ദക്ഷാവാമി തുടർക്കഥ ഭാഗം 54 വായിക്കൂ...

Valappottukal


രചന: മഴ മിഴി


ദക്ഷാവാമി (Part No) എന്ന രീതിയിൽ മുകളിൽ സെർച്ച് ചെയ്ത് പഴയ ഭാഗങ്ങൾ വായിക്കാവുന്നതാണ്.


നീ  ഒരിക്കൽ പോലും അവനെ സ്‌നേഹിച്ചിട്ടില്ലേ?


ഇല്ല.... ഞാൻ ഒരിക്കൽ പോലും അയാളെ സ്നേഹിച്ചിട്ടില്ല.. എന്റെ ലൈഫ് നശിപ്പിച്ചത് അയാളാണ്...എന്നെ എന്റെ വീട്ടുകാരിൽ നിന്നും അകറ്റിയതും അയാളാണ്.. അങ്ങനെയുള്ള അയാളെ ഞാൻ എങ്ങനെ സ്നേഹിക്കാനാണ്.. എനിക്ക് അയാളോട് വെറുപ്പ് മാത്രമേ ഉള്ളു...



അവളങ്ങനെ പറഞ്ഞെങ്കിലും  അവളുടെ ഉള്ളം വല്ലാതെ പിടഞ്ഞു..


നീ  എന്തുകൊണ്ടാണ് അവനുമായി അകന്നത്..

അതിനു എന്തെകിലും റീസൺ  ഉണ്ടോ വാമി ?


ഉണ്ട്.. പക്ഷെ അത് ഞാൻ  എങ്ങനെ മഹിയേട്ടനോട് പറയും എന്റെ കണ്ണാ..


വാമി.. നിന്നോടാ ചോദിച്ചത്...

മഹിയുടെ ശബ്ദം ഉയർന്നു...


പ്ലീസ്.. മഹിയേട്ടാ... എന്നോട് ഒന്നും ചോദിക്കല്ലേ... എനിക്ക് അതാരോടും പറയാൻ പറ്റില്ല...


നീ.. പറയണ്ട... പക്ഷെ എനിക്കറിയാം.. വെറും തെറ്റിദ്ധാരണയുടെ പുറത്ത് നീ അവനെ  തള്ളിക്കളഞ്ഞത്...


ഓ... അയാള്  മഹിയേട്ടനോട് അങ്ങനെ പറഞ്ഞോ..

എന്നാൽ ശരിയാണ്.. ഞാൻ ഇതുവരെ ധരിച്ചു വെച്ചിരുന്നത് തെറ്റാണെന്നു അറിഞ്ഞു കൊണ്ട് തന്നെയാ അയാളെ ഞാൻ തള്ളിക്കളഞ്ഞത്..


നീ എന്താ വാമി അവനെപ്പറ്റി    മനസ്സിലാക്കിയത് ..

നീ... അവനെ ശരിക്കും മനസ്സിലാക്കിയിരുന്നെങ്കിൽ  നിനക്കത് മനസ്സിലായേനെ.. നീ  അന്ന് കണ്ടതും അറിഞ്ഞതും  സത്യം അല്ലെന്നു..


അതെങ്ങനെയാ.. നീ അവനെ ഒരിക്കൽ പോലും സ്നേഹിച്ചിട്ടില്ലല്ലോ... അപ്പോൾ പിന്നെ എങ്ങനെ  അവനെ മനസ്സിലാക്കാനാണ് അല്ലെ?


അത് കേട്ടപ്പോൾ അവളുടെ ഹൃദയം വല്ലാതെ വിങ്ങി.. അവളുടെ മുഖത്ത് വാശി നിറഞ്ഞു..


എന്നാലും സാരമില്ല..മഹി തുടർന്നു...

അവൻ എന്റെ ഫ്രണ്ട് മാത്രം അല്ല കൂടപ്പിറപ്പാണ്.. അവനെ മറ്റൊരാൾ മോശമായി മനസ്സിൽ വിചാരിക്കുന്നതോ  അവനെ വേദനിപ്പിക്കുന്നതോ എനിക്കിഷ്ടം അല്ല...അതിനി ആരായാലും ഞാൻ അത് സഹിക്കില്ല...


അതുകൊണ്ട് ഞാൻ പറയാം.. നീ അറിഞ്ഞതും കണ്ടതും എല്ലാം തെറ്റാണു.. അവൻ എന്നോട് പറഞ്ഞിട്ടല്ല ഞാൻ ഇതു പറയുന്നത്..   നീ കണ്ടതും കേട്ടതും വിശ്വസിച്ചതും എല്ലാം ഒരു ചതിയാണ്.. അതിനു പിന്നിൽ സമീറ ആണ്..


നീ വിശ്വസിക്കില്ല എന്ന് എനിക്കറിയാം..

എന്നാലും ഞാൻ ഒന്ന് പറയാം.. ഈ ചതിയുടെ കഥ അവനും ഞാനും അറിയുന്നത് പോലും  ഇന്നലെ ആണ്..


അവൻ നടന്ന കാര്യങ്ങൾ അവളോട് പറഞ്ഞു...



വാമി.. വിശ്വസിക്കാനാവാതെ.. മഹിയെ നോക്കി..

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

താൻ കണ്ടതെല്ലാം  കളവായിരുന്നോ   കണ്ണാ...


ഇത്രയും  നാളും ഞങ്ങൾ  എല്ലാവരും അവനെ ആണ് കുറ്റപ്പെടുത്തിയത്.. അവൻ അതെല്ലാം തന്റെ തെറ്റായി കണ്ടു..ആരോടും കയർത്തു സംസാരിച്ചില്ല..ഒരിക്കൽ പോലും നിന്നെ കുറ്റപ്പെടുത്തിയിട്ടില്ല..


പക്ഷെ ഒന്ന്  എനിക്ക്  മോളോട് പറയാൻ കഴിയും.


അവൻ നിന്നെ പ്രണയിച്ചിരുന്നു .. അത് സത്യം ആണ്...നിന്റെ വായിൽ നിന്നും നീ അവനെ  ഇഷ്ടമാണെന്നു പറയുന്നത്  കേൾക്കാൻ  ഒരുപാട് അവൻ ആഗ്രഹിച്ചിരുന്നു .. അതെന്നോട് പറഞ്ഞിട്ടും ഉണ്ട്...



അതും കൂടി കേട്ടതോടെ വാമി  ആകെ  തളർന്നു താഴെക്കിരുന്നു പൊട്ടിക്കരഞ്ഞു..


.. ഞാൻ.. ദക്ഷേട്ടനോട് വലിയ തെറ്റാണു ചെയ്തത്..അന്നേരം അവരെ അങ്ങനെ കണ്ടപ്പോൾ ഞാൻ എല്ലാം വിശ്വസിച്ചു   പോയി ...ഞാൻ ദക്ഷേട്ടനോട്  ഒന്നും ചോദിക്കാൻ പറ്റിയ  അവസ്ഥയിൽ ആയിരുന്നില്ല.. എനിക്ക്  ദേഷ്യം തോന്നി... ഞാൻ എന്തൊക്കെയോ പറഞ്ഞു..


എന്നെ കാണാൻ ഒരുപാട് തവണ  ദക്ഷേട്ടൻ  വന്നപ്പോഴും ഞാൻ ആട്ടി പായിച്ചു.... അപ്പോഴും സത്യം ഞാൻ പറഞ്ഞില്ല...ചോദിച്ചതുമില്ല.. അന്നൊക്കെ എനിക്ക് ഒരുതരം വാശി ആയിരുന്നു...


ഞാൻ വലിയ തെറ്റാണു മഹിയേട്ടാ ചെയ്തത്..


എനിക്ക് ദക്ഷേട്ടനെ  കാണണം... ആ കാലിൽ പിടിച്ചു മാപ്പ് പറയണം...


മ്മ്.. ഇപ്പോൾ വന്നു വണ്ടിയിൽ കയറു  ....


നമുക്ക് അതിനെപ്പറ്റി പിന്നെ സംസാരിക്കാം..

ഒരു കാരണവശാലും നിത്യ  ഇതൊന്നും അറിയരുത് ..

കണ്ണൊക്കെ തുടക്ക്...


മഹിയോടൊപ്പം വാമി എത്തുമ്പോൾ.. നിത്യ   എന്തോ കാര്യമായ വായനയിൽ ആണ്..

വാമിയെ കണ്ടതും നിത്യ തല  ഉയർത്തി.. നോക്കിയിട്ട് വീണ്ടും  കൈയിൽ ഇരുന്ന മാസികയിലേക്ക് നോക്കി ഇരുന്നു..


നിത്യേച്ചി...


അല്ല ആരിത്   വാമിയോ..

നിനക്ക് ഈ വഴിയൊക്കെ അറിയാമോ?

ഞാൻ കരുതി അറിയില്ലെന്ന്..


പെട്ടന്നവൾ കരഞ്ഞു കൊണ്ട്  നിത്യേ കെട്ടിപിടിച്ചു..

സോറി ചേച്ചി..


മ്മ്.. മതി ച്ചോറി പറച്ചിൽ എനിക്ക് അറിയാല്ലോ  ആ ഡെവിൾ നിന്നെ വിടാഞ്ഞിട്ടാണെന്നു...


അല്ല... ചേച്ചി...

വേണ്ട.. നീ നിന്റെ കെട്ടിയോനെ കൂടുതൽ ന്യായികരിക്കേണ്ട...


മഹിയേട്ടാ ഇവളെ കൂടെ കൊണ്ടുവന്നപ്പോൾ അവൻ ഒന്നും പറഞ്ഞില്ലേ...

ഇല്ല...


മ്മ്..അതെന്തായാലും നന്നായി...


ഈവെനിംഗ് ആണ് അവൾ അവിടെ നിന്നും പോകാൻ ഇറങ്ങിയത്...

കാറിൽ ഇരിക്കുമ്പോൾ   മനസ്സ് ആസ്വസ്തം  ആയിരുന്നു... അവനെ കാണാൻ അവളുടെ ഉള്ളം തുടിച്ചു....ഞാൻ വലിയ തെറ്റാണു ചെയ്തത്.. എന്റെ കണ്ണാ....


അവരെ കഴിഞ്ഞ ദിവസം ഒന്നിച്ചു കണ്ടപ്പോഴേ മനസ്സിൽ തോന്നിയതാണ്.. പക്ഷെ എന്നിട്ടും എന്തുകൊണ്ടോ  താൻ അന്ന് കണ്ട  കാഴ്ച  മറക്കാൻ കഴിഞ്ഞില്ല...അത് വല്ലാതെ തന്റെ ഹൃദയത്തിൽ പതിഞ്ഞിരുന്നു..


അതിലുപരി താൻ വലിയ  ഒരു തെറ്റു കൂടി ചെയ്തിരിക്കുന്നു... അത് മറക്കാൻ ദക്ഷേട്ടന്  ആവില്ല...

അപ്പോഴുണ്ടായ ദേഷ്യത്തിൽ ചെയ്തു കൂട്ടിയതാണ്.. താൻ ഇനി എന്തൊക്കെ പറഞ്ഞാലും   ദക്ഷേട്ടൻ  തന്നെ വിശ്വസിക്കില്ല... കരഞ്ഞു കാലിൽ വീണിട്ടാണെങ്കിലും മാപ്പ് പറയണം.. അന്നും ഇന്നും താൻ സ്നേഹിച്ചത് ഈ രാവണനെ മാത്രം ആണെന്ന് പറയണം...



തന്നെ വീണ്ടും സ്വീകരിക്കുമോ?അറിയില്ല.... എന്നാലും മറ്റാർക്കും വിട്ടു കൊടുക്കാൻ കഴിയില്ല...ഞാനും സ്നേഹിച്ചിരുന്നു....


അവൾ നീറുന്ന മനസ്സുമായി സീറ്റിലേക്ക് ചാരി.. പിന്നെ നിവർന്നു  മഹിയെ നോക്കി...



മഹിയേട്ടാ.... എനിക്ക്... എനിക്കൊന്നു.. ദക്ഷേട്ടനെ  കാണണം...


അത് നടന്നിട്ട്  നോക്കിയാൽ മതി...


എന്താ ഇപ്പോൾ അങ്ങനെ തോന്നാൻ... രാവിലെ മോളു പറഞ്ഞത് അങ്ങനെ അല്ലല്ലോ?


മ്മ് അവൾ തലയും താഴ്ത്തി ഇരുന്നു...


എനിക്ക് ജസ്റ്റ്‌ ഒന്ന് കണ്ടാൽ മതി...പിന്നെ.... എനിക്ക്.. എനിക്ക്.. ഒന്ന് മാപ്പ് പറയണം..


മാപ്പും കോപ്പും ഉടനെ അവൻ സ്വീകരിക്കും മഹി മനസ്സിൽ പറഞ്ഞുകൊണ്ട്  അവളെ നോക്കി..



ഞാൻ.. നേരത്തെ പറഞ്ഞല്ലോ.. മോളോട്...

ഇനി  മോൾക്ക്‌ അവന്റെ അടുത്തേക്ക് മടങ്ങി പോകണമെന്ന് കരുതിയാലും നടക്കില്ല...


അവൻ ഭയങ്കര വാശിയിൽ ആണ്...

അവന്റെ മനസ്സിൽ ഇപ്പോൾ മോളില്ല...


എനിക്കിപ്പോൾ മോളുടെ കാര്യം അവനോട് പറയാൻ പറ്റില്ല...ഞാൻ പറഞ്ഞാണ് മോൾ ഇതെല്ലാം അറിഞ്ഞതെന്നു അവൻ അറിഞ്ഞാൽ 

... അവൻ എന്നെ കൊല്ലും...അറിയാല്ലോ അവന്റെ സ്വഭാവം മോൾക്ക്...

അവന്റെ മനസ്സിൽ  മോളെപ്പറ്റി എന്തൊക്കെയോ കരട്  വീണിട്ടുണ്ട്..


അതുകൊണ്ട്  മോൾ  ഇപ്പോൾ അവനെ കാണാൻ പോകണ്ട...


നിറഞ്ഞ മിഴികൾ പതിയെ തുടച്ചു കൊണ്ട് അവൾ തലയാട്ടി...


ഞാൻ എങ്ങനെ ആണിവളോട് ഡിവോഴ്‌സിന്റെ കാര്യം പറയുന്നത്...

ഞാനായിട്ട് പറയില്ല.. അവൻ തന്നെ പറയട്ടെ....


അവളെ ഹോസ്റ്റലിനു ഫ്രണ്ടിൽ വീട്ടിട്ടു വരുമ്പോൾ ആണ്    ഓർത്തത് ഫോണിൽ ചാർജ്  ഇല്ലെന്നു...

ഫോൺ എടുത്തു ചാര്ജറിൽ കുത്തി ഓൺ ആക്കിയപ്പോളാണ് കണ്ടത് ദക്ഷിന്റെ   മിസ്സ്ഡ് കാൾ മെസ്സേജ്  നോട്ടിഫിക്കേഷൻ പാനലിൽ തെളിഞ്ഞത്..

14  മിസ്സ്ഡ് കാൾസ്...എന്ന് കണ്ടതും മഹിയുടെ നെറ്റി ചുളിഞ്ഞു...


ഇവൻ  എന്ത് പണ്ടാരത്തിനാ   ഇത്രയും തവണ  വിളിച്ചേക്കുന്നത്..


ഇനി അടുത്ത ബോംബ് എന്തെകിലും എന്റെ  തലയിൽ പൊട്ടിക്കാനാണോ...


എന്തായാലും  അവന്റെ ഫ്ലാറ്റിൽ പോയി നോക്കാം..


അടുത്ത കുരിശ് എന്താണെന്നു..

എന്തായാലും ഇവൻ എന്നേം കൊണ്ടേ പോകു....


മഹി ഫ്ലാറ്റിലേക്ക് ചെല്ലുമ്പോൾ ദക്ഷ് ബാൽക്കണിയിൽ നിന്ന്  സിഗേരറ് വലിക്കുകയാണ്‌.. താഴെ അവിടവിടെയായി കുറെ സിഗറേറ്റ് കുറ്റികൾ കിടപ്പുണ്ട്..


ഇവന് പ്രാന്തായോ.. എത്രയധികം സിഗറേറ്റ് വലിക്കാൻ...

നീ എപ്പോ തുടങ്ങി ഈ തീവണ്ടി ഓടിരൊക്കെ?


എടാ.... തെണ്ടി...നിന്നോടാ ചോദിച്ചേ....

നീ  വല്ല   ഗിന്നസ് ബുക്കിലും കയറുന്നുണ്ടോ?

ഇത്രയും സിഗറേറ്റ് കുത്തികേറ്റാനും മാത്രം..


ഓ.. നീ.. എപ്പോൾ കെട്ടിയെടുത്തു...


അതും പറഞ്ഞു ദക്ഷവനെ ഭിത്തിയോട് ചേർത്ത് അമക്കി...


എടാ.. കാലമാടാ..

നീ എന്നെ കൊല്ലാനാണോ മെസ്സേജ് അയച്ചു ഇങ്ങോട്ട് വിളിച്ചു വരുത്തിയത്...

നിന്നെ പോലെ അല്ല ഞാൻ.. എന്നെ കാത്തു എന്റെ ഭാര്യ ഇരിപ്പുണ്ട്... പിന്നെ എന്റെ കുഞ്ഞും...


ആഹ്.... നീ പറഞ്ഞത് ശരിയാണ്...   പിടി വിട്ടുകൊണ്ട് ദക്ഷ് പറഞ്ഞു..


എടാ.. നീ.... ഞാൻ പെട്ടന്ന് ഒരു ഇതിൽ അങ്ങ് പറഞ്ഞതാ.. അല്ലാതെ നിന്നെ വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല..


നീ അതു വിടാടാ..... എനിക്ക് വിഷമം ഒന്നും ഇല്ല...


ഞാൻ നിന്നെ ഉച്ച മുതൽ വിളിക്കുകയാണ്‌...

നീ എവിടെ പോയി കിടക്കുവായിരുന്നു..


വാമിയെ കൊണ്ടുപോയ കാര്യം പറയണോ? അല്ലെങ്കിൽ വേണ്ട... അതിനാവും  അടുത്ത വഴക്ക് 


ഒരു അത്യാവശ്യ  കാര്യം പറയാമെന്നു വെച്ചു വിളിച്ചാൽ അവന്റെ ഫോണിലും കിട്ടില്ല..

ദക്ഷ് ചൂടായി തുടങ്ങി...

സോറി ടാ... എന്റെ ഫോൺ  ചാർജില്ലാതെ ഓഫ്‌ ആയി പോയി..


എന്താടാ കാര്യം...


നാളെ വാമിടെ വീട്ടിൽ വരെ പോണം...


എന്താടാ കാര്യം...


കാര്യം കൃത്യമായി എനിക്കറിയില്ല...അവളുടെ  അമ്മ വിഷം കഴിച്ചു ഹോസ്പിറ്റലിൽ ആണെന്ന്...  ക്രിട്ടിക്കൽ ആണെന്നാ അറിഞ്ഞത്... സങ്കടത്തോടെ ആണ് ദക്ഷ് പറഞ്ഞത്...


നിന്നോട് ആരാ... ഇത് പറഞ്ഞെ...


പവി....

ഞാൻ കുറെ നേരമായി അവനെ വിളിക്കുകയാണ് ...കിട്ടുന്നില്ല..


വാമിയോട് പറയണ്ടേ..


പറയണം.. നീ വേണം പറയാനും   അവളെ കൊണ്ടുപോകാനും..


ഞാൻ  പറയാം... പക്ഷെ എനിക്ക് കൂടെ പോകാൻ പറ്റില്ല... നിത്യ   പ്രെഗ്നന്റ് ആണെന്ന് നിനക്ക് അറിയാല്ലോ...


നീ  കൊണ്ടുപോയാൽ മതി  ദക്ഷേ അവളെ...അതുമല്ല ഇപ്പോൾ വാശി അല്ല കാണിക്കേണ്ടത്.. ഹസ്ബൻഡ് എന്ന നിലയിൽ നിനക്ക്    ചെയ്യാൻ കുറച്ചു കാര്യങ്ങൾ ഉണ്ട്.. നീ എന്തൊക്കെ പറഞ്ഞാലും അതൊക്കെ ചെയ്തേ പറ്റു...


അവൾ  എന്റെ കൂടെ വരില്ലെടാ..

അതും അല്ല ശരിയാവില്ലടാ  അത്..


എല്ലാം ശരിയാവും ഈ ഒരു യാത്ര കൊണ്ടു നിങ്ങൾ ഒന്നാവും.. മഹി ദിവസ്വപ്നം കണ്ടുകൊണ്ട് ചിരിച്ചു....


ടാ.. തെണ്ടി...

എന്തോന്നാ ഇത്ര ആലോചനയും ...ചിരിയും....


നാളെ   10:35 ആണ് ഫ്ലൈറ്റ്..

ഞാൻ  എയർപോർട്ടിൽ കാണും നീ അവളെയും കൂട്ടി അങ്ങോട്ട് വന്നാൽ മതി...



മ്മ്....



ലിയയെ  കെട്ടിപിടിച്ചു കരയുകയാണ്  വാമി...

എടാ.. നീ ഇങ്ങനെ കരയാതെ...

പോട്ടെടി.... പറ്റി പോയില്ലേ.. ഇനി കരഞ്ഞാൽ   അതെല്ലാം മാറുമോ.. ഇല്ലല്ലോ?


അയാളോട് എല്ലാം പറഞ്ഞു മാപ്പ് ചോദിക്കാം..

അതെ പറ്റു...

എന്നോട് ദക്ഷേട്ടൻ ക്ഷേമിക്കുമോ?

അതിപ്പോ അങ്ങനെ ചോദിച്ചാൽ  അങ്ങേരുടെ മൈൻഡ് പോലെ ഇരിക്കും...


നീ അവരെ ഒന്നിച്ചു കണ്ടെന്നു പറഞ്ഞപ്പോഴെ എനിക്ക് സംശയം തോന്നിയതാണ്...


ഞാൻ അപ്പോൾ പറയാഞ്ഞത്.. നീ അതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിൽ  ആയിരുന്നില്ല....


എനിക്ക് ഉറപ്പാണ് ദക്ഷേട്ടൻ ക്ഷേമിക്കില്ലെന്നു...

അന്ന് നീ  ഉണ്ടാക്കി തന്ന മറ്റൊരു കാര്യം മൂർച്ചയുള്ള വാളു പോലെ എന്റെ മുന്നിൽ തൂങ്ങി ആടുകയാണ്...


അതിൽ നിന്നും എങ്ങനെ പുറത്തുകടക്കുമെന്നാ  എനിക്ക് അറിയാത്തത്...


എടി അത് ജസ്റ്റ്‌ ചെറിയ ഒരു കള്ളം അല്ലെ...

അങ്ങേരു നിന്നെ നിരന്തരം  ശല്യപെടുത്തി കൊണ്ടിരുന്നപ്പോൾ.. രക്ഷപെടനായി പറഞ്ഞ  ചെറിയ ഒരു കള്ളം..


നമുക്ക് അല്ലെ അറിയൂ ലിയ  അതു കള്ളമാണെന്ന്..

ദക്ഷേട്ടന് അറിയില്ലല്ലോ...

വാമി വീണ്ടും കരയാൻ തുടങ്ങി..


തുടരും

To Top