ദക്ഷാവാമി തുടർക്കഥ ഭാഗം 53 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


ദക്ഷാവാമി (Part No) എന്ന രീതിയിൽ മുകളിൽ സെർച്ച് ചെയ്ത് പഴയ ഭാഗങ്ങൾ വായിക്കാവുന്നതാണ്.



വേണ്ട.. മഹി.. നീ അവൾക്കു വേണ്ടി കൂടുതൽ വക്കാലത്തു പിടിക്കണ്ട...


ഇനി എന്റെ ജീവിതത്തിൽ അവൾക്കൊരു സ്ഥാനം ഇല്ല..

അത് ഞാൻ പറഞ്ഞു കഴിഞ്ഞു 


ആര് പറഞ്ഞു ഇല്ലാന്ന്... നീ മാത്രം പറഞ്ഞാൽ മതിയോ....

അവൾ ഇപ്പോളും ലീഗലി  നിന്റെ വൈഫ്‌ ആണ്... അതു നീ മറക്കണ്ട...



അത്   ഞാൻ അംഗീകരിചിട്ടില്ല....


അതും പറഞ്ഞവൻ അജോയെ നോക്കി... അവൻ വന്നു   കാർ എടുത്തു..


എടാ... ദക്ഷേ....

നീ സമാധാനമായിട്ട് ഞാൻ പറയുന്നത് ഒന്ന് കേൾക്കടാ....


കാറിൽ ഇരുന്നു മഹി പറഞ്ഞു..


നീ എന്താ.. പറയുന്നത്..

ഞാൻ എന്താ.. കേൾക്കേണ്ടത്....


ടാ... അവളുടെ സ്ഥാനത്  നിന്നും നീ ഒന്ന് ചിന്തിച്ചു നോക്കടാ...

ഞാൻ ചിന്തിച്ചു.. നോക്കിയിട്ട് തന്നെയാ പറഞ്ഞത്...


ജസ്റ്റ്‌... അവൾക്കെന്നോട് കാര്യം എങ്കിലും പറയാമായിരുന്നു..

പക്ഷെ.. അവൾ അത് ചെയ്തോ.. ചെയ്തില്ലല്ലോ... അത് കൂടാതെ അവൾ എന്തൊക്കെയാ ചെയ്തതെന്ന് നിനക്ക് അറിയില്ലല്ലോ?


ഞാൻ ഇതുവരെ പറഞ്ഞിട്ടുണ്ടോ അതൊക്കെ...നിന്നോട്...

ഉണ്ടോടാ ?

ഇല്ലല്ലോ....?


അവൾക്കെങ്ങനെ തോന്നി എന്നെപറ്റി അങ്ങനെയൊക്കെ ചിന്തിക്കാൻ...

ഒരിക്കൽ പോലും ഞാൻ അവളോട്   അവളുടെ സമ്മതം ഇല്ലാതെ...ഒരു പരുതിയിൽ കൂടുതൽ ഒന്നും ചെയ്തിട്ടില്ല...


ഇത്രയും  നാളും കൂടെ  താമസിച്ച അവൾക്കെന്നെ മനസ്സിലായില്ലെങ്കിൽ പിന്നെ ആർക്കാണ് എന്നെ മനസ്സിലാകുന്നത്.



നിനക്ക് അറിയില്ല അവൾ പോയതിൽ പിന്നെ ഞാൻ അനുഭവിച്ച വേദന... അവളെ കാണാൻ ഒന്ന് സംസാരിക്കാൻ പട്ടിയെ പോലെ ഞാൻ അവളുടെ കോളേജിൽ ചെന്നില്ലേ... അവൾ എന്നെ ആട്ടി പായിച്ചില്ലേ?


അവൾക് എന്നെ കാണുന്നത് വെറുപ്പാണ്... അറപ്പാണെന്നൊക്കെയാ അവൾ പറഞ്ഞത്.. ഇനി അത് അങ്ങനെ  തന്നെ ഇരുന്നാൽ മതി...


ഇപ്പോൾ അവൾക്കു പുതിയ  റിലേഷനോക്കെയുണ്ട് ഞാൻ ആയിട്ട് അത്  തകർക്കുന്നില്ല...


നീ.. പറയുന്നത്  നമ്മുടെ വാമിയെ പറ്റിയാണോ....!


ടാ...നീ  വെറുതെ അവളോടുള്ള ദേഷ്യത്തിന് പുറത്ത് ഒന്നും പറയരുത്..


അല്ലെങ്കിലും എനിക്കറിയാം ഞാൻ എന്തെകിലും പറഞ്ഞാൽ  നീ ഇങ്ങനെ പറയുന്നു...


നിനക്ക് അവളെപ്പറ്റി ഞാൻ എന്തെകിലും പറഞ്ഞാൽ പൊള്ളുമെന്നു...എനിക്ക് നേരത്തെ അറിയാം...


എന്നാൽ ഞാൻ പറഞ്ഞത് സത്യമാണ്..


എന്റെ കൈയിൽ തെളിവും ഉണ്ട്...


പിന്നെ.. ... അവൻ എന്നോട് നേരിട്ട് .. പറഞ്ഞു അവർ റിലേഷനിൽ ആണെന്ന്...


അവൾ ഇപ്പോൾ സന്തോഷത്തിൽ ആണ്... ഞാൻ ഇല്ലെങ്കിലും അവൾക്കു ഒരു വിഷമവും ഇല്ല...

അപ്പോഴും ഞാൻ ആണ്... അവളെ മറക്കാൻ കഴിയാതെ  ഉരുകിയത്   ...


ഞാൻ ഇപ്പോൾ  എല്ലാം മറന്നു...

ഇപ്പോൾ ആ പഴയ ദക്ഷ് മരിച്ചു... ഇനി ഒരിക്കലും അവൾക്കെന്റെ ജീവിതത്തിൽ ഒരു സ്ഥാനവും ഇല്ല...

ഇനി ഇത് അടഞ്ഞ അധ്യായം  ആണ്...

ഇതിനെപ്പറ്റി പറയാനായിട്ട് നീ വാതുറക്കരുത്...


പിന്നെ നീ അറിയാനായിട്ട് ഒരു കാര്യം കൂടി പറയാം   വരുന്ന ഏപ്രിൽ 10  നു   ഞങ്ങടെ മാര്യേജ് കഴിഞ്ഞിട്ട് മൂന്ന് വർഷം തികയും ഞാനും അവളുമായുള്ള ഡിവോഴ്സ് അന്ന് നടക്കും..


അന്ന് ഞങ്ങൾക്കിടയിലെ അവസാനത്തെ ബന്ധത്തിന്റെ ചരടും അഴിയും... അവൾക്ക് എന്നിൽ നിന്നും എന്നെന്നേക്കുമായുള്ള മോചനം.. അതോടെ എല്ലാം അവസാനിക്കും...


നീയും അതല്ലെടാ മഹി ആഗ്രഹിച്ചത്....


നീ.. എന്തൊക്കെയാ ഈ പറയുന്നതും ചെയ്തു കൂട്ടുന്നതും...


ടാ... ഇപ്പോഴത്തെ ദേഷ്യത്തിന്റെ പുറത്തു   നീ എടുക്കുന്ന തീരുമാനം തെറ്റാണു..


നീ ദേഷ്യം മാറി കഴിഞ്ഞു പതിയെ   ആലോചിച്ചു തീരുമാനിക്ക്..


അല്ലാതെ എടുത്തടിച്ച പോലെ  ഒന്നും തീരുമാനിക്കരുത്...


അതേടാ.. മഹി പറഞ്ഞതാണ്  ശരി..


നീ ഇപ്പോൾ ഒന്നും എടുത്തു ചാടി തീരുമാനിക്കണ്ട...

അവൾ നിന്നോട് പറഞ്ഞോ അവൾ വേറെ റിലേഷനിൽ ആണെന്ന് ഇല്ലല്ലോ...

അജോ ഇടയ്ക്ക് കയറി പറഞ്ഞു...


മതി... നിർത്തിയെ  നിയൊക്കെ അവളുടെ കാര്യം പറയുന്നത്..  എനിക്ക് ചൊറിഞ്ഞു വരുന്നു...


ഹ്മ്മ്..


എനിക്ക്.. വിശക്കുന്നെടാ... അടുത്തെവിടെയെങ്കിലും റെസ്റ്റോറന്റ് ഉണ്ടെകിൽ നിർത്തു..

നമുക്ക് കഴിച്ചിട്ട് പോകാം...



ഇത്ര വേഗത്തിൽ  അത്രമേൽ ആഴത്തിൽ  നീ എന്നിൽ വേരാടിയതെങ്ങനെയാണ്.. നിന്നെക്കുറിച്ചൊർക്കുമ്പോൾഎന്നിലെ മൗനം പോലും ഹൃദയം നുറുങ്ങുന്ന നോവാകുന്നത് എങ്ങനെ?നിന്നിലേക്ക്‌ മാത്രമായി എന്റെ ഓർമ്മകൾ  നീളുന്നതെങ്ങനെ....?നിന്നെ കുറിച്ചുള്ള ഓർമ്മകൾ  പറിച്ചെടുത്തു ഞാൻ വലിച്ചെറിഞ്ഞേകിലും ..ഓർമ്മകളുടെ നനവിൽ നീ വീണ്ടും വീണ്ടും പൊട്ടിമുളച്ചു  എന്നിലേക്ക്‌ ആഴത്തിൽ വേരുന്നിയിരിക്കുന്നു.നിന്നെ മറന്നെന്നു പറയുവാനാകാത്ത വിധം നീ എന്നിൽ പടർന്നു പന്തലിച്ചിരിക്കുന്നു...നിന്റെ ഓർമ്മകൾ എന്നെ കൊന്നൊടുക്കുന്നു.... അറിയില്ല ദക്ഷേട്ടാ.. ഞാൻ നിങ്ങളെ അത്രമേൽ പ്രണയിച്ചിരുന്നോ എന്ന്...



പക്ഷെ ഒന്നെനിക്കറിയാം... നിങ്ങൾ അല്ലാതെ മറ്റാരും എന്നിൽ ആഴത്തിൽ വേരുന്നിയിട്ടില്ല.... എന്നെ ഇത്രയധികം   വേദനിപ്പിച്ചിട്ടില്ല...ഈ ജന്മത്തിൽ നിങ്ങളിൽ നിന്നൊരു മോചനം  എനിക്ക്  ഇല്ല....


വാമി  ഹോസ്റ്റലിലെ തൂണിൽ ചാരി ഇരുന്നു... നോട്ടം പുറത്തേക് ആണെങ്കിലും ചിന്ത മറ്റെവിടെയോ ആയിരുന്നു.. ഓരോന്ന് ഓർക്കും തോറും ഹൃദയം മുറിഞ്ഞു ചോരപൊടിഞ്ഞു കൊണ്ടിരുന്നു.. കണ്ണുകൾ കലങ്ങി തുടങ്ങി....


ദക്ഷ് നേരെ പോയത് ഹോട്ടൽ skylark ലേക്ക് ആണു..

അവൻ ചെന്നു സ്റ്റെല്ലായെ കണ്ടു.. അവളോട് എന്തോ സംസാരിച്ചു കഴിഞ്ഞു അവളോടൊപ്പം വില്ലിയെ കാണാൻ ചെന്നു.


അവൻ ചെല്ലുമ്പോൾ സമീറ ഉണ്ടായിരുന്നു അവിടെ  അവനെ കണ്ടതും അവൾ ഞെട്ടി വിറച്ചു..


ദക്ഷ് കലിപ്പിൽ വില്ലിയുടെ അടുത്തേക്ക് ചെന്നു.. അവളെ രൂക്ഷമായി നോക്കി കൊണ്ടു വില്ലിയുടെ കവിൾ ശക്തിയായി ആഞ്ഞടിച്ചു കൊണ്ട് 

അവൾക്ക് അടുത്തേക്ക് ചെന്നു....

നിനക്ക് തരേണ്ട തല്ലാണു  ഞാൻ ഇവന് കൊടുത്തത്..

നിന്നെ തല്ലിയാൽ എന്റെ കൈ നാറും..കാരണം നീ അത്രയ്ക്ക് വൃത്തികെട്ടവൾ ആണ്.. ഒരിക്കൽ നിന്നെ പ്രണയിച്ചതോർത്തു ഞാൻ ലജ്ജിക്കുന്നു....അതും പറഞ്ഞവൻ വില്ലിയുടെ ഷർട്ടിൽ കുത്തി പിടിച്ചു കൊണ്ട് കൈ മുഷ്ടികൾ ചുരുട്ടി അവനു നേരെ ഓങ്ങി കൊണ്ട് വന്നതും സമീറ അവന്റെ കാലിൽ പിടിച്ചു കരയാൻ തുടങ്ങി..


ദക്ഷ് അവളെ തട്ടി ഒരേറു കൊടുത്തു...

നീ കാല് പിടിച്ചിട്ട് ഒരു കാര്യവും ഇല്ലെടി  പന്ന മോളെ അവൻ അലറി.. ഇവന് നേരത്തെ ഞാൻ ഒന്ന് വാണിങ് കൊടുത്തതാണ്...


നിനക്ക് നാണമുണ്ടോടാ  ഊളെ.. സ്വന്തം ഭാര്യേ അടക്കി നിർത്താതെ ഇങ്ങനെ കെട്ടാഴിച്ചു അഴിച്ചു വിടാൻ..


എന്റെ കമ്പനിടെ പാർട്ണർ ഷിപ് കിട്ടാൻ  നീ കണ്ടെത്തിയ മാർഗ്ഗം കൊള്ളാടി..


നീ നേരാം വണ്ണം വന്നു ചോദിച്ചിരുന്നങ്കിൽ ഞാൻ തന്നേനെ...

ഇതിപ്പോ എന്റെ ജീവിതം ഈ വിധത്തിൽ കൊണ്ടു എത്തിച്ചിട്ട്   നിനക്ക്   പാർട്ണർ ഷിപ്  ഞാൻ തരുമെന്ന് നീ കരുതണ്ട...


ദക്ഷ്... പ്ലീസ്.... ഞാൻ....

ഞാൻ എല്ലാം വാമിയോട് പോയി പറയാം....


വേണ്ട.... ഇനി നീ അവളുടെ  മുന്നിൽ എങ്ങാനം ചെന്നെന്നു ഞാൻ അറിഞ്ഞാൽ....അന്ന് നിന്റെ അന്ത്യമാ....


പിന്നെ.....നിനക്ക് എന്റെ കമ്പനി എന്നല്ല...

വേറെ ഒരു കമ്പനിയുമായി  ഒരു ഡീൽ കിട്ടാൻ ഞാൻ സമ്മതിക്കില്ല..

ഇനി ഈ ദക്ഷിനു ഒരു ശത്രു ഉണ്ടെകിൽ അത് നീ മാത്രം ആയിരിക്കും..

ഞാൻ നിന്നെ എന്റെ ശത്രുവിന്റെ പട്ടികയിലാ പെടുത്തി ഇരിക്കുന്നത്...

ഇനി നീ ഈ ദക്ഷിന്റെ ഇതുവരെ കാണാത്ത ഒരു മുഖം കാണാൻ പോകുന്നതേയുള്ളു..


ബിസ്സിനെസ്സിൽ ആയാലും പേർസണൽ ലൈഫിൽ 

ആയാലും  ഞാൻ ആയിരിക്കും ഇനി മുതൽ നിന്റെശത്രു...ഇപ്പോഴും നിന്നെ ഇവിടെ ഇട്ടു കൊല്ലാൻ എനിക്ക് നിമിഷങ്ങൾ മതി പക്ഷെ ഞാൻ അത് ചെയ്യാതെ വിടുന്നത് എന്റെ ഔദാര്യമായി കണ്ടാൽ മതി.


ഇനി നിന്നേം ഇവനേം ഇവിടെ  എങ്ങാനം കണ്ടാൽ  ഞാൻ എന്ത് ചെയ്യുമെന്ന് എനിക്ക് അറിയില്ല..അതുകൊണ്ട് വേഗം വേഗം പൊയ്ക്കോണം 



പ്ലീസ്.. ദക്ഷ് ഉപദ്രവിക്കരുത്...ഞങ്ങൾ പൊയ്ക്കോളാം സമീറ കരഞ്ഞു കൊണ്ട് പറഞ്ഞു..

അവൻ അവളെ നോക്കി പുച്ഛിച്ചു...


ഇനി ഇവൾ തന്റെ പുറകെ വരില്ല...

വില്ലി അവന്റെ കൈയിൽ പിടിച്ചു കെഞ്ചി കൊണ്ട് പറഞ്ഞു..


ഹ്മ്മ്..

എന്നാൽ വേഗം ഇവളേം കൂട്ടി പോകാൻ നോക്കടാ ഊളെ ..

ഞാൻ കണ്ണടച്ച് തുറക്കുന്നതിനു മുൻപ് ഇവിടെ രണ്ടിനെയും കണ്ടേക്കരുത്...



മഹിയേട്ടാ.. നമുക്ക് വീണ്ടും ഫ്ലാറ്റിലേക്ക് മാറിയാലോ?

നിത്യ  മഹിയുടെ   മടിയിൽ  കിടന്നു കൊണ്ടു ചോദിച്ചു..


അതെന്താ.. ഇപ്പോൾ നിനക്ക് അങ്ങനെ തോന്നാൻ...

അതെനിക്കറിയില്ല...


എനിക്കിപ്പോൾ 6 മാസം കഴിഞ്ഞില്ലേ...

വോമിറ്റിങ്ങും കുറവുണ്ട്...

വാമിയെ കാണാൻ വല്ലാത്ത ആഗ്രഹം തോന്നുന്നു...


അവളും   ദക്ഷും  ഇങ്ങോട്ട് വന്നില്ലല്ലോ?

ദക്ഷിന്റെ സ്വഭാവം എനിക്ക് പണ്ടേ അറിയാം അയാൾ ഒരു ഡെവിൾ ആണ്.. പക്ഷെ വാമി.. അവളൊരു പാവം അല്ലെ...അവൾക്കു എന്നെ കാണാൻ ആഗ്രഹം കാണും അയാൾ വിടാഞ്ഞിട്ടാകും...

അവൾ ഇങ്ങോട്ട് വന്നില്ലെങ്കിലും ഞാൻ അവളെ ചെന്നു കാണണ്ടേ...


ഇപ്പോൾ അതിന്റെ ആവിശ്യം ഇല്ലടാ...

ഇപ്പോഴാണ് കുഞ്ഞിനേ നമ്മൾ കൂടുതൽ ശ്രെദ്ധിക്കേണ്ടത്...

ഫ്ലാറ്റിൽ ആയാൽ ഞാൻ ജോലിക്ക് പോയി കഴിഞ്ഞാൽ നീ ഒറ്റയ്ക്കാകും.. വാമി കോളേജിൽ പോകും...


ഇവിടെ ആകുമ്പോൾ നിന്റെ അമ്മയും അച്ഛനും ഉണ്ടല്ലോ?


നിനക്കിപ്പോൾ വാമിയെ കണ്ടാൽ പോരെ.. ഞാൻ കൊണ്ടുവരാം...


സത്യമാണോ?

അതേടി... അതും പറഞ്ഞവൻ അവളുടെ  നെറ്റിയിൽ അമർത്തി ചുംബിച്ചു..




അടുത്ത ദിവസം ദക്ഷ്   ഓഫീസിൽ ഇരുന്നു  തന്റെ ജോലികൾ തീർത്തു കൊണ്ട് ഇരിക്കുക ആയിരുന്നു..


അപ്പോഴാണ്  പവിയുടെ കാൾ അവനെ തേടി എത്തിയത്..

അവൻ പറഞ്ഞ കാര്യം കേട്ടു  ദക്ഷ് ഒന്ന് ഞെട്ടി...


ടാ... നീ പറയുന്നത് സത്യം ആണോ...


അതേടാ സത്യം ആണ്...

എന്നാലും ഇതെങ്ങനെ  സംഭവിച്ചു..


കാര്യത്തിന്റെ സത്യാവസ്ഥ  എനിക്ക് കൂടുതൽ  അറിയില്ല.. സീരിയസ്  ആണെന്നാ അറിഞ്ഞത്...ഞാൻ മാളൂനെ വിളിച്ചിരുന്നു..

അവൾ കാൾ എടുത്തില്ല..

നീ ഉടനെ വരില്ലേ...

മ്മ്.. വരും..


വാമിയെ കൊണ്ടു വരില്ലേ..


മ്മ്..


അവൻ ഉടൻ തന്നെ നാട്ടിലേക്ക് പോകാനുള്ള  ടിക്കറ്റ്നു വേണ്ടി ട്രാവൽ ഏജൻസിൽ വിളിച്ചു ബുക്ക്‌ ചെയ്തു..



മഹിയെ.... വിളിക്കാനായി കേബിനിലേക്ക് ചെന്നപ്പോൾ അവൻ അവിടെ ഇല്ല...

അവൻ എവിടെ പോയെന്നു സ്റ്റാഫിനോട് ചോദിച്ചപ്പോൾ ഉച്ച കഴിഞ്ഞു സർ ലീവ് ആണെന്ന് പറഞ്ഞിട്ടാണ് പോയതെന്ന്..പറഞ്ഞു..


കോപ്പ്... ഇവനെന്താ  എന്നോട് ഒന്നു പറഞ്ഞിട്ട് പോയാൽ.. ഞാൻ എന്തെകിലും പറയുമോ..

ദക്ഷിനു ദേഷ്യം വന്നു..


അവൻ ഫോൺ എടുത്തു മഹിയെ വിളിച്ചു..

സ്വിച് ഓഫ്‌..

ഓ.. പുല്ല്.. ഇവൻ എന്തിനാ ഫോൺ  ഓഫ്‌ ചെയ്തേക്കുന്നത്..



അത്യാവശ്യത്തിനു വിളിച്ചാൽ ഒരു ജന്തുക്കളെയും കിട്ടില്ല...

നാളെ പോകാൻ ഞാൻ വിളിച്ചാൽ അവൾ എന്റെ കൂടെ വരില്ല.... മഹിയോട് കാര്യങ്ങൾ പറഞ്ഞു അവന്റെ കൂടെ അവളെ വിടാമെന്ന് വിചാരിച്ചതാണ്...

ഇനി... ഞാൻ തന്നെ  അവളെ കാണാൻ പോകണമല്ലോ...


പോകാതെ പറ്റില്ല ഞാൻ ചെയ്ത തെറ്റിനുള്ള പ്രായശ്ചിതമായി   അവളെ കൊണ്ടുപോയെ പറ്റു..

അതിപ്പോൾ അവൾ വാശിയിൽ ആണെങ്കിലും  എന്തെകിലും പറഞ്ഞു കൊണ്ടു പോകണം..


അവൻ വേഗം ഓഫീസിൽ നിന്നിറങ്ങി വാച്ചിലേക്ക് നോക്കി.. ഉച്ച കഴിഞ്ഞതേ ഉള്ളു.. അവളെ കോളേജിൽ ചെന്നാൽ കാണാം..


അവൻ കോളേജിൽ ചെന്നു അവളെ കാത്തു നിന്നു.. കുറെ കാത്തു നിന്നിട്ടും അവളെ കാണാഞ്ഞപ്പോൾ  അവൻ ലിയയെ തിരക്കി.. അവൾ ലീവിൽ ആയിരുന്നു.. പിന്നെ അവൻ ഓഫീസിൽ ചെന്നു തിരക്കി.. അപ്പോഴാണ് വാമിയും ലീവ് ആണെന്ന് അറിഞ്ഞത്..

അവൻ വേഗം അവരുടെ ഹോസ്റ്റലിലേക്ക് ചെന്നു..  ലിയയെ തിരക്കിയപ്പോൾ അവൾ  അവിടെ ഇല്ലെന്നു അറിഞ്ഞത്..വാമിയും കൂടെ  പോയോ എന്ന് തിരക്കിയപ്പോൾ അറിഞ്ഞത് അവൾ പോയില്ല.. പക്ഷെ  കുറച്ചു മുൻപ് അവളെ തിരക്കി ആരോ വന്നു അയാളുടെ കൂടെ കാറിൽ കയറി പോകുന്ന കണ്ടെന്നു..


പിന്നെ കൂടുതൽ ഒന്നും പറയാതെ ദക്ഷ് പലവക  ചിന്തകളോടെ ഫ്ലാറ്റിലേക്ക് പോയി..അവന്റെ മുഖത്ത് ദേഷ്യം  അലയടിക്കുന്നുണ്ടായിരുന്നു...അത് ആ കണ്ണുകളിൽ  തെളിഞ്ഞു നിന്നു..



വാമി മഹിയോടൊപ്പം കാറിൽ ആയിരുന്നു..കുറച്ചു സമയം രണ്ടുപേരും പരസ്പരം. ഒന്നും പറഞ്ഞില്ല..


മൗനത്തെ  ഭേധിച്ചുകൊണ്ട് മഹി ചോദിച്ചു...

മോൾക്ക്‌ സുഖമാണോ?


മ്മ് സുഖമാണ്.. അവൾ പുറത്തേക്കു നോക്കി കൊണ്ട് പറഞ്ഞു..


നിത്യേച്ചി..

അവൾ സുഖമായിരിക്കുന്നു.. ഇതുവരെ ഞാൻ പറഞ്ഞിട്ടില്ല നിങ്ങളുടെ പിണക്കം..


അവളൊന്നു മൂളി..

മോൾ ശരിക്കും അവനോട് പിണക്കത്തിൽ ആണോ?


എനിക്ക് പിണക്കം ഇല്ല..


പിന്നെ..


വെറുപ്പാണ്..

അതിനി  മാറാനും പോകുന്നില്ല..

  ദേഷ്യത്തിൽ വാമിയുടെ മൂക്ക് വിറകൊണ്ടു..കവിളുകൾ ചുവന്നു...തുടുത്തു...


പെട്ടന്ന് മഹി കാർ സൈഡിലേക്ക് ഒതുക്കി കൊണ്ട് ഇറങ്ങി.. അവളോടും ഇറങ്ങി വരാൻ പറഞ്ഞു..


അവൾ ചുറ്റുപാടും നോക്കികൊണ്ട് പുറത്തേക്കിറങ്ങി...

എന്തിനാ മഹിയേട്ടാ ഈ ബ്രിഡ്ജിനടുത് വണ്ടി നിർത്തിയെ.

എന്താ കാര്യം..

എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്..

അയാളുടെ കാര്യം ആണെകിൽ എനിക്ക് കേൾക്കണ്ട 


പക്ഷെ.. എനിക്ക് പറയാനുള്ളത് നീ അങ്ങോട്ട് കേട്ടാൽ മതി..


ആദ്യമായിട്ടാണ് മഹി അവളോട് ദേഷ്യപ്പെടുന്നത്.. അതുകൊണ്ട് തന്നെ കാര്യം കുറച്ചു ഗൗരവം ഉള്ളതാണെന്ന്  വാമി ഊഹിച്ചു..


ഓക്കേ .. മഹിയേട്ടാ..


മഹിയേട്ടന് എന്താണ് പറയാനുള്ളത്..

ഞാൻ കേൾകാം പക്ഷെ.. എന്നോട്  അയാളുടെ അടുത്തേക്ക് പോകാൻ പറയരുത്..


ഇല്ല.. ഒരിക്കലും ഞാൻ പറയില്ല..

ഇനി അഥവാ നീ പോകണമെന്ന് വെച്ചാലും  നിനക്ക് പോകാൻ കഴിയില്ല.. അവൻ നിന്നെ സ്വീകരിക്കില്ല..


വേണ്ട..എന്നെ സ്വീകരിക്കേണ്ട..

ഞാൻ രക്ഷപെട്ടല്ലോ.. സന്തോഷം..


അത് പറയുന്നവളെ മഹി വേദനയോടെ  നോക്കി...

നീ.. ഇപ്പോൾ പറഞ്ഞത്   എന്താണെന്നു നിനക്ക് അറിയില്ലെങ്കിലും  നാളെ  അതോർത്തു  നീ ദുഖിക്കും  ... ഈ പറഞ്ഞതെല്ലാം തെറ്റായി പോയിന്നു പറഞ്ഞു കരയും.. എനിക്ക്  അന്ന് എങ്ങനെ നിന്നെ ആശ്വസിപ്പിക്കണം എന്നറിയില്ലല്ലോ മോളെ.


നീ.. ശരിക്കും ദക്ഷിനെ വെറുക്കുന്നുണ്ടോ?


അതെ.. ഞാൻ എന്റെ ലൈഫിൽ വെറുക്കുന്ന ഒരേ ഒരാൾ അയാൾ ആണ്.

വാമി ദേഷ്യത്തോടെ പറഞ്ഞു..


നീ  ഒരിക്കൽ പോലും അവനെ സ്‌നേഹിച്ചിട്ടില്ലേ?


ഇല്ല.... ഞാൻ ഒരിക്കൽ പോലും അയാളെ സ്നേഹിച്ചിട്ടില്ല.. എന്റെ ലൈഫ് നശിപ്പിച്ചത് അയാളാണ്...എന്നെ എന്റെ വീട്ടുകാരിൽ നിന്നും അകറ്റിയതും അയാളാണ്.. അങ്ങനെയുള്ള അയാളെ ഞാൻ എങ്ങനെ സ്നേഹിക്കാനാണ്.. എനിക്ക് അയാളോട് വെറുപ്പ് മാത്രമേ ഉള്ളു...


  തുടരും

To Top