ദക്ഷാവാമി തുടർക്കഥ ഭാഗം 49 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


ദക്ഷാവാമി (Part No) എന്ന രീതിയിൽ മുകളിൽ സെർച്ച് ചെയ്ത് പഴയ ഭാഗങ്ങൾ വായിക്കാവുന്നതാണ്.


ഇപ്പോൾ എങ്ങനെ ഉണ്ട്....

കുഴപ്പം ഇല്ല...

മ്മ്..

എന്നാൽ വാ.. പോകാം..


മഹിയോട് താനിന്നു നേരത്തെ പോവാണെന്നു പറഞ്ഞു.. ദക്ഷ്   വാമിയെയും കൂട്ടി  അവിടെ ഉള്ള റെസ്റ്റോറന്റിൽ നിന്നും ഫുഡ്‌ പാഴ്‌സൽ വാങ്ങി വീട്ടിലേക്ക് പോയി..




പതിയെ പതിയെ രണ്ടുപേരും തമ്മിൽ അടുക്കാൻ തുടങ്ങി   പരസ്പരം പറഞ്ഞില്ലെങ്കിലും  അവർ തമ്മിൽ പ്രണയിച്ചു കൊണ്ടിരുന്നു....അതുകൊണ്ട് തന്നെ ഹാളിൽ കിടന്നിരുന്ന വാമി പതിയെ   ദക്ഷിന്റെ ബെഡിലേക്ക് ചേക്കേറി...വാമി ബെഡിലും ദക്ഷ്  ഹാളിലും ആയി.. പിന്നെ അത് പതിയെ പതിയെ   മാറി...രണ്ടുപേരും ഇപ്പോൾ ഒരേ ബെഡിലാണ് കിടക്കുന്നത്.. പക്ഷെ അവിടെയും അവർ  തലയിണ  കൊണ്ടൊരു ഒരു അതിർ വരമ്പു തീർത്തിരുന്നു...


ദക്ഷിനു അവളോടുള്ള പ്രണയം അവന്റെ കണ്ണുകളിൽ നിന്നും തന്നെ അറിയാം.... അവന്റെ ചെറിയ ഒരു നോട്ടംപോലും വാമിയെ ഏറെ സന്തോഷിപ്പിച്ചു....


അന്ന്  ക്ലാസ്സിൽ ഇരുന്നു  വാതോരാതെ  ദക്ഷിനെപ്പറ്റി പറയുന്ന വാമിയെ ലിയ   ചിരിയടക്കാൻ കഴിയാതെ നോക്കി ഇരുന്നു.. അവളുടെ ചിരികണ്ടു വാമി  പിണക്കത്തോടെ ചോദിച്ചു..


എന്തിനാടി  പച്ചോന്തേ നീ ഇങ്ങനെ ചിരിക്കൂന്നേ...


ഒന്നും ഇല്ല.. നീ ഈ പറയുന്നത്     കേട്ടു ചിരിച്ചതാ  കുറെ നാളുകൾ മുൻപ് വരെ എന്തായിരുന്നു രണ്ടും കൂടി...

ഹോ  ... അതോർത്തു ഞാൻ അറിയാതെ ചിരിച്ചു പോയതാ...


നീ പറഞ്ഞത് ശരിയാണെടി...


"ചിലതെല്ലാം ചില ഓർമ്മകളും..ആ ഓർമകളിൽ ചിലതെല്ലാം വേദനകളും പക്ഷെ ആ വേദനകളിലും വിരിയുന്ന ചില ഓർമ്മകൾ  ആ ഓർമ്മയിൽ തെളിയുന്ന ചില മുഖങ്ങൾ ആ മുഖങ്ങളിൽ  ഏറ്റവും കൂടുതൽ ഓർത്തെടുക്കുന്ന ഒരേ ഒരു മുഖം   ആ മുഖം  ഓർമയിൽ തെളിയുമ്പോൾ ഒരുതരം ഭ്രാന്ത് പോലെ ആണ്..ഒരു നിമിഷം കൊണ്ടു ഒരായുസ്സ്  ജീവിക്കാമെന്നു എന്നെ പഠിപ്പിച്ച  മനസ്സിന്റെ ഏറ്റവും സുന്ദരമായ  ഓർമകളുടെ  ഭ്രാന്ത്‌ പൂക്കുന്ന വികാരത്തിന്റെ പേരാണ് പ്രണയം..ഞാൻ അതിലെ  ഒരു ഇതളായി  മാറിയിരിക്കുകയാണ്..പ്രണയം എന്നാ ചെടിയിലെ  ഒരിക്കലും വാടാത്ത ഒരു പൂവിതൾ..."


വാമി.. നീ.. പറഞ്ഞതൊക്കെ  കേട്ടിരിക്കാൻ നല്ല സുഖമുണ്ട്..


നീ എന്നാണ് ഒരു സാഹിത്യകാരി ആയത്...


അതോ ഒരാളെ പ്രണയിച്ചു തുടങ്ങുമ്പോൾ നമ്മളിൽ ഒരു തൂലിക  പിറവി എടുക്കും....


പക്ഷെ ഞാൻ ഒന്ന് ചോദിച്ചോട്ടെ   നിനക്ക് ഉറപ്പുണ്ടോ  അയാൾ നിന്നെ പ്രണയിക്കുന്നുണ്ടെന്നു...


ലിയയുടെ ചോദ്യം കേട്ടു വാമി  ചെറുതായി   ഒന്നു നടുങ്ങി..


മനസ്സിന് വല്ലാത്തൊരു പിടച്ചിൽ ... ഇവൾ ചോദിച്ചത് പോലെ ദക്ഷേട്ടൻ തന്നെ സ്നേഹിക്കുന്നുണ്ടാകുമോ?

അതോ തന്റെ തോന്നലുകൾ ആണോ

ഹേയ്.. ഒരിക്കലും അല്ല... അങ്ങനെ ആയിരുന്നെങ്കിൽ അന്ന് അങ്ങനെ സംഭവിക്കില്ലായിരുന്നല്ലോ...


അവളുടെ ഓർമ്മകൾ കുറച്ചു ദിവസം പിന്നിലേക്ക് പോയി...


ക്ലാസ്സ്‌ കഴിഞ്ഞു ഉച്ചയ്ക്ക് വീട്ടിൽ എത്തുമ്പോൾ ദക്ഷ്   വീട്ടിൽ ഉണ്ടായിരുന്നു... അവനെ കണ്ടതും വാമിക്ക് സന്തോഷം തോന്നി... അവൾ പോയി കുളിച്ചിട്ടു വരുമ്പോൾ അവൻ രണ്ടു ഗ്ലാസ്സിലേക്ക് ചൂടുവെള്ളം ഒഴിച്ച് കൊണ്ട്  കോഫി മിക്സ്‌ പൊട്ടിച്ചു അതിലേക്ക് ഇട്ട് ഇളക്കി കൊണ്ട് അവളെ നോക്കി... അവൾ മുടി അഴിച്ചിട്ടു  കുടഞ്ഞു കൊണ്ട്  അവനെ നോക്കി.. രണ്ടുപേരുടെയും കണ്ണുകൾ പരസ്പരം   കൂട്ടിമുട്ടി... അവൾക്കു വല്ലാത്ത  ജാള്യതയോടെ മിഴികൾ മാറ്റികൊണ്ട്  കണ്ണാടിയിലേക്ക് നോക്കി നിന്നു...മുടി ചീകാൻ  തുടങ്ങി... അവൻ കോഫി സോഫയ്ക്കടുത്തെ  ടേബിളിൽ വെച്ചിട്ട് അവൾക്കടുത്തേക്ക് നടന്നു.. അവൻ വരുന്നത് അവൾ കണ്ണാടിയിലൂടെ  നോക്കി കണ്ടു...


അവൻ അടുത്തെത്തിയതും അവളുടെ നെഞ്ചിടിപ്പുയർന്നു.. അവൾ  മുന്നിലെ കണ്ണാടിയിൽ തന്നെ നോക്കി നിന്നു... അവൾക്കടുത്തേക്ക്  എത്തിയ അവൻ പിൻകഴുത്തിലായി  പറ്റിയിരുന്ന മുടിഴകളെ വകഞ്ഞു മുന്നിലേക്കിട്ടുകൊണ്ട് അവളുടെ ഇടുപ്പിലൂടെ  കൈ ചേർത്ത് പിടിച്ചു ചുണ്ടുകൾ ചെവിയോട് ചേർത്ത് വെച്ചു  അവൻ പതിയെ അവളോട് പറഞ്ഞു...


നമുക്കിന്നു  ഒരിടം വരെ പോയാലോ .. അവന്റെ  ചുണ്ടുകളുടെ   ചെറു ചൂട്  അവളുടെ   ചെവിക്കും കഴുത്തിനും  സൈഡിൽ ആയി തട്ടിയപ്പോൾ അവളുടെ ശരീരം ഒന്ന് വിറച്ചു പോയി...


അവനെ നോക്കാനാവാതെ  ഭയവും നാണവും കൊണ്ടാവൾ നിന്ന് വിറച്ചു. വിറച്ചു കൊണ്ട് ചോദിച്ചു...

എവിടേക്ക് ആണ്...


എന്തെ... എവിടേക്ക് ആണെന്ന് അറിഞ്ഞാലേ നീ വരുള്ളോ....


അങ്ങനെ അല്ല  ഞാൻ വരാം...


എന്നാൽ വാ.. വന്നു കോഫി കുടിക്ക് എന്നിട്ട് റെഡി ആയി വാ...



നിനക്കുള്ള ഡ്രസ്സ്‌ ബെഡിൽ ഇരിപ്പുണ്ട്..


മ്മ്...


അവനോടൊപ്പം കോഫി കുടിക്കുമ്പോഴും അവളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരം വന്നു നിറഞ്ഞു.. പലപ്പോഴും അത് അവളിൽ  പ്രകടമായത് നാണമായാണ്...



അവൾ അവൻ കൊടുത്ത ഡ്രസ്സ്‌ ഇട്ടു പുറത്തേക്ക് വന്നു.. അവനെ നോക്കിയതും  അവളുടെ കണ്ണുകളിൽ അമ്പരപ്പ് നിറഞ്ഞു...

ബ്ലൂ ജീൻസും   വൈറ്റ് ടി ഷർട്ടും ആയിരുന്നു രണ്ടാളുടെയും വേഷം..

അവളെ  മൊത്തത്തിൽ ഒന്ന് നോക്കികൊണ്ട് അവൻ അവൾക്കടുത്തേക്ക് ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു..

എങ്ങനെ ഉണ്ട്  ഡ്രസ്സ്‌...


കൊള്ളാം...അവൾ ചെറുചിരിയോടെ പറഞ്ഞു.. അവളുടെ കൈ വിരലുകളിൽ  തന്റെ വിരലുകൾ കോർത്തു   ബീച്ചിലൂടെ നടക്കുമ്പോൾ അവൾ ഏറെ സന്തോഷവതി ആയിരുന്നു...ഈ ബീച്  ആണ് അവരെ ഒന്നിപ്പിച്ചതെന്നു അവൾ വിശ്വസിച്ചു.. അതെ ബീച്ചിൽ അവനോടൊപ്പം ഇങ്ങനെ  വരാൻ കഴിയുമെന്നവൾ  ഒരിക്കലും വിചാരിച്ചിട്ടുണ്ടായിരുന്നില്ല... എത്ര പെട്ടന്നാണ്  തന്റെ ജീവിതം മാറി മറിഞ്ഞത്... ഓർക്കുമ്പോൾ തന്നെ തന്റെ ജീവിതം ശരിക്കും ഒരു സ്വപ്നം പോലെ തോന്നുന്നു..


ഇടക്കവനെ  കാണാതെ വന്നപ്പോൾ അവൾ ഭയന്നു..

അവളുടെ നീലകാന്ത  കണ്ണുകൾ   ചുറ്റും ആരെയോ തിരഞ്ഞു നടന്നു.തിരഞ്ഞ ആളിനെ കണ്ട സന്തോഷത്തിൽ ആ കണ്ണുകൾ  ഒന്ന് തിളങ്ങി..  ചുണ്ടിൽ പുഞ്ചിരി തങ്ങി... ചുണ്ടിനു സൈഡിൽ ആയി കാണുന്ന കുഞ്ഞു  കറുത്ത മറുക് അവളുടെ ചിരിയിൽ ഒന്ന് കൂടി ചുരുങ്ങി ചെറുതായി..കയ്യിൽ ഐസ് ക്രീം പിടിച്ചു അവൻ കള്ള ചിരിയോടെ അവൾക്കടുത്തേക്ക് നടന്നു വന്നു...

അവൾക്കുനേരെ ഐസ് ക്രീം നീട്ടികൊണ്ടവൻ ചോദിച്ചു..


എന്ത് പറ്റി...ഒരു വിഷാദം  ഈ കണ്ണുകളിൽ 

ദക്ഷേട്ടനെ   കാണാതെ വന്നപ്പോൾ  ഞാൻ പേടിച്ചു പോയ്...

അതിനാണോ നീ ഇങ്ങനെ കണ്ണ് നിറയ്ക്കുന്നത്..

നീ.. എന്ത്  പൊട്ടി പെണ്ണാണ്... ചെറിയ  കാര്യത്തിന് പോലും കണ്ണ് നിറയ്ക്കും..ബുദ്ധുസ്....അതും പറഞ്ഞവൻ 

അവളെ  ചേർത്ത് പിടിച്ചു.. അവളും  അവനോട് ചേർന്ന് നിന്നു...അവന്റെ മുഖത്തേക്ക് നോക്കികൊണ്ട്  നിന്ന അവളുടെ നീല  കണ്ണുകൾ  പളുങ്ക് പോലെ മിന്നി...  പെണ്ണെ ഇങ്ങനെ നോക്കി നിന്നാൽ  ഐസ് ക്രീം ഉരുകി പോകും മോൾ ഇപ്പോൾ അത് കഴിക്കു.. അവൻ കുറുമ്പോടെ പറഞ്ഞു... അവളുടെ ചുണ്ടിൽ ചിരി മിന്നി മറഞ്ഞു... അവളുടെ ചുണ്ടിനു സൈഡിൽ ആയി പറ്റിപിടിച്ചിരിക്കുന്ന   ഐസ് ക്രീം    അവൻ പതിയെ തുടച്ചു കൊണ്ട്  അവളെ നോക്കി... അവളുടെ കണ്ണുകളിലെ   പിടപ്പ്  അവന്റെ കവിളിനെ ചുവപ്പിച്ചു  .അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിനു താഴെയുള്ള   മറുകിൽ  ചുംബിച്ചപ്പോൾ അവളുടെ  നീല  കണ്ണുകളിൽ നാണം വിരിഞ്ഞു.. അവൾ മുത്തു പൊഴിയും പോലെ പൊട്ടി പൊട്ടി ചിരിച്ചുകൊണ്ട് അവന്റെ കവിളിൽ  അവളുടെ നീണ്ട  വിരലുകൾ പതിയെ  തലോടി..അടുത്ത നിമിഷം അവളെ ചുറ്റിപ്പിടിച്ചവൻ  ചുംബിക്കുമ്പോൾ  അവളും   പതിയെ ചുംബിച്ചു തുടങ്ങിയിരുന്നു...അല്പം കഴിഞ്ഞു  അവർ തമ്മിൽ അകന്നു മാറുമ്പോൾ രണ്ടുപേർക്കും തമ്മിൽ നോക്കാൻ  ചെറിയ ചമ്മൽ തോന്നി...



ഡാ... വാമി... വാമി.....

നീ എന്തുവാ സ്വപ്നം കാണുവാണോ?

ഞാൻ ചോദിച്ചത്  ഒന്നും കേട്ടില്ലേ...


സോറി   ഡാ.. ഞാൻ ന്തോ ആലോചിച്ചു ഇരുന്നു പോയി..


ഇപ്പോൾ വന്നു വന്നു  നീ പകൽകിനാവും കാണാൻ തുടങ്ങിയിരിക്കുന്നു..

ആരെയാ കണ്ടേ...

അയാളെ ആണോ?

നിന്റെയാ  രാക്ഷസരാവണനെ...


വാമി  നേർത്ത പുഞ്ചിരിയോടെ  അവളെ നോക്കി...


എടി .. എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു..


എന്താടി....


ആ   ജോയൽ  എങ്ങനെ ഉണ്ട്..


എന്നുവെച്ചാൽ.. നീ എന്താ ഉദ്ദേശിക്കുന്നെ...

അവന്റെ സ്വഭാവം...

ഇതുവരെ കുഴപ്പം ഒന്നും ഇല്ല... അവൻ  നമ്മുടെ ഡിപ്പാർട്മെന്റ് അല്ലല്ലോ?


അവൻ മെക്കിൽ അല്ലെ..... അതുകൊണ്ട് കൂടുതൽ ഒന്നും അറിയില്ല... ഇടക്കിടക്കല്ലേ നമ്മൾ അവനെ കാണാറുള്ളത്..നിനക്കും അറിയാവുന്നതല്ലേ....


പിന്നെ എന്താ ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം..


അത്  ഒന്നും ഇല്ലെടി...

അത്   വെറുതെ  ആണെന്ന് എനിക്കറിയാം.. എന്തോ ചുറ്റിക്കളി ഉണ്ട്.. കളിക്കാതെ പറയുന്നുണ്ടോ ലിയ....


എന്റെ വാമി ഒന്നും ഇല്ല...

ഹും വാമി മുഖം വീർപ്പിച്ചു..


എന്റെ പൊന്നോ... ഇനി അതിനു നീ മുഖം വീർപ്പിക്കണ്ട.. ഞാൻ പറയാം.. അവൻ എന്നെ പ്രൊപ്പോസ് ചെയ്തു...


What?

എപ്പോൾ...  എന്ന്...എവിടെ വെച്ചു..


വാമി  നീ ഒരു വായിൽ നൂറു ചോദ്യങ്ങൾ ചോദിക്കാതെ   ഓരോന്നായിട്ട് ചോദിക്കെടി..


എന്നാൽ നീ ഉള്ളത് ഉള്ളതുപോലെ  പറ


കഴിഞ്ഞ ഡേ.... ഞാൻ  കൺവീനിയന്റ്  സ്റ്റോറിൽ പോയപ്പോൾ അവനും  ഉണ്ടായിരുന്നു അവിടെ...നിന്നും 

ഞങ്ങൾ ഒരു കോഫി ഷോപ്പിൽ പോയി ... അവിടെ വെച്ചു അവൻ പ്രൊപ്പോസ് ചെയ്‌യെടി..


എന്നിട്ട് നീ  എന്ത് പറഞ്ഞു..

ഞാൻ ഒന്നും പറഞ്ഞില്ലെടി...


നീ  പറ  ഞാൻ എന്ത് പറയണമെന്ന്..

ഞാൻ എന്ത് പറയാനാടാ..

നിന്റെ മനസ്സ് എന്റെ കയ്യിൽ ആണോ ?

അപ്പോൾ പിന്നെ ഉത്തരവും നിന്റെ ഉള്ളിൽ തന്നെ കാണില്ലേ...

നിനക്ക് അവനെ ഇഷ്ടം  ആണോ?

എനിക്ക് അറിയില്ലെടി...


നീ പറയെടി...

ഇതിൽ എനിക്ക് ഒന്നും പറയാനില്ല..

പ്രണയിക്കുന്നത് നീ അല്ലെ അപ്പോൾ  നിന്റെ മനസിന്‌ അറിയാം നീ അവനെ സ്നേഹിക്കുന്നോ ഇല്ലയോ എന്ന്.. അല്ലാതെ ഞാൻ പറഞ്ഞു വരണ്ടതല്ല   പ്രണയം.. അത് നമുക്ക് സ്വയം ഉള്ളിൽ നിന്നും തോന്നണം..


മ്മ്...

ഞാൻ ആലോചിക്കട്ടടി...



വാമി വീട്ടിൽ എത്തുമ്പോൾ  ഡോർ ചാരി കിടക്കുകയായിരുന്നു..

അവൾ ഡോർ തുറന്നു അകത്തേക്ക് കയറി..


ദക്ഷേട്ടൻ എന്താ.... ഈ ഡോർ അടക്കാതെ  തുറന്നിട്ടിരിക്കുന്നത്...

അവൾ പതിയെ ബാഗ് സോഫയിൽ വെച്ചിട്ട് റൂമിലേക്ക്‌ പോയി...


അവൾ അവിടെ കണ്ട കാഴ്ച അവൾക്കു വിശ്വസിക്കാൻ ആയില്ല...

  ഒരു പെണ്ണ് തന്റെ പ്രാണന്റെ നെഞ്ചോടു ചേർന്നു കിടക്കുന്നു..  

അവന്റെ നെഞ്ചിൽ  ആണ് അവളുടെ തല.. ഒരു കൈ കൊണ്ട്  അവൻ അവളെ ചുറ്റിപ്പിടിച്ചിട്ടുണ്ട്..

താൻ നില്കുന്നിടം തല കീഴായി മറിയുന്ന പോലെ അവൾക്കു തോന്നി..ഒരുവിധതിൽ  അവൾ ചുമരിൽ പിടിച്ചു തന്റെ പതിയെ തളർന്നു തുടങ്ങിയ കാലുകൾ വലിച്ചു വെച്ചു അവൾ സോഫയിൽ വന്നിരുന്നു..

തന്നെ ഇതുവരെ ചതിക്കുകയായിരുന്നോ?


എന്തിനു വേണ്ടി....അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

അവന്റെയും അവളുടെയും രൂപം മനസ്സിൽ മിന്നി മറഞ്ഞുകൊണ്ടിരുന്നു.. അലറി കരയാണമെന്ന് തോന്നി എങ്കിലും  അവൾ സ്വയം അവളോട്‌ ചോദിച്ചു... താൻ അയാളുടെ ആരാണ്.. ഒരിക്കൽ എങ്കിലും   തന്നെ ഇഷ്ടം ആണെന്ന് അയാൾ പറഞ്ഞിട്ടുണ്ടോ...താലിയുടെ ബന്ധമാണെകിൽ അതിന്റെ  ബന്ധം എന്താണെന്നു  താലി കെട്ടുമ്പോഴേ തനിക്ക് അറിയാവുന്നത് അല്ലെ...


തുടരും

To Top