ആത്മസഖി, തുടർക്കഥ ഭാഗം 3 വായിക്കൂ...

Valappottukal

 


രചന: മഴ മിഴി


തിരികെ ദേവർമഠത്തിലേക്കുള്ള  യാത്രയിൽ മുഴുവനും കാശിയുടെ മനസ്സിൽ നന്ദയോടും ആദിയോടും ഉള്ള പക ആയിരുന്നു.


നന്ദയുടെ മനസ്സപ്പോൾ വൃന്ദ പറഞ്ഞതിന്റെ  സത്യം തേടുകയായിരുന്നു..


അവളുടെ മിഴികളിൽ നിറഞ്ഞു നിന്ന ശാന്തത... ഉള്ളിൽ ആർത്തിരമ്പുന്ന തിരയെ മറച്ചു പിടിക്കാൻ മനഃപൂർവ്വം അവളോരു മൂടുപടം അണിഞ്ഞതായിരുന്നു...

പക്ഷെ കാശിയുടെ കണ്ണിൽ അത് അവൾ തന്നെ നേടി എടുത്തത്തിലുള്ള സന്തോഷമായി തോന്നി ..


"ഒത്തിരി ആഗ്രഹിച്ചു   പ്രണയിച്ചതായിരുന്നു വൃന്ദയെ ..."


ഒരിക്കൽ ഒരു അപകടത്തിൽ നിന്നും അവളാണ് തന്റെ ജീവൻ  പോലും  രക്ഷിച്ചത് ... തന്റെ പ്രാണൻ രക്ഷിച്ചവളെ താനെങ്ങനെ മറക്കാനാണ്.. അവിടെ നിന്നായിരുന്നു അവളോടുള്ള തന്റെ പ്രണയത്തിന്റെ തുടക്കം..


അങ്ങനെയുള്ള തന്റെ പ്രണയത്തെ ആണ്  വിധി എന്ന പേരിൽ മനോഹരമായി കബളിപ്പിച്ചു നീ തട്ടി എടുത്തത്...


അവന്റെ ഹൃദയ സ്പന്ദനം വല്ലാതെ ഉയർന്നു... നെഞ്ചിൽ വിങ്ങുന്ന വേദനയേക്കാൾ അവനെ ഏറെ വേദനിപ്പിച്ചത് സ്വന്തം ഏട്ടന്റെ ചതി കൂടി ആയിരുന്നു..


അവൻ പകയോടെ ഒരിക്കൽ കൂടി അടുത്തിരിക്കുന്നവളെ നോക്കി...

അവൾ അപ്പോഴും  ശാന്തമായി  പുറത്തേക്ക് നോക്കി ഇരിക്കുകയാണ്...



തന്റെ ഹൃദയത്തിന്റെ ചോരപ്പടർപ്പിലും കണ്ണീരാലും താൻ അണിയിച്ച താലി അവളുടെ കഴുത്തിൽ കിടന്നു തിളങ്ങുന്നത് കണ്ട് അവന്റെ മനസ്സിൽ അവളോടുള്ള വെറുപ്പിന്റെ വ്യാപ്തി കൂടി...കടപ്പല്ലുകൾ ഞെരിച്ചമർത്തി അവളെ കൊല്ലാനുള്ള ദേഷ്യത്തോടെ അവൻ നോക്കി...



അവന്റെ നോട്ടം തന്നിലേക്ക് നീളുന്നത് അറിഞ്ഞെങ്കിലും  നന്ദ പുറത്തേക്കുള്ള തന്റെ ദൃഷ്ടി മാറ്റിയില്ല... ഹൃദയത്തിനുള്ളിൽ കുമിഞ്ഞു കൂടുന്ന ചോദ്യങ്ങളുടെ ശര വർഷം ഒന്നിൽ നിന്നും തുടങ്ങി മറ്റൊന്നിലേക്ക് വഴി മാറി ഗതി മാറി ഒഴുകുന്ന നദി പോലെ  ഒഴുകുന്നത്  അവളിൽ പിരിമുറുക്കം സൃഷ്ടിച്ചു..



അവളുടെ പിരിമുറുക്കത്തിന്റെ ആക്കം കൂട്ടാൻ എന്നാ പോലെ കാർ വലിയൊരു ഇരുനില വീടിനു മുന്നിൽ നിന്നു.. ആ വലിയ വിശാലമായ വീടിന്റെ മുറ്റത്തു നിൽക്കുന്ന ലക്ഷ്മിയേയും സോമനഥിനെയും ബന്ധുക്കളെയും അവൾ ഗ്ലാസ്‌ ചില്ലിൽ കൂടി നോക്കി കണ്ടു..


പെട്ടന്ന് അവരുടെ കാറിന്റെ തൊട്ടടുത്തായി മറ്റൊരു കാറിൽ നിന്നും ഇറങ്ങുന്ന ആദിയെയും വൃന്ദയെയും കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു..


കാശി ഇറങ്ങിയതും  നന്ദ പതിയെ പുറത്തേക്ക് ഇറങ്ങി..

അവളുടെ കണ്ണുകൾ വൃന്ദയിൽ എത്തിയെങ്കിലും വൃന്ദയുടെ മിഴികൾ കാശിയിൽ ആയിരുന്നു... അത് കണ്ടതും അവളുടെ നെഞ്ചിൽ എവിടെയോ ഒരു നീറ്റൽ ഉണ്ടായി....


കയ്യിലുള്ള നിലവിളക്ക് വൃന്ദയുടെ കയ്യിൽ കൊടുക്കുമ്പോൾ ലക്ഷ്മിയുടെ ഹൃദയം നീറി പുകഞ്ഞു കൊണ്ടിരുന്നു... അടുത്ത വിളക്ക് നന്ദയുടെ കയ്യിൽ കൊടുക്കുമ്പോൾ അവളുടെ കയ്യിലെ തണുപ്പ് ആ അമ്മയെ ഭയപ്പെടുത്തി...


രണ്ടാളും ഒരുമിച്ചു വിളക്കും വാങ്ങി അകത്തേക്ക് കയറി..

അമ്മ ചൂണ്ടികാട്ടിയപൂജമുറിയിലേക്ക് കയറുമ്പോൾ വൃന്ദ മനഃപൂർവ്വം നന്ദയുടെ കയ്യിൽ  അറിയാത്ത പോലൊന്നു തട്ടി ...വിളക്ക് തട്ടിയിടാൻ ശ്രെമിച്ചെങ്കിലും നന്ദ ബാലൻസ് ചെയ്തു നിന്ന് കൊണ്ട് വൃന്ദയെ നോക്കി...



കാശി ഒരു നിമിഷം നന്ദയുടെ സ്ഥാനത് വൃന്ദയെ ഓർത്തു പോയി...

അവൻ ... നിർവികാരനായി . വൃന്ദയെ നോക്കി....

ഇന്നലെ വരെ ഒന്നിച്ചിരുന്നു കണ്ട സ്വപ്‌നങ്ങൾ ക്ഷണ നേരം കൊണ്ടു തകർന്നതോർത്തു അവന്റെ ഹൃദയം വിങ്ങി..


കുറച്ചു നേരം കൊണ്ടു തന്നെ ചടങ്ങുകൾ പൂർത്തിയായി..


നന്ദയെയും വൃന്ദയെയും  ആരോ റൂമിലേക്ക് കൊണ്ടു പോയിരുതി ...


ഒരു ഇടനാഴികൾക്കപ്പുറമായി രണ്ടു റൂമുകൾ...

നന്ദ  ഭയത്തോടെ റൂമിൽ നിന്നു .. ഏത് നിമിഷവും കാശി കയറി വരാം...

ഒരിക്കൽ ചെയ്യാത്ത തെറ്റിന്റെ പേരിൽ കാശി തന്നെ തല്ലിയത് അവൾ ഓർത്തു..ഇനി ഒരിക്കൽ കൂടി അവന്റെ കയ്യിൽ നിന്നും ഒരു തല്ലു കിട്ടിയാൽ താൻ ബാക്കി കാണില്ല... അവൾ ഭയത്താൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി..


വൃന്ദ  അപ്പോൾ മനോഹരമായ പൂക്കൾ കൊണ്ട് അലങ്കരിച്ച റൂം നോക്കി കണ്ടു.. റൂമിൽ നിറഞ്ഞു നിൽക്കുന്ന പൂക്കളുടെ വശ്യമായ സുഗന്ധത്തിൽ അവൾ ലയിച്ചു നിന്നു...


അപ്പോഴാണ് ആദി കയറി വന്നു അവളെ ചുറ്റി പിടിച്ചത്...

അവൾ ചിരിയോടെ അവനെ നോക്കി..


നീ ഇന്ന് എന്തൊക്കെയാടി വൃന്ദേ .... പറഞ്ഞെ...

വെറുതെ കാശിയുടെയും നന്ദയുടെയും  നല്ലൊരു രാത്രി കളയണമായിരുന്നോ....



എന്റെ ആദിയേട്ട.... ഞാൻ അവനോട് അപ്പോൾ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ അവൻ എന്തൊക്കെ ചെയ്തു കൂട്ടുമെന്ന് ആദിയേട്ടന്  അറിയില്ലേ?


എന്നാലും അവൻ എന്റെ അനിയൻ അല്ലെ...

നന്ദ നിന്റെ അനിയത്തിയും അല്ലെ.. നമ്മുടെ പ്രണയം പൂവണിയനായി  അവളെ കൂടി ബലി കൊടുക്കണമായിരുന്നോ?


എല്ലാത്തിനും കാരണം ആദിയേട്ടനാണ്...

ആദിയേട്ടൻ പ്രൊപോസലുമായി വീട്ടിലേക്ക് വരുമെന്ന് കരുതിയപ്പോൾ   വന്നത് കാശി ആണ്...


നമ്മൾ തമ്മിലുള്ള പ്രണയം. കാരണമാ . ഞാൻ ആദിയേട്ടനെ  കാണാൻ വേണ്ടിയാണു ഓഫീസിലേക്ക് വരുന്നതെന്ന്..കാശിയോട് പറയാൻ പറ്റുമോ?


. അവനോട് എനിക്ക് ഫ്രണ്ട്ഷിപ് മാത്രമേ ഉണ്ടായിരുന്നുള്ളു.. എന്റെ ഫ്രണ്ട്ഷിപ് അവൻ അല്ലെ പ്രണയമായി കണ്ടത്...


പിന്നെ അവന്റെ സ്വഭാവം വെച്ചു  ഞാൻ ആദിഏട്ടന്റെ പ്രണയിക്കുന്നെന്നു അറിഞ്ഞാൽ ഉറപ്പായും അവൻ നമ്മളെ പിരിക്കും... അപ്പോൾ ഞാൻ നോക്കിയിട്ട്  ഈ ഒരു ഡ്രാമയെ കണ്ടുള്ളു...


അതിനു വേണ്ടി ഞാൻ തന്നെ മുൻകൈ എടുത്ത കാശിയെ കൊണ്ട് ആദി ഏട്ടന് വേണ്ടി  നന്ദയേ ആലോചിച്ചത്... അവൾ ഒരുപാട് എതിർത്തതാണ്..

ഞാൻ പറഞ്ഞ ഒറ്റ വാക്കിൽ ആണ് അവൾ സമ്മതിച്ചത്...


എന്ത് വാക്കിൽ...


ഞാൻ നിങ്ങളെ ആണ് സ്നേഹിക്കുന്നത്.. നിങ്ങൾ ഇല്ലെങ്കിൽ ഞാൻ മരിക്കുമെന്ന്..


നമുക്ക് ഈ ഡ്രാമയുടെ  ഫുൾ സ്റ്റോറി അറിയില്ലായിരുന്നു... ഞാനും കരുതിയെ ഈ കല്യാണം മുടങ്ങും അവൾ രക്ഷപ്പെടുമെന്നാ ..



ഞാനും കരുതിയില്ല ഇങ്ങനെ ഒരു ട്വിസ്റ്റ്‌...

പിന്നെ എന്തിനാടി നീ അവനോട് വലിയ വലിയ ഡയലോഗ് ഒക്കെ പറഞ്ഞെ...


ഞാൻ അഭിനയിച്ചത് അല്ലെ... അല്ലെങ്കിൽ അവനു ഡൌട്ട് തോന്നിയാലോ...


അതിനാണോടി നീ   ഇതിൽ  എനിക്കും  പങ്കുണ്ടെന്നു പറഞ്ഞെ...


അത് പിന്നെ അവൻ  നന്ദേടെ കഴുത്തിലെ താലി പൊട്ടിച്ചു എന്റെ കഴുത്തിൽ കേട്ടമെന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഭയന്നു രക്ഷപെടാൻ അപ്പൊ തോന്നിയത് അതാടാ പൊന്നെ...

സോറി....!


ഇനി എന്തൊക്കെ  പുകിൽ  ഇതിന്റെ പേരിൽ ഉണ്ടാകുമെന്നു കണ്ടറിയാം..


എനിക്കിപ്പോ നന്ദയെ ഓർത്തു വല്ലാത്ത പേടി തോന്നുന്നു...

അവൾ സത്യങ്ങൾ അറിഞ്ഞാൽ എന്നോട് ക്ഷേമിക്കില്ല  ആദിയേട്ട...


ആദി ആസ്വസ്ഥതയോടെ അവളെ നോക്കി..


അവന്റെ മനസ്സിലും നന്ദയെ ഓർത്തു ടെൻഷൻ നിറഞ്ഞു..


ഈശ്വര... കാശിയുടെ ദേഷ്യം അവളെ കൊണ്ട് സഹിക്കാൻ കഴിയുമോ...

തന്റെ പ്രണയം നേടി എടുക്കാൻ  അവളെ ബലി കൊടുക്കണമായിരുന്നോ?


അവനോട് ആദ്യമേ എല്ലാം തുറന്നു പറഞ്ഞാൽ മതിയായിരുന്നു.. എല്ലാം തന്റെ തെറ്റാണു...


അവന്റെ  കഴിഞ്ഞ കാലം ഓർത്തു മാത്രമാണ് ഒന്നും പറയാതെ ഇരുന്നത്...


ഈ പ്രശ്നം ഇനി എന്തൊക്കെ ആയി തീരുമോ ആവോ?

എന്തായാലും അവന്റെ മനസ്സിൽ താനിനി ഒരു ശത്രു ആയിരിക്കും...



നന്ദ ഭയത്തോടെ നടക്കാൻ തുടങ്ങിയിട്ട് നേരം കുറെ ആയി...

വസ്ത്രങ്ങൾ ഒന്ന് മാറി തണുത്ത വെള്ളത്തിനു കീഴെ നിൽക്കാൻ അവൾക്കു കൊതി തോന്നി.. ഓരോന്ന് ഓർക്കും തോറും  ഹൃദയം ചുട്ടു പൊള്ളുന്നു..


പെട്ടന്ന് അമ്മ റൂമിലേക്ക് കയറി വന്നു...

അവൾ ആശ്വാസത്തോടെ അവരെ നോക്കി..

അവൾക്ക് നേരത്തെ തന്നെ കാശിയുടെ അമ്മയെ അറിയാം... ഇടക്കിടെ അമ്പലത്തിൽ വെച്ചു അവൾ കാണാറുണ്ടായിരുന്നു...



അവളുടെ മുഖത്തേക്ക് അവർ ദയനീയമായി ഒന്ന് നോക്കി..



മോളെന്താ പേടിച്ചു ഇരിക്കയാണോ?

ഇന്ന് നടന്നതൊന്നും മോൾ കാര്യം ആക്കണ്ട...


"പെണ്ണും മണ്ണും വിധിച്ചതാ... അത് വിധിപോലെ നടക്കൂ "


കാശി കുറച്ചു ചൂടനാ... എന്നാലും സ്നേഹമുള്ളവനാ....

മോൾ അവനെ വെറുക്കരുത്...ഉള്ളിൽ നിറഞ്ഞ വ്യഥയോടെ പറയുന്ന അവരെ അവൾ നോക്കി നിന്നു..


മോള് വന്നേ....

വന്നു ആ വേഷം ഒക്കെ ഒന്ന് മാറ്...

അലമാര തുറന്നു കൊണ്ട് അമ്മ പറയുമ്പോൾ അവളുടെ കണ്ണുകൾ അതിനുള്ളിൽ വൃത്തിയായി അടുക്കി വെച്ചിരിക്കുന്നകാശിയുടെ ഡ്രെസ്സിൽ ആയിരുന്നു...


കൂടുതലും കാശിയുടെ വിലപിടിപ്പുള്ള ബിസ്സിനെസ്സ് ഡ്രെസ്സുകൾ ആയിരുന്നു... അവനു  ചില ഡ്രെസ്സുകളോടും കളറുകളോടും വല്ലാത്ത ക്രെസ് ആണ്...


അവളുടെ നോട്ടം കണ്ടു അമ്മ പറഞ്ഞു...

ഈ അലമാര കാശിടെയ...

മോളുടെ ഡ്രസ്സ്‌  ധാ ആ അലമാരയിൽ ആണ്..

അമ്മ അത് തുറന്നതും അവൾ ഞെട്ടി നിന്ന് പോയി..


അത്രയധികം വിലപിടിപ്പുള്ള ഡ്രെസ്സുകൾ ആയിരുന്നു അവ മുഴുവനും...ഉറപ്പായും ഇത് വൃന്ദേച്ചിക്ക് വേണ്ടി വാങ്ങിയതാവും കാശിയേട്ടൻ... അവളുടെ ഉള്ളിലെവിടെയും ഒരു നീറ്റൽ അനുഭവപ്പെട്ടു...



മോളെ... മോളിങ്ങനെ നോക്കി നിൽക്കാതെ പോയി ഒന്ന് കുളിച്ചു ഡ്രസ്സ്‌ മാറി  താഴേക്ക് വാ...

ഇവിടെ പെൺകുട്ട്യോൾ ഒന്നും ഇല്ലെന്നു മോൾക്ക് അറിയില്ലേ.. അമ്മ തന്നെ വയ്യാണ്ട് വിളിക്കാൻ പടി കേറി വരണം..


അമ്മ പൊയ്ക്കോ ഞാൻ... ഞാൻ കുളിച്ചിട്ട് വന്നേക്കാം...


അമ്മ അവളുടെ  നെറുകയിൽ തലോടി കൊണ്ട് പുറത്തേക്ക് പോയി..


ആദിയുടെ റൂമിനു മുന്നിൽ എത്തിയതും കേട്ടു  അവരുടെ പൊട്ടി ചിരികൾ... ഒരു നിമിഷം ലക്ഷ്മി ഒന്ന് ശങ്കിച്ചു നിന്നു പോയി.. ഇവിടെ ഇത് എന്തൊക്കെയാ ഈശ്വര ഈ നടക്കണേ...

ആദിയുമായി... വൃന്ദ ഇത്ര പെട്ടന്ന് അടുത്തോ...


അവർ ഉള്ളിൽ ഉദിച്ച സംശയത്തോടെ  പടികൾ ഇറങ്ങി...



നന്ദ കുളിച്ചു ഡ്രെസ്സും മാറി താഴേക്ക് വരുമ്പോൾ ബന്ധുക്കളിൽ പലരും അവളെ നോക്കി... അവൾക്ക് പരിചയമുള്ള ആരെയും കാണാതെ വന്നപ്പോൾ അവളിൽ നിരാശ പടർന്നിരുന്നു..


അവൾ പതിയെ  എങ്ങോട്ടെന്നില്ലാതെ നടന്നു.. അപ്പോഴാണ് അമ്മ കിച്ചണിലേക്ക് പോകുന്നത് കണ്ടത് അവളും പിന്നാലെ ചെന്നു...


എന്ത് പറയാനാ... എന്റെ  ഇന്ദിരേട്ടത്തി.... നമ്മടെ  ആദിമോന്റെയും  കാശി മോന്റെയും വിധി..


അങ്ങനെ... കരുതി അങ്ങട് സമാധാനിക്കാം..,.... അല്ലാണ്ടിപ്പോ എന്താ ചെയ്യുക...


ബന്ധുക്കൾ തമ്മിൽ തമ്മിൽ പറയുന്നത് കേട്ടതും നന്ദയുടെ നെഞ്ചിലെ നീറ്റൽ കൂടി..


എന്നാലും  ഗീതേച്ചി.... അനിയനു ഉറപ്പിച്ച പെണ്ണിനെ ഏട്ടൻ കെട്ടുക എന്നുവെച്ചാൽ ...

ഹോ ഓർക്കുമ്പോൾ തന്നെ  വല്ലാത്തൊരു ഇത്...


അതും ഒരേ വീട്ടിൽ....


അനിയത്തി കൊച്ചും ആദി മോനും എന്ത് വിചാരിച്ചു കഴിയും.. ഇപ്പോൾ വേണമെങ്കിൽ അവർക്കിടയിൽ പഴയ അടുപ്പം പൊട്ടി  മുളയ്ക്കാല്ലോ.. നമ്മള് ന്യൂസിൽ ഇപ്പോൾ കാണുന്നത് പലതും അത് തന്നെ അല്ലെ....



അവരുടെ സങ്കടത്തിൽ ഉള്ള സംസാരം  നന്ദ കേൾക്കുന്നുണ്ടെന്നു മനസ്സിലായതും അവർ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു..


ഇനി ഈ കുടുംബത്തു എന്തൊക്കെ സംഭവിക്കുമോ ആവോ?

ഇതുവരെ ഒരു അന്തസ്സ് ഉണ്ടായിരുന്നു.. അതെന്തായാലും ഇന്നത്തോടെ തീർന്നു...

ഇപ്പോൾ ഈ കുടുംബത്തിന്റെ മാനം പോയില്ലേ....?


ഒരു നീണ്ട നെടുവീർപ്പോടെ അവരത് പറഞ്ഞു നിർത്തുബോൾ ചുമരിൽ ചാരി നിന്ന നന്ദയുടെ ഹൃദയം പിടഞ്ഞു ചോര പൊടിച്ചു തുടങ്ങിയിരുന്നു..


കാശി   പുറത്തു ആരോടേക്കൊയോ സംസാരിച്ചു നിൽക്കുന്നത് അവൾ കണ്ടു.. അവന്റെ ചുണ്ടിൽ അവർക്കായി വിരിയുന്ന ചിരി കണ്ടു അവൾ ഒരു നിമിഷം നോക്കി നിന്നു.. പിന്നെ  പതിയെഅവൾ  റൂമിലേക്ക് നടന്നു...


ലക്ഷ്മി അപ്പോഴും ഒന്നും അറിയാതെ ആളുകളോട് കാര്യം പറയുന്ന തിരക്കിൽ ആയിരുന്നു..


തുടരും

To Top