ആത്മസഖി, തുടർക്കഥ ഭാഗം 5 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി



ഇതിപ്പോ വേണമെങ്കിലും ഞാൻ അഴിച്ചു തരാം.. നമുക്ക് ഡിവോഴ്‌സും ചെയ്യാം..


"അതും പറഞ്ഞവൾ താലി  ഉയർത്തിയതും 

കാശിയുടെ  കൈ  പലപ്രാവശ്യം വായുവിൽ തുടരെ തുടരെ ഉയർന്നു പൊങ്ങി .."


"നന്ദ   ബോധം മറഞ്ഞു നിലത്തേക്ക് വീണു.."


മുഖത്തേക്ക് ശക്തമായി പതിച്ച തണുത്ത വെള്ളത്തിന്റെ കാടിന്യതിൽ നന്ദ കണ്ണുകൾ വെട്ടി തുറന്നു..


കോപത്തിൽ  നിൽക്കുന്ന കാശിയെ കാണെ  അവൾക്ക് കുറച്ചു സമയം വേണ്ടി വന്നു കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്തെടുക്കാൻ..


" വിങ്ങി തുടങ്ങിയ കവിളിൽ കൈ ചേർത്ത് വെച്ചതും എരിവ് വലിച്ചത് പോലെ അവൾ കണ്ണുകൾ ഇറുക്കി അടച്ചു.. കണ്ണിൽ നിന്നും കണ്ണീർ ഒഴുകി നാസിക തുമ്പിലൂടെ തറയിലേക്ക് ഇറ്റ് വീണു,."


'പെട്ടന്ന് കാശി അവളുടെ കൈ തണ്ടയിൽ പിടിച്ചു വലിച്ചു എഴുനേൽപ്പിച്ചു...'


അവന്റെ പിടുത്തത്തിൽ കൈ അറ്റ് പോകും പോലെ അവൾക്ക് വേദനിച്ചു...


"തട്ടിപ്പറിച്ചു വാങ്ങിയ താലി നിനക്കിപ്പോ പൊട്ടിച്ചു എറിയണം അല്ലേടി...."


അതിനു നീ വെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചോ?


"ഈ കാശി ജീവനോടെ ഇരിക്കുമ്പോൾ നിനക്ക് ഒരു ഡിവോഴ്സ് കിട്ടില്ല..."


"ഈ താലി കഴുത്തിൽ കിടക്കുന്നതോർത്തു ഓരോ നിമിഷവും നീ ചെയ്ത തെറ്റിൽ നീ നീറി നീറി  മരിക്കണം..."


അത്രയും പറഞ്ഞു ദേഷ്യത്തിൽ ഡോറും വലിച്ചു തുറന്നു ഇറങ്ങി പോകുന്നവനെ നോക്കി അവൾ നിലത്തേക്ക് ഊർന്നിരുന്നു..


"എന്തിനായിരുന്നു ഈശ്വര എന്നോട് ഇങ്ങനെ  ഒരു ചതി ചെയ്തേ..."


"അവൾ  കരഞ്ഞു തളർന്നു ചുമരിലേക്ക് ചാരി ഇരുന്നു.."


ഇതേ സമയം ആദിയും വൃന്ദയും റൂമിൽ പരസ്പരമൊന്നും പറയാതെ തമ്മിൽ തമ്മിൽ നോക്കി ഇരുന്നു..


"ആദിയേട്ട..."

എല്ലാം എന്റെ തെറ്റാണ്...

നന്ദ മോളേടെങ്കിലും എനിക്ക് സത്യം പറയരുന്നു....

അപ്പോഴത്തെ പൊട്ടാ ബുദ്ധിയിൽ എനിക്ക് തോന്നിയില്ല...


കാശിയേട്ടനോട് സത്യങ്ങൾ നമുക്ക് തുറന്നു പറഞ്ഞാലോ?



അല്ലെങ്കിൽ  അച്ഛനോടും അമ്മയോടും സത്യങ്ങൾ തുറന്നു പറഞ്ഞാലോ?


ഇനിയും അവരിൽ നിന്നും ഇതൊക്കെ നമ്മൾ മറച്ചു വെക്കണോ?


ഞാൻ അല്ല കാശിയേട്ടൻ സ്നേഹിച്ച പെണ്ണ് അത്  നന്ദ മോളാണെന്നു..എല്ലാവരും അറിയട്ടെ....


"വേണ്ട.....വൃന്ദ...."

ഇപ്പോൾ അതുടി അറിഞ്ഞു എല്ലാരും  ഷോക്കിൽ ആവും.. നമ്മൾ കൊടുത്ത ഷോക്കിൽ തന്നെ അമ്മ തളർന്നു...

അത് മാത്രമല്ല നമ്മൾ ഇപ്പൊ 

അവനോട് എന്തെകിലും പറഞ്ഞാൽ    അവൻ അത് എങ്ങനെ എടുക്കുമെന്ന് അറിയില്ല...



ഈ കല്യാണത്തിന്റെ ഷോക്കിൽ അവൻ മറന്നതെല്ലാം എല്ലാം ഓർത്തെടുക്കുമെന്ന്  കരുതിയ നമ്മൾക്കാണ് തെറ്റിയത്...


ഇപ്പോൾ തോന്നുവാ.... ഒന്നും വേണ്ടിയിരുന്നില്ലെന്നു...


അവനിലേക്ക് ഒരിക്കലും ആ പഴയ ഓർമ്മകൾ ഇനി തിരിച്ചു വരില്ല വൃന്ദ....


"അവൻ ഒരിക്കലും അവന്റെ നന്ദയെ ഓർക്കില്ല..."


"നന്ദയുടെ ഓർമ്മകളിൽ മുന്നിൽ തെളിയുന്ന മുഖമിപ്പോൾ അവന്റെ മനസ്സിൽ നിന്റേതാണ്... "


എന്തായാലും ഒരിക്കൽ കൂടി നമുക്ക്   ഡോക്ടർ   സക്കറിയെ ഒന്ന് കാണാം...


നാളെ തന്നെ പോകാം ആദിയേട്ട...

എനിക്കിങ്ങനെ തീ തിന്നു കഴിയാൻ വയ്യാ..


"എന്റെ നന്ദ മോൾക്ക് ഒരു ജീവിതമുണ്ടായിട്ട് മതി എനിക്കൊരു ജീവിതം.."


"അവൾ തേങ്ങാലോടെ ആദിയുടെ തോളിലേക്ക് ചാഞ്ഞു...."


അവന്റെ മനസ്സുമപ്പോൾ നീറി പുകയുകയായിരുന്നു...


ആ ഡോക്ടർ പറഞ്ഞത് കേട്ടു ഇങ്ങനെ  ഒരു ഭാഗ്യ പരീക്ഷണത്തിന് നിൽക്കേണ്ടി ഇരുന്നില്ല...


താനായിട്ട് അതിലേക്ക് വൃന്ദേ കൂടി തള്ളിയിട്ടു...


അവൻ നീറുന്ന മനസോടെ  ചരിഞ്ഞു വൃന്ദയെ നോക്കി...


ഇതേ സമയം കാശി റൂമിൽ നിന്നും നേരെ പോയത് ടെറസ്സിലേക്ക് ആയിരുന്നു..


അവൻ ആകാശത്തേക്ക് നോക്കി തലയ്ക്കു കയ്യും കൊടുത്തു നീണ്ടു നിവർന്നു കിടന്നു...

കഴിഞ്ഞു പോയ കാര്യങ്ങൾ ഓർക്കും തോറും അവന്റെ കണ്ണുകൾ നിറഞ്ഞു...


"നെഞ്ചിൽ  അടക്കി പിടിച്ച നൊമ്പരം മഴയായി അവന്റെ മിഴികളിലൂടി പ്രവഹിച്ചു.".


"എന്തിനാ  ആദിയേട്ടനും കൂടി ചേർന്നു എന്നെ ചതിച്ചേ..."


"ഞാൻ  വൃന്ദേ സ്നേഹിക്കുന്നത്  ആധിയേട്ടന് അറിയില്ലേ..."


അതോ ഇനി ആദിയേട്ടനും വൃന്ദേ പ്രണയിച്ചിരുന്നോ?


"അവന്റെ നെഞ്ചിൽ ചോദ്യങ്ങൾ  മിന്നി മറഞ്ഞു കൊണ്ടിരുന്നു.."


"നന്ദയുടെ മുഖം ഓർക്കും തോറും അവന്റെ കണ്ണുകളിൽ ചുവപ്പ് രാശി പടർന്നു... അവന്റെ  പേശികൾ വലിഞ്ഞു മുറുകി... അവൻ ദേഷ്യത്തിൽ  കണ്ണുകൾ ഇറുക്കി അടച്ചു..."


"പൊഴിയാൻ വിതുമ്പി നിന്ന കണ്ണീർ കണം അടർന്നു അവന്റെ കവിളിലേക്ക് വീണുടഞ്ഞു.."


"കാശിയേട്ട...... ഒന്ന് നിന്നെ....!

ഞാനുടി ഒന്ന് വന്നോട്ടെ....

പോവല്ലേ..... ഒന്ന് നിന്നെ....

പിന്നിൽ നിന്നും കൊഞ്ചലോടെ  വിളിച്ചു പറഞ്ഞു കൊണ്ട് തന്റെ പാട്ടുപാവാട ഉയർത്തി പിടിച്ചു  പാദസ്വരത്തിന്റെ  ചെറു നാദാത്തോടെ ഓടി വരുന്നവളെ കാണെ അവന്റെ കണ്ണുകൾ വിടർന്നു..


"നിന്നോട് എത്ര വെട്ടം പറഞ്ഞിട്ടുണ്ട് എന്റെ പിന്നാലെ വരരുതെന്നു...."


"എന്താ... കാശിയേട്ട ഞാൻ വന്നാൽ.."


"വെറുതെ  ആളുകളെ കൊണ്ട് പറയിപ്പിക്കാൻ..."


"നീ  ഇത്തിരിയെ ഉള്ളെങ്കിൽ എന്താ...നിന്റെ നാവിന്റെ ഇത്തിരി നീളം കുറച്ചു കൂടുതലാ..."


"എനിക്ക് കാശിയേട്ടനെ ഇഷ്ടം ആയിട്ടല്ലേ..."


"മൊട്ടേന്നു വിരിഞ്ഞില്ല പെണ്ണ് അപ്പോഴാ അവളുടെ ഇഷ്ടം..."


"ഇനി ഇഷ്ടം കുന്തമെന്നൊക്കെ പറഞ്ഞു വന്നാൽ നല്ല പെട കിട്ടും പെണ്ണെ..."


"നീ എത്രാം ക്ലാസില പഠിക്കുന്നെ..."


"ആറാം ക്ലാസ്സിൽ..."


"നിനക്ക് അറിയാമോ  ഞാൻ എത്രാം ക്ലാസ്സിൽ ആണെന്ന്..."


'അറിയാല്ലോ..."


"കാശിയേട്ടൻ 10 th  B ൽ അല്ലെ..."


"എല്ലാം അറിഞ്ഞു വെച്ചാണല്ലേ കുരിപ്പെ നടക്കുന്നെ..."


"ഇനി ഇഷ്ടം പ്രേമം എന്നൊന്നും പറഞ്ഞു എന്റെ പിന്നാലെ വരരുത്..."


എനിക്ക് നിന്നോട് അങ്ങനെ ഒരു ഇഷ്ടം ഇല്ല...നീ ഇപ്പൊ കുഞ്ഞാ പോയി പഠിക്കാൻ നോക്കെടി....


"പറഞ്ഞത് കേട്ടോടി..."


"അവൾ തലയും താഴ്ത്തി കണ്ണും നിറച്ചു നിന്നു..."


"വേഗം ക്ലാസ്സിൽ പൊടി...."


അവൾ തിരിഞ്ഞോടുന്നതിനിടയിൽ വിളിച്ചു പറഞ്ഞു...


"കാശിയേട്ട..... ഞാൻ കുഞ്ഞാണെന്നു കരുതി അല്ലെ ഇഷ്ടം അല്ലെന്നു   പറഞ്ഞെ...."


ഞാൻ വളർന്നാലും എനിക്ക് ഈ ഇഷ്ടം അന്നും കാണും...

അന്ന് ഞാൻ വന്നു പറഞ്ഞാൽ അന്നെന്നെ സ്വീകരിക്കുമോ?


"നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് വിങ്ങി വിങ്ങി പറയുന്നവളെ അവൻ നോക്കി..."


"ആദ്യം നീ ഈ മൊട്ടത്തോടിൽ നിന്നു വളരു..."


എന്നിട്ടു വാ അപ്പൊ ആലോചിക്കാം...


സത്യമാണോ.... അതോ എന്നെ പറ്റിക്കുമോ?

അവളുടെ മിഴികൾ വിടർന്നു .



എന്നാൽ എനിക്ക് വാക്ക് താ...


ഒരു ഹൈ ഫൈ താ.... അതും പറഞ്ഞു തിരിഞ്ഞോടി വന്നു അവന്റെ  കുഞ്ഞു വിരലിനോട് തന്റെ വിരൽ കോർത്തു വലിക്കുമ്പോൾ ആ മിഴികൾ തിളങ്ങി നിന്നു...


പെട്ടന്ന് കാശി  ഞെട്ടി കണ്ണുകൾ  തുറന്നു...

കുറെ കാലമായി ഈ സ്വപ്നം കാണുന്നു..


ഏതാണ് ആ കൊച്ചു പെൺകുട്ടി..


ആകെ ഓർമ്മ വരുന്നത്  മഴ നനഞ്ഞു തന്റെ കുടകീഴിൽ കയറി വന്നു ഇഷ്ടമാണെന്നു പറഞ്ഞ പ്ലസ്‌ ടു കാരിയായ നന്ദയുടെ മുഖമാണ്..


അല്ലാതെ മറ്റൊന്നും തന്റെ ഓർമ്മകളിൽ തെളിയുന്നില്ല...

അവൻ ആസ്വസ്ഥതയോടെ തല വെട്ടി കുടഞ്ഞു..


എത്ര ആലോചിച്ചിട്ടും ആ കൊച്ചു പെൺകുട്ടിയുടെ മുഖം മനസ്സിലേക്ക് കടന്നു വരുന്നില്ല... നന്ദയുടെ മുഖമാണ്  മാത്രമാണ് തെളിയുന്നത്..


അവൾ തന്നോട് ചെയ്ത ചതി ഓർത്താവും അവളുടെ മുഖം മനസ്സിലേക്ക് വരുന്നത്...


ഛെ.... താൻ അവൾ കാരണം വൃന്ദയുടെമുഖം പോലും മറന്നു..


അവളിപ്പോ തന്നെ മറക്കാനാവാത്ത നീറുകയാവും...

താനെങ്ങനെ നാളെ മുതൽ അവളെ ഏട്ടത്തി എന്ന് വിളിക്കും..

ഓരോന്നു ഓർക്കും തോറും ഹൃദയത്തിൽ ചോര പൊടിക്കാൻ തുടങ്ങി..


തല പൊട്ടി പൊളിയും പോലെ വേദന തോന്നിയപ്പോൾ നന്ദ  പതിയെ കണ്ണുകൾ തുറന്നു...


തലയിൽ അമർത്തി പിടിച്ചു ചുമരിൽ പിടിച്ചു എണീറ്റു നിന്നു.. ചുറ്റും നിറഞ്ഞു നിൽക്കുന്ന  നിശബ്ദത അവളെ ഭയപ്പെടുത്തി..


താൻ ദേവർമഠത്തിൽ ആണെന്ന ഓർമ്മയിൽ അവളൊന്നു പിടഞ്ഞു..


ഇനിയും വയ്യാ   ഇവിടെ   ഇങ്ങനെ    നിൽക്കാൻ..


തന്നെ ഒരിക്കൽ ജീവനെക്കാളെറേ സ്നേഹിച്ചിട്ട് ഒരു അപരിചിതയെ പോലെ ഉപേക്ഷിച്ച കാശിയുടെ മുഖം മനസ്സിൽ തെളിഞ്ഞതും  നന്ദയുടെ ഹൃദയം പിടഞ്ഞു..


"ഒരിക്കൽ തന്നെ ചേർത്ത് പിടിച്ചു തലോടിയ കൈകൾ കൊണ്ട് തന്നെ....തന്നെ മുറിവേല്പിച്ചിരിക്കുന്നു..."


എന്ത് തെറ്റാ ഞാൻ ചെയ്തേ....

കുഞ്ഞു നാള് മുതലേ സ്നേഹിച്ചിട്ടല്ലേ ഉള്ളു..

ഇനിയും താങ്ങാൻ വയ്യാ ഈ അവഗണന....

ഞാൻ ഹൃദയം പൊട്ടി മരിച്ചു  പോകും..

അവൾ വേഗം   ഡ്രായറിൽ നിന്നും  ഡ്രസ്സ്‌ എടുതു ബാത്‌റൂമിലേക്ക് കയറി...

ഡ്രസ്സ്‌ മാറുമ്പോഴാണ്   തന്റെ തോളിൽ പച്ച കുത്തിയിരിക്കുന്ന കാശിയുടെ പേര്   അവൾ കണ്ടത്..


കണ്ണ് നിറഞ്ഞെങ്കിലും അവൾ വേഗം ഡ്രെസ്സും മാറി പതിയെ ആ ഇരുട്ടിൽ താഴേക്ക് ഇറങ്ങി...


വാതിൽ തുറന്നു   പുറത്തേക്ക് ഇറങ്ങുമ്പോൾ നന്ദ  തെല്ലോന്ന് ഭയന്നെങ്കിലും   അവൾ അത് കാര്യമാക്കാതെ ആ ഇരുട്ടിൽ ഗേറ്റ് തുറന്നു പുറത്തേക്ക് ഇറങ്ങി മുന്നോട്ടു നടന്നു..


ടെറസ്സിൽ നിന്നെഴുന്നേറ്റ കാശി....

കണ്ടത്  ഗേറ്റ് കടന്നു പോകുന്ന ഒരു രൂപം ആണ്..

ആദ്യം  അവനൊന്നു ഞെട്ടി എങ്കിലും  ഇലക്ട്രിക് പോസ്റ്റിന്റെ വെളിച്ചത്തിൽ   ആ രൂപം നന്ദ ആണെന്ന് തിരിച്ചറിഞ്ഞതും അവന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി..


അവൻ വേഗം റൂമിലേക്ക് ഓടി അവളെ അവിടെ കാണാതെ വന്നതും  അവൻ വേഗം പുറത്തേക്ക് ഓടി..


അവൾ പോയ വഴിയേ ഓടുമ്പോൾ  അവന്റെ ഹൃദയം വല്ലാതെ പിടഞ്ഞു..


കുറെ ദൂരം ഓടിയതും അവൻ ചുറ്റും നോക്കി..


അവൾ എവിടെ?

ഇപ്പൊ കണ്ടതാണല്ലോ അവൾക്കിനി എന്തേലും അപകടം പറ്റിക്കാണുമോ?

ഈ രാത്രി ആരോടും ചോദിക്കാതെയും പറയാതെയും ഇറങ്ങി പോകാനും മാത്രം തന്റെടിയും ധിക്കാരിയും ആണോ ഇവൾ...


അല്ലെങ്കിലും അവൾ ഒരു അഹങ്കാരിയ...

എവിടേലും പോയി തുലയട്ടെ...

അവൻ സ്വയം പറഞ്ഞു കൊണ്ടു തിരികെ നടന്നു..

കുറച്ചു നടന്നിട്ട് മനസ്സിൽ വല്ലാത്തൊരു ആധി..

ഹൃദയം വല്ലാതെ മിടിക്കുന്നു..


ഇതേ സമയം നന്ദ...പോയത്...

കാശിയുമായി സ്ഥിരം ചെന്നിരിക്കാറുള്ള ആ കുളപ്പാടവിൽ ആയിരുന്നു...


അവൾ നീണ്ട നെടുവീർപ്പോടെ  ആ കുളത്തിലേക്ക് നോക്കി..

ആമ്പൽ  പൂക്കൾ വിടർന്നിരിക്കുന്നു...

കാശിയേട്ടന് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണിത്..

എത്ര തവണ വീട്ടിൽ അറിയാതെ കാശിയേട്ടനോടൊപ്പം ഇവിടേക്ക് വന്നിട്ടുണ്ട്..

ഈ കല്പടവിൽ  കാശിയേട്ടനോട് ചേർന്നിരുന്നു സൊറ പറഞ്ഞിരുന്നിട്ടുണ്ട്..അവളുടെ ഓർമ്മയിൽ ആ പ്രണയ നിമിഷങ്ങൾ വേദനയോടെ നിറഞ്ഞു നിന്നു..


ഒരു നിമിഷം അവൾ സ്വയം മരണത്തെ പറ്റി ചിന്തിച്ചു പോയി..

അവൾ ആ കുളത്തിലേക്ക് ഉറ്റു നോക്കി..

ഈ കുളത്തിന് നല്ല അഴമാണെന്ന് ഒരിക്കൽ കാശിയേട്ടൻ പറഞ്ഞത്  അവളോർത്തു..


ഞാനും എന്റെ പ്രണയവും കാശിയേട്ടന് ഏറ്റവും പ്രിയപ്പെട്ടിടത്തു തന്നെ അവസാനിക്കട്ടെ...

എന്നോടുള്ള കാശിയേട്ടന്റെ വെറുപ്പും പകയും എല്ലാം അവസാനിക്കട്ടെ..


അവൾ കുളപ്പാടവിലെ അവസാന പടിയിലേക്ക് നടന്നു..കണ്ണുകൾ ഇറുക്കി അടച്ചു..നിന്നു..


അവളുടെ മനസ്സിൽ അവസാനം കാശിയെ കണ്ടത് തെളിഞ്ഞു വന്നു..


എടി.... നന്ദേ... ഞാൻ ഒരു മൂന്നു വർഷം കഴിഞ്ഞാൽ ഇങ്ങു വരില്ലേ പെണ്ണെ....

അതിനാണോ നീ ഇങ്ങനെ കരയുന്നെ....അപ്പോഴേക്കും നിന്റെ പഠിത്തം കഴിയില്ലേ....


"എനിക്ക് അവിടെ  പുതിയ ഓഫീസിന്റെ  കാര്യത്തിന് വേണ്ടി പോകണ്ട കൊണ്ടല്ലെടി...അല്ലെങ്കിൽ നിന്നെ കളഞ്ഞിട്ട് പോവോ ഞാൻ....

നീ ഇങ്ങനെ കരയാതേടി.....

എന്റെ നന്ദേ.... ഞാൻ നിന്നെ ചതിക്കുമോ...

കാശിക്ക് ജീവനുള്ളിടത്തോളം കാലം നിന്നെ മറക്കില്ല.. എന്റെ ശ്വാസത്തിൽ പോലും നീ ആണ്...

കാശി നിന്നെ മറന്നാൽ  അന്ന് കാശിയുടെ മരണം ആയിരിക്കും..."


ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു പറയുന്നവനെ വിട്ടു പിരിയാനാവാതെ അവൾ  കെട്ടിപ്പുണർന്നു നിന്നു..


തുടരും

To Top