പയസ്വിനി, തുടർക്കഥ ഭാഗം 69 വായിക്കൂ...

Valappottukal

 


രചന: ബിജി


ആദ്യഭങ്ങൾ മുതൽ ഓർമ്മ പുതുക്കി വായിക്കൂ, വെബ്സൈറ്റ് മുകളിൽ സെർച്ച് ചെയ്യുന്നിടത്ത് പയസ്വിനി എന്ന് സെർച്ച് ചെയ്യുക.


പയസ്വിനി  സേറയ്ക്ക് അരികിലാണ്......

രാത്രി സേറ വിളിച്ചെങ്കിലും പോകാൻ കഴിഞ്ഞില്ല.

അതിനു കാരണം ലൂർദ്ധും: -----


പയസ്വിനി അലഞ്ഞുതിരിഞ്ഞ് കോട്ടേജിൽ എത്തിയിട്ടും ------ ലൂർദ്ധ് തിരികെ വന്നില്ല....


ആ പെണ്ണിന്റെ കൂടെ പോയതാവും -----

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു...


രാവിലെ സേറയെ കാണാൻ ഇറങ്ങുമ്പോഴും ലൂർദ്ധ് വന്നിട്ടില്ല....


എന്റെ ചെക്കൻ വന്നില്ലല്ലോ എഞ്ചുവടി പുലമ്പുന്നുണ്ടായിരുന്നു. ---


ചില്ലുവാതിലിനപ്പുറം കിടക്കുന്നവളെ നോക്കി നിർമ്മൽ മിഴി ചിമ്മാതെ നില്ക്കുന്നു....


അവന്റെ തോളിലൊന്ന് തട്ടി കണ്ണു കൊണ്ട് കൂടെ വരാൻ പറഞ്ഞവൾ -----


വരില്ലെന്ന പ്രതിഷേധം അവനിൽ


അവൾക്കൊന്നും ഇല്ല ചെക്കാ നീ വന്നേ.....


അവനെ അനുനയിപ്പിച്ച് ICU വിന് മുന്നിൽ നിന്ന് തെല്ലൊന്ന് മാറി നിന്നു ....


പ്രണയം എന്ന വാക്കിന്റെ അർത്ഥം പഠിപ്പിച്ചവൾ...

ഇപ്പോഴും അവൾ ഉരുക്കുന്നത് എന്നെ കുറിച് ഓർത്തായിരിക്കും ....

ഞാൻ --- ഞാൻ തനിച്ചായിപ്പോകുമെന്ന് 


ഞാനവനെ നോക്കി


ഞാൻ കരയില്ല പയസ്വിനി ------

അവളിപ്പോ പോയാലും ഞാൻ കരയില്ല.

അവളൊരു യാത്ര പോയതായി കരുതും ..



ഈ കുറച്ചു കാലം ഞാനറിഞ്ഞ പ്രണയമുണ്ട് ....

വാഗ്ദാനങ്ങൾ ഒന്നുമില്ല....

ഉടമ്പടികൾ പങ്കു വച്ചില്ല


പയസ്വിനിക്ക് തന്നെ അറിയാം ഞാൻ ആത്മാർത്ഥമായും ഒരാളേയും പ്രണയിച്ചിട്ടില്ല ---- പെൺകുട്ടികൾക്കിടയിൽ ചുമ്മാ വിരകി നടന്നിട്ടുണ്ട് ...

അവർക്കും എന്നെ ഒരു ലോലൻ ആറ്റിറ്റ്യൂട്ടായിരുന്നു ----

ഈ പെണ്ണിനെ കണ്ടാൽ മണപ്പിച്ച് നടക്കുന്നവൻ -

അവനാകാലം ഓർത്ത് ചിരിച്ചു....


പ്രണയത്തിന്റെ ഒരു വാതായനം എന്നിൽ തുറന്നു വച്ചവൾ - - -


കൈപ്പിടിയിലൊതുക്കാൻ ഒരുപാട് കാലം അവശേഷിക്കുന്നില്ല. എന്നവൾ ഓർമ്മപ്പെടുത്തി


എനിക്കവളിലല്ലാതെ എന്റെ ഹൃദയം ഒളിപ്പിച്ചു വയ്ക്കാൻ  മറ്റൊരിടം കണ്ടെത്താൻ കഴിയുമായിരുന്നില്ല....


കാലങ്ങൾക്ക് മുന്നേ എന്തുകൊണ്ട് കണ്ടുമുട്ടിയില്ല. -

ഈ അവസാന നാളുകളിൽ ആയിരിക്കാം. ചേരേണ്ടത് അല്ലേ..


പെട്ടെന്നവന്റെ കണ്ണൊന്ന് കലങ്ങിയോ 

നിറയെ പീലികളുള്ള ആ വിടർന്ന കണ്ണുകൾ ഒന്നു ചിമ്മി..


എപ്പോഴായാലും അവളെന്നിൽ എത്തിച്ചേർന്നില്ലേ....


ഇതു പോലൊരു പ്രണയം തന്നില്ലേ.... ദൈവത്തിന് നന്ദി --..


പതറിപ്പോയോ അവൻ -- പയസ്വിനിക്ക് അങ്കലാപ്പായി ....


ആ രാത്രി അവസാനിക്കുവോളം ആ ചില്ലുജാലകത്തിനപ്പുറം കിടക്കുന്നവളുടെ തിരിച്ചു വരവിനായി കാത്ത് അവനിരുന്നു


പക്ഷേ നേരം പുലർന്നപ്പോൾ ---- ആ മഞ്ഞുതുള്ളി ഒരു വാക്കുപോലും ചൊല്ലാതെ

മാഞ്ഞു പോയിരുന്നു ....

നിറയെ വെളുത്ത ലില്ലി പൂക്കളാൽ നിറഞ്ഞ ശവമഞ്ചത്തിൽ അവൾ കിടന്നു.--

ആ മുഖം ശാന്തമായിരുന്നു.

നിർമ്മൽ അവൾക്കരികിൽ നിന്ന് അകലാതെ നിന്നു....

അവൾക്ക് യാത്രമൊഴിയെന്നോണം ചുംബിച്ചപ്പോൾ ഒരിറ്റു തുള്ളി ആ കണ്ണിൽ നിന്ന് അടർന്നു വീണു..


Sorry ---- കരയരുതെന്ന വാക്കുപാലിക്കാൻ കഴിഞ്ഞില്ല --

നീ പറഞ്ഞ പോലെ :::: ഇനിയുള്ള കാലവും ഞാനിവിടെയുണ്ടാകും.

നീ അടയാളപ്പെടുത്തിയിട്ട സഞ്ചാരപാതകളിലൂടെ ഞാനിനിയും അലഞ്ഞു നടക്കും.

അതൊരിക്കലും നൈരാശ്യം കൊണ്ടല്ല...

നിന്റെ അവസാനശ്വാസത്തിലും നീ ഓർത്തത് എന്നെ മാത്രമാണെന്ന ചിന്ത എന്നെ സന്തോഷിപ്പിക്കും ----

നമ്മുടെ പ്രണയം അനശ്വരമാണ് ....


നിർമ്മലിനൊപ്പം കത്തീഡ്രലിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ പയസ്വിനിയും മൂക ആയിരുന്നു.


തന്നെ കാണണമെന്നും സംസാരിക്കണമെന്നും പറഞ്ഞ് സേറ വിളിച്ചത് എന്തിനാണാവോ?


അവൾക്കരികിലെത്താൻ താമസിച്ചു


നിർമ്മലിനെ സാന്ത്വനിപ്പിക്കണമെന്നാണോ .... അതോ ഹെൻട്രിയെ കുറിച്ച് ചോദിക്കാനോ

ഒന്നും പറയാതെ അവൾ പോയി ----



കേറ്റ് ------- സേറയുടെ മരണമറിഞ്ഞിട്ടും വന്നില്ല.----

നിർമ്മലിന്റെ വേദന കാണാൻ സാധിക്കില്ലെന്ന് ....


തിരികെ കോട്ടേജിൽ എത്തിയതും അറിഞ്ഞു ലൂർദ്ധ് എത്തിയിട്ടില്ല...


അവന്റെയൊരു ഫോൺ കോളു പോലും ഇല്ലാ


ആഴ്ച ഒന്നു കഴിഞ്ഞു ....


പ്രണയവും വിരഹവും പുത്തരിയല്ലെങ്കിലും ---- അവനെ കാണാൻ കൊതിക്കുന്ന മനസ്സ് ഇടങ്ങേറ് ഉണ്ടാക്കി കൊണ്ടിരുന്നു.....


ഒരു പാതിരാത്രി കോളിങ് ബെൽനിർത്താതെ മുഴങ്ങി.....

അവനല്ലാതെ ആര് : ----?

ചങ്കിലെ പിടപ്പ് പുറമേ കാണിക്കാതെ ഇടറി തെറിച്ച് ഡോർ തുറന്നതും


ലൂർദ്ധ് .....


മിഴികൾ പരസ്പരം കുടുങ്ങിയതും --..


ഇരുമിഴികളും പ്രണയം കണ്ടെത്താൻ ഉഴറുകയാണ് .....


പെടാപ്പാടോടെ അവന്റെ നോട്ടത്തിൽ നിന്ന് മുക്തി നേടി ഞാനാകപ്പാടെ അവനെ ഇരുത്തി നോക്കി...


കള്ള ലക്ഷണം .......


അയ്യോ .......


എന്റെ ശബ്ദം ഉയർന്നു പോയി ........


മിണ്ടരുത് ......


അമ്മയേയും --.. എഞ്ചുവടിയേയും അറിയിക്കരുത്.... അവന്റെ മുരളിച്ച.....



തലയുടെ പിന്നീൽ ഒരു കെട്ടുണ്ട് :

കൈയ്യിലും കാലിലുമൊക്കെ പൊതിഞ്ഞിട്ടുണ്ട് ----.


ഞാൻ സൂക്ഷിച്ചു നോക്കി....


ആകെ അവശ കലാകാരൻ:---

ഇവൻ വല്ല അഭയാർത്ഥിക്വാമ്പിലായിരുന്നോ?


പച്ച വെള്ളം കുടിച്ച ലക്ഷണമില്ല ......


അവസാനം കാണുമ്പോൾ ഒരുത്തി തോളത്ത് തൂങ്ങിയിരുന്നല്ലോ... അവളുടെ ആരെങ്കിലും ചാമ്പിയതാണോ.....?


എന്റെ വഷളൻ ചിന്തകൾ ...


നടക്കാൻ ബുദ്ധിമുട്ടി അകത്തേക്ക് കയറിയതും ...


നീ.....നീ ഇതെവിടാരുന്നു ലൂർദ്ധ് -----?

നീ... എന്നെ .... ഓർത്തി

അവനൊന്നു തിരിഞ്ഞു നോക്കി ...

അല്ല ഞങ്ങളെ ... അവളിൽ പതർച്ച....


നിനക്ക് പറഞ്ഞിട്ട് പോകാരുന്നില്ലേ....?

ഒടുവിൽ കണ്ണടച്ച് പറഞ്ഞൊപ്പിച്ചു ....


അവൻ എന്തിനോ തലയാട്ടി ലിവിംങ് ഏരിയയിലെ സോഫായിൽ ഇരന്നുവെങ്കിലും മുഖം ചുളിയുന്നുണ്ട് ----

അസഹ്യമായ വേദനയുണ്ടെന്ന് വ്യക്തം


അവൾ കിച്ചണിൽ പോയി അവന്റെ ഫേവറേറ്റ് കോഫിയുമായി എത്തി..


അവൻ അത് കുടിക്കുമ്പോഴൊക്കെ അവളിൽ തന്നെ ആയിരുന്നു നോട്ടം


ഞാൻ കഴിക്കാനെന്തെങ്കിലും എടുക്കാം...


അത് പറഞ്ഞ് തിരിഞ്ഞതും ---- അവൻ തടഞ്ഞു.... 


കിടക്കണം ......


എഴുന്നേറ്റ് അവളുടെ മുറിയിലേക്ക് കടന്നതും --...


പയസ്വിനിയുടെ ഹൃദയം ശിങ്കാരിമേളത്തിന് തയ്യാറായി ---


പ്രണയമിങ്ങനെ കഴുത്തു മുട്ടെ നിറഞ്ഞു കവിഞ്ഞ് തൂവുന്ന നിലയിലാണ് ,

അതിനിടയ്ക്കാണ് അവനെന്റെ മുറിയിലേക്കുള്ള നുഴഞ്ഞുകയറ്റം ....


ഞാനവനരികിൽ എത്തുമ്പോഴേക്കും ആള് കിടന്നു കഴിഞ്ഞു.


കള്ളബടുക്കൂസാണ് .

ചോദ്യം ചെയ്യലിൽ നിന്നുള്ള ഒഴിഞ്ഞു മാറ്റം.

പുലരട്ടെ നിന്നെ അപ്പോ കുടഞ്ഞോളാം ----

ഏതോ ഒരുത്തിയുമായി പോയിട്ട് ----

പഞ്ചറായിട്ടുള്ള കിടപ്പ്



നീ എന്താടി ചിന്തിച്ചു കൂട്ടുന്നേ

മര്യാദയ്ക്ക് വന്നു കിടക്ക് ---

ലൂർദ്ധിന്റെ അമറൽ


ഒന്നു പോടെ ----.

നീ പറഞ്ഞിട്ടു വേണ്ടേ കിടക്കാൻ -----

അതും പറഞ്ഞ് വലിഞ്ഞ് കയറി അവന്റെ അരികിൽ കിടന്നു.---


മുഖത്താണേൽ വരപ്രസാദം കിട്ടിയ പോലെ പുഞ്ചിരി ഓളം തള്ളുന്നു.


ഇതാണ് ഞങ്ങൾക്ക് ചേരുക കഴിഞ്ഞ കുറേനാളായുള്ള പിണക്കം അവസാനിപ്പിക്കാൻ ----- കൊഞ്ചിക്കൊണ്ട് ചെല്ലാൻ അല്ലെങ്കിൽ സങ്കടം കൊണ്ട് കണ്ണു കലങ്ങി അടുക്കാൻ രണ്ടു പേർക്കും ഒരു വലിവാണ്

അവനെ ഒന്നു പാളി നോക്കിയപ്പോ അവിടെയും ഒരു ചിരിമായാതെ ഒട്ടിച്ചു വച്ചിട്ടുണ്ട്.


അവന്റെ മൂക്കിന് പിടിച്ചു വലിച്ചു വിട്ടു. ---


കലേശൻ ഉയിരോടുണ്ടോ?


പയസ്വിനി ചൂണ്ട ഇട്ടതും ....


അവന്റെ മുഖം കടുത്തു.


മര്യാദയ്ക്ക് കിടന്നുറങ്ങെടി


പയസ്വിനി തുറിച്ചു നോക്കിയതും ----


അവൻ കണ്ണ് അടച്ചു കഴിഞ്ഞു.

കൂടെ ഒരെണ്ണത്തിനെ ചുമന്നോണ്ട് പോയിരുന്നല്ലോ ----

ആ സാധനം എവിടെ?


ഇത്തവണ അവന്റെ ചുണ്ടൊന്ന് കൂർത്തു....


ലൂർദ്ധ് ചുമന്നതൊക്കെ ഒരു പോറലുപോലും ഏൽക്കാതെ ലൂർദ്ധിനൊപ്പം കാണും ...


എന്നാ നിന്റെ അവസാനമാ....


അവളുടെ ദേഷ്യം കണ്ടതും ..

ആ കഴുത്തിടുക്കിൽ മുഖം ചേർത്തതും ഒരുമിച്ചായിരുന്നു.


പയാ ....... ഈ ഗന്ധം എന്നെ താളം തെറ്റിക്കുന്നു


അവന്റെ ചുണ്ടു പായുന്നിടമാകെ 


മുളച്ചു കയറിയ കുറുമ്പിന്റെ കൊമ്പൊക്കെ ഒടിഞ്ഞു പോകുന്നുണ്ട്..



ആലംപാട്ടിലെ ആശ്രമത്തിലേക്ക് പോകണ്ടേ ...... ഇനിയുള്ള കാലം ...... അവിടെ കൂടാം ...


ആൽമരത്തണലും കൽമണ്ഡപവും ---- വെള്ളാംപാറയും ...

നമ്മുക്കൊന്നിച്ച് കുഞ്ഞിന്റെ അന്തി കള്ളും മോന്തി.... 

അരഡസൻ മുതലുകളുമായി അങ്ങു ജീവിച്ചാലോ. ----



അരഡസനോ ---


പയസ്വിനിയുടെ കണ്ണു തള്ളി....


പട്ടാളം വെറും വരവല്ലല്ലോ ഇതൊക്കെ എപ്പോ ---..


പയാ ...


മറ്റൊരാളുടെ മുന്നിലും ഇല്ലാത്തൊരു പകർന്നാട്ടം എന്റെ പ്രണയിനിക്ക് മുന്നിൽ മാത്രം പങ്കു വച്ചു.

നീയും ഞാനും ഉൾക്കൊള്ളുന്ന ചെറിയ ലോകത്തിന്റെ കാഴ്ചകളിൽ ഞാൻ സംതൃപ്തനായിരുന്നു -- നിന്നിൽ മാത്രമാണ് ഞാൻ ഞാനായി ജീവിച്ചത്.

ഇനിയൊരു പടിയിറക്കം അതെന്റെ മരണത്തിലേക്കാവും


ലൂർദ് എന്താ എന്തിനാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്.

ഞാനവനെ മെല്ലെ പുണർന്നു.



നീയും ഞാനും ഒന്നാണ് ----...

ഇതിനിടയിൽ ആരൊക്കെ വന്നാലും നമ്മുടെ പ്രണയത്തിന് ഒന്നും സംഭവിക്കില്ല.

അവന്റെ ശബ്ദം ചിലമ്പിച്ചിരുന്നു.....


ഇത്ര നേരം പാലും പഞ്ചാരയും വിളമ്പിയവൻ ഉൾട്ട അടിക്കുന്നു.--


ഞാൻ നിന്റെ അപ്പാവെ കണ്ടിരുന്നു ----

മകളെ തിരികെ വേണമെന്ന്...... അവനിൽ മുറുക്കം


മോളേ തിരികെ വരൂ ......! ആ ലൈനാവും അല്ലേ....!


ഞാനൊന്നു താടിയിൽ കൈയ്യുന്നീ അവനെത്തന്നെ നോക്കി ചിരിച്ചു.....


നാട്ടിലെത്തിയാൽ സമയം പോകാനുള്ള വകുപ്പുണ്ട് .----!


ഇനിയെന്നാ നാട്ടിലേക്ക് തന്നെ പോയേക്കാം :-


ആലംപാട്ടിൽ കാണാം.... ബാക്കിയൊക്കെ ......

Nb: ഇനി ലേറ്റാക്കാതെ post ചെയ്യാം...


                                      തുടരും

To Top