ഹൃദസഖി തുടർക്കഥ ഭാഗം 41 വായിക്കൂ...

Valappottukal

 


രചന: രാഗേന്ദു ഇന്ദു


ആദ്യഭാഗങ്ങൾ മുതൽ വായിക്കാൻ മുകളിൽ ഹൃദസഖി എന്നു സെർച്ച് ചെയ്യുക...


 ആയുർവേദം കാണിച്ചുകൂടെ.... ഞാൻ അന്ന് വന്നപ്പോൾ ചോദിക്കാൻ വിട്ടുപോയി

താല്പര്യം ഉണ്ടെങ്കിൽ ഞാൻ അറിയുന്ന വൈദ്യർ ഉണ്ട് ഒന്ന് കാണിച്ചുനോക്കാം


അയാളെന്തോ പറയാൻ വന്നപോയെക്കും ചായയും ആയി ചന്ദ്രിക വന്നു


മോളെവിടെ പോയി

അവള് കുളിക്യാ


ഹ്മ് മോൻ ചായ കുടിക്ക്


ആദ്യം കുറെ കാണിച്ചതാണ് ഹോസ്പിറ്റലിൽ ഒരു പോക്കിന് തന്നെ എത്രയാ....രൂപ!!

ഫിസിയോതറപ്പി ചെയ്യാൻ പറഞ്ഞു കുറച്ചു ചെയ്തു പിന്നെ സാധിച്ചില്ല ഇവളെക്കൊണ്ട് ഒറ്റയ്ക്ക് പറ്റില്ലാന്നായി മോൾ കുഞ്ഞല്ലേ വേറെ ആരും ഇല്ലാതാനും കുറച്ചു കടമൊക്കെ ഉണ്ടായിരുന്നു ചികിത്സ കൊണ്ടു  ഇപ്പോഴാ അതെല്ലാം വീട്ടിതുടങ്ങിയത്



ഇതിപ്പോ ശീലമായി എപ്പോഴാ മുകളിലുള്ളവൻ വിളിക്കുന്നത് എന്ന് നോക്കി കിടക്കുകയാ..... അത്രേ ഉള്ളു


ചന്ദ്രൻ പറഞ്ഞവസാനിപ്പിച്ചു നോക്കിയത് ദേവികയെ ആണ്.... കേൾക്കാൻ ഇഷ്ടപെടാത്തത് കേട്ടു കണ്ണുനിറഞ്ഞ ദേവികയിൽ നിന്നും അയാൽ മുഖം തിരിച്ചു


ദേവിക.. പൂനത്ത് ഒരു ആദിവാസി പാരമ്പര്യ വൈദ്യൻ ഉണ്ട് ഒന്ന് പോയി നോക്കിക്കൂടെ മരത്തിൽനിന്നും വീണവരെ എല്ലാം സുഖപ്പെടുത്തിയുട്ടുണ്ട്

അധികം പൈസ ഒന്നും ആവില്ല....ടോ

പിന്നെ അയാൾക്ക് പറ്റാത്ത കേസ് ആണെങ്കിൽ പറ്റില്ലാന്ന് തന്നെ പറയും വെറുതെ ചെയ്തു പൈസ വാങ്ങില്ല


ദേവിക മറുപടിക്ക് എന്നോണം അച്ഛനെ നോക്കി


അവിടിപ്പോ നിൽക്കേണ്ടി വന്നാലൊക്കെ ബുദ്ധിമുട്ടാവില്ലേ ഇവൾക്ക് ജോലിക്കൊക്കെ പോകാൻ.... പിന്നെ

നാട്ടിൽ നിന്ന് ചന്ദ്രേട്ടന്റെ  ഏട്ടനും മോനും വന്നിരുന്നു  അവിടെ ആ മോനു ബിസിനസ്‌ ആണ് ഇവൾക്കവിടെ  ജോലി റെഡി ആക്കിയിട്ട് അവിടെ ഏതോ പ്രശസ്തമായ ആയുർവേദ ഡോക്ടർ ഉണ്ട് അദ്ദേഹത്തെ കാണിച്ചു ചികിൽസിക്കാം എന്ന് പറഞ്ഞിട്ടുണ്ട്

ചന്ദ്രിക അവരുടെ താല്പര്യം ഇല്ലായ്മ തുറന്നുകാണിച്ചു


അ.... ഹാ.....

വരുൺ  ഒരു പൊട്ടനെപ്പോലെ തലയാട്ടി

അല്ല താല്പര്യം ഉണ്ടെങ്കിൽ മതി


എല്ലാരും പ്രയാസപ്പെട്ടു ചിരിച്ചു,


എങ്കിൽ ഞാൻ ഇറങ്ങട്ടെ 


വരുൺ ഇറങ്ങി കാറിലേക്ക് കയറും മുൻപ് ദേവികയെ ഒന്നു നോക്കി ചിരിക്കാൻ മറന്നില്ല


പാവം പെണ്ണ്

അവൻ നിറഞ്ഞ ചിരിയോടെ അവിടുന്ന് യാത്ര തിരിച്ചു


നിനക്കാവിടുന്ന് ബസ്സ് കിട്ടാഞ്ഞിട്ടണോ..?

നേരം വൈകുമെന്ന് പറഞ്ഞതല്ലേ പിന്നിപ്പോ ഇത്തിരി ഇരുട്ടിയാലെന്താ ഞാൻ കവലയിലേക്ക് വരുമായിരുന്നല്ലോ


വരുണിന്റെ കാർ കണ്ണിൽ നിന്നും മാഞ്ഞതും ചന്ദ്രിക ദേവുവിനോട് തട്ടിക്കയറി 


അപ്പൊ ബസ്സ് കിട്യാലും ഞാൻ ഒരുപാട് വൈകുമായിരുന്നു അമ്മേ അതോണ്ട.... സർ പറഞ്ഞപ്പോ ഞാൻ മറുത്തൊന്നും പറയാഞ്ഞത്


അതോണ്ട്.....


കുഞ്ഞു സേഫ് ആയി ഇവിടെത്തിയില്ലേ അത് നന്നായെന്ന് കരുതുകയല്ലേ വേണ്ടത്  നീയെന്തിനാ ചന്ദ്രു അവളോട് ദേഷ്യപെടുന്നേ...


ആയിക്കോ അച്ഛനും മോളും കൂടി എന്താന്ന് വെച്ചാൽ ചെയ്തോ

കൂടെ പണിയെടുക്കുന്ന എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല ഏത് തരക്കാർ ആണെന്ന് എങ്ങന അറിയാന..... അതോണ്ട് പറയുന്നതാ


ചന്ദ്രിക ദേഷ്യത്തോടെ അച്ഛനെയും മകളെയും നോക്കി അടുക്കളയിലേക്ക് കയറിപ്പോയി


മോൾ പോയി പഠിച്ചോ... ചന്ദ്രികയുടെ വാക്കുകൾ കേട്ട് തലയും കുമ്പിട്ടു നിൽക്കുന്ന ദേവുവിനോടായി ചന്ദ്രൻ പറഞ്ഞു

അവളൊന്നു മൂളി ബുക്കിന്‌ മുൻപിൽ പോയിരിപ്പായി


എന്തുകൊണ്ടോ ദേവികയ്ക്ക് പഠിക്കാൻ ആയില്ല, അമ്മ എന്തിനാ ഇങ്ങനെ ദേഷ്യം കാണിക്കുന്നത് എന്നവൾക്ക് മനസിലാക്കാൻ ആയില്ല വരുണിനോട് എന്തോ അറിഞ്ഞുവെച്ചുള്ള ദേഷ്യം കാണിക്കുന്നപോലെ തോന്നിയിരുന്നു അവൾക്ക്..

അച്ഛന് ആണെങ്കിൽ ആൾ പിടിച്ച മട്ടാണ്

എന്തെല്ലാമോ ആലോചിച്ചു വിഷമം തോന്നി അവൾക്ക്


വരുൺലാൽ വീട്ടിൽ എത്തിക്കാണുമോ.....

ദേവിക ഫോൺ എടുത്തു മെസ്സേജ് അയച്ചു


വീട്ടിൽ എത്തിയോ  ??


ഇല്ല.... കവലയിൽ ആണ്

അപ്പോൾ തന്നെ മറുപടിയും വന്നു


ഇനിയെന്ത് ചോദിക്കും എന്ന് ദേവിക ആലോചിച്ചപ്പോയെക്കും അടുത്ത മെസ്സേജ് ട്യൂൺ വന്നു


പോയിരുന്നു പഠിക്കെടി... സിവിൽ സർവീസ് ആരും വെറുതെ തരില്ല... പഠിച്ചെടുക്കണം


ദേവിക മെസ്സേജ് വായിച്ചു ചിരിച്ചു അതുവരെ ഉള്ള ചിന്തകൾ മാറ്റിവെച്ചു പഠിക്കാൻ ഇരുന്നു


ചന്ദ്രന്റെ മനസും വളരെ ആശ്വസ്ഥം ആയിരുന്നു  ചന്ദ്രികയുടെ പ്രവർത്തികൾ അയാളെ ആകുലപ്പെടുത്തി, നല്ലൊരു ജീവിതം ആഗ്രഹിച്ചു വന്നിട്ട് ഇങ്ങനൊക്ക ആയല്ലോ അതുകൊണ്ടാകും മകളുടെ ഭാവിയെ ഓർത്തു അവർക്ക് ആധി എന്നയാൾ വിശ്വസിച്ചു കിടന്ന കിടപ്പിൽ നിന്ന് അവരെ എങ്ങനെ പറഞ്ഞു തിരുത്തും എന്നറിയാതെപോയി....


അവരുടെ വാക്കുകൾ ദേവികയ്ക്ക് വിഷമം ഉണ്ടാകുന്നു എന്ന് ചന്ദ്രന് മനസിലായിരുന്നു  അവൾക്ക് തന്റെ കുടുംബത്തിൽ ഉള്ളവർ വന്നപ്പോയുള്ള ഇഷ്ടക്കേടും മനസിലായിരുന്നു  എന്നാൽ അവരെ കണ്ണടച്ചു വിശ്വസിക്കരുത് എന്ന് തുറന്നുപറയാൻ ചന്ദ്രന്റെ സഹോദര്യസ്നേഹം സമ്മതിച്ചില്ല എന്നാൽ അവളോട് കാര്യങ്ങൾ പറയാനും അമ്മയുടെ വാക്കുകളെ കാര്യത്തിലെടുക്കണ്ട എന്നറിക്കാനും ഒരു സമയം അയാൾക്ക് ഒത്തുക്കിട്ടിയതുമില്ല


അന്ന് ഭസ്‌കാരേട്ടൻ  വന്നുപോയ ശേഷം മനസ്സിൽ വേണ്ടാത്ത ചിന്തകൾ ആണ് അജയ്‌ന്റെ ദേവികയുടെ നേരെയുള്ള നോട്ടം അവളെപ്പോലെ തന്നെ ചന്ദ്രനും ഇഷ്ടപ്പെട്ടില്ല.... അന്ന് പോയ ശേഷം ഏട്ടത്തിമാർ വിളിക്കുകയും പറയുകയും ചെയ്തു എല്ലാരും കൂടി ഒരിക്കൽ വരാം എന്നും ഏറ്റിട്ടുണ്ട് ഇതൊന്നും ദേവികയെ അറിയിച്ചിരുന്നില്ല എന്നാൽ ചന്ദ്രികയിൽ നല്ല മാറ്റം വന്നിരുന്നു


ദേവിക ഏറെ നേരം  ആലോചിച്ചാണ് വരുൺ പറഞ്ഞ വൈദ്യനെ കാണാം എന്ന് തീരുമാനിച്ചത് എന്നാൽ അപ്പോഴും അച്ഛനും അമ്മയും സമ്മതിക്കുമോ എന്ന് ഒരുറപ്പും ഇല്ലായിരുന്നു...

പിടിച്ച പിടിക്ക് കൊണ്ടുപോയി കാണിക്കണം എന്നവൾ തീരുമാനിച്ചു കാരണം അച്ഛനൊന്നു നടന്നുകാണാൻ അവളത്രയും ആഗ്രഹിച്ചിരുന്നു 





തുടരും

To Top