പയസ്വിനി, തുടർക്കഥ ഭാഗം 70 വായിക്കൂ...

Valappottukal


രചന: ബിജി


ആദ്യഭങ്ങൾ മുതൽ ഓർമ്മ പുതുക്കി വായിക്കൂ, വെബ്സൈറ്റ് മുകളിൽ സെർച്ച് ചെയ്യുന്നിടത്ത് പയസ്വിനി എന്ന് സെർച്ച് ചെയ്യുക.


യാത്രകൾ എനിക്കെന്നും ആഘോഷങ്ങൾ ആയിരുന്നു.... ഇനിയും കാണാമെന്ന ഉറപ്പോടെ നിർമ്മലിനേയും കേറ്റിനേയും കെട്ടിപ്പിടിച്ച് വിടവാങ്ങുമ്പോൾ കണ്ണും ഈറനായിരുന്നു.

പാർവ്വതി ആന്റിയും എഞ്ചുവടിയും ലൂർദ്ധും പിന്നെ ഞാനും ...

ലൂർദ്ധ് എനിക്കരികിൽ ഇരുന്നു...

എന്റെ വിരലുകളിൽ മുറുക്കം കൂടുന്നു.

ഞാനവനെ നോക്കിയില്ല. എനിക്ക് തൊട്ടറിയാൻ കഴിയുന്നുണ്ട് ആ മനസ്സിലെ പ്രക്ഷുബ്ധത


അവന്റെ ഈ മൗനം വെളിവാക്കുന്നത് ...... നാട് എന്തൊക്കെയോ എനിക്കായി ഒരുക്കി വെച്ചിട്ടുണ്ടെന്നല്ലേ.....


നെടുമ്പാശ്ശേരി എയർ പോർട്ടിന്റെ എൻട്രൻസിൽ ഞങ്ങളെ കാത്തെന്നോണം നില്ക്കുന്നവരെകണ്ട് ഒന്ന് പതറി.


ലൂർദ്ധിന്റെ മുഖം ഗൗരവത്തിലാണ്... 

അതിനും അപ്പുറം അവൻ വൈകാരികമായ മറ്റൊരു തലത്തിലാണ്.


ഞാൻ നോക്കുന്നത് അറിയാമായിരുന്നിട്ടും അവനെന്നെ ശ്രദ്ധിക്കുന്നതേയില്ല..


എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു...

ഇനിയൊരു പറിച്ചു നടീൽ ഞാൻ അർഹിക്കുന്നുണ്ടോ?

എന്റെ മനസ്സിനോടാണെങ്കിലും ഈ ചോദ്യം അവനോടു കൂടിയാണ്

ഞാനവന്റെ കൈത്തണ്ടയിൽ മുറുകെ പിടിച്ചു....


ആ ദൃശ്യം ഇഷ്ടമല്ലാത്ത വിധം നോക്കുന്നവർ ....


എന്റെ അപ്പാ 


കണ്ടിട്ടോ മിണ്ടിയിട്ടോ വർഷങ്ങളുടെ പഴക്കം


ചിതൽ പുറ്റു മൂടിയിരുന്നു ജന്മം നല്കിയവർ എന്ന വികാരങ്ങളിലൊക്കെ 

ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു :

എനിക്ക് തണലേകേണ്ടിയിരുന്ന സമയത്തൊക്കെ ഇവരൊക്കെ എവിടെയോ ആയിരുന്നു.


എന്റെ ചിന്തകൾ കാടു കയറുമ്പോൾ എന്റെ കൈയ്യിൽ നിന്ന് ഊർന്നു പോകുന്ന ലൂർദ്ധിന്റെ വിരലുകൾ ---


ഞാൻ ഞെട്ടലോടെ തല ഉയർത്തിയതും...

ആബുലൻസിൽ പാർവ്വതി ആന്റിയെ കയറ്റുന്നതാണ് കണ്ടത്


അപ്പാവുക്കൊപ്പം ശാസ്ത്രീകള്യം ഉണ്ട്.

രണ്ടു പേരിലും മുറുകിയ ഭാവം 

ലൂർദ്ധിനെ നോക്കുന്ന നോട്ടത്തിലൊക്കെ പക ഒളിപ്പിക്കുന്നുണ്ട്


കലേശനേക്കാൾ ജാതിവെറിയെന്ന മനോവൈകല്യം അപ്പാവുക്കാണെന്ന് തോന്നിപ്പോകും



എനിക്ക് നിർമ്മൽ പറഞ്ഞതാണ് ഓർമ്മ വന്നത്

കുരുക്ഷേത്ര യുദ്ധം


അപ്പാ എന്റെ അരികിൽ വന്നു. 


പയസ്വിനി...


നാളുകൾ എത്ര താണ്ടി അപ്പാവുക്ക് ഈ വിളി വിളിക്കാൻ ---- ഞാനോർത്തു പോയി


ഞാൻ മിണ്ടിയില്ല  നോക്കിയതുപോലും ഇല്ല.--


ഞാനവനെയാണ് നോക്കിയത്. 


എന്നെ പ്രണയിക്കാൻ പഠിപ്പിച്ചവനെ ......


അവന്റെ മുഖത്തെ കാഠിന്യം കണ്ടതും ഒന്നെനിക്ക് മനസ്സിലായി ..

എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു.


നീ ഞങ്ങളെയൊക്കെ മറന്നു പോയല്ലേ കുഞ്ഞേ :----?

നിന്നെ പെറ്റവയറ് കണ്ണീരോടെ ജീവിച്ചിരുപ്പുണ്ട് ....


അയാളിൽ വാക്കുകൾ മുറിയുന്നുണ്ട് .....


ഇത്തരത്തിലുള്ള ഇമോഷണൽ ക്രിയേറ്റ് ചെയ്ത് ഹൃദയത്തിൽ ചോരപടർത്താൻ അപ്പാവുക്ക് എളുപ്പം സാധ്യമാകുന്നുണ്ട്


എങ്ങോട്ട് ഓടി ഒളിച്ചാലും ചില വേരുകൾ നമ്മെ ചുറ്റി വരിയും : ശ്വാസം മുട്ടിക്കും....


സങ്കടവും ദേഷ്യവും നിസ്സഹായതയുമൊക്കെ ഉളവായെനിക്ക് ....


വീണ്ടും -... വീണ്ടും ഒറ്റപ്പെടലിന്റെ മുറിവുകൾക്ക് ആഴം വർദ്ധിക്കുന്നു.


തന്നെയൊന്ന് നോക്കാതെ ആമ്പുലൻസിൽ കയറുന്നവൻ :


എഞ്ചുവടി എന്നെ ഒന്നു നോക്കി ലൂർദ്ധിനൊപ്പം ആമ്പുലൻസിൽ കയറി


എനിക്ക് അവർക്കൊപ്പമാണ് പോകേണ്ടത് ....

എന്നെ സ്നേഹിക്കുന്നവർക്കൊപ്പം..

ഞാനവരുടെ അടുത്തേക്ക് നീങ്ങിയതും ...


അപ്പാവെന്റെ കൈയ്യിൽ മുറുകെ പിടിച്ചു .....


നീ എന്തു കണ്ടിട്ടാണ് പിന്നെയും അവന്റെ പുറകേ പോകുന്നത്.


ഈ നേരമത്രയും സൗമ്യനായി സംസാരിച്ചയാൾ ദേഷ്യം കൊണ്ട് വിറയ്ക്കുന്നു ----


തെരുവുവേശ്യയുടെ മകനാണ് ഇവന്റെ അച്ഛൻ ആർതർ

അതു മാത്രമോ ...കൊടും ഭീകരൻ രാജ്യദ്രോഹി

നിനക്കയാളിൽ നിന്ന് കിട്ടിയതൊക്കെ മറന്നോ ?


നല്ലൊരു പൈതൃകം പോലും അവകാശപ്പെടാനില്ലാത്തവൻ...


എനിക്ക് ഭയം ഉടലെടുത്തു...


എന്റെ കൺമുന്നിൽ അവൻ മാത്രമേ ഉള്ളു...


അവന്റെ ചെന്നിയിലെ ഞരമ്പുകൾ പിടയുന്നത് കാണാം


വലിഞ്ഞു മുറുകിയ മുഖവും കലങ്ങിയ കണ്ണുകളും----


ഈ പിഴച്ച സ്ത്രീ നിന്നോടു പെരുമാറിയത് ഞാനറിയില്ലെന്ന് കരുതരുത് ------


പാർവ്വതി ആന്റിയെ ചൂണ്ടി വേദനായകം പറഞ്ഞതും


ഇവിടെ എല്ലാം അവസാനിച്ചെന്ന് എനിക്ക് മനസ്സിലായി ----


ഇനി ഒരക്ഷരം അപ്പാ പറയരുത് ....


ആരെയും അധിക്ഷേപിക്കാൻ നിങ്ങൾക്കൊരു അവകാശവും ഇല്ല


ഇപ്പോഴും പറയുന്നു.


പയസ്വിനിക്ക് എല്ലാത്തിലും വലുത് ലൂർദ്ധ് തന്നെയാണ്.


ആ സമയം എഞ്ചുവടി പിടിച്ചിട്ടും നില്ക്കാതെ ----

ആമ്പുലൻസിന്റെ ഡോറും വലിച്ചടച്ച് ഞങ്ങൾക്കരികിലേക്ക് പാഞ്ഞു വരുന്നവൻ


അവനിലും വേഗം ഞാനവനരികിലേക്ക് ചെന്ന് മുറുകെ പുണർന്നു ....


അവളുടെ നിറഞ്ഞ മിഴികൾ ----


ആരുടെ മുന്നിലും മിഴിനിറയ്ക്കാത്തവളാണ് ...

പോകാം ലൂർദ്ധ് നമ്മുക്ക് എങ്ങോട്ടേലും പോകാം ...

നിന്നിലും അധികം ഒന്നും ആഗ്രഹിച്ചിട്ടില്ല...


എന്റെ അപ്പാ ഇത്രയും നികൃഷ്ടമായി പെരുമാറിയതിന് ....ഞാൻ ക്ഷമ ചോദിക്കുകയാണ്


പയസ്വിനി ഇപ്പോൾ നോവുന്നത് അവനെ ഓർത്തു മാത്രമാണ്


അവളെ നോക്കി. കണ്ണുചിമ്മി.....


അവളെയും ചേർത്തുപിടിച്ച് വേദനായകത്തിന്റെ അരികിലെത്തി.


പെറ്റമ്മയെ പറഞ്ഞിട്ടും കേട്ടു നിന്നത്. കഴിവില്ലാഞ്ഞിട്ടല്ല....

ഈ കണ്ണു നിറയുന്നത് കാണാൻ പറ്റാഞ്ഞിട്ടാ


ഞാൻ ഒരിക്കൽ കൂടി നിങ്ങൾക്ക് വിട്ടുതരികയാ ---

കൊണ്ടു പൊയ്ക്കോളൂ..


അത്രയും പറഞ്ഞ് ലൂർദ്ധ് തിരിഞ്ഞു നടന്നു....


ലൂർദ്ധ് .......

എന്റരികിൽ നിന്ന് മാഞ്ഞ് --- മാഞ്ഞു പോകുന്നവൻ


മരവിപ്പ് മാത്രം ....


വർഷങ്ങൾക്ക് മുൻപ് ഇതേ പോലൊരു പടിയിറക്കം .....


കണ്ണടച്ച് കുറച്ചു നേരം നിന്നു


ഒന്നു തലകൂടഞ്ഞ് കണ്ണമർത്തി തുടച്ച് അപ്പാവേ നോക്കി.


പോകാം....


മൂർച്ചയുള്ള സംസാരവും നോട്ടവും

വേദനായകം അമ്പരന്നു....


അരൊഗെന്റ് ആറ്റിറ്റ്യൂഡ്


പയസ്വിനിയുടെ ഈ ഭാവമാണ് സൂക്ഷിക്കേണ്ടത്.


ശാസ്ത്രി കാറെടുത്ത് വന്നതും പയസ്വിനിയും വേദനായകവും കയറി....


മണിക്കൂറുകൾ എടുത്തിട്ടും അവസാനിക്കാത്ത യാത്ര 

ഇടയ്ക്കെവിടെയോ ഫുഡ് കഴിക്കാൻ നിർത്തിയെങ്കിലും പയസ്വിനി ഇറങ്ങിയില്ല ....


ശാസ്ത്രി വേദനായകത്തെ നോക്കി ..... ആ നോട്ടത്തിനർത്ഥം മനസ്സിലായി തന്നോട് ഫുഡ് കഴിക്കാൻ പറയുകയാണ് -----

എനിക്കും വേണ്ട അമ്പി - നീ വണ്ടി എടുക്ക്

അയാളുടെ ശബ്ദത്തിലും കരുത്ത്

നീ എന്റെ വരുതിയിൽ വരുമെന്ന ആത്മവിശ്വാസം ആ മുഖത്ത്.


രാത്രി എപ്പോഴോ ഉണർന്ന പയസ്വിനി കാണുന്നത്...

കാർ സൈഡൊതുക്കി ഉറങ്ങുന്ന ശാസ്ത്രി --- അപ്പാവും ഉറക്കത്തിലാണ് ----


ആകെ തളർച്ച ----- ഇരുന്ന് കാലൊക്കെ മരച്ചു പോയി :

വിശപ്പും ഓഹവും.... വെള്ളത്തിന്റെ ബോട്ടിൽ ബാഗിൽ നിന്നെടുത്തു..... പരവശം തീരുവോളം കുടിച്ചു.....



ഇങ്ങനെ ശ്വാസം മുട്ടിച്ച് തൂക്കിയെടുത്ത് കൊണ്ടുപോയിട്ട് എന്തു കാട്ടി കൂട്ടാനാണ് ...

അരിശം തോന്നി ......

പാരമ്പര്യം നിലനിർത്താൻ രജത് ശാസ്ത്രിയെ കൊണ്ട് വിവാഹം നടത്തിവയ്ക്കാനോ

എന്തൊരു ഫൂളിഷ് ഏർപ്പാടാണ്.


അവനെന്തിന് ഒരിക്കൽ കൂടീ വിട്ടുതരികയാണെന്ന് പറഞ്ഞത് ..


പിരിയാൻ ആകാത്ത വിധം അടുപ്പിച്ചിട്ട് വിട്ടു തരികയാണെന്ന് : -----


പ്രണയം സുഖമുള്ള ഏർപ്പാടാണെന്ന് പറഞ്ഞത് ഏതവനാണോ?


എന്തൊക്കെയോ ചിന്തിച്ച് ഉറക്കം തൂങ്ങി ----


വേദനായകം വിളിച്ചുണർത്തിയപ്പോളാണ് .... പയസ്വിനി ഉറക്കം വിട്ടത്.


ചുറ്റും നോക്കിയതും അന്തിച്ചു :-


ബെഡ്ഡിൽ കിടക്കുകയാണ് ------


കാറിൽ നിന്ന് ആര് കൊണ്ടുവന്ന് ഇവിടെ പ്രതിഷ്ടിച്ചോ....?

ശാസ്ത്രിയെ നോക്കിയതും അവന് കുസൃതി ---... കൂടെ ഒരു ഡയലോഗും

ഫ്യൂച്ചറിലേക്കുള്ള റിഹേഴ്സലാണെന്ന് ----


ഓഹ് ----- അവൻ വളഞ്ഞു പിടിക്കുകയാ --- എന്നെ കെട്ടി കഴിഞ്ഞ് എടുത്തോണ്ട് നടക്കുമെന്ന് ...

അവന്റെ തല തല്ലിപൊട്ടിക്കാൻ തോന്നി -----


രൂക്ഷമായി നോക്കി ----- ടവലും മാറാനുള്ള ഡ്രെസ്സുമായി വാഷ് റൂമിലേക്ക് നടന്നു.....


കുളിച്ച് റെഡി ആയതും ജീവൻ കിട്ടിയ പോലെ തോന്നി.....


അവരെ കാത്തു നില്ക്കാതെ പുറത്തിറങ്ങി --- ഫുഡ് കോർണറിലേക്ക് നടന്നു.

അപ്പോഴേക്കും ശാസ്ത്രി ഓടി വന്നു. എന്റെ ഒപ്പം ഇരുന്നു ----


കഷ്ടം ----- ഞാൻ പുശ്ചത്തോടെ ശാസ്ത്രിയെ നോക്കി..


ഞാൻ മുങ്ങികളയത്തില്ല ----

അപ്പാവുക്ക് വിവരമില്ല മനസ്സിലാക്കാം.... ശാസ്ത്രി എന്തു കണ്ടിട്ടാ എന്റെ പിന്നാലെ..


വേദനായകം ഭീഷണിപ്പെടുത്തിയിട്ട് കൂടെ വന്നതാണെന്ന് കരുതിയെങ്കിൽ തെറ്റി.


എന്റെ ജീവിതം എങ്ങനെയെന്ന് തീരുമാനിക്കാനുള്ള റൈറ്റ്സ് ആർക്കും അടിയറവ് വച്ചിട്ടില്ല .....


ലൂർദ്ധിനുമപ്പുറം ഒന്നും പയസ്വിനിക്ക്  വലുതല്ല......


പയസ്വിനിക്ക് മാറ്റി ചിന്തിച്ചു കൂടേ....


എന്റൊപ്പം ഒരു ലൈഫ്......

എല്ലാവർക്കും സന്തോഷമാകുമല്ലോ ?


ഞാനും എപ്പോഴൊക്കെയോ ആഗ്രഹിച്ചു പോയി.


ശാസ്ത്രി അത്രയും നിഷ്കളങ്കതയോടെയാ പറയുന്നത്....


ആർക്ക് സന്തോഷമാകും.'''

എന്റെ ശബ്ദത്തിന്റെ ബലത്തിൽ ചുറ്റുമുള്ള എല്ലാവരും ഉറ്റുനോക്കുന്നുണ്ട്....



ബാല്യകാലത്തിന്റെ നിറങ്ങളിൽ കൂടെ കൂടിയതാ അവൻ

നെഞ്ചിലെ പൊത്തിൽ ഒളിപ്പിച്ചു വച്ചിരുന്നു ആരാരുമറിയാതെ ----

പയസ്വിനിയുടെ പ്രണയം -----

അവനില്ലാത്ത ലോകം എത്ര ശൂന്യമാണെന്നോ -----

ശാസ്ത്രി ഇതിൽ നിന്ന് പിന്മാറണം --


അത്രയും പറഞ്ഞ് അവൾ അവിടെ നിന്ന് നടന്ന് വാഷ് ഏരിയയിലേക്ക് പോയി


ഞാനെങ്ങനെ പിന്മാറും പയസ്വിനി എന്റെ ആഗ്രഹങ്ങൾ നിന്നെയും ചേർത്താണല്ലോ

പരിഭവം പോലെ അവൾ പോയ വഴിയേ നോക്കി. ശാസ്ത്രി പിറുപിറുത്തു.


കാറിൽ കയറി ഇരുന്നു .....ന്നോട്ടിഫിക്കേഷൻ ടോൺ കേട്ടതും ഫോൺ നോക്കി ...


ലൂർദ്ധിന്റെ മെസ്സേജ് .......


ഓപ്പൺ ചെയ്തതും ---


ഒരായിരം വികാരങ്ങൾ എന്ന ക്യാപ്ഷനോടെ


ഒരു നാലു കെട്ടിന്റെ സോപാനപ്പടിയിൽ വലതുകാലൂന്നി സുലൈമാനി കുടിക്കുന്ന പിക്ക് .......


കുളിർന്ന മഞ്ഞിന്റെ മനോഹാരിതയുള്ള പ്രഭാതം


ഒരു ഷോട്സ് മാത്രം ആണ് വേഷം .....


കുരിശുമാലയാൽ പൊതിയുന്ന നെഞ്ചകം...

ഇതിനൊരു ഷർട്ടിടല്ലോ....?


ആ കണ്ണുകളിൽ ഒടക്ക് കുസൃതി കാണാം.....


എന്നെ തേച്ചിട്ട് ........ സുലൈമാനി കുടിച്ചിരിക്കുവാ തെണ്ടി ......


എന്റെ ചുണ്ടിലും ഊറിയ കുസൃതി --


എത്ര പെട്ടെന്നാണ് ഇരുളടഞ്ഞ ഹൃദയഭിത്തികൾ മലക്കെ തുറന്നത്....

ഈ നേരമത്രയും അനുഭവിച്ച അരക്ഷിതാവസ്ഥ നീങ്ങിയത് ......




മുന്നേ തീരുമാനിച്ചിരുന്നു.... നാട്ടിലെത്തിയാൽ പാർവ്വതി ആന്റിയെ ആയുർവ്വേദട്രീറ്റ്മെന്റിനായി കൊണ്ടു പോകുമെന്ന് ......

ഇതിപ്പോ അവിടെയാവും ...


കാർ എവിടെയോ നിന്നതും ...... സ്ഥലകാലബോധം വന്നു....


ചെന്നൈ എയിംസ് .....


ഒട്ടൊരു നേരം റിലേ പോയി......


ഇവിടെ എന്തിന്.....?


ആരാ.... ആരാ ഇവിടെ ....


അപ്പോഴെല്ലാം ഒറ്റ മുഖം തെളിഞ്ഞു....


അമ്മ ---- അമ്മയാകും ....


അമ്മയ്ക്ക് എന്താ പറ്റിയത്.....

എന്റെ ചോദ്യം കേട്ടതും അപ്പാവുടെ മുഖം മങ്ങി


ഒന്നും മിണ്ടാതെ മുന്നേ നടക്കുന്ന ആളുടെ പിന്നാലെ ഞാനും കൂടി


അപ്പാ കയറിയ റൂമിൽ ബെഡ്ഡിൽ കിടക്കുന്ന അമ്മയെ ഒന്നേ നോക്കിയുള്ളു

അത്രയും ദയനീയമായ അവസ്ഥ.

സുന്ദരി ആയിരുന്നു അമ്മ. ഐശ്വര്യം നിറഞ്ഞ മുഖം ..

ഇതിപ്പോ ആകെ ശോഷിച്ച് എല്ലുന്തി അസ്ഥികൂടം പോൽ

എന്നെ കണ്ട് കണ്ണുനിറച്ച് ചേച്ചി ......


അമ്മ മെഡിസിന്റെ സെഡേഷനിൽ ഉറക്കമാണ്.


ഞാൻ അപ്പാവെ നോക്കി....

യൂട്രസിൽ ക്യാൻസർ ലാസ്റ്റ് സ്റ്റേജ്- - - - - ആളിൽ ഇടർച്ച...


തളർച്ചയോടെ അവിടൊരുചെയറിലേക്ക് ഇരുന്നു പോയി

ഈ ചുരുങ്ങിയ സമയം കൊണ്ട് എത്ര വേദന അമ്മ അനുഭവിച്ചിരിക്കാം..


സർജറി ഉടനെ ഉണ്ടവും.

അതിനുമുന്നെ നിന്നെ കാണണമെന്ന് പറഞ്ഞു. ചേച്ചിയാണ് പറഞ്ഞത്.


ഒരു കുഞ്ഞിനെപ്പോലെ ഞാൻ സംരക്ഷിച്ചിരുന്ന എന്റെ അമ്മ....


കുറേ നേരത്തിനു ശേഷം അമ്മ കണ്ണു തുറന്നു....


എന്നെ കണ്ടരും ക്ഷീണിച്ച മുഖമൊന്ന് വിടർന്നു.


കൈയ്യാട്ടി വിളിച്ചരും അരികിലെത്തി. നെറ്റിയിലൊന്ന് ചുംബിച്ചു


എനിക്ക് ------ എനിക്ക് കാണാൻ കഴിഞ്ഞല്ലോ..

അമ്മയുടെ കണ്ണുകളിൽ ഉരുവാകുന്ന നീർ ഉറവകൾ


എനിക്ക് ശബ്ദം എടുക്കാൻ പറ്റുന്നില്ല

ഹൃദയം പിടയ്ക്കുന്ന അവസ്ഥാന്തരം


എനിക്ക് എന്റെ കുഞ്ഞ് അമ്പിയുടെ താലി ചാർത്തി സുമംഗലിയായി നില്ക്കുന്നത് കാണണം .......


                     തുടരും

                      ബിജി


അഭിപ്രായം നല്ല കടുപ്പത്തിൽ പോരട്ടെ

To Top