ദക്ഷാവാമി തുടർക്കഥ ഭാഗം 60 വായിക്കൂ...

Valappottukal


രചന: മഴ മിഴി


ദക്ഷാവാമി (Part No) എന്ന രീതിയിൽ മുകളിൽ സെർച്ച് ചെയ്ത് പഴയ ഭാഗങ്ങൾ വായിക്കാവുന്നതാണ്.


കാര്യങ്ങൾ ഇവിടെ വരെ ആയില്ലേ... എന്നെ ഓർത്തു മഹിയേട്ടൻ  വിഷമിക്കണ്ട...


ഞാൻ ok ആണ്...

ദക്ഷ് വിജയചിരിയോടെ മഹിയെ നോക്കി....

ദക്ഷിനൊപ്പം പോകുന്ന അവളെ  അവൻ വിഷമത്തോടെ നോക്കി നിന്നു....



കാറിൽ കയറി കഴിഞ്ഞു ദക്ഷിന്റെ ദേഷ്യം കാണും തോറും വാമിക്ക്  വല്ലാത്ത ഭയം തോന്നി....


അവൾ ഒന്നും മിണ്ടാതെ  പുറത്തേക്ക് മിഴികൾ പായിച്ചു കൊണ്ടിരുന്നു....


ദക്ഷേട്ടൻ ഒരിക്കലും എന്നെ മനസ്സിലാക്കില്ല....

ഞാൻ എത്രയൊക്കെ പറഞ്ഞാലും..എല്ലാം കള്ളം ആയെ  കാണുള്ളൂ.... വീണ്ടും വിഡ്ഢിയാവാൻ എനിക്ക് ഇനിയും വയ്യ...


അല്ലെങ്കിൽ തന്നെ ഇന്ന് നമ്മൾ തമ്മിലുള്ള  എല്ലാ ബന്ധവും അവസാനിച്ചല്ലോ....

ഇപ്പോൾ ഞാൻ  ദക്ഷേട്ടന് ആരുമല്ല...


എനിക്ക് പകരം മറ്റൊരു അവകാശി  വന്നിരിക്കുന്നു... വീണ്ടും ഞാൻ എന്തിനാണ്... അവിടേക്ക് കടന്നു കയറാൻ ശ്രമിക്കുന്നത്..


കാർ ഫ്ലാറ്റിന്റെ ഫ്രണ്ടിൽ എത്തുമ്പോൾ   അവിടെ  ദേവാൻഷി  കാത്തിരിക്കുന്നുണ്ടായിരുന്നു...


കാറിൽ ഇരുന്നു കൊണ്ട് തന്നെ വാമി അത് കണ്ടു...

ഓഹ് .. ഇവളെ  കാണിക്കാനാണോ എന്നെ കൊണ്ടു വന്നത്...



കാറിൽ നിന്നും ഇറങ്ങിക്കൊണ്ട് അവൻ ചീറി...

ഇറങ്ങേടി ഇങ്ങോട്ട്....


അതും പറഞ്ഞവൻ ദേവൻഷിക്കടുത്തേക്ക് പോയി...


സോറി ദക്ഷിത്.. അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ പറഞ്ഞതാണ്..

അത് സാരമില്ലടോ.. ഞാൻ അതൊക്കെ വിട്ടു...


വാമിക്കു അവർ  തമ്മിൽ അടുത്തു നിൽക്കുന്ന കാണുമ്പോൾ സങ്കടവും ദേഷ്യവും ഒന്നിച്ചു അണപ്പൊട്ടി...


ദേവാൻഷി  ദക്ഷിനൊപ്പം  നടന്നു...ഇടം കണ്ണിട്ടു ദക്ഷ് വാമിയെ നോക്കി...

വാമി കുറച്ചു സമയം  എങ്ങോട്ട് പോകണമെന്നറിയാതെ  നിന്നു..


പിന്നെ ഒന്നും മിണ്ടാതെ... അവരുടെ പുറകെ നടന്നു...


ദേവാൻഷി വാമിയെ നോക്കി ചിരിച്ചു...

വാമി കലിപ്പിൽ അവളെ നോക്കി...


അകത്തേക്ക് കയറാതെ... അവൾ പുറത്തു നിന്ന് കൊണ്ട്  ചോദിച്ചു 


എന്നെ എന്തിനാണ് വിളിപ്പിച്ചത്....

പറഞ്ഞിരുന്നെങ്കിൽ എനിക്ക് പോകാമായിരുന്നു.. മഹിയേട്ടൻ  എന്നെ കാത്തിരിക്കും...


ദക്ഷ് വാമിയെ നോക്കി അവൾ  നോക്കിയില്ല...

അകത്തേക്ക് വാടി അവൻ മുരണ്ടു...


അവൾ അകത്തേക്ക് കയറി ഡോറിൽ ചാരി നിന്നു...


ഞങ്ങളുടെ കല്യാണക്കാര്യം പറയാനാ വിളിപ്പിച്ചത്...


അതിനു... എന്നോട് പറയണ്ട കാര്യം ഇല്ല..


നീ എന്റെ മുൻഭാര്യ അല്ലെ... നമ്മുടെ ഡിവോഴ്‌സും കഴിഞ്ഞിട്ടില്ല.. നാളെ നീ പ്രശ്നം ഉണ്ടാകാതിരിക്കാൻ ആണ് നേരത്തെ പറഞ്ഞത്...


എനിക്ക്.. എനിക്ക്.. പ്രശ്നം ഒന്നും ഇല്ല...


എന്നാൽ ഞാൻ കെട്ടിയ താലി... ഇങ്ങു തന്നേക്കു..


വാമിക്ക് ശ്വാസം നിലക്കുന്ന പോലെ തോന്നി...



താലി.. ഹോസ്റ്റലിൽ ആണ്... ഞാൻ.. ഞാൻ.. നാളെ തരാം...

അല്ലെങ്കിൽ ലിയയെ  ഏൽപ്പിക്കാം..



ദേവാൻഷി ദക്ഷിനെ നോക്കി എന്താ ഇത്  എന്ന മട്ടിൽ..നിന്നു...


ചുമ്മ....അവൻ കണ്ണടച്ച് കാണിച്ചു...


ദേവാൻഷിക്കൊരു കാൾ വന്നു സംസാരിച്ചു കഴിഞ്ഞവൾ...പറഞ്ഞു...


എടാ.. ഞാൻ പോവാണ്.. എന്റെ അങ്കിൾ വന്നിട്ടുണ്ടെന്ന്...


മ്മ്..നാളെ കാണാം...


നൈറ്റ് ഞാൻ വിളിക്കാം അതും പറഞ്ഞു.. അവനെ കെട്ടിപിടിച്ചിട്ട്  വാമിയെ നോക്കി ചിരിച്ചുകൊണ്ട് അവൾ പോയി...



വാമി കുറച്ചു സമയം ആ നിൽപ് നിന്നു..

ദക്ഷ് അവളെ നോക്കാതെ... റൂമിലേക്ക് കയറി....



വാമി പതിയെ പുറത്തേക്ക് ഇറങ്ങി...അവളുടെ മനസ്സിൽകാറും കോളും മൂടി കെട്ടി അതൊരു കൊടുംകാറ്റായി വീശുകയായിരുന്നു.. അതറിഞ്ഞത് പോലെ  ആകാശം ഇരുണ്ടു മൂടി  പേമാരിയായി താഴേക്കു വീണു  അവളെ  നനച്ചുകൊണ്ട് ആ കണ്ണീരു ഒപ്പിയെടുത്തു...

അവളുടെ കാഴ്ചയെ  മറച്ച    കണ്ണുനീർതുള്ളികളെ   വാശിയോട് ഒപ്പിയെടുത്തു കൊണ്ട്  മഴത്തുള്ളികൾ    ആ മഴയിലേക്ക് തന്നെ ഒലിച്ചിറങ്ങി കൊണ്ടിരുന്നു ... വാമി മഴയും നനഞ്ഞു മുന്നോട്ടു നടന്നു ഇടക്കിടെ വീശുന്ന കാറ്റിന്റെ ശക്തി വർധിച്ചിരിക്കുന്നു... അതോടൊപ്പം തന്നെ മഴയും ആർത്തലച്ചു  പെയ്യുകയാണ്..


ടേബിളിൽ ഇരുന്ന ദക്ഷിന്റെ ഫോൺ  റിങ് ചെയ്തു.. അത് കേട്ടാണ് അവൻ പുറത്തേക്ക് വന്നത് ഫോൺ എടുത്തുകൊണ്ടു അവൻ ചുറ്റും നോക്കി...



 ഹലോ....

    ദക്ഷിത് 


   താൻ  ഇന്ന് ചെയ്തത്  എന്തായാലും ശരിയായിട്ടില്ല...



അതെനിക്കറിയാം  ദേവാൻഷി.....അതും പറഞ്ഞവൻ റൂമിലേക്ക്‌ പോയി 


ഇപ്പോൾ താൻ പറഞ്ഞ വലിയൊരു കള്ളം... അവളെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടാകും...


അത് സാരമില്ലഡോ.. ഇതിനേക്കാൾ ഏറെ ഒരിക്കൽ ഞാനും വേദനിച്ചിട്ടില്ലേ...


ആ വേദനയുടെ സുഖം അവളും കൂടി അറിയട്ടെ...


താൻ ശരിക്കും ഒരു ദുഷ്ടനാണ്....


 ഇന്ന്... താനും കൂടി കേട്ടതല്ലേ... ലിയയും ജോയലും             വന്നു പറഞ്ഞത്....


അത് .. ശരിയാണ്..


പക്ഷെ.. ആ ടൈമിൽ അവൾക്ക് അങ്ങനെ  അല്ലെ പറയാൻ പറ്റു..


ഞാൻ  അവളുടെ സ്ഥാനത് നിന്നു ചിന്തിച്ചു നോക്കി...


അവൾ ചെയ്തതെ ആ സാഹചര്യത്തിൽ ഞാനും ചെയ്യൂ..


താൻ ഇനിയും അതിനെ ഇങ്ങനെ വേദനിപ്പിക്കാതെ,.. സ്നേഹിക്കടോ....അവളൊരു  പാവം അല്ലെ...


അത്.. എനിക്കും അറിയാം ഇപ്പോഴാണ്.. ഞങ്ങൾ തമ്മിൽ ഇക്വൽ ആയത്..


ഇനിയിപ്പോ... നാളെ  ഈ പ്രശ്നം പറഞ്ഞു  .. ഞങ്ങൾക്കിടയിൽ മറ്റൊരു പ്രശ്നം ഉണ്ടാകില്ല..


തനിപ്പോൾ പറഞ്ഞത് എനിക്ക് മനസ്സിലായില്ല...

കവി എന്താണ് ഉദ്ദേശിക്കുന്നത്...


ഓഹ് ..   താനൊരു ട്യൂബ് ലൈറ്റ് ആണല്ലേ. 

  

ഓഹ് .. പിന്നെ... താൻ പറയുന്നത് എനിക്ക് മനസ്സിലാകാഞ്ഞിട്ടല്ലേ....


.. ഓക്കേ .. ഞാൻ തന്നെ ക്ലിയർ ചെയ്യാം... സപ്പോസ് ഇപ്പോൾ അവളും ഞാനുമായി ഒരു വഴക്ക് ഉണ്ടായി എന്നിരിക്കട്ടെ..


എന്റെ സ്വഭാവം അനുസരിച്ചു 

ഉടനെ ഞാൻ പറയുന്നത്  പണ്ടത്തെ.. ഈ പ്രശ്നം ആയിരിക്കും..


ഇതിപ്പോൾ രണ്ടുപേർക്കിടയിലും ഒരേ പ്രശ്നം വന്നാൽ രണ്ടു പേരും മനഃപൂർവ്വം  അത് മിണ്ടില്ല..



എന്റെ പൊന്നോ... ഞാൻ നിങ്ങളെ നമിച്ചിരിക്കുന്നു.. സൈക്കോളജിക്കൽ മൂവ് മെന്റ്....

നിങ്ങൾക്ക് മാത്രമേ ഇങ്ങനെ ഒക്കെ പറയാനും ചിന്തിക്കാനും കഴിയു..


Any way all the best...


അതും പറഞ്ഞു അവർ ഫോൺ വെച്ചു...


ശക്തിയിൽ വീശുന്ന കാറ്റിൽ ജനൽ പാളികൾ  വലിയ ശബ്ദത്തോടെ അടഞ്ഞു.. ദക്ഷ് വേഗം പോയി ജനൽ അടച്ചിട്ട് വാമിയെ നോക്കി...അവളെ    അവിടെ എങ്ങും കണ്ടില്ല...


ഇവൾ ഇതെവിടെ പോയി...

താൻ പറഞ്ഞതും കുറച്ചു കൂടി പോയോ....

എന്തായാലും  കെട്ടിപിടിച്ചു ഒരു സോറി പറഞ്ഞേക്കാം.. അങ്ങനെ ചിന്തിച്ചു കൊണ്ട്  ഹാളിലേക്ക് പോകാൻ തുടങ്ങിയപ്പോഴാണ്   വീണ്ടും ഫോൺ അടിച്ചത്...


കോപ്പ്.. ഇതിനി  ആരാണ്...

ഇവളെ ആണെങ്കിൽ കാണുന്നുമില്ല...


ഇനി ബാത്‌റൂമിൽ കാണുമോ..

അതും പറഞ്ഞവൻ ഫോൺ  എടുത്തു..നോക്കി 


ഹോ... ഇവനോ?


ഇവൻ ഇനി അടുത്ത എന്ത്  ഉപദേശം താരനായിട്ടാ വിളിക്കുന്നത്...


അതും പറഞ്ഞവൻ ഫോൺ എടുത്തു..


ഹലോ..


ആ... ഹലോ...എന്താ. കാര്യം...


വാമി.. എവിടെ...?

ടാ...  നിന്നോടാ ചോദിച്ചത്..


ഇവന്റെ ചോദ്യം കേട്ടാൽ തോന്നും.. ഞാൻ ഇവന്റെ ആരെയോ തട്ടിക്കൊണ്ടു വന്നത് പോലെയാ.. ഞാൻ എന്താ ഭീകരവാതിയോ 


അവൾ ഇവിടെ ഉണ്ട്..


എന്നാൽ നീ ഒന്ന് കൊടുത്തേ..


.. ഹോ.. പുല്ലു ഇവൻ എന്റെ വായിന്നു നല്ലത് കേൾക്കും...


അവൾ ബാത്‌റൂമിൽ ആണ്..


നീ എന്തിനാ.. വിളിച്ചത്... അവൾ ഇറങ്ങുമ്പോൾ ഞാൻ വിളിക്കാം.


ടാ.. ഞാൻ ഒരു കാര്യം പറയാനാ വിളിച്ചതു..

ഹെവി റയിനും cyclone വരുന്നുണ്ട്.. ഇവിടൊക്കെ മഴ തുടങ്ങി.. നല്ല രീതിയിൽ കാറ്റും ഉണ്ട്.. നീ ഇന്നിനി അവളെ ഇങ്ങോട്ട് കൊണ്ടു വരണ്ട..  കാറ്റിന്റെ ശക്തി കൂടാൻ ചാൻസ് ഉണ്ടെന്ന ന്യൂസിൽ പറഞ്ഞത്..ഞാൻ നാളെ കാറ്റും മഴയും കുറഞ്ഞിട്ടു വന്നു പിക് ചെയ്തോളാം.. അതുവരെ അവളെ   ഉപദ്രവിക്കരുത്..

അവൾക്കൊരു പോറൽ പോലും പറ്റിയാൽ ദക്ഷേ.. ഞാൻ നിന്നോട് ക്ഷേമിക്കില്ല...


ഹോ.. ഇവന്റെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ അവളെ  കൊല്ലാൻ കൊണ്ടു വന്നതാണെന്ന്..


ഞാൻ അവളെ പിടിച്ചു വിഴുങ്ങാത്തൊന്നുമില്ല...  അവൾ ഇവിടെ സേഫ് ആയിരിക്കും..


അതും പറഞ്ഞു ദക്ഷ് ദേഷ്യത്തിൽ ഫോൺ  കട്ട്‌ ചെയ്തു ബെഡിലേക്ക് എറിഞ്ഞു...


സ്വസ്ഥമായി സ്വന്തം ഭാര്യയുടെ കൂടെ ഇരിക്കാനും സമ്മതിക്കാത്ത ഒരു അളിയൻ കോന്തൻ...

അവളെ ഒന്നു സെറ്റ് ആക്കാമെന്നു വെച്ചാൽ ഈ പൊട്ടൻ അതിനിടയിൽ ഓരോ ഡയലോഗുമായി വരും..

തെണ്ടി.....അവനെ മനസ്സിൽ നന്നായി സ്മരിച്ചു കൊണ്ട് ദക്ഷ് അവളെ തിരഞ്ഞു...



ഇവൾ ബാത്‌റൂമിൽ എന്തെടുക്കുവാ.. കുറെ നേരം ആയല്ലോ.. 


അവൻ ബാത്‌റൂമിന്റെ ഡോറിൽ തട്ടി...

വാമി.. വാമി.. ..ഡോർ തുറന്നെ..


കുറെ വിളിച്ചിട്ടും ഒരനക്കവും ഇല്ല...

ദക്ഷിന്റെ നെഞ്ചിടിപ്പ് കൂടി..

അവൻ ഡോറിന്റെ ഹാൻഡിൽ പിടിച്ചു തിരിച്ചതും  ഡോർ തുറന്നു വന്നു..


ഇവൾ ഇതെവിടെ പോയി..

അവൻ ചുറ്റും നോക്കി.. അപ്പോഴാണ് വലിയ ശബ്ദത്തോടെ   ഫ്രോണ്ട് ഡോർ അടയുകയും  തുറക്കുകയും  ചെയ്തത്.. അവൻ വേഗം ഡോറിൽ പിടിച്ചു കൊണ്ട്  കൊണ്ട്   പുറത്തേക്ക് നോക്കി..


എന്റെ ദൈവമേ ... വാമി... പുറത്തേക്ക് പോയി കാണുമോ?


അവളുടെ ചെരുപ്പും കാണുന്നില്ല...


അവൻ വേഗം  .. ഫ്ലാറ്റിനു പുറത്തേക്ക് വന്നു.. നല്ലരീതിയിൽ കാറ്റും മഴയും ഉണ്ട്...

കാർ എടുക്കാൻ ചെന്നതും സെക്യൂരിറ്റി തടഞ്ഞു..


ഹെവി.. റയിനും കാറ്റുമാണ്... സർ,Lombard Street ൽ  കാറ്റിൽ മരം വീണെന്നാ അറിഞ്ഞത്... അതുകൊണ്ട് മിക്ക റോഡുകളും   ബ്ലോക്ക്‌ ആണ്..

സാറിപ്പോൾ പുറത്തേക്ക് പോകാതെ സുരക്ഷിതമായി  റൂമിൽ സ്പെൻഡ്‌ ചെയ്യുന്നതാണ്.. നല്ലത്..

പക്ഷെ.  എന്റെ wife...

ആ കുട്ടി... കുറെ മുൻപ് ആണ്  പോയത്.. ഞാൻ വിളിച്ചതാ..ബട്ട്‌   അവർ അത് കേട്ടില്ല..

എങ്ങോട്ടാ.. പോയത്..

ദാ.. അത് വഴിയാണ്...

ആയാൾ വിരൽ ചൂണ്ടിയിടത്തേക്ക്  അവൻ നോക്കി..


അവൻ വേഗം ആ വഴി അവളെ തിരഞ്ഞു പോയി...


കാറ്റിന്റെ ശബ്ദം മൂളലുപോലെ  ഇരമ്പി കേൾക്കുന്നുണ്ട്..  കൈയിൽ ഇരുന്ന കുട   കാറ്റിൽ പറന്നു പോയി.. മഴ നനഞ്ഞു  അവൻ കുറെ ദൂരം  നടന്നു കഴിഞ്ഞാണ്..  വിജനമായ      ബസ്റ്റോപ്പിൽ  ഇരിക്കുന്ന അവളെ കണ്ടത്...മഴ നനഞ്ഞു  കുതിർന്നു അവൾ  വല്ലാതെ വിറക്കുന്നുണ്ടായിരുന്നു....


വാമി... അവൻ വിളിച്ചതും.... അവൾ തലയുയർത്തി അവനെ ഒന്ന് നോക്കി...


വീണ്ടും തലകുനിച്ചു ഇരുന്നു..

നീ എന്ത് പണിയാ കാണിച്ചത്... പോകുമ്പോൾ  പറഞ്ഞിട്ട് പോയി കൂടെ...


സോറി....അവൾ വിറയർന്ന ശബ്ദത്തിൽ പറഞ്ഞു..

വാ.. പോകാം..


ഇല്ല.. ഞാൻ.. വരുന്നില്ല..


ഞാൻ സ്നേഹത്തോടെ വിളിച്ചാൽ എന്തായാലും ഇവൾ വരില്ല.... ഇനിയിപ്പോ കലിപ്പ് മോഡിൽ വിളിക്കുക തന്നെ...

ദക്ഷ് കുറച്ചു കടുപ്പത്തിൽ അവളെ വിളിച്ചു...

വാമി... എന്റെ കൂടെ വരാനാ പറഞ്ഞെ....

ഒന്നാമത് കാറ്റും മഴയും അതിന്റെ കൂടെ നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ..ഇങ്ങോട്ട് വാടി.....

അതും പറഞ്ഞവൻ അവളുടെ കൈയിൽ പിടിച്ചു..


വിട്... എന്നെ...ഞാൻ വരുന്നില്ല..


ദേ... ഒറ്റ വീക് വെച്ചു തരും...

ആ മഹി ആണെങ്കിൽ അവന്റെ പെങ്ങളെ  ഞാൻ എന്തോ ചെയ്ത   രീതിയിൽ ആണ് സംസാരിക്കുന്നത്.. ഒരു സമാധാനവും തരുന്നില്ല..


അതിന്റെ കൂടെ നിന്നെ കണ്ടില്ലെങ്കിൽ  നാളെ അവൻ എന്റെ ശവം  എടുക്കും..


മഹിയേട്ടൻ പറഞ്ഞിട്ടാണ് അപ്പോൾ എന്നെ അന്വേഷിച്ചു വന്നത്.. അല്ലാതെ ദക്ഷേട്ടന് എന്നോട് സ്നേഹം ഉണ്ടായിട്ടല്ല...


അവൾ ഒന്നും മിണ്ടാതെ തലയും കുനിച്ചു വിറച്ചു വിറച്ചു അവന്റെ പിന്നാലെ നടന്നതും .

ദക്ഷ് അവളെചേർത്ത് പിടിച്ചു  ... മുന്നോട്ട് നടന്നു..... അ


തുടരും

To Top