ആത്മസഖി, തുടർക്കഥ ഭാഗം 4 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


കാശി   പുറത്തു ആരോടേക്കൊയോ സംസാരിച്ചു നിൽക്കുന്നത് അവൾ കണ്ടു.. അവന്റെ ചുണ്ടിൽ അവർക്കായി വിരിയുന്ന ചിരി കണ്ടു അവൾ ഒരു നിമിഷം നോക്കി നിന്നു.. പിന്നെ  പതിയെഅവൾ  റൂമിലേക്ക് നടന്നു...


ലക്ഷ്മി അപ്പോഴും ഒന്നും അറിയാതെ ആളുകളോട് കാര്യം പറയുന്ന തിരക്കിൽ ആയിരുന്നു..


കാശിയുടെ റൂമിലേക്ക് നടക്കുമ്പോൾ ഒരു വേള അവളുടെ കണ്ണുകൾ  ആദിയുടെ റൂമിലേക്ക് നീണ്ടു..

വൃന്ദേച്ചിയുടെ  നെഞ്ചിൽ വീണു പൊട്ടിക്കരയാനും ചേച്ചിയെ ചുറ്റിപ്പിടിച്ചു ഇരിക്കാനും അവൾക്ക് കൊതി തോന്നി...


അവൾ കാശിയുടെ റൂമിലേക്കു കയറുമ്പോൾ അവളുടെ ഉള്ളം വല്ലാതെ വിറച്ചു... തുറന്നു കിടന്ന ജനൽ പാളികളിൽ പിടിച്ചു  അവൾ പുറത്തേക്ക് നോക്കി നിന്നു...


അപ്രതീക്ഷിതമായി  ഇന്ന് സംഭവിച്ച കാര്യങ്ങൾ ഓർത്തതും അവളൊന്നു ഭയന്നു... ഇഷ്ടമില്ലാതെ അവന്റെ ജീവിതത്തിലേക്ക് കടന്നു വന്ന തന്നെ അവൻ എങ്ങനെ ആവും സ്വീകരിക്കുക....

നേരം ഇരുട്ടും തോറും അവളുടെ മനസ്സിലും ഇരുട്ട് പടർന്നിരുന്നു...


അമ്മ വന്നു വിളിക്കുമ്പോളാണ് അവൾ ആ നിൽപ്പിൽ നിന്നും വ്യതി ചലിച്ചത്..കണ്ണുനീര് വീണു ഉണങ്ങി വീർത്ത കവിൾ തടങ്ങൾ കണ്ടതും അവരുടെ ഹൃദയതെ വല്ലാതെ ഉലച്ചു...


മോളെ......

മോളിത് ഇവിടെ നിൽക്കുവാണോ?

ആഹാരം കഴിക്കേണ്ട ന്റെ കുട്ടിക്ക്...


എനിക്ക്.. വിശപ്പില്ല അമ്മേ....

അങ്ങനെ പറഞ്ഞാൽ പറ്റില്ലാട്ടോ... അവരൊക്കെ അവിടെ മോളെ നോക്കി ഇരിക്കുവാ...മോള് പോയി മുഖം കഴുകിയിട്ടു വാ... അമ്മ ഇവടെ നിൽക്കാം...


അമ്മ അവളെ നിർബന്ധിച്ചു  താഴേക്കു  കൂട്ടി കൊണ്ട് ചെല്ലുമ്പോഴെ അവൾ കണ്ടു  മേശയ്ക്ക് ചുറ്റുമായി ഇരിക്കുന്നവരെ...


അവളെ കണ്ടതും ആദിയും  വൃന്ദയും   തല ഉയർത്തി നോക്കി..

അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ അവരിൽ നൊമ്പരമുണ്ടാക്കി...

കാശി ആരെയും നോക്കാതെ ഫുഡ്‌ കഴിച്ചു എഴുന്നേറ്റു കഴിഞ്ഞിരുന്നു... അവൻ  എഴുന്നേറ്റു വലിയ ശബ്ദത്തിൽ  ചെയർ നീക്കിയപ്പോഴാണ്   വൃന്ദയും ആദിയും ഞെട്ടി മിഴിച്ചു അവനെ നോക്കിയത്.. അവന്റെ അപ്പോഴത്തെ മുഖഭാവം കണ്ടു വൃന്ദ ഞെട്ടി വിറച്ചു  പ്ലേറ്റിലേക്ക്  തന്നെ നോക്കി ഇരുന്നു..


മോള് വന്നിരിക്ക്.... അവിടെ തന്നെ നിൽക്കാതെ...

ഇതു മോളുടെ കൂടി വീടാ...


അല്പം മടിച്ചു നിന്ന അവളെ സോമനാഥൻ  സ്നേഹപൂർവ്വം വിളിച്ചു അടുത്തിരുത്തി...


അപ്പോഴേക്കും കൊടുംകാറ്റു പോലെ കാശി മുകളിലേക്ക് പോയി...കഴിഞ്ഞിരുന്നു....


മുന്നിൽ ഇരിക്കുന്ന ആരെയും നോക്കാതെ   അവൾ തല കുമ്പിട്ടിരുന്നു..


ആഹാരം വിളമ്പിയിട്ടയും അതിൽ നിന്നും ഒരു തുള്ളി വറ്റു പോലും അവളുടെ  കണ്ഠത്തിന് താഴേക്കു ഇറങ്ങാതെ  നിന്നു...


വൃന്ദയും ആദിയും അവളെ തന്നെ നോക്കി ഇരുന്നു.. പക്ഷെ ഒരിക്കൽ പോലും അവൾ  അവരെ നോക്കിയില്ല..

എങ്ങനെയൊക്കെയോ  ആഹാരം കഴിച്ചെന്നു വരുത്തി അവൾ എണീറ്റു..


അവൾ കൈ കഴുകി  മുറിയിലേക്ക് പോകാൻ തിരിഞ്ഞതും  അമ്മ അവളുടെ കയ്യിലേക്ക് പാലും ഗ്ലാസും കൊടുത്തത്...അല്പം മടിച്ചെങ്കിലും വിറച്ചു വിറച്ചവൾ അത് വാങ്ങി..


അപ്പോഴും അമ്മയുടെ  മുഖത്ത് നിറഞ്ഞു നിന്നത് വിഷാദം ആയിരുന്നു..


അവളോടൊപ്പം  പോകാൻ തിരിഞ്ഞ വൃന്ദയെയും ആദിയെയും പിന്നിൽ നിന്നും അച്ഛൻ വിളിച്ചു..


നന്ദ  പാലുമായി മുറിയിലേക്ക് നടക്കുമ്പോൾ കാശിയെ കുറിച്ച് ആലോചിക്കും തോറും അവളിൽ ഭയം നിറഞ്ഞിരുന്നു...


അവൾ വിറച്ചു വിറച്ചു റൂമിലേക്ക് കയറി ടേബിളിൽ പാലും ഗ്ലാസും വെച്ചു ശേഷം അവിടെ നിന്നു.


അവൻ ആ മുറിയിലേക്ക് അവൾ വന്നത് അറിഞ്ഞിട്ടുപോലുമില്ലെന്ന ഭാവത്തിൽ കിടന്നു..


നന്ദ ചുമരിൽ ചാരി നിന്ന് നിന്ന് കാലുകൾ കുഴഞ്ഞു തുടങ്ങി ...


എന്ത് ചെയ്യണമെന്നറിയാതെ ചുമരിൽ ചാരി നിൽക്കുന്നവളെ ആ കിടന്ന കിടപ്പിൽ അവൻ ഒന്ന് നോക്കി..


"അവൾ നിശ്ചലയായി നീറുന്ന മനസ്സോടെ  നിന്നു...ചിന്തകൾ   കെട്ടു പൊട്ടിയ പട്ടം കണക്കെ പാറി പറന്നു കൊണ്ടിരുന്നു.."


"ഒരിക്കൽ താൻ ഏറെ ആഗ്രഹിച്ചതാണ്  കാശിയേട്ടനെ..."

പക്ഷെ ...

"വൃന്ദേച്ചിയെയാണ് ഇഷ്ടം എന്നറിഞ്ഞപ്പോൾ എല്ലാം വേണ്ട എന്ന് വെച്ചു മനസ്സിൽ കുഴി വെട്ടി മൂടിയതാണ്...വിട്ടു കൊടുത്തിട്ടും വീണ്ടും  കാശിയേട്ടന്റെ മുന്നിൽ താനൊരു തെറ്റ്കാരിയെപ്പോലെ നിൽക്കുന്നത്...."


അവൻ പതിയെ എഴുന്നേറ്റു അവൾക്ക് അടുത്തേക്ക് വന്നു. 

അവൾ അപ്പോഴും ഗഗനമായ  ചിന്തയിൽ ആണ്..


"അവളുടെ കവിളിൽ കുത്തി പിടിച്ച വേദനയിലാണ് അവൾ ചിന്തകളിൽ നിന്നുനർന്നു അവനെ നോക്കിയത്..

വേദന സഹിക്കാനാവാതെ  അവൾ അവന്റെ പിടിത്തം വിടുവിക്കാൻ ശ്രെമിച്ചു..."


"കാശിയേട്ട.... എനിക്ക് വേദനിക്കുന്നു.. ഒരു വിധം അവൾ പറഞ്ഞൊപ്പിച്ചു.."


അടുത്ത നിമിഷം അവന്റെ  കൈ അവളുടെ കവിളിൽ ഏല്പിച്ച പ്രഹാരത്തിൽ അവൾ വേദനയാൽ നിലത്തേക്കൂർന്നു പോയി...എന്നിട്ടും കലി അടങ്ങാതെ തല്ലുന്നവനെ  അവൾ ദയനീയമായി നോക്കി...


ഇനി എന്നെ തല്ലല്ലേ കാശിയേട്ട... ഞാൻ അറിഞ്ഞോണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല കാശിയേട്ട..

ഞാൻ പണ്ടേ എല്ലാം മറന്നതാണ്....കാശിയേട്ട....


"നീ മിണ്ടരുത്....."

"നിന്റെ വൃത്തികെട്ട നാവു കൊണ്ട് എന്നെ അങ്ങനെ വിളിക്കരുത്.."


നീ എന്താ കരുതിയെ... ഞാൻ നിന്റെ കഴുത്തിൽ ഒരു താലി കെട്ടി ഇന്ന് കരുതി  എന്റെ ഭാര്യയായി  എന്റെ കൂടെ സുഗമായി ജീവിക്കാമെന്നു കരുതിയോ...


"വെറുപ്പാണ് എനിക്ക് നിന്നോട്...."

നിനക്ക് എങ്ങനെ തോന്നിയെടി   സ്വന്തം ചേച്ചിയുടെ കഴുത്തിൽ കിടക്കേണ്ട  താലി സ്വന്തമാക്കാൻ...


നിന്നോട് ഞാൻ  പറഞ്ഞതല്ലേ...

ഞാൻ വൃന്ദയേയ സ്നേഹിക്കുന്നതെന്നു....

എന്നിട്ടും എന്തിനാടി  ഞങ്ങൾക്കിടയിലേക്ക്  കയറി വന്നേ...


എങ്ങനെ തോന്നിയെടി നിനക്ക് നിന്റെ കൂടെപ്പിറപ്പിനോട് ഇങ്ങനെ  ഒരു ചതി ചെയ്യാൻ...

നിന്റെ ഹൃദയം അത്രയ്ക്ക് വൃത്തികെട്ടത് ആയിരുന്നോ?



ഇതേ സമയം താഴെ....


അച്ഛൻ വിളിച്ചത് കേട്ട് അടുത്തേക്ക് ചെന്ന ആദിയുടെ കവിളിൽ അച്ഛന്റെ അഞ്ചു വിരലും പതിഞ്ഞു.. ശക്തമായ അടിയുടെ അഘാധതിൽ ആദി വേച്ചു പോയി..


ലക്ഷ്മി മോന്റെ അരികിലേക്ക് ഓടി വന്നു..

അവനെ വീണ്ടും തല്ലാനൊരുങ്ങിയ അയാളെ തടഞ്ഞു..


സോമേട്ട.... എന്താ ഈ ചെയ്യുന്നേ...

എന്റെ കുഞ്ഞിനെ തല്ലി കൊല്ലല്ലേ...


അവൻ എന്ത് തെറ്റ് ചെയ്തു....


എന്ത് തെറ്റാ ഇവൻ ചെയ്തതെന്ന് നിനക്ക് അറിയണോ ലക്ഷ്മി....


അയാൾ ദേഷ്യത്തിൽ  അവരോട് ചോദിച്ചു..


അവർ മകനെയും ഭർത്താവിനെയും നോക്കി...


ഇവനാ  ഇന്ന് ഉണ്ടായ ഈ പ്രേശ്നങ്ങൾക്കെല്ലാം കാരണം...


നിനക്ക് വൃന്ദയേയ ഇഷ്ടം ആയിരുന്നെങ്കിൽ  നിനക്കത് അന്നേ തുറന്നു പറഞ്ഞൂടാരുന്നോടാ ..മഹാപാപി ..?

ഇങ്ങനെ ഒരു അന്തരീക്ഷം അവിടെ ക്രീയേറ്റ് ചെയ്യണമായിരുന്നോ?


എന്തായാലും....

അതിനു നീ കണ്ടെത്തിയ മാർഗം കൊള്ളാം...തട്ടി കൊണ്ട് പോകൽ നാടകം അതി ഗംഭീരമായി...


കുന്നത്തൂരുകാര്  തട്ടിക്കൊണ്ടു പോയന്ന് പറഞ്ഞപ്പോൾ ഞാനും  അതങ്ങു വിശ്വസിച്ചു...


അന്വേഷിച്ചപ്പോൾ അല്ലെ അറിഞ്ഞത്.. മോന്റെ നല്ല സ്വഭാവം..


അവനെ വീണ്ടും തല്ലാനൊരുങ്ങിയ   അച്ഛന്റെ കാലിൽ വൃന്ദ വന്നു വീണു..


അച്ഛാ.... ആദിയേട്ടനെ തല്ലല്ലേ അച്ഛാ..

എനിക്കും ആദിയേട്ടനെ ആയിരുന്നു ഇഷ്ടം....

ഞാനും കൂടി അറിഞ്ഞാരുന്നു ഈ നാടകമെല്ലാം....


ലക്ഷ്മി ഞെട്ടി അവളെ  തുറിച്ചു നോക്കി...


അമ്മേ എന്നോട് ക്ഷെമിക്കണം...

ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ആദിയേട്ടനെ ഇഷ്ടം ആയിരുന്നു..ആ ഇഷ്ടം അന്നൊന്നും പറഞ്ഞില്ലെങ്കിലും   ഞാൻ വളർന്നപ്പോൾ ആ ഇഷ്ടവും അതുപോലെ വളർന്നു...

ഒരിക്കൽ  കോളേജിൽ നിന്നും  വീട്ടിലേക്ക് വരുന്ന വഴി ആദിയേട്ടനെ വീണ്ടും കാണുന്നത്.. ആദ്യം ഒരു ഫ്രണ്ട്ഷിപ്പിൽ തുടങ്ങി  പിന്നീട് അത് പ്രണയത്തിലേക്ക് വഴി മാറി .  പിന്നീട് ആണ് അറിഞ്ഞത് ആദിയേട്ടനും എന്നെ പണ്ട് മുതലേ ഇഷ്ടം ആണെന്ന്...കോളേജ് കഴിഞ്ഞതോട് കൂടി കാണാൻ പറ്റാണ്ടു വന്നത് കൊണ്ട് ആദിയേട്ടൻ പറഞ്ഞിട്ട  ദേവർമഠത്തിന്റെ ട്രസ്റ്റിനു  കീഴിലുള്ള  സ്ഥാപനത്തിൽ  ജോലിക്ക് വരുന്നത്.. അവിടെ വെച്ച കാശിയേട്ടനെ കാണുന്നത്.. എനിക്ക് കാശിയേട്ടനോട് ഫ്രണ്ട്ഷിപ് മാത്രമേ ഉള്ളു.. കാശിയേട്ടൻ ആണത്  ഇഷ്ടമായി കണ്ടത്.. കാശിയേട്ടന്റെ പാസ്റ്റ് എന്നോട് ആദിയേട്ടൻ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് മാത്രമാ ഞാൻ അന്ന് വീട്ടിൽ പ്രൊപോസലുമായി വന്നപ്പോൾ എതിര് പറയാഞ്ഞേ....


"അമ്മ കണ്ണും നിറച്ചു അവരെ രണ്ടാളെയും നോക്കി.."

നിങ്ങൾ ചെയ്ത തെറ്റ് എത്ര വലുതാണെന്നു നിങ്ങൾക്ക് അറിയുമോ?

ആദി നിനക്ക് എങ്ങനെ കഴിഞ്ഞെടാ മോനേ...

നിങ്ങൾ രണ്ടാളും  ചേർന്നു എന്റെ കുഞ്ഞിന്റെ സമനില തെറ്റിക്കുവോ?

ഇനിയും   വയ്യാ  അവനെ ഒരു ഭ്രാന്തനായി എനിക്ക് കാണാൻ ..


അതുകൊണ്ട് ആരും... ആരും.. എന്റെ കുഞ്ഞിനോട്‌  സത്യങ്ങൾ ഒന്നും പറയരുത്...

വൃന്ദ മോളെ... ഇത്രയൊക്കെ ചെയ്തപ്പോ മോൾ എന്താ  നന്ദ മോളെ ഓർക്കാഞ്ഞേ...

അവളുടെ ജീവിതം കൂടി നശിപ്പിക്കണമായിരുന്നോ?

അവൻ അവളെ ഈ ജന്മം സ്നേഹിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?


എനിക്കിപ്പോ നന്ദ മോളെ ഓർത്ത പേടി...

അവൻ ഇനി എന്തൊക്കെ ചെയ്തു കൂട്ടുമെന്നു  ആരറിഞ്ഞു..


പാവം എന്റെ നന്ദ മോൾ...


ആദി നിനക്കെങ്കിലും ഒരു സൂചന അമ്മയ്ക്ക് തരാരുന്നല്ലോ?


അമ്മ കാശിമോനോട് സംസാരിക്കുമായിരുന്നല്ലോ?

അവർ ഓരോന്ന് പറഞ്ഞു തലയിൽ കൈ വെച്ചിരുന്നു പോയി..


നീയ്.... കരയാതെ...ലക്ഷ്മി.....

അപ്പുറത്തല്ലേ വീട് കിടക്കണേ...

ഇവര് രണ്ടാളും നാളെ തന്നെ അപ്പുറത്തെ  വീട്ടിലോട്ട് മാറി താമസിക്കട്ടെ.,..

നന്ദ മോളും കാശിയും ഇവിടെ  കഴിയട്ടെ...


അവർ ഞെട്ടി ഭർത്താവിനെ നോക്കി..

നീയിപ്പോ നോക്കിയിട്ട് കാര്യമില്ല..ലക്ഷ്മി...

ഇവർ രണ്ടാളും ഒരുമിച്ചു ഒരു വീട്ടിൽ താമസിച്ചാൽ പ്രേശ്നങ്ങൾ കൂടുതൽ   വഷളാകും...


ഇതിപ്പോ എന്നായാലും  അവർക്കു താമസിക്കേണ്ട വീട് അല്ലെ.. അധികം ദൂരെ ഒന്നും അല്ലല്ലോ... ഒരു മതിലിനു അപ്പുറമല്ലേ...


അവർ ഒന്നും മിണ്ടാതെ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ആദിയെ നോക്കി..


ആദി തലയും കുനിച്ചു ഇരുന്നു...


നന്ദ മുറിയുടെ ഒരു കോണിൽ   ചുരുണ്ടു കൂടി ഇരുന്നു  തേങ്ങി ...

കാശിയുടെ മുഖഭാവം കാണും തോറും അവളിൽ ഭയം ഉടലെടുത്തു.. ഇനിയും അവന്റെ കയ്യിൽ നിന്നും തല്ലുകൊള്ളാനുള്ള ശക്തി ആ കുഞ്ഞു ശരീരത്തിന് ഇല്ലായിരുന്നു.. അതിലുപരി അവനു തന്നോട് വെറുപ്പാണെന്നു പറഞ്ഞത്    മാത്രം അവളുടെ ഉള്ളിൽ കിടന്നു നീറി കൊണ്ടിരുന്നു...


"ഒരിക്കൽ ഞാൻ നിങ്ങളെ  എന്റെ ജീവനെക്കാളെറെ ഒരുപാട് സ്‌നേഹിച്ചതല്ലേ...  നിങ്ങളും എന്നെ സ്നേഹിച്ചതല്ലേ....എന്നിട്ടു നിങ്ങൾ അല്ലെ എന്നെ മറന്നത്.."


എന്നെ മറന്നു ആ സ്ഥാനത്തു എന്റെ ചേച്ചിയെ  പ്രണയിക്കുന്നു എന്ന് പറഞ്ഞ നിമിഷം ഞാൻ മറന്നതാണ്.... നിങ്ങളെ.... എന്നിട്ടും   മറക്കാനാവാതെ ഓരോ രാത്രിയും ഞാൻ നീറി പിടഞ്ഞിട്ടുണ്ട്...


"ആ എന്നെയാണ്.... കാശിയേട്ടൻ ഇന്നു വെറുക്കുന്നെന്നു പറഞ്ഞത്.. കാശി ഏട്ടന്റെ ഇഷ്ടങ്ങൾക്ക് മുന്നിൽ  എന്റെ ഇഷ്ടം ഞാൻ മനഃപൂർവ്വം മറന്നതല്ലേ..വിട്ടു കൊടുത്തതല്ലേ.... എന്റെ ഇഷ്ടങ്ങളെ...."


എത്ര പെട്ടന്നാണ്   എന്നെ സ്നേഹിച്ച നിങ്ങളുടെ ഹൃദയത്തിനു  വേറെ ഒരാളെ.... സ്നേഹിക്കാൻ കഴിഞ്ഞത്...


"നിങ്ങളോട് എനിക്കും വെറുപ്പാണ്... ....."

ഒരിക്കലും   ഞാൻ നിങ്ങളെ  സ്നേഹിക്കില്ല...

എനിക്കറിയാം എന്ത് വേണമെന്ന്....

അവൾ വാശിയോടെ മുഖം തുടച്ചു കൊണ്ട് എഴുനേറ്റു  കാശിയെ നോക്കി..അവന്റെ അടുത്തേക്ക് നടന്നു..

ഇടക്കിടെ അവളുടെ  പാദങ്ങൾ ഇടറി പോകുന്നുണ്ടായിരുന്നു.. അവൾ ഒരു വിധം ചുമരിൽ പിടിച്ചു അവന്റെ മുന്നിൽ വാശിയോടെ നിന്നു....


കാശി ദേഷ്യത്തിൽ അവളെ നോക്കി...

നിറഞ്ഞു തുളുമ്പുന്ന മിഴികളെ അടക്കി നിർത്തി കൊണ്ട് അവൾ വാശിയോടെ അവനെ നോക്കി കൊണ്ട് പറഞ്ഞു...


"എനിക്ക് ഡിവോഴ്സ് വേണം...."


അവൻ ഞെട്ടി അവളെ നോക്കി...


"എനിക്കിപ്പോ തന്നെ വേണം..."

നിങ്ങൾ വലിയ ബിസ്സിനെസ്സ്കാരനല്ലേ

നിങ്ങളുടെ   അടുത്ത് വാക്കിൽ കാണില്ലേ....


"എനിക്കിപ്പോ ഈ നിമിഷം നിങ്ങളിൽ നിന്നും മോചനം വേണം..."

"അവളുടെ  ഉറച്ച സ്വരവും  മുഖഭാവവും അവനെ തെല്ലോന്ന്  അമ്പരപ്പിച്ചു..."


ടി... എന്താ നീയിപ്പോ പറഞ്ഞെ....


"ഞാൻ പറഞ്ഞു കഴിഞ്ഞു എന്റെ ഡിസിഷൻ..."

ഒരു കോംപ്രമൈസിനും ഞാൻ തയ്യാറല്ല..

എനിക്ക് നിങ്ങളെ ഇഷ്ടമല്ല.. ഹൃദയം വിങ്ങുന്ന വേദനയിലും അവൾ  വിളിച്ചു പറഞ്ഞു...



ടി,..... അവൻ സമനില തെറ്റിയ പോലെ അലറി..

നന്ദ ഒന്ന് ഞെട്ടി എങ്കിലും.. അവൾ ഒട്ടും പതറാതെ അവന്റെ മുഖത്തേക്ക് നോക്കി...


ദാ.... ഈ താലിയുടെ അധികാരത്തിൽ   കിടന്നു അലറേണ്ട...


ഇതിപ്പോ വേണമെങ്കിലും ഞാൻ അഴിച്ചു തരാം.. നമുക്ക് ഡിവോഴ്‌സും ചെയ്യാം..


അതും പറഞ്ഞവൾ താലി  ഉയർത്തിയതും 

കാശിയുടെ  കൈ  പലപ്രാവശ്യം വായുവിൽ തുടരെ തുടരെ ഉയർന്നു പൊങ്ങി ..


നന്ദ   ബോധം മറഞ്ഞു നിലത്തേക്ക് വീണു..


തുടരും

To Top