പയസ്വിനി, തുടർക്കഥ ഭാഗം 70 വായിക്കൂ...

Valappottukal

 


രചന: ബിജി


ആദ്യഭങ്ങൾ മുതൽ ഓർമ്മ പുതുക്കി വായിക്കൂ, വെബ്സൈറ്റ് മുകളിൽ സെർച്ച് ചെയ്യുന്നിടത്ത് പയസ്വിനി എന്ന് സെർച്ച് ചെയ്യുക.



പെണ്ണുടലിൽ മതിഭ്രമം തോന്നിയിട്ടുണ്ടെങ്കിൽ അവളോടാണ് പയസ്വിനിയോട് -----


തെലങ്കാനയിലെ ഉൾവനത്തിൽ  പെരുമഴയിൽ പറക്കെട്ടുകളുടെ മുകളിൽ കലേശൻ നില്ക്കുകയാണ് .... കുത്തിക്കയറുന്ന തണുപ്പിൽ അണുവിട മാറാതെ ആകാശത്തെ നോക്കി 


വംശത്തിന് ദ്രോഹം ചെയ്തവരെ ഉന്മൂലനം ചെയ്യുന്ന പോരാട്ടമാണ്. :


ഇതൊരു ഒറ്റയാൾ പോരാട്ടമെന്ന് തോന്നിയെങ്കിൽ തെറ്റി...

അടിച്ചമർത്തപ്പെട്ട കീഴ്ജാതിക്കാരനായ ഓരോ മനുഷ്യന്റേയും പോരാട്ടം

ഞങ്ങൾക്ക് വേണ്ടത് സ്വാതന്ത്ര്യമാണ് ....


ഇൻഡ്യ മുഴുവൻ പടർന്നു പന്തലിച്ച ചങ്ങലയിലെ ഓരോ കണ്ണികളാണ് ഞങ്ങൾ ഓരോരുത്തരും.


കൃത്യതയോടെ തങ്ങളുടെ ശരീരത്തെയും മനസ്സിനേയും ..... വരും തലമുറയ്ക്കായി ഉരുക്കുകളാക്കിയ ചാവേറുകൾ -----


ഒളിപ്പോരാട്ടത്തിലാണ് ഇക്കൂട്ടർ അഗ്രഗണ്യർ....


പിന്നെ മണ്ണിനേയും കുലത്തേയും സംരക്ഷിക്കാൻ മൂന്ന് വയസ്സു മുതൽ നിഷ്ഠയോടെ കഠിന പരിശീലനം നേടുന്നവർ....


നേർക്കുനേർ മുട്ടിയാൽ പോലും വരാൽ പോലെ വഴുതി പോകാൻ തങ്ങളുടെ ശരീരത്തെ വരുതിയിലാക്കിയവർ.


നിസ്സാരൻമാരായി ഇവരെ കണക്കാക്കാൻ കഴിയില്ല..


നിയമത്തിന്റെ ഒരു റിക്കോർഡുകളിലും ഇങ്ങനെയുള്ള പോരാളികളുടെ യാതൊരു വിവരവും ഇല്ലാ....


ഓരോ നാട്ടിലും സാധാരക്കാർക്കിടയിൽ വെറും സാധാരണക്കാരായി ഇവരുണ്ടാവും----


ഐവാൻ ലൂർദ്ധ് ......


എന്റെ കൂട്ടാളികളെ നിന്റെ കൈയ്യിൽ കിട്ടിയെങ്കിലും ഒന്നും ഒന്നും ചെയ്യാൻ നിനക്ക് കഴിഞ്ഞില്ല....


എന്റെ സാമ്രാജ്യത്തിന്റെ ശക്തിയുടെ അളവുകോൽ ആർക്കു മുന്നിലും അടിയറവു വെയ്ക്കില്ല...


ജയിക്കാൻ ഏതു ഹീന  മാർഗ്ഗവും സ്വീകരിക്കുന്ന പോരാളികളാണ്.--..

അടിമയായി ജീവിക്കാൻ കഴിയാത്ത ഒരു കൂട്ടം ജനതയുടെ ആത്മബലിയാണ്.

ഞങ്ങൾ തോല്ക്കില്ല. ---



പയസ്വിനിക്ക് തിരക്കുപിടിച്ച ദിവസങ്ങളായിരുന്നു.---


ന്യൂയോർക്കെന്ന  നഗരത്തോട് വിട പറയുകയാണ് ----. ഹെൻട്രിയുടെ നിധി കൂമ്പാരത്തിന്റെ കാവൽക്കാരി ഞാനാണല്ലോ....?


ഹെൻട്രി ചാരിറ്റി ട്രസ്റ്റിലേക്ക് തന്റെ പരമ്പരാഗത സമ്പാദ്യം നീക്കിവയ്ക്കുന്നു എന്നറിഞ്ഞ് വളർത്തുമകൾ മെർലിയ തടഞ്ഞു.....

ഹെൻട്രി മരണം മുന്നിൽ കണ്ടു.....

തന്റെ വിശ്വസ്തനായ അഡ്വക്കേറ്റ് മൂഖാന്തിരം ആ ഹ്യൂജ് എമൗണ്ട് ചാരിറ്റി ട്രെസ്റ്റിലേക്ക് മാറ്റി... അതിന്റെ അധികാകിയായി നേരിട്ടു കണ്ടിട്ടില്ലാത്ത പയസ്വിനിയിൽ നിക്ഷിപ്തമാക്കി.


മെർലിയ ഇതൊന്നും അറിയാതെ ഹെൻട്രിയെ വകവരുത്തി...

ഒരു നിയമവും തന്റെ നേരേ വിരൽ ചൂണ്ടില്ലാത്ത വിധം ഹെൻട്രിയെ എന്നെന്നേയ്ക്കുമായി ഉറക്കി ---..


ഡോക്ടറായ മെർലിയ കാർഡിയാക്ക് അറസ്‌റ്റെന്ന നാച്വറൽ ഡെത്തിലേക്ക് -- ആ കൊലപാതകത്തെ ഒതുക്കി ...


ഹെൻട്രിയുടെ മരണം റിപ്പോർട്ട് ചെയ്യാൻ ഹോസ്പിറ്റലിൽ എത്തിയ നിർമ്മലിനോട് ഒരു നേഴ്സ് ചൂണ്ടിയ ഒരു വിവരത്തിനെ ആസ്പദമാക്കിയാണ്‌ ഹെൻട്രി കേസ് വഴിത്തിരിവായത്.


അദ്ദേഹം വളരെ ഉന്മേഷമാനായി സംസാരിച്ചു.-- അവരൊന്ന് മാറി 5 മിനിട്ടുകൾക്കുള്ളിൽ അറസ്റ്റ് സംഭവിച്ച് അദ്ദേഹം മരണപ്പെട്ടുവെന്ന് അറിഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല.


ഡോക്ടർ മെർലിയ അടുത്തു തന്നെ ഉണ്ടായിരുന്നു. ---


Air Embolism......


രക്ത കുഴലുകളിൽ വായുകുമിളകൾ കടത്തിവിടുന്ന  അവസ്ഥ....


കാലി സിറിഞ്ചിൽ വായു നിറച്ച് ഹെൻട്രിക്ക് ഇൻജക്ട് ചെയ്തു....


നാച്വറലീ രക്ത സമ്മർദ്ധം കാരണം cardiac arrest സംഭവിച്ചു....


ആരും കണ്ടെത്തില്ലെന്ന ആത്മ വിശ്വാസം ആയിരുന്നു മെർലിയയ്ക്കുണ്ടായിരുന്നത്....


നാളെയാണ് ന്യൂയോർക്കിനോട് വിട പറയുന്നത്.-----


രാവിലെ മുതൽ നിർമ്മലും കേറ്റും ഒപ്പമുണ്ടായിരുന്നു -----

ഏറിയ സമയവും അവർക്കൊപ്പമായിരുന്നു അന്ന് ..

നീയെന്നെ വല്ലാതെ പാമ്പർ ചെയ്യുന്ന പോലെ തോന്നുന്നെടി

പഴയ തല്ലും ബഹളവും ഒന്നും ഇല്ലാ..

പക്ഷേ ഒരുപകാരം ഉണ്ട് ഉപദേശിച്ച് കൊല്ലുന്നില്ല ----

നിർമ്മൽ ചിരിച്ചു..


സേറയുടെ മരണശേഷം അവൻ എല്ലാവരോടും പഴയപോലെ ചിരിച്ചു. കളിച്ചും...

ഇടപെടുമെങ്കിലും ::: ഒറ്റയ്ക്കിരിക്കാനായിരുന്നു അവനിഷ്ടം

ഞാനവനെ കൂടുതൽ കെയർ കൊടുത്തിരുന്നു.

സേറ അത് ആഗ്രഹിക്കും പോൽ എനിക്ക് തോന്നി...

അല്ലെങ്കിൽ തന്നെ ആ ഒരു സ്വിറ്റ്വേഷനിൽ അവനെ തനിച്ചാക്കാനും കഴിയില്ല.

പിന്നെ ഈ ഉപദേശിക്കൽ .... ആരെങ്കിലും എന്റടുത്ത് ഉപദേശിക്കാൻ വന്നാൽ രാജ്യം വിടുകയാ പതിവ്

ഇമ്മാതിരി വെറുപ്പിക്കൽ ----


ഞങ്ങളുടെ കൂടെ ലൂർദ്ധും കൂടി....


നാട്ടിൽ എത്തിയിട്ട് മാര്യേജ് ഉണ്ടാകുമോ?

എനിക്കും ലൂർദ്ധിനും കേറ്റ് ഇട്ടു തന്ന ചോദ്യം


ഞാനും ലൂർദ്ധും കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു ---..



എവിടുന്ന് - ...  കുരുക്ഷേത്രത്തിന് നടുവിലേക്കാണ് ചെല്ലുന്നത്....


എന്തോന്നെടേ എന്നുള്ള ഭാവത്തിൽ ഇരിക്കുമ്പോൾ ....


കാലങ്ങൾ താണ്ടിയ പ്രണയം ... ഇവരിൽ ഒരാളില്ലാതെ മറ്റെയാൾക്ക് ശ്വാസം കിട്ടാൻ പ്രയാസം...:

ഇവനിതെന്തു കുന്തമാ പറഞ്ഞു കൊണ്ടുവരുന്നേ....

ലൂർദ്ദ് ഭയങ്കര ശ്രദ്ധയിലാണ് ....


രണ്ടിനും പരസ്പരം പിരിഞ്ഞിരിക്കാൻ പോലും കഴിയില്ല.

ഇവിടിപ്പം ലിവിങ് ടുഗദറിലാണ് കിടപ്പുവശം

അയ്യേന്നുള്ള ചളിപ്പ് എനിക്ക് ..

ഇതിലേ പങ്കുകാരനായവൻ വലിയ ഗമയിൽ നിർമ്മലിന്റെ പ്രഭാഷണം കേൾക്കുകയാ....


ഇതിലെവിടാ ഈ കുരുക്ഷേത്രത്തിന്റെ കണക്ക് ......



അതല്ലാ മച്ചാന്റെ അമ്മ പയസ്റ്റ് മച്ചാനെ അബദ്ധത്തിൽ നോക്കിയാൽ പോലും ---- കിടന്ന കിടപ്പിലാണേലും കണ്ണുകൊണ്ട് ഗെറ്റൗട്ട് അടിക്കും


മറ്റൊരു വശത്ത്


അയ്യരുകുടുംബം -----


സായിപ്പിന്റെ മോനേ ആഗ്രഹാരത്തിൽ കയറ്റില്ലെന്ന്..

അവിടാണേൽ ഒരു മുറൈ ചെക്കനും 

അപ്പാവാണേൽ മകളേ കിട്ടാൻ കൊടിയ സമരം നടത്താൻ ഉറച്ച മട്ടാണ് ...


ഒട്ടും വകതിരിവില്ലാത്ത രണ്ടു വീട്ടുകാർ :-

നിർമ്മൻ ഒരു ഓളത്തിന് പറഞ്ഞു നിർത്തിയതും ----


ചുമന്നിരിക്കുന്ന ഒരുത്തനെ കണ്ടതും .... പതിയെ എഴുന്നേറ്റു --


കേറ്റേ ഓടിക്കോ ..

നീ കേട്ടിട്ടില്ലേ.... സത്യത്തിന്റെ മുഖം വികൃതമാണെന്ന് ....

അത് പറഞ്ഞ എന്റെ മുഖം വികൃതമാകുന്നേനു മുന്നേ ഓടിക്കോ ...

നിർമ്മൽ വലിഞ്ഞ് നടക്കാൻ തുടങ്ങിയതും ലൂർദ്ധ് അവനെ വളഞ്ഞിട്ട് പിടിച്ചു.


എതായാലും തൊള്ള തുറന്ന് ഇത്രയും സത്യപ്രസ്താവനകൾ നടത്തിയതല്ലേ....

ദാഹിച്ചു കാണും ...

ലൂർദ്ധ് കണ്ണിറുക്കിയതും --..

നിർമ്മലിന് നാണം

എന്നാ പിന്നെ അവിടുത്തെ ഇഷ്ടം -----




ലൈല


ന്യൂയോർക്കിലെ പ്രകൃതിദത്ത വൈൻ ബാറാണ് ------

അകത്തളമൊക്കെ ബ്രിക്സ് കൊണ്ട് മനോഹരമാക്കിയിട്ടുണ്ട് ....

ഔട്ട് ഡോർ ഫെസിലിറ്റി ഉള്ളതു കൊണ്ടു തന്നെ

നാലെണ്ണവും ഓപ്പൺ ഏരിയയിലേക്ക് വെച്ചടിച്ചു....


പച്ചവിരിച്ച പുൽത്തകിടിയിൽ നാല് ചെയറടങ്ങുന്ന റൗണ്ട് ടേബിൾ പുൽതകിടിക്ക് ചുറ്റും വൈറ്റ് ടുലിപ് പൂക്കൾ നിറഞ്ഞ ഗാർഡൻ സെറ്റ് ചെയ്തിട്ടുണ്ട്....



ആഹാ നക്ഷത്രകൂഞ്ഞുങ്ങൾ വിലസുന്ന ആകാശവും ---- ഇവിടെ ഇങ്ങ് മണ്ണിൽ വെളുത്ത പൂക്കളുടെ നടുവിലിരുന്ന് മുന്തിരി വീഞ്ഞ് മത്ത് പിടിക്കുവോളം കുടിക്കുന്ന സുഖം വേറെന്തിനുണ്ട് .....



ഒന്നോ രണ്ടോ ബോട്ടിലും കൊണ്ട് ഞങ്ങൾ സുലാൻ പറഞ്ഞെങ്കിലും ...

ലൂർദ്ധ് പിന്നെയും വീശുന്നുണ്ട് ...

ആ ചുവന്ന കണ്ണുകൾ എന്നിൽ തന്നെയാണ്....


ആരും കാണാതെ അവൻ പ്രണയം പങ്കിടുകയാണ്

എനിക്ക് ചിരി വന്നു....


അവനിൽ ഉളവാകുന്ന പ്രണയത്തിരകളൊക്കെ മറ്റാരും കാണുന്നതോ ഇടപെടുന്നതോ അവന് ഇഷ്ടമല്ല.... ഞങ്ങളുടെ വിഷയം തമാശയിലാണെങ്കിലും നിർമ്മൽ എടുത്തിട്ടത് അവനെ സംബന്ധിച്ച് . സ്വകാര്യതകളാണ് ....വല്ലാത്ത ജാതി തന്നെ


നനുത്ത തണുപ്പും അരികിൽ അവനും മറ്റെല്ലാം വിസ്മരിച്ചു പോയി....

എന്റെ ഫോൺ റിങ് ചെയ്തതും....

ലൂർദ്ധ് ചാടി എടുക്കുന്നത് കണ്ടു ....


ആരാ..?

ഞാൻ ചോദിച്ചതും ....


അവൻ എന്നെ നോക്കി ദഹിപ്പിച്ചു....

ഇതിപ്പോ ആരാണോ .. ഈ സുന്ദരമായ സമയത്ത് കഞ്ഞിയിൽ മണ്ണുവാരിയിട്ടത്


ലൂർദ്ധ് കോൾ സ്പീക്കറിൽ ഇട്ടതും ......


സിനി നാളെയല്ലേ ഫ്ലൈറ്റ്.....


വിദ്യൂത് ഡോക്ടർ ----


കണ്ണുമാത്രം ചുമന്നവന്റെ മുഖവും ചോര ചുവപ്പായി ....


ഞാൻ ആരോടു മിണ്ടിയാലും ഇടപെട്ടാലും പ്രശ്നമില്ലാത്തവൻ വിദ്യൂത് ഡോക്ടറിന്റെ പേരു കേട്ടാലേ വെളിച്ചപ്പാടു തുള്ളും


അവനെന്താടി നിന്നെ സിനിയെന്നൊക്കെ വിളിക്കുന്നെ?

എന്റെ കൂശുമ്പു കുടുക്ക തുടങ്ങി


വല്ലപ്പോഴും ഡോക്ടർ എന്നെ, ഓൺ ലൈനിൽ കണ്ടാൽ മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യും..


എപ്പോഴോ പറഞ്ഞിരുന്നു നാളെത്തെ ഫ്ലൈറ്റിന് നാട്ടിലേക്ക് തിരിക്കുമെന്ന്......


അല്ലെങ്കിലേ നാട്ടിലേക്ക് ചെന്നാൽ എന്തൊക്കെ മാരണങ്ങളാണോ സംഭവിക്കുക എന്നു വിചാരിക്കുമ്പോഴാ ഇവന്റെ ഒരു ..... ചിനി ----


ലൂർദ്ധിന്റെ കൈയ്യിൽ ഡോക്ടറെ കിട്ടിയാൽ പിഴിഞ്ഞ് എടുക്കും...


എന്തായാലും നട്ടപ്പാതിര കുടിച്ച വീഞ്ഞിന്റെ കിക്കിൽ കോട്ടേജിൽ പോകാൻ ഇറങ്ങി...

കേറ്റും നിർമ്മലും പോയതും ----


നിയോൺ വെട്ടത്തിന്റെ വെളിച്ചത്തിൽ സ്ട്രീറ്റിലൂടെ നടക്കുകയാണ്----


ഇതി ഇതൊക്കെ നല്ല ഓർമ്മകളായി അവശേഷിക്കും ----


എന്റെ പിന്നിൽ കാറ്റു പോലെ അവനെന്നിൽ പിടിമുറുക്കി .....

പിൻ കഴുത്തിൽ അരിച്ചിറങ്ങുന്ന ചുണ്ടിന്റെ നനവ് : ----

പബ്ളിക്കായി ഇങ്ങനെ ബിഹേവ് ചെയ്യാത്തവനാണ്..

നാട്ടിൽ എത്തിയാൽ എന്താകുമെന്നുള്ള ചിന്തയാണെന്ന് മനസ്സിലായി.


ഇനിയൊരിക്കൽ കൂടി നഷ്ടപെട്ടാൽ ഞാനില്ലാതായി പോകുമെടി


അവന്റെ ഇടറി തെറിച്ച വാക്കുകളിൽ ---- ഞാനൊന്ന് വേദനിച്ചു...

തിരിഞ്ഞവന്റെ നെഞ്ചിൽ തല ചായ്ച്ചു


ആരും വേണ്ടാ ലൂർദ്ധ്---, ആരും

നമ്മളെ മനസ്സിലാക്കാത്ത ആരും വേണ്ടാ


എന്റെ കണ്ണിലും നനവ് പടരുന്നു .....


വെളുപായപ്പോഴാണ് കോട്ടേജിൽ എത്തിയത് : ----

കുറച്ചു നേരം അവനെയും പറ്റിച്ചേർന്നു കിടന്നു

രണ്ടു പേർക്കും ഉറക്കം അന്യമായിരുന്നു.


പിറ്റേ ദിവസം ഞങ്ങൾ എല്ലാവരും ഫ്ലൈറ്റ് പിടിച്ചു ----

ജന്മനാട്ടിലേക്ക് ---- ഇനിയൊരു മടക്കം ഉണ്ടാകുമോ ...? അറിയില്ല ::..



അഭിപ്രായം പ്രതീക്ഷിക്കുന്നു...

                                                തുടരും...


To Top