പയസ്വിനി, തുടർക്കഥ ഭാഗം 72 വായിക്കൂ...

Valappottukal


രചന: ബിജി

Previous part click here

ആദ്യഭങ്ങൾ മുതൽ ഓർമ്മ പുതുക്കി വായിക്കൂ, വെബ്സൈറ്റ് മുകളിൽ സെർച്ച് ചെയ്യുന്നിടത്ത് പയസ്വിനി എന്ന് സെർച്ച് ചെയ്യുക.


ചുറ്റുമുള്ളവരൊന്നും എന്റെ ആരുമല്ലായിരിക്കാം

അതുകൊണ്ടാവാം .....എന്റെ ഇഷ്ടങ്ങൾ സ്വപ്നങ്ങൾ അവർക്ക് അന്യമായി തോന്നിയത് --

എന്നെ മനസ്സിലാക്കാതെ പോയത് ...


എന്റെ വിലാപങ്ങൾ ആരും കേൾക്കാതെ മാറി നിന്നത്.


ഇവരാരും എനിക്കാരുമല്ല....

എനിക്കായി എനിക്ക് വേണ്ടി ഒരു ഹൃദയം മാത്രം 


അമ്മയുടെ മിഴി നീളുന്നത്  ശാസ്ത്രിയുടെ നേർക്കാണ് ....

അപ്പോൾ അമ്മയ്ക്ക് വാത്സല്യഭാവം ----


നീ ആഗ്രഹിക്കുന്നത് ഞാൻ കൈ വെള്ളയിൽ വെച്ചു തരുമെന്ന് ശാസ്ത്രീയോട് പറയുന്നുണ്ടാവാം....

അത്രയും ദൃഢത അമ്മയിൽ


ഞാൻ കൊതിച്ചിട്ടില്ലേ...

ഒന്നു ചേർഞ്ഞു പിടിക്കാൻ ---

മാതൃഭാവം അറിയാൻ .....



എന്റെ മൗനം അപ്പാവുക്കും അമ്മയ്ക്കും അസഹ്യമാകുന്നുണ്ടെന്ന് --

അവരുടെ ശരീരം പറഞ്ഞു തരുന്നു ---


നമ്മുടെ കുടുംബത്തിൽ നീ മാത്രം എങ്ങനെ ഇത്രയ്ക്കും അധംപതിച്ചു.--

നിന്റെ ചേച്ചിയെ നോക്ക്..

ആ ബേക്കറിക്കാരൻ കിഴക്കേ മുറിയിലെ ശ്രീകുമാർ അവളെ കല്യാണം കഴിക്കണമെന്ന് ചോദിച്ചു വന്നു.

അവരൊക്കെ താഴ്ന്ന ജാതിയല്ലേ.......



അവൾ ഞങ്ങളെ അനുസരിച്ചു.--


ഞാൻ ചേച്ചിയെ നോക്കി

ചേച്ചിയുടെ മുഖം പിടച്ചിലോടെ താണു.

പുശ്ചം തോന്നിയെനിക്ക് --


നീ ആ നല്ല മനുഷ്യനെ അർഹിക്കുന്നില്ല -- എന്റെ മനസ്സ് മന്ത്രിച്ചു..


അമ്പിയേ നോക്ക് ----


നീ കണ്ട അന്യമതക്കാരന്റെ കൂടെ പോയിട്ടും ----- അപ്പാ ചോദിച്ചപ്പോൾ നിന്നെ കൂടെ കൂട്ടാമെന്ന് പറഞ്ഞ അത്രയും നല്ല മനസ്സ് ഇക്കാലത്ത് ആർക്കുണ്ട് ----


നിന്റെ അപ്പാവുക്ക് സമൂഹത്തിൽ ഒരു സ്ഥാനമുണ്ട് ....

നീ ഇങ്ങനെ അഴിഞ്ഞാടി നടന്നാൽ ---- പറയാതെ വിഴുങ്ങുന്നുണ്ട് വരദ

നിനക്കു മാത്രം എന്താ ഇത്ര തന്റേടം നീയൊരു പെണ്ണല്ലേ ----

എന്റെ വയറ്റിൽ ഇങ്ങനൊരു നിഷേധി പിറന്നുവല്ലോ....


കണ്ടവന്റെ കൂടൊക്കെ കിടന്ന് ------..


ഞാൻ ഞെട്ടി പോയി കണ്ണുയർത്തി അമ്മയെ നോക്കി .....

നെഞ്ചിലൊന്ന്‌ വരഞ്ഞ വേദന.....

ചോര പൊടിയുന്നു....


പതിമൂന്ന് വയസ്സുള്ള ചെറിയ പയസ്വിനിക്ക് പേടി തന്നെ ആയിരുന്നു.

പക്ഷേ അവൾ പുറം ലോകം കണ്ടത് മനോനില തെറ്റിയ അമ്മയേയും രോഗിയായ ചേച്ചിയേയും പട്ടിണിക്കിടാതിരിക്കാൻ -----

അവർക്ക് മരുന്ന് വാങ്ങാൻ .....


അടുക്കള പുറങ്ങളിൽ കാത്തു കെട്ടി നിന്നിട്ടുണ്ട്. ബാക്കിയാകുന്ന ചോറും കറികളും പൊതിഞ്ഞ് വീട്ടിൽ കൊണ്ടു പോകാൻ.. ഒരാൾക്ക് കഴിക്കാനുള്ളതേ ഉണ്ടാവുളളു... ക്കാൻ വെള്ളം കുടിച്ച് വിശപ്പടക്കി അവർക്കായി ആഹാരം മാറ്റി വയ്ക്കും.....പകലന്തിയോളം പാത്രം മോറിയും മുറ്റമടിച്ചും വീടിനുൾവശം തൂത്തും തുടച്ചും കിണറ്റിൽ നിന്ന് വെള്ളം കോരുകയും --- കൂന കണക്കിന്നുള്ള തുണി അലക്കും ----.. ആ കഷ്ടപാടിന് കിട്ടുന്നതോ കുറച്ച് ആഹാരം മാത്രം ... പതിമൂന്ന് കാരിക്ക് ആ ജോലിയൊക്കെ ദൃഷ്കരമായിരുന്നു തളർന്ന് ആവശയായാലും പണിയെടുക്കും കാരണം താൻ കൊണ്ടു വരുന്ന ആഹാരം കഴിക്കാൻ കാത്തിരിക്കുന്ന രണ്ടു പേർ..


പയസ്വിനി തന്റേടിയായി :---- നിഷേധിയായി .... അഹങ്കാരിയായി ചെയ്യുന്ന ജോലിക്ക് കൂലി തരാത്തവരോട് ചോദിച്ച് വാങ്ങിക്കാൻ തുടങ്ങി...

മാനത്തിന് വില പറയുന്നവരുടെ മുന്നിൽ ഭദ്രയായി .......



ഈ അവസ്ഥയിലും അമ്മയുടെ  വായിൽ നിന്ന് വരുന്ന മോശമായ വാക്കുകൾ........

ഇടതടവില്ലാതെ സംസാരിച്ചതുകൊണ്ടാവാം ശ്വാസം മുട്ടലും ചുമയും ഉണ്ടായതും ----

അവരൊന്ന് പിടഞ്ഞു

പയസ്വിനി എന്നിട്ടും ഓടി അമ്മയ്ക്ക് അരിക്കിലെത്തി. നെഞ്ചിൽ തടവിയതും ----

അവളുടെ കൈ തട്ടി മാറ്റി....

എന്നെ അനുസരിക്കാത്തവൾ തൊടരുതെന്ന വിലക്ക് .....



ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി....


ചിന്തകൾ പെരുകുന്നതിന് അനുസരിച്ച് കോറിഡോറിലൂടെ തലങ്ങും വിലങ്ങും നടന്നു.

പെയ്യാൻ വെമ്പുന്ന കണ്ണുനീർ വെറുതെ  കവിളിനെ അലസോരപെടുഞ്ഞി ഒഴുകി പടരുന്നു.


മെസ്സേജ് ട്യൂൺ വന്നതും ദ്രുതഗതിയിൽ അത് ഓപ്പൺ ചെയ്തു.----



"നീ വരുന്ന വഴിയോര സന്ധ്യയിൽ നിന്നെയും കാത്ത് ഞാനുണ്ടാവും "

ലൂർദ്ധാണ് .......


അവനെ കാണാൻ തോന്നി. ---

ആ നെഞ്ചിൽ മുഖമിട്ടുരച്ച്‌ സങ്കടം പങ്കുവയ്ക്കണമെന്നും

കൂടെ കൊണ്ടു പോകാത്തതിന്റെ പേരിൽ കൊച്ചു കുട്ടിയേ പോലെ കലഹിക്കണമെന്നും ......പിന്നെ ----പിന്നെ ഏറെ നേരം ആ നെഞ്ചോട് ഒട്ടിച്ചേരണമെന്നും അവളിലെ വാശിക്കാരിയും പ്രണയിനിയും ഒരുപോലെ തോന്നിപ്പിച്ചു കൊണ്ടേയിരുന്നു.


ഒടുവിൽ വാശിക്കാരി ജയിച്ചു. ----


എന്നെ കളഞ്ഞിട്ട് പോയതല്ലേ ----


പെട്ടെന്നാണ് ലൂർദ്ധിന്റെ കോള് എത്തിയത് ---------


അതും വീഡിയോ കോൾ

മുഖമൊന്ന് അമർത്തി തുടച്ച് ആ കോൾ അറ്റൻഡ് ചെയ്തു.


ഏതോ കല്പ്പടവുകളിലൊന്നിൽ അലസമായി... സ്വതവേയുള്ള കുസൃതി ചിരിയുമായി അവളെ ഉറ്റുനോക്കി ഇരിക്കുകയാണ് ..


ഇതൊരു ചളിച്ച ഏർപ്പാടാണ്

ഉള്ളിൽ നിന്ന് കുറുകി ഉയരുന്നതൊക്കെ അവനോടുളള പ്രണയമാണ് ..

പക്ഷേ ഇങ്ങനെ കണ്ണിൽ നോക്കി അതും പ്രണയത്തോടെ നോക്കാൻ ഒരു ചടപ്പ്.---



ഇടങ്ങേറു തന്നെ -----


അവനാണേൽ കണ്ണും മിഴിച്ച് ഇങ്ങനെ നോക്കുകയാണ്.--


എന്റെ കണ്ണിന്റെ ചലനത്തിൽ തന്നെയാണ് ശ്രദ്ധ...


പറയുവാനാണേൽ ഏറെയുണ്ട്


ഒന്നും ഒന്നും പറ്റാതെ ഈ ഇരുപ്പ്


കാര്യം പറഞ്ഞാൽ കോട്ടേജിൽ ഒന്നിച്ചാരുന്നു ...... പറഞ്ഞിട്ടെന്താ -----

കൊണ്ടും കൊടുത്തും കഴിഞ്ഞിട്ടുണ്ട്.

പക്ഷേ ഇങ്ങനെ കണ്ണിൽ കണ്ണിൽ നോക്കി ഈ ഇരുപ്പ് ഒരു പ്രഹേളിക തന്നെ

ഒരു വെപ്രാളം -------

എന്നാ പിന്നെ ഇത് ഓഫ് ചെയ്ത് പൊയ്ക്കൂടെ എന്നു ചോദിച്ചാൽ...

എന്റെ മുതലിനെ എനിക്കു കാണണ്ടേ ---- 





നീയും ആ ടൈപ്പാണല്ലേ ------?


പെട്ടെന്നവന്റെ ചോദ്യം


എനിക്ക് ഉടായിപ്പ് മണത്തു.---


ഈ മലയാളി പെൺപിള്ളാരൊക്കെ ഒരു നോട്ടത്താൽ തളച്ചിടുമെന്ന് ....?


എന്റെ മുഖം ഒന്നു ചുളിഞ്ഞു ...... ഇപ്പോ ഇതൊക്കെ പറയണേൽ ആശാനവിടെ കാര്യമായ ഗവേഷണത്തിൽ തന്നെയാണെന്ന് മനസ്സിലായി.


ഞാനൊന്നു ചുണ്ടു കടിച്ചു പിടിച്ചതും .......


നിരുപമ :

പാലക്കാടൻ മേനോത്തി കുട്ടി

26 വയസ്സ്

ആയൂർവേദ ഡോക്ടർ

മഷിയെഴുതിയ  വിടർന്ന മിഴികൾ

രക്തചന്ദന ശോഭയാർന്ന കവിൾ തടങ്ങൾ

ചുണ്ട് ഓർമ്മിപ്പിക്കല്ലേ പൊന്നേ......

ഓഹ്...... ഇത്ര കാലം എവിടെ ഒളിച്ചു വച്ചോ ---


അവൻ ഒടിവുള്ള കട്ടിപ്പിരുകം കൂട്ടിമുട്ടിച്ച് കണ്ണൊന്ന് ഇറുക്കി അടച്ച് തുറന്നു വിട്ടു -----



എന്നിട്ടും മതിയാക്കാത്ത വിശേഷണങ്ങൾ


ചെമ്പാവരി ചോറിന്റെ ശാലീനത


ഇടതൂർന്ന മുടി :

എന്താ സൗന്ദര്യം

എന്താ ഒരു ചിരി

ഇതൊക്കെയാ പെണ്ണ്....



ഒറ്റ ശ്വാസത്തിൽ പറഞ്ഞു  നിർത്തുമ്പോൾ ---.

കൃസൃതി ചിരിയോടെ ചരിഞ്ഞു നോക്കുന്നുണ്ട് ....


മോൻ കോൾ കട്ട് ചെയ്യല്ല് കേട്ടോ.....

അവളിൽ രക്തം ഇരമ്പുന്നതിന്റെയാവാം മൂക്ക് ചുവന്നിട്ടുണ്ട്


പെടപ്പൻ മുളകിന്റെ ഉഷ്ണം അവളിൽ തോന്നിച്ചവന് -----

അവനിൽ കൗതുകമാണ് ....



ചാര കളർ ടീഷർട്ടും ഐസ് ബ്ലൂ ജീനുമാണ് അവളുടെ വേഷം

മുടി ബോയ് കട്ട് തന്നെ.....

കോൾ തുടങ്ങുമ്പോഴുള്ള നിരാശയോ മന്ദിപ്പോ ഇപ്പോഴില്ല ....

ലൂർദ്ധും പയസ്വിനിയും ഒരു ഫ്രെയിമിനുള്ളിൽ വന്നാലെ ഇമ്മാതിരി ആറ്റിറ്റ്വൂടാ രണ്ടിനും......

അവരുടെ വേൾഡ് ...... ആ സ്പേസിൽ മറ്റെല്ലാം വിസ്മരിക്കും....


ചിന്തകൾ തലയിൽ മുളപൊട്ടിയപ്പോൾ ----- 

ലൂർദ്ധിന്റെ കണ്ണു മിഴിഞ്ഞ ഒരു കാഴ്ച


പയസ്വിനിക്കരികിൽ ചുള്ളൻ ഡോക്ടർ ......


എന്തൊക്കെയോ ആ ഡോക്ടറോട് തള്ളി മറിക്കുന്നു...


പാൽപ്പായസത്തിന്റെ ചേലാണ് ഡോക്ടർക്കെന്ന് 

ചെമ്പാവരി ചോറിന് വെച്ച വെട്ടാണ് അതെന്ന് ലൂർദ്ധിന് മനസ്സിലായി .....



അവളിപ്പോ എയിംസ് ഹോസ്പിറ്റലിന്റെ വരാന്തയിലാണെന്നോ ?

അമ്മ ഇവിടെ കിടക്കുന്നതോ ..?

തന്നെ മറ്റൊരു ജീവിതത്തിന് നിർബന്ധിക്കുന്നതോ ....?

അവർക്കൊന്നും താൻ ആരുമല്ലെന്ന ചിന്തയോ..

ഒന്നും ഓർമ്മിക്കാതെ ലൂർദ്ധിനെ പൂട്ടിയെന്നുള്ള ആവേശമായി നില്ക്കുകയാണ്...

ലൂർദ്ധ് കോൾ കട്ടാക്കി

അതിലോലമായി ചിരിച്ചു....


പയാ.....


നീ ഇങ്ങനെ മതി .......

നിനക്കിതല്ലേ ചേരുക ...

എന്നോട് മുട്ടി .....തല്ലു പിടിച്ച് 

കുറുമ്പ് കാട്ടി....

അവനിൽ നിറഞ്ഞതത്രയും അവളോടുള്ള അളവില്ലാത്ത പ്രണയമാണ്...


അവൾ സങ്കടത്തിലായിരുന്നു

അവനല്ലാതെ ആർക്കറിയാം അവളുടെ മനസ്സ്

ഈ നേരം അവൾ ആഗ്രഹിച്ചത് തന്റെ പ്രെസ്സൻസ് ആവാം ...


ക്യാൻസർ പേഷ്യന്റായ അവളുടെ അമ്മ കാണണമെന്ന് പറയുമ്പോൾ .. പിടിച്ചു നിർത്താൻ എനിക്ക് കഴിയുമോ?

പോയി വരട്ടെ ...

ഞാനിവിടെ ഉണ്ടാവും ...

അല്ലെങ്കിലും ഞങ്ങളോളം വിരഹവും കാത്തിരിപ്പിന്റെ വിങ്ങലും ആർക്കറിയാം 


ആകാശ ചുവരുകളിൽ ഞാൻ എന്റെ അക്ഷരങ്ങളെ കൂട്ടിയിണക്കി പകർത്തി വച്ചതൊക്കെ എനിക്കേറെ പ്രീയമുള്ളവളെകുറിച്ചാണ്.

പിൻതിരിഞ്ഞ് നോക്കാൻ പ്രേരിപ്പിച്ചതൊക്കെ

അത്രമേൽ പ്രീയമുള്ളവളുടെ കാലടി ശബ്ദത്തിനാവാം


ഇനിയും പങ്കുവയ്ക്കാൻ ഏറെയുണ്ട് സഖി..


ആ കല്പടവിൽ കിടന്ന് ലൂർദ്ധ് അവളെ മാത്രമേ ഓർത്തുള്ളു. --



പയസ്വിനി റൂമിന് അകത്തേക്ക് ചെല്ലുമ്പോഴേക്കുള്ള കാഴ്ച....

അമ്മയുടെ ചുറ്റും കൂടി നില്ക്കുന്ന ഡോക്‌ടേഴ്സും നേഴ്സുമാരും

ചേച്ചി കരയുന്നുണ്ട്‌::::


അമ്മയുടെ നില വഷളായതിനെ തുടർന്ന് പെട്ടെന്ന് സർജറി നടത്തേണ്ട സാഹചര്യമാണ് അതിനായി ഷിഫ്റ്റ് ചെയ്യുകയാണ്.


ഇത്രയും ഇത്രയും ദ്രോഹിക്കണമായിരുന്നോ ഞങ്ങളെ ?

അപ്പാവാണ്.


എനിക്ക് എന്തു ചെയ്യണമെന്നറിയാതെ മരവിപ്പ് പടർന്നു കേറിയ മനസ്സുമായി നിന്നു.

                      തുടരും

                       ബിജി 

ചില മനുഷ്യർ എത്ര നൻമകൾ ചെയ്താലും ദുഃഖം മാത്രം ആയിരിക്കും തിരികെ ലഭിക്കുക

മാറ്റം ഉണ്ടാകട്ടെ...


അഭിപ്രായം പറയണം കേട്ടോ ... എഴുതാൻ ശക്തി അതു മാത്രമാണ് ...


To Top