകും. "


എടാ... ഞാനൊരു കാര്യം പറയാം..?


" നിനക്ക് പറയാനുള്ളത് മുഴുവനും ഒരു പേപ്പറിൽ എഴുതി അങ്ങോട്ട് കൊടുക്ക്."


അവള് കേൾക്കാൻ തയ്യാറാകുന്നില്ലെങ്കിൽ വായിച്ചെങ്കിലും മനസ്സിലാക്കുമല്ലോ.! 


അവളുടെ മനസ്സ് മാറുമോ എന്നറിയാമല്ലോ. ?


നീയെന്തായീ പറയുന്നത്....!


ലവ് ലെറ്റർ എഴുതാൻ ആണോ? 


അതേടാ...


ഇപ്പോഴത്തെ കാലത്ത് ആരാടാ ഇതൊക്കെ എഴുതുന്നത്? 


എടാ, പ്രണയം അന്നും ഇന്നും എല്ലാം ഒരുപോലെ തന്നെയാണ്.. 


"പ്രണയത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വസ്തുവാണ് ലവ് ലെറ്റർ എന്നുള്ളത്. "


"ഇപ്പോഴത്തെ കാലത്ത് മൊബൈലിൽ കൂടി എഴുതുന്നു. അന്നത്തെ കാലത്ത് പേപ്പറിൽ കൂടി എഴുതുന്നു. ഈയൊരു വ്യത്യാസം മാത്രമേ ഉള്ളൂ. "


 നമുക്കൊരു പരീക്ഷണം നടത്തി നോക്കാം. 

എടാ അതൊന്നും ശരിയാവില്ല...!


മലയാളം എഴുതാനൊന്നും എനിക്കറിയില്ല.? 


ഓ.. നീ ഇംഗ്ലീഷ്കാരൻ ആണല്ലോ..!


അങ്ങനെയല്ലടാ....


" ഇതൊക്കെ എഴുതാനായിട്ട് ശുദ്ധമായ മലയാളം കിട്ടണ്ടേ." 


നിനക്ക് മലയാളം പറയാനും, വായിക്കാനും അറിയാമല്ലോ? 


എഴുതാനല്ലേ പാടുള്ളൂ. ?


"എടാ, അതിനാണോ നീ ടെൻഷനടിക്കുന്നത്. "


"നീ മലയാളം വോയിസ് ടൈപ്പ് ചെയ്ത് എടുത്തിട്ട്, അത് നോക്കി എഴുതി എടുത്താൽ മതി."


എങ്ങനെയാ ലൗ ലെറ്റർ എഴുതേണ്ടത് എന്ന് ഞാൻ വോയിസ് മെസ്സേജ് ഇട്ടേക്കാം... ?


നീ അത് കേട്ട്, വോയ്സ് മലയാളത്തിൽ ആക്കി എടുത്തിട്ട് അതുപോലെതന്നെ നിൻ്റെ ഹാൻഡ് റൈറ്റിംഗിൽ ഒരെണ്ണം എഴുതി കൊണ്ടു വാ...


സംഗതി ക്ലീൻ....


 "ഇനി അതിൻ്റെ ഒരു കുറവ് വേണ്ട, അത് കൂടി നോക്കാമല്ലേ. "


ആ നോക്ക്, നീ നാളെ തന്നെ ഒരെണ്ണം എഴുതി കൊണ്ടുവാ.?


"എടാ പിന്നെ നാളെ ഞാൻ കോളേജിൽ കാണില്ല... സംഗതി സക്സസ് ആവുകയാണെങ്കിൽ നീ എനിക്ക് മെസ്സേജ് ഇട്ടേക്കണം...."


ഓക്കേടാ....


"എടോ അമ്മു, താൻ ഈയൊരു പ്രാവശ്യം കൂടി എന്നെ ഒന്ന് സഹിക്ക്. "


"ഞാനിനി ഒരിക്കലും തന്നെ ശല്യപ്പെടുത്തില്ല. "


അതെന്നാ, താൻ ഈ നാടുവിട്ടു പോകാൻ പോവാണോ? 


അതല്ലടോ..


ഞാൻ പറയുന്നതൊന്നും കേൾക്കാൻ താൻ തയ്യാറാകുന്നില്ലല്ലോ. ?


അതിന്..?


ഞാൻ, എനിക്ക് പറയാനുള്ളത് ഒരു പേപ്പറിൽ എഴുതിയിട്ടുണ്ട്. ഇതൊന്നു വായിച്ചു നോക്കണം....


എന്നിട്ട് തീരുമാനിക്കാം തനിയ്ക്കെന്നെ  ഇഷ്ടപ്പെടണോ വേണ്ടയോ എന്ന്. ?


ഇഷ്ടമല്ല, എന്ന് പറഞ്ഞാൽ ഞാനിനി തന്റെ പുറകെ വരികേയില്ല. 


ശരി...

എന്തിയെ കാണട്ടെ...തൻ്റെ ലവ് ലെറ്റർ ..?


ഞാനൊന്ന് വായിച്ചു നോക്കട്ടെ..,?


എടി പെണ്ണുങ്ങളെ ഓടി വാ...ഒരു സൂത്രം കിട്ടിയിട്ടുണ്ട്...! 


എന്തോന്നാടീ ഇത്ര സന്തോഷം.?


"അതൊക്കെയുണ്ട് മക്കളെ...വാ. "


നിങ്ങൾ ഇതൊന്നു നോക്കിക്കേ? 


ഇതെന്താടി ഒരു പേപ്പർ...?


 ഇതാടി മക്കളെ ലൗ ലെറ്റർ! 


നിനക്കിത് എവിടുന്നു കിട്ടി? 


"അതൊക്കെയുണ്ട് , നീയൊക്കെ ആദ്യം ഇതൊന്നു വായിക്ക്. "


"എന്നിട്ട് ആളെ പറയാം." 


എടി മാളു നീ ഇതൊന്നു വായിച്ചെ...


"എൻ്റെ ദൈവമേ, എൻ്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഒരു ലവ് ലെറ്റർ വായിക്കാൻ പോകുന്നത്." 


"വേഗം വായിക്ക് പെണ്ണേ. "


ശരി, നീ ബഹളം വയ്ക്കാതെ.?  


എൻ്റെ കളരിൻ്റെ കളരായ കളരേ...


എന്തോന്നാടി ഇത് മലയാളഭാഷ തന്നെയാണോ? 


അത് അവിടെ കിടക്കട്ടെ, നീ ബാക്കി വായിക്ക്. ?


എൻ്റെ കോളേജിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഞാൻ തന്നെ ആദ്യമായി കണ്ടത്. 


തന്നെ ആദ്യമായി കണ്ട അന്നു തന്നെ, താൻ എൻ്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു.


 തന്റെ ചിരി കാണാൻ എന്ത് ഭംഗിയാണെന്നോ.! 


"കൺമഷി പടർന്നിരിക്കുന്ന തൻ്റെ കണ്ണുകളും, ഭംഗിയുള്ള മുടിയും. ശരിക്കും ഞാൻ മനസ്സിൽ ആഗ്രഹിച്ചിരുന്നതു പോലെ തന്നെയുള്ള ഒരു പെണ്ണ്." 


കെട്ടുവാണെങ്കിൽ തന്നെ പോലൊരു പെണ്ണിനെ കെട്ടണം എന്നാണ് ഞാൻ മനസ്സിൽ ആഗ്രഹിച്ചിരുന്നത്. 


"എൻ്റെ കളരെ, എന്നെ നീ ഒഴിവാക്കി കളയരുത്." 


എടീ ഇവൻ്റെ കരളിന് എന്തോ കുഴപ്പമുണ്ടെന്ന് തോന്നുന്നു.?


"എന്നെ ചിരിപ്പിക്കാതെ പെണ്ണേ, നീ ബാക്കി കൂടി വായിക്ക്." 


ഒരു തെന്നലായി താൻ എന്റെ അരകിലൂടെ കടന്നുപോകുമ്പോൾ ഒരായിരം മുല്ലപ്പൂക്കൾ വാരിവിതറുന്ന സൗരഭ്യമാണ് താൻ എനിയ്ക്ക് നൽകുന്നത്. 


മുല്ലമുട്ടു പോലുള്ള പല്ലുകൾ കൊണ്ടുള്ള, തന്റെ ഭംഗിയുള്ള ചിരി കാണുമ്പോൾ വിണ്ണിൽ ഉദിച്ചു നിൽക്കുന്ന നക്ഷത്രങ്ങളെയാണ് എനിയ്ക്ക് ഓർമ്മ വരുന്നത്. 


കൺമഷി പടർന്ന തൻ്റെ കണ്ണുകളിലെ തിളക്കം കാണുമ്പോൾ, നിലാവുള്ള രാത്രിയിൽ  ഒരായിരം പൂർണചന്ദ്രന്മാർ ഒന്നിച്ചുദിച്ചു വന്നതുപോലെയുള്ള തിളക്കമാണ് ഞാൻ കാണുന്നത്. 


"എൻ്റെ കളരിൽ നിന്ന് തന്നെ ഒരിക്കലും പറിച്ചുമാറ്റാൻ എനിക്കാവില്ല. "


എടീ ദേ പിന്നെയും ഇവൻ്റെ കരളിന് എന്തോ കുഴപ്പം പറ്റി. ?


"നീ ബാക്കി കൂടി വായിക്ക്. ?


ഓ.. പെണ്ണിൻ്റെ ഒരു ധൃതി, അവളുടെ ഒരു കളര്...!


"തന്നെ ഞാൻ ഒരിക്കലും വേദനിപ്പിക്കില്ല."


"എന്നുള്ളിലെ പ്രണയത്തെ തൊട്ടുണർത്തിയ മാലാഖയാണ് താൻ. എന്നിൽ നിന്ന് അടർത്തിയെടുത്ത് എനിക്കായി ദൈവം കരുതിവച്ച എൻ്റെ മാലാഖ." 


താൻ എന്നെ ഇഷ്ടമല്ല എന്ന് മാത്രം പറയരുത്. എനിക്കത് ഒരിക്കലും സഹിക്കാൻ പറ്റിയെന്ന് വരില്ല. എൻ്റെ ഈ ജീവിതത്തിൽ ഒരു പെണ്ണിനെ പോലും ഞാൻ ഇത്രയധികം സ്നേഹിച്ചിട്ടില്ല. ഇനി ഒരു പെണ്ണിനെയും, എനിക്ക് ഇങ്ങനെ സ്നേഹിക്കാൻ പറ്റുമെന്നും  തോന്നുന്നില്ല. 


ഇത് വായിച്ചിട്ട് ഇതിനുള്ള മറുപടി എന്തുതന്നെയാണെങ്കിലും താൻ എനിയ്ക്ക് തരണം. 


എസ് ഓർ നോ ഇതിലേത് വേണമെങ്കിലും തനിയ്ക്ക് തീരുമാനിക്കാം. ?


"ആ മറുപടി എസ് എന്ന് കേൾക്കാനാണ് എനിക്കിഷ്ടം. "

എന്ന് തൻ്റെ സ്വന്തം മഹേഷ്....


 ഓ.. ഇവനാണോ എഴുതിയത്.. ?


എൻ്റെ അമ്മു ഇവൻ ഇത്രയെങ്കിലും എഴുതിപ്പിടിപ്പിച്ചിട്ടുണ്ടെങ്കിൽ അത് നിന്നോടുള്ള അസ്ഥിക്ക് പിടിച്ച പ്രണയം തന്നെയാണ് കേട്ടോ.?


" ചുള്ളൻ അല്ലേ അവൻ. "


അവൻ ഇത് എങ്ങനെ ഒപ്പിച്ചു എന്നുള്ളതാണ് ഞാൻ ആലോചിക്കുന്നത്. ?


"ഒരു അമേരിക്കൻ മലയാളിയല്ലേ അവൻ..?"


 മലയാളം ശരിയ്ക്കും എഴുതാനും വായിക്കാനും പോലും അവനറിയില്ല. ഏതോ കറുത്ത കൈകൾ ഇതിൻ്റെ പുറകിൽ ഉണ്ടെന്ന് ഉറപ്പാണ്...


"എങ്കിലും നിനക്കു വേണ്ടി ഇത്രയും റിസ്ക് എടുത്തിട്ടുണ്ടെങ്കിൽ, അവന് നിന്നോടുള്ള  പ്രണയം ശരിക്കും അസ്ഥിക്ക് പിടിച്ചിട്ടുണ്ട് എന്നു തന്നെയാണ് അർത്ഥം. "


ചെല്ല്, നീ അവന് ഒരു റിപ്ലൈ കൊടുക്ക്.?


"അവൻ ആ മരത്തിന്റെ ചുവട്ടിൽ ഇരിപ്പുണ്ട്. നിന്നെയും പ്രതീക്ഷിച്ചായിരിക്കും ഇരിപ്പ്."


ശരി ശരി... ഇപ്പോ തന്നെ അവനുള്ളത് കൊടുത്തേക്കാം...?


എടി പെണ്ണേ... അതൊരു പാവം ചെക്കനാ... നീ അവനെ തല്ലല്ലെ കേട്ടൊ..?


ഒന്നു പോടി അവിടുന്ന്...!


"എടോ മഹേഷേ, ആരാടോ തന്റെ കളരിൻ്റെ കളരായ കളര്. "


താനൊരു കാര്യം ചെയ്യ്..?


" ഒരു പേപ്പറിൽ ഒരായിരം പ്രാവശ്യം എഴുതിക്കൊണ്ടു വാ...കരളേ കരളേന്ന്. "


പ്രേമിക്കാൻ നടക്കുന്നു..


ആദ്യം താൻ കരളേന്ന് എഴുതാൻ പഠിക്ക്.  ?

"എന്നിട്ട് എന്നെ കരളിനകത്ത് കൊണ്ട് നടക്ക്. "


"എടോ അമ്മു, അത് ഞാൻ വോയിസ് ടൈപ്പ് ചെയ്യുമ്പോൾ അറിയാതെ അങ്ങനെ വന്നു പോയതാ. "


 മഴക്കാറു മൂടി, വിണ്ണിലെ നക്ഷത്രങ്ങളെയും ചന്ദ്രനെയും കാണാതാകുന്നതുപോലെ, ജീവിതത്തിലെ പ്രശ്നങ്ങളിൽ പെട്ട് എൻ്റെ കണ്ണുകളിലെ തിളക്കവും, എൻ്റെ ചിരിയും മാഞ്ഞു പോകുന്ന സമയത്തും താനെന്നെ ചേർത്ത് പിടിക്കുമോ. ?


"എങ്കിൽ തന്നിൽ നിന്നും, തനിയ്ക്കുവേണ്ടി അടർത്തിയെടുത്ത മാലാഖ ആകാൻ ഞാൻ റെഡി."


 എടോ അമ്മു...എനിക്ക് എന്താ പറയേണ്ടത് അറിയില്ല. താൻ പറയുന്നത് കേട്ടിട്ട് എനിയ്ക്ക് കുളിര് കേറുന്നത് പോലെ. !


ഐ ലവ് യു...


 ഐ ലവ് യു സോ മച്ച്.. 


തന്റെ കുളിരു മാറ്റാൻ നമുക്ക് ഒരു കോഫി കുടിച്ചാലോ. ?


"മഹേഷിന്റെ മാലാഖയായി അമ്മു അവന് ചുറ്റും വട്ടമിട്ട് പറന്നുകൊണ്ടിരുന്നു."

To Top