ആത്മസഖി, തുടർക്കഥ ഭാഗം 6 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി



ആത്മസഖി


എന്റെ നന്ദേ.... ഞാൻ നിന്നെ ചതിക്കുമോ...

കാശിക്ക് ജീവനുള്ളിടത്തോളം കാലം നിന്നെ മറക്കില്ല.. എന്റെ ശ്വാസത്തിൽ പോലും നീ ആണ്...

കാശി നിന്നെ മറന്നാൽ  അന്ന് കാശിയുടെ മരണം ആയിരിക്കും..."


ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു പറയുന്നവനെ വിട്ടു പിരിയാനാവാതെ അവൾ  കെട്ടിപ്പുണർന്നു നിന്നു..



"അയ്യോ..... എന്റെ മോളെ....."


ഉറക്കത്തിൽ നിന്നും  ബിന്ദു ഞെട്ടി നിലവിളിച്ചു പിടഞ്ഞു എണീറ്റു...


"കല്യാണത്തിരക്കുകൾക്കൊടുവിൽ ക്ഷീണിച്ചു കിടന്ന  സുരേന്ദ്രൻ ഞെട്ടി  എണീറ്റു ലൈറ്റ് ഇട്ടു...അയാളുടെ മുഖത്ത് അനിഷ്ടം നിഴലിച്ചു.."


"എടിയേ.. ബിന്ദുവേ ....."

നീ എന്തിനാടി കിടന്നു അലറണേ....

മനുഷ്യന്റെ ഉറക്കം കളയാനായിട്ട്...

ഒന്നാമത്തെ  ഇവിടെ ഉണ്ടായ പ്രേശ്നങ്ങൾ കാരണം മനുഷ്യന്റെ സമാധാനവും സ്വസ്ഥതയും പോയി ഇരിക്കുവാ.... അതിന്റെ കൂടെ നിന്റെ വിളിച്ചു കൂവലും...

അയാൾ ദേഷ്യത്തിൽ പേടിച്ചരണ്ടു ഭയന്നു നോക്കുന്ന ഭാര്യേ നോക്കി..


സുരേന്ദ്രേട്ടാ..... ഞാൻ... ഒരു സ്വപ്നം കണ്ടു...

അവർ ഭയന്നു ഭയന്നു പറഞ്ഞു...


'ന്റെ.... നന്ദ മോൾ... ന്തോ അവിവേകം കാട്ടീന്ന്..'


"എനിക്കെന്തോ പേടി തോന്നുന്നു..."


"നമുക്ക്  അവിടം വരെ  ഒന്ന് പോയാലോ...'


അയാൾ ദേഷ്യത്തിൽ അവരെ നോക്കി..


നിനക്ക് പ്രാന്താണോടി...!


"നീ എന്താ ഇള്ള  കുഞ്ഞാണോ....! ഒരു സ്വപ്നം കണ്ടെന്നും പറഞ്ഞു കാറി കൂവി കെട്ടിച്ചു വിട്ട കൊച്ചിന്റെ അടുത്തോട്ടു ഈ പാതിരാത്രി കേറി ചെല്ലാൻ .

അവരെന്തു കരുതും...."


നമ്മൾ എന്തായാലും നാളെ അങ്ങോട്ട് പോകുന്നില്ലേ..അത് മതി..അയാൾ ഇർഷ്യത്തിൽ  പറഞ്ഞു..


'എന്നാലും ഏട്ടാ.... എനിക്ക് വല്ലാത്തൊരു ഭീതി.. പോലെ.."


ദേ.. ബിന്ദു.. നീയ്... എന്നെ ദേഷ്യം പിടിപ്പിക്കാണ്ട് കിടക്കാണുണ്ടോ...?


"മനുഷ്യന്റെ ഒള്ള ഉറക്കവും കളഞ്ഞിട്ട് കിടന്നു ചിലക്കാതെ കിടക്കെടി..."


അയാൾ അരിശത്തോടെ പറഞ്ഞതും  അവർ ഒന്നും മിണ്ടാതെ ആധി പിടിച്ച മനസ്സുമായി കിടന്നു..


"എന്റെ ഭഗവതി ന്റെ കുട്ടിയെ കാത്തോണേ... ന്റെ കുട്ടിയോൾക്ക് ഒരാപത്തും വരുത്തല്ലേ.."


നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവർ   തിരിഞ്ഞു കിടന്നു.. അപ്പോഴും കണ്ട ദുസ്വപ്നത്തിന്റെ ഓർമ്മയിൽ ആ കണ്ണുകൾ നിറഞ്ഞു  ഒഴുകി കൊണ്ടിരുന്നു..


നന്ദ ... കുളത്തിന്റെ അവസാനത്തെ പടിക്കെട്ടിൽ നിന്നും താഴേക്കു നോക്കി... ഇവിടുന്നു ചാടിയാൽ ഞാൻ മരിച്ചില്ലെങ്കിലോ?


നിലാവിന്റെ വെളിച്ചത്തിൽ അവൾ ചുറ്റും നോക്കി..

കുളത്തിന്റെ ആ കൈ വരിയിൽ  നിന്നു ചാടിയാൽ ഉറപ്പായും കുളത്തിന്റെ നടുക്ക് തന്നെ വീഴും.. എന്തായാലും അത്രയും പൊക്കത്തിൽ നിന്നു ചാടുന്നത്  കൊണ്ട് താൻ  വെള്ളത്തിൽ മുങ്ങി താഴും..

അവൾ മനസ്സിൽ ഉറപ്പിച്ചു കൊണ്ട്  മുകളിലേക്ക് കയറി  കൈ വരിയിൽ ചവിട്ടി താഴേക്ക് ചാടനായി  തയാറായി നിന്നു..


"പോകാൻ തിരിഞ്ഞു നടന്ന കാശി...അവളെ തിരഞ്ഞു വന്നപ്പോഴാണ്  വെറുതെ അവന്റെ കണ്ണുകൾ തൊട്ടപ്പുറത്തുള്ള കുളത്തിനടുത്തേക്ക് പാഞ്ഞത്..."


കുളത്തിന്റെ കൈവരിയിൽ കണ്ണുകൾ അടച്ചു പിടിച്ചു നിൽക്കുന്ന രൂപം നന്ദയാണെന്നു മനസ്സിലാക്കാൻ അവനു അധികം ആലോചിക്കേണ്ടി വന്നില്ല..


പെട്ടന്നവൻ അവളുടെ അടുത്തേക്ക് ഓടി വന്നു..


"ടി.... അവന്റെ വിളിയിൽ നന്ദ ഞെട്ടി  കുളത്തിലേക്ക് വീഴാൻ ആഞ്ഞതും കാശി അവളെ ചേർത്ത് പിടിച്ചു കഴിഞ്ഞിരുന്നു..."


"അസ്തമയ സൂര്യനെ പോലെ കാശിയുടെ മുഖം ദേഷ്യത്താൽ  ചുവന്നു നിൽക്കുന്നത് കണ്ടതും നന്ദയുടെ ഉള്ള് പിടഞ്ഞു തുടങ്ങി.. അവളുടെ നെഞ്ചിടിപ്പ് ഏറി..."


വിയർപ്പു തുള്ളികൾ നെറ്റിയിൽ നിന്നും പൊടിച്ചു തുടങ്ങി.. അതിലുപരി അവളിൽ ഭയമെന്ന വികാരം നിറഞ്ഞു നിന്നു..


തീ പാറുന്ന കണ്ണുകളോടെ നോക്കുന്നവനെ  നോക്കാനാവാതെ  അവളുടെ   ഇമകൾ   മറ്റെവിടെക്കോ പതിപ്പിച്ചവൾ നിന്നു..


"പെട്ടന്ന് അവൻ അവളെ തന്നിൽ നിന്നകറ്റി പിന്നിലേക്ക് ഒരു തള്ളൽ ആയിരുന്നു.."


ആ തള്ളലിൽ നന്ദ ബാലൻസ് തെറ്റി  വീണു പോയി..

അവളുടെ തൊണ്ടയിൽ ഒരു തേങ്ങൽ തങ്ങി  നിന്നു..


അവന്റെ ദേഷ്യത്തിലുള്ള നോട്ടം കാണും തോറും അവൾ ഉമിനീർ പോലും ഇറക്കാൻ വയ്യാതെ   ഇരുന്നു പോയി..


പെട്ടന്ന് അവന്റെ ശബ്ദം അവളുടെ കാതിൽ തുളഞ്ഞു കയറി..


നന്ദയ്ക്ക് ആദ്യമൊന്നും വ്യക്തമായില്ല അവൻ എന്താ പറയുന്നതെന്ന്.. അവൾ മിഴിച്ചു അവനെ നോക്കി ആ വീണ വീഴ്ചയിൽ പ്രതിമപോലെ ഇരുന്നു..


അവളുടെ ആ ഇരുപ്പ് അവന്റെ ദേഷ്യം കൂടി ..

അവൻ ദേഷ്യത്തിൽ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു എണീപ്പിച്ചു...


"നിനക്ക് ചവനാണെങ്കിൽ എന്തിനാടി പുല്ലേ എന്നെ കൊണ്ട് ഈ കോമാളി വേഷം കെട്ടിച്ചത്...

ഞാൻ എങ്കിലും രക്ഷപെടില്ലായിരുന്നോ.. നിന്നെ പോലെ ഒരു രക്ഷസിടെ കയ്യിൽ നിന്നു.."


അതെങ്ങനാ... നീ എന്ത് ആഗ്രഹിച്ചാലും നിനക്ക് അത് കിട്ടണമല്ലോ....അത് നേടാതെ നീ അടങ്ങില്ലല്ലോ....


ഇനി എന്റെ കയ്യിൽ നിന്നും രക്ഷപെടാനുള്ള നിന്റെ പുതിയ നമ്പർ ആണെങ്കിൽ അത് നടക്കില്ല...

ഇനിയിപ്പോ ഇതെന്റെ കൂടി വാശിയ...

  ദേവർമഠത്തിൽ കാശിയുടെ ഭാര്യയായി മറ്റുള്ളവരുടെ മുന്നിൽ നീ ജീവിക്കും...അതിനി ഒരു  മാറ്റവും ഇല്ല...


നിന്റെ ഒരു അടവും എന്റെ അടുത്ത് നടക്കത്തില്ല...

ഇനി അതല്ല വിളച്ചിൽ എടുക്കാനാണെങ്കിൽ അടിച്ചു നിന്റെ കാരണം പുകയ്ക്കും ഞാൻ നിനക്ക് അറിയാല്ലോ എന്നെ...താക്കിത്തോടെ പറയുന്നവനെ അവൾ  പേടിയോടെ നോക്കി...


ഒന്നാമത്തെ ഞാൻ എല്ലാം നഷ്ടപ്പെട്ടു നിൽക്കുവാ... അതിന്റെ കൂടെ നീ കൂടി എന്നെ പരീക്ഷിക്കരുത്... അത് നിന്റെ നല്ലതിന് ആവില്ല..


"കേട്ടോടി... ചെമ്പകശ്ശേരിയിലെ സൂത്രശാലിയായ  നന്ദേ...."

നിന്റെ സൂത്രങ്ങൾ എന്റെ അടുത്തു നടക്കില്ല....


"അവന്റെ ബലിഷ്ഠമായ കൈപിടിയിൽ നന്ദയുടെ കുഞ്ഞു കൈ ഞെരിഞ്ഞമ്മർന്നു... ആ വേദനയിൽ അവൾ അറിയുന്നുണ്ടായിരുന്നു കാശിക്ക് അവളോടുള്ള ദേഷ്യത്തിന്റെ ആഴവും വ്യാപ്തിയും..."


പലതവണ  കൈ വേദനിക്കുന്നെന്നു പറയാൻ അവളുടെ നാവു പൊന്തിയെങ്കിലും അവൾ ഒന്നും മിണ്ടാതെ അവന്റെ പിറകെ നടന്നു..


പണ്ടൊക്കെ തന്നെ എത്ര സ്നേഹത്തോടെ ചേർത്ത് പിടിച്ച കൈകൾ  ആണിന്നു  തന്നെ ഇന്നിങ്ങനെ വേദനിപ്പിക്കുന്നത്... ഒരിക്കൽ പോലും കാശിയേട്ട നിങ്ങൾ എന്നെ സ്നേഹിച്ചിട്ടില്ലേ.. നിങ്ങളുടെ മനസ്സിന്റെ ചെറു കോണിൽ പോലും ഈ നന്ദ ഇല്ലേ...


എന്നെ ഇത്ര മാത്രം വെറുക്കാൻ ഞാൻ എന്ത് തെറ്റാ ചെയ്തേ... അതെങ്കിലും എന്നോടൊന്നു പറഞ്ഞൂടെ...എന്നെ വെറുക്കുന്നതിന്റെ  കാര്യമെങ്കിലും ഞാൻ ഒന്ന് അറിഞ്ഞോട്ടെ.... അതെങ്കിലും ചെയ്തൂടെ എന്നോട്...

ഈ ജന്മം ഞാൻ  ചെയ്ത തെറ്റോർത്തു ഞാൻ നിങ്ങടെ കാൽ കീഴിൽ ജീവിച്ചേനായല്ലോ...


ഗേറ്റ് തുറന്നു അകത്തേക്ക് വരുമ്പോഴേ അവൻ കണ്ടു വാതിലിൽ അക്ഷമയായി നോക്കി നിൽക്കുന്ന ലക്ഷ്മി അമ്മേയും ബാക്കി ഉള്ളവരെയും...


മോളെ...... ആ വിളി അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്.. നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവൾ അമ്മയെ നോക്കി..


ആ കണ്ണുകൾ നിറഞ്ഞിരുന്നു..


അമ്മേ.. ഞാൻ.... അവൾ വാക്കുകൾക്കായി പരതി ...


എനിക്കറിയാം എന്റെ കുട്ടി  ഒരുപാട് സഹിച്ചു കാണും അല്ലെ...

അതോണ്ടല്ലേ .... ന്റെ കുഞ്ഞു ഈ വീട് വിട്ടു പോയത്..

അവളുടെ  തല്ലുകൊണ്ട് ചതഞ്ഞ കവിളിലേക്ക് നോക്കി കൊണ്ട് പറയുമ്പോൾ ആ കണ്ണുകൾ ദേഷ്യത്തിൽ കാശിയിലേക്ക് നീണ്ടതും അവൻ ഒരു കൂസലും ഇല്ലാതെ പുറത്തേക്ക് നോക്കി നിന്നു..


അകത്തെ ബഹളം കേട്ടു  ആദിയും വൃന്ദയും താഴേക്കു വന്നു..


കരഞ്ഞു കലങ്ങിയ മിഴികളും  നീരുവെച്ചു വീർത്ത കവിൾത്തടങ്ങളും കണ്ട് വൃന്ദയുടെ   ഉള്ളം പിടഞ്ഞു..

അവൾ നന്ദയ്ക്ക് അടുത്തേക്ക് ഓടി വന്നു അവളെ ചേർത്ത് പിടിക്കാൻ ആഞ്ഞതും  ലക്ഷ്മി അവളെ തടഞ്ഞു...


വേണ്ട... ന്റെ കുട്ടിക്ക് ആരുടെയും സഹതാപം  അനുകമ്പയും വേണ്ട..

ന്റെ കുട്ടിയെ ഞാൻ നോക്കി കോളാം...


നാളെ  ചെമ്പകശേരിയിൽ നിന്നു ഇങ്ങോട്ട് എല്ലാരും വരാനുണ്ടല്ലോ...

ഞാൻ ഇവളെ അവരോടൊപ്പം പറഞ്ഞയച്ചോളാം...

ഇനിയും എനിക്ക് വയ്യാ  പലതും കാണാൻ..

നന്ദ അപ്പോഴും അവരെ ചുറ്റിപ്പിടിച്ചു തേങ്ങി കൊണ്ടിരുന്നു..



വൃന്ദ വേദനയോടെ അത് നോക്കി നിന്നു..

പെട്ടന്ന് കാശി  അമ്മയുടെ അടുത്ത് നിന്നും  നന്ദയെ  പിടിച്ചു വലിച്ചു അവന്റെ  നെഞ്ചിലേക്ക് അടുപ്പിച്ചു..


നന്ദ  ഭയന്നു അവനെ നോക്കി...

ഡാ.. വിടെടാ.. കൊച്ചിനെ.. അതിനെ ഇങ്ങനെ കൊല്ലാകൊല ചെയ്യാതെ വിടാടാ കാശി..


നാളെ എന്നല്ല.. ഇവൾ ഇനി എങ്ങോട്ടും പോണില്ല..

ഇവളെ ഞാൻ താലി കെട്ടിയതാണെങ്കിൽ  ദേവർമഠത്തിൽ എന്റെ ഭാര്യയായി  ഇവൾ കാണും..


ആരും ഇവളുടെയോ എന്റെയോ കാര്യത്തിൽ കൈ കടത്താൻ വന്നേക്കരുത്..


ഡാ.... കാശി നീയ് എന്തൊക്കെയാ ഈ പറയുന്നേ..


അവൾ കൊച്ചു കുട്ടി ആട... കഷ്ടിച്ച് 20 വയസ്സേ അവൾക്ക് ഉള്ളട...


അവളെ... ഉപദ്രവിക്കാതെ വിട്ടേക്ക്... നിനക്ക് അവളെ ഭാര്യയായി വേണ്ടെങ്കിൽ  നമുക്ക്  വക്കീലിനെ കാണാട മോനേ ..

വെറുതെ എന്തിനാടാ ആ കൊച്ചിനെ വേദനിപ്പിക്കുന്നത്...


കാശി മോൻ അമ്മ പറയുന്നത് ഒന്ന് കേൾക്കു..


"ആരു.. പറഞ്ഞു  എനിക്ക് ഇവളെ ഇഷ്ടം അല്ലെന്നു...

ഞാൻ പറഞ്ഞോ.... ഇല്ലല്ലോ....

എനിക്ക് ഇവളെ ഇഷ്ടമാണ്...

കാശിയുടെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ഈ നിൽക്കുന്ന നന്ദ ആയിരിക്കും.. അതിൽ ഒരു മാറ്റവും ഇല്ല.."


നന്ദ ഞെട്ടി   അവന്റെ മുഖത്തേക്ക് നോക്കി..

എന്നോടുള്ള പക തീർക്കാൻ പറഞ്ഞതാണല്ലോ കാശിയേട്ട...


പക തീർക്കാൻ പറഞ്ഞതാണെങ്കിലും കാശിയേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ  കാശിയേട്ടൻ ഒരു നിമിഷം എന്റെ പഴയ കാശിയേട്ടൻ ആയ പോലെ തോന്നി...അവളുടെ മിഴികൾ നിറഞ്ഞു...


അവളുടെ നിറഞ്ഞ മിഴികൾ കണ്ടതും കാശിയുടെ ഉള്ളിൽ  കനൽ എരിഞ്ഞു... അവൻ പുച്ഛത്തോടെ അവളെ നോക്കി..


കാശി പറഞ്ഞത് കേട്ടു ആദിയും  വൃന്ദയും ഒരുപോലെ ഞെട്ടി..

അവരുടെ ഉള്ളിൽ  ചെറിയൊരു കുളിർകാറ്റു വീശി..


കാശി വൃന്ദയെ നോക്കി....

അവളുടെ നിറഞ്ഞ മിഴികൾ കാണെ അവനിൽ   വല്ലാത്തൊരു വേദന നിറഞ്ഞു...


നീ ഇപ്പൊ എന്നെ വെറുക്കുന്നുണ്ടാവും.. അല്ലെ വൃന്ദേ...

അവൻ  നിറഞ്ഞ കണ്ണുകൾ  മറച്ചു പിടിച്ചു കൊണ്ട്  ആദിയെ രൂക്ഷമായി ഒന്ന് നോക്കി കൊണ്ട്     നന്ദയെ ചേർത്ത് പിടിച്ചു മുകളിലേക്ക് കയറി..


അവൻ പോകുന്നത്  ഹാളിലെ  ചാരുകസേരയിൽ ഇരുന്ന സോമനാഥൻ നോക്കി ഇരുന്നു..


അയാൾ ഒരക്ഷരം ആരോടും മിണ്ടാതെ എണീറ്റു റൂമിലേക്ക് നടന്നു..



ആദിയെയും വൃന്ദയെയും   തറപ്പിച്ചു നോക്കി കൊണ്ട്  ലക്ഷ്മി   അമ്മ   നേരിയതിന്റെ   കോന്തലയിൽ കണ്ണും തുടച്ചു  സോമനാഥിനു പിന്നാലെ റൂമിലേക്ക് നടന്നു..


അവിടെ ഉണ്ടായിരുന്ന ബന്ധുക്കളിൽ ചിലര് കാഴ്ചക്കരെ പോലെ നോക്കി നിന്നു..


റൂമിൽ എത്തിയതും കാശി നന്ദയെ  തറയിലേക്ക് ഒറ്റ തള്ളൽ ആയിരുന്നു..


അവന്റെ അപ്പോഴത്തെ  മുഖഭാവത്തിൽ നന്ദ ഒന്ന് ഭയന്നു..


ഈ വീട്ടിലും നാട്ടുകാരുടെ മുന്നിലും നീ എന്റെ ഭാര്യ ആയിരിക്കും... പക്ഷെ ഈ റൂമിൽ നിന്റെ സ്ഥാനം ഇവിടെ ആണ്..


കോപത്തിൽ പറയുന്നവനെ  നന്ദ പേടിയോടെ നോക്കി..

കുറച്ചു മുൻപ് ഞാൻ നിന്നെ ചേർത്ത് പിടിച്ചു പറഞ്ഞത് കേട്ടു  നീ എന്താ കരുതിയെ എന്റെ കൂടെ സുഗിച്ചു കഴിയമെന്നോ...


നിനക്ക് എന്റെ കയ്യിൽ നിന്നു ഇനി ഒരു മോചനം ഇല്ല നന്ദേ...


ഇനിയുള്ള കാലം നീ ഇവിടെ  നരകിച്ചു ഈ റൂമിൽ ജീവിക്കണം..


നിന്നെ ചേർത്ത് പിടിച്ച എന്റെ കൈയോട് പോലും എനിക്കിപ്പോൾ വെറുപ്പ് തോന്നുന്നു..അത്രയ്ക്ക് അറപ്പാണ് നിന്നോട് എനിക്ക്...


അവൾ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി..


ഒരിക്കൽ തന്നെ നെഞ്ചോടു ചേർത്ത് നിർത്തിയ കൈകൾക്ക് ഇന്നു താനൊരു   അറപ്പുള്ളവക്കുന്ന വസ്തുവായി മാറിയിരിക്കുന്നു..   അതോർക്കേ, അവളുടെ നെഞ്ചം വല്ലാതെ പൊള്ളി പിടഞ്ഞു..


തുടരും

To Top